<font face="mangal" size="3">ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി& - ആർബിഐ - Reserve Bank of India
ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റിയുടെ ദിനാന്ത്യപ്രവർത്തനങ്ങൾക്ക്
ഓട്ടോമേറ്റഡ് സ്വീപ് ഇൻ - സ്വീപ് ഔട്ട് (എഎസ്ഇഎസ്ഒ)
സൗകര്യം ഏർപ്പെടുത്തുന്നു
ആഗസ്റ്റ് 6, 2020 ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റിയുടെ ദിനാന്ത്യപ്രവർത്തനങ്ങൾക്ക് കോവിഡ്-19 മൂലമുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ മാനവ വിഭവശേഷി വിന്യാസം പരമാവധിയാക്കുന്നതിനും യോഗ്യതയുള്ള എൽഎഎഫ്എംഎസ്എഫ് പങ്കാളികൾക്ക് അവരുടെ ദിവസത്തെ ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) ബാലൻസുകൾ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനും, റിസർവ് ബാങ്ക് ഇ-കുബർ സിസ്റ്റത്തിൽ ഓപ്ഷണൽ ഓട്ടോമേറ്റഡ് സ്വീപ്പ്-ഇൻ, സ്വീപ്പ്- (എഎസ്ഇഎസ്ഒ) സൗകര്യം നൽകാൻ തീരുമാനിച്ചിരിക്കുന്നു. 2. അതനുസരിച്ച്, ബാങ്കുകൾക്ക് അവരുടെ കറന്റ് അക്കൗണ്ടുകളിൽ ബാലൻസായി ദിവസാവസാനം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന തുക (നിർദ്ദിഷ്ടതുക അല്ലെങ്കിൽ തുകയുടെ ഒരു ശ്രേണി) ദിവസാവസാനം റിസർവ് ബാങ്കിൽ മുൻകൂർ സജ്ജമാക്കാൻ കഴിയും. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഈ തുകയെ ആശ്രയിച്ച്, മാർജിനൽ സ്റ്റാൻഡിംഗ് സൗകര്യവും (എംഎസ്എഫ്) റിവേഴ്സ് റിപ്പോ ബിഡുകളും, ദിവസത്തിന്റെ അവസാനത്തിൽ ഇടപെടലില്ലാതെ സ്വയമേവ സൃഷ്ടിക്കപ്പെടും. 3. ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി (എൽഎഎഫ്), മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) എന്നീ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് അർഹരായവർക്ക് 2020 ഓഗസ്റ്റ് 06 മുതൽ എഎസ്ഇഎസ്ഒ സൗകര്യം ഉപയോഗിക്കാൻ അവസരമുണ്ട്. ഇ-കുബർ പോർട്ടൽ വഴി റിവേഴ്സ് റിപ്പോയിലും എംഎസ്‌എഫ് വിൻഡോകളിലും മാനുവൽ ബിഡ് നൽകുവാൻ നിലവിലുള്ള സൗകര്യങ്ങൾക്കു പുറമെയുള്ള ഈ സൗകര്യം വേണമെങ്കിലുപയോഗിക്കാനും, ഉപയോഗിക്കാതിരിക്കാനുമുള്ള സൗകര്യ ത്തോടുകൂടിയതാണ്. 4. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. (യോഗേഷ് ദയാൽ) പത്ര പ്രസ്താവന: 2020-2021/151 |