RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78508080

ഇത് ബാങ്കുകൾക്ക് ആന്തരികമായി ആഴത്തിൽനോക്കാനുള്ള സമയം ആണ്.  കോവിഡ് അനന്തര ബാങ്കിംഗ് ദിശമാറ്റം റിസർവ്വ് ബാങ്ക് ഗവർണ്ണർ ശ്രീ.ശക്തികാന്തദാസിന്‍റെ മുഖ്യ പ്രഭാഷണം 2020 ഓഗസ്റ്റ് 27 വ്യാഴാഴ്ച ബിസിനസ് സ്റ്റാൻഡേർഡിനൊപ്പം അൺലോക്ക് ബിഎഫ്എസ്ഐ 2.0 എന്ന  ചടങ്ങിൽ നടത്തിയത്

റിസർവ്വ് ബാങ്ക് ഗവർണ്ണർ ശ്രീ.ശക്തികാന്തദാസിന്‍റെ മുഖ്യ പ്രഭാഷണം

2020 ഓഗസ്റ്റ് 27 വ്യാഴാഴ്ച ബിസിനസ് സ്റ്റാൻഡേർഡിനൊപ്പം അൺലോക്ക് ബിഎഫ്എസ്ഐ 2.0 എന്ന ചടങ്ങിൽ നടത്തിയത്

1. കോവിഡ്-19 മഹാമാരി ലോകത്തെ ഇപ്പോഴും ഉൽക്കണ്ഠാകുലമായ അവസ്ഥയിൽതന്നെ നിറുത്തിയിരിക്കുന്നു. ഈ മഹാമാരിഇതിനകം ലോകത്ത് ആകെ 2.3 കോടി ആളുകളെ ബാധിക്കുകയും 8 ലക്ഷത്തിൽപ്പരം ആളുകളുടെ ജിവനെടുക്കുകയും ചെയ്തു. ഈ മാരക വൈറസിനെതിരെ ഒരു വാക്സിൻ ഒപ്പം/അല്ലെങ്കിൽ ഒരു ഔഷധം കണ്ടുപിടിയ്ക്കാനായി ലോകം അത്യധ്വാനം ചെയ്യുന്നു. ഇന്ത്യയിൽ മരണനിരക്ക് വളരെ കുറവാണെങ്കിലും ഈ മഹാമാരി ശമനമില്ലാതെ പടർന്നുകൊണ്ടിരിക്കുന്നു.

2. മഹാമാരി നാശം വിതച്ചുകൊണ്ടിരിക്കുമ്പോൾ, സാമ്പത്തിക പ്രത്യാഘാതം കണക്കാക്കുക വിഷമകരമാണ്. കുറെ പച്ചനാമ്പുകൾ പൊന്തിവരുകയും ചില വ്യാപാരങ്ങൾ കോവിഡ്-പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എങ്കിലും ഈ മഹാമാരിയുടെ ദൈർഘ്യത്തെയും തീവ്രതയെയും കുറിച്ചുള്ള അനിശ്ചിതത്വവും അത് സമ്പദ് വ്യവസ്ഥയിൽ ഏല്‍പ്പിക്കുന്ന ആഘാതവും നമ്മുടെ ഉത്കണ്ഠ തുടരുന്നതിന് കാരണമാകുന്നു. മഹാമാരി കൊണ്ടുള്ള ഞെട്ടലിൽ കഴിയുന്ന ഈ വേളയിൽ, റിസർവ് ബാങ്ക് മുന്നോട്ടു വരികയും ആസ്തി തരംതിരിയ്ക്കൽ, വായ്പാ തിരിച്ചടവിന് മൊറട്ടോറിയം, ഉയർന്ന ഘടനാപരവും നീണ്ടുനില്ക്കുന്നതുമായ രൊക്കം പണലഭ്യത, പലിശ നിരക്ക് കുറയ്ക്കൽ എന്നീ രൂപങ്ങളിലുള്ള വിവിധ രൊക്കം പണ ലഭ്യത, നാണ്യ, നിയന്ത്രണ മേൽനോട്ട നടപടികൾ ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം അടുത്ത കാലത്ത് സമ്മർദ്ദ ആസ്തിയുടെ പ്രശ്ന പരിഹാരത്തിനുള്ള നമ്മുടെ മുൻകരുതലുള്ള ചട്ടക്കൂടിനകത്ത് ഒരു പ്രത്യേക പ്രശ്ന പരിഹാരജാലകവും പ്രഖ്യാപിച്ചിട്ടുണ്ട്.

