RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78471051

() 1 അടയാളവും, ഇടയില്‍ ചേര്‍ത്ത് "L" അക്ഷരവുമുള്ള
ഒരു രൂപാ കറന്‍സി നോട്ടിന്റെ വിതരണം

മാര്‍ച്ച് 29, 2016

() 1 അടയാളവും, ഇടയില്‍ ചേര്‍ത്ത് 'L' അക്ഷരവുമുള്ള
ഒരു രൂപാ കറന്‍സി നോട്ടിന്റെ വിതരണം

റിസര്‍വ് ബാങ്ക്, താമസിയാതെ ഒരു രൂപ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്നതാണ്. ഈ നോട്ടുകള്‍ ഇന്‍ഡ്യാഗവര്‍ണമെന്റ് അച്ചടിച്ചിട്ടുള്ള താണ്.

കോയ്‌നേജ് ആക്ട് 2011 - ല്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ ഈ കറന്‍സി നോട്ടുകള്‍ നിയമപരമായി വിനിമയം ചെയ്യപ്പെടാവുന്നവയാണ്. ഇപ്പോള്‍ നിലവിലുള്ള ഈ വിഭാഗത്തിലെ കറന്‍സിനോട്ടുകളും നിയമപരമായി വിനിമയം ചെയ്യപ്പെടാവുന്നവയാണ്.

ഈ ഒരു രൂപാ കറന്‍സിനോട്ടിന്റെ വലിപ്പവും ഉള്ളടക്കങ്ങളും ഗസറ്റ് ഓഫ് ഇന്‍ഡ്യാ - അസാധാരണം - വിഭാഗം II - സെക്ഷന്‍ 3 - സബ്‌സെക്ഷന്‍ (i), 24.2.2016 - ലെ നമ്പര്‍ 124 - ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള, ധനകാര്യ വകുപ്പ് (ഇക്കണോമിക് അഫയേഴ്‌സ്) - ന്റെ വിഞ്ജാപനത്തില്‍ വിവരിച്ചിട്ടുള്ളതുപൊലെ താഴെ പറയും പ്രകാരമാണ്.

നോട്ടിന്റെ വിഭാഗം ആകൃതിയും വലിപ്പവും പേപ്പറിന്റെ വിവരങ്ങള്‍
ഒരു രൂപ കറന്‍സി നോട്ട് 9.7 x 6.3 സെ. മീറ്റര്‍ ദീര്‍ഘ ചതുരാകൃതി 100 ശതമാനം (പരുത്തി) റാഗ് ഉള്ളടങ്ങിയത്.
    പേപ്പറിന്റെ ഭാരം 90 GSM (ഗ്രാം / സ്‌ക്വയര്‍ മീറ്റര്‍)
പേപ്പറിന്റെ കനം 110 മൈക്രോണ്‍
ബഹുവര്‍ണ്ണവാട്ടര്‍ മാര്‍ക്കുകള്‍ -
i) 'सत्यमेव जयते' എന്ന വാക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത അശോക സ്തംഭം
ii) മദ്ധ്യഭാഗത്ത് ഗുപ്തരൂപത്തില്‍ 1 എന്ന അക്കം
iii) വലത് ഭാഗത്ത് 'भारत' എന്ന് ലംബമായി, ഗുപ്തരൂപത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഒരു രൂപ കറന്‍സിനോട്ടിന്റെ ഡിസൈന്‍ താഴെ പറയുന്ന പ്രകാരമാണ്.

മുഖവശം

'भारत सरकार' എന്ന വാക്കുകള്‍ 'Government of India' എന്ന വാക്കുകള്‍ക്ക് മുകളില്‍ കാണാം. കൂടാതെ, ഫിനാന്‍സ് സെക്രട്ടറി ശ്രീ. രത്തന്‍ പി. വതലിന്റെ രണ്ടു ഭാഷകളിലുള്ള കയ്യൊപ്പും, 2016 ല്‍ പുറത്തിറക്കിയ '' അടയാളത്തോടുകൂടിയ പുതിയ ഒരു രൂപാ നാണയത്തിന്റെ ശരിപ്പകര്‍പ്പും, 'सत्यमेव जयते' എന്നും നമ്പര്‍ പാനലില്‍ 'L' എന്ന് ഇടയില്‍ ചേര്‍ത്ത വലിയ അക്ഷരവും കാണാം. നോട്ടിന്റെ വലതുവശത്ത് കീഴ്ഭാഗത്താണ്, കറുത്ത അക്കങ്ങളുള്ള നമ്പറിംഗ് ഉണ്ടാവുക.

മറുവശം

'Government of India' എന്ന് അച്ചടിച്ചിട്ടുള്ളതിന്റെമുകള്‍ ഭാഗത്ത് 'भारत सरकार' എന്നും 2016 എന്ന വര്‍ഷവും, പുഷ്പങ്ങളുടെ ഡിസൈനിന്റെ പശ്ചാത്തലത്തില്‍ '' എന്ന് കാണാവുന്ന ഒരു രൂപ നാണയത്തിന്റെ മാതൃകയും കാണാം. ചുറ്റുമുള്ള പശ്ചാത്തലത്തില്‍ എണ്ണപര്യവേക്ഷണ പ്ലാറ്റ്ഫോമായ 'സാഗര്‍ സാമ്രാട്ടി' ന്റെ ചിത്രവും പതിനഞ്ച് ഭാരതീയ ഭാക്ഷകളില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള പാനലും കാണാം. മദ്ധ്യഭാഗത്ത് താഴെ കാണിച്ചിട്ടുള്ളവര്‍ഷം അന്തര്‍ദേശീയ അക്കങ്ങളിലാണ്.

പൊതുവേയുള്ള കളര്‍ സ്‌കീം.

ഒരു രൂപ കറന്‍സിനോട്ടില്‍, മുന്നിട്ടു നില്‍ക്കുന്ന നിറം മുഖവശത്ത് പിങ്ക് പച്ചയും, മറുവശത്ത് മറ്റുനിറങ്ങളുമായി ചേര്‍ന്ന മിശ്രണവുമാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ്അഡൈ്വസര്‍

പ്രസ്സ്‌റിലീസ് 2015-2016/2282

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?