RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78534080

മാസ്റ്റർ സർക്കുലർ - നോട്ടും നാണയങ്ങളും വിനിമയം ചെയ്യുന്നതിനുള്ള സൗകര്യം

RBI/2019-20/02
DCM (NE) No.G-2/08.07.18/2019-20

ജൂലായ് 01, 2019

ചെയർമാൻ & മാനേജിങ് ഡയറക്ടർ/
മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ബാങ്കുകളും

പ്രിയപ്പെട്ട സർ/ മാഡം

മാസ്റ്റർ സർക്കുലർ - നോട്ടും നാണയങ്ങളും വിനിമയം ചെയ്യുന്നതിനുള്ള സൗകര്യം

നോട്ടും നാണയങ്ങളും വിനിമയം ചെയ്യുന്നതിനുള്ള സൗകര്യം സംബന്ധമായ ക്രോഡീകരിച്ച മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ 2018 ജൂലായ് 02 ലെ ഡിസിഎം(എൻഇ)നം.ജി-2/08.07.18/2018-19 നമ്പർ മുഖ്യ സർക്കുലർ ദയവായി കാണുക. ഈ വിഷയത്തിലെ പുതുക്കിയ മാസ്റ്റർ സർക്കുലർ താങ്കളുടെ അറിവിലേക്കും ആവശ്യമായ നടപടികൾക്കും വേണ്ടി ഉള്ളടക്കം ചെയ്തിരിക്കുന്നു. ഈ മുഖ്യ സർക്കുലർ ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർത്തിട്ടുണ്ട്.

വിശ്വസ്തതയോടെ

(മനാസ് രഞ്‌ജൻ മൊഹന്തി)
ചീഫ് ജനറല്‍ മാനേജർ

ഉള്ളടക്കം. മുകളിൽ സൂചിപ്പിച്ചത്


2019 ജൂലൈ 1 ലെ മുഖ്യ സർക്കുലർ - നോട്ടുകളും നാണയങ്ങളും വിനിമയം ചെയ്യുന്നതിനുള്ള സൗകര്യം

1. ബാങ്ക് ശാഖകളിൽ നോട്ടുകളും നാണയങ്ങളും വിനിമയം ചെയ്യുന്നതിനുള്ള സൗകര്യം

(a) റിസർവ് ബാങ്കിന്റെ പ്രാദേശിക ഓഫീസുകളെ സമീപിക്കുവാൻ ആവശ്യം ഉണ്ടാകാത്ത വിധം താഴെ പറയുന്ന സേവനങ്ങൾ കൂടുതൽ ശുഷ്കാന്തിയോടും ഊർജ്ജസ്വലതയോടും പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ രാജ്യത്തിൻറെ എല്ലാ ഭാഗത്തുമുള്ള ബാങ്ക് ശാഖകൾക്ക് അനുശാസനം നൽകിയിട്ടുണ്ട്:

(i) ആവശ്യക്കാർക്ക് എല്ലാ മൂല്യത്തിലുമുള്ള പുതിയ/ മെച്ചപ്പെട്ട ഗുണമുള്ള നോട്ടുകളും നാണയങ്ങളും നൽകൽ

(ii) മുഷിഞ്ഞ/ കീറിയ /പോരായ്മയുള്ള നോട്ടുകൾ മാറ്റികൊടുക്കൽ *

*സ്മാൾ ഫിനാൻസ് ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും അവരുടെ ഇഷ്ടാനുസരണം കീറിയതും പോരായ്മയുള്ളതുമായ നോട്ടുകൾ പൊതുജനങ്ങൾക്ക് മാറ്റികൊടുക്കാവുന്നതാണ്.

ഒപ്പം

(iii) ഇടപാടുകൾക്കായോ മാറ്റിനൽകുന്നതിനായോ നോട്ടുകളും നാണയങ്ങളും സ്വീകരിയ്‌ക്കൽ

നാണയങ്ങൾ പ്രത്യേകിച്ചും 1, 2 രൂപ നാണയങ്ങൾ തൂക്കം കണക്കാക്കി സ്വീകരിക്കുന്നതാണ് കൂടുതൽ നന്ന്. ക്യാഷ്യർമാർക്കും ഇടപാടുകാർക്കും 100 വീതം നാണയങ്ങൾ ചെറുസഞ്ചികളിൽ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ സൗകര്യം. അത്തരം സഞ്ചികൾ ഇടപാടുകാർക്ക് വേണ്ടി കൗണ്ടറിൽ ലഭ്യമാക്കാവുന്നതാണ്.