3. ഈ ചട്ടക്കൂട് പദ്ധതി പങ്കാളികളുമായി ആലോചിച്ചെടുത്ത ഒരു സുചിന്തിത തീരുമാനമാണ്. ഇതിന്‍റെ ഉദ്ദേശ്യം, നിക്ഷേപകരുടെ താല്പര്യ സംരക്ഷണവും സാമ്പത്തിക സ്ഥിരത നിലനിര്‍ത്തലും ഒരു ഭാഗത്തും കോവിഡ്-19 മഹാമാരി ബാധിച്ച വ്യക്തികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നീണ്ടുനിൽക്കുന്ന ആശ്വാസം നൽകുന്നതിലൂടെ അതിജീവിക്കാൻ കഴിവുള്ള വ്യാപാരങ്ങളുടെ സാമ്പത്തിക മൂല്യം സംരക്ഷിക്കൽ മറുഭാഗത്തും ആയി അവ തമ്മിൽ ഒരു സമതുലനാവസ്ഥ കണ്ടെത്തുക എന്നതാണ്. മുകളിൽപറഞ്ഞ ഉദ്ദേശങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ബാങ്കുകളുടെ ഭാഗത്ത് നിന്ന് പ്രശ്ന പരിഹാര പദ്ധതികളുടെ കഴിവുറ്റതും ജാഗ്രതയോടു കൂടിയതുമായ നടപ്പാക്കൽ നമ്മൾ പ്രതീക്ഷിക്കുന്നു. ലോക്ഡൗണ്‍ സന്ദർഭത്തിൽ വായ്പകളിന്മേൽ അനുവദിച്ച മൊറട്ടോറിയം ഒരു താൽക്കാലിക പരിഹാരമായിരുന്നു. എന്നാൽ പ്രശ്ന പരിഹാര ചട്ടക്കൂട് കോവിഡ് സംബന്ധമായ സമ്മർദ്ദത്തിൽപ്പെട്ട കടംകൊള്ളലുകാർക്ക് നീണ്ടുനിൽക്കുന്ന ആശ്വാസം നൽകുന്ന ഒന്നായിരിക്കും എന്നാണ് കരുതുന്നത്.

4. കോവിഡ് മൂലം സംജാതമായ സാഹചര്യങ്ങളോട് റിസർവ് ബാങ്കിന്‍റെ പ്രതികരണം അഭൂതപൂർവ്വമായ ഒന്നായിരുന്നു. റിസർവ് ബാങ്ക് എടുത്ത നടപടികൾ കോവിഡു കാലത്തെ പ്രത്യേക സാഹചര്യത്തെ നേരിടാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അത് സ്ഥിരമായിട്ടുള്ളതല്ല. കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം റിസർവ് ബാങ്ക് എടുത്ത ഇക്കണോമിക് സൈക്കിളിനെതിരായ പലവിധ നയ നടപടികളുടെയും ക്രമമായ തിരിച്ചുകൊണ്ടു വരലിന് വളരെ ശ്രദ്ധാപൂർവ്വമുള്ള ഒരു സഞ്ചാരപാത പിൻതുടരപ്പെടേണ്ട ആവശ്യമുണ്ട്. ഒപ്പം ധനകാര്യമേഖല നിയന്ത്രണ അധികാരി നൽകുന്ന ഇളവുകളെയും മറ്റ് നടപടികളെയും പുതിയ മാനദണ്ഡമെന്ന രീതിയിൽ ആശ്രയിക്കാതെ സാധാരണ നിലയിലെ പ്രവർത്തനത്തിലേക്ക് തിരിച്ചുവരേണ്ടതുമുണ്ട്.

