RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78503304

ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വായ്പാ പദ്ധതികള്‍ പ്രാമാണിക സര്‍ക്കുലര്‍

RBI/2018-19/8
FIDD.GSSD.BC.No.01/09.10.01/2018-19

ജൂലൈ 2, 2018

എല്ലാ വാണിജ്യ ബാങ്കുകളുടെ
(ആര്‍.ആര്‍.ബി. കളും 20 ശാഖകളില്‍ കുറവുള്ള
വിദേശബാങ്കുകളും ഒഴികെ) ചെയര്‍മാന്‍/
മാനേജിംഗ് ഡയറക്ടര്‍.

പ്രിയപ്പെട്ട മാഡം/ സര്‍,

ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വായ്പാ പദ്ധതികള്‍ പ്രാമാണിക സര്‍ക്കുലര്‍

ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളെ സംബന്ധിച്ച് 2017 ജൂലൈ 1 വരെയുള്ള നിര്‍ദ്ദേശങ്ങള്‍/മാര്‍ഗ്ഗരേഖകള്‍/ഉത്തരവുകള്‍ എന്നിവ ക്രോഡീക രിച്ചുപുറ പ്പെടുവിച്ച 2017 ജൂലൈ 1-ലെ പ്രാമാണിക സര്‍ക്കുലര്‍ നമ്പര്‍ FIDD.GSSD. BC. No.01/09.10.01/2017-18 പരിശോധിക്കുക. 2018 ജൂണ്‍ 30 വരെയുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നവീകരിച്ച പ്രാമാണിക സര്‍ക്കുലര്‍ ആര്‍.ബി.ഐ. യുടെ വെബ് സൈറ്റില്‍ (/en/web/rbi) കൊടുത്തിട്ടുണ്ട്.

വിശ്വാസപൂര്‍വ്വം

(സൊനാലി സെന്‍ ഗുപ്ത)
ചീഫ് ജനറല്‍ മാനേജര്‍

Encl: മുകളില്‍ സൂചിപ്പിച്ചതുപോലെ


1. ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വായ്പാ പദ്ധതികള്‍

ഗവണ്‍മെന്‍റ് നടപ്പിലാക്കിയിട്ടുള്ള നിരവധിപദ്ധതികളുടെ പ്രയോജനം ന്യൂനപക്ഷ സമുദായ ങ്ങള്‍ക്ക് വേണ്ടത്ര അളവിലും, ന്യായമായും എത്തിച്ചേരുന്നവിധത്തില്‍ ശ്രദ്ധചെലുത്തണമെന്ന് ഇന്ത്യാ ഗവണ്‍മെന്‍റ് സൂചിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, ന്യൂനപക്ഷസമുദായങ്ങല്‍ക്ക് ബാങ്കുവായ്പകള്‍ സുഗമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എല്ലാ വാണിജ്യ ബാങ്കുകളേയും അറിയിക്കുന്നു. 20% ന്യൂനപക്ഷ ജനസംഖ്യയുള്ള ന്യൂനപക്ഷ സാന്ദ്രതയേറിയ (ന്യൂനപക്ഷ ഭൂരിപക്ഷ സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളുമൊഴിച്ച് ഉദാ. ജമ്മു-കാശ്മീര്‍, പഞ്ചാബ്, മേഘാലയ, മിസോറാം, നാഗാലാന്‍റ്, ലക്ഷദ്വീപ് എന്നിവ) 121 ജില്ലകളുടെ ഒരു പട്ടികയും ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ അയച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട വായ്പാപദ്ധതികളില്‍ ന്യായവും അര്‍ഹമായതുമായ പങ്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തി ഈ 121 ജില്ലകളിലേയും വായ്പയുടെ പ്രവാഹത്തെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ പ്രത്യേകം നിരീക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (ന്യൂനപക്ഷ സാന്ദ്രതയേറിയ ജില്ലകളുടെ പട്ടിക അനുബന്ധം-1 ല്‍ കൊടുത്തിരിക്കുന്നു.)

