<font face="mangal" size="3">നമ്പര്‍ പാനലില്‍ "R"എന്ന അക്ഷരം ചേര്‍ത്തിട്ട - ആർബിഐ - Reserve Bank of India
നമ്പര് പാനലില് "R"എന്ന അക്ഷരം ചേര്ത്തിട്ടുള്ള
100 രൂപ നോട്ടുകള് പുറപ്പെടുവിക്കുന്നു
ഫെബ്രുവരി 3, 2017 നമ്പര് പാനലില് "R"എന്ന അക്ഷരം ചേര്ത്തിട്ടുള്ള ഭാരതീയ റിസര്വ് ബാങ്ക് ഗവര്ണര് ഡോ.ഊര്ജ്ജിത് ആര്.പട്ടേലിന്റെ ഒപ്പോടുകൂടിയതും രണ്ട് നമ്പര് പാനലിലും "R"എന്ന അക്ഷരം ചേര്ത്തിട്ടുള്ളതും അച്ചടിവര്ഷം '2017' എന്ന് നോട്ടിന്റെ പിന്ഭാഗത്ത് ആലേഖനം ചെയ്തതുമായ മഹാത്മാഗാന്ധി (2005) പരമ്പരയിലെ 100 രൂപ നോട്ടുകള് ഉടന് തന്നെ വിനിമയത്തിന് പുറപ്പെടുവിക്കുന്നു. ഈ ബാങ്ക് നോട്ടുകളുടെ രൂപവും സുരക്ഷാ ലക്ഷണങ്ങളും മഹാത്മാഗാന്ധി പരമ്പര 2005 ല് ഡിസംബര് 6, 2016 ല് ഇറക്കിയ പത്രപ്രസ്താവന പ്രകാരം (2016-2017/1427) അക്കങ്ങളുടെ ക്രമാനുഗതമായി വലുതാകുന്ന തരത്തിലുള്ള നമ്പര് പാനലും നിറം വ്യാപിക്കുന്ന രേഖകളും പിന്ഭാഗത്ത് വിപുലീകരിച്ച തിരിച്ചറിയല് ചിഹ്നങ്ങളും ഉള്ള 100 രൂപ നോട്ടുകളുടേതിന് സമാനമായിരിക്കും. റിസര്വ് ബാങ്ക് ഇതിനു മുമ്പ് പുറപ്പെടുവിച്ച എല്ലാ 100 രൂപ ബാങ്ക് നോട്ടുകളും തുടര്ന്നും നിയമസാധുതയുള്ളതായിരിക്കും. അജിത് പ്രസാദ് പത്രപ്രസ്താവന : 2016-2017/2086 |