മാസ്റ്റർ സർക്കുലർ - ദീൻ ദയാൽ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ (DAY-NRLM)
RBI/2018-19/9 ജൂലായ് 03, 2018 ചെയർമാൻ / മാനേജിങ് ഡയറക്ടർ & സിഇഒ മാന്യരേ മാസ്റ്റർ സർക്കുലർ - ദീൻ ദയാൽ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ (DAY-NRLM) ദീൻ ദയാൽ അന്ത്യോദയ പദ്ധതി - ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ സംബന്ധമായ ക്രോഡീകരിച്ച മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ 2017 ജൂലായ് 01 ലെ FIDD/GSSD/CO.BC.No.04/09.01.01/2017-18 നമ്പർ ആയി വാണിജ്യ ബാങ്കുകള്‍ക്ക് അയച്ചിട്ടുള്ള മാസ്റ്റർ സർക്കുലർ ദയവായി കാണുക. ഈ വിഷയം സംബന്ധിച്ച് 2018 ജൂണ്‍ 30 വരെ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ (അനുബന്ധത്തിൽ സൂചിപ്പിക്കുകയും ബാങ്കിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യപ്പെട്ടിട്ടുള്ളവ) കൂടി ചേർത്ത് അനുയോജ്യമായ രീതിയിൽ പ്രസ്തുത മാസ്റ്റർ സർക്കുലർ പുതുക്കിയിരിക്കുകയാണ്. മാസ്റ്റർ സര്‍ക്കുലറിന്റെ പകര്‍പ്പ് ഇതോടൊപ്പം കാണാം. വിശ്വസ്തതയോടെ (സൊണാലി സെൻ ഗുപ്ത) ഉള്ളടക്കം: മേല്‍പ്പറഞ്ഞ പ്രകാരം. |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: