RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78522204

കർഷക വായ്പ കാർഡ് (KCC) പദ്ധതി - കന്നുകാലി വളർത്തലിനും, മത്സ്യബന്ധനത്തിനുമുള്ള പ്രവർത്തനമൂലധനം

ആർ. ബി.ഐ/2018-19/112
എഫ്.ഐ.ഡി.ഡി.സി.ഒ.എഫ് എസ്.ഡി.ബി.സി.12/05.05.010/2018-19

ഫെബ്രുവരി 4, 2019

ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ഷെഡ്യൂള്ഡ് വാണിജ്യബാങ്കുകളും
(ചെറുകിട വായപാ ബാങ്കുകൾ ഉൾപ്പെടെയും
എന്നാൽ മേഖലാ ഗ്രാമീണ ബാങ്കുകൾ ഒഴികെയും)

മാഡം/സർ

കർഷക വായ്പ കാർഡ് (KCC) പദ്ധതി - കന്നുകാലി വളർത്തലിനും,
മത്സ്യബന്ധനത്തിനുമുള്ള പ്രവർത്തനമൂലധനം

കർഷക വായ്പ കാർഡ് (കെ.സി.സി) പദ്ധതിയെക്കുറിച്ച് 4.7.2018 ന് പുറപ്പെടുവിച്ചിട്ടുള്ള മാസ്ററർ സർക്കുലർ എഫ്.ഐ.ഡി.ഡി. സി.ഒ. എഫ് എസ്.ഡി. ബി.സി. നം.6/05.05.010/2018-19 പരിശോധിക്കുക. കർഷക വായ്പ കാർഡ് പദ്ധതി കന്നുകാലി വളർത്തുന്നവർക്കും, മത്സ്യബനന്ധനത്തിനും പ്രവർത്തന മൂലധനാവശ്യത്തിന് അനുവദിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. അതിനുള്ളമാർഗനിദ്ദേശങ്ങൾ അനുബന്ധത്തിൽ ചേർക്കുന്നു.

2. മാർഗ്ഗനിർദ്ദേശരേഖകൾ പ്രകാരം പദ്ധതിനടപ്പിലാക്കാൻ ബാങ്കുകളോടു നിർദ്ദേശിക്കുന്നു.

വിശ്വസ്തതയോടെ,

(ഡൊണാലി സെൻ ഗുപ്ത)
ചീഫ് ജനറൽ മാനേജർ

ഉള്ളടക്കം : മേൽസൂചിപ്പിച്ചവ


അനുബന്ധം

1. ആമുഖം

കന്നുകാലി വളരർത്തലിനും മത്സ്യബന്ധനത്തിനുമുള്ള (എ.എച്ചും, എഫും) പ്രവർത്തന മൂലധനമായി കർഷക വായ്പാ കാർഡ് അനുവദിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാരിൻറെ 2018-19 ലെ പൊതു ബഡ്ജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബഡ്ജറ്റ് പ്രഖ്യാപനത്തിൻറെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങൾ പരിശോധിക്കുകയും, അതിൽ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്യുകയും ചെയ്തിതിൻറെ അടിസ്ഥാനത്തിൽ കെ.സി.സി സൗകര്യം, കന്നുകാലിവളർത്തലിനും, മത്സ്യബന്ധന ത്തിനുമുള്ള പ്രവർത്തനമൂലധനമായി അനുവദിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

2. ഉദ്ദേശ്യം

കന്നുകാലികൾ, വളർത്തുപക്ഷികൾ, മത്സ്യം, ചെമ്മീൻ, മറ്റുജലജീവകൾ ഇവയെ വളർതിതുന്നതിനും, മത്സ്യബന്ധനത്തിനും ഹ്രസ്വകാല വായ്പ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കെ.സി.സി സൗകര്യം പ്രയോജനപ്പെടുത്താം.

3. അർഹത

കന്നുകാലി വളർത്തലിനും, മത്സ്യബന്ധനത്തിനും കെ.സി.സി വായ്പകൾക്ക് അർഹരായ ഉപഭോക്താക്കൾക്കുള്ള മാനദണ്ഡങ്ങൾ താഴെപ്പറയുന്നു.

3.1. മത്സ്യബന്ധനം

3.1.1. ഉൾനാടൻ മത്സ്യബന്ധനവും, ജലകൃഷിയും

3.1.1.1. മീൻപിടുത്തക്കാർ, മത്സ്യകർഷകർ, (വ്യക്തികൾ, സംഘങ്ങൾ കൂട്ടാളികൾ, പങ്കാളിത്തകൃഷിക്കാർ, പാട്ടകൃഷിക്കാർ) സ്വയംസഹായ സംഘങ്ങൾ (എസ്.എച്ച്.ജി), കൂട്ടുബാദ്ധ്യതാസംഘങ്ങൾ (ജെ.എൽ.ജി), വനിതാ സംഘങ്ങൾ മുതലായവ.