5. എന്‍റെ ഇന്നത്തെ പ്രസംഗത്തിൽ താഴെപറയുന്ന വിഷയത്തിൽ സവിസ്തരം സംസാരിക്കാനാണ് താല്പര്യപ്പെടുന്നത്. ഇത് ബാങ്കുകൾക്ക് ഉള്ളിലേക്ക് ആഴത്തിൽ നോക്കാനുള്ള സമയമാണ്. കോവിഡിനുശേഷം ബാങ്കിംഗ് ദിശമാറ്റം മഹാമാരികളെ കൈകാര്യം ചെയ്യുന്നതിന് ജനങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കലാണ് മുഖ്യം എന്നതുപോലെ ബാങ്കുകൾക്ക് ഇന്നത്തെ മഹാമാരി പോലുള്ള ബാഹ്യമായ ആഘാതങ്ങൾ ചെറുത്തുനിൽക്കുന്നതിന് അവയുടെ സഹജമായ കഴിവിൽ പ്രകടമായ മെച്ചപ്പെടുത്തൽ ഉറപ്പാക്കുക എന്നതാണ് ദീർഘകാല ധനകാര്യ സ്ഥിരതയ്ക്ക് മുഖ്യമായിട്ടു വേണ്ടത്. ഞാൻ മറ്റൊരവസരത്തില്‍ പ്രസ്താവിച്ചിട്ടുള്ളതു പോലെ, ബാങ്കുകളുടെ ദുർബലതയ്ക്കുള്ള കാരണങ്ങൾ സാധാരണയായി താഴെപറയുന്നവയിൽ ഒന്നോ കൂടുതലോ ആണെന്നുകാണാം. ബിസിനസ്സ് സാഹചര്യങ്ങൾക്ക് അനുചിതമായ ഒരു വ്യാപാര മാതൃക, ഭരണത്തിന്‍റെയും തീരുമാനങ്ങൾ എടുക്കലിന്‍റെയും മേന്മ അല്ലെങ്കിൽ അതിന്‍റെ അഭാവം, ബാഹ്യ ഓഹരി ഉടമകളുടെ പദ്ധതി പങ്കാളികളുടെ താൽപര്യങ്ങളുമായി ആന്തരിക പ്രോത്സാഹന ഘടനകളുടെ പൊരുത്തമില്ലായ്മ, ഒപ്പം മറ്റു കാര്യങ്ങളും. അതനുസരിച്ച് പെട്ടെന്ന് പൂർവ്വ സ്ഥിതിയിൽ എത്തുന്നതിന് കഴിവുള്ള ബാങ്കുകളുടെ മേന്മയേറിയ ഭരണം, ഫലപ്രദമായ നഷ്ടസാദ്ധ്യത കൈകാര്യം ചെയ്യൽ, ഊർജ്ജസ്വലമായ ആന്തരിക നിയന്ത്രണം എന്നിവകൊണ്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഇതു പറയുന്നത് ഇന്ത്യന്‍ ബാങ്കുകൾക്ക് ഭദ്രമായ ഭരണത്തിനും നഷ്ടസാധ്യത കൈകാര്യം ചെയ്യുന്നതിനും വേണ്ട സംവിധാനങ്ങൾ ഇല്ലാ എന്നു സൂചിപ്പിക്കാൻ അല്ല. മെച്ചപ്പെടുന്നതിനുള്ള സാധ്യത എല്ലായ്പ്പോഴും നിലനിൽക്കുന്നു എന്നതുപോലെ മുന്നോട്ടുപോകുമ്പോൾ ഇവയാണ് കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്ന മേഖലകൾ എന്നറിയേണ്ടതുണ്ട്.

6. അടുത്ത് കടന്നുപോയ വർഷങ്ങളിൽ ബാങ്കുകളുടെ വ്യാപാരദൃശ്യം പ്രധാന മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇന്ന് ബാങ്കുകൾക്ക് തിരിച്ചുവരവിന് ശക്തിയുള്ള മേഖലകളെ പിൻതുണയ്ക്കുമ്പോൾ അവർ ‘സൺറൈസ്’ മേഖലകളെ തേടിയാണ് പോകേണ്ടത്. ഉദാഹരണമായി പിന്തുണ നൽകാൻ ശ്രമങ്ങൾ നടക്കുന്നെങ്കിലും പുതിയ സാധ്യതകളെ പറ്റി അന്വേഷിച്ചു ചെല്ലാതെ കിടക്കുന്ന ഗ്രാമീണമേഖലയിൽ ബാങ്കുകൾ ഭാവി വ്യാപാര അവസരങ്ങൾ കണ്ടെത്തേണ്ട ആവശ്യമുണ്ട്. അവർ കാണേണ്ടത് പുതു സംരംഭങ്ങൾ, പുനരുപയോഗിക്കാവുന്നവ, ലോജിസ്റ്റിക്സ്, മൂല്യ ശൃംഖലകൾ, അതുപോലെ ശേഷിയുള്ള മറ്റുമേഖലകൾ എന്നിവയെയാണ്. ബാങ്കിംഗ് മേഖലയുടെ ഉത്തരവാദിത്തം സമ്പദ് വ്യവസ്ഥയുടെ വളർച്ച എളുപ്പമാക്കുക എന്നതു മാത്രമല്ല അതിന്‍റെ സ്വന്തം നിലനിൽപ്പ് സുരക്ഷിതമാക്കുക എന്നതുകൂടിയാണ്. ഇപ്രകാരം വ്യാപാരതന്ത്രം മെച്ചപ്പെടുത്തൽ എന്നീ കാര്യങ്ങളിൽ ഒരു സമ്പൂർണ്ണ പുനർവീക്ഷണം ആണ് ഈ സമയത്തുള്ള അടിയന്തിര ആവശ്യം. വ്യാപാര മൊത്ത വില്പനയിൽ അളവ് ഘനപരിമാണ പ്രഭാവത്തെ ജ്വലിപ്പിയ്ക്കുന്നു, എന്നാൽ അതിനായി ബാങ്കുകളുടെ വലിയ വലുപ്പം ഒരു മുൻ വ്യവസ്ഥയാണ്.

