RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515499

2018-19, 2019-20 കാലഘട്ടത്തെ ഹ്രസ്വകാല കാർഷിക വായ്പകൾക്കുള്ള പലിശ സബ് വെൻഷൻ

ആർ ബി ഐ 2018-19/137
എഫ് ഐ ഡി ഡി. സിഒ. എഫ് എസ് ഡി.ബി സി.നമ്പർ 15/05.02.001/2018-19

മാർച്ച് 7, 2019

ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / സിഇഒമാർ
എല്ലാ പൊതു- സ്വകാര്യ മേഖലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും

മാഡം / ഡിയർ സർ,

2018-19, 2019-20 കാലഘട്ടത്തെ ഹ്രസ്വകാല കാർഷിക വായ്പകൾക്കുള്ള
പലിശ സബ് വെൻഷൻ

പലിശ സബ് വെൻഷൻ പദ്ധതി തുടരുന്നതു സംബന്ധിച്ചുള്ള അറിയിച്ചു കൊണ്ട് 2018 ജൂൺ 7 ലെ ഞങ്ങളുടെ സർക്കുലർ എഫ് ഐ ഡി ഡി. സി ഒ. എഫ് എസ് ഡി. ബിസി.നമ്പർ 21/ 05.04.001/2017-18 കാണുക. ഇതെക്കുറിച്ച്, 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വിളവായ്പകൾക്ക് പലിശ സബ് വെൻഷൻ പദ്ധതി ചില മാറ്റങ്ങൾളോടുകൂടി 2018-19 ലും, 2019 -20 ലും നടപ്പാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയ കാര്യം അറിയിക്കുന്നു. താഴെ പറയുന്ന കാര്യങ്ങൾ ഇക്കാര്യത്തിൽ പാലിക്കേണ്ടതാണ്

i) 2018-19, 2019-20 വർഷങ്ങളിൽ കർഷകർക്ക് മൂന്നു ലക്ഷം രൂപ വരെയുള്ള ഉള്ള കാർഷികവായ്പ ഏഴ് ശതമാനം പലിശയ്ക്ക് നൽകുന്നതിന്, പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ മേഖലാ വാണിജ്യബാങ്കുകൾ എന്നിവയ്ക്ക് പ്രതിവർഷം 2% പലിശ സബ് വെൻഷൻ അനുവദിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ബാങ്കുകളുടെ ഗ്രാമീണ - അർദ്ധ നഗരശാഖകൾ വഴി വഴി വിതരണം ചെയ്ത വായ്പകൾക്കാണ് ഈ സബ്ൻവെൻഷൻ ലഭിക്കുക. 2% വിളവായ്പകൾക്ക് വിളവായ്പകൾക്ക് പലിശ സസ്പെൻഷൻ കണക്കാക്കുന്നത്, വായ്പ നൽകിയ / എടുത്ത തീയതി മുതൽ വായ്പ കർഷകൻ തിരിച്ചടയ്ക്കുന്നത് തീയതിവരെയോ ബാങ്ക് നേരത്തെ തീരുമാനിച്ച ഒരുവർഷത്തിനകം ഉള്ള പരമാവധി തിരിച്ചടവ് ഡ്യൂ ഡേറ്റ് വരെയോ ഏതാണോ ആദ്യം, അതു വരെ ആയിരിക്കും.

ii) അധികമായ പലിശ സസ്പെൻഷൻ മൂന്ന് ശതമാനം അനുവദിക്കുന്നതിന് കർഷകർ കൃത്യസമയത്തുതന്നെ തിരിച്ചടവ് നടത്തിയിട്ടുള്ളവരായിരിക്കണം. അതായത്, എന്നാണോ വായ്പ നൽകിയത് അന്നുമുതൽ തിരിച്ചടയ്ക്കേണ്ട യഥാർത്ഥ തീയതിക്ക് മുമ്പോ ബാങ്ക് ഹ്രസ്വകാല കാർഷികവായ്പ തിരിച്ചടക്കാൻ നൽകിയ ഡ്യൂ ഡേറ്റിനു മുമ്പോഏതാണോ ആദ്യം ആ തീയതിക്കു മുമ്പ് തിരിച്ചടച്ചവരായിരിക്കും. ഇതിൽ നിന്ന് വ്യക്തമാക്കുന്നത് കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകന് പ്രതിവർഷം നാല് ശതമാനം പലിശനിരക്കിൽ 2018-19 അത് 2019-20 എന്നീ വർഷങ്ങളിൽ 4% പലിശയ്ക്ക് വായ്പ ലഭിക്കുമെന്നതാണ്. ഇത്തരം ലോൺ എടുക്കുകയും ഒരു വർഷത്തിനുശേഷം തിരിച്ചടക്കുകയും ചെയ്യുന്ന കർഷകന് ഈ സൗകര്യം നൽകുവാൻ പാടില്ല.