3.1.1.2. ഇതിൻറെ ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലോ, പാട്ടമായോ മത്സ്യകൃഷിക്കും, മീൻപിടുത്തത്തിനും ആവശ്യമായ കുളം, ജലസംഭരണി, തുറസ്സായ ജലസ്ത്രോതസ്സുകൾ, തോടുകൾ, ഹാച്ചറി (മത്സ്യകുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന സ്ഥലം) വളർത്തുന്നതിനായുള്ള ഇടം ഇവയുണ്ടായിരിക്കുകയും, മത്സ്യബന്ധനത്തിനോ, മത്സ്യകൃഷിക്കോ ആവശ്യമായ ലൈസൻസുകൾ അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ലഭ്യമായിരിക്കുകയും വേണം.

3.1.2 സമുദ്രമത്സ്യബന്ധനം

3.1.2.1. മുകളിൽ 3.1.1.1 ഖണ്ഡികയിൽ സൂചിപ്പിച്ചിട്ടുള്ള ഗുണഭോക്കാക്കൾക്ക് സ്വന്തം ഉടമസ്ഥതയിലോ, വാടകയ്ക്കോ അംഗീകൃത മത്സ്യബന്ധന ബോട്ടുകൾ/വള്ളങ്ങൾ ഇവ ഉണ്ടായിരിക്കുകയും കടലിലും അഴിമുഖത്തും മത്സ്യബന്ധനത്തിനുള്ള ലൈസൻസോ, അനുവാദമോ ഉണ്ടായിരിക്കുകയും വേണം.

3.2. കോഴി താറാവ് മുതലായവയും, ചെറിയ മൃഗങ്ങളും

3.2.1 സ്വന്തമായിട്ടോ, പാട്ടിത്തിനോ ഷെഡ്ഡുകളുള്ള, കർഷകർ, കോഴികർഷകർ, വ്യക്തികളോ, സംയുക്ത വായ്പാക്കാരോ അല്ലെങ്കിൽ സ്വയംസഹായ സംഘങ്ങളോ പാട്ടക്കർഷകരും, ആട്, ചെമ്മരിയാട്, പന്നികള്സ കോഴി, വളർത്തുപക്ഷികൾ മുതലായവ.

3.3. ക്ഷീരശാല

3.3.1. വ്യക്തികളോ, സംയുക്തവായ്പാക്കാരോ, സംയുക്ത ബാധ്യതാ സംഘമോ, സ്വയംസഹായ സംഘമോ ആയിട്ടുള്ള സ്വന്തമായിട്ടോ, വാടകയോ, പാട്ടത്തിനോ, കാലിത്തൊഴുത്തുള്ള പാട്ടക്കർകരുൾപ്പെടെയുള്ള കർഷകരും ക്ഷീരകർഷകരും.

4. വായ്പാതോത്

4.1 വായ്പതോത് നിർണ്ണയിക്കുന്നത് ജില്ലാതല സാങ്കേതിക കമ്മിറ്റി (DLTC) ആയിരിക്കും. ഇതിൻറെ അടിസ്ഥാനം ഒരു ഏക്കർ/ഒരു യൂണിറ്റ്/ ഒരു കന്നുകാലി/ഒരു പക്ഷി എന്നിവയ്ക്ക് പ്രാദേശികമായും വരുന്നചെലവ് കണക്കായിരിക്കും.

4.2 മത്സ്യകൃഷിക്കുള്ള പ്രവർത്തന ചെലവിൻറെ വായ്പാ തോതിൽ ആവത്തനചെലവുകളായ മത്സ്യവിത്ത്, മത്സ്യതീറ്റ, ജൈവവും, അജൈവവുമായ വളങ്ങൾ മണ്ണ് പാകപ്പെടുത്തുന്നതിനുള്ളകുമ്മായം പോലുള്ളവസ്തുക്കൾ, വിളവെടുപ്പിനും, വിപണനത്തിനുമുള്ള ചെലവുകൾ ഇന്ധനം/വൈദ്യുതി മുതലായ, കൂലിച്ചെലവ്, പാട്ടത്തുക(ജലാശയം പാട്ടത്തിനാണെങ്കിൽ) മുതലായവ ഉൾപ്പെടുന്നു. മത്സ്യബന്ധനത്തിനുള്ളപ്രവർത്തന മൂലധനത്തിൽ ഇന്ധനച്ചെലവ്, ഐസ്, കൂലിച്ചെലവ്, കരയ്ക്കിറങ്ങുന്നതിനും/നങ്കൂരമിടുന്നതിനുള്ള ചെലവ് മുതലായവ വായാപാതോതിൻറെ ഭാഗമാവുന്നു.

4.3 കന്നുകാലി വളർത്തലിനുള്ളപ്രവർത്തനമൂലധനത്തിൻറെ വായ്പാ തോതിൽ ആവർത്തന ചെലവുകളായ കാലിത്തീറ്റ, മൃഗത്തിന്റെ ചികിത്സാ ചെലവ്, കൂലിച്ചെലവ്, ജലം/ വൈദ്യുതിച്ചെലവ് മുതലായവ ഉൾപ്പെടുന്നു.

