<font face="mangal" size="3px">മാസ്‌റ്റർ സർക്കുലർ - നോട്ടുകളും നാണയങ്ങളും  - ആർബിഐ - Reserve Bank of India
മാസ്റ്റർ സർക്കുലർ - നോട്ടുകളും നാണയങ്ങളും മാറ്റി പണം കൊടുക്കുന്നതിനുള്ള സംവിധാനം
RBI/2017-18/3 ജൂലൈ 03, 2017 എല്ലാ ബാങ്കുകളുടെയും ചെയർമാൻ & മാനേജിങ് ഡയറക്ടർ / മാഡം/പ്രിയപ്പെട്ട സർ, മാസ്റ്റർ സർക്കുലർ - നോട്ടുകളും നാണയങ്ങളും മാറ്റി പണം നോട്ടുകളും നാണയങ്ങളും മാറ്റി പണം കൊടുക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 2016 ജൂലൈ 18 ന് പുറപ്പെടുവിച്ച മാസ്റ്റർ സർക്കുലർ DCM(NE)No.G-1/08.07.18/2016-17 ദയവായി പരിശോധിക്കുക. ഈ വിഷയത്തിലുള്ള മാസ്റ്റർ സർക്കുലറിന്റെ ഒരു പരിഷ്കരിച്ച ആവിഷ്കാരം താങ്കളുടെ അറിവിലേക്കായും ആവശ്യമായ നടപടി ക്കായും അനുബന്ധമായി നൽകിയിരിക്കുന്നു. ഈ മാസ്റ്റർ സർക്കുലർ ഞങ്ങളുടെ വെബ്സൈറ്റ് www.rbi.org.in-ൽ വിന്യസിച്ചിട്ടുണ്ട് . താങ്കളുടെ വിശ്വസ്തതയുള്ള (പി.വിജയകുമാർ) അടക്കം ചെയ്തിരിക്കുന്നത് : മുകളിൽ പറഞ്ഞിരിക്കും പ്രകാരം 2017 ജൂലൈ 03 -ലെ മാസ്റ്റർ സർക്കുലർ -നോട്ടുകളും നാണയങ്ങളും മാറ്റി പണം കൊടുക്കുന്നതിനുള്ള സംവിധാനം 1. ബാങ്കുശാഖകളിൽ നോട്ടുകളും നാണയങ്ങളും മാറ്റി പണം കൊടുക്കുന്നതി നുള്ള സംവിധാനം (എ). രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള എല്ലാ ബാങ്കുശാഖകളും പൊതുജനങ്ങൾക്ക് താഴെപ്പറയുന്ന ഉപഭോക്തൃ സേവനങ്ങൾ, അവർക്കു ഈ ആവശ്യത്തിനായി ആർ.ബിഐയുടെ റീജിയണൽ ഓഫീസുകളെ സമീപിക്കേണ്ട ആവശ്യമില്ലാത്തവിധം കൂടുതൽ ഉർജ്ജസ്വലതയോടെയും ഉത്സാഹത്തോടെയും നൽകാൻ നിയമപ്രകാരം നിർബന്ധിതമാണ്. (i) ആവശ്യപ്പെടുമ്പോൾ പുത്തൻ/നല്ല നിലവാരമുള്ള നോട്ടുകളും നാണയങ്ങളും നൽകുക . (ii) മുഷിഞ്ഞ/കീറിയ/കേടുപറ്റിയ നോട്ടുകൾ വച്ചു മാറ്റത്തിനായി സ്വീകരിക്കുക . (iii) ഇടപാടുകൾക്കായോ വച്ചുമാറ്റത്തിനായോ നാണയങ്ങളും നോട്ടുകളും സ്വീകരിക്കുക .കോയിനേജ് ആക്ട് 2011ന്റെ സെക്ഷൻ 6(1)പ്രകാരം, സെക്ഷൻ 4- ൽ പറഞ്ഞിരിക്കുന്ന അധികാരത്തിൻകീഴിൽ പുറത്തിറക്കുന്ന നാണയങ്ങൾ, താഴെപ്പറയുംപ്രകാരം പണമൊടുക്കലുകൾക്കായോ, ഇടപാടുകൾക്കായോ ഉപയോഗിക്കാൻ കഴിയുന്ന നിയമാനുസൃത നാണ്യമായിരിക്കും . (എ) ഒരു രൂപക്ക് താഴെയല്ലാത്ത ഏതു മൂല്യത്തിലുമുള്ള ഒരു നാണയം, ആയിരം രൂപയിൽ കവിയാത്ത ഏതു തുകയിലും. (ബി) ഒരു അര രൂപ നാണയം, പത്തു രൂപയിൽ കവിയാത്ത ഏതു തുകയിലും. (സി) എന്നാൽ നാണയം തേഞ്ഞു പോകാത്തതും, അതിന്റെ കാര്യത്തിൽ നിർദേശിക്കപ്പെട്ടിരിക്കും പ്രകാരമുള്ള ഭാരത്തിലും കുറഞ്ഞ രീതിയിൽ ഭാരം നഷ്ടപ്പെട്ടതുമായിരിക്കാൻ പാടില്ല. (ബി) മേൽപ്പറഞ്ഞ സൗകര്യങ്ങൾ യാതൊരു വിഘ്നവും കൂടാതെ എല്ലാ ശാഖകളും എല്ലാ പ്രവൃത്തിദിനങ്ങളിലും പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം കറൻസി ചെസ്ററ് ശാഖകളിൽ ഒരു മാസത്തെ ഒരു ഞായറാഴ്ച നോട്ടുകൾ വച്ച് മാറാനുള്ള സൗകര്യം നൽകുന്ന പദ്ധതി മാറ്റമില്ലാതെ തുടരുന്നതാണ് അത്തരം ബാങ്ക് ശാഖകളുടെ പേരുകളും മേൽവിലാസങ്ങളും ബന്ധപ്പെട്ട ബാങ്കുകളിൽ ലഭ്യമായിരിക്കേണ്ടതാണ്. (സി) മേൽപ്പറഞ്ഞിരിക്കുന്ന സൗകര്യങ്ങൾ ബാങ്ക്ശാഖകളിൽ ലഭ്യമാണെ ന്നതിനെക്കുറിച്ചു മൊത്തത്തിൽ പൊതുജനങ്ങളുടെ അറിവിലേക്കായി വ്യാപകമായ പ്രചാരണം നൽകേണ്ടതാണ് . (ഡി) ഒരു ബാങ്ക് ശാഖയും അതിന്റെ കൗണ്ടറുകളിൽ ഏൽപ്പിക്കുന്ന ചെറിയ മൂല്യമുള്ള നോട്ടുകൾ അല്ലെങ്കിൽ നാണയങ്ങൾ സ്വീകരിക്കുവാൻ വിസമ്മതിക്കരുത്. 2. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(നോട്ട് റീഫണ്ട്) റൂൾസ്, 2009-അധികാര നിയോഗം. (എ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യആക്ട്,1934 ലെ സെക്ഷൻ 58(2) നോടൊപ്പം ചേർത്തുവായിക്കേണ്ട സെക്ഷൻ-28 ൽ പ്രസ്താവിച്ചി രിക്കും പ്രകാരം ഒരു വ്യക്തിക്ക് അയാൾക്ക് നഷ്ടപ്പെടുകയോ, അയാളുടെ കയ്യിൽ നിന്നും മോഷ്ടിക്കപ്പെടുകയോ ചെയ്തവയും, അല്ലെങ്കിൽ കീറിപ്പോകുകയോ വികലമാകുകയോ ചെയ്തവയുമായ ഭാരത സർക്കാരിന്റെ കറൻസി നോട്ടിന്റെയോ അല്ലെങ്കിൽ ബാങ്ക് നോട്ടിന്റെയോ മൂല്യം ഭാരതസർക്കാരിൽ നിന്നോ അല്ലെങ്കിൽ ആർബിഐയിൽ നിന്നോ തിരികെ കൈക്കലാക്കുക എന്നത് ഒരു അവകാശമായി ഉന്നയിക്കാനുള്ള അർഹതയില്ല എന്ന് വരികിലും,യഥാർത്ഥമായ അവസ്ഥകളിൽ പൊതുജനങ്ങൾക്കുണ്ടാകാ വുന്ന കഷ്ടപ്പാടുകൾ ലഘൂകരിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി അത്തരം കറൻസി നോട്ടുകളുടെ അല്ലെങ്കിൽ ബാങ്ക് നോട്ടുകളുടെ മൂല്യം നിബന്ധനകൾക്കും പരിമിതികൾക്കും വിധേയമായി, നിർദ്ദിഷ്ട സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയോടെ അനുഭാവപൂർവമായി നൽകുന്ന ഒരു ആനുകൂല്യം എന്ന നിലയിൽ തിരിച്ചുകൊടുക്കാൻ ആർബിഐ-യെ അധികാരപ്പെടുത്തി വ്യവസ്ഥ ചെയ്തിട്ടുണ്ട് . (ബി) പൊതുജനങ്ങളുടെ പ്രയോജനത്തിനും സൗകര്യത്തിനുമായി മേൽപ്പറഞ്ഞ സംവിധാനം വിസ്തൃതമാക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി കീറിപ്പോകുകയോ, വികലമാകുകയോ ചെയ്തനോട്ടുകൾ സൗജന്യ മായി വച്ചുമാറാനായുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീഫണ്ട്) റൂൾസ്, 2009-ലെ റൂൾ2(j) പ്രകാരം എല്ലാ ബാങ്ക് ശാഖകൾക്കും അധികാരം നിയോഗിച്ചു നൽകിയിരിക്കുന്നു. 