(b) എല്ലാ ശാഖകളും മുകളിൽ പറഞ്ഞ സേവനങ്ങൾ യാതൊരു വിവേചനവും കൂടാതെ എല്ലാ പ്രവൃത്തിദിവസങ്ങളിലും പൊതുജനങ്ങൾക്ക് നൽകിയിരിക്കണം. മാസത്തിൽ ഒരു ഞായറാഴ്ച തെരെഞ്ഞെടുത്ത കുറച്ചു കറൻസി ചെസ്റ്റ് ശാഖകൾ നോട്ട്/ നാണയങ്ങൾ മാറ്റികൊടുക്കുന്ന പദ്ധതി മാറ്റമില്ലാതെ തുടരും. അത്തരം ശാഖകളുടെ പേരും വിലാസവും ബന്ധപ്പെട്ട ബാങ്കുകൾ വശം ഉണ്ടായിരിക്കണം.

(c) മുകളിൽ സൂചിപ്പിച്ച സൗകര്യങ്ങളുടെ ലഭ്യതയെകുറിച്ചു പൊതുജനങ്ങളുടെ അറിവിലേക്കായി വലിയ പ്രചാരണം നൽകേണ്ടതാണ്.

(d) ഒരു ബാങ്ക് ശാഖയും അവരുടെ കൗണ്ടറിൽ ഹാജരാക്കുന്ന ചെറുമൂല്യമുള്ള നോട്ടുകളും നാണയങ്ങളും നിരസിക്കാൻ പാടില്ലാത്തതാകുന്നു.

2. ഭാരതീയ റിസർവ് ബാങ്ക് (നോട്ടിന്റെ മൂല്യം തിരിച്ചുനൽകൽ) ചട്ടങ്ങൾ 2009- അധികാരം നൽകൽ

(a) ഭാരതീയ റിസർവ് ബാങ്ക് നിയമം 1934, വകുപ്പുകൾ 28, 58(2) പ്രകാരം ഒരു വ്യക്തിയ്ക്കും നഷ്ടപ്പെട്ട, മോഷ്ടിക്കപ്പെട്ട, കീറിയ, അപൂർണമായ കേന്ദ്ര സർക്കാർ/ ബാങ്ക് നോട്ടിന്റെ മൂല്യം കേന്ദ്ര സർക്കാർ/ റിസർവ് ബാങ്ക് എന്നിവരിൽ നിന്നും വസൂലാക്കുവാൻ അവകാശമില്ല. എന്നാൽ യഥാർത്ഥ കേസുകളിൽ പൊതുജനത്തിന്റെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ അത്തരം കറൻസി നോട്ടുകളുടെയും ബാങ്ക് നോട്ടുകളുടെയും മൂല്യം ഒരു ഔദാര്യം എന്ന നിലയ്ക്ക് മടക്കി നൽകുന്നതിനായുള്ള സാഹചര്യങ്ങളും വ്യവസ്ഥകളും പരിധികളും റിസർവ് ബാങ്കിന് തീരുമാനിക്കാമെന്നും നിയമം അനുശാസിക്കുന്നു.

(b) പൊതുജനങ്ങളുടെ പ്രയോജനത്തിനും സൗകര്യത്തിനും ആയി കീറിയ/ ന്യൂനതയുള്ള നോട്ടുകൾ സൗജന്യമായി മാറ്റികൊടുക്കുന്നതിനു വേണ്ടി 2009 ലെ ഭാരതീയ റിസർവ് ബാങ്ക്(നോട്ട് മടക്കി നൽകൽ) ചട്ടം 2(J) അനുസരിച്ചുള്ള അധികാരം എല്ലാ ബാങ്ക് ശാഖകൾക്കും ഏൽപ്പിച്ചു കൊടുത്തിട്ടുണ്ട് .

(c) ചെറിയ വലുപ്പത്തിൽ ഉള്ള മഹാത്മാഗാന്ധി (പുതിയ) സീരീസ് നോട്ടുകളിലെ കീറിയവ മാറ്റി നൽകുന്നതിനായി ഭാരതീയ റിസർവ് ബാങ്ക് (നോട്ടിന്റെ മൂല്യം തിരിച്ചുനൽകൽ) ചട്ടങ്ങൾ 2009 ഭേദഗതി ചെയ്തിട്ടുണ്ട്. അമ്പതു രൂപയോ അതിനു മുകളിലോ ഉള്ള നോട്ടുകളുടെ മുഴുവൻ മൂല്യവും കൊടുക്കുന്നതിനു നോട്ടിന്റെ വിഭജിക്കാത്ത ഏറ്റവും വലിയ ഒറ്റ കഷണത്തിനു വേണ്ട ഏറ്റവും കുറഞ്ഞ വിസ്തീർണ്ണവും പുതുക്കിയിട്ടുണ്ട്. ഭാരതീയ റിസർവ് ബാങ്ക്(നോട്ടിന്റെ മൂല്യം തിരിച്ചുനൽകൽ) പുതുക്കിയ ചട്ടങ്ങൾ 2018, തദനന്തരം 2018 സെപ്റ്റംബർ 6 ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3. മുഷിഞ്ഞ നോട്ടിന്റെ ഉദാരവൽകൃത നിർവചനം

