<font face="mangal" size="3">മാസ്റ്റര്‍ സർക്കുലർ-പട്ടികജാതിക്കാര്‍ക്കു - ആർബിഐ - Reserve Bank of India
മാസ്റ്റര് സർക്കുലർ-പട്ടികജാതിക്കാര്ക്കും (എസ് സി-കൾ) പട്ടികവർഗ്ഗ (എസ് ടി-കൾ)ക്കാർക്കുമുള്ള വായ്പാ സൗകര്യങ്ങള്
RBI/2017-18/7 ജൂലൈ 01, 2017 എല്ലാ ഷെഡ്യൂള്ഡ് കൊമേഴ്സ്യല് ബാങ്കുകളുടെയും ചെയര്മാന്/ പ്രിയപ്പെട്ട സര്, മാസ്റ്റര് സർക്കുലർ-പട്ടികജാതിക്കാര്ക്കും (എസ് സി-കൾ) പട്ടികവർഗ്ഗ (എസ് ടി-കൾ)ക്കാർക്കുമുള്ള വായ്പാ സൗകര്യങ്ങള്. പട്ടികജാതിക്കാര്ക്കും(എസ് സി) പട്ടികവര്ഗ്ഗ (എസ്ടികള്) ക്കാർക്കും വായ്പാസൗകര്യങ്ങൾ നല്കുന്നതിനെക്കുറിച്ച് ബാങ്കുകള്ക്കായുള്ള മാര്ഗരേഖകൾ/നിര്ദ്ദേശങ്ങള്/ആജ്ഞാപനങ്ങള് സമാഹരിച്ചുകൊണ്ട് 2016 ജൂലൈ 01 ന് പുറപ്പെടുവിച്ചിരുന്ന മാസ്റ്റർ സർക്കുലർ FIDD.CO.GSSD. BC.No.03/09.09.001/2016-17 ദയവായി പരിശോധിക്കുക. 2017 ജൂൺ 30 വരെ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ഉള്ക്കൊള്ളിച്ച് ഈ മാസ്റ്റർ സർക്കുലർ ഉചിതമായി പരിഷ്കരിക്കുകയും ആര്ബിഐയുടെ വെബ്സൈറ്റ് https://www.rbi.org.in ൽ വിന്യസിക്കുകയും ചെയ്തിരിക്കുന്നു. മാസ്റ്റര് സര്ക്കുലറിന്റെ ഒരു കോപ്പി ഉള്ളടക്കം ചെയ്തിരിക്കുന്നു. താങ്കളുടെ വിശ്വസ്തതയുള്ള (അജയ്കുമാര് മിശ്ര) ഉള്ളടക്കം : മുകളിൽ പറഞ്ഞിരിക്കും പ്രകാരം മാസ്റ്റർ സർക്കുലർ-പട്ടികജാതിക്കാർ (എസ് സി-കൾ)ക്കും പട്ടിക വർഗക്കാർ (എസ്ടി-കൾ)ക്കുമായുള്ള വായ്പാ സൗകര്യങ്ങൾ ബാങ്കുകൾ എസ് സികൾ/എസ്ടി കൾക്കായി നല്കുന്ന വായ്പകൾ പടിപടിയായി ഉയര്ത്തിക്കൊണ്ടുവരാനായി താഴെ പ്പറയുന്ന നടപടികള് കൈക്കൊള്ളേണ്ടതാണ്: 1. ആസൂത്രണ പ്രക്രിയ 1.1. ലീഡ് ബാങ്ക് സ്കീമനുസരിച്ച് രൂപം നല്കുന്ന ജില്ലാതല കണ്സള്ട്ടേറ്റീവ് കമ്മിറ്റികൾ ഈ വിഷയത്തിൽ ബാങ്കുകളും വികസന-ഏജന്സികളും തമ്മിലുള്ള ഏകോപനത്തിനായുള്ള മുഖ്യസംവിധാനമായി തുടരണം. 1.2. ലീഡ് ബാങ്കുകൾ രൂപം നല്കുന്ന ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാനുകൾ, തൊഴില്ദാനപദ്ധതികളുമായും വികസന പദ്ധതി കളുമായും വായ്പകളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്. 