3. ഒരു മുഷിഞ്ഞ നോട്ടിന്റെ വിശാലമായ നിർവചനം വച്ചുമാറാനുള്ള സൗകര്യങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിലേ ക്കായി മുഷിഞ്ഞ നോട്ടിന്റെ നിർവചനം വിസ്തൃതമാക്കിയിട്ടുണ്ട്. ഒരു 'മുഷിഞ്ഞ നോട്ട്' എന്നാൽ, നിരന്തരോപയോഗത്താൽ സാധാരണ സംഭവിക്കാവുന്ന ജീർണതമൂലം വൃത്തിഹീനമായ നോട്ട് എന്നാണ് അർഥം. അടിസ്ഥാന പരമായ ലക്ഷണങ്ങളൊന്നും നഷ്ടപ്പെട്ടു പോയിട്ടില്ലാത്ത ഒരേ നോട്ടു തന്നെ രണ്ടു തുണ്ടുകളായി മുറിഞ്ഞുപോയി എങ്കിൽ അവ രണ്ടും ഒന്നിച്ചു ചേർത്ത് ഒട്ടിച്ച അവസ്ഥയിലുള്ള നോട്ടും ഈ നിർവചനത്തിലുൾപ്പെടും. ഇത്തരം നോട്ടുകൾ സർക്കാരിലേക്ക് അടക്കാനുള്ള പണത്തിന്റെയോ, ബാങ്കുകളിൽ പൊതുജനങ്ങൾ സൂക്ഷിക്കുന്ന അക്കൗണ്ടുകളിൽ വരവു വെക്കാനുള്ള തുകയുടെയോ ഭാഗമായി ബാങ്ക് കൗണ്ടറുകളിൽ സ്വീകരി ക്കാൻ പാടില്ല. ഏതു വിധമായാലും ഒരു കാരണവശാലും ഈ നോട്ടുകൾ പുനർവിതരണം ചെയ്യാവുന്ന നോട്ടുകളായി പൊതുജനങ്ങൾക്ക് നല്കാവുന്നതല്ല. മറിച്ചു, തുടർനടപടികൾക്കായി ആർബി.ഐ ഓഫീസിലേക്കു മുഷിഞ്ഞ നോട്ടുകൾ അയച്ചുകൊടുക്കുന്ന തിലേക്കായി അവ കറൻസി ചെസ്റ്റുകളിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. 4. കീറിപ്പോയ നോട്ടുകൾ-ഹാജരാക്കലും പാസ്സാക്കലും. കീറിപ്പോയ ഒരു നോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഭാഗം നഷ്ടമാകുകയോ അല്ലെങ്കിൽ രണ്ടിലേറെ തുണ്ടങ്ങൾ ചേർത്തുവച്ചതോ ആയ നോട്ടിനെയാണ്. കീറിപ്പോയനോട്ടുകൾ ഏത് ബാങ്ക് ശാഖകളിലും ഹാജരാക്കാവുന്നതാണ്. അപ്രകാരം ഹാജരാക്കപ്പെടുന്ന നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീഫണ്ട്) റൂൾസ് 2009-ന്അനുസൃതമായി സ്വീകരിക്കപ്പെടുകയും വച്ചുമാറുകയും തീർപ്പുകൽപ്പിക്കപ്പെടുകയും ചെയ്യുന്നതായിരിക്കും . 5. അത്യധികമാംവിധം ഉറപ്പുകുറഞ്ഞതും, അഗ്നിക്കിരയായതും, കരിഞ്ഞതും, ഒട്ടിപ്പിടിച്ചതുമായ നോട്ടുകൾ. അത്യധികമാംവിധം ഉറപ്പുകുറഞ്ഞതോ അല്ലെങ്കിൽ വളരെയധികം അഗ്നിക്കിരയാകുകയും, കരിഞ്ഞതോ അല്ലെങ്കിൽ വേർപിരിച്ചെടു ക്കാനാവാത്ത വിധം ഒട്ടിപ്പിടിച്ചതോ ആയിത്തീർന്ന നോട്ടുകൾ വച്ചുമാറ്റത്തിനായി ബാങ്കുശാഖകളിൽ സ്വീകരിക്കാൻ പാടില്ല പകരം അവ ഒരു പ്രത്യേക നടപടിക്രമമനുസരിച്ചു തീർപ്പുകല്പിക്ക പ്പെടുന്നതിലേക്കായി ബന്ധപ്പെട്ട ഇഷ്യു ഓഫീസിൽ ഹാജരാക്കുവാൻ അവയുടെ കൈവശക്കാരെ ഉപദേശിക്കേണ്ടതാണ് . 6. മുഷിഞ്ഞ/കീറിയ/വികലമായ നോട്ടുകൾ വച്ചുമാറുന്നതിനായുള്ള നടപടിക്രമം. 6.1. മുഷിഞ്ഞ നോട്ടുകളുടെ വച്ചുമാറ്റം. 6.1.1. കുറഞ്ഞ എണ്ണത്തിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ: ഒരു വ്യക്തി പ്രതിദിനം ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 20 വരെയും അവയുടെ മൂല്യം പരമാവധി 5000 രൂപ വരെയും ആണെങ്കിൽ ബാങ്കുകൾ അവ സൗജന്യമായി മാറ്റി കൗണ്ടറുകളിലൂടെ പണങ്ങൾ കൊടുക്കേണ്ടതാണ്. 