കൂടുതൽ വേഗത്തിൽ നോട്ടുകൾ മാറ്റികൊടുക്കുന്ന സൗകര്യത്തിനായി മുഷിഞ്ഞ നോട്ടിന്റെ നിർവചനം വിപുലമാക്കിയിട്ടുണ്ട്. സാധാരണ ഉപയോഗം കൊണ്ട് സ്വാഭാവിക തേയ്‌മാനത്താൽ മുഷിഞ്ഞ നോട്ടിനെയും അവശ്യ സവിശേഷതകളൊന്നും നഷ്ടമാകാതെ ഒരേ നോട്ടിന്റെ രണ്ടു കഷണങ്ങൾ ഒട്ടിച്ചു ചേർത്ത് മുഴുവൻ നോട്ടായി ഹാജരാക്കുന്നതും ഈ നിർവചനത്തിൽ ഉൾപ്പെടുന്നു. ഇത്തരം നോട്ടുകൾ സർക്കാരിന്റെ/ പൊതുജനത്തിന്റെ അക്കൗണ്ടുകളിൽ വരവ് വയ്ക്കുന്നതിനായി ബാങ്കുകൾ സ്വീകരിക്കേണ്ടതുമാണ്. എങ്ങനെയായാലും ഈ നോട്ടുകൾ ഒരു സാഹചര്യത്തിലും പൊതുജനത്തിന് പുനർവിതരണം ചെയ്യാതെ കറൻസി ചെസ്റ്റുകളിൽ നിക്ഷേപിക്കേണ്ടതും മേൽനടപടികൾക്കായി റിസർവ് ബാങ്കിലേക്ക് അയക്കേണ്ടതുമാണ്.

4. കീറിയ നോട്ടുകൾ - ഹാജരാക്കലും അംഗീകരിക്കലും

ഒരു നോട്ടിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയോ രണ്ടിൽ കൂടുതൽ കഷണങ്ങളാകുകയോ ചെയ്യുന്നതാണ് കീറിയ നോട്ടുകൾ. ഇത്തരം അംഗഭംഗം വന്ന നോട്ടുകൾ ഏതു ബാങ്ക് ശാഖയിലും ഹാജരാക്കാവുന്നതാണ്. ഇവ ഭാരതീയ റിസർവ് ബാങ്ക്(നോട്ടിന്റെ മൂല്യം തിരിച്ചുനൽകൽ) ചട്ടങ്ങൾ 2009 അനുസരിച്ചു സ്വീകരിക്കുകയും മാറ്റികൊടുക്കുകയും ന്യായാന്യായ വിചാരം ചെയ്തു തീർപ്പു കൽപ്പിക്കുകയും ചെയ്യേണ്ടതാണ്.

5. ഏറ്റവും എളുപ്പം പൊടിയുന്ന, കത്തിയ, കരിഞ്ഞ, ഒട്ടിപ്പിടിച്ച നോട്ടുകൾ

ഏറ്റവും എളുപ്പം പൊടിയുന്നതോ, കത്തിയതോ, കരിഞ്ഞതോ വേർപെടുത്താനാവാത്ത വിധം ഒട്ടിപിടിച്ചതോ അതുകൊണ്ട് സാധാരണ രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റാത്തതുമായ നോട്ടുകൾ മാറ്റികൊടുക്കുന്നതിനായി ബാങ്ക് ശാഖകൾ സ്വീകരിക്കരുത്. പകരം ഇത്തരം നോട്ടുകൾ ബന്ധപ്പെട്ട ഇഷ്യൂ ഓഫീസിൽ ഒരു പ്രത്യേക നടപടിക്രമം അനുസരിച്ചു അഡ്ജുഡിക്കേറ്റ് ചെയ്യുന്നതിനായി നൽകുന്നതിന് അവ ഹാജരാക്കുന്നവരോട് പറയേണ്ടതാണ്.

6. മുഷിഞ്ഞ/ കീറിയ/ അപൂർണ നോട്ടുകൾ മാറ്റികൊടുക്കുന്നതിനുള്ള നടപടിക്രമം

6.1 മുഷിഞ്ഞ നോട്ടുകൾ മാറ്റി കൊടുക്കൽ

6.1.1 കുറഞ്ഞ എണ്ണം നോട്ടുകൾ സമർപ്പിക്കുമ്പോൾ: ഒരു വ്യക്തി 20 എണ്ണം വരെയും പരമാവധി 5000 രൂപ വരെ മൂല്യവുമുള്ള നോട്ടുകൾ ഒരു ദിവസം ഹാജരാക്കിയാൽ ബാങ്കുകൾ സൗജന്യമായി അവ കൗണ്ടറിൽ മാറ്റി കൊടുക്കണം.