1.3. സ്വയംതൊഴില് പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്ത ജില്ലകളില് സ്ഥാപിച്ചിരിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബാങ്കുകള് അടുത്ത സഹകരണം ഉറപ്പിക്കേണ്ടതാണ്. 1.4. ബ്ലോക്ക്തലത്തിലെ ആസൂത്രണപ്രക്രിയയിൽ പട്ടികജാതി/ പട്ടികവര്ഗ്ഗക്കാര്ക്ക് ഒരു നിശ്ചിത വെയിറ്റേജ് നല്കേണ്ടതാണ്. അതിന്പ്രകാരം വായ്പാ ആസൂത്രണം പട്ടികജാതി/ പട്ടികവർഗക്കാർക്ക് അനുകൂലമായ മുൻതൂക്ക മുള്ള രീതിയിലായിരിക്കുകയും, ഈ സമുദായങ്ങളിലെ അംഗങ്ങൾക്ക് അനുയോജ്യമായ, ലാഭസാധ്യത ഉറപ്പിക്കാവുന്ന പദ്ധതികൾ, അവയിൽ അവരുടെ പങ്കാളിത്തവും സ്വയം തൊഴിൽ ചെയ്യുന്നതിനായി അവർക്ക് വൻതോതിലുള്ള വായ്പാധാരയും ഉറപ്പാക്കുന്ന രീതിയിൽ ആവിഷ്കരിക്കുകയും ചെയ്യേണ്ടതാണ്. ഈ സമുദായങ്ങളിൽ നിന്നും ലഭിക്കുന്ന വായ്പ അപേക്ഷകൾ ആകുന്നിടത്തോളം അനുകമ്പയോടെയും ധാരണയോടെയും ബാങ്കുകൾ പരിഗണിക്കേണ്ടത് ആവശ്യമാണ് 1.5 വായ്പകൾ കാലവിളംബം കൂടാതെ അനുവദിക്കപ്പെടുന്നു ണ്ടെന്നതും അവ പര്യാപ്തമാണെന്നതും ഉദ്പാദനോന്മുഖ മാണെന്നതും അവ തനിയെ അടഞ്ഞുതീരുന്നതിനായുള്ള വരുമാന വർദ്ധന ഉണ്ടാകുന്നുണ്ടെന്നതും കണ്ടറിയുന്നതി നായി ബാങ്കുകൾ അവരുടെ വായ്പ നടപടിക്രമങ്ങളും നയങ്ങളും അതാത് കാലത്ത് അവലോകനം ചെയ്യേണ്ടതാണ്. 1.6 നിരന്തരമായി വായ്പകൾ നല്കുന്നതിലേക്കായി ഗ്രാമങ്ങളെ ദത്തെടുക്കുമ്പോൾ ഈ സമുദായങ്ങളിൽപ്പെട്ടവർ സാമാന്യത്തി ലധികമായി അധിവസിക്കുന്ന ഗ്രാമങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കേണ്ടതാണ്. ദത്തെടുക്കലിന്റെ ഇതര മാർഗമെന്ന നിലയിൽ ബന്ധപ്പെട്ട ഗ്രാമങ്ങളിൽ ഈ സമുദായങ്ങളിൽ പ്പെടുന്നവരുടെ കൂടുതൽ കേന്ദ്രീകരണമുള്ള പ്രത്യേക പ്രദേശങ്ങളും (ബസ്തികൾ) പരിഗണിക്കാൻ കഴിയേണ്ടതാണ്. 2. ബാങ്കുകളുടെ പങ്ക് 2.1. വായ്പക്കായുള്ള അപേക്ഷകൾ കൈപ്പറ്റി ഒരു നിശ്ചിത കാലത്തിനുള്ളിൽ വായ്പാ സൗകര്യം ലഭിക്കാൻ കഴിയുമാറ് ഫോറങ്ങൾ പൂരിപ്പിക്കുന്നതിലും മറ്റ് ഔപചാരിക നടപടികൾ പൂർത്തിയാക്കുന്നതിലും ദരിദ്രരായ വായ്പാന്വേ ഷകരെ ബാങ്ക് ജീവനക്കാർ സഹായിക്കേണ്ടതാണ് 2.2. വായ്പാ സൗകര്യങ്ങളുടെ പ്രയോജനം ലഭിക്കുന്നതിന് എസ് സി/എസ്ടി വായ്പാന്വേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കുകൾ രൂപം നൽകിയിട്ടുള്ള വിവിധ പദ്ധതികളെ ക്കുറിച്ച് അവർക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അർഹരായ വായ്പാന്വേഷകരിൽ ഭൂരിഭാഗവും നിർദ്ധനരായ വ്യക്തികളായിരിക്കുമെന്നതിനാൽ ലഘുലേഖകൾ, മറ്റ് നോട്ടീസുകൾ തുടങ്ങിയവ വഴിയുള്ള പ്രചാരണത്തിന് പരിമിതമായ പ്രയോജനം മാത്രമാണു ണ്ടാവുക. ബാങ്കുകളിലെ ഫീൽഡ് സ്റ്റാഫിന് സ്വീകരിക്കാവുന്ന കൂടുതൽ അഭികാമ്യമായ മാർഗ്ഗം, അത്തരം വായ്പാ ന്വേഷകരുമായി സമ്പർക്കം പുലർത്തുകയും പദ്ധതികളുടെ മുഖ്യമായ സവിശേഷതകളും, ഒപ്പം പദ്ധതികൾകൊണ്ട് വന്നു ചേരുന്ന പ്രയോജനങ്ങളും അവർക്ക് വിശദീകരിച്ചു കൊടുക്കുക എന്നതായിരിക്കും. എസ് സി/എസ്ടി വിഭാഗ ങ്ങളുടെ വായ്പാ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും അവ ക്രെഡിറ്റ് പ്ലാനിൽ കൂട്ടിച്ചേർക്കാനുംവേണ്ടി ഈ വിഭാഗങ്ങളിൽപ്പെടുന്ന ഗുണഭോക്താക്കൾക്കുമാത്രമായി കൂടെ ക്കൂടെ യോഗങ്ങൾ സംഘടിപ്പിക്കുവാൻ ബാങ്കുകൾ അവയുടെ ശാഖകൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. 2.3. ആർബിഐ/നബാർഡ് പുറപ്പെടുവിക്കുന്ന സർക്കുലറുകൾ, അവ അനുവർത്തിക്കുന്നതിലേക്കായി ജീവനക്കാർക്കിടയിൽ പ്രചരിപ്പിക്കേണ്ട താണ്. 2.4. എസ് സി/എസ്ടി വിഭാഗങ്ങളിലുൾപ്പെടുന്ന വായ്പാ ന്വേഷകരിൽ നിന്നും സർക്കാർ ആഭിമുഖ്യത്തിലുള്ള ദാരിദ്ര്യ ലഘൂകരണപദ്ധതികൾ/സ്വയം തൊഴിൽ പദ്ധതികൾക്ക് കീഴിൽ വരുന്ന വായ്പാപേക്ഷകൾ പരിഗണിക്കുമ്പോൾ നിക്ഷേപങ്ങൾ നൽകണമെന്ന് ബാങ്കുകൾ നിർബന്ധിക്കാൻ പാടില്ല. അനുവദിച്ച മൊത്തം തുകയിലെ വായ്പ ഘടകം വിട്ടുകൊടുക്കുമ്പോൾ, ബാങ്കിലേക്ക് കടബാദ്ധ്യതയായി ചെല്ലേണ്ടുന്ന തുക പൂർണമായും അടച്ചു തീരുന്നതുവരെ വായ്പക്ക് ബാധകമായ സബ്സിഡി പിടിച്ചു വയ്ക്കുന്നില്ല എന്നതും ഉറപ്പു വരുത്തേണ്ടതാണ്. മുൻകൂർ കൊടുക്കേണ്ട സബ്സിഡി വിതരണം ചെയ്യാതിരിക്കുന്നത് പൂർണ സാമ്പത്തിക സംരക്ഷണം നൽകാത്തതിന് സമമാകുകയും അത് ആസ്തി ഉത്പ്പാദനത്തെ/വരുമാന പ്രഭവത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. 