RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78506707

തദ്ദേശവാസികളായ വ്യക്തികൾക്കുള്ള (Resident Individuels) ഉദാരവൽക്കരിക്കപ്പെട്ട റെമിറ്റൻസ് പദ്ധതി (LRS)ഇടപാടുകൾ ദൈനംദിനാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ച്

ആർ.ബി.ഐ./2017-18/161
A.P. (DIR Series) Circular No. 23

ഏപ്രിൽ 12, 2018

എല്ലാ കാറ്റഗറി I ചുമതലപ്പെടുത്തിയിട്ടുള്ള ഡീലർ ബാങ്കുകൾ

പ്രിയപ്പെട്ട മാഡം/സർ,

തദ്ദേശവാസികളായ വ്യക്തികൾക്കുള്ള (Resident Individuels)
ഉദാരവൽക്കരിക്കപ്പെട്ട റെമിറ്റൻസ് പദ്ധതി (LRS)ഇടപാടുകൾ
ദൈനംദിനാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ച്

1. 2018 ഏപ്രിൽ 5ലെ, 201819ലെ ആദ്യ ദ്വിമാസ പണനയ പ്രഖ്യാപനത്തിന്റെ 10ാം ഖണ്ഡിക, വിഭാഗം 11ൽ അടങ്ങിയ പ്രഖ്യാപനം പരിശോധിക്കുക.

2. ഇപ്പോൾ ഉദാരവൽക്കരിക്കപ്പെട്ട റെമിറ്റൻസ് പദ്ധതിയിൻ കീഴിൽ, പണമടയ്ക്കുന്ന വ്യക്തിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഡി. ബാങ്കുകൾ പണമടവ് അനുവദിക്കുന്നത്. വിശ്വസനീയമായ വിവര ഉറവിടത്തിന്റെ അഭാവത്തിൽ ഇവ പരിധിക്കുള്ളിൽ നിൽക്കുന്നവയാണോ എന്ന നിരീക്ഷണം, സ്വതന്ത്രമായ ഒരു പരിശോധന കൂടാതെ, ഒരു പ്രഖ്യാപനം മാത്രം വാങ്ങുന്നതിൽ ഒതുങ്ങി നിൽക്കുന്നു.

3. നിരീക്ഷണം മെച്ചപ്പെടുത്താനും എൽ.ആർ.എസ്. (LRS) പരിധികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ പദ്ധതിയിൻകീഴിൽ വ്യക്തികൾ നടത്തുന്ന പണമിടപാടുകൾ, മറ്റെല്ലാ എ.ഡി.കൾക്കും (ADS) അറിയാൻ കഴിയുംവിധം, എ.ഡി. ബാങ്കുകൾ ദൈനംദിനാടിസ്ഥാനത്തിലുള്ള ഒരു റിപ്പോർട്ടിംഗ് പദ്ധതി സ്വീകരിക്കണമെന്ന് തീരുമാനിച്ചിരിക്കുന്നു.

4. ഇപ്രകാരം, ഈ സർക്കുലർ പുറപ്പെടുവിച്ച തീയതി മുതൽ, എല്ലാ എ.ഡി. കാറ്റഗറിക ബാങ്കുകളും, അവർ LRS പ്രകാരം നടത്തിയിട്ടുള്ള ഓരോ ഇടപാടിനേയും സംബന്ധിച്ച വിവരങ്ങൾ ദിനംപ്രതി, അടുത്ത പ്രവൃത്തി ദിവസം ബിസിനസ്സ് അവസാനിക്കുന്നതോടെ അപ്ലോഡ് ചെയ്യേണ്ടതാണ്. ഒരു ഇടപാടും നടന്നിട്ടില്ലെങ്കിൽ എ.ഡി. ബാങ്കുകൾ ഒരു 'നിൽ'റിപ്പോർട്ട് അപ്ലോഡ് ചെയ്യണം. LRS വിവരങ്ങൾ എ.ഡി. ബാങ്കുകൾക്ക് CSV ഫയൽ (comma delimited) ആയി, XBRL സൈറ്റിലൂടെ https://secweb.rbi.org.in/orfsxbrl/ എന്ന URL ലൂടെ ഇപ്പോൾ ചെയ്യുന്നതുപോലെ അപ്ലോഡ് ചെയ്യാം.

5. ഈ സർക്കുലറിൽ പ്രതിപാദിച്ചിട്ടുള്ള നിർദ്ദേശങ്ങൾ 1999ലെ ഫോറിൻ എക്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (42/1999) സെക്ഷൻ 10(4), 11(1), 11(2) എന്നിവ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാണ്. മറ്റ് ഏതെങ്കിലും നിയമങ്ങളനുസരിച്ച് വേണ്ടിവരുന്ന അനുവാദങ്ങൾ/അനുമതികൾ എന്നിവയ്ക്ക് വിധേയവുമാണ്.

വിശ്വാസപൂർവ്വം

(ആർ.കെ. മൂൽച്ചന്ദാന)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?