റിസര്‍വ്ബാങ്കിന്‍റെ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് അഡ്ജസ്റ്റഡ് നെറ്റ്ബാങ്ക് ക്രെഡിറ്റ് (ANBC) 1, ഓഫ് ബാലന്‍സ്ഷീറ്റ് എക്സ്പോഷറുകള്‍ (OBE) (ഇവരണ്ടും മുന്‍വര്‍ഷം മാര്‍ച്ച് 31- ᴐ൦ തീയതിയിലുള്ളവ) ഇവയില്‍ ഏതാണോ കൂടുതല്‍ അതിന്‍റെ വായ്പാ സമാനമായതുകയുടെ 40%, തദ്ദേശ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും 20 ശാഖകളില്‍ കുറയാത്ത ശാഖകളുള്ള വിദേശബാങ്കുകളും, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വായ്പ നല്‍കണമെന്നലക്ഷ്യം നിര്‍ബന്ധമാ ക്കിയിട്ടുണ്ട്. ഇതിനുള്ളില്‍ ANBC യുടെ അല്ലെങ്കില്‍ OBE യുടെ വായ്പാസമാനമായ തുകയുടെ (ഇതില്‍ ഏതാണോ കൂടുതല്‍ അതിന്‍റെ)10% ഉപലക്ഷ്യം ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ട ആളുക ളുള്‍പ്പെടെയുള്ള, ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് നല്‍കണമെന്ന് അനുശാസിച്ചിട്ടുണ്ട്.

2. ന്യൂനപക്ഷ സമുദായങ്ങളുടെ നിര്‍വ്വചനം

2.1. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ന്യൂനപക്ഷകാര്യ മന്ത്രാലയം താഴെപ്പറയുന്ന സമുദായങ്ങളെ ന്യൂനപക്ഷസമുദായങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

a സിക്കുകാര്‍

b മുസ്ലീംകള്‍

c ക്രിസ്ത്യാനികള്‍

d സൊരാഷ്ട്രീയന്മാര്‍

e ബുദ്ധമതക്കാര്‍

f ജൈനന്മാര്‍

2.2. ഒരു പാര്‍ട്ണര്‍ഷിപ്പ് സംരംഭത്തിന്‍റെ കാര്യത്തില്‍, പങ്കാളികളില്‍ ഭൂരിപക്ഷം പ്രസ്തുത ന്യൂനപക്ഷസമുദായങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അല്ലെങ്കില്‍ മറ്റൊന്നി ല്‍പെട്ടതായിരുന്നാല്‍, അത്തരം പാര്‍ട്ട്നര്‍ഷിപ്പു സംരംഭങ്ങള്‍ക്കു നല്‍കിയ വായ്പകള്‍, ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പകളായി പരിഗണിക്കാം. കൂടാതെ, ഒരു പാര്‍ട്നര്‍ഷിപ്പ് സംരംഭത്തിന്‍റെ ഭൂരിപക്ഷ ഗുണഭോക്തൃ ഉടമാവകാശം ഒരു ന്യൂനപക്ഷസമുദായത്തിനുള്ളതാണെങ്കില്‍, ആ വായ്പകളെ പ്രസ്തുത സമുദായ ങ്ങള്‍ക്കു നല്‍കിയ വായ്പകളായി വര്‍ഗ്ഗീകരിക്കാം. ഒരു കമ്പനിക്ക് നിയമപരമായി വ്യതിരക്തമായ ഒരു നിലനില്പാണുള്ളത്. അതിനാല്‍ അതിനുനല്‍കിയ വായ്പകളെ പ്രസ്തുത ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയ വായ്പകളായി ഗണിക്കാന്‍ കഴി യില്ല.

3. ഒരു പ്രത്യേക സെല്ലിന്‍റെ രൂപീകരണവും, ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കലും

3.1. ന്യൂനപക്ഷസമുദായങ്ങള്‍ക്ക് സുഗമമായി വായ്പ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഓരോ ബാങ്കിലും ഒരു പ്രത്യേക സെല്‍ രൂപീകരിക്കണം. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അല്ലെങ്കില്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ അല്ലെങ്കില്‍ തത്തുല്യ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ 'നോഡല്‍ ഓഫീസറാ' യി പ്രവര്‍ത്തിക്കാന്‍, സെല്ലിന്‍റെ തലവനായി നിയമിക്കണം.

3.2. ന്യൂനപക്ഷ സാന്ദ്രതയുള്ള ഓരോ ജില്ലയിലേയും ലീഡ്ബാങ്കിന് ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വായ്പകള്‍ നല്‍കുന്നതു സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക ഉദ്യോഗസ്ഥനുണ്ടായിരിക്കണം. ന്യൂനപക്ഷസമുദായങ്ങള്‍ക്കി ടയില്‍, ബാങ്കുവായ്പാ പദ്ധതികളെ സംബന്ധിച്ച് പ്രചരണം നടത്തുക, ബാങ്ക്ശാഖാ മാനേജരുമായി സഹകരിച്ച് അവര്‍ക്ക് അനുയോജ്യവും ഗുണകരവുമായ പദ്ധതികള്‍ തയാറാക്കുക എന്നിവ ഈ ഉദ്യോഗസ്ഥന്‍റെ ചുമതലകളാണ്.