2.5. പട്ടികവർഗ്ഗ കാര്യമന്ത്രാലയത്തിന്റെയും, സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെയും ഭരണ നിർവ്വഹണ പരമായ നിയന്ത്രണത്തിൻ കീഴിൽ യഥാക്രമം ദേശീയ പട്ടിക വർഗ്ഗ ധനകാര്യ-കോർപ്പറേഷനും, ദേശീയ പട്ടിക ജാതി ധനകാര്യ-കോർപ്പറേഷനും സ്ഥാപിതമായിക്കഴിഞ്ഞിട്ടുണ്ട്. ഈ സ്ഥാപന ങ്ങൾക്ക് അവർ അഭിലഷിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ നേടാൻ പര്യാപ്തമാകും വിധത്തിൽ വേണ്ടുന്ന സ്ഥാപന സംബന്ധിയായ പിന്തുണ നൽകാൻ ബാങ്കുകൾ അവരുടെ ശാഖകളോട്/മേൽനോട്ടം വഹിക്കുന്ന ഓഫീസുകളോട് നിർദ്ദേശിക്കേണ്ടതാണ് 2.6. എസ് സി/എസ്ടി വിഭാഗങ്ങൾക്കായുള്ള സർക്കാർ സ്പോൺസർ ചെയ്ത സ്ഥാപനങ്ങൾക്ക് ഉത്പ്പാദനത്തിനാ വശ്യമായ വസ്തുക്കൾ വാങ്ങുവാനും വിതരണം ചെയ്യുവാനും, അല്ലെങ്കിൽ ഗുണഭോക്താക്കളായ കൈത്തൊഴിലുകാർ, ഈ സ്ഥാപനങ്ങൾ നടത്തുന്ന ഗ്രാമീണ വ്യവസായങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവയുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുവാനുമായി അനുവദിച്ച വായ്പകൾ മുൻഗണനാ മേഖല വായ്പകളായി പരിഗണിക്കേണ്ടതാണ്. ഈ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പകൾ ഉത്പ്പാദനത്തിനാവശ്യമായ വസ്തുക്കൾ വാങ്ങുവാനും വിതരണം ചെയ്യുവാനും അല്ലെങ്കിൽ ഈ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുവാനും മാത്രമായാണ് അനുവദിച്ചിരിക്കുന്നതെന്ന നിബന്ധനക്ക് വിധേയമായിട്ടാണിത്. 2.7. എസ് സി/എസ്ടി വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന വായ്പാപേക്ഷകൾ തിരസ്കരിക്കുന്നത് ശാഖാതലത്തിലെന്നതിന് പകരം തൊട്ടു മുകളിലുള്ള തലത്തിൽ നിന്നുമായിരിക്കണം. തിരസ്കരിക്കുന്നതിനുള്ള കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തുകയും വേണം. 3. എസ് സി/ എസ് ടി വികസന കോർപ്പറേഷനുകളുടെ പങ്ക് പട്ടികജാതി/വർഗ്ഗവികസന കോർപ്പറേഷനുകൾക്ക് ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നതിനായി ലാഭസാധ്യത ഉറപ്പിക്കാവുന്ന പദ്ധതികൾ/ നിർദ്ദേശങ്ങൾ പരിഗണിക്കാവുന്നതാണെന്ന് ഭാരത സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളെയും ഉപദേശിച്ചിട്ടുണ്ട്. വായ്പകൾക്കായുള്ള പാർശ്വസ്ഥ ഈട്/ ജാമ്യം അല്ലെങ്കിൽ ഇവ രണ്ടും എന്നിവയുടെ കാര്യത്തിൽ മുൻഗണനാ മേഖല വായ്പകൾക്കായി ബാങ്കുകൾക്ക് നൽകിയിട്ടുള്ള മാർഗ്ഗ രേഖകൾ ബാധകമായിരിക്കും 4. എസ് സി/ എസ് ടി ഗുണഭോക്താക്കൾക്ക് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മുഖ്യ പദ്ധതികളിൽ നൽകുന്ന സംവരണം ബാങ്കുകൾ വായ്പ നൽകുകയും സർക്കാർ ഏജൻസികൾ വഴി സബ്സിഡി ലഭിക്കുകയും ചെയ്യുന്ന സംവിധാനം കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള നിരവധി മുഖ്യമായ പദ്ധതികൾക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതികൾക്ക് കീഴിൽ അനുവദിക്കുന്ന വായ്പകൾ ആർബിഐ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്. ഈ പദ്ധതികളിലോരോന്നിലും എസ് സി/എസ് ടി സമുദായങ്ങൾക്ക് ഗണ്യമായ സംവരണം/ഇളവുകൾ ഉണ്ട്. (i) ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ഭാരത സർക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയം, മുമ്പത്തെ സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗാർ യോജന പുനഃ സംഘടിപ്പിച്ചുകൊണ്ട് ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM) 2013 ഏപ്രിൽ 01 മുതൽക്ക് ആരംഭിച്ചിട്ടുണ്ട്. ഡിഎവൈ-എൻആർഎൽഎം ഗുണഭോക്താക്കളിൽ 50% എസ് സി/എസ്ടി ആയിരിക്കുംവിധം സമൂഹത്തിലെ അസംരക്ഷിത വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പ് നൽകുന്ന ഡിഎവൈ-എൻആർ എൽഎം പദ്ധതിയുടെ വിശദ വിവരങ്ങൾ 2017 ജൂലൈ 01 ലെ മാസ്റ്റർ സർക്കുലർ FIDD.GSSD.CO.BC.No.04/09.01/2017-18 ൽ ലഭ്യമാണ്. (ii) ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന മിഷൻ ഭാരത സർക്കാരിന്റെ ഭവന-നഗര ദരിദ്ര ലഘൂകരണ മന്ത്രാലയം, പഴയ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (എസ്ജെഎസ്ആർ വൈ) പുനഃസംഘടിപ്പിച്ചുകൊണ്ട് ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന മിഷൻ(DAY-NULM) 2014 സെപ്റ്റംബർ 24 മുതൽക്ക് ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ കീഴിൽ എസ് സി/എസ് ടി വിഭാഗങ്ങൾക്ക് പ്രാദേശിക ജനസംഖ്യയിലെ അവരുടെ അംഗസംഖ്യയ്ക്കൊത്തവണ്ണം വായ്പകൾ നൽകേണ്ടതാണ്. ഡിഎവൈ-എൻയുഎൽഎം പദ്ധതിയുടെ വിശദ വിവരങ്ങൾ 2017 ജൂലൈ 01 ലെ മാസ്റ്റർ സർക്കുലർ FIDD.GSSD.CO.BC.No.03/09.16.03/2017-18 ൽ ലഭ്യമാണ്. (iii) ഡിഫറൻഷ്യൽ റേറ്റ് ഓഫ് ഇന്ററസ്റ്റ് സ്കീം സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഉത്പ്പാദകവും ലാഭാവഹവുമായ പ്രവൃത്തികളിലേർപ്പെടുന്നതിനായി ഡി ആർ ഐ പദ്ധതിയിൽ ബാങ്കുകൾ 15000 രൂപ വരെ പ്രതിവർഷം 4 ശതമാനം പലിശ നിരക്കിൽ വായ്പ സഹായം അനുവദിക്കുന്നു. പ്രത്യേക പലിശ നിരക്ക് പദ്ധതി (ഡിആർഐ)യിൻ കീഴിൽ എസ് സി/എസ്ടി കൾക്കും മതിയായ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മൊത്തം ഡിആർഐ വായ്പകളുടെ 2/5(40 ശതമാനം)-ൽ കുറയാത്തയളവിൽ എസ് സി/എസ്ടി വിഭാഗങ്ങളിൽപ്പെട്ട അർഹരായ വായ്പന്വേഷകർക്ക് വായ്പകൾ നല്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലസേചന സൗകര്യമുള്ള കൈവശഭൂമിയുടെ വിസ്തീർണ്ണം ഒരേക്കറിലും ജലസേചന സൗകര്യമില്ലാത്ത കൈവശ ഭൂമിയുടെ വിസ്തീർണ്ണം 2.5 ഏക്കറിലും കൂടുതലാകാൻ പാടില്ല എന്ന ഡിആർഐ പദ്ധതിയുടെ പ്രയോജനം ലഭിക്കാനുള്ള വരുമാന മാനദണ്ഡം നിറവേറ്റുന്ന എസ് സി/എസ്ടി സമുദായാംഗങ്ങൾക്ക് പദ്ധതി പ്രകാരമുള്ള 15000 രൂപയുടെ വ്യക്തിഗത വായ്പക്കും പുറമെ ഒരാൾക്ക് 20000 രൂപവരെ ഭവനവായ്പയായും എടുക്കാവുന്ന താണ് 5. സൂക്ഷ്മ നിരീക്ഷണവും അവലോകനവും 5.1. എസ് സി/എസ്ടി ഗുണഭോക്താക്കൾക്കായുള്ള വായ്പാധാരയെ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ ബാങ്കുകളുടെ ഹെഡ് ഓഫീസുകളിൽ ഒരു പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. ആർബിഐയുടെ മാർഗ്ഗരേഖകൾ നടപ്പാക്കുന്നത് ഉറപ്പുവരുത്തുക യെന്നത് കൂടാതെ, പ്രസക്ത മായ വിവരങ്ങളും/കണക്കുകളും ശാഖകളിൽ നിന്നും ശേഖരിച്ച് അവ സമാഹരിച്ച് ആവശ്യമായ ഔദ്യോഗിക റിപ്പോർട്ടുകൾ ആർബിഐക്കും സർക്കാരിന് സമർപ്പി ക്കാനുള്ള ചുമതലയും ഈ സെല്ലുകൾക്കുണ്ട്. 5.2. എസ്എൽബിസി യുടെ കൺവീനർ ബാങ്ക് എസ്എൽബിസി യോഗങ്ങളിൽ പങ്കെടുക്കുവാൻ എസ് സി/എസ് ടികൾക്കായുള്ള ദേശീയ മിഷൻ പ്രതിനിധികളെ ക്ഷണിക്കണം. ഇത് കൂടാതെ നാഷണൽ ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് ഫിനാൻസ് ആൻഡ് ഡെവലപ്പ്മെൻറ് കോർപറേഷൻ (എൻഎസ് എഫ്ഡി സി) സ്റ്റേറ്റ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് ഫിനാൻസ് ആൻഡ് ഡെവലപ്പ്മെൻറ് കോർപറേഷൻ (എസ് സി ഡിസി) എന്നിവയുടെ പ്രതിനിധികളെയും കൂടി കൺവീനർ ബാങ്ക് എസ്എൽബിസി യോഗങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കണം. 