RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515781

2018-19 ലും, 2019-20 ലുമുള്ള ഹ്രസ്വകാല വിളവായ്പകൾക്കുമുള്ള പലിശാനുകൂല്യവും (Interest Subvention-IS) കൃത്യമായ തിരിച്ചടവിനുള്ള പ്രോത്സാഹനവും (Prompt Repayment Incentive-PRI)- കോവിഡ്-19 മൂലം കാലാവധി ദീർഘിപ്പിക്കൽ

RBI/2019-20/224
FIDD.CO.FSD.BC.No.24/05.02.001/2019-20

ഏപ്രിൽ 21, 2020

എല്ലാ പൊതുമേഖല/സ്വകാര്യമേഖല ഷെഡ്യൂൾഡ് വാണിജ്യ
ബാങ്കുകളുടെ ചെയർമാൻ/മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ. എന്നിവർക്കായി

മാഡം/ പ്രിയപ്പെട്ടസർ,

2018-19 ലും, 2019-20 ലുമുള്ള ഹ്രസ്വകാല വിളവായ്പകൾക്കുമുള്ള
പലിശാനുകൂല്യവും (Interest Subvention-IS) കൃത്യമായ
തിരിച്ചടവിനുള്ള പ്രോത്സാഹനവും (Prompt Repayment Incentive-PRI)-
കോവിഡ്-19 മൂലം കാലാവധി ദീർഘിപ്പിക്കൽ

2018-19, 2019-20 എന്നീ വർഷങ്ങളിലെ ഹ്രസ്വകാല വിളവായ്പകൾക്കുള്ള പലിശാനുകൂല്യത്തെ സംബന്ധിച്ചുള്ള 2019 മാർച്ച് 7-ലെ FIDD.CO.FSD.BC.No.15/05.02.001/2018-2019 നമ്പർ സർക്കുലർ പരിശോധിച്ചാലും.

2. കോവിഡ്-19 എന്ന മഹാമാരി പൊട്ടിപുറപ്പെട്ടതിനാലുണ്ടായ രാജ്യമാകെ യുള്ള ലോക്ക്ഡൗണും തൽഫലമായി ജനങ്ങളുടെ സഞ്ചാരത്തിനുണ്ടായ നിയന്ത്രണങ്ങളും കാരണം, പല കർഷകർക്കും അവരുടെ ഹ്രസ്വകാല വിളവായ്പാതിരിച്ചടവു തുകകൾ അടയ്ക്കാൻ ബാങ്കുശാഖകളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നില്ല. 2020 മാർച്ച് 27-ലെ ആർബിഐ യുടെ കോവിഡ്-19 നിയന്ത്രണപാക്കേജുപ്രകാരം, 2020 മാർച്ച് 1-നും, 2020 മെയ് 31-നും മദ്ധ്യേ അടയ്ക്കേണ്ടതായ ഇൻസ്റ്റാൾമെന്‍റുകൾക്ക് മൂന്നുമാസത്തെ മൊറട്ടോറിയം അനുവദിച്ചി രുന്നു.

3. മേൽപ്രകാരം, കർഷകർ പിഴപ്പലിശ നൽകേണ്ടിവരുന്നില്ല എന്നും, അവർക്ക് പലിശാനുകൂല്യപദ്ധതിയുടെ ഗുണഫലങ്ങൾ കിട്ടുന്നു വെന്നും ഉറപ്പുവരുത്താനായി 2020 മാർച്ച് 01-നും 2020 മേയ് 31-നും മദ്ധ്യേ അടച്ചുതീർക്കേണ്ടതായ ഒരാൾക്ക് 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വിളവായ്പകൾക്ക് തിരിച്ചടവ് ദീർഘിപ്പിച്ച കാലാവധിയായ 31-05-2020 വരെയോ, തിരിച്ചടയ്ക്കുന്ന തീയതി വരെയോ, ഏതാണ് ആദ്യം അന്നുവരെ, 2% ഐഎസും 3% പി.ആർ.ഐയും തുടർന്നും ലഭ്യമാക്കുമെന്ന് ഗവൺമെന്‍റു തീരുമാനിച്ചിട്ടുണ്ട്.

4. ആയതിനാൽ, 2020 മാർച്ച് 1-നും, 2020 മേയ് 31-നും മദ്ധ്യേ അടച്ചുതീർക്കേണ്ട തായി വരുന്ന, 3 ലക്ഷം രൂപവരെയുള്ള കർഷകരുടെ ഹ്രസ്വകാല വിള വായ്പകൾക്ക് 2% ഐഎസ്സിന്‍റേയും 3% പി.ആർ.ഐയുടെയും ആനുകൂല്യം നൽകണമെന്ന് ബാങ്കുകളെ അറിയിക്കുന്നു.

5. മറ്റെല്ലാ വ്യവസ്ഥകളും ചട്ടങ്ങളും, മാറ്റമില്ലാതെ തുടരുന്നു.

വിശ്വാസപൂർവ്വം

(സൊനാലി സെൻ ഗുപ്ത)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?