6.1.2 മൊത്തമായി നോട്ടുകൾ ഹാജരാക്കുമ്പോൾ: 20 എണ്ണത്തിൽ/ മൂല്യം 5000 രൂപയിൽ കൂടുതൽ ഉള്ള നോട്ടുകൾ ഒരു വ്യക്തി ഒരു ദിവസം ഹാജരാക്കുന്നു എങ്കിൽ പിന്നീട് വരവ് വയ്ക്കാനായി അവ സ്വീകരിച്ചു രസീത് നൽകണം. ബാങ്കുകൾ ഇടപാടുകാർക്ക് നൽകേണ്ട സേവനങ്ങളെപ്പറ്റിയുള്ള മുഖ്യ സർക്കുലറിൽ അനുവദിച്ചിട്ടുള്ള പ്രകാരം സർവീസ് ചാർജ് ഈടാക്കാവുന്നതാണ് (DBR.No.Leg.BC.21/09.07.006/2015-16 dated July 1, 2015). സ്വീകരിച്ച നോട്ടുകളുടെ മൂല്യം 50000 രൂപയ്ക്കു മുകളിലാണെങ്കിൽ പതിവുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.

6.2 കീറിയ, അപൂർണ നോട്ടുകൾ മാറ്റികൊടുക്കൽ

6.2.1 നിയുക്ത ശാഖകൾ കീറിയതും അപൂർണവുമായ നോട്ടുകൾ മാറ്റികൊടുക്കുന്നതിനും അഡ്ജുഡിക്കേഷന് വേണ്ടി ഹാജരാക്കുന്ന നോട്ടുകൾക്ക്‌ രസീത് നൽകുന്നതിനും ഭാരതീയ റിസർവ് ബാങ്ക്(നോട്ടിന്റെ മൂല്യം തിരിച്ചുനൽകൽ) ചട്ടങ്ങൾ 2009 ഭാഗം III ൽ പറഞ്ഞിട്ടുള്ള നടപടിക്രമം തുടർന്നും പാലിക്കേണ്ടതാണ്. എന്നാൽ ചെസ്റ്റുകൾ ഇല്ലാത്ത ശാഖകൾ കുറച്ചു എണ്ണമായോ മൊത്തമായോ നോട്ടുകൾ ഹാജരാക്കുമ്പോൾ താഴെ പറയുന്ന നടപടിക്രമം സ്വീകരിക്കണം.

6.2.2 കുറച്ചു എണ്ണം നോട്ടുകൾ ഹാജരാക്കുമ്പോൾ : ഒരു വ്യക്തിയിൽ നിന്നും 5 എണ്ണം വരെയുള്ള നോട്ടുകൾ സ്വീകരിക്കുമ്പോൾ സാധാരണയായി ചെസ്റ്റ് രഹിത ശാഖകൾ ഭാരതീയ റിസർവ് ബാങ്ക്(നോട്ടിന്റെ മൂല്യം തിരിച്ചുനൽകൽ) ചട്ടങ്ങൾ 2009 ഭാഗം III ൽ നിർദ്ദേശിച്ചിട്ടുള്ള നടപടി ക്രമം അനുസരിച്ചു് അവ അഡ്ജുഡിക്കേറ്റ് ചെയ്യുകയും മടക്കികൊടുക്കേണ്ട മൂല്യം കൗണ്ടർ വഴി നൽകുകയും ചെയ്യണം. ചെസ്റ്റ് രഹിത ശാഖയ്ക്ക് കീറിയ നോട്ടുകൾ അഡ്ജുഡിക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ ബന്ധപ്പെട്ട ആൾക്ക്‌ രസീത് നൽകിയ ശേഷം അവ ചെസ്റ്റ് ശാഖയിലേക്ക് അയച്ചു കൊടുക്കണം. നോട്ടിന്റെ മൂല്യം മടക്കി കൊടുക്കുന്നതിന് 30 ദിവസത്തിൽ കൂടാത്ത തീയതി രസീതിൽ രേഖപെടുത്തേണ്ടതാണ്. ഇലക്ട്രോണിക് മാർഗത്തിൽ കൂടി നോട്ടിന്റെ മൂല്യം അയച്ചു കൊടുക്കുന്നതിന് അവ ഹാജരാക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങളും വാങ്ങിയിരിക്കണം.

