<font face="mangal" size="3">ദേശീയ പുരാവസ്തു ഓഫീസിന്റെ 125ം വാര്‍ഷികത്തോടന - ആർബിഐ - Reserve Bank of India
ദേശീയ പുരാവസ്തു ഓഫീസിന്റെ 125ം വാര്ഷികത്തോടനുബന്ധിച്ച് 10 രൂപ നാണയം പുറപ്പെടുവിക്കുന്നു
ഏപ്രില് 26, 2017 ദേശീയ പുരാവസ്തു ഓഫീസിന്റെ 125ം വാര്ഷികത്തോടനുബന്ധിച്ച് ഭാരത സര്ക്കാര് പുറപ്പെടുവിക്കുന്ന മുകളില് സൂചിപ്പിച്ച നാണയം ഭാരതീയ റിസര്വ്വ് ബാങ്ക് താമസിയാതെ പ്രചാരത്തില് ഇറക്കുന്നതാണ്. ന്യൂഡല്ഹിയിലുള്ള ധനമന്ത്രാലയത്തിന് കീഴില് പ്രവര്ത്തിക്കുന്ന ഇക്കണോമിക് അഫയേഴ്സ് വിഭാഗം ഈ നാണയങ്ങളുടെ മാതൃകയും മറ്റു വിശദാംശങ്ങളും 2016 ഫെബ്രുവരി 26 ലെ നം.ജി.എസ്.ആര് 197(ഇ) അസാധാരണ ഗസറ്റില് ഭാഗം II, ഉപവിഭാഗം 3(1) – വിജ്ഞാപനം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്: മുന്ഭാഗം നാണയത്തിന്റെ മുന്ഭാഗത്ത് അശോക സ്തംഭത്തിലുള്ള സിംഹത്തിന്റെ രൂപവും 'സത്യമേവ ജയതേ' എന്ന ആലേഖനവും ഇടതുവശത്ത് ദേവനാഗരി ലിപിയില് 'ഭാരത്' എന്നും വലത്ത് ആംഗലേയ ഭാഷയില് 'ഇന്ത്യ' എന്നും രൂപയുടെ അടയാളമായ, ₹ നാണയത്തിന്റെ മൂല്യമായ '10' എന്ന അക്കം എന്നിവ സിംഹത്തിന്റെ രൂപത്തിന്റെ താഴെയായും കാണിച്ചിരിക്കുന്നു. പിന്ഭാഗം മദ്ധ്യത്തില് ദേശീയ പുരാവസ്തു മന്ദിരത്തിന്റെ പ്രതിരൂപവും അതില് 125 വര്ഷം എന്നും നല്കിയിരിക്കുന്നു. അതിനു മുകളിലായി 125ം വാര്ഷികാഘോഷങ്ങള് എന്ന ചിഹ്നം നല്കിയിരിക്കുന്നു. ഭാരതത്തിന്റെ ദേശീയ പുരാവസ്തു വിഭാഗം എന്ന മുദ്രണം ദേവനാഗരി ലിപിയിലും ആംഗല ഭാഷയിലും യഥാക്രമം നാണയത്തിന്റെ മുകളിലും താഴെയുമായി ആലേഖനം ചെയ്തിരിക്കുന്നു. ഇംഗ്ലീഷില് 1891, 2016 എന്നീ സംഖ്യകള് യഥാക്രമം മുകളിലും താഴെയുമായി നല്കിയിരിക്കുന്നു. 1916, 2016എന്നീ വര്ഷങ്ങള് അന്താരാഷ്ട്ര അക്കത്തില് പ്രതിരൂപത്തിന്റെ മുകളില് യഥാക്രമം ഇടതും വലതുമായി കാണിച്ചിരിക്കുന്നു. 2011 ലെ നാണയ നിയമപ്രകാരം ഈ നാണയങ്ങള് നിയമാനുസൃതമായി സ്വീകാര്യമായിരിക്കും. ഇതേ മൂല്യമുള്ള ഇപ്പോള് നിലവിലുള്ള എല്ലാ നാണയങ്ങളും നിയമാനുസൃതമായി സ്വീകാര്യമായ നാണയമായിരിക്കും. അജിത് പ്രസാദ് പത്രപ്രസ്താവന: 2016-2017/2908 |