6.1.2. കൂടിയ അളവിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ : ഒരു വ്യക്തി പ്രതിദിനം ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 20 കവിയുകയും അവയുടെ മൂല്യം 5000 രൂപയിലധികമായിരിക്കുകയും ചെയ്യുമ്പോൾ ബാങ്കുകൾ അതിന് ക്രെഡിറ്റ് രസീത് നല്കി സ്വീകരിക്കുകയും പിന്നീട് വരവുവച്ചു കൊടുക്കുകയും ചെയ്യേണ്ടതു മാണ്. ബാങ്കുകളിലെ ഉപഭോക്തൃസേവനത്തെക്കുറിച്ചുള്ള മാസ്റ്റർ സർക്കുലറി (2015-ജൂലായ്-1-ലെ DBR.No.Leg.BC.21/09.07.006/2015-16) ൽ അനുവദിച്ചിരിക്കുന്നതിൻ പ്രകാരമുള്ള സർവീസ് ചാർജ്ജുകൾ ബാങ്കുകൾക്ക് ഈടാക്കാവുന്നതാണ്. ഹാജരാക്കപ്പെടുന്ന നോട്ടുകളുടെ മൂല്യം 50,000/- രൂപയ്ക്ക് മുകളിലാണെങ്കിൽ ബാങ്കുകൾ പതിവു മുൻകരുതലുകൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.2. കീറിയതും വികലമായതുമായ നോട്ടുകളുടെ വച്ചുമാറ്റം. 6.2.1. ഔദ്യോഗികമായി നിയോഗപ്പെട്ടിട്ടുള്ള ശാഖകൾ എൻആർആർ, 2009ന്റെപാർട്ട് iii (www.rbi.org.in-publications⇾occasional)- ൽ കീറിയതും വികലമായതുമായ നോട്ടുകളുടെ വച്ചുമാറ്റത്തിനായി നിർദ്ദേശി ക്കപ്പെട്ടിരിക്കുന്ന നടപടിക്രമം തുടർന്നും പാലിച്ചുപോകേണ്ടതും തീർപ്പുകല്പിക്കേണ്ടുന്നതിനായി ഹാജരാക്കപ്പെട്ടിരിക്കുന്ന നോട്ടുകൾ ക്കു കൈപ്പറ്റുരസീത് നൽകേണ്ടതുമാണ്. ചെസ്ററ്-ഇതര ശാഖകൾ കുറഞ്ഞ എണ്ണത്തിലും കൂടിയ എണ്ണത്തിലുമുള്ള നോട്ടുകളുടെ കാര്യത്തിൽ താഴെപ്പറയുന്ന നടപടിക്രമം പാലിക്കേണ്ടതാണ് . 6.2.2 കുറഞ്ഞ എണ്ണത്തിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ : ഒരു വ്യക്തി ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 5 വരെയാണെങ്കിൽ ചെസ്ററ് ഇതര ശാഖകൾ എൻആർആർ 2009-ന്റെ പാർട്ട് III-ൽ നിർദ്ദേശി ക്കപ്പെട്ടിരിക്കുന്ന നടപടിക്രമം പ്രകാരം നിയമാനുസരണം തീർപ്പുകല്പിക്കുകയും വച്ചുമാറ്റ മൂല്യം ബാങ്ക് കൗണ്ടറിലൂടെ നല്കേണ്ടതുമാണ്. കീറിയ നോട്ടുകൾക്കു തീർപ്പുകല്പിക്കാൻ ചെസ്ററ്-ഇതര ബാങ്കുകൾക്ക് കഴിയുന്നില്ലെങ്കിൽ, നോട്ടുകൾ ഒരു കൈപ്പറ്റു രസീത് നല്കി സ്വീകരിക്കേണ്ടതും, തീർപ്പു കല്പിക്കേണ്ടതിനായി കറൻസി ചെസ്ററ് ശാഖയിലേക്ക് അയച്ചു കൊടുക്കേണ്ടതുമാണ്. പണം നൽകാൻ കഴിയുന്ന ഏകദേശമായ തീയതി കൈപ്പറ്റു രസീതിൽത്തന്നെ രേഖപ്പെടുത്തി നോട്ടുകൾ ഹാജരാക്കിയവർക്കു നൽകേണ്ടതും പ്രസ്തുത തീയതി 30 ദിവസത്തിലേറെയാകാതിരിക്കുകയും ചെയ്യേണ്ടതാണ്. വച്ചുമാറ്റമൂല്യം ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ വരവുവെയ്ക്കുന്നതിലേക്കായി നോട്ടുകൾ ഹാജരാക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങിയിരിക്കേണ്ടതാണ്. 