<font face="mangal" size="3">മൃഗസംരക്ഷണം, ക്ഷീരോല്പാദനം, മത്സ്യ ബന്ധനം ഉ" - ആർബിഐ - Reserve Bank of India
മൃഗസംരക്ഷണം, ക്ഷീരോല്പാദനം, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾക്കുള്ള ഹ്രസ്വകാല വായ്പകൾക്കു പലിശാനുകൂല്യവും (Interest, Subversion-IS) കൃത്യമായ തിരിച്ചടവിനുള്ള പ്രോത്സാഹനവും (Prompt Repayment Incentive-PRI) കോവിഡ്-19 മൂലം കാലാവധി ദീർഘിപ്പിക്കൽ
RBI/2019-20/250 ജൂൺ 04, 2020 എല്ലാ പൊതുമേഖല/സ്വകാര്യമേഖല ഷെഡ്യൂൾഡ് വാണിജ്യ മാഡം/ പ്രിയപ്പെട്ട സർ, മൃഗസംരക്ഷണം, ക്ഷീരോല്പാദനം, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള കർഷകർക്കുള്ള വായ്പകളുടെ തിരിച്ചടവിന്‍റെ ദീർഘിപ്പിച്ച കാലാവധി 2020 മെയ് 31 വരെയോ വായ്പ തിരിച്ചടക്കുന്നതുവരെയോ (ഏതാണ് ആദ്യം) ഉള്ള കാലയളവിലും 2% ഐഎസിന്‍റെയും 3% പിആർഐ യുടെയും ലഭ്യത തുടരുമെന്ന ഗവൺമെന്‍റെിന്‍റെ തീരുമാനം അറിയിച്ചു കൊണ്ടുള്ള 2020 ഏപ്രിൽ 21-ലെ FDDD.CO.FSD.BC.No.24/05.02.001/2019-20 നമ്പരിലുള്ള സർക്കുലർ പരിശോധിച്ചാലും. 2. ലോക്ഡൗൺ ദീർഘിപ്പിച്ചതിനാലും കോവിഡ്-19 മൂലമുള്ള തടസ്സം തുടരുന്നതിനാലും, ആർ.ബി.ഐ., 2020 മേയ് 23-ലെ സർക്കുലറിൻ പ്രകാരം മൂന്നുമാസക്കാലത്തേയ്ക്കുകൂടി, അതായത് 2020 ആഗസ്റ്റു 31 വരെ മോറട്ടോറിയം ദീർഘിപ്പിക്കുവാൻ വായ്പാസ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ദീർഘിപ്പിച്ച മോറട്ടോറിയം കാലയളവിൽ, കർഷകർ കൂടുതൽ പലിശ നൽകേണ്ടതില്ല എന്നുറപ്പാക്കാൻ, 2% ഐഎസിന്‍റേയും, 3% പി.ആർ.ഐ.യുടേയും തിരിച്ചടവിനുള്ള ദീഘിപ്പിച്ച കാലാവധിയായ 2020 ആഗസ്റ്റു 31, അല്ലെങ്കിൽ എന്നാണോ തിരിച്ചടക്കുന്നത് (ഏതാണോ ആദ്യം വരുന്നത്) അന്നുവരെ ലഭ്യത തുടരണമെന്ന് ഇൻഡ്യാ ഗവൺമെന്‍റ് തീരുമാനിച്ചിരിക്കുന്നു. ഈ ആനുകൂല്യം കൃഷി, മൃഗസംരക്ഷണം, ക്ഷീരോല്പാദനം മത്സ്യബന്ധനം, (എഎച്ച്ഡിഎഫ്) എന്നിവയ്ക്കുള്ള, ഓരോ കർഷകനും 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പയ്ക്ക് (എ.എച്ച്.ഡി.എഫ്. കർഷകർക്ക് ഒരാളിന് 2 ലക്ഷം രൂപ വരെ) ബാധകമായി രിക്കും. 3. മറ്റെല്ലാ വ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരും. വിശ്വാസപൂർവ്വം (സൊനാലി സെൻഗുപ്ത) |