6.2.3 മൊത്തമായി നോട്ടുകൾ ഹാജരാക്കുമ്പോൾ: എണ്ണത്തിൽ 5 ൽ കൂടുതലോ മൂല്യത്തിൽ 5000 രൂപയിൽ കൂടുതലോ ഉള്ള നോട്ടുകൾ ഒരു വ്യക്തി മാറ്റി വാങ്ങാൻ വരുമ്പോൾ അവ ഇൻഷുർ ചെയ്ത തപാൽ വഴി അടുത്തുള്ള ചെസ്റ്റ് ബ്രാഞ്ചിലേക്ക്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം അയക്കുവാനോ അല്ലെങ്കിൽ അവിടെ നേരിട്ട് കൗണ്ടറിൽ നൽകി മാറ്റി വാങ്ങാനോ അറിയിക്കേണ്ടതാണ്. കീറിയ നോട്ടുകളുടെ മൂല്യം 5000 രൂപ കവിഞ്ഞാൽ അവ കൊണ്ടുവരുന്നവരെ അടുത്ത ചെസ്റ്റ് ബ്രാഞ്ചിലേക്ക്‌ അയക്കേണ്ടതാണ്. ഇൻഷുർ ചെയ്ത തപാൽ വഴി ലഭിക്കുന്ന കീറിയ നോട്ടുകളുടെ മൂല്യം അവ ലഭിച്ചു 30 ദിവസത്തിനകം ഇലക്ട്രോണിക് മാർഗത്തിൽ കൂടി ബന്ധപ്പെട്ട ആളിന്റെ അക്കൗണ്ടിൽ വരവ് വച്ചിരിക്കണം.

ഇക്കാര്യത്തിൽ ബാങ്കുകളുടെ സേവനത്തിൽ പരാതിയുള്ളവർക്ക്‌ 2006 ലെ ബാങ്കിങ് ഓംബുഡ്സ്മാൻ പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചു് ബാങ്കിങ് ഓംബുഡ്സ്മാനെ, തെളിവായി ബാങ്ക്/ തപാൽ രസീത് സഹിതം സമീപിക്കാവുന്നതാണ്.

7. “പണം നൽകുക (PAY)”/“പണം കൊടുത്തു (PAID)”/ “തള്ളിക്കളയുക (REJECT)” മുദ്രയുള്ള നോട്ടുകൾ

ഓരോ ശാഖാ മാനേജരും ശാഖയുടെ അക്കൗണ്ട്സ് അല്ലെങ്കിൽ ക്യാഷ് വിഭാഗത്തിന്റെ ചുമതലയുള്ള ഓരോ ഓഫീസറും നോട്ടുകൾ അഡ് ജൂഡികേറ്റ് ചെയ്യുന്ന നിർദ്ദിഷ്ട ഓഫീസർ ആയി പ്രവർത്തിക്കേണ്ടതും ആ ശാഖയിൽ മാറ്റിനൽകാൻ വേണ്ടി സ്വീകരിക്കുന്ന നോട്ടുകൾ അഡ് ജൂഡികേറ്റ് ചെയ്ത ശേഷം തീയതിയോടുകൂടി. 'PAY'/'PAID' (or 'REJECT') മുദ്രയിൽ ഒപ്പിട്ടതിനു ശേഷം അവരുടെ ഉത്തരവ് രേഖപ്പെടു ത്തേണ്ടതുമാണ്. ഈ മുദ്രയിൽ ബാങ്കിനെയും ശാഖയുടെയും പേരുകൾ ഉണ്ടാകേണ്ടതും അവ നിർദിഷ്ട ഓഫീസറുടെ അധീനതയിൽ വച്ചിരിക്കേണ്ടതുമാണ്.

കീറിയ/ ന്യൂനതയുള്ള ഏതെങ്കിലും ഇഷ്യൂ ഓഫീസിന്റെ/ ബാങ്ക് ശാഖയുടെ 'PAY'/'PAID' (or 'REJECT') മുദ്രയുള്ള നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി വീണ്ടും ഹാജരാക്കുന്നുവെങ്കിൽ ബാങ്ക് ശാഖകൾ അവ ഭാരതീയ റിസർവ് ബാങ്ക്(നോട്ട് മടക്കിനൽകൽ) ചട്ടം 2009 ന്റെ ചട്ടം 6(2) പ്രകാരം നിരസിക്കേണ്ടതും പണം വാങ്ങാൻ വന്ന ആളിനെ അവയുടെ മൂല്യം നേരത്തെ നല്കികഴിഞ്ഞതായി അറിയിക്കുകയും ചെയ്തിരിക്കണം. എല്ലാ ബാങ്ക് ശാഖകളോടും 'PAY'/'PAID' (or 'REJECT').മുദ്രയുള്ള നോട്ടുകൾ പൊതുജനത്തിന് അശ്രദ്ധമായിപോലും വിതരണം ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അത്തരം നോട്ടുകൾ കൈപ്പറ്റരുതെന്നു ശാഖകൾ അവരുടെ ഇടപാടുകാർക്കും മുന്നറിയിപ്പ് നൽകിയിരിക്കണം.