7. ബാങ്കിംഗ് മേഖലയിൽ ദേശസാൽക്കരണത്തിനു ശേഷം അനവധി പരിഷ്കാരങ്ങൾ നടപ്പാക്കി എങ്കിലും വളരെകൂടുതൽ ഇനിയും ചെയ്യേണ്ടതുണ്ട്. കാലം മാറുന്നതോടുകൂടി പരിഷ്കാരങ്ങളുടെ സ്വഭാവത്തിലും രൂപമാറ്റം വരുത്തേണ്ട ആവശ്യമുണ്ടാകും. പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണത്തിനുള്ള ഇപ്പോഴത്തെ നടപടികൾ നരസിംഹം കമ്മിറ്റി ശുപാർശയ്ക്ക് അനുസൃതമായിട്ടുള്ളതും ശരിയായ ദിശയിലുള്ളതുമാണ്. ഇന്ത്യൻ ബാങ്കുകൾക്ക് ഇപ്രകാരം സ്കെയിലിന്‍റെ പ്രയോജനങ്ങൾ കൊയ്യാൻ കഴിയുന്നതോടൊപ്പം ആഗോളാടിസ്ഥാനത്തിൽ പുതുപുത്തൻ വ്യാപാര അവസരങ്ങളിൽ പങ്കാളികളാകാനും സാധ്യമാകും. പൊതു, സ്വകാര്യ മേഖലകളിലുള്ള വലുതും കൂടുതൽ കഴിവുറ്റതുമായ ബാങ്കുകൾക്ക് ആഗോള മൂല്യ ശൃംഖലയിൽ അന്തസ്സുള്ള ഇടം ലഭിക്കുവാനായി ആഗോള ബാങ്കുകളുമായി തോളോടുതോൾ മത്സരിക്കാനും കഴിയും.

8. വലുപ്പം അനിവാര്യമാണ്, എന്നാൽ കാര്യക്ഷമത അതിലും പ്രധാനമാണ്. കാര്യക്ഷമത കൂടുതൽ വിശാലമായ ഒരു ആശയമാണ്. അതോടൊപ്പം സ്വയം ആവിഷ്കരിക്കപ്പെടുന്നതിനും പ്രവർത്തിക്കുന്നതിനും അനവധി മറ്റുഘടകങ്ങൾ ആവശ്യമുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗം മുന്നുപാധിയാണ്. സാങ്കേതികവിദ്യയുടെ ഗുണമേന്മയും കല്പനാ വൈദഗ്ദ്ധ്യവും ആഗോളാടിസ്ഥാനത്തിൽ വ്യാപാരത്തിന്‍റെ ബഹുരൂപത്തിലുള്ള വ്യതിയാനപ്പെടുത്തലിന്‍റെയും കൈവശപ്പെടുത്തലിന്‍റെ അളവിനെയും സംബന്ധിച്ചുള്ള നമ്മുടെ അഭിലാഷങ്ങളുമായി ഇണങ്ങുന്നതായിരിക്കുകയും വേണം. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ കേന്ദ്രബിന്ദു ഇടപാടുകളുടെ അടിസ്ഥാനത്തിൽ എന്നതിൽനിന്ന് വ്യാപാര അധിഷ്ഠിതം എന്നതിലേക്ക് മാറണം. സർവ്വത്ര വലുതായി കാണുന്ന സർഗ്ഗശക്തിയുടെ പ്രയോജനങ്ങൾ കൊയ്തെടുക്കുന്നതിന് ആഗോള സാന്നിദ്ധ്യമുള്ള സ്ഥാപനങ്ങളുമായി മത്സരിക്കാൻ വലിയ ഡേറ്റ (ഡേറ്റയുടെ വ്യാപ്തം, പ്രവേഗം, വൈവിധ്യം എന്നിവ വളരെ വലുതാണ്), കൃത്രിമ ബുദ്ധി തുടങ്ങി നമുക്ക് കീശനിറയെ വിദ്യാധിഷ്ഠിത ഉപാധികൾ ഉണ്ട്.