4.4 പ്രവർത്തന മൂലധന ആവശ്യത്തിന്റെ പരമാവധി കാലാവധി കണക്കാക്കുന്നതിന് അടിസ്ഥാനം ധനവരവ് കണക്കോ (ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെൻറ്) ഒരു ഉല്പാദന ചക്രം പൂർത്തിയാക്കുന്നതിനുള്ള സമയമോ ആയിരിക്കും.

4.5 പ്രവർത്തന മൂലധനവായ്പയുടെ തോത് നിശ്ചയിക്കുന്നതിനുള്ള ഡി.എൽ.ടി.സി.യിൽ കന്നുകാലി വളർത്തലിലും മത്സ്യകൃഷി യിലും മറ്റും വൈദഗ്ദ്ധ്യമുള്ള സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തി, അവരുടെ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോ ഗപ്പെടുത്താൻ കഴിയും.

4.6 ഈ മേഖലകളിലുള്ള വിദഗ്ദ്ധരായ സംരംഭകരെ ഡിഎൽടിസിയിൽ ഉൾപ്പെടുത്തുക വഴി പ്രവർത്തന മുലധനത്തോത് നിശ്ചചയിക്കുന്നതിൽ പ്രായോഗിക വൈദഗ്ദ്ധ്യം ലഭിക്കും.

5. പൊതുവായ മാർഗനിർദ്ദേശങ്ങൾ

5.1 വായ്പ പിൻവലിക്കൽ: വായ്പാ നിബന്ധനകൾക്കു വിധേയമായി, സ്റ്റോക്കിന്റെ മൂല്യനിർണയം, കിട്ടാനുള്ള തുക, ധ ന വരവ് കണക്ക് ഇവയുടെ അടിസ്ഥാനത്തിൽ അനുവദിച്ച വായ്പയിൽ നിന്ന് തുക പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്.

5.2 തിരിച്ചടവ്:

വായ്പ ചാക്രികമായ ക്യാഷ് ക്രഡിറ്റ് പരിധിയുടെ രൂപത്തിലായിരിക്കും. തിരിച്ചടവ് നിശ്ചയിക്കുന്നത് ധന വരവ് കണക്കിന്റെയും, വരുമാനമുണ്ടാക്കുന്ന രീതിയുടേയും അടിസ്ഥാനത്തിലായിരിക്കണം.

5.3 അന്തിമ ഉപയോഗത്തിന്റെ നിരീക്ഷണം:

ഈ പദ്ധതി പ്രകാരമുള്ള വായ്പ അല്ലെങ്കിൽ സ്മാർട്ട് കാർഡ് നിലവിലുള്ള വായ്പ / കെ സി സിയിൽ നിന്നും ഭിന്നമായി അനുവദിക്കേണ്ടതാണ്. അങ്ങനെ അനുവദിച്ച വായ്പയുടെ ഉപയോഗം പ്രത്യേകം നിരീക്ഷിക്കാൻ കഴിയും. മറ്റു വായ്പകളുടേതിനു സമാനമായി പ്രവർത്തന സ്ഥലം സന്ദർശിക്കുക, പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുക മുതലായവ വഴി വായ്പാ തുകയുടെ അന്തിമ ഉപയോഗം വിലയിരുത്തേണ്ടതാണ്. ബാങ്കുകൾ അനുവദിച്ച വായ്പയുടെ വിലയിരുത്തൽ സമയാസമയങ്ങളിൽ നടത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ അതു തുടരാൻ അനുവദിക്കുക / അനുവാദം പിൻവലിക്കുക / അല്ലെങ്കിൽ പരിധി കുറയ്ക്കുക തുടങ്ങിയ യുക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

5.4 പ്രൂഡൻഷ്യൽ മാനദണ്ഡങ്ങൾ:

കാർഷികാനുബന്ധമേഖലാ വായ്പകളിലെ വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം, കരുതൽ ധനം മാറ്റിവയ്ക്കൽ (1) എന്നീ നിലവിലുള്ള രീതിയിയുള്ള പ്രൂഡൻഷ്യൽ മാനദണ്ഡങ്ങൾ ഈ വായ്പകൾക്കും ബാധകമാണ്.

5.5 പലിശ നിരക്ക്:

പലിശനിരക്ക് ഡി.ബി. ആറിൻറെ മാസ്റ്റർ സർക്കുലർ - ഭാരതീയ റിസർവ് ബാങ്ക് (വായ്പയുടെ പലിശനിരക്ക്) മാർഗനിർദ്ദേശങ്ങൾ 2016 പ്രകാരമായിരിക്കും.

ഹ്രസ്വകാലകാർഷികവായ്പക്ക് നിർദ്ദേശിക്കുന്ന കിസാൻ ക്രഡിററ് കാർഡിലെ മററ് എല്ലാ മാർഗനിർദ്ദേശങ്ങളും ഇതിനും ബാധകമായിരിക്കും.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?