iii) കിട്ടുന്ന വിലക്ക് ഉല്പന്നം വിൽക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്താനും, അവരുടെ ഉൽപ്പന്നങ്ങൾ ഗോഡൗണുകളിൽ സൂക്ഷിക്കുന്നതിനുമായി, പലിശ സസ്പെൻഷൻ ആനുകൂല്യം കിസാൻ ക്രെഡിറ്റ് കാർഡിലൂടെ വായ്പയെടുക്കുന്ന ചെറുകിട നാമമാത്ര കർഷകർക്ക് വിളവെടുത്ത ശേഷം, വെയർഹൗസ് രസീതുകൾ കാണിച്ചാൽ ആറു മാസത്തേക്ക് കൂടി അതേ പലിശ നിരക്കിൽ നീട്ടി നൽകുന്നതാണ്. ഇതിന് വെയർഹൗസിംഗ് റെഗുലേറ്ററി ഡെവലപ്മെൻറ് അതോറിറ്റി അംഗീകാരമുള്ള വെയർ ഹൗസുകളിൽ ഉൽപന്നം സൂക്ഷിച്ച ശേഷം നൽകുന്ന നെഗോഷ്യബിൾ വെയർഹൗസ് രസീതുകൾ ഹാജരാക്കണം.

iv) ദേശീയ ദുരന്തം ബാധിച്ച കർഷകർക്ക് ആശ്വാസം നൽകുന്നതിന്, 2% പലിശ ആനുകൂല്യം പുനക്രമീകരിച്ച വായ്പകൾക്ക് ആദ്യത്തെ ഒരു വർഷം ലഭിക്കുന്നതാണ്. അത്തരം പുനക്രമീകരിച്ചു നൽകിയ വായ്പകളിൽ സാധാരണ പലിശ നിരക്ക് ആയിരിക്കും രണ്ടാമത്തെ വർഷം മുതൽ നൽകേണ്ടി വരിക.

v) എന്നിരുന്നാലും, കഠിനമായ പ്രകൃതിദുരന്തം നേരിടേണ്ടിവന്ന കർഷകർക്ക് ആശ്വാസം നൽകുന്നതിന് പുനക്രമീകരിച്ചു വായ്പയിൽ 2% പലിശ ആനുകൂല്യം ആദ്യത്തെ മൂന്നു വർഷം / മുഴുവൻ കാലം (പരമാവധി 5 വർഷം വരെ) ബാങ്കുകൾക്ക് ലഭിക്കുന്നതാണ്. ഇതാടൊപ്പം, കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നവർക്ക് എല്ലാപേർക്കും അതിനുള്ള മൂന്ന് ശതമാനം പലിശ ആനുകൂല്യവും ലഭിക്കും. കഠിനമായ ദേശീയ ദുരന്തം ബാധിച്ചവർക്ക് ആനുുകൂല്യം തീരുമാനിക്കുന്നത് ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉപസമിതി എന്നിവരുടെ ശുപാർശ പ്രകാരം ഉന്നതാധികാര കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ആയിിരിക്കും.

vi) ഒരാൾ തന്നെ നിരവധി ലോണുകൾ എടുക്കുന്നത് ഒഴിവാക്കുന്നതിനും, യഥാർത്ഥ കർഷകർ മാത്രം സൗജന്യ നിരക്കിൽ നൽകുന്ന കൃഷി പണയ വായ്പ ഉപയോഗപ്പെടുത്തുന്നു എന്നുറപ്പു വരുത്താനും ധനകാര്യ സ്ഥാപനങ്ങൾ രേഖകൾ പരിശോധന നടത്തേണ്ടതും ഈ ആവശ്യത്തിനു തന്നെയാണ് കാർഷിക സ്വർണ വായ്പ ഉപയോഗിക്കുന്നത് എന്നുറപ്പുവരുത്താൻ കൃഷിഭൂമിയുടെ വിവരങ്ങളുൾപ്പെടെയുള്ള രേഖകൾ ഉറപ്പാക്കേണ്ടതാണ്

vii) പലിശ ഇളവു പദ്ധതിയിൻ കീഴിൽ തടസമില്ലാത്ത വായ്പ കൃഷിക്കാർ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ 2018-19, 2019-20 വർഷങ്ങളിലെ ഹ്രസ്വകാല കർഷിക വായ്പകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്

viii) 2018-19 മുതൽ പലിശ ആനുകൂല്യ പദ്ധതി ഡിബിറ്റി മോഡിൽ 'വസ്തുവായും /സേവനമായും' എന്നതിലൂടെയാണ് എന്നതിനാൽ 2018 - 19ൽ നൽകുന്ന എല്ലാ ഹ്രസ്വകാല കാർഷിക വായ്പയും ഐഎഎസ് എസ് പോർട്ടൽ / ഡി ബി റ്റി പ്ലാറ്റ്ഫോമിൽ കൊണ്ടുവരേണ്ടതുണ്ട്. ബാങ്കുകൾ ഈ വിഭാഗത്തിൽ പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ കാറ്റഗറി അനുസരിച്ച് സമർപ്പിക്കേണ്ടതും, 2018-19 മുതലുള്ള ക്ളയിമുകൾ ഇതിലുടെ നൽകാൻ തുടങ്ങുമ്പോൾ ഓരോ കർഷകരുടേതുമെന്ന രീതിയിൽ ഐ എസ് എസ് പോർട്ടലിൽ റിപ്പോർട്ടു ചെയ്യേണ്ടതുമാണ്.