9. ബാങ്കിംഗിന്‍റെ ഗുണവും ബാങ്കുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്ന പുതുപുത്തൻ ആശയങ്ങളിന്മേൽ അന്തർനിരീക്ഷണം നടത്തുമ്പോൾ ഭരണനിർവ്വഹണ സംസ്കാരവും നഷ്ടസാദ്ധ്യത കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും പരിഷ്കരിക്കുക എന്നത് മൗലികമായ കാര്യമാണ്. ഈ രണ്ടു മേഖലകളും ബാങ്കിംഗ് ബിസിനസ്സിനു സഹജമായ ശക്തി പ്രദാനം ചെയ്യുന്നു. ഒപ്പം ഈ ദിശയിൽ നല്ല അളവിൽ ഉള്ള പ്രവർത്തനങ്ങളും വർഷങ്ങളായി ചെയ്തിട്ടുമുണ്ട്. ആർ.ബി.ഐ. വിവിധ പങ്കാളികളിൽ നിന്നുമുള്ള അഭിപ്രായത്തിനായി വാണിജ്യബാങ്കുകളിലെ ഭരണനിർവ്വഹണം എന്ന വിഷയത്തിന്മേൽ ഒരു ചർച്ചാപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. മാതൃകാപരമായി കാര്യക്ഷമത ഉടമാവകാശ-നിഷ്പക്ഷമായിരിക്കണം. ഒരു ബാങ്ക് കൃത്യമായും എങ്ങനെയാണ് പ്രവർത്തിപ്പിയ്ക്കപ്പെടുന്നത് എന്ന കാര്യത്തിൽ മൂലധനം മുടക്കിയവരും നിക്ഷേപകരും ജാഗരൂകരായിരിക്കാന്‍ തല്പരരായിരിക്കുമ്പോള്‍ ഒരു ബാങ്കിന്‍റെ കാര്യങ്ങള്‍ പ്രൊഫഷണല്‍ ആയും സ്വയംഭരണാടിസ്ഥാനത്തിലും നടത്തിക്കൊണ്ടു പോകാന്‍ ബോര്‍ഡിനും മാനേജ്മെന്‍റിനും മതിയായ സ്വാതന്ത്ര്യം അനുവദിക്കുന്നത് മൂല്യവത്തായ നടപടിതന്നെയാണ്. ഉടമസ്ഥനും തൊഴില്‍പരമായി കഴിവുള്ള മാനേജ്മെന്‍റും ബോര്‍ഡും തമ്മില്‍ ഒരു അന്തസ്സുള്ള അകലം ഉണ്ടാകുന്നത് ബാങ്കിംഗ് സ്ഥാപനങ്ങളുടെ ഊര്‍ജ്ജസ്വലതയെ മെച്ചപ്പെടുത്തുന്നതാകും.

10. കൂടുതൽ പുതിയ വ്യാപാര മാതൃകകൾ ഉണ്ടാകുമ്പോൾ കൂടുതൽ പുതിയ നഷ്ട സാധ്യതകളും ഉണ്ടാകും. ബാങ്കുകളടെ വലുപ്പം കൂടുകയും വൈവിധ്യമുള്ള അധികാര പരിധികളുമായി കൂടുതൽ ബന്ധങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ അത്തരം സാധ്യതകളും കൂടും. സ്വന്തം ശക്തിയേയും ദൌർബല്യങ്ങളെയും കുറിച്ചുള്ള വ്യക്തമായ ധാരണയോടു കൂടി കൂടുതൽ പുതിയ വ്യാപാര മാതൃകകൾ സ്വീകരിക്കുന്നതിന്‍റെ ഫലമായി ഉന്നതമായ വളർച്ച നേടുവാൻ ആവുന്നതാണ്. അമിതമായി റിസ്ക്-വിമുഖത പുലർത്തുന്നത് ഒരു സ്വയം പ്രതിരോധ നടപടി എന്നു തോന്നാം. പക്ഷേ അറ്റ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അത് സ്വയം പരാജയപ്പെടുത്തൽ ആയേക്കും. റിസ്ക് പ്രവണത ഓരോ ബാങ്കും അളന്ന് നിർണ്ണയിച്ചിട്ടുള്ള വിധം ഏറ്റെടുക്കാൻ തയ്യാറുള്ള റിസ്ക് എത്രയാണോ അതുമായി പൊരുത്തപ്പെടുന്നതായിരിക്കുക തന്നെ വേണം. റിസ്ക് കൈകാര്യം ചെയ്യല്‍ സംവിധാനം പലവിധ വ്യാപാരങ്ങൾക്കകത്ത് ഉണ്ടായിവരുന്ന ദുർബലതകൾ വളരെ നേരത്തെ മണത്തറിയാൻ തക്കവണ്ണംസങ്കീർണമായിരിക്കുകയും മികച്ച രീതികളിലും ബാഹ്യ പരിസ്ഥിതികളിലും വരുന്ന മാറ്റങ്ങളുമായി സമന്വയത്തിൽ വരുന്ന ആസന്നമായ റിസ്ക്കുകളെ പിടിച്ചെടുക്കാൻ തക്ക ഊർജ്ജസ്വലത ഉള്ളതാകുകയും വേണം.

