<font face="mangal" size="3">മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) ഇളവ് ദീർഘ& - ആർബിഐ - Reserve Bank of India
മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) ഇളവ് ദീർഘിപ്പിക്കൽ
സെപ്തംബർ 28, 2020 മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) ഇളവ് ദീർഘിപ്പിക്കൽ 2020 മാർച്ച് 27-ന്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) പ്രകാരം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതത്തിൽ കിഴിവ് ചെയ്തു, നെറ്റ് ഡിമാൻഡ് ആൻഡ് ടൈം ലൈബിലിറ്റിയുടെ ഒരു ശതമാനം കൂടുതൽ തുകകൾ ലഭ്യമാക്കിക്കൊള്ളാൻ ബാങ്കുകളെ അനുവദിച്ചു. അതായത് സഞ്ചിത നിരക്കിൽ എൻഡിടിഎൽ-ന്‍റെ (NDTL) 3 ശതമാനം വരെ, 2020 ജൂൺ 30 വരെ ലഭിച്ചു കൊണ്ടിരുന്ന ഈ സൗകര്യം കോവിഡ്-19 വരുത്തിവച്ച തടസ്സങ്ങൾ പരിഗണിച്ച് 2020 ജൂൺ 26-ന്, 2020 സെപ്തംബർ 30 വരെ ദീർഘിപ്പിച്ചു. ഈ ഒഴിവാക്കൽ മുഖാന്തിരം, 1.49 ലക്ഷം കോടി രൂപ ഉപയോഗിക്കാനുള്ള വർദ്ധിതാവകാശം ലഭ്യമാവുകയും ചെയ്തു. മാത്രവുമല്ല, ലിക്വിഡ് കവറേജ് അനുപാതത്തിനുവേണ്ടി യുള്ള ഉയർന്ന ക്വാളിറ്റി ആസ്തികളായി (High Quality Liquid Assets (HOLA) പരിഗണിക്കപ്പെടാൻ യോഗ്യവുമായി. ബാങ്കുകൾക്ക്, അവയുടെ ലിക്വിഡിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആശ്വാസമായും, അവരുടെ LCR ആവശ്യങ്ങൾ തുടർന്നും നിറവേറ്റുന്നതിനും, എംഎസ്എഫി ൽ (MSF) വരുത്തിയ ഈ ഇളവ് ആറുമാസത്തേക്കുകൂടി 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2020-2021/401 |