8. മുദ്രാവാക്യങ്ങൾ/രാഷ്ട്രീയ സന്ദേശങ്ങൾ തുടങ്ങിയവ എഴുതിയ നോട്ടുകൾ

രാഷ്ട്രീയ സ്വഭാവമുള്ള മുദ്രാവാക്യങ്ങളും സന്ദേശങ്ങളും എഴുതിയിട്ടുള്ള നോട്ടുകൾക്ക്‌ അവയുടെ നിയമാനുസൃത നാണ്യ സ്വഭാവം നഷ്ടപ്പെടുകയും അവയുടെ മൂല്യം നൽകാതെ ഭാരതീയ റിസർവ് ബാങ്ക്(നോട്ട് മടക്കിനൽകൽ) ചട്ടങ്ങളിലെ 6(3)(ii) പ്രകാരം തിരസ്കരിക്കേണ്ടതുമാണ്. അതുപോലെ വികൃതമാക്കിയ നോട്ടുകളും പ്രസ്‌തുത ചട്ടങ്ങളിലെ ചട്ടം 6(3)(ii) പ്രകാരം തള്ളിക്കളയേണ്ടതാണ്.

9. മനഃപൂർവം കീറിമുറിച്ച നോട്ടുകൾ

മനഃപൂർവം കീറിയ, വെട്ടിമുറിച്ച, രൂപമാറ്റം വരുത്തിയ കൃത്രിമം കാണിച്ചിട്ടുള്ള നോട്ടുകൾ ഏതെങ്കിലും മാറ്റിക്കിട്ടാനായി ഹാജരാക്കുന്നു എങ്കിൽ ഭാരതീയ റിസർവ് ബാങ്ക്(നോട്ട് മടക്കിനൽകൽ) ചട്ടങ്ങളിലെ 6(3) (ii) പ്രകാരം തിരസ്കരിക്കേണ്ടതാണ്. മനഃപൂർവം കീറിമുറിച്ച നോട്ടുകളെ കൃത്യമായി നിർവചിക്കാൻ ആവില്ലയെങ്കിലും കൂടുതൽ എണ്ണം നോട്ടുകൾ ഒരുമിച്ചു മാറ്റിവാങ്ങാൻ വരുമ്പോൾ അവയിലെ നഷ്ടപെട്ടിട്ടുള്ള ഭാഗങ്ങളുടെ ആകൃതിയും സ്ഥാനവും ഏതാണ്ട് ഒരുപോലെയാണെന്ന്‌ അവയെ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാനും അങ്ങനെ സംഭവിച്ചതിൽ ഒരു തട്ടിപ്പിന്റെ മനഃപൂർവ്വമായ ഉദ്ദേശമുണ്ടെന്നും വെളിവാകും. നോട്ടുകൾ ഹാജരാക്കുന്നവരുടെ പേര്, നോട്ടുകളുടെ എണ്ണം, മൂല്യം തുടങ്ങിയ വിവരങ്ങൾ അതിനുശേഷം ബന്ധപ്പെട്ട ഇഷ്യൂ വിഭാഗം ഡെപ്യൂട്ടി/ ജനറൽ മാനേജർക്ക് റിപ്പോർട്ട് ചെയ്യണം. വളരെ കൂടുതൽ എണ്ണം ഇത്തരം നോട്ടുകൾ കിട്ടുമ്പോൾ അക്കാര്യം പോലീസിനെയും അറിയിക്കണം.

10. പരിശീലനം.

ബാങ്ക് ശാഖകളിലെ നിർദ്ദിഷ്ട ഓഫീസർമാർക്ക് വേണ്ടി നമ്മുടെ ഇഷ്യൂ ഓഫീസുകൾ മുൻഗണനാടിസ്ഥാനത്തിൽ പരിശീലനപരിപാടികൾ നടത്തുന്നുണ്ട്. നിർദ്ദിഷ്ട ഓഫീസർമാരിൽ അറിവും ആത്മ വിശ്വാസവും ഉണ്ടാക്കുവനായി നടത്തുന്ന ഇത്തരം പരിപാടികളിലേക്ക് ബാങ്കുകൾ അവരെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.

11. നോട്ടീസ് ബോർഡ് സ്ഥാപിക്കൽ

പൊതുജനങ്ങളുടെ അറിവിലേക്കായി എല്ലാ ബാങ്ക് ശാഖകളും അവരുടെ ഓഫീസിൽ പ്രമുഖ സ്ഥാനത്ത്‌ "മുഷിഞ്ഞതും വികലമായതുമായ നോട്ടുകളും നാണയങ്ങളും ഇവിടെ സ്വീകരിക്കുകയും മാറ്റികൊടുക്കുകയും ചെയ്യുന്നു" എന്ന ലിഖിതത്തോടുകൂടിയ ഒരു ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ എല്ലാ ശാഖകളും നോട്ടും നാണയങ്ങളും മാറ്റികൊടുക്കുന്ന സൗകര്യം അവരുടെ ഇടപാടുകാർക്കു മാത്രമല്ല മറ്റുള്ളവർക്കും കൂടി ലഭ്യമാക്കുന്നു എന്നും ബാങ്കുകൾ ഉറപ്പാക്കണം. എന്നിരുന്നാലും ഈ സൗകര്യം മണി ചെഞ്ചേഴ്സിന്റെയും ന്യൂനതയുള്ള നോട്ടുകൾ വ്യാപാരം നടത്തുന്നവരുടെയും കുത്തകയാകുന്നില്ല എന്ന് ബാങ്കുകൾ ഉറപ്പു വരുത്തുകയും വേണം.