3.3. ഈ നിയുക്ത ഉദ്യോഗസ്ഥന്‍, അതാത് ജില്ലകളിലെ ന്യൂനപക്ഷ സമുദായ ങ്ങള്‍ക്കുള്ള വായ്പകളെ സംബന്ധിച്ച കാര്യങ്ങള്‍മാത്രം പ്രത്യേകമായി കൈകാര്യം ചെയ്യണം. ഈ ഉദ്യോഗസ്ഥനെ ജില്ലാതലത്തില്‍ ലീഡ്ബാങ്ക് സംവിധാനവുമായി ബന്ധിപ്പിക്കണം. അങ്ങിനെ ഈ ഉദ്യോഗസ്ഥന്, ഉയര്‍ന്ന പദവിയിലുള്ളതും വേണ്ടത്ര അനുഭവജ്ഞാനവുമുള്ളതും, അതുകാരണംതന്നെ, ഗവണ്‍മെന്‍റ് ഏജന്‍സികളുമായും, മറ്റു വായ്പാസ്ഥാനപങ്ങളുമായും, ജില്ലയിലെ ബാങ്കുകളിലെ മാനേജര്‍മാരുമായും ബന്ധമുള്ളതുമായ ലീഡ്ബാങ്ക് ഓഫീസറില്‍നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കാന്‍ സാധിക്കും. ഈ ഉദ്യോഗസ്ഥന്‍, ന്യൂനപക്ഷസമുദായത്തില്‍പെട്ട ആളുകള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ തയാറാക്കുന്നതിനുവേണ്ടി അവരുടെ ഗ്രൂപ്പ് യോഗങ്ങള്‍ നടത്താ നുള്ള ഏര്‍പ്പാടുചെയ്യണം. ഈ നിയുക്തഉദ്യോഗസ്ഥന്മാര്‍ അവരെ ചുമതലപ്പെടുത്തിയിട്ടുള്ള ഉത്തരവാദി ത്വങ്ങള്‍ ഫലപ്രദമായി നിറവേറ്റുന്നുണ്ടെന്ന് അതാതു ബാങ്കുകള്‍ ഉറപ്പുവരുത്തണം.

3.4. ജില്ലാതല കണ്‍സന്‍റ്റേറ്റീവ് സമിതി (DCCS) കളുടേയും, സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിക ളുടേയും കണ്‍വീനര്‍ ബാങ്കുകള്‍, ന്യൂനപക്ഷസമുദായ ങ്ങള്‍ക്കുള്ള വായ്പകള്‍ സുഗമമാക്കു ന്നതിനുള്ള നടപടികളും, ഇക്കാര്യത്തിലുള്ള പുരോഗതിയും, അവരുടെ യോഗങ്ങളില്‍ ഇടതടവി ല്ലാതെ അവലോകനം ചെയ്യപ്പെടു ന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

3.5. ഡിഎല്‍ആര്‍സി/എസ്എല്‍ആര്‍എം/എസ്എല്‍ബിസി-കള്‍ എന്നിവയുടെ കണ്‍വീ നര്‍ ബാങ്കുകള്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍/സംസ്ഥാന ന്യൂനപക്ഷ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍റെ ബോര്‍ഡുകള്‍ എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍മാ രെ അല്ലെങ്കില്‍ പ്രതിനി ധികളെ, ജില്ലാതല അവലോകന കമ്മിറ്റികള്‍ (DLRC) സംസ്ഥാനതല അവലോകനയോഗം (DLRC) സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (SLRM) എന്നിവയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കണം.

3.6. ഹെഡ് ഓഫീസിലെ സ്പെഷ്യല്‍സെല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്, ന്യൂനപക്ഷ സമുദായ ങ്ങളുടെ പ്രശ്നങ്ങള്‍മാത്രം പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് ലീഡ് ബാങ്കുകള്‍ നിയമിച്ച ഉദ്യോഗസ്ഥന്മാര്‍ എന്നിവരുടെ പേരുകളും, ഔദ്യോഗിക പദവിയും മേല്‍വിലാസങ്ങളും, ബാങ്കുകള്‍ ന്യൂനപക്ഷങ്ങളുടെ ദേശീയ കമ്മീഷന് താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ അറിയിക്കണം.

സെക്രട്ടറി
ന്യൂനപക്ഷങ്ങളുടെ ദേശീയകമ്മീഷന്‍
ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ
5-ᴐ൦ നില, ലോക് നായക് ഭവന്‍, ഖാന്‍ മാര്‍ക്കറ്റ്,
ന്യൂഡല്‍ഹി-110003.

പ്രസ്തുത എഴുത്തിന്‍റെ ഒരു കോപ്പി, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഓഫീസ്, മുംബൈയുടെ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് ഡവലപ്മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റിനും അയക്കേണ്ടതാണ്.

