RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501514

മാസ്റ്റർ സര്‍ക്കുല ര്‍ - ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (DAY-NRLM)

RBI/2017-18/10
FIDD.GSSD.CD.BC.No.04/09.01.01/2017-18

ജൂലായ് 01, 2017

ചെയര്‍മാ ന്‍/ മാനേജിങ് ഡയറക്ടര്‍ & സിഇഒ
എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുക ളും

മാന്യരേ

മാസ്റ്റർ സര്‍ക്കുല ര്‍ - ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ
ഉപജീവന മിഷന്‍ (DAY-NRLM)

ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി - ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ സംബന്ധമായ ഏകീകരിച്ച മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ [2016 ജൂലായ് 01ലെ FIDD/GSSD/CO.BC.No.07/09.01.01/2016-17] വാണിജ്യ ബാങ്കുകള്‍ക്കുള്ള മാസ്റ്റർ സര്‍ക്കുലര്‍ ദയവായി കാണുക. DAY/NRLM പദ്ധതിയെ സംബന്ധിച്ച് 2017 ജൂണ്‍ 30 വരെ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി അനുയോജ്യമായ രീതിയിൽ ഉൾകൊള്ളിച്ചു കൊണ്ട് പൂർണമാക്കിയ മാസ്റ്റർ സര്‍ക്കുലര്‍ അനുബന്ധ ങ്ങളിലും /en/web/rbi എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

മാസ്റ്റർ സര്‍ക്കുലറിന്റെ പകര്‍പ്പ് ഇതോടൊപ്പം കാണാം.

വിശ്വസ്തതയോടെ

അജയ് കുമാര്‍ മിശ്ര
ചീഫ് ജനറല്‍ മാനേജര്‍

അടക്കം: മേല്‍പ്പറഞ്ഞ പ്രകാരം.


മാസ്റ്റർ സര്‍ക്കുലര്‍

ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി- ദേശിയ ഗ്രാമീണ ഉപജീവന മിഷന്‍ (DAY-NRLM)

1) പശ്ചാത്തലം

1.1) ഗ്രാമീണ വികസന മന്ത്രാലയം, ഭാരത സര്‍ക്കാര്‍ 2013 ഏപ്രില്‍ 01 മുതല്‍ സ്വര്‍ണ്ണ ജയന്തി സ്വരോജ്ഗാര്‍ പദ്ധതി പരിഷ്കരിച്ച് ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (NRLM) എന്ന പുതിയ പദ്ധതി ആവിഷ്കരിക്കു കയുണ്ടായി. പ്രാദേശിക ഗ്രാമീണ്‍ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും 2013 ജൂണ്‍ 27-ം തീയതി റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ RPCD.GSSD.CO.No.81/09.01.03/2012-13 പ്രകാരം വിശദമായ മാര്‍ഗ്ഗ രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

1.2) NRLM, 2016 മാര്‍ച്ച് 29 മുതല്‍ DAY NRLM (ദീന്‍ ദയാല്‍ അന്ത്യോദയ പദ്ധതി-ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍) എന്ന പുനര്‍ നാമകരണം ചെയ്യപ്പെട്ട പദ്ധതി, ഭാരത സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള പ്രധാന പരിപാടിയാണ്. പാവപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് വനിതകൾക്ക്, വിവിധ സാമ്പത്തിക സേവനങ്ങളും ജീവിതോപാധികളും നൽകുന്നതിനായി സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും ഈ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്ന ശക്തവും കാര്യക്ഷമവുമായ ഒരു പരിപാടി ആയാണ് DAY-NRLM രൂപപ്പെടുത്തിയിരിക്കുന്നത്. മാനുഷികവും ഭൗതികവു- മായ വിഭവങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ദരിദ്ര ജനവിഭാഗങ്ങളുടെ ഉപ ജീവനമാര്‍ഗ്ഗങ്ങള്‍ ശക്തമാക്കാനും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹി- പ്പിക്കാനും പ്രവര്‍ത്തനോന്മുഖമായ സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഈ സ്ഥാപനങ്ങളെയും സാമ്പത്തിക മൂലധന സേവനങ്ങള്‍, ഉല്പാദന-ഉല്പാദനക്ഷമത ഉയര്‍ത്തല്‍ സേവനങ്ങള്‍, സാങ്കേതിക ജ്ഞാനം, നൈപുണ്യ വികസനം, വിപണികളുടെ കൂട്ടിയോജിപ്പിക്കല്‍ എന്നിവ ലക്ഷ്യമായിട്ടുള്ള സാമൂഹ്യ സ്ഥാപനങ്ങളെയും പരസ്പരപൂരകമാക്കി മാറ്റുക എന്നതാണ് DAY-NRLMന്റെ ലക്‌ഷ്യം. ഇത്തരം സാമൂഹ്യ സ്ഥാപനങ്ങൾ പൊതുജനസേവനത്തോടൊപ്പം ബന്ധപ്പെട്ടവരുമായുള്ള പങ്കാളിത്തത്തിലൂടെ പാവപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു.

1.3) പരസ്പര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിച്ചു ചേരുന്ന വനിതകളുടെ ഒരു സ്വയം സഹായ സംഘമാണ് DAY-NRLM എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ രൂപകല്പനയുടെ അടിസ്ഥാന ശില. സ്വയം സഹായ സംഘങ്ങളും അവയുടെ ഗ്രാമീണ തലത്തിലും അതിനുമുകളിലുമുള്ള ഫെഡറേഷനുകളുമടക്കം പാവപ്പെട്ട സ്ത്രീകളുടെ സ്ഥാപനങ്ങളെ കെട്ടിപ്പടുക്കുകയും പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലാണ് DAY-NRLM ഊന്നൽ നൽകുന്നത്. കടുത്ത ദാരിദ്ര്യ ത്തില്‍നിന്നും പുറത്തുകടക്കുന്നതുവരെ (5-7 വര്‍ഷംവരെ) പാവപ്പെട്ടവരുടെ സ്ഥാപനങ്ങള്‍ക്കു മിഷന്‍ സഹായം നല്‍കുന്നുണ്ട്. DAY-NRLMനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസ്ഥാപനങ്ങള്‍ ദീര്‍ഘകാലയളവിലേക്കും കൂടിയ തീവ്രതയോടെയും സഹായം നല്‍കുന്നതാണ്.

1.4) DAY-NRLM നല്‍കുന്ന പിന്തുണ, സംഘം അംഗങ്ങളുടെ വിവിധ ക്ഷമതാ നിര്‍മ്മാണത്തിലൂടെ കാര്യക്ഷമമായ പ്രവര്‍ത്തനം, സാമ്പത്തിക നിര്‍വ്വഹണം, പ്രാരംഭ ധനസഹായം ലഭ്യമാക്കലിലൂടെ അരക്ഷിതാവസ്ഥ തരണം ചെയ്യല്‍, കടങ്ങള്‍ വീട്ടാന്‍ സഹായിക്കല്‍, സ്വയംസഹായ സംഘങ്ങളുടെ ഫെഡറേഷന്‍ രൂപീകരണവും പരിപോഷണവും, ഫെഡറേഷനുകളെ സഹായ സംഘടനകളായി പരിവര്‍ത്തനപ്പെടുത്തല്‍, പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ സ്ഥായിയാക്കല്‍, ഉപജീവന മാർഗ്ഗങ്ങളുടെ പരിപോഷണം, ഗ്രാമീണ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിലൂടെ സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കല്‍, സംഘടിത മേഖലയില്‍ തൊഴില്‍ പ്രവേശനം, മേൽപറഞ്ഞ സ്ഥാപനങ്ങൾക്ക് അര്‍ഹമായ വിഹിതം മുഖ്യ വകുപ്പുകളില്‍ നിന്നും നേടിയെടുക്കുന്നതിന് സഹായിക്കല്‍ തുടങ്ങിയവ ഉറപ്പാക്കുന്നു.