6.2.3. കൂടിയ അളവിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ : ഒരു വ്യക്തി ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 5-ലധികവും അവയുടെ മൂല്യം 5000/- രൂപയിലധികവും ആകാത്ത സന്ദർഭങ്ങളിൽ ആ നോട്ടുകൾ അയാളുടെ/അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (അക്കൗണ്ട് നമ്പർ,ശാഖയുടെ പേര് ഐഎഫ്എസ് സി മുതലായവ) നൽകി അടുത്തുള്ള കറൻസി ചെസ്ററ് ശാഖയിലേക്കു ഇന്ഷ്വേര്ഡ് പോസ്റ്റ് വഴി അയക്കേണ്ടതാണെന്നും അല്ലെങ്കിൽ അവിടെ നേരിട്ട് ഹാജരായി വച്ചുമാറ്റം നടത്തേണ്ടതാണെന്നും നിർദേശിക്കേണ്ടതാണ്. 5000/- രൂപയിലധികം മൂല്യമുള്ള കീറിയ നോട്ടുകൾ ഹാജരാക്കുന്ന മറ്റെല്ലാവരോടും അടുത്തുള്ള കറൻസി ചെസ്ററ് ശാഖയെ സമീപിക്കണമെന്നു നിർദേശിക്കേണ്ടതാണ്. ഇന്ഷ്വേര്ഡ് പോസ്റ്റ് വഴി കീറിയ നോട്ടുകൾ ലഭിക്കുന്ന കറൻസി ചെസ്ററ് ശാഖകൾ നോട്ടുകൾ കൈപ്പറ്റി 30 ദിവസത്തിനകം അവയുടെ വച്ചുമാറ്റ മൂല്യം ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ നോട്ടുകൾ അയച്ചുതന്നവരുടെ അക്കൗണ്ടിൽ വരവുവെക്കേണ്ടതാണു്. 6.3 നോട്ടുകൾ ഹാജരാക്കുന്ന വ്യക്തികൾക്ക് ഈ വിഷയത്തിൽ പരാതിയുള്ള പക്ഷം ബാങ്കിൽ/പോസ്റ്റോഫീസ്-ൽ നിന്നും ലഭിച്ച രസീതുകൾ തെളിവായി നല്കിക്കൊണ്ടു, ആവശ്യമായ നടപടികൾ ക്കായി ബാങ്കിങ് ഓംബുഡ്സ്മാൻ സ്കീം, 2006-ൽ നിർദ്ദേശിച്ചി രിക്കുന്ന നടപടിക്രമം അനുസരിച്ചുകൊണ്ടു ബന്ധപ്പെട്ട ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. 7. 'പേ'/’പെയ്ഡ്’/’റിജെക്ട്’ മുദ്രകൾ പതിച്ച നോട്ടുകൾ (എ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീ ഫണ്ട് ) റൂൾസ് ,2009 പ്രകാരം കൈമാറ്റത്തിനായി ശാഖയിൽ ലഭിച്ച നോട്ടുകൾക്ക് തീർപ്പുകല്പിക്കാനായി ഓരോ ശാഖയിലെയും പ്രിസ്ക്രൈബ്ഡ് ഓഫീസർ എന്ന നിലയിൽ ഓരോ ശാഖയിലെയും ഓഫീസർ-ഇൻ-ചാർജ്, അതായത് ശാഖാ മാനേജർ, അക്കൗണ്ട്സ് വിഭാഗത്തി ന്റെയോ ക്യാഷ് വിഭാഗത്തിന്റെയോ ഓഫീസർ-ഇൻ-ചാർജ്ജ് എന്നിവർ പ്രവർത്തിക്കേണ്ടതാണ്. കീറിയ നോട്ടുകൾ തീർപ്പു കല്പിച്ചതിനു ശേഷം പ്രിസ്ക്രൈബ്ഡ് ഓഫീസർ 'പേ'/ ‘പെയ്ഡ്’/ ’റിജെക്ട്’ മുദ്രയിൽ തന്റെ വിധിതീർപ്പും ചുരുക്കപ്പേരും തീയതിയും രേഖപ്പെടുത്തേണ്ടതുണ്ട്. 