2 കൃഷിക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന്ഈ പദ്ധതിയെ കുറിച്ചുള്ള വേണ്ടുന്ന പ്രചാരണം ബാങ്കുകൾ നൽകേണ്ടതാണ്

3. വായ്പ നൽകുന്ന എല്ലാ ബാങ്കുകളും 2017-18 ലെ ബാക്കിയുള്ള ഓഡിറ്റു ചെയ്ത ക്ലയിമുകളും 2019 ആഗസ്റ്റ് 30നുള്ളിൽ അയയ്ക്കേണ്ടതാണ്. ഇക്കാര്യത്തിൽ ഒരു സാഹചര്യത്തിലും തീയതി നീട്ടി നൽകുന്നതല്ല

4 താഴെ പറയുന്ന നിർദ്ദേശങ്ങളും നൽകുന്നു:

i) 2% പലിശ സബ് വെൻഷനും, 3 % അധിക പലിശ സബ് വെൻഷനും യഥാക്രമം ഇതോടൊപ്പമുള്ള ഫോറം I, II എന്നിവയിലാണ് ചീഫ് ജനറൽ മാനേജർ, ഫിനാൻഷ്യൽ ഇൻക്ലൂഷൻ വികസന വകുപ്പ്, റിസർവ് ബാങ്ക ഒഫ് ഇൻഡ്യ, കേന്ദ്ര ഓഫീസ്, ഷഹീദ് ഭഗത് സിംഗ് മാർഗ്, ഫോർട്ട്, മുംബയ് - 400001 എന്നന വിലാസത്തിൽ ഹാർഡ്‌ കോപ്പിയും, സോഫ്റ്റ് കോപ്പിയും എക്സൽ രൂപത്തിൽ ഇ - മെയിൽ ആയി നൽകേണ്ടത്.

ii) 2% പലിശ സബ് വെൻഷന്റെ കാര്യത്തിൽ, 2019, 2020 വർഷത്തേക്കുള്ള ക്ലയിമുകൾ അർധവാർഷിക രീതിയിൽ യഥാക്രമം സെപ്തംബർ 30, മാർച്ച് 31 തീയതി വരെയുള്ളതിനാണ് സമർപ്പിക്കേണ്ടത്. രണ്ടാമത്തേതിൽ അതാതു സമയത്തെ മാർച്ച് 31 വരെയുള്ള പലിശ സബ് വെൻഷൻ ക്ലയിം സ്റ്റാറ്റ്യൂട്ടറി ആഡിറ്റ് സർട്ടിഫിക്കേറ്റോടെയാണു സമർപ്പിക്കേണ്ടത്. 2018 - 19, 2019 - 20 കാലത്ത് നൽകിയ വായ്പയുടെ അവശേഷിക്കുന്ന ക്ലയിമുകൾ, 2019 മാർച്ച് 31, 2020 മാർച്ചു 31 ന്റെ ക്ലയിമുകളിൽ ഉൾപ്പെടുത്താതിരുന്നവ പ്രത്യേകം സ്റ്റാറ്റ്യൂട്ടറി ആഡിറ്റർ സർട്ടിഫിക്കറ്റോടെ 'അഡിഷണൽ ക്ലയിം ' എന്ന രീതിയിൽ സമർപ്പിക്കേണ്ടതാണ്.

iii) 3% അധിക സബ് വെൻഷനെ സംബന്ധിച്ച്, ബാങ്കുകൾ അവരുടെ ഒറ്റത്തവണ കൺസോളിഡേറ്റു ചെയ്ത ക്ലയിം 2018-19, 2019-20 എന്നീ കാലഘട്ടത്തിലേത് യഥാക്രമം 2020 ഏപ്രിൽ 30, 2021 ഏപ്രിൽ 30നകം കൃത്യത സ്റ്റാറ്റ്യൂട്ടറി ആഡിറ്റർമാർ സർട്ടിഫൈ ചെയ്ത് സമർപ്പിക്കേണ്ടതാണ്.

iv) വിളവെടുപ്പിനു ശേഷമുള്ള നെഗോഷയവെബിൾ വെയർഹൗസ് രസീത് വച്ചുള്ള വായ്പകളിലെ 2% ഐ എസ് ക്ലയിം, പ്രകൃതിദുരന്തം മൂലമുണ്ടായ പുനക്രമീകൃത വായ്പകളുടെ 2% ക്ലയിം, കടുത്ത ദേശീയ ദുരന്തത്തിൽ പെട്ടവരുടെ 3% ക്ലയിം എന്നിവ ഒറ്റത്തവണ കൺസോളിഡിഡേറ്റഡ് ക്ലയിമായി ആ വർഷം ഓരോ വിഭാഗത്തിലും പെടുന്ന ക്ലയിമുകൾ തരം തിരിച്ച്, കൃത്യത സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോടെ സമർപ്പിക്കേണ്ടതാണ്.

വിശ്വസ്തതയോടെ,

(ജി.പി. ബോറ)
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?