RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78478117

"നിങ്ങളുടെ ഇടപാടുകാരനെ അറിയുക" (കെ.വൈ.സി) മാർഗനിർദേശങ്ങൾ - പ്രൊപ്രൈറ്ററി വ്യാപാരസ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ

RBI/2014-15/498
DBR.AML.BC.No 77/14.01.001/201415

മാർച്ച് 13, 2015

എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെയും/ റിജീയണൽ റൂറൽ ബാങ്കുകളുടെയും / ലോക്കൽ ഏരിയാ ബാങ്കുകളുടെയും / അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങളുടെയും ചെയർ പേഴ്‌സൺ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക്

പ്രിയപ്പെട്ട മാഡം / സർ,

'നിങ്ങളുടെ ഇടപാടുകാരനെ അറിയുക' (കെ.വൈ.സി) മാർഗനിർദേശങ്ങൾ - പ്രൊപ്രൈറ്ററി വ്യാപാരസ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ

കെ.വൈ.സി. മാനദണ്ഡങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 2014 ജൂലൈ 1-ന് പുറപ്പെടുവിച്ച ഞങ്ങളുടെ മാസ്റ്റർ സർക്കുലർ No.DBOD.AML.BC.No.22/14.01.001/2014-15 ലെ 2.5 (h) ഖണ്ഡികയും, ഒരു പ്രൊപ്രൈറ്ററി സ്ഥാപനത്തിന്റെ കാര്യത്തിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി പാലിക്കേണ്ട സാമാന്യ നിയമങ്ങൾ നിർദേശിച്ചുകൊണ്ട് 2010 മാർച്ച്26ന് പുറപ്പെടുവിച്ച ഞങ്ങളുടെ സർക്കുലർ DBOD.AML.BC.No.80/14.01.001/2009-10 എന്നിവയും തുടർന്ന്, അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായി നിർദ്ദേശിക്കപ്പെട്ടിരുന്ന രേഖകളിൽ കൂടുതൽ അയവ് വരുത്തിക്കൊണ്ട് 2010 ഓഗസ്റ്റ് 31, 2012 ഏപ്രിൽ 7 എന്നീ തീയതികളിൽ പറുപ്പെടുവിച്ച സർക്കുലറുകളും ദയവായി പരിശോധിക്കുക.

പ്രൊപ്രൈറ്ററി സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ തുടങ്ങുവാൻ അവയുടെ വ്യാപാര സംബന്ധമായ തെളിവിനായി രണ്ട് രേഖകൾ ബാങ്കുകളിൽ ഹാജരാക്കണമെന്ന നിബന്ധന ചില സന്ദർഭങ്ങളിൽ പാലിക്കുന്നതിനുള്ള പ്രയാസങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് റിസർവ് ബാങ്കിന് നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. ചിലതരം വ്യാപാരങ്ങളുടെ കാര്യത്തിൽ അത്തരം രണ്ട് രേഖകൾ കരസ്ഥമാക്കാൻ യഥാർത്ഥത്തിൽ പ്രയാസങ്ങൾ അനുഭവപ്പെടാമെന്നത് സംഭവ്യമാണ്. അക്കാരണത്താൽ അത്തരം സന്ദർഭങ്ങളിൽ പ്രൊപ്രൈറ്ററി സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്ന പ്രക്രിയ അനായാസമാക്കുന്നതിലേക്കായി ഈ വിഷയം പുനരവലോകനത്തിന് വിധേയമാക്കിയിരിക്കുന്നു. ഇപ്പോൾ നിലവിലിരിക്കുന്ന നിയമമനുസരിച്ച് മാസ്റ്റർ സർക്കുലറിന്റെ 2.5 (h) ഖണ്ഡികയിൽ, സ്ഥാപനങ്ങൾ ഏർപ്പെട്ടിരിക്കുന്ന വ്യാപാരം സംബന്ധിച്ച തെളിവിനായി ഹാജരാക്കേണ്ടതായി കൊടുത്തിരിക്കുന്ന രേഖകളിൽ ഏതെങ്കിലും രണ്ടെണ്ണമാണ് ബാങ്കിൽ നൽകേണ്ടത്. എന്നിരുന്നാലും, ചിലരുടെ കാര്യത്തിൽ അത്തരം രണ്ട് രേഖകൾ നൽകുവാൻ അവർക്ക് നിവർത്തിയില്ല എന്ന് ബാങ്കിന് ബോധ്യമാകുന്നപക്ഷം, സ്ഥാപനം ഏർപ്പെട്ടിരിക്കുന്ന വ്യാപാരത്തിന്റെ തെളിവിനായി ഏതെങ്കിലും ഒരു രേഖമാത്രം സ്വീകരിക്കാനുള്ള വിവേചനാധികാരം ബാങ്കുകൾക്കുണ്ടായിരിക്കും. എന്നാൽ അത്തരം സന്ദർഭങ്ങളിൽ സ്ഥാപനം പ്രവർത്തിക്കുന്ന മേൽവിലാസം ബാങ്ക് പരിശോധിക്കുകയും ആ സ്ഥാപനത്തിന്റെ അസ്തിത്വം തെളിയിക്കുന്നതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും പ്രൊപ്രൈറ്ററി സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്നും അതിന്റെ ബിസിനസ്സ് പ്രവർത്തനമെന്തെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തുകയും വിശദീകരണം തേടുകയും സ്വയം ബോദ്ധ്യപ്പെടുകയും ചെയ്യേണ്ടതുമാണ്.

3. മാസ്റ്റർ സർക്കുലറിന്റെ 2.5 (h) ഖണ്ഡികയിൽ സൂചിപ്പിച്ചിരിക്കുന്ന രജിസ്റ്ററിങ്ങ് അധികാരസ്ഥാപനങ്ങളുടെ പട്ടിക ഉദാഹരണമായി മാത്രം നൽകിയിട്ടുള്ളതാണ്. നിയമാനുസൃതമായി രൂപീകരിക്കപ്പെട്ടിട്ടുള്ള വ്യവസായ വിഷയകമായ ഏതൊരു സമിതിയും ഒരു പ്രൊപ്രൈറ്ററി സ്ഥാപനത്തിന്റെ പേരിൽ നൽകുന്ന ലൈസൻസ് / വ്യാപാര സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ, ആ സ്ഥാപനം ചെയ്യുന്ന വ്യാപാര പ്രവർത്തനമെന്തന്ന് തെളിവ് നൽകുന്ന രേഖകളിലൊന്നായി അക്കാരണത്താൽ സ്വീകരിക്കാവുന്നതാണ്.

4. മേൽപ്പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ബാങ്കുകൾ അവരുടെ കെ.വൈ.സി. നയത്തിൽ ഭേദഗതി വരുത്തുകയും അത് കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.

5. ഈ സർക്കുലർ കൈപ്പറ്റിയ വിവരം അറിയിക്കുവാൻ നിങ്ങളുടെ മുഖ്യ അധികാരിയോട് നിർദ്ദേശിക്കുക.

താങ്കളുടെ വിശ്വസ്തതയുള്ള

(ലില്ലി വദേര)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?