'പേ'/‘പെയ്ഡ്’/’റിജെക്ട്’ മുദ്രയിൽ ബാങ്കിന്റെയും ബന്ധപ്പെട്ട ശാഖയുയുടെയും പേരും കുടി ഉണ്ടായിരിക്കണം. ദുരുപയോഗം ഒഴിവാക്കാനായി ഈ മുദ്ര പ്രിസ്ക്രൈബ്ഡ് ഓഫീസറുടെ അധീനതയിൽ സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. (ബി) ഏതെങ്കിലും ആർബിഐ ഇഷ്യൂ ഓഫീസിന്റെയോ അല്ലെങ്കിൽ ഏതെങ്കിലും ബാങ്കുശാഖകളുടെയോ 'പേ'/’പെയ്ഡ്’ (അല്ലെങ്കിൽ ‘റിജെക്ട്’) മുദ്രപതിപ്പിച്ചിട്ടുള്ള കീറിയ/വികലമായ നോട്ടുകൾ ഏതെങ്കിലും ബാങ്കുശാഖകളിൽ പണം കിട്ടാനായി വീണ്ടും ഹാജരാ ക്കുന്ന പക്ഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീഫണ്ട്) റൂൾസ്, 2009-ലെ റൂൾ 6(2) പ്രകാരം നിരസിക്കേണ്ടതും ഈ നോട്ടുകൾക്കു അതിന്മേൽ പതിച്ചിരിക്കുന്ന ‘പേ’/’പെയ്ഡ്’ മുദ്രകൾ സ്പഷ്ടമാക്കുന്നത് പോലെ ഇതിനകം തന്നെ പണം കൊടുത്തു കഴിഞ്ഞിട്ടുള്ളതാണെന്നതിനാൽ വീണ്ടും പണം നൽകാൻ കഴിയി ല്ലെന്ന് അവ ഹാജരാക്കിയ വ്യക്തിയെ അറിയിക്കേണ്ടതുമാണ്. നോട്ടപ്പിശക് മൂലമാണെങ്കിൽപോലും ‘പേ'/’പെയ്ഡ്’ മുദ്രയുള്ള നോട്ടുകൾ പൊതുജനങ്ങൾക്ക് നൽകുവാൻ പാടില്ലായെന്നു എല്ലാ ബാങ്ക് ശാഖകൾക്കും നിർദ്ദേശം നൽല്കിയിട്ടുണ്ട്. അത്തരം നോട്ടുകൾ ഏതെങ്കിലും ബാങ്കിൽ നിന്നോ മറ്റാരിൽ നിന്നെങ്കിലുമോ സ്വീകരിക്കരുതെന്ന് ശാഖകൾ അവരുടെ ഇടപാടുകാർക്ക് മുന്നറി യിപ്പ് നൽകേണ്ടതാണ്. 8. മുദ്രാവാക്യങ്ങൾ/രാഷ്ട്രീയമായ സന്ദേശങ്ങൾ മുതലായവയോടുകൂടിയ നോട്ടുകൾ. മുദ്രാവാക്യങ്ങളും രാഷ്ട്രീയമായ പ്രകൃതത്തിലുള്ള സന്ദേശങ്ങളും എഴുതിയിട്ടുള്ള നോട്ടുകൾ നിയമാനുസൃതനാണ്യമല്ലാതായിത്തീരുമെന്ന തിനാൽ അത്തരത്തിലുള്ള ഏതൊരു നോട്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീഫണ്ട്) റൂൾസ്, 2009-ലെ റൂൾ 6(3)(iii) പ്രകാരം നിരസിക്കപ്പെടുന്നതാണ്. അതുപോലെ തന്നെ വികൃതമാക്കപ്പെട്ട നോട്ടുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(നോട്ട്റീഫണ്ട്) റൂൾസ്, 2009- ലെ റൂൾ 6(3)(ii) പ്രകാരം നിരസിക്കപ്പെട്ടിരിക്കുന്നതായിരിക്കും . 9. മനഃപൂർവമായി ഛേദിക്കപ്പെട്ട നോട്ടുകൾ: ബോധപൂർവം മുറിച്ചതോ, കീറിയതോ, രൂപഭേദം വരുത്തുകയോ കൃത്രിമം കാട്ടിയതോ ആയി കാണപ്പെടുന്ന നോട്ടുകൾ കൈമാറ്റമൂല്യം ലഭിക്കുവാനായി ഹാജരാക്കപ്പെടുകയാണെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(നോട്ട് റീഫണ്ട്) റൂൾസ്, 2009-ലെ റൂൾ 6(3)(ii)പ്രകാരം അവ നിരസിക്കപ്പെടേണ്ടതാണ്. ഛേദിക്കപ്പെട്ട നോട്ടുകളെ സൂക്ഷ്മമായി നിശ്ചയിക്കുക സാധ്യമല്ലെങ്കിൽ കൂടിയും, അത്തരം നോട്ടുകളെ ശ്രദ്ധാപൂർവ്വം പരിശോധിച്ചാൽ മനഃപൂർവ്വമായി കൃത്രിമം കാട്ടാനുള്ള എന്തെങ്കിലും ഉദ്ദേശമായിരുന്നെങ്കിൽ അത് വ്യക്തമായി വെളിവാകും. കാരണം അത്തരം നോട്ടുകൾ കീറിയിരിക്കുന്നതിന്റെ പ്രകൃതത്തിന് അതിന്റെ ആകൃതിയിലും നോട്ടുകളുടെ നഷ്ടപ്പെട്ടുപോയിരിക്കുന്ന ഭാഗങ്ങളുടെ സ്ഥാനത്തിലും പൊതുവായ ഒരു ഐകരൂപ്യം ഉണ്ടായിരിക്കും. വിശേഷിച്ചും ധാരാളം നോട്ടുകൾ കൈമാറ്റത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുമ്പോൾ. ഇത്തരം സാഹചര്യത്തിൽ നോട്ടുകൾ ഹാജരാക്കിയ വ്യക്തിയുടെ പേര്, ഹാജരാക്കിയ നോട്ടുകളുടെ എണ്ണവും ഇനവും എന്നിവ പോലുള്ള വിശദവിവരങ്ങൾ തുടർന്ന് ശാഖ ഏത് ഇഷ്യു ഡിപ്പാർട്ടുമെൻറിന്റെ അധികാരത്തിൻ കീഴിലാണോ വരുന്നത്, അതിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. വലിയ അളവിൽ അത്തരം നോട്ടുകൾ ഹാജരാക്കിയിട്ടുണ്ടെങ്കിൽ വിവരം പ്രാദേശിക പോലീസ് അധികാരി കൾക്കും റിപ്പോർട്ട് ചെയ്യേണ്ടതാണ് . 10. പരീശീലനം ബാങ്ക് ശാഖകളിലെ 'പ്രിസ്ക്രൈബ്ഡ് ഓഫീസർമാർ'ക്കായി ഞങ്ങളുടെ ഇഷ്യു ഓഫീസുകൾ ഒരു മുൻഗണനാടിസ്ഥാനത്തിൽ പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. ന്യൂനതയുള്ള നോട്ടുകൾക്കു തീർപ്പു കല്പിക്കുന്ന കാര്യത്തിൽ 'പ്രിസ്ക്രൈബ്ഡ് ഓഫീസർമാർ’ക്ക് വിജ്ഞാനം പകരാനും അവരിൽ ആത്മവിശ്വാസം ഉറപ്പിക്കാനു മുദ്ദേശിച്ചിട്ടുള്ളവയാണ് ഈ പരിശീലന പരിപാടികളെന്നതിനാൽ ശാഖകളിലെ 'പ്രിസ്ക്രൈബ്ഡ് ഓഫീസർ’മാരെ അത്തരം പരിപാടികളിൽ പങ്കെടുക്കാനായി അയക്കണമെന്നത് അനുപേക്ഷ്യമാണ്. 11. നോട്ടീസ് ബോർഡ് പ്രദർശിപ്പിക്കൽ: നോട്ടു കൈമാറ്റ സൗകര്യം ലഭ്യമാണെന്ന വിവരം രേഖപ്പെടുത്തി, 'മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ ഇവിടെ സ്വീകരിക്കുകയും മാറ്റിക്കൊടുക്കുകയും ചെയ്യുന്നു' എന്ന ആലേഖനത്തോടുകൂടിയ ഒരു ബോർഡ് എല്ലാ ബാങ്ക് ശാഖകളും അവരുടെ ശാഖയ്ക്കകത്ത് പ്രധാനമായ ഒരു ഭാഗത്ത് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രദർശിപ്പിക്കേണ്ടതാണ്. ബാങ്കുകൾ അവരുടെ ഇടപാടുകാർക്ക് മാത്രമല്ല, മറ്റുള്ളവർക്കും കൂടി നോട്ടുകളും നാണയങ്ങളും കൈമാറ്റം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നത് ഉറപ്പുവരുത്തേണ്ടതാണ്. എന്നാൽ നോട്ടുകൈമാറ്റം ചെയ്യാനുള്ള ഈ സൗകര്യം നാണ്യവാണിഭക്കാരും ന്യുനതയുള്ള നോട്ടുകളുടെ ക്രയവിക്രിയക്കാരും അവരുടെ കച്ചവട കൂട്ടുകെട്ടിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നില്ലെന്നത് ശാഖകൾ ഉറപ്പു വരുത്തേണ്ടതാണ് . 12. ബാങ്ക് ശാഖകളിൽ തീർപ്പു കൽപ്പിക്കേണ്ട നോട്ടുകളുടെ നിർമാർജ്ജനം: ബാങ്ക് ശാഖകളിൽ തീർപ്പു കൽപ്പിക്കപ്പെട്ട മുഴുവൻ മൂല്യവും നല്കിക്കഴിഞ്ഞ നോട്ടുകൾ എല്ലാ ശാഖകളും അവരെ ലിങ്കു ചെയ്തിരിക്കുന്ന ചെസ്ററ് ശാഖകളിലേക്കു അടക്കേണ്ടതാണ് ചെസ്ററ് ശാഖകൾ പതിവായി ചെയ്തുകൊണ്ടിരിക്കുന്ന രീതിയിൽ തന്നെ അടുത്ത തവണ അവർ അയക്കുന്ന മുഷിഞ്ഞ നോട്ടു കളോടൊപ്പം ഇവയും ഇഷ്യു ഓഫീസുകളിലേക്ക് അയക്കുന്നു. ചെസ്ററ് ശാഖകൾ അവരുടെ നീക്കിയിരുപ്പുപണത്തിന്റെ ഭാഗമായി സൂക്ഷിക്കുന്ന പകുതിമൂല്യം നൽകിയ നോട്ടുകളും നിരസിച്ച നോട്ടുകളും ഒന്നുകിൽ മുഴുവൻ മൂല്യവും നൽകിക്കഴിഞ്ഞ നോട്ടുകളോടൊപ്പം പ്രതേൃകം ഒന്നിച്ച് പൊതിഞ്ഞു അടക്കുകയോ അല്ലെങ്കിൽ ആവശ്യമായി വരുമ്പോൾ രജിസ്റ്റേർഡ് ആയി ഇൻഷ്വർ ചെയ്തു തപാൽ മുഖേനയോ അയക്കേണ്ടതാണ്. മുഴുവൻ മൂല്യം നല്കിക്കഴിഞ്ഞ നോട്ടുകളെ ചെസ്റ്റിൽ നിന്നുള്ള പണമടവായി കണക്കാക്കുന്നതാണ്. എന്നാൽ പകുതി മൂല്യം നൽകിയ നോട്ടുകളെയും നിരസിക്കപ്പെട്ട നോട്ടുകളെയും തീർപ്പുകൽപ്പിക്കാനായി അയച്ച നോട്ടുകളായിട്ടായിരിക്കും കണക്കാക്കുക. അവ അപ്രകാരം തുടർ നടപടികൾക്കു വിധേയമാക്കപ്പെടുകയും ചെയ്യും. ഓരോ മാസത്തിലും തീർപ്പുകല്പിക്കപ്പെടുന്ന നോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഒരു പ്രതിമാസ സ്റ്റേറ്റ്മെൻറ് എല്ലാ ചെസ്ററ് ശാഖകളിലും ഞങ്ങളുടെ ഇഷ്യു ഓഫീസിലേക്ക് അയക്കേണ്ടതാണ് 13. പ്രചാരത്തിലില്ലാത്ത നാണയങ്ങൾ : കാലാകാലങ്ങളിൽ പുറത്തിറക്കിയിട്ടുള്ള 25 പൈസയുടെയും, അതിലും കുറഞ്ഞ മൂല്യമുള്ളതുമായ നാണയങ്ങൾ ഭാരതസർക്കാർ 2010 ഡിസംബർ 20 ന് പുറപ്പെടുവിച്ച ഗസറ്റിലെ നമ്പർ 2529 വിജ്ഞാപനപ്രകാരം 2011 ജൂൺ 30 മുതൽക്ക് പണമിട പാടുകൾക്കായോ അക്കൗണ്ടിൽ അടക്കുവാനായോ നിയമാനുസൃത നാണ്യമായി ഉപയോഗിക്കാൻ കഴിയാത്ത നാണയങ്ങളായി ത്തീർന്നിട്ടുണ്ട്. നിയമാനുസൃത നാണ്യമല്ലാതായിത്തീർന്ന 25 പൈസയുടെയും അതിലും കുറഞ്ഞ മൂല്യ മുള്ളതുമായ നാണയങ്ങൾ ഇഷ്യു ഓഫീസിൽ നിന്നുമുള്ള നിർദ്ദേശം കിട്ടികഴിഞ്ഞ്, ഓഫീസ് വ്യക്തമായി എടുത്തു പറയുന്ന രീതിയിൽ ആർബിഐ യുടെ ഇഷ്യു ഓഫീസിലേക്ക് അയച്ചുകൊടുക്കേണ്ടതാണ് . 14. മേൽനോട്ടവും നിയന്ത്രണവും (എ) ബാങ്കുകളുടെ റീജിയണൽ മാനേജർമാർ/സോണൽ മാനേജർമാർ ശാഖകളിൽ അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്തേണ്ടതും ഈ വിഷയത്തിലെ ആജ്ഞാനുവർത്തിത്വത്തിന്റെ അവസ്ഥയെക്കുറിച്ചു കേന്ദ്ര ഓഫീസിലേക്ക് റിപ്പോർട്ട് അയച്ചുകൊടുക്കേണ്ടതുമാണ്. അപ്രകാരം അയച്ചുകൊടുക്കുന്ന റിപ്പോർട്ടുകൾ കേന്ദ്രഓഫീസ് അവലോകനം ചെയ്യുകയും, ആവശ്യം വരുന്ന ഘട്ടങ്ങളിൽ സത്വര പരിഹാര നടപടികൾ സ്വീകരിക്കുന്നതുമാണ്. (ബി). ഈ വിഷയത്തിൽ നൽയിട്ടുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും തരത്തിൽ അനുവർത്തിക്കാത്ത പക്ഷം അത് ഭാരതീയ റിസർവ് ബാങ്കിന്റെ നിർദ്ദേശ ങ്ങളുടെ ലംഘനമായി കണക്കാക്കുന്നതായിരിക്കും. 2017 ജൂലൈ 03 ലെ മാസ്റ്റർ സർക്കുലർ -നോട്ടുകളും നാണയങ്ങളും മാറ്റി പണം കൊടുക്കുന്ന തി നുള്ള സംവിധാനം മാറ്റർ സർക്കുലറിലൂടെ സമാഹരിക്കപ്പെട്ട സർക്കുലറുകൾ/ വിജ്ഞാപനങ്ങൾ എന്നിവയുടെ പട്ടിക
|