RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78498027

അലഹാബാദ് ഹൈക്കോടതിയുടെ 150ം വാര്‍ഷികത്തോടനുബന്ധിച്ച് 5 രൂപ നാണയം പുറപ്പെടുവിക്കുന്നു

ഏപ്രില്‍ 26, 2017

അലഹാബാദ് ഹൈക്കോടതിയുടെ 150ം വാര്‍ഷികത്തോടനുബന്ധിച്ച്
5 രൂപ നാണയം പുറപ്പെടുവിക്കുന്നു

ഭാരത സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മുകളില്‍ സൂചിപ്പിച്ച നാണയം ഭാരതീയ റിസര്‍വ്വ് ബാങ്ക് താമസിയാതെ പ്രചാരത്തില്‍ ഇറക്കുന്നതാണ്.

ന്യൂഡല്‍ഹിയിലുള്ള ധനമാന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് അഫയേഴ്സ് വിഭാഗം ഈ നാണയങ്ങളുടെ മാതൃകയും മറ്റു വിശദാംശങ്ങളും 2016 ഫെബ്രുവരി 23 ലെ നം.ജി.എസ്.ആര്‍ 191(ഇ) അസാധാരണ ഗസറ്റില്‍ ഭാഗം II, ഉപവിഭാഗം 3(1) – വിജ്ഞാപനം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്:

മുന്‍ഭാഗം

നാണയത്തിന്റെ മുന്‍ഭാഗത്ത് അശോക സ്തംഭത്തിലുള്ള സിംഹത്തിന്റെ രൂപവും 'സത്യമേവ ജയതേ' എന്ന ആലേഖനവും ഇടതുവശത്ത് ദേവനാഗരി ലിപിയില്‍ 'ഭാരത്' എന്നും വലത്ത് ആംഗലേയ ഭാഷയില്‍ 'ഇന്ത്യ' എന്നും രൂപയുടെ അടയാളമായ, നാണയത്തിന്റെ മൂല്യമായ '5' എന്ന അക്കം എന്നിവ സിംഹത്തിന്റെ രൂപത്തിന്റെ താഴെയായും കാണിച്ചിരിക്കുന്നു.

പിന്‍ഭാഗം

അലഹബാദ് ഹൈക്കോടതി കെട്ടിടത്തിന്റെ പൂമുഖത്തിന്റെ പ്രതിരൂപം നല്കിയിരിക്കുന്നു. ഹൈക്കോടതിയുടെ 150ം വാര്‍ഷികാഘോഷങ്ങള്‍ എന്ന് ദേവനാഗരി ലിപിയിലും ആംഗല ഭാഷയിലും യഥാക്രമം നാണയത്തിന്റെ മുകളിലും താഴെയുമായി ആലേഖനം ചെയ്തിരിക്കുന്നു. 2011 ലെ നാണയ നിയമപ്രകാരം ഈ നാണയങ്ങള്‍ നിയമാനുസൃതമായി സ്വീകാര്യമായിരിക്കും. ഇതേ മൂല്യമുള്ള ഇപ്പോള്‍ നിലവിലുള്ള എല്ലാ നാണയങ്ങളും നിയമാനുസൃതമായി സ്വീകാര്യമായ നാണയമായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2016-2017/2903

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?