11. പ്രവർത്തന സംബന്ധമായ റിസ്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവില്ലായ്മ, പ്രത്യേകിച്ചും സൈബർ ബന്ധമുള്ള അല്ലെങ്കിൽ മറ്റുതരത്തിലുള്ള തട്ടിപ്പുസംഭവങ്ങൾ. അടുത്ത സമയത്തായി വെളിച്ചത്തു വന്നിട്ടുള്ള കൂടിയ നിരക്കിലുള്ള തട്ടിപ്പുകളുടെ ജനനം ബാങ്കുകളുടെ അത്ര കാര്യക്ഷമമല്ലാത്ത റിസ്ക് കൈകാര്യം ചെയ്യൽ കാരണമാണ്. അതായത് വായ്പ അനുവദിക്കുന്ന സമയത്തും അതിനുശേഷമുള്ള വായ്പ നിരീക്ഷണ കാലത്തും തട്ടിപ്പു നടന്ന് പല മാസങ്ങൾ കഴിഞ്ഞിട്ടാണ് അതിനെപറ്റി അറിയുന്നത്. ബാങ്കുകൾ അവരുടെ അണ്ടർ റൈറ്റിംഗ്, വായ്പ നിരീക്ഷണ മാനദണ്ഡങ്ങൾ കർശനമാക്കേണ്ടതും തട്ടിപ്പുകൾ താമസം വിനാകണ്ടുപിടിച്ച് അവയുടെ സംഭവിക്കൽകുറച്ചു കൊണ്ടുവരുമെന്നും തട്ടിപ്പുകാർക്കെതിരെ ഉചിതമായതുടർ നടപടികളെടുക്കുകയും പിന്തുടരുകയും ചെയ്യുമെന്നും ഉറപ്പുവരുത്തേണ്ടതാണ്. ഇവിടെയും സാങ്കേതികവിദ്യയുടെ, അതായത് കൃത്രിമബുദ്ധിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുക, ഇത്തരം സംഭവങ്ങളുടെ രീതികളും അവയുടെ ആവർത്തനത്തിന്‍റെ പിന്നിലെ മൂല കാരണങ്ങളും പഠിക്കുക എന്നിവയാണ് ആവശ്യം.

12. ഫലപ്രദമായ ഒരു മുന്നറിയിപ്പ് സംവിധാനം ഭാവി വീക്ഷണത്തോടു കൂടിയ സമ്മർദ്ദ പരിശോധന ചട്ടക്കൂട് എന്നിവ ബാങ്കുകളുടെ റിസ്ക് കൈകാര്യം ചെയ്യൽ ചട്ടക്കൂടിന്‍റെ അഭിവാജ്യഘടകം ആയിരിക്കണം. ബാങ്കുകൾ അവരുടെ കടക്കാർ നേരിടുന്ന സമ്മർദ്ദത്തിന്‍റെ ആരംഭ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിവുള്ളവയാകണം. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ ഹ്രസ്വ കാല ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം അല്ലാതെ ആസ്തികളുടെ മൂല്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ള വായ്പാ സൗകര്യങ്ങളെ കുറിച്ചുള്ള വിജയകരമായി പ്രവർത്തിക്കുന്ന തീരുമാനങ്ങൾ കൂടി ഉൾപ്പെടുന്ന മുന്നിട്ടിറങ്ങിയുള്ള സജീവ പരിഹാര നടപടികളും ബാങ്കുകൾ കൈക്കൊള്ളണം.

