<font face="mangal" size="3">ലീഗൽ എൻറിറ്റി ഐഡൻറിഫൈർ (Legal Entity Identifier) സമയപരിധി ദീർഘിപ& - ആർബിഐ - Reserve Bank of India
ലീഗൽ എൻറിറ്റി ഐഡൻറിഫൈർ (Legal Entity Identifier) സമയപരിധി ദീർഘിപ്പിക്കൽ
RBI/2019-20/185 മാർച്ച് 27, 2020 അർഹതപ്പെട്ട എല്ലാ വിപണി പങ്കാളികൾക്കും മാഡം/ പ്രിയപ്പെട്ട സർ, ലീഗൽ എൻറിറ്റി ഐഡൻറിഫൈർ (Legal Entity Identifier) സമയപരിധി ദീർഘിപ്പിക്കൽ നോൺ ഡെറിവേറ്റീവ് വിപണികളിൽ (Non-derivative markets) ലീഗൽ എൻറിറ്റി ഐഡൻറിഫൈർ (LEI) പങ്കെടുക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ച് ആർ.ബി.ഐ. 2018 നവംബർ 29-നു പുറപ്പെടുവിച്ച FMRD.FMID.No.10.11.01.007.2018-19 സർക്കുലറിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. നോൺ ഡെറിവേറ്റീവ് വിപണികളിൽ LEI നടപ്പിലാക്കുന്നതിനുള്ള പുനരാവിഷ്കരിച്ച സമയപരിധിയെ സംബന്ധിച്ച 2019 ഏപ്രിൽ 26-ലെ FMRD.FMID.No.15/11.01.007/2019-20 സർക്കുലറി ലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. 2. നോവൽ കൊറോണ വൈറസ് രോഗം (കോവിഡ്-19) പൊട്ടിപ്പുറപ്പെട്ട തിനാൽ, സംജാതമായ വിഷമതകളുടെ സാഹചര്യത്തിൽ, വിപണിപങ്കാളി കളിൽനിന്നും ലഭിച്ച പ്രതികരണങ്ങളും അപേക്ഷകളും അടിസ്ഥാന മാക്കിയും നോൺ ഡെറിവേറ്റീവ് വിപണികളിൽ LEI വ്യവസ്ഥ സുഗമമായി നടപ്പിലാക്കേണ്ടതിനുമായി, സമയപരിധി (III-ാം ഘട്ടം), താഴെപ്പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.
3. ഈ നിർദ്ദേശങ്ങൾ, 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45w, ഒപ്പം 45u എന്നിവപ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാണ്. വിശ്വാസപൂർവ്വം (ഡിംപിൾ ഭാണ്ഡിയ) |