1.5) ഏപ്രില്‍ 2013 മുതല്‍ DAY-NRLM നടപ്പാക്കല്‍ ലക്ഷ്യമിട്ടിരുന്നു.

സംസ്ഥാനങ്ങള്‍ അവരുടെ അവശ്യാനുസരണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കാമെന്ന സമീപനമാണ് DAY-NRLM സ്വീകരിച്ചുവന്നത്. സംസ്ഥാന, ജില്ലാ, ബ്ലോക്കു തലങ്ങളില്‍ മാനവവികസനം തൊഴില്‍ യുക്തമാക്കാൻ സംസ്ഥാന ഉപജീവന മിഷനുകളെ DAY-NRLM പ്രാപ്തമാക്കുന്നു. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കാൻ സംസ്ഥാന മിഷനുകളെ പ്രാപ്തമാക്കിയിട്ടുണ്ട്. കഴിവ് വളര്‍ത്തിയെടുക്കാൻ ആവശ്യമായ നൈപുണ്യം നിരന്തരമായി പ്രദാനം ചെയ്യല്‍, പാവപ്പെട്ടവര്‍ക്കു സംഘടിത മേഖലയില്‍ ഉള്‍പ്പെടെ തൊഴിലുമായി ബന്ധിപ്പിക്കല്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ശ്രമങ്ങളുടെ ഫലത്തിന്റെ നിരീക്ഷണം എന്നിവയ്ക്ക് DAY-NRLM ഊന്നല്‍ നല്‍കുന്നു. സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന DAY-NRLM ന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ചു തീവ്രമായ പ്രവർത്തനം നടത്തുന്ന ബ്ലോക്കുകളും ജില്ലകളും ചലനാതമകമായി മാറുന്നു. സംസ്ഥാനങ്ങള്‍ മുന്‍ഗണനാ ജില്ലകള്‍ തെരഞ്ഞടുക്കുന്നത് ജനവിഭാഗങ്ങളുടെ അരക്ഷിതവും ബലഹീനവുമായ അവസ്ഥയെ ആധാരമാക്കിയാണ്. 7-8 വര്‍ഷ കാലയളവില്‍ എല്ലാ ബ്ലോക്കുകളും ജില്ലകളും ചലനാതമകമാക്കി മാറ്റുവാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. DAY-NRLM സംബന്ധമായ പ്രധാന പ്രത്യേകതകള്‍ അനുബന്ധം-1 ല്‍ കൊടുത്തിരിക്കുന്നു.

2) വനിതാ സ്വയംസഹായ സംഘങ്ങളും അവയുടെ ഫെഡറേഷനുകളും

2.1) DAY-NRLMപ്രകാരം രൂപീകരിക്കപ്പെടുന്ന സ്വയംസഹായ സംഘങ്ങളുടെ അംഗസംഖ്യ 10 മുതല്‍ 20 വരെ ആകാം. പ്രത്യേക സ്വയം സഹായ സംഘങ്ങള്‍-ദുര്‍ഘട പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങൾ, അംഗപരിമിതര്‍ ഉള്‍പ്പെടുന്ന സംഘങ്ങൾ, വിദൂര പ്രദേശങ്ങളില്‍ ആദിവാസികള്‍ക്കുവേണ്ടി രൂപീകരിച്ച സ്വയംസഹായ സംഘങ്ങൾ എന്നിവയില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞത് 5 വരെ ആയാലും മതിയാകും.

2.2) DAY-NRLM പരസ്പര സ്നേഹം പുലര്‍ത്തുന്ന സ്വയംസഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

2.3) അംഗപരിമിതികളുള്ള വ്യക്തികള്‍, പ്രത്യേക വിഭാഗങ്ങളായ വയോധികര്‍, ഭിന്ന ലിംഗക്കാരായ വ്യക്തികള്‍ എന്നിവര്‍ രൂപീകരിക്കുന്ന DAY-NRLM സംഘങ്ങളില്‍ വനിതകളും പുരുഷന്മാരും അംഗങ്ങളാകാം

2.4) 1991 ജൂലായ് 24ലെ RPCD.No.Plan BC.13/PL-09.22/90-91 സര്‍ക്കുലര്‍ പ്രകാരം അനൗപചാരികമായി പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് സൊസൈറ്റീസ് ആക്റ്റ്, സംസ്ഥാന സഹകരണ നിയമം, പങ്കാളിത്ത സ്ഥാപന നിയമം എന്നിവ പ്രകാരം നടത്തിയിരിക്കേണ്ട രജിസ്ട്രേഷന്‍ ആവശ്യമില്ല. എന്നാല്‍ ഗ്രാമം, പഞ്ചായത്ത് അഥവാ അതിലും ഉയര്‍ന്നതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായസംഘങ്ങള്‍ അതാതു സംസ്ഥാനങ്ങളില്‍ നിലവിലിരിക്കുന്ന അനുയോജ്യമായ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

3) സ്വയംസഹായ സംഘങ്ങൾക്കുള്ള ധനസഹായം - ചാക്രിക സഹായനിധി Revolving Fund):

കുറഞ്ഞത് 3 മാസം മുതല്‍ 6 മാസംവരെ നിലവിലിരുന്നതും നല്ല സ്വയംസഹായ സംഘങ്ങളുടെ മാനദണ്ഡം പാലിക്കുന്നതുമായ സംഘങ്ങൾക്ക് ചാക്രിക സഹായനിധി യിൽ നിന്നും സഹായം നൽകുന്നതാണ്. സ്വയംസഹായസംഘങ്ങൾ മാതൃകയാക്കുന്ന പഞ്ചശീലങ്ങള്‍- ക്രമമായി യോഗം ചേരല്‍, ക്രമമായ നിക്ഷേപം സ്വീകരിക്കല്‍, ക്രമമായ ആഭ്യന്തര വായ്പ നല്‍കല്‍, ക്രമമായ തിരിച്ചടവ്, ക്രമമായി വരവ്-ചെലവ് കണക്കുകള്‍ സൂക്ഷിക്കല്‍ എന്നിവ പാലിക്കുന്നുണ്ടെങ്കില്‍ തുടര്‍ സാമ്പത്തിക സഹായത്തിനു DAY-NRLM പിന്തുണ നല്‍കുന്നതാണ്. മുമ്പ് തുടര്‍സഹായ നിധിയില്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലാത്ത ഓരോ സംഘങ്ങൾക്കും കുറഞ്ഞതു 10000/- രൂപയും പരമാവധി 15000/- രൂപയും തുടര്‍ സഹായനിധി ശേഖരത്തിലേക്ക് (corpus)ലഭിക്കുന്നതാണ്. തുടര്‍ സഹായനിധി ലക്ഷ്യമിടുന്നത് സംഘത്തിനുള്ളിൽ പ്രസ്ഥാനത്തിന്റെ ധനപരമായ നടത്തിപ്പിനുള്ള ക്ഷമത ബലപ്പെടുത്തുകയും ഒരു നല്ല വായ്പാചരിത്രം കെട്ടിപ്പടുക്കുകയുമാണ്.

4) ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി-ദേശീയ ഗ്രാമീണ ഉപജീവനമിഷനി ല്‍ മൂലധന സബ്സിഡി തുടരുന്നതല്ല.

DAY-NRLM നടപ്പിലാകുന്ന തീയതി മുതല്‍ ഒരു സ്വയംസഹായ സംഘങ്ങൾക്കും മൂലധന സബ്സിഡി അനുവദിക്കുന്നതല്ല.

5) സാമൂഹിക നിക്ഷേപ സഹായനിധി (Community Investment + Support Fund)

മുന്‍ഗണനാര്‍ഹമായ ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് ഗ്രാമതലത്തില്‍ അഥവാ സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷനുകള്‍ മുഖേന സ്ഥായിയായ സാമൂഹിക നിക്ഷേപ സഹായനിധി ലഭ്യമാക്കും. ഫെഡറേഷന്‍ പ്രസ്തുത സഹായനിധി ഉപയോഗിക്കേണ്ടത് സ്വയംസഹായ സംഘങ്ങൾക്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനും പൊതുവായ/ കൂട്ടായ സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ്.

6) പലിശയിളവ് (Interest Subvention)

വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നും ധനസ്ഥാപനങ്ങളില്‍നിന്നും എടുക്കുന്ന പരമാവധി 3 ലക്ഷം രൂപവരെയുള്ള വായ്പയുടെ പലിശ നിരക്ക് അഥവാ 7%, ഇവയിന്മേലുള്ള വ്യത്യാസം പലിശയിളവിന് യോഗ്യമാണ്. ഈ പലിശയിളവ് രാജ്യമാസകലം രണ്ട് വിധത്തില്‍ ലഭ്യമാണ്.

(i) 250 തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് പരമാവധി 3 ലക്ഷം രൂപവരെ ബാങ്കുകള്‍ 7% നിരക്കില്‍ വായ്പകള്‍ നല്കും. കൂടാതെ കൃത്യമായ തിരിച്ചടവിന്മേല്‍ 3% അധിക പലിശയിളവും ലഭ്യമാക്കുന്നതുവഴി ബാധകമായ പലിശനിരക്ക് 4% ആയി കുറയുന്നതാണ്.

(ii) അവശേഷിക്കുന്ന ജില്ലകളില്‍ ദീന്‍ദയാല്‍-അന്ത്യോദയ പദ്ധതി-ദേശിയ ഗ്രാമീണ ഉപജീവനമിഷന്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കെല്ലാം 3 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 7% ത്തിനും വായ്പനല്‍കിയ നിരക്കിന്റെയും വ്യത്യാസത്തിന്മേല്‍ അതാതു സംസ്ഥാന ഗ്രാമീണ ഉപജീവനമിഷന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കു വിധേയമായി പലിശയിളവിന് അര്‍ഹതയുണ്ട്. പദ്ധതിയുടെ ഈ ഭാഗത്തിന്റെ നടത്തിപ്പ് സംസ്ഥാന ഗ്രാമീണ ഉപജീവനമിഷനില്‍ നിക്ഷിപ്തമാണ്.

(2016-17 വര്‍ഷം രാജ്യമെമ്പാടും പലിശയിളവ് നല്‍കുന്നതിനെ സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കും, തെരഞ്ഞടുക്കപ്പെട്ട 250 ജില്ലകളുടെ പേരുസഹിതം, 2016 ആഗസ്റ്റ് 25-ം തീയതി പ്രത്യേകം സര്‍ക്കുലര്‍ മുഖേന നല്‍കിയിട്ടുണ്ട്). പദ്ധതി നടത്തിപ്പ് സംബന്ധിച്ച ശ്രദ്ധേയമായ സവിശേഷതകള്‍ അനുബന്ധം-II ല്‍ കാണാം. വരും വര്‍ഷങ്ങളില്‍ പലിശയിളവ് നല്‍കല്‍ ഉത്തരവുകള്‍ ഭാരതസര്‍ക്കാര്‍/ ഭാരതീയ റിസര്‍വ്വ് ബാങ്ക് വാണിജ്യ ബാങ്കുകളെ വെവ്വേറെ അറിയിക്കുന്നതാണ്.

7) ബാങ്കുകളുടെ കടമകള്‍

7.1) ധനനിക്ഷേപ അക്കൗണ്ടുകള്‍ ആരംഭിക്കല്‍

7.1.1) സ്വയംസഹായ സംഘങ്ങളുടെ ധനനിക്ഷേപ അക്കൗണ്ടുകള്‍ (Savings Bank Account) ആരംഭിക്കല്‍

അംഗപരിമിതിയുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ വനിതാ സ്വയംസഹായ സംഘങ്ങളുടെ അഥവാ അവയുടെ ഫെഡറേഷനുകളുടെ ധനനിക്ഷേപ അക്കൗണ്ടുകള്‍ ബാങ്കുകളില്‍ ആരംഭിക്കുന്നതോടെ ബാങ്കുകളുടെ കടമ ആരംഭിക്കുന്നു. ഭാരതീയ റിസര്‍വ്വ് ബാങ്ക് കാലാകാലങ്ങളില്‍ നിങ്ങളുടെ ഇടപാടുകാരനെ അറിയുക(KYC) സംബന്ധിയായി നിഷ്കര്‍ഷിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സംഘങ്ങള്‍ക്കും ബാധകമായിരിക്കും. ബാങ്കുകള്‍ സ്വയംസഹായ സംഘങ്ങളുടെ നിക്ഷേപ/വായ്പാ അക്കൗണ്ടുകള്‍ വെവ്വേറെ സൂക്ഷിക്കേണ്ടതാണ്.

7.1.2) സ്വയംസഹായ സംഘങ്ങളുടെ ഫെഡറേഷന്റെ ധനനിക്ഷേപ അക്കൗണ്ട് ആരംഭിക്കല്‍

ഗ്രാമം, ഗ്രാമ പഞ്ചായത്ത്, അഥവാ അതിലും ഉയര്‍ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങളുടേതായ ധനനിക്ഷേപ അക്കൗണ്ടുകള്‍ ബാങ്കുകള്‍ ആരംഭിക്കേണ്ടതാണ്. ഇത്തരം അക്കൗണ്ടുകള്‍ ‘വ്യക്തികളുടെ സംഘടന’ (association of persons) എന്ന വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്. ഭാരതീയ റിസര്‍വ്വ് ബാങ്ക് സമയാസമയങ്ങളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന KYC സംബന്ധിയായ മാനദണ്ഡങ്ങള്‍ അക്കൗണ്ടുകളില്‍ കൈയ്യൊപ്പിട്ടിരിക്കുന്നവര്‍ക്കും ബാധകം ആയിരിക്കും.

7.1.3) സ്വയംസഹായ സംഘങ്ങളുടേയും അവയുടെ ഫെഡറേഷന്റെയും ധനനിക്ഷേപ അക്കൗണ്ടുകളിന്മേലുള്ള ഇടപാടുകള്‍

സ്വയംസഹായ സംഘങ്ങളെയും ഫെഡറേഷനുകളെയും അവയുടെ അക്കൗണ്ടുകള്‍ മുഖേന നിരന്തരം ഇടപാടുകള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കണം. ബിസിനസ് കറസ്പോണ്ടന്റുകള്‍ കൈകാര്യം ചെയ്യുന്ന ചില്ലറ ഇടപാടുകള്‍ മുഖേനയും, സ്വയംസഹായ സംഘങ്ങളുടെ സംയുക്ത അക്കൗണ്ടുകള്‍ മുഖേനയും ഇടപാടുകള്‍ സാധ്യമാക്കാന്‍ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. 2014 ജൂണ്‍ 24ന് പുറത്തിറക്കിയ സര്‍ക്കുലര്‍ DBOD.No.BAPD.BC.122/22.01.009/13-14 പ്രകാരം സ്വയംസഹായ സംഘങ്ങൾക്കും അവയുടെ ഫെഡറേഷനുകള്‍ക്കും എല്ലാവിധ സഹായങ്ങളും ബിസിനസ് കറസ്പോണ്ടന്റു പ്രതിനിധികള്‍ മുഖേന ലഭ്യമാക്കേണ്ടതാണ്.

7.2) വായ്പ അനുവദിക്കാനുള്ള നിയമങ്ങള്‍

7.2.1) സ്വയംസഹായ സംഘങ്ങൾക്ക് വായ്പ നേടാനുള്ള യോഗ്യതാ മാനദണ്ഡം

*ബാങ്കില്‍ ധനനിക്ഷേപ അക്കൗണ്ടു തുടങ്ങിയ തീയതിയില്‍ നിന്നും വ്യത്യസ്തമായി കണക്കുപുസ്തക പ്രകാരം കുറഞ്ഞത് കഴിഞ്ഞ ആറുമാസമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സ്വയംസഹായ സംഘം.

*ക്രമമായ യോഗം ചേരല്‍, കൃത്യമായ നിക്ഷേപം നടത്തല്‍, സംഘത്തിനകത്തു ക്രമമായ അന്യോന്യം വായ്പ നല്‍കല്‍, ക്രമമായ തിരിച്ചടവ്, നാളിതുവരെയുള്ള കൃത്യമായ കണക്കുസൂക്ഷിക്കല്‍ എന്നീ പഞ്ചശീലങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്ന സ്വയംസഹായ സംഘങ്ങൾ.

*നബാര്‍ഡ് നിഷ്കര്‍ഷിച്ചിരിക്കുന്ന തരംതിരിക്കല്‍ പ്രകാരം അര്‍ഹത നേടിയവ. സ്വയംസഹായ സംഘങ്ങളുടെ ഫെഡറേഷന്‍ നിലവില്‍വരുന്നത് മുതൽ, ആ മുറയ്ക്ക് ഫെഡറേഷനുകൾക്ക് തരംതിരിക്കല്‍ പ്രക്രിയ നടപ്പാക്കുന്നതിലൂടെ ബാങ്കുകളെ സഹായിക്കാം.

*നിലവിലുള്ള നിഷ്ക്രിയമായ സ്വയംസഹായ സംഘങ്ങൾ പുനരുജ്ജീവിക്കപ്പെടുകയും കുറഞ്ഞത് 3 മാസമെങ്കിലും പ്രവര്‍ത്തന നിരതമായി തുടരുകയും ചെയ്താൽ അത്തരം സംഘങ്ങള്‍ക്കും വായ്പ നേടാന്‍ അര്‍ഹതയുണ്ടാകും.

7.2.2) വായ്പാതുക

DAY-NRLM പ്രകാരം പല തവണകളായി നല്‍കുന്ന സഹായത്തിനാണ് ഊന്നല്‍ നല്കിയിരിക്കുന്നത്. ജീവിതനിലവാരം ഉയര്‍ത്തുവാനും സ്ഥായിയായ ജീവനോപാധികള്‍ ഏറ്റെടുക്കാനും ഉയര്‍ന്ന തുകയ്ക്കുള്ള വായ്പകള്‍ ആവര്‍ത്തിച്ചു നല്‍കുന്നതുവഴി സ്വയംസഹായ സംഘങ്ങളെ കുറേകാലത്തേയ്ക്കു സഹായിക്കേണ്ടിവരും അവധി വായ്പകളോ (TL) പണവായ്പാ പരിധിയുള്ള കടങ്ങളോ (CCL)അഥവാ ഈ രണ്ടുതരം വായ്പകളും ആവശ്യനുസരണം സംഘങ്ങൾക്ക് നേടാവുന്നതാണ്. മുമ്പു നേടിയ വായ്പയുടെ തിരിച്ചടവില്‍ കുടിശ്ശികയുണ്ടെങ്കില്‍കൂടി ആവശ്യമുള്ളപക്ഷം അധികവായ്പ നല്കാവുന്നതാണ്.

വിവിധ സൗകര്യങ്ങളിലുള്ള വായ്പ തുക താഴെ പറയുന്ന പ്രകാരമായിരിക്കണം.

പണവായ്പാ പരിധി(CCL): പണവായ്പാപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള അക്കൗണ്ടുകളില്‍ ഓരോ സ്വയംസഹായ സംഘങ്ങൾക്കും കുറഞ്ഞത് 5 ലക്ഷം രൂപവരെ 5 വര്‍ഷകാലയളവിലേക്ക് (പണം പിൻവലിക്കുന്നതിനുള്ള വാർഷിക പരിധി കൂടി നിശ്‌ചയിച്ചു കൊണ്ട്) ബാങ്കുകള്‍ വായ്പകള്‍ നല്‍കേണ്ടതാണ്. സ്വയംസഹായ സംഘങ്ങളുടെ മികച്ച തിരിച്ചടവ് ചരിത്രം ആധാരമാക്കി പണമെടുക്കുന്നതിനുള്ള അധികാരം ആണ്ടുതോറും ഉയര്‍ത്താവുന്നതാണ്. പണമെടുക്കുവാനുള്ള അധികാരം താഴെകൊടുത്തിരിക്കുന്നതുപ്രകാരം കണക്കാക്കാം.

*ഒന്നാംവര്‍ഷം പണമെടുക്കാനുള്ള അധികാരം: നിലവിലുള്ള ബ്രഹത് നിക്ഷേപത്തിന്റെ (corpus) 5-6 മടങ്ങോ ഒരു ലക്ഷമോ ഏതാണോ കൂടുതല്‍ ആ തുക.

*രണ്ടാം വര്‍ഷം പണമെടുക്കാനുള്ള അധികാരം: ഉയര്‍ന്ന പരിധി അവലോകനം ചെയ്യുന്ന സമയം സംയുക്തനിക്ഷേപത്തിന്റെ 8 മടങ്ങോ അഥവാ രണ്ടു ലക്ഷമോ ഏതാണോ കൂടുതല്‍, ആ തുക.

*മൂന്നാംവര്‍ഷം പണമെടുക്കാനുള്ള അധികാരം: ഫെഡറേഷന്‍/ പിന്തുണ നല്‍കുന്ന ഏജന്‍സിയാല്‍ പില്‍ക്കാല വായ്പാ തിരിച്ചടവ് ചരിത്രത്തെ ആധാരമാക്കി നിര്‍ണ്ണയിക്കപ്പെട്ടതും സംഘം തയ്യാറാക്കിയതുമായ സൂക്ഷ്മ വായ്പാ പദ്ധതിപ്രകാരം കുറഞ്ഞത് 3 ലക്ഷം രൂപ

*നാലാം വര്‍ഷം മുതല്‍ പണമെടുക്കാനുള്ള അധികാരം : ഫെഡറേഷന്‍/ പിന്തുണ നല്‍കുന്ന ഏജന്‍സിയാല്‍ പില്‍ക്കാല വായ്പാ തിരിച്ചടവ് ആധാരമാക്കി നിര്‍ണ്ണയിക്കപ്പെട്ടതും സംഘം തയ്യാറാക്കിയതുമായ സൂക്ഷ്മ വായ്പാ പദ്ധതിപ്രകാരം കുറഞ്ഞത് 5 ലക്ഷം രൂപ.

