RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78518983

2018-19, 2019-20 വര്‍ഷങ്ങളില്‍ മത്സ്യബന്ധനത്തിലും, മൃഗസംരക്ഷണത്തിലും ഏര്‍പ്പെട്ടിട്ടുളള കര്‍ഷകര്‍ക്ക് കിസാൻ ക്രഡിററ് കാർഡിനുളള (കെ.സി.സി) പലിശധനസഹായ പദ്ധതി

ആർ.ബി.ഐ./2019-20/48
എഫ്.ഐ.ഡി.ഡി.സി.ഒ.എഫ് എസ് ഡി ബിസി നമ്പർ 10/05.02.001/2019-20

ആഗസ്ററ് 26, 2019

ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള
എല്ലാഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളും

മാഡം/ ഡിയർ സര്‍,

2018-19, 2019-20 വര്‍ഷങ്ങളില്‍ മത്സ്യബന്ധനത്തിലും, മൃഗസംരക്ഷണത്തിലും
ഏര്‍പ്പെട്ടിട്ടുളള കര്‍ഷകര്‍ക്ക് കിസാൻ ക്രഡിററ് കാർഡിനുളള (കെ.സി.സി) പലിശധനസഹായ പദ്ധതി

മത്സ്യബന്ധനത്തിലും, മൃഗസംരക്ഷണത്തിലും ഏര്‍പ്പെട്ടിട്ടുളള കര്‍ഷകര്‍ക്ക് പ്രവർത്തന മൂലഗനത്തിന് കിസാൻ കെ.സി.സി വ്യാപിപ്പിച്ചുകൊണ്ടുളള ഞങ്ങളുടെ 4.2.2019 ലെ നമ്പര്‍ എഫ്.ഐ.ഡി.ഡി. സി.ഒ. എഫ് എസ് ഡി ബിസി നമ്പർ 12/05.02.010/2018-19 സര്‍ക്കുലറും, പലിശാ ധനസഹായം 2% നിരക്കിലും, കൃത്യമായതിരിച്ചടവിനുള്ള (പിആർഐ) പ്രോത്സാഹനം 3% നിരക്കിലും ലഭ്യമാക്കിക്കൊണ്ടുള്ള പദ്ധതിയുടെ സര്‍ക്കാര്‍ അംഗീകാരം 27.5.2019 ലെ കത്തു മുഖേനയും അറിയിച്ചിട്ടുള്ളതും പരിശോധിക്കുക.

2. ഇക്കാര്യത്തില്‍ മത്സ്യത്തൊഴില്‍ / മൃഗസംരക്ഷണ കര്‍ഷകര്‍ക്ക് കെ.സി.സി സൗകര്യത്തിനുള്ള പലിശധനസഹായപദ്ധതിയുടെ പ്രവര്‍ത്തന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ 2018-19, 2019-20 എന്നീ രണ്ടു വര്‍ഷത്തേക്ക് താഴെപ്പറയുന്ന വ്യവസ്ഥകളോടെ ഭാരതസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നു.

i) മൃഗസംരക്ഷണവും, മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പ, ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക കെ.സി.ഡി വഴി നിലവിലുള്ള വിളവായ്പക്കു പുറമേ പ്രതിവര്‍ഷം 7% പലിശ നിരക്കില്‍ 2018-19 , 2019-2020 വര്‍ഷങ്ങളില്‍ അവരുടെ സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് വായ്പ നല്‍കുന്ന പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലയിലെ വാണിജ്യ ബാങ്കുകള്‍ എന്നിവയ്ക്ക് (വായ്പകള്‍ നല്കുന്ന റൂറല്‍, സെമി- അര്‍ബന്‍ ശാഖകള്‍ക്കുമാത്രം) പ്രതിവര്‍ഷം 2% പലിശാ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരമാവധി ഒരു വര്‍ഷം എന്ന കണക്കില്‍ ഈ പലിശധനസഹായം 2% നിരക്കില്‍ കണക്കാക്കുന്നത്, വായ്പ വിതരണം ചെയ്ത തീയതി മുതല്‍ യഥാര്‍ത്ഥ തിരിച്ചടവുവരെയുള്ള തീയതി /അല്ലെങ്കില്‍ തിരിച്ചടവിന്‍റെ കാലാവധി തീയതി ഇതില്‍ ഏതാണോ ആദ്യം അതെന്ന വിധത്തിലായിരിക്കും. കാര്‍ഷിക വിളകള്‍ക്കു വേണ്ടി കെ.സി.സി എടുത്തിട്ടുള്ള കര്‍ഷകര്‍, മൃഗസംരക്ഷണം/ മത്സ്യബന്ധനം പ്രവൃത്തികളില്‍ ഏര്‍പ്പെടുകയാണെങ്കില്‍, ഇതിനുള്ള കെസിഡി വായ്പാത്തുക ഉള്‍പ്പെടെ ആകെ വായ്പാ പരിധി പരമാവധി 3 ലക്ഷം രൂപയായിരിക്കണം.