12. ബാങ്ക് ശാഖകളിൽ അഡ്ജ്യൂഡികേറ്റ് ചെയ്ത നോട്ടുകളുടെ കൈയൊഴിക്കൽ

ബാങ്ക് ശാഖകൾ അഡ്ജ്യൂഡികേറ്റ് ചെയ്ത നോട്ടുകളുടെ ഓഡിറ്റിനെ സംബന്ധിച്ച്:

മുഴുവൻ മൂല്യവും മടക്കികൊടുത്ത നോട്ടുകൾ എല്ലാ ശാഖകളും അവരെ യോജിപ്പിച്ചിട്ടുള്ള ചെസ്റ്റ് ശാഖയിലേക്കും അവിടെ നിന്നും അടുത്ത തവണ മുഷിഞ്ഞ നോട്ടുകൾ അയക്കുമ്പോൾ അവയ്ക്കൊപ്പം ബന്ധപ്പെട്ട ഇഷ്യൂ ഓഫീസിലേക്കും എത്തിക്കേണ്ടതാണ്. ചെസ്റ്റ് ശാഖകൾ അവരുടെ രൊക്ക ബാക്കിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അർദ്ധമൂല്യം മടക്കികൊടുത്തവയും തിരസ്കരിച്ചതുമായ നോട്ടുകൾ പ്രത്യേകം പൊതിഞ്ഞുകെട്ടി പൂർണമൂല്യം മടക്കി നൽകിയ നോട്ടുകൾക്കൊപ്പം അയക്കുകയോ അല്ലെങ്കിൽ ആവശ്യമെന്നു തോന്നുമ്പോൾ രജിസ്റ്റേർഡ് ഇന്ഷുർഡ് പാർസൽ ആയി അയക്കുകയോ വേണം. പൂർണ്ണമൂല്യം മടക്കിനൽകിയ നോട്ടുകൾ ഇഷ്യൂ ഓഫീസിൽ ചെസ്റ്റ് റെമിറ്റൻസ് ആയി കണക്കാക്കുന്നു. എന്നാൽ അർദ്ധമൂല്യം കൊടുത്തവയും തിരസ്കരിച്ചതുമായ നോട്ടുകൾ അഡ്ജ്യൂഡികേഷന് വേണ്ടി ഹാജരാക്കിയ നോട്ടുകളായി പരിഗണിക്കുകയും തദനുസരണം ഉള്ള പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഓരോ മാസവും അഡ്ജ്യൂഡികേറ്റ് ചെയ്ത നോട്ടുകളുടെ എണ്ണം കാണിക്കുന്ന ഒരു സ്റ്റേറ്റ് മെൻറ്റ് എല്ലാ ചെസ്റ്റ് ശാഖകളും ഞങ്ങളുടെ ഇഷ്യൂ ഓഫീസിലേക്ക് സമർപ്പിക്കേണ്ടതാണ്.

13. പ്രാബല്യത്തിൽ ഇല്ലാത്ത നാണയങ്ങൾ

പലകാലങ്ങളിൽ വിതരണം ചെയ്തിട്ടുള്ള 25 പൈസയും അതിനു താഴെയുള്ള നാണയങ്ങളും, ഭാരത സർക്കാരിന്റെ 2010 ഡിസംബർ 20 ലെ 2529 -)൦ നമ്പർ ഗസറ്റ് വിജ്ഞാപന പ്രകാരം, 2011 ജൂൺ 30 മുതൽ നിയമസാധുത ഉള്ള നാണയങ്ങൾ അല്ലാതായി.

14. നിരീക്ഷണവും നിയന്ത്രണവും

(a) ബാങ്കുകളുടെ റീജിയണൽ/ സോണൽ മാനേജർമാർ ശാഖകളിൽ മിന്നൽ പരിശോധന നടത്തേണ്ടതും ഇക്കാര്യത്തിലുള്ള അനുവർത്തനം സംബന്ധിച്ച സ്ഥിതി കേന്ദ്ര ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതും അവർ ഈ റിപ്പോർട്ടുകളുടെ അവലോകനം നടത്തി ആവശ്യമായ പരിഹാര നടപടികൾ സത്വരമായി സ്വീകരിക്കേണ്ടതുമാണ്.