കാലാവധി വായ്പ: കാലാവധി വായ്പകളിന്മേല്‍ ബാങ്കുകള്‍ താഴെകൊടുത്തിരിക്കുന്നതു പ്രകാരം വായ്പകള്‍ നല്കേണ്ടതാണ്.

* ആദ്യഗഡു: നിലവിലുള്ള സംയുക്ത നിക്ഷേപത്തിന്റെ 6 തവണ അഥവാ ഒരു ലക്ഷംരൂപ ഏതാണോ കൂടുതല്‍ ആ തുക.

* രണ്ടാം ഗഡു: നിലവിലുള്ള സംയുക്ത നിക്ഷേപത്തിന്റെ 8 തവണയോ രണ്ടു ലക്ഷം രൂപയോ ഏതാണോ കൂടുതല്‍ ആ തുക.

* മൂന്നാം ഗഡു: ഫെഡറേഷന്‍/ പിന്തുണ നല്‍കുന്ന പ്രതിനിധിയാല്‍ പില്‍ക്കാല വായ്പാ തിരിച്ചടവ് ചരിത്രം ആധാരമാക്കി നിര്‍ണ്ണയിക്കപ്പെട്ടതും സംഘം തയ്യാറാക്കിയതുമായ സൂക്ഷ്മ വായ്പാ പദ്ധതിപ്രകാരം കുറഞ്ഞത് 3 ലക്ഷം രൂപ.

* നാലാം ഗഡു: ഫെഡറേഷന്‍/ പിന്തുണ നല്‍കുന്ന പ്രതിനിധിയാല്‍ പില്‍ക്കാല വായ്പാ തിരിച്ചടവ് ചരിത്രം ആധാരമാക്കി നിര്‍ണ്ണയിക്കപ്പെട്ടതും സംഘം തയ്യാറാക്കിയതുമായ സൂക്ഷ്മ വായ്പാ പദ്ധതിപ്രകാരം കുറഞ്ഞത് 5 ലക്ഷം രൂപ.

അര്‍ഹമായ സ്വയംസഹായ സംഘങ്ങൾക്ക് ആവര്‍ത്തന വായ്പകള്‍ ലഭ്യമാക്കുന്നു എന്നുറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ബാങ്കുകള്‍ DAY-NRL മിഷനുമായി ചേര്‍ന്ന് ലഭ്യമാക്കുന്ന വായ്പാ അപേക്ഷകള്‍ സാങ്കേതിക വിദ്യയിലൂടെ തല്‍സമയം സമര്‍പ്പിക്കാനും അവയുടെ യഥാസമയമുള്ള നിരീക്ഷണവും തീര്‍പ്പും ഉറപ്പുവരുത്തുവാനും ആവശ്യമായ സംവിധാനം ഒരുക്കേണ്ടതാണ്.

(സ്വയംസഹായ സംഘങ്ങളിൽ ലഭ്യമായ ധനം: സ്വന്തം നിക്ഷേപങ്ങള്‍, അംഗങ്ങള്‍ക്കു വായ്പ നല്‍കിയതിലൂടെ ലഭ്യമായ പലിശവരുമാനം, മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം, മറ്റു സ്ഥാപനങ്ങള്‍/സന്നദ്ധ സംഘടനകള്‍ എന്നിവയില്‍നിന്നും ലഭ്യമായ തുക എന്നിവ ചാക്രിക ധനത്തില്‍ ഉള്‍പ്പെടുന്നു)

7.3) വായ്പയുടെ ഉദ്ദേശവും തിരിച്ചടവും:

7.3.1) സ്വയംസഹായ സംഘങ്ങൾ തയ്യാറാക്കിയ സൂക്ഷ്മ വായ്പാപദ്ധതി പ്രകാരം വായ്പതുക അംഗങ്ങള്‍ക്കു വിതരണം ചെയ്യപ്പെടും. വായ്പ തുക അംഗങ്ങളുടെ സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ, പലിശകൂടിയ വായ്പകളുടെ തിരിച്ചടവിനോ, വീടുപണിയുവാനോ/ വീടിന്റെ അറ്റകുറ്റ പണിക്കോ, ശൗചാലയങ്ങളുടെ നിര്‍മ്മിതിയ്ക്കോ സ്ഥായിയായ ഉപജീവനമാര്‍ഗ്ഗം ഏറ്റെടുക്കുന്ന സംഘത്തിലെ വ്യക്തികള്‍ക്കോ, സംഘത്തിൽ ഉപയുക്തമായ പൊതുപരിപാടിക്കുവേണ്ടി ധനസഹായം ചെയ്യുവാനോ, വായ്പ തുക അംഗങ്ങള്‍ക്കു ഉപയോഗിക്കാവുന്നതാണ്.

7.3.2) തിരിച്ചടവ് പട്ടിക താഴെകൊടുത്തിരിക്കുന്നതുപോലെയാകാം :

*ആദ്യ വര്‍ഷം/വായ്പയുടെ ആദ്യ ഗഡു - പ്രതിമാസ/ ത്രൈമാസ ഇടവേളകളില്‍ 6 –12 മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടയ്ക്കണം.

*രണ്ടാം വര്‍ഷം/വായ്പയുടെ രണ്ടാം ഗഡു - പ്രതിമാസ/ ത്രൈമാസ ഇടവേളകളില്‍ 12 – 24 മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടയ്ക്കണം.

*മൂന്നാം വര്‍ഷം/വായ്പയുടെ മൂന്നാം ഗഡു - പ്രതിമാസ/ ത്രൈമാസ ഇടവേളകളില്‍ 24 – 36 മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടയ്ക്കണം.

*ലോണിന്റെ നാലാം വര്‍ഷം / നാലാം ഗഡു മുതല്‍ 3 -6 വര്‍ഷത്തിനിടയില്‍ പണ വരവ് (cash flow) അടിസ്ഥാനമാക്കി പ്രതിമാസ/ ത്രൈമാസ ഇടവേളയില്‍ തിരിച്ചടക്കേണ്ടതുണ്ട്.

7.4) ജാമ്യവും ഇടലാഭവും: സ്വയംസഹായ സംഘങ്ങളുടെ 10 ലക്ഷം രൂപാവരെയുള്ള വായ്പകളിന്മേല്‍ ഈടോ ഇടലാഭമോ വസൂലാക്കേണ്ടതില്ല. സ്വയംസഹായ സംഘങ്ങളുടെ ധന നിക്ഷേപ അക്കൗണ്ടുകളിന്മേല്‍ ലീൻ (lien) രേഖപ്പെടുത്താനോ, വായ്പകള്‍ അനുവദിക്കുന്നതിന് നിക്ഷേപം ആവശ്യപ്പെടാനോ പാടില്ല.

7.5) വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി :

7.5.1) വായ്പ തിരിച്ചടക്കുന്നതില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയവര്‍ക്ക് DAY-NRL മിഷനില്‍ സാമ്പത്തിക സഹായം അനുവദിക്കുന്നത് അഭികാമ്യമല്ല. ബോധപൂര്‍വ്വം വീഴ്ച വരുത്തിയവര്‍ സംഘത്തിലെ അംഗങ്ങളാണെങ്കില്‍ ചാക്രിക ധനസഹായത്താല്‍ സ്വരൂപിക്കപ്പെട്ട മിച്ച ധനം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ അംഗങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സാധ്യമാകുവാന്‍ സംഘങ്ങൾ ബാങ്ക് ലോണ്‍ എടുക്കുമ്പോള്‍ ഇത്തരം ബോധപൂര്‍വ്വം വീഴ്ചവരുത്തിയ അംഗങ്ങള്‍ക്ക് അവരുടെ നിലവിലെ കടം പൂര്‍ണണമായും തിരിച്ചടക്കുന്നതുവരെ വായ്പകള്‍ക്ക് അര്‍ഹതയുണ്ടാവില്ല. മന:പൂര്‍വ്വം വീഴ്ചവരുത്തിയ സംഘത്തിലെ അംഗങ്ങള്‍ക്ക് DAY-NRLM പദ്ധതി പ്രകാരം സഹായം നല്‍കാവുന്നതല്ല. അവരുടെ പേരുകള്‍ ഒഴിവാക്കി മാത്രമേ അപേക്ഷകള്‍ തയ്യാറാക്കാന്‍ പാടുള്ളൂ. എന്നാല്‍ ബാങ്കുകള്‍ സംഘത്തിന് മൊത്തമായി വായ്പ നിഷേധിക്കുന്നതിന് ഏതെങ്കിലും അംഗങ്ങളുടെ ജീവിത പങ്കാളിയോ ബന്ധുക്കളോ തിരിച്ചടവില്‍ വീഴ്ചവരുത്തി എന്നത് കാരണമായിക്കൂടാ. തിരിച്ചടവില്‍ മന:പൂര്‍വ്വമല്ലാതെ വീഴ്ചവരുത്തിയ അംഗങ്ങളെ വായ്പ ലഭിക്കുന്നതിൽ നിന്ന് വിലക്കാൻ പാടില്ല. കൂടാതെ മന:പൂര്‍വ്വമല്ലാത്ത കാരണങ്ങളാല്‍ ആണെങ്കില്‍ അത്തരം വായ്പകള്‍ പുനഃക്രമീകരിച്ചു പുതുക്കിയ തിരിച്ചടവ് പട്ടിക തയ്യാറാക്കേണ്ടതാണ്.

8) വായ്പാപദ്ധതി ലക്ഷ്യങ്ങളുടെ ആസൂത്രണം

8.1) നബാർഡ് തയ്യാറാക്കിയ സാധ്യതാ ബന്ധിത പദ്ധതിയും സംസ്ഥാന ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളെയും(State Focus Paper/ Potential Linked Plan) ആസ്പദമാക്കി സംസ്ഥാനതല ബാങ്കേഴ്സ്' സമിതിയുടെ ഉപസമിതി ജില്ലാ തലത്തിലും ബ്ലോക്കുതലത്തിലും ബ്രാഞ്ചുതലത്തിലും വായ്പാ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. സംസ്ഥാനത്തിനു ബാധകമായ വായ്പാലക്ഷ്യം സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകള്‍ നിര്‍ദ്ദേശിക്കുന്ന നിലവിലുള്ള/ പുതുതായി ആരംഭിക്കേണ്ട സ്വയംസഹായ സംഘങ്ങൾ, പുതിയ അഥവാ ആവര്‍ത്തന വായ്പകള്‍ക്കു അര്‍ഹതയുള്ള സ്വയംസഹായ സംഘങ്ങൾ എന്നിവയെ ഉപസമിതി പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ നിശ്ചയിക്കപ്പെട്ട ലക്ഷ്യം സംസ്ഥാനതല ബാങ്കേഴ്സ്' സമിതി അംഗീകരിക്കേണ്ടതും ഫലപ്രദമായ നടത്തിപ്പ് ഉറപ്പാക്കാന്‍ കാലാകാലം അവലോകനവും നിരീക്ഷണവും നടത്തേണ്ടതുമാണ്.

8.2) ജില്ലാടിസ്ഥാനത്തിലുള്ള വായ്പാ പദ്ധതി ജില്ലാ വായ്പാ സമിതികളെ അറിയിച്ചിരിക്കണം. ബ്ലോക്ക്/ ക്ലസ്റ്റര്‍ തലത്തില്‍ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന വായ്പാ ലക്ഷ്യം ബാങ്ക് ശാഖകളെ നിയന്ത്രകര്‍ (controller) മുഖേന അറിയിക്കേണ്ടതുണ്ട്.

9) വായ്പാനന്തര തുടര്‍ നടപടി

9.1) വിതരണം ചെയ്ത വായ്പകളുടെ വിവരങ്ങളും ബാധകമായ വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച് പ്രാദേശിക ഭാഷയിലുള്ള പാസ്ബുക്കുകള്‍ (pass book) സ്വയം സഹായ സംഘങ്ങൾക്ക് നല്‍കേണ്ടതുണ്ട്. പ്രസ്തുത സംഘങ്ങളുടെ ഓരോ പണമിടപാടും തത്സമയം പാസ് ബുക്കില്‍ രേഖപ്പെടുത്തണം. വായ്പകള്‍ വിതരണം ചെയ്യുന്ന ഘട്ടത്തില്‍തന്നെ വായ്പയെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും വ്യക്തമായി ധനകാര്യ സാക്ഷരതയുടെ ഭാഗമായിത്തന്നെ വിശദീകരിച്ചുകൊടുക്കണം.

9.2) സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും യോഗങ്ങള്‍ കൂടുന്നതിലെ കൃത്യത, പ്രവര്‍ത്തന ക്ഷമത എന്നിവ അവലോകനം ചെയ്യുവാനും രണ്ടാഴ്ചയിലൊരിക്കല്‍ ഒരു നിശ്ചിത ദിവസം ഇത്തരം യോഗങ്ങളില്‍ ബാങ്കുദ്യോഗസ്ഥര്‍ സന്നിഹിതരാകണം.

10) തിരിച്ചടവ് :

പരിപാടിയുടെ വിജയം സുനിശ്ചിതമാക്കാന്‍ വായ്പകള്‍ യഥാസമയം തിരിച്ചടക്കുമെന്ന് ഉറപ്പാക്കണം. ബാങ്കുകള്‍ വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയും, ജില്ലാ മിഷന്‍ നടത്തിപ്പ് ഏകകങ്ങളേയും ജില്ലാ ഗ്രാമീണ വികസന ഏജന്‍സികളേയും സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ടും തിരിച്ചടവ് യജ്ഞങ്ങള്‍ സംഘടിപ്പിക്കണം. വായ്പാ പിരിച്ചെടുക്കലിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തി വായ്പാതിരിച്ചടവില്‍ വീഴ്ചവരുത്തിയ DAY-NRLM ന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങളുടെ പട്ടിക ഓരോമാസവും തയ്യാറാക്കി ബ്ലോക്ക്/ ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കു കമ്മിറ്റികളുടെ യോഗങ്ങളില്‍ നല്‍കേണ്ടതുണ്ട്. ഇതുമൂലം ജില്ലാ/ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന DAY-NRLM ഉദ്യോഗസ്ഥര്‍ക്ക് വായ്പാ തിരിച്ചടവിന് ബാങ്കുകളെ സഹായിക്കാന്‍ സാധിക്കും.

11) സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളില്‍ ബാങ്കുദ്യോഗസ്ഥരുടെ പങ്ക്:

ജില്ലാ മിഷന്‍ യൂണിറ്റുകളുടേയും (DPMUs) ഗ്രാമീണ വികസന ഏജന്‍സികളുടേയും (DRDAs) ശാക്തീകരണം ബാങ്കുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലൂടെ സാധിക്കും എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. തന്മൂലം മെച്ചപ്പെട്ട വായ്പാലഭ്യത സാഹചര്യം ഉണ്ടാകും. സംസ്ഥാന സര്‍ക്കാരിലും ജില്ലാ ഗ്രാമീണ വികസന ഏജന്‍സികളിലും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ബാങ്കുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഇക്കാര്യം ബാങ്കുകള്‍ക്ക് പരിഗണിക്കാവുന്നതാണ്.

12) പദ്ധതിയുടെ മേല്‍നോട്ടവും നിരീക്ഷണവും:

ബാങ്കുകള്‍ പ്രാദേശിക/മേഖലാ കാര്യാലയങ്ങളില്‍ DAY-NRL മിഷന്റെ ചെറു ഘടകങ്ങള്‍ സ്ഥാപിക്കുകയാകാം. അവ യഥാസമയം സ്വയംസഹായ സംഘങ്ങൾക്ക് ലഭ്യമാകുന്ന വായ്പയുടെ നിരീക്ഷണവും അവലോകനവും നടത്തേണ്ടതും പദ്ധതി സംബന്ധമായ മാര്‍ഗ്ഗരേഖകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ബാങ്കുശാഖകളില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് മുഖ്യ കാര്യലയത്തിലും ജില്ലാ/ബ്ലോക്കുതലത്തില്‍ പ്രവര്‍ത്തിക്കുന്ന DAY-NRL മിഷന്റെ ചെറു ഘടകങ്ങള്‍ക്കും ലഭ്യമാക്കേണ്ടതുമാണ്. ഈ ചെറു ഘടകങ്ങള്‍ ക്രോഡീകരിച്ച വിവരങ്ങള്‍ സംസ്ഥാന/ ബ്ലോക്കുതല ബാങ്കേഴ്സ്' സമിതി/ ജില്ലാ വായ്പാ സമിതി മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യുന്നതുവഴി ബാങ്കുകളുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടേയും ഇടയില്‍ ഫലപ്രദമായ ആശയവിനിമയം നിലനിര്‍ത്താവുന്നതാണ്.

12.1) സംസ്ഥാനതല ബാങ്കുകളുടെ സമിതി: സ്വയംസഹായ സംഘം - ബാങ്ക് ബന്ധിപ്പിക്കല്‍ നടപടിക്കുവേണ്ടി സംസ്ഥാനതല ബാങ്കു സമിതിയുടെ കീഴില്‍ ഒരു ഉപസമിതി രൂപീകരിക്കണം. ഈ ഉപസമിതിയില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളുടേയും പ്രതിനിധികളെ കൂടാതെ റിസര്‍വ്വ് ബാങ്ക്, നബാര്‍ഡ്, സംസ്ഥാന ഗ്രാമീണ ഉപജീവനമിഷന്റെ മുഖ്യനിര്‍വ്വഹണാധികാരി, സംസ്ഥാന ഗ്രാമീണവികസന വകുപ്പു പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം. ഉപസമിതി മാസത്തിലൊരിക്കല്‍ ചേരേണ്ടതും, വായ്പാലക്ഷ്യം നേടുന്നതില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, സ്വയം സഹായ സംഘം - ബാങ്ക് ബന്ധിപ്പിക്കലിന്റെ നടപ്പാക്കല്‍ എന്നിവയും പ്രത്യേക കാര്യപരിപാടിയായി അവലോകനം ചെയ്യേണ്ടതാണ്. സംസ്ഥാനതല ബാങ്കു സമിതിയുടെ തീരുമാനങ്ങള്‍ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അപഗ്രഥനാനന്തരം ഉണ്ടാകേണ്ടതാണ്.

12.2) ജില്ലാ ഏകോപനസമിതി: ജില്ലാ ഏകോപന സമിതി (DAY-NRLM ഉപസമിതി) സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പാ വിതരണം ജില്ലാ തലത്തില്‍ ക്രമമായി അവലോകനം ചെയ്യേണ്ടതും നേരിടുന്ന തടസ്സങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുമാണ്. നബാര്‍ഡിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ലീഡ് ജില്ലാ മാനേജര്‍ (LDMs), ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നവര്‍, DAY-NRL മിഷനെ പ്രതിനിധീകരിച്ച് DPMU ഉദ്യോഗസ്ഥര്‍, സ്വയംസഹായ സംഘങ്ങളുടെ ഫെഡറേഷന്റെ ഔദ്യോഗിക ഭാരവാഹികള്‍ എന്നിവര്‍ക്ക് ഈ സമിതിയില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.

12.3) ബ്ലോക്കുതല ബാങ്കു സമിതി: ബ്ലോക്കുതലത്തില്‍ സ്വയംസഹായ സംഘങ്ങൾ-ബാങ്കു ബന്ധിപ്പിക്കലില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ക്രമമായി നടക്കുന്ന ബ്ലോക്കുതലബാങ്കുസമിതികളില്‍ ഉന്നയിക്കണം. സ്വയംസഹായ സംഘങ്ങള്‍ക്കും അവയുടെ ഫെഡറേഷനുകള്‍ക്കും അംഗത്വം നല്‍കുന്നതുവഴി അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ഒരു വേദി തുറന്നുകിട്ടുന്നു. ബ്രാഞ്ചുകള്‍ സ്വയംസഹായ സംഘങ്ങൾക്ക് നല്കിയ വായ്പയുടെ തല്‍സ്ഥിതി ബ്ലോക്കുതല ബാങ്കുസമിതി അവലോകനം ചെയ്യണം (അനുബന്ധം ബി യും, സി യും ഇതിലേക്കുപയോഗിക്കാം.)

12.4) ലീഡ് ജില്ലാ മാനേജര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കല്‍:

ബാങ്ക് ബ്രാഞ്ചുകള്‍ DAY-NRL മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങളിലുള്ള പുരോഗതി, തിരിച്ചടവ് വീഴ്ച എന്നിവ സംബന്ധിച്ച കുറിപ്പ് നിര്‍ദ്ദിഷ്ഠ മാതൃകയില്‍ അനുബന്ധം IV, അനുബന്ധം V പ്രകാരം ഓരോ മാസവും ലീഡ് ജില്ലാ മാനേജര്‍ക്കും അദ്ദേഹം അത് സംസ്ഥാനതല ബാങ്കു സമിതിയാല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക സ്റ്റീറിംഗ് കമ്മിറ്റി/ ഉപ സമിതിക്ക് സമര്‍പ്പിക്കേണ്ടതുമാണ്.

12.5) റിസര്‍വ് ബാങ്കിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കല്‍

DAY-NRL മിഷന്‍ കൈവരിച്ച പുരോഗതി സംബന്ധമായി സംസ്ഥാനങ്ങളില്‍നിന്നും ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ ഏകീകരിച്ച് ത്രൈമാസ ഇടവേളകളില്‍ റിസര്‍വ്വ് ബാങ്കിനും നബാര്‍ഡിനും നല്‍കേണ്ടതാണ്

12.6) LBR റിട്ടേണുകള്‍: ശരിയായ കോഡുകള്‍ സഹിതം LBR റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിലവിലുള്ള രീതി തുടരേണ്ടതാണ്.

