മഹോബാ (യു.പി) യിലെ, മഹോബാ അര്‍ബന്‍ സഹകരണ ബാങ്കിനു മേല്‍ പിഴചുമത്തി
മാര്‍ച്ച് 06, 2019 മഹോബാ (യു.പി) യിലെ, മഹോബാ അര്‍ബന്‍ സഹകരണ ബാങ്കിനു മേല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47A (1) (c), ഒപ്പം സെക്ഷന്‍ 46(4) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് മഹോബാ (യു. പി)യിലെ മഹോബാ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍, ആര്‍ ബി ഐ 50,000/- (രൂപ അമ്പതിനായിരം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. ഇന്‍റര്‍ ബാങ്ക് മൊത്തപരിധി, കൗണ്ടര്‍ പാര്‍ട്ടിപരിധി എന്നിവയുടെ പ്രുഡന്‍ഷ്യല്‍ വ്യവസ്ഥകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ചതിനാണ് ഈ പിഴചുമത്തിയത്. സഹകരണ ബാങ്കിന്, റിസര്‍വ് ബാങ്ക് ഒരു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ബാങ്ക് രേഖാമൂലമായി മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും നേരിട്ടുനല്‍കിയ വിശദീകരണങ്ങളും പരിഗണിച്ചതില്‍, ലംഘനങ്ങള്‍ സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നും എന്നുള്ള നിഗമനത്തില്‍ ആര്‍ ബി ഐ എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2117 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: