<font face="mangal" size="3">ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക് മര്യാദ! - ആർബിഐ - Reserve Bank of India
ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക് മര്യാദിത്ത്, റായ്പൂരിന് പിഴചുമത്തി
ജൂലൈ 3, 2017 ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക് ഭാരതീയ റിസര്‍വ് ബാങ്ക് നല്കിയ ഇടപാടുകാരെ അറിയുക (കെ. വൈ.സി) മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചതിന് ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (സഹകരണ ബാങ്കുകള്‍ക്കു ബാധകമായ പ്രകാരം) വകുപ്പ് 47എ(1), (ബി), 46(4) എന്നിവയനുസരിച്ച് റിസര്‍വ് ബാങ്കിനു ലഭ്യമായ അധികാരമുപയോഗിച്ച് ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക്, മര്യാദിത്, റായ്പൂരിന് 300000 രൂപ (രൂപ മൂന്ന് ലക്ഷം മാത്രം) ധനപരമായ പിഴ ചുമത്തിയിരിക്കുന്നു. ഇതോടനുബന്ധിച്ച് റിസര്‍വ്ബാങ്ക് ഈ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കുകയും, അതിന് ബാങ്ക് എഴുതിതയ്യാറാക്കിയ മറുപടി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ വസ്തുതകൾ പരിശോധിക്കുകയും ബാങ്കിന്റെ മറുപടി പരിഗണിക്കുകയും ചെയ്തതിൽ മാര്ഗ്ഗനിര്ദ്ദേശലംഘനം തെളിയിക്കപ്പെട്ടെന്നും പിഴ ചുമത്തേണ്ടത് അനിവാര്യ മാണെന്നും റിസര്‍വ് ബാങ്കിനു ബോദ്ധ്യപ്പെട്ടിരിക്കുന്നു. അജിത് പ്രസാദ് പത്രപ്രസ്താവന: 2017-2018/16 |