3.7. ന്യൂനപക്ഷ സമുദായങ്ങളുടെ സാന്ദ്രത കൂടുതലുണ്ടെന്നുകണ്ടെത്തിയ ജില്ലകളിലെ ലീഡ് ബാങ്കുകള്‍ സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍/ഫൈനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയെ, ബോധവല്‍ക്കരണം, ഉപഭോക്താക്കളെ കണ്ടെത്തല്‍, ലാഭകരമായ പദ്ധതി കള്‍ തയാറാക്കല്‍, അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പിക്കല്‍, മാര്‍ക്കറ്റിംഗ് എന്നിവയടങ്ങിയ ഭാവിയിലേയും, പില്‍ക്കാലത്തുമുള്ള അനുബന്ധകാര്യങ്ങള്‍ വായ്പ തിരിച്ചുപിടിക്കല്‍ തുടങ്ങിയ വികസന കര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തണം.

3.8. നിര്‍ദ്ദിഷ്ട ജില്ലകളില്‍, ലീഡ് ബാങ്കുകള്‍ നബാര്‍ഡിന്‍റെ ഡി.ഡി.എമ്മുകള്‍,

എന്‍ജിഓസ്, വാളന്‍ററി സംഘടനകള്‍ എന്നിവയുമായി കൂട്ടുചേര്‍ന്ന് ദരിദ്രരെ സ്വയംസഹായ ഗ്രൂപ്പുകളുമായി (SHGS) സഹകരിപ്പിക്കണം. ന്യൂനപക്ഷസാന്ദ്രത കൂടുതലുള്ള ജില്ലകളിലെ ലീഡ്ബാങ്കുകള്‍, ന്യൂനപക്ഷ സമുദായങ്ങള്‍ പ്രത്യേകിച്ച് ദരിദ്രരും നിരക്ഷരരു മായവര്‍ക്ക് ലാഭകരമായ സംരംഭങ്ങള്‍ തുടങ്ങാന്‍വേണ്ട ബാങ്കുവായ്പകള്‍ ലഭിക്കാന്‍വേണ്ടി, അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന രീതിയിലുള്ള, സ്വപ്രേരിതമായ ഒരു പങ്ക് വഹിക്കണം.

4. ഡിആര്‍ഐ പദ്ധതിയിന്‍ കീഴിലുള്ള വായ്പകള്‍

ബാങ്കുകള്‍ ഡിആര്‍ഐ പദ്ധതിയിന്‍ കീഴിലുള്ള വായ്പകള്‍, എസ്സി/ എസ്ടി (SC/ST) വികസന കോര്‍പ്പറേഷനുകള്‍ക്കു നല്‍കുന്ന അതേ വ്യവസ്ഥകളില്‍, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനുകളും, വികസന കോര്‍പ്പറേഷനുകളുംവഴി നല്‍കണം. പക്ഷേ, ഈ കോര്‍പ്പറേ ഷനുകളുടെ ഗുണഭോക്താക്കള്‍, ഈ പദ്ധതിയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളും, മറ്റു നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചുള്ള വരായിരിക്കണം. സമയാസമയം വായ്പകള്‍ അനുവദിക്കാനും വിതരണം ചെയ്യാനും സാദ്ധ്യമാകുംവിധം, ബാങ്കുകള്‍ രേഖകള്‍ വേണ്ടവിധ ത്തില്‍ സൂക്ഷിക്കണം.

5. നിരീക്ഷണം

5.1. നിര്‍ദ്ദിഷ്ട ന്യൂനപക്ഷസമുദായങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകളുടെ നിര്‍വഹണം നിരീക്ഷിക്കുന്നതിനുവേണ്ടി, ന്യൂനപക്ഷ സമുദായാം ഗങ്ങള്‍ക്കു നല്‍കിയ വായ്പാസ ഹായങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിനും, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും സമര്‍പ്പിക്കണം. ഈ വിവരങ്ങള്‍ ഓരോ വര്‍ഷവും അര്‍ദ്ധവാര്‍ഷികാടിസ്ഥാനത്തില്‍ മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളിലെ അവസാന പ്രവൃത്തി ദിവസങ്ങളിലേതാ യിരിക്കണം.

