RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78514398

ഉന്നത വായ്പാനുവാദ രൂപഘടന (Large exposures Frame work) -അനുബന്ധ കൗണ്ടർ പാർട്ടികളുടെ ഗ്രൂപ്പിനുള്ള വായ്പാനുവാദപരിധിയുടെ വർദ്ധന

RBI/2019-20/243
DOR.No.BP.BC.70/21.01.003/2019-20

മേയ് 23, 2020

എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും
(റീജിയണൽ റൂറൽ ബാങ്കുകൾ ഒഴികെ)

മാഡം/പ്രിയപ്പെട്ട സർ,

ഉന്നത വായ്പാനുവാദ രൂപഘടന (Large exposures Frame work) -അനുബന്ധ
കൗണ്ടർ പാർട്ടികളുടെ ഗ്രൂപ്പിനുള്ള വായ്പാനുവാദപരിധിയുടെ വർദ്ധന

മുകളിൽ പറഞ്ഞിരിക്കുന്ന വിഷയത്തിലുള്ള 2019 ജൂൺ 03-ലെ DBR.No.BP.BC.43/21.01.003/2018-19 സർക്കുലർ പരിശോധിക്കുക. ഈ സർക്കുലറിന്‍റെ 5.2 ഖണ്ഡിക പ്രകാരം, അനുബന്ധകൗണ്ടർപാർട്ടികളടങ്ങുന്ന ഒരു ഗ്രൂപ്പിന് നൽകാവുന്ന എല്ലാ വായ്പാനുവാദങ്ങളുടേയും (exposure) മൂല്യം എല്ലാ സമയത്തും ബാങ്കിനു ലഭ്യമായ യോഗ്യമായ മൂലധനാടിസ്ഥാനത്തിന്‍റെ 25 ശതമാനത്തിൽ കവിയാൻ പാടില്ല.

2. കോവിഡ്-19 മഹാമാരികാരണം, കടവിപണികളും, മറ്റ് മൂലധനവിപണി മേഖലകളും അതിശക്തമായ അനിശ്ചിതത്ത്വങ്ങൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. തദ്ഫലമായി, കുറേയധികം കമ്പനികൾ, മൂലധന വിപണിയിൽനിന്നും പണം ശേഖരിക്കുന്നതിനു പ്രയാസം അനുഭവിക്കു കയും, ആയതിനാൽ, പണത്തിനുവേണ്ടി മുഖ്യമായും ബാങ്കുകളെ ആശ്രയിക്കുകയും ചെയ്യുന്നു. കമ്പനികൾക്ക് കൂടുതൽ പണം കിട്ടുന്നത് സുഗമമാക്കുന്നതിനുവേണ്ടി, അനുബന്ധ കൗണ്ടർപാർട്ടികളടങ്ങിയ ഗ്രൂപ്പിനുള്ള വായ്പാനുവാദം, ബാങ്കിന്‍റെ യോഗ്യമായ മൂലധനാടിസ്ഥാനത്തിന്‍റെ 25 ശതമാനത്തിൽനിന്നും 30 ശതമാനമായി, ഒറ്റപ്രാവശ്യത്തിനായിമാത്രം, വർദ്ധിപ്പിച്ചിരിക്കുന്നു.

3. വർദ്ധിപ്പിച്ച പരിധി 2021 ജൂൺ 30 വരെ ബാധകമായിരിക്കും.

വിശ്വാസപൂർവ്വം

(സൗരവ് സിൻഹ)
ചീഫ് ജനറൽ മാനേജർ ഇൻ-ചാർജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?