13) ഡേറ്റ പങ്കു വയ്ക്കല്‍:

പരസ്പരം സമ്മതിച്ചപ്രകാരമുള്ള മാതൃകയിലും ഇടവേളകളിലും DAY-NRL മിഷനും സംസ്ഥാന ഗ്രാമീണ ഉപജിവന മിഷനും വിവരങ്ങള്‍ (data) പങ്കുവയ്ക്കുന്നതുമൂലം വിഭിന്നമായ തന്ത്രങ്ങള്‍ ഒരുക്കുന്നതിനും സാധ്യമാക്കാനുള്ള നടപടികള്‍ തുടങ്ങാനും അവര്‍ക്കു കഴിയുന്നു. കോര്‍ ബാങ്കിംഗ് സൊലൂഷന്‍ പ്ലാറ്റ്ഫോം വഴി നേരിട്ട് വായ്പ നല്‍കുന്ന ബാങ്കുകള്‍ DAY-NRLM മിഷനുകളുമായും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുമായും കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടതാണ്.

14) DAY-NRL മിഷനുകളുടെ ബാങ്കുകള്‍ക്കുള്ള സഹായം

14.1) സംസ്ഥാന ഗ്രാമീണ ഉപജീവനമിഷന്‍ പ്രധാനപ്പെട്ട ബാങ്കുകളുമായി വിവിധ തലങ്ങളില്‍ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കേണ്ടതുണ്ട്. ബാങ്കുകള്‍ക്കും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ഒരു പോലെ ഗുണകരമായ പരസ്പരബന്ധം വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

14.2) സംസ്ഥാന ഗ്രാമീണ ഉപജീവനമിഷന്‍ സാമ്പത്തിക സാക്ഷരത പകര്‍ന്നുകൊടുക്കുക, നിക്ഷേപസംബന്ധമായ ഉപദേശസഹായങ്ങള്‍ നല്‍കുക, കാര്യക്ഷമത ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുക, സൂക്ഷ്മ നിക്ഷേപാസൂത്രണം നടത്തുക തുടങ്ങിയ സേവനങ്ങള്‍ സ്വയംസഹായ സംഘങ്ങൾക്ക് നല്‍കേണ്ടതാണ്.

14.3) സ്വയംസഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നല്‍കുന്ന ബാങ്കുകളില്‍ പ്രവർത്തിക്കുന്ന ബാങ്കുമിത്ര/ ബാങ്കുസഖി തുടങ്ങിയവരില്‍കൂടി സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകള്‍ ബാങ്കിംഗ് സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും പാവപ്പെട്ടവരുടെ കിട്ടാക്കടങ്ങളില്‍ തുടര്‍ നടപടികള്‍ക്കും തിരിച്ചടവ് സാധ്യമാക്കാനും വേണ്ട സഹായം ലഭ്യമാക്കുവാനും ശ്രമിക്കേണ്ടതാണ്. ബാങ്കുകള്‍ ബാങ്കുമിത്രം / ബാങ്കു സഖി എന്നിവര്‍ക്കു കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കണം.

14.4) മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന വിവര സാങ്കേതിക വിദ്യയേയും പാവപ്പെട്ടവര്‍ക്കുവേണ്ടിയും യുവാക്കൾക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ബിസിനസ് ഫെസിലിറ്റേറ്റർസ് (business facilitators)/ ബിസിനസ് കറസ്പോണ്ടന്റ് ആയി പ്രവർത്തിക്കുന്ന സംഘങ്ങളുടെ അംഗങ്ങൾ തുടങ്ങിയവരെയും പ്രയോജനകരമായി ഉപയോഗപ്പെടുത്തണം.

14.5) സാമൂഹികാധിഷ്ഠിത തിരിച്ചടവ് രീതി(CBRM)

സ്വയംസഹായ സംഘം - ബാങ്കു് ബന്ധിപ്പിക്കലിനു മാത്രമായി ഒരു പ്രത്യേക ഉപസമിതി ഗ്രാമ/ബ്ലോക്ക്/ ക്ലസ്റ്റര്‍ തലത്തില്‍ രൂപീകരിക്കേണ്ടതും ഈ സമിതി വായ്പയുടെ ശരിയായ ഉപയോഗം, തിരിച്ചടവ് തുടങ്ങിയവ ഉറപ്പാക്കുവാന്‍ ബാങ്കുകള്‍ക്കു സഹായം നല്‍കേണ്ടതുമാണ്. ബാങ്കുബന്ധിപ്പിക്കല്‍ ഉപസമിതിയില്‍പ്പെടുന്ന ഓരോ ഗ്രാമതല ഫെഡറേഷന്‍ അംഗങ്ങളോടൊപ്പം പദ്ധതിനടത്തിപ്പിനുള്ള ഉദ്യോഗസ്ഥരും മാസത്തിലൊരിക്കല്‍ ബാങ്കു മാനേജരുടെ അദ്ധ്യക്ഷതയില്‍ ബാങ്കു പരിസരത്തുതന്നെ ബാങ്കുബന്ധിപ്പിക്കല്‍ കാര്യപരിപാടിയായി നിശ്ചയിച്ച് യോഗം ചേരേണ്ടതാണ്.


അനുബന്ധം

ക്രമ നമ്പർ സർക്കുലർ നമ്പർ തീയതി വിഷയം
1 ആർപിസിഡി .ജി എസ് എസ് ഡി .സിഓ.നം 81/09.01.03 / 2012 -13 27.06.2013 മുൻഗണന വായ്പ - SGSY യുടെ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY -NRLM )-ആജീവിക എന്ന പേരിൽ പുന:ക്രമീകരിക്കുന്നു
2 ആർപിസിഡി .ജി എസ് എസ് ഡി .സിഓ.നം 38/09.01.03 / 2013 -143 20.09.2013 ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY -NRLM)- ഗുണഭോക്‌താക്കൾക്കു വായ്പ ലഭ്യത -റിസേർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച്
3 ആർപി സി ഡി .ജി എസ് എസ് ഡി .സിഓ.നം 57/09.01.03 / 2013 -14 19.11.2013 ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY -NRLM)- ആജീവിക - പലിശയിളവ് പദ്ധതി
4 എഫ്ഐഡിഡി. ജിഎസ്എസ്ഡി.സിഓ. ബിസി.നം 45/09.01.03 / 2014 -2015 09.12.2014 ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY -NRLM)- ആജീവിക - പലിശയിളവ് പദ്ധതി
5 എഫ്ഐഡിഡി. ജിഎസ്എസ്ഡി.സിഓ. ബിസി.നം 19/09.01.03 / 2015 -2016 21.01.2016 ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY -NRLM)- ആജീവിക - പലിശയിളവ് പദ്ധതി-2015 -2016
6 എഫ്ഐഡിഡി. ജിഎസ്എസ്ഡി.സിഓ. ബിസി.നം 26/09.01.03 / 2015 -2016 09.06.2016 ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY -NRLM)- ആജീവിക - പലിശയിളവ് പദ്ധതി-2015 -2016ഭേദഗതി -
7 എഫ്ഐഡിഡി. ജിഎസ്എസ്ഡി.സിഓ. ബിസി.നം 13/09.01.03 / 2016 -2017 25.08.2016 ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY -NRLM)- ആജീവിക - പലിശയിളവ് പദ്ധതി-2016 -2017

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?