ii) കൃത്യമായ തിരിച്ചടവിന് അധിക പലിശാ ധനസഹായമായി പ്രതിവര്‍ഷം 3% നിരക്കില്‍ അനുവദിക്കുന്നത് പ്രവര്‍ത്തനമൂലധന വായ്പ വിതരണം ചെയ്ത തീയതി മുതല്‍ യഥാര്‍ത്ഥ തിരിച്ചടവു തീയതി വരെ അല്ലെങ്കില്‍ തിരിച്ചടവുകാലാവധതീയതി വരെ ഇതില്‍ ഏതാണോ ആദ്യം അതുവരെ എന്നത് പരമാവധി വായ്പാ വിതരണ തീയതി മുതല്‍ ഒരു വര്‍ഷം വരെ എന്ന നിബന്ധനയ്ക്ക് വിധേയമായി ആയിരിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് ഹ്രസ്വകാലവായ്പ പ്രതിവര്‍ഷം 4% നിരക്കില്‍ 2018-19, 2019-20 വര്‍ഷങ്ങളില്‍ ലഭിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. ഈ സൗകര്യം ലഭ്യമാവുന്നത് രണ്ടു ഹ്രസ്വകാല വായ്പകളും വിളവായ്പയും, മത്സ്യബന്ധന/ മൃഗസംരക്ഷണ വായ്പയും നിശ്ചിത സമയത്തിനകം കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കാണ്.

iii) മത്സ്യബന്ധന /മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പരമാവധി വായ്പാ പരിധിയായ 2 ലക്ഷം രൂപയുള്ള ഹ്രസ്വകാല വായ്പക്കു മാത്രമേ പലിശാ ധനസഹായത്തിന് അര്‍ഹതയുള്ളു. മൃഗസംരക്ഷണ/ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക്, നിലവില്‍ വിള വായ്പ ഉണ്ടെങ്കില്‍, ഈ ആവശ്യങ്ങള്‍ക്കുള്ള വായ്പ നിലവിലുള്ളതിന്‍റെ ഉപപരിധികളായി പ്രയോജനപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും ഹ്രസ്വകാലവായ്പ കള്‍ക്കുള്ള പലിശ ധനസഹായവും കൃത്യമായ തിരിച്ചടവിനുള്ള പ്രോത്സാഹനവും പരമാവധി മൊത്തം പരിധിയായ 3 ലക്ഷം രൂപയ്ക്കും, മൃഗസംരക്ഷണ / മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പരിധിയായ 2 ലക്ഷം രൂപക്കും മാത്രമേ ലഭ്യമാവൂ. വിളവായ്പാ ഘടകത്തിന്‍റെ പരിധിയ്ക്ക് പലിശാ ധനസഹായത്തിനും, കൃത്യമായ തിരിച്ചടവ് പ്രോത്സാഹന ആനുകൂല്യങ്ങള്‍ക്കും മുന്‍ഗണയുണ്ട്, ശേഷിക്കുന്ന തുക മൃഗസംരക്ഷണത്തിനും അല്ലെങ്കില്‍ മത്സ്യ ബന്ധനത്തിനും മേല്‍ സൂചിപ്പിച്ചതുപോലെ പരിഗണിക്കും. (ഉദാഹരണങ്ങൾ പുറകിൽ)

iv) പലിശധനസഹായപദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് തടസരഹിതമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന് 2018-19, 2019-20 വര്‍ഷങ്ങളില്‍ മൃഗസംരക്ഷണത്തിനും മത്സ്യബന്ധനത്തിനുള്ള ഹ്രസ്വകാല വായ്പകള്‍ ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കണമെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നു.

v) പലിശധനസഹായപദ്ധതി ‘വസ്തു/സേവനങ്ങള്‍’ മോഡില്‍ ഡി.ബി.റ്റി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കൂടാതെ 2018-19 മുതല്‍ കൈകാര്യ ചെയ്ത എല്ലാ ഹ്രസ്വകാലവായ്പകളും ഐ.എസ്.എസ് പോര്‍ട്ടല്‍/ ഡി.ബി.ടി. പ്ലാറ്റ് ഫോമില്‍ കൊണ്ടുവരേണ്ടതുണ്ട്. 2018-19 മുതലുള്ള ക്ലെയിമുകള്‍ ക്രമപ്പെടുത്തുന്നതിന് ഈ പദ്ധതിപ്രകാരമുള്ള ഗുണഭോക്താക്കളുടെ വ്യക്തിഗതാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ കാറ്റഗറി തിരിച്ച ശേഖരിക്കാനും കാര്‍ഷിക, കര്‍ഷകക്ഷേമമന്ത്രാലയം, ഐ.എസ്.എസ് പോര്‍ട്ടല്‍ ആരംഭിച്ചാലുടന്‍ അതുവഴി സമര്‍പ്പിക്കുവാനും ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നു.

3. മേല്‍സൂചിപ്പിച്ച പദ്ധതിക്ക് ബാങ്കുകള്‍ മതിയായ പ്രചരണങ്ങള്‍കൊടുക്കേണ്ടതുണ്ട്. അതുവഴി അര്‍ഹരായ കര്‍ഷകരില്‍ വിവരങ്ങള്‍ എത്തുകയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താൻ കഴിയുകയും ചെയ്യും.

