<font face="mangal" size="3">റാബിവിളയുടെ കാലത്ത് പണം ലഭ്യമാക്കുന്നതു സം - ആർബിഐ - Reserve Bank of India
റാബിവിളയുടെ കാലത്ത് പണം ലഭ്യമാക്കുന്നതു സംബന്ധിച്ച് ബാങ്കുകൾക്ക് ആർ ബി ഐയുടെ നിർദ്ദേശം
RBI/2016-17/148 നവംബർ 22, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, റാബിവിളയുടെ കാലത്ത് പണം ലഭ്യമാക്കുന്നതു സംബന്ധിച്ച് ബാങ്കുകൾക്ക് ആർ ബി ഐയുടെ നിർദ്ദേശം. നമുക്കെല്ലാം അറിയാവുന്നതുപോലെ, റാബിവിളക്കാലം തുടങ്ങിക്കഴിഞ്ഞു. അതാനാൽ, തടസ്സമില്ലാത്ത കാർഷിക പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനായി, കർഷകർക്ക് വേണ്ടത്ര സാമ്പത്തിക പിന്തുണനൽകേണ്ടത് ഒഴിവാക്കാനാവാത്തതാണ്. 2. ആഴ്ചയിൽ 10000 കോടി രൂപ എന്ന നിരക്കിൽ ഉദ്ദേശം 35000/- കോടി രൂപ, കർഷകർക്ക് വിളവായ്പകളായി അനുവദിക്കാനും വിതരണം ചെയ്യാനും, ഡിസിസിബികൾക്ക് ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു. നബാർഡുതന്നെ അവരുടെ 23000 കോടി രൂപയുടെ കാഷ്‌ക്രെഡിറ്റ് പരിധി കർഷകർക്കും, പിഎസിഎസിനും വിതരണം ചെയ്യാൻ ഡിസിസിബികൾക്കു സാധിക്കത്തക്കവണ്ണം ഉപയോഗിച്ചേക്കാം. 3. ഈ വായ്പകൾ ഏറെയും കൃഷി ആവശ്യങ്ങൾക്കായി രൊക്കം പണമായി വിതരണം ചെയ്യപ്പെടേണ്ടതിനാൽ, ഡിസിസിബികൾക്കും, ആർആർബികൾക്കും വേണ്ടത്ര പണം കിട്ടുന്നുണ്ടെന്ന് കറൻസി ചെസ്റ്റുകളുള്ള ബാങ്കുകൾ ഉറപ്പുവരുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. എല്ലാ വാണിജ്യബാങ്കുകളുടേയും (ആർആർബികൾ ഉൾപ്പെടെ) ഗ്രാമീണശാഖകൾക്ക് വേണ്ടത്ര പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കൂടാതെ, എപിഎംസികളിലുള്ള ബാങ്ക് ശാഖകൾക്കും, വിളശേഖരണം സുഗമമായി നടക്കാൻ സഹായകരമായ വിധത്തിൽ, വേണ്ടത്ര പണം നൽകണം. വിശ്വാസപൂർവ്വം, (പി. വിജയ കുമാർ) |