5.2. ന്യൂനപക്ഷസാന്ദ്രതയുള്ളവയെന്നു കണ്ടെത്തിയിട്ടുള്ള ജില്ലകളിലുള്ള ജില്ലാ ഉപദേശക സമിതികളുടെ കണ്‍വീനര്‍ ബാങ്കുകള്‍ അവയുടെ ലീഡ് ഉത്തരവാദി ത്വത്തിന്‍കീഴിലുള്ള നിര്‍ദ്ദിഷ്ട ന്യൂനപക്ഷ സമുദായങ്ങള്‍ക്കു ജില്ലയില്‍ ബാങ്കുകള്‍ അനുവദിച്ചിട്ടുള്ള മുന്‍ഗണ നാവായ്പകളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ (അനുബന്ധം-III കാണുക) റിസര്‍വ് ബാങ്കിന്‍റെ അതാത് മേഖലാഓഫീ സുകള്‍ക്ക്, ബന്ധപ്പെട്ട ത്രൈമാസികം അവസാനിച്ച് ഒരു മാസത്തിനകം സമര്‍പ്പിക്കണം.

5.3. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വായ്പാസഹായത്തിലുള്ള പുരോഗതി, ജില്ലാ ഉപദേശക സമിതികള്‍ (DCCS), സംസ്ഥാനതല ബാങ്കേഴ്സ് സമിതികള്‍ എന്നിവയുടെ യോഗങ്ങളില്‍ നിരന്തരം അവലോകനം ചെയ്യണം.

5.4. ന്യൂനപക്ഷ സാന്ദ്രതയുള്ളവയെന്ന് കണ്ടെത്തപ്പെട്ട ജില്ലകളിലെ ലീഡ് ബാങ്കുകള്‍ ഡിസിസികളുടേയും, സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേയും യോഗങ്ങളിലെ കാര്യപരിപാടി കുറിപ്പുകളുടേയും മിനിട്ട്സിന്‍റേയും പ്രസക്തഭാഗങ്ങള്‍ കേന്ദ്ര ധനകാര്യവകുപ്പിന്‍റേയും, ന്യൂനപ ക്ഷമന്ത്രാലയ ത്തിന്‍റേയും ഉപയോഗത്തിനായി, ത്രൈമാസികാടിസ്ഥാനത്തില്‍ അവയ്ക്ക് സമര്‍പ്പിക്കണം.

6. പരിശീലനം

6.1. ബാങ്കു ജീവനക്കാര്‍ക്കും, ഉദ്യോഗസ്ഥډാര്‍ക്കും, ന്യൂനപക്ഷ ക്ഷേമപദ്ധ തികളെ സംബന്ധിച്ച ശരിയായ വീക്ഷണവും, അനുകൂല മനോഭാവവും ഉണ്ടെന്നുറപ്പുവ രുത്താന്‍, ഉപയുക്തമായ പരിശീലനം നല്‍കണം. ഇതിനുവേണ്ടി ബാങ്കുകള്‍ പ്രവേശനാവസരത്തിലേയും, ഗ്രാമീണവായ്പാ സംബന്ധമായവ, മുന്‍ഗണനാ വായ്പാപദ്ധതി, ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടികള്‍ എന്നിവ യുടെയും പ്രസക്തമായ പരിശീലന പരിപാടികള്‍ക്കുള്ളില്‍ അനുയോജ്യമായ പഠനവേളകള്‍ ഉള്‍പ്പെ ടുത്തണം.

6.2. നിര്‍ദ്ദിഷ്ട ജില്ലകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിവിധ വായ്പാ പദ്ധതികളിന്‍കീഴിലുള്ള സഹായം നല്‍കാന്‍വേണ്ടി ബോധവല്‍ക്കരണവും പ്രോത്സാ ഹനവും നല്‍കണം.

6.3. ലീഡ് ബാങ്കുകള്‍ മൈക്രോവായ്പകള്‍/സ്വയംസഹായഗ്രൂപ്പുകള്‍ക്കുള്ള വായ്പകള്‍ എന്നിവയെ സംബന്ധിച്ച് ബാങ്കുദ്യോഗസ്ഥര്‍ക്കുവേണ്ടി ഡിഡിഎം എസുകള്‍, നബാര്‍ഡ് എന്നിവയുടെ സഹായ ത്തോടുകൂടി ബോധവല്‍ക്കരണ ശില്പശാലകള്‍ സംഘടിപ്പി ക്കണം.