4. താഴെപ്പറയുന്ന കാര്യങ്ങളും നിര്‍ദ്ദേശിക്കുന്നു.

i) 2% പലിശാധനസഹായത്തിന്, അര്‍ദ്ധവാര്‍ഷികാടിസ്ഥാനത്തിലാണ് ക്ലെയിമുകള്‍ സമര്‍പ്പിക്കേണ്ടത്. 2018-19, 2019-20 വര്‍ഷങ്ങളിലേക്ക് സെപ്റ്റംബര്‍ 30 ഉം മാര്‍ച്ച് 31 മാണ് ആ തീയതികള്‍. അതില്‍ത്തന്നെ മാര്‍ച്ച് 31 ന് സമര്‍പ്പിക്കുന്ന ക്ലെയിമിനോടൊപ്പം, ഈ സാമ്പത്തിക വര്‍ഷത്തിലെ പലിശാധനസഹായ ക്ലെയിമുകള്‍ പരിശോധിച്ചെന്നും, അവ ശരിയും സത്യവുമാണെന്നുമുള്ള, സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കേണ്ടതാണ്.

ii) 3% നിരക്കിലുള്ള കൃത്യമായ തിരിച്ചടവ് പ്രോത്സാഹനത്തിനുള്ള ക്ലെയിമുകള്‍ 2018-19, 2019-20 വര്‍ഷങ്ങളില്‍ വിതരണം ചെയ്തതിനുള്ളത് ഒരൊറ്റത്തവണയായി, എല്ലാക്ലെയിമുകളും സത്യവും ശരിയുമാണെന്നുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററുടെ സാക്ഷ്യപത്രവുമായി സമര്‍പ്പിക്കാവുന്നതാണ്. 2018-2019, 2019-20 വര്‍ഷങ്ങളിൽ വിതരണം ചെയ്തതും 2019-20, 2020-21 വര്‍ഷങ്ങളില്‍ തിരിച്ചടവ് വരുന്നതുമായ വായ്പകളുടെ ക്ലെയിമുകള്‍, പ്രത്യേകമായി തയാറാക്കി അധിക ക്ലെയിം എന്നു രേഖപ്പെടുത്തി, എല്ലാം സത്യവും ശരിയുമാണെന്നുള്ള സ്റ്റാറ്റൂട്ടറി ഓഡിറ്ററുടെ സാക്ഷ്യപത്രവുമായി സമര്‍പ്പിക്കാവുന്നതാണ്.

iii) 2% പലിശധനസഹായത്തിനും, കൃത്യമായ തിരിച്ചടവിനുള്ള 3% പ്രോത്സാഹനത്തിനുമുള്ള ക്ലെയിമുകള്‍, ഒരു അര്‍ദ്ധവര്‍ഷത്തിന്‍റെ അവസാനം മുതല്‍ മൂന്നുമാസത്തിനകം സമര്‍പ്പിച്ചിരിക്കുണം. 2018-19, 2019-20 വര്‍ഷങ്ങളിലെ അധിക ക്ലെയിമുകള്‍ യഥാക്രമം ജൂണ്‍ 30, 2020, ജൂണ്‍ 30, 2021 എന്നീ തീയതികള്‍ക്കുളളിൽ സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞ ക്ലെയിമുകള്‍ ഇതില്‍ അനുബന്ധമായിച്ചേര്‍ത്തിട്ടുള്ള ഫോറം I, II എന്നിവയിൽ (ഇതോടൊപ്പമുണ്ട്)) ചീഫ് ജനറല്‍മാനേജര്‍, ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ & ഡവലപ്പ്മെന്‍റ് ഡിപ്പാര്‍മെന്‍റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, സെന്‍ട്രല്‍ ഓഫീസ് ഷഹീദ് ഭഗത്സിംഗ് മാര്‍ഗ്, ഫോര്‍ട്ട്, മുബൈ-400001 എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. എക്സല്‍ രൂപത്തിലുള്ള സോഫ്റ്റ് കോപ്പി fsdco@rbi.org.in എന്ന വിലാസത്തിലും അയക്കണം.

iv) ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ ക്ലെയിമിന്‍റെ പകര്‍പ്പുകള്‍, മൃഗസംരക്ഷണ, ക്ഷീരകര്‍ഷകവകുപ്പ്, ഫിഷറീസ് വകുപ്പ്, മൃഗ സംരക്ഷണ, ക്ഷീരകര്‍ഷക മന്ത്രാലയം, കേന്ദ്രസർക്കാർ, കൃഷി, സഹകരണ, കര്‍ഷകക്ഷേമവകുപ്പ്, കാര്‍ഷിക, കര്‍ഷകക്ഷേമ മന്ത്രാലയം, ഇന്‍ഡ്യാ ഗവണ്‍മെന്‍റ് എന്നിവിടങ്ങളിലേക്കും അയക്കേണ്ടതാണ്.

വിശ്വസ്തതയോടെ,

(സോണാലി സെന്‍ഗുപ്ത)
ചീഫ് ജനറല്‍ മാനേജര്‍

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?