<font face="mangal" size="3px">പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കു - ആർബിഐ - Reserve Bank of India
പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ അത് കൈപറ്റിയതിന് നിയമാനുസരണമായ രേഖ നൽകൽ
RBI/2014-15/587 മെയ് 07, 2015 എല്ലാ ഏജൻസി ബാങ്കുകളുടെയും ചെയർമാൻ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർഎന്നിവർക്ക് പ്രിയപ്പെട്ട സർ, പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ അത് കൈപറ്റിയതിന് നിയമാനുസരണമായ രേഖ നൽകൽ. നിലവിലിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് എല്ലാ പെൻഷൻകാരും അവരുടെ പെൻഷൻ തുടർച്ചയായി ലഭിക്കുന്നതിലേക്ക് ഒരു ലൈഫ് സർട്ടിഫിക്കറ്റ് (അവർ ജീവിച്ചിരിക്കുന്നു എന്നതിനുള്ള സാക്ഷ്യപത്രം) പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കിൽ ഓരോ വർഷവും നവംബർ മാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്. അവർക്ക് പെൻഷൻ നൽകിക്കൊണ്ടിരിക്കുന്ന ബാങ്കിന്റെ ഏത് ശാഖയിലും ഈ സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. ആധാറിനെ അടിസ്ഥാനമാക്കി 'ജീവൻ പ്രമാൺ' എന്ന പേരിൽ ഡിജിറ്റൽ രൂപത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ഒരു പദ്ധതി 2014 സെപ്തംബറിൽ ഭാരത സർക്കാരും ആരംഭിച്ചിട്ടുണ്ട്. ഈ വിവരം 2014 സെപ്തംബർ 9-ന് പുറപ്പെടുവിച്ച ഞങ്ങളുടെ സർക്കുലർ മുഖേന നിങ്ങളെ അറിയിച്ചിട്ടുള്ളതാണ്. 2. ഇങ്ങനെയൊക്കെയാണെങ്കിലും ലൈഫ് സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബാങ്ക് ശാഖളിൽ യഥാസ്ഥാനത്ത് കാൺമാനില്ല എന്ന കാരണത്താൽ പെൻഷൻകാർക്ക് അവരുടെ പെൻഷൻ മുടക്കം കൂടാതെ ലഭിക്കുന്നില്ല എന്ന പരാതി കേന്ദ്ര / സംസ്ഥാന പെൻഷൻകാരിൽ നിന്നും പെൻഷൻകാരുടെ സംഘടനകളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ പെൻഷൻകാർ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുവാനായി ഇനി മുതൽ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകളും അവർക്ക് പെൻഷൻകാരിൽ നിന്നും ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക്, അത് കൈപ്പറ്റിയതിന് ഒരു കടലാസ് രേഖ പെൻഷൻകാർക്ക് പകരം നൽകേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ തന്നെ അത് തങ്ങളുടെ കോർബാങ്കിംഗ് സംവിധാനത്തിൽ രേഖപ്പെടുത്തി കംപ്യൂട്ടറിൽ നിന്നു തന്നെ അതിനുള്ള രസീത് രൂപപ്പെടുത്തി പെൻഷൻകാർക്ക് നൽകുന്ന കാര്യവും ബാങ്കുകൾക്ക് പരിഗണിക്കാവുന്നതാണ്. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് പെൻഷൻകാർക്ക് രസീത് നൽകുക, ബാങ്കുരേഖകൾ കംപ്യൂട്ടറിൽ തൽസമയം തന്നെ പുതുക്കി സൂക്ഷിക്കുക എന്നിങ്ങനെ രണ്ടുവിധത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കുവാൻ കഴിയുന്നതാണ്. 3. ജിറ്റൽ രൂപത്തിലുള്ള ലൈഫ് സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന രീതി പെൻഷൻകാർക്കിടയിൽ ബാങ്കുകൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പെൻഷൻകാർ ബാങ്ക് ശാഖകളിൽ നേരിട്ട് ഹാജരാകേണ്ടതിന്റെയും, അവർക്ക് രസീത് നൽകേണ്ടതിന്റെയും ആവശ്യം തന്നെ അപ്രകാരം ഒഴിവാക്കാൻ കഴിയുന്നതാണ്. താങ്കളുടെ വിശ്വസ്തതയുള്ള (മോനിഷ ചക്രബർത്തി) |