6.4. നിര്‍ദ്ദിഷ്ട ജില്ലകളിലെ ലീഡ് ബാങ്കുകള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടി സംരംഭക വികസന പദ്ധതികള്‍ സംഘടിപ്പിക്കണം. അങ്ങിനെ, ബാങ്കുകള്‍ വായ്പാ സഹായം നല്‍കുന്ന പരിപാടികളുടെ പ്രയോജനം ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ലഭ്യമാകും. ഈ ജില്ലകളില്‍ ജനങ്ങള്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിനേയും മറ്റ് പ്രവൃത്തികളേയും അടിസ്ഥാന പ്പെടുത്തി പരിശീലനവുംഅവയോടു അനുകൂല മനോഭാവവും പകര്‍ന്നു നല്‍കാന്‍ പൂര്‍ണ്ണമായും സജ്ജമായിട്ടുള്ള സംസ്ഥാന ഗവണ്‍മെന്‍റുകള്‍, വ്യവസായ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം സിഡ്ബി (SIDBI) സംസ്ഥാന സാങ്കേതിക കൂടിയാലോചനാ സമിതി, ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍, മററു സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അനുയോജ്യമായ പരിപാടികള്‍ രൂപീകരിക്കണം. പരിപാടികളുടെ ദൈര്‍ഘ്യം, പാഠ്യപദ്ധതിയുടെ ഉള്ളടക്കം, തിരഞ്ഞെടുക്കേണ്ട അദ്ധ്യയനപിന്തുണ, നിലവിലുള്ള പരിതസ്ഥി തികള്‍, കഴിവുകള്‍, ആവശ്യങ്ങള്‍, ജില്ലയിലെ ആളുകള്‍ക്കുള്ള അഭിരുചികള്‍ എന്നിവ കണക്കിലെടുത്തുകൊണ്ട് ഓരോ ലീഡ് ബാങ്കും തിരഞ്ഞെടുക്കണം.

7. പബ്ലിസിറ്റി

7.1. ന്യൂനപക്ഷ സമുദായങ്ങളുടെ സാന്ദ്രതകൂടുതലുള്ള ജില്ലകളില്‍ പ്രത്യേകിച്ചും അനുബന്ധം ക-ല്‍ ചേര്‍ത്തിട്ടുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സാന്ദ്രത കൂടുതലുള്ള ജില്ലകളില്‍ ഗവണ്‍മെന്‍റിന്‍റെ വിവിധ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളെ സംബന്ധിച്ച് നല്ല പബ്ലിസിറ്റി നല്‍കണം.

7.2. ലീഡ് ബാങ്കുകള്‍, നിര്‍ദ്ദിഷ്ട ജില്ലകളിലുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്കി ടയില്‍ ബാങ്കുകളില്‍നിന്നും ലഭ്യമായ വായ്പാ സഹായങ്ങളെ സംബന്ധിച്ചു അനുയോജ്യമായ ഉപാധികളി ലൂടെ ബോധവല്‍ക്കരണം നടത്തണം. താഴെപ്പറയുന്ന ഉപാധികള്‍ ഉപയോഗിക്കാം.

i. അച്ചടിമാദ്ധ്യമങ്ങള്‍; അതായത് തദ്ദേശഭാഷകളിലുള്ള ലഘുലേഖാ വിതരണം, പരസ്യങ്ങള്‍, പത്രങ്ങളിലെ ലേഖനങ്ങള്‍ തുടങ്ങിയവ.

ii. ടി.വി. ചാനലുകള്‍-ദൂരദര്‍ശന്‍, തദ്ദേശിയ ചാനലുകള്‍.

iii. മേളകളിലും, വ്യാപാരമേളകളിലും സ്റ്റാളുകള്‍ സ്ഥാപിച്ചും ഇവരുടെതന്നെ സമു ദായങ്ങളിലുള്ള മതപരമായ ഉത്സവങ്ങളിലും, ആഘോഷങ്ങളിലും പങ്കെടുക്കുക

8. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (NMDFC)

8.1. ന്യൂനപക്ഷങ്ങളില്‍ പിന്നാക്കം കഴിയുന്നവരുടെ സാമ്പത്തികമായ ഉന്നമനത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടിയാണ് 1994 സെപ്തംബറില്‍ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (NMDFC) സ്ഥാപിക്കപ്പെട്ടത്, NMDFC ഒരു ഉന്നതതല സംഘടന യായി (Apex body) പ്രവര്‍ത്തിക്കുന്നു. ഇത് അതിന്‍റെ ഫണ്ടുകള്‍ അതാത് സംസ്ഥാനങ്ങ ളുടേയും കേന്ദ്ര ഭരണപ്രദേശ ങ്ങളിലേയും സംസ്ഥാന ന്യൂനപക്ഷ ഫൈനാന്‍സ് കോര്‍പ്പറേഷന്‍വഴി ഗുണഭോ ക്താക്കള്‍ക്ക് എത്തിക്കുന്നു.