5.3. ഔദ്യോഗിക റിപ്പോർട്ടുകളുടെയും ശാഖകളിൽ നിന്നും ലഭിച്ച മറ്റ് കണക്കുകളുടെയും അടിസ്ഥാനത്തിൽ എസ് സി/എസ് ടി വിഭാഗങ്ങൾക്ക് നൽകിയിട്ടുള്ള വായ്പകളെക്കുറിച്ചുള്ള ഒരു ക്ലപ്തകാല അവലോകനം ബാങ്കുകളുടെ ഹെഡ് ഓഫീസുകൾ നടത്തേണ്ടതാണ് 5.4. എസ് സി/എസ്ടി വിഭാഗങ്ങൾക്കായുള്ള വായ്പകളുടെ അളവ് വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ ഒരു അവലോകനം പാദവർഷാടിസ്ഥാനത്തിൽ ബാങ്ക് നടത്തേണ്ടതാണ്. ഹെഡ് ഓഫീസ്/നിയന്ത്രണാധികാരമുള്ള ഓഫീസുകൾ എന്നിവയിലെ മുതിർന്ന ഓഫിസർമാർ നടത്തുന്ന ഫീല്ഡ് സന്ദർശനങ്ങൾ ഉൾപ്പെടെയുള്ളവയെ അടിസ്ഥാനമാക്കി, ഈ സമുദായങ്ങൾക്ക് നേരിട്ടോ അല്ലെങ്കിൽ സംസ്ഥാനതല പട്ടികജാതി/പട്ടികവർഗ്ഗ കോർപ്പറേഷൻ വിവിധ ഉദ്ദേശ്യങ്ങൾക്കായി വായ്പകൾ നൽകുന്നതിൽ കൈവരിച്ച പുരോഗതിയും കൂടി മേൽപ്പറഞ്ഞ അവലോകനത്തിൽ പരിഗണിക്കണം. എസ് സി/എസ്ടി വിഭാഗങ്ങളിലേക്കുള്ള വായ്പാധാരയിൽ എന്തെങ്കിലും ഗൗരവമുള്ള ഭംഗമോ അല്ലെങ്കിൽ വ്യതിയാനമോ വർഷാവർഷാടിസ്ഥാനത്തിൽ സംഭവിച്ചതായി കാണുന്ന പക്ഷം അക്കാര്യം 2015 മെയ് 14 -ലെ സർക്കുലർ DBR No.BC.93/29.67.001/2014-15 പ്രകാരമുള്ള "ധനകാര്യ ഉൾകൊള്ളൽ'' സംബന്ധിച്ച ആശയങ്ങളുടെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യുന്നതിനായി ബാങ്കിന്റെ ബോർഡിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. 6. റിപ്പോർട്ടിങ് സംബന്ധമായ ആവശ്യകോപാധികൾ എസ് സി/എസ്ടി വിഭാഗങ്ങൾക്ക് നൽകുന്ന വായ്പകളെക്കുറി ച്ചുള്ള കണക്കുകൾ, 2016 ജൂലൈ 07 ന് പുറപ്പെടുവിക്കുകയും 2016 ഡിസംബർ 22 ന് പുതുക്കുകയും ചെയ്തിട്ടുള്ള മാസ്റ്റർ ഡയറക്ഷൻ FIDD.CO.Plan1/04.09.01/2016-17 ൽ മുൻഗണനാ മേഖല വായ്പകൾക്കായുള്ള മാസ്റ്റർ ഡയറക്ഷനിൽ നിർദ്ദേശിച്ചിരിക്കും പ്രകാരം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇത് യഥാസമയം സമർപ്പിക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുന്നു. പട്ടികജാതി/പട്ടികവർഗ്ഗങ്ങൾക്കായുള്ള വായ്പാ സൗകര്യങ്ങൾ-
|