13. ബാങ്കുകൾക്ക് ശക്തമായ റിസ്ക് സംസ്കാരം കൂടാതെ ഉചിതമായ അനുവർത്തന സംസ്കാരവും കൂടി ഉണ്ടാകണം. അനുവർത്തനത്തിന്‍റെ പോരായ്മയ്ക്ക് വളരെ വിലനൽകേണ്ടി വരുമെന്നതിനാൽ അതിനു വേണ്ടിയുള്ള ചെലവ് ഒരു നിക്ഷേപമെന്ന് ഗ്രഹിക്കേണ്ടതാണ്. ബാങ്കുകളുടെ അനുവർത്തന സംസ്കാരം, നിയമം, ചട്ടങ്ങൾ, നിയന്ത്രണങ്ങൾ വിവിധ പെരുമാറ്റ സംഹിതകൾ എന്നിവ അവർ അനുസരിക്കുന്നു എന്ന് ഉറപ്പാക്കണം. അനുവർത്തനം അതിന്‍റെ നിയമപരമായ നിർബന്ധങ്ങൾക്ക് അപ്പുറത്തേക്ക് പോകേണ്ടതും ന്യായ ദീക്ഷ, ധാർമിക പെരുമാറ്റച്ചട്ടം എന്നിവയും കൂടി ആശ്ലേഷിക്കാൻ ശ്രമിക്കേണ്ടതുമാണ്. അനുവർത്തന സംസ്കാരത്തിന്‍റെ അനിവാര്യ സവിശേഷതകൾ വിശാലമായ അർത്ഥത്തിൽ റിസ്ക് സംസ്കാര സവിശേഷതകളുമായി സാമ്യമുള്ളവയാണ്. ഈ കാര്യങ്ങളെല്ലാം വിപണിയിൽ ഉയർന്ന നിലയിലുള്ള സൽപ്പേര് നിലനിർത്താൻ സഹായിക്കും. നിക്ഷേപകർക്കിടയിൽ നിന്ന് ഉയർന്ന മൂല്യനിർണയം ആവശ്യപ്പെടുന്നതിനും ഇടപാടുകാരെ ഒപ്പം കൊണ്ടുപോകുന്നതിനും അത് ആവശ്യം വേണ്ടതുമാണ്.

14. ഒരു നല്ല ഭരണനിർവ്വഹണ ചട്ടക്കൂട്, കാര്യക്ഷമമായ റിസ്ക്, സംസ്കാരം ഒപ്പം അനുവർത്തന സംസ്കാരം എന്നിവ ആന്തരിക ആഡിറ്റ് സംവിധാനം എന്ന കരുത്തുറ്റ ഉറപ്പു കൊണ്ട് പരിപൂരകമാക്കപ്പെടേണ്ടതാണ്. സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങൾ നിർദ്ദിഷ്ടമായ നയങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് ബോർഡിനും ബാഹ്യ പദ്ധതി പങ്കാളികൾക്കും സ്വതന്ത്രമായ ഉറപ്പ് പ്രദാനം ചെയ്യേണ്ട കോർപ്പറേറ്റ് ഭരണ നിർവ്വഹണത്തിന്‍റെ അവിഭാജ്യഘടകമാണ് ഇത്.

15. ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിൽ വർഷങ്ങളായി മത്സരം വർധിച്ചുകൊണ്ടിരിക്കുന്നു. ബാങ്കുകൾ അവർ ലക്ഷ്യം വയ്ക്കുന്ന ഇടപാടുകാരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ലെങ്കിൽ നല്ലവണ്ണം ചിന്തിച്ചു ഉണ്ടാക്കിയ ഒരു വ്യാപാര മാതൃക പോലും വിജയിച്ചെന്ന് വരില്ല. ഈ അവസരത്തിൽ ഇടപാടുകാർക്ക് ലഭിക്കുന്ന സേവനങ്ങളുടെയും പരാതികൾ പരിഹരിക്കുന്നതിന്‍റെയും മേന്മയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മൾ അംഗീകരിക്കേണ്ടത് ഇടപാടുകാർക്ക്, നിക്ഷേപകർ/കടം കൊള്ളുന്നവർ എന്ന രണ്ടുകൂട്ടർക്കും വേണ്ടിയാണ് ബാങ്ക് നിലനിൽക്കുന്നത് എന്ന കാര്യമാണ്.