8.2 NMDFC ഇതുകൂടാതെ മാര്‍ജിന്‍മണി പദ്ധതിയും കൈകാര്യം ചെയ്യുന്നുണ്ട്. ഈ പദ്ധതിയിന്‍കീഴിലുള്ള ബാങ്ക് വായ്പ, പ്രോജക്ട് ചിലവിന്‍റെ 60% ആയിരിക്കും. പ്രോജക്ട് ചിലവിന്‍റെ ബാക്കിത്തുക, NMDFC 25% സംസ്ഥാന ഏജന്‍സി 10%, ഗുണഭോക്താവ് 5% എന്ന അനുപാതത്തില്‍ പങ്കുവയ്ക്കുന്നു. NMDFC ആവിഷ്ക്ക രിച്ച മാര്‍ജിന്‍മണി പദ്ധതി ബാങ്കുകളാണ് നടപ്പിലാക്കേണ്ടത്. ബാങ്ക് വായ്പകള്‍ നല്‍കുമ്പോള്‍, മുന്‍ഗണനാ വിഭാഗങ്ങ ള്‍ക്കുള്ള വായ്പകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും കണക്കി ലെടുക്കണം. വായ്പകളുപ യോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ആസ്തികള്‍ ബാങ്കുകള്‍ പണയമായി എടുക്കണം. ബാങ്കുകള്‍, പണം തിരിച്ചടവായി കിട്ടുമ്പോള്‍ അത് ആദ്യം ബാങ്കുവായ്പകളിലേക്ക് നീക്കിവയ്ക്കണം.

9. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതി

9.1. ന്യൂനപക്ഷക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടി ഇന്ത്യാഗവണ്‍മെന്‍റ് നവീകരിച്ചിരിക്കുന്നു. മുന്‍ഗണനാ വിഭാഗത്തിനുള്ള വായ്പ കളുടെ സമുചിതമായ ഒരു ശതമാനം ന്യൂനപക്ഷസമു ദായങ്ങള്‍ക്കും, വിവിധ ഗവണ്‍മെന്‍റ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ ഗുണം ന്യൂനപക്ഷസമുദായങ്ങ ളിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളും ഉള്‍പ്പെടുന്ന ദുര്‍ബ്ബലവിഭാഗത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ പുതിയ പദ്ധതി കേന്ദ്ര മന്ത്രാലയങ്ങ ള്‍വഴിയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റു കള്‍ വഴിയുമാണ് നടപ്പിലാക്കേണ്ടത്. ഈ വികസന പദ്ധതിയുടെ ഒരു ഭാഗം ന്യൂനപക്ഷ സാന്ദ്രതയുള്ള ജില്ലകളിലാണ് നടപ്പിലാക്കേണ്ടത് എന്ന് നിഷ്കര്‍ഷിച്ചി രിക്കുന്നു. ആയതിനാല്‍, എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും മുന്‍ഗണനാ വായ്പകളുടെ പൊതുവേയുള്ള ലക്ഷ്യത്തിന്‍റെ ഒരു ഉപലക്ഷ്യമായി 10% ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ന്യൂനപക്ഷസമുദായങ്ങള്‍ക്ക് ബാങ്ക് വായ്പയുടെ ന്യായമായ പങ്ക് കിട്ടുന്നതിനുവേണ്ടത്ര ശ്രദ്ധപതിപ്പിക്കണം. ജില്ലാ വായ്പാ പ്ലാനുകള്‍ ഉണ്ടാകുമ്പോള്‍, ലിഡ് ബാങ്കുകള്‍ ഈ ആവശ്യങ്ങള്‍ പരിഗണി ക്കണമെന്ന്, അറിയിച്ചിട്ടുണ്ട്.