16. ഇന്ത്യയുടെ ബാങ്കിംഗ്/ ധനകാര്യ സംവിധാനം കോവിഡി നെയും അടച്ചിടലുകളെയും അവഗണിച്ച് ചെറുത്തുനിന്ന് തിരിച്ചുവരുവാനുള്ള അപാരമായ കഴിവ് കാഴ്ചവെച്ചിട്ടുണ്ട്. മുന്നോട്ടു പോകുമ്പോൾ, ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് ധനകാര്യ സംവിധാനത്തിന്‍റെ ദീർഘകാല സ്ഥിരത സംരക്ഷിക്കുക എന്ന സമഗ്രമായ ലക്ഷ്യത്തിനകത്ത് നിന്നുകൊണ്ട് തിരിച്ചുവരവിനെ പോഷിപ്പിക്കുക എന്ന ഞാണിന്മേൽ കളിയാണ് നടത്തേണ്ടത് ഇപ്പോഴത്തെ മഹാമാരിയുടെ ആഘാതം മൂലധന നഷ്ടത്തിലേക്ക് നയിക്കും വിധം ബാങ്കുകളുടെ ബാക്കി പത്രങ്ങളിൽ മിക്കവാറും കടുത്ത സമ്മർദ്ദം ചെലുത്തിയേക്കാം. മുൻകൂട്ടിക്കണ്ട് കരുതൽ സൃഷ്ടിക്കലും മൂലധനം വർദ്ധിപ്പിക്കലും നിർണായകമാകുന്നത് വായ്പ്പാ ഒഴുക്ക് ഉറപ്പാക്കുന്നതിന് മാത്രമല്ല ധനകാര്യശേഷി സൃഷ്ടിക്കലിനും വേണ്ടിയാണ്. ഞങ്ങൾ ഇതിനകം തന്നെ എല്ലാ ബാങ്കുകളെയും വലിയ നിക്ഷേപം സ്വീകരിക്കുന്നതും സ്വീകരിക്കാത്തതുമായ എല്ലാ എൻ.ബി.എഫ്.സി കളെയും അവരുടെ ബാക്കിപത്രം, ആസ്തി ഗുണനിലവാരം, രൊക്കം പണലഭ്യത, ലാഭ സാധ്യത, മൂലധന പര്യാപ്തത എന്നിവയിൽ കോവിഡ്-19 ന്‍റെ പ്രത്യാഘാതം വിലയിരുത്തണമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുപോലുള്ള സമ്മർദ്ദ പരിശോധനകളുടെ ഫലം അടിസ്ഥാനമാക്കി ബാങ്കുകളും ബാങ്കിതര കമ്പനികളും മറ്റുള്ളവരോടൊപ്പം മൂലധന ആസൂത്രണം, മൂലധനം സ്വരൂപിക്കൽ, ആകസ്മിക രൊക്കം പണലഭ്യത ആസൂത്രണം എന്നീ കാര്യങ്ങളിൽ സാധ്യമായ ലഘൂകരണ നടപടികൾ നടപ്പാക്കേണ്ടതാണ്. മുൻനിര മൂലധനം ഉള്ളിലേക്ക് കൊണ്ടുവരുന്നത് നിക്ഷേപകരുടെയും മറ്റു പദ്ധതി പങ്കാളികളുടെയും അഭിപ്രായം ഒരുപോലെ മെച്ചപ്പെടുത്തുകയും തന്മൂലം ആഭ്യന്തര/ വിദേശ നിക്ഷേപകർക്ക് ദീരർഘകാലത്തേയ്ക്കോ അതിൽകുറച്ചുള്ള കാലത്തേക്കോ ആ മേഖല ആകർഷകമായി തുടരുകയും ചെയ്യും. ചില ബാങ്കുകൾ ഇതിനോടകം മൂലധനം ഉയർത്തുകയോ അതിനുള്ള പ്രഖ്യാപനം നടത്തുകയും ചെയ്തു കഴിഞ്ഞു പൊതു സ്വകാര്യ മേഖലാ ബാങ്കുകളും ബാങ്കിതര കമ്പനികളും ഈ പ്രക്രിയ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടു പോകേണ്ട ആവശ്യമുണ്ട്.

17. ഉപസംഹാരം ആയി ഞാൻ പറയാൻ ആഗ്രഹിക്കുന്നത് കോവിഡ്-19 ബാങ്കുകള്‍ക്കും ധനകാര്യ മേഖലയ്ക്കും നിരവധി വെല്ലുവിളികൾ ഉയർത്തുന്നു എന്നാണ്. വിവിധ തലങ്ങളിൽ മുൻകൂട്ടി മനസ്സിലാക്കി എടുക്കുന്ന നടപടികൾ-അവയിൽ ചിലത് ഞാൻ എടുത്തു കാട്ടിയിട്ടുണ്ട് - ഈ വെല്ലുവിളികളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിന്‍റെ ഭദ്രത നിലനിർത്തുന്നതിനും നമ്മെ കഴിവുള്ളവർ ആക്കും. ഇവിടെ എൻറെ ഓർമ്മയിൽ വരുന്നത് ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന കൃതിയിൽ നിന്നുള്ള ഒരു ഉദ്ധരണിയാണ് “ഒരു യുദ്ധം ജയിക്കപ്പെടുന്നത് അത് ജയിക്കുന്നതിന് ഉറച്ച് തീരുമാനിക്കുന്നത് ആരാണോ അവരാലാണ്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?