അനുബന്ധം-IV

ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വായ്പാ പ്രവാഹം

പ്രാമാണിക സര്‍ക്കുലറില്‍ ക്രോഡീകരിച്ചിരിക്കുന്ന സര്‍ക്കുലറുകളുടെ പട്ടിക

ക്രമ നം. സര്‍ക്കുലര്‍ നമ്പര്‍ തീയതി വിഷയം
1 RPCD No.SP.BC.4/PS.160-86-87 24-07-86 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
2 RPCD No.SP.BC.97/PS.160-86-87 29-07-86 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
3 RPCD No.SP.1378/PS.160-86-87 09-01-87 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
4 RPCD No.SP.1563/PS.160-86-87 11-02-87 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
5 RPCD No.SP.BC.75/PS.160-86-87 08-04-87 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
6 RPCD No.SP.BC.14/PS.160-87-88 31-07-87 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
7 RPCD No.SP.374/PS.160-87-88 31-07-87 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
8 RPCD No.SP.BC.45/PS.160-87-88 16-10-87 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
9 RPCD No.SP.BC.55/PS.160-87-88 02-11-87 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
10 RPCD No.SP.BC.56/PS.160-87-88 02-11-87 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
11 RPCD No.SP.649/PS.160-88-89 27-09-88 ന്യൂനപക്ഷത്തിന്‍റെക്ഷേമം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ 15 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
12 RPCD No.SP.BC.46/PS.160-88-89 17-11-88 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
13 RPCD No.Stat.BC.66/Stat-20 (CB)/88-89 21-01-89 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
14 RPCD No.LBS.BC.121/LBC.34-88/89 07-06-89 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടിയുള്ള ത്രൈമാസിക സ്റ്റേറ്റുമെന്‍റ്
15 RPCD No.SP.BC.37/C.453(U)89-90 03-10-89 ഡിആര്‍ഐ പദ്ധഥി- സംസ്ഥാന ന്യൂനപക്ഷ ധനകാര്യ/വികസന കോര്‍പ്പറേഷനുകള്‍വഴി തിരിച്ചുവിടുന്നതിന്
16 RPCD No.SP.BC.124/PS.160-89-90 26-06-90 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
17 RPCD No.SP.BC.80/PS.160-92-93 10-03-93 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടിയുള്ള ത്രൈമാസിക സ്റ്റേറ്റുമെന്‍റ്
18 RPCD No.SP.1934/PS.160-92-93 22-06-93 ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നല്‍കിയ വായ്പ
19 RPCD No.SP.BC.17/PS.160-93-94 10-08-93 ന്യൂനപക്ഷ സമുദായ സ്റ്റാഫിനുള്ള പരിശീലനം
20 RPCD No.SP.BC.32/PS.160-93-94 06-09-93 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടിയുള്ള പുതുക്കിയ ഫോര്‍മാറ്റ്.
21 RPCD No.SP.BC.50/PS.160-93-94 13-10-93 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടിയുള്ള പുതുക്കിയ ഫോര്‍മാറ്റ്.
22 RPCD No.SP.BC.83/PS.160-93-94 07-01-94 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടിയുള്ള ത്രൈമാസിക സ്റ്റേറ്റുമെന്‍റ്
23 RPCD No.SP.BC.166/PS.160-93-94 15-06-94 ന്യൂനപക്ഷങ്ങള്‍ക്കുള്ള വായ്പാ പരിപാടികള്‍-4 തിരഞ്ഞെടുത്ത ജില്ലകള്‍
24 LBS.BC.29/02.03.01-94-95 31-08-94 എസ്എല്‍ബിസിയില്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍/ബോര്‍ഡ് അല്ലെങ്കില്‍ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍റെ പ്രതിനിധികളുടെ ഉള്‍പ്പെടുത്തല്‍.
25 RPCD No.SP.BC.79/09 10.01-94-95 09-12-94 ന്യൂനപക്ഷ സമുദായങ്ങളുടെ ലിസ്റ്റ്, നിയോ ബുദ്ധിസ്റ്റുകള്‍ക്കുപകരം ബുദ്ധിസ്റ്റ്.
26 RPCD No.SP.BC.33/09 10.01-96-97 07-09-96 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടിയുള്ള ത്രൈമാസിക സ്റ്റേറ്റുമെന്‍റ്
27 RPCD No.SP.BC.43/09 10.01-96-97 10-01-97 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വായ്പാ പ്രവാഹം- നിര്‍ദ്ദേശങ്ങള്‍ സംഗ്രഹം
28 RPCD No.SP.BC.108/09 12.01 96-97 28-02-97 ദേശീയ ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ (ചങഉഎഇ)
29 RPCD No.SP.BC.13/09 10.01/01-02 13-08-01 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടിയുള്ള വിലയിരുത്തല്‍ പഠനം
30 RPCD No.SP.1074/09.10.01-2001-02 21-01-02 ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാഹം, വര്‍ദ്ധന
31 RPCD No.SP.BC.62/09 10.01/2001-02 04-02-02 ന്യൂനപക്ഷങ്ങള്‍ക്കുള്ള വായ്പാപ്രവാഹം വര്‍ദ്ധിപ്പിക്കല്‍
32 RPCD No.SP.BC.No 22/09 10.01/2006-07 01-09-2006 ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയുള്ള പ്രധാനമന്ദ്രിയുടെ 15 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
33 RPCD No.SP.BC.No.83/09 10.01/2006-07 27-04-2007 ന്യൂനപക്ഷ സാന്ദ്രതയേറിയ ജില്ലകളുടെ ലിസ്റ്റ്
34 RPCD No.SP.BC.No. 13/09 10.01/2007-08 16-07-07 103 ന്യൂനപക്ഷ സാന്ദ്രതയേറിയ ജില്ലകള്‍ക്കുപുറമേ, മുന്‍പ് പുറത്തിറക്കിയ ന്യൂനപക്ഷ സമുദായങ്ങള്‍ കൂടുതലായുള്ള 18 ജില്ലകള്‍.
35 RPCD.GSSD.BC.No.44/09 10.001/2014-15 01-12-14 ജൈന്‍ സമുദായത്തെ ന്യൂനപക്ഷമായി ഉള്‍പ്പെടുത്തി.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?