(b) ഇക്കാര്യത്തിലുള്ള ഏതു അനുസരണ ഇല്ലായ്മയും ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ ലംഘനമായി കണക്കാക്കുന്നതായിരിക്കും.


2019 ജൂലൈ 1 ലെ മുഖ്യ സർക്കുലർ - നോട്ടുകളും നാണയങ്ങളും വിനിമയം ചെയ്യുന്നതിനുള്ള സൗകര്യം

മാസ്റ്റർ സർക്കുലറിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സർക്കുലറിന്റെ പട്ടിക

ക്രമ നം സർക്കുലർ നം തീയതി വിഷയം
1 DCM (NE) No.3057/08.07.18/2018-19 26.06.2019 നാണയങ്ങൾ സ്വീകരിക്കൽ
2 DCM (NE) No.657/08.07.18/2018-19 07.09.2018 ഭാരതീയ റിസർവ് ബാങ്ക് (നോട്ടിന്റെ മൂല്യം തിരിച്ചുനൽകൽ) ചട്ടങ്ങൾ 2009 - ഭേദഗതി
3 RBI/2017-18/132 DCM (RMMT) No.2945/11.37.01/2017-18 15.02.2018 നാണയങ്ങൾ സ്വീകരിക്കൽ
4 DCM(NE)No.120/08.07.18/201 6-17 14.07.2016 മുഷിഞ്ഞ/ കീറിയ/ അപൂർണ നോട്ടുകൾ മാറ്റികൊടുക്കുന്നതിനുള്ള സൗകര്യം
5 DCM(NE)No.3498/08.07.18/20 12-13 28.01.2013 നോട്ടുകൾ/ നാണയങ്ങൾ മാറ്റികൊടുക്കുന്നതിനുള്ള സൗകര്യം
6 DCM (Plg). No.6983/10.03.03/2010-11 28.6.2011 25 പൈസയും അതിൽ കുറഞ്ഞതുമായ നാണയങ്ങൾ പ്രചാരത്തിൽ നിന്നും പിൻ‌വലിക്കുന്നു.
7 DCM (Plg). No.6476/10.03.03/2010-11 31.5.2011 25 പൈസയും അതിൽ കുറഞ്ഞതുമായ നാണയങ്ങൾ പ്രചാരത്തിൽ നിന്നും പിൻ‌വലിക്കുന്നു.
8 DCM (Plg). No.4459/10.03.03/2010-11 09.2.2011 25 പൈസയും അതിൽ കുറഞ്ഞതുമായ നാണയങ്ങൾ പ്രചാരത്തിൽ നിന്നും പിൻ‌വലിക്കുന്നു.
9 DCM (Plg). No. 4137/10.03.03/2010-11 25.1.2011 25 പൈസയും അതിൽ കുറഞ്ഞതുമായ നാണയങ്ങൾ പ്രചാരത്തിൽ നിന്നും പിൻ‌വലിക്കുന്നു.
10 Gazette of India No. 2529 20.12.2010 25 പൈസയും അതിൽ കുറഞ്ഞതുമായ നാണയങ്ങൾ പ്രചാരത്തിൽ നിന്നും പിൻ‌വലിക്കുന്ന വിജ്ഞാപനം
11 DCM(RMMT)No.1277/11.36.03 /2010-11 24.8.2010 കൈമാറ്റത്തിനുള്ള സൗകര്യങ്ങൾ - കറൻസി ചെസ്റ്റിലും ശാഖകളിലും
12 DCM(NE)No.1612/08.01.01/20 09-10 13.9.2009 ഭാരതീയ റിസർവ് ബാങ്ക് (നോട്ടിന്റെ മൂല്യം തിരിച്ചുനൽകൽ) ചട്ടങ്ങൾ 2009 വിജ്ഞാപനം -
13 RBI/2006-07/349/DCM (NE)No.7488/08.07.18/2006-07 25.4.2007 ചെറിയ മൂല്യത്തിലുള്ള നോട്ടുകളും നാണയങ്ങളും സ്വീകരിക്കൽ
14 DCM(RMMT)No.1181/11.37.01 /2003-04 05.4.2004 നാണയങ്ങൾ സ്വീകരിക്കൽ
15 DCM(NE)No.310/08.07.18/200 3-04 19.1.2004 പൊതുജനങ്ങൾക്ക് നോട്ടുകളും നാണയങ്ങളും കൈമാറുന്നതിനുള്ള സൗകര്യങ്ങൾ
16 DCM(RMMT)No.404/11.37.01/ 2003-04 09.10.2003 നാണയങ്ങൾ സ്വീകരിക്കലും നോട്ടുകളുടെ ലഭ്യതയും
17 G-11/08.07.18/2001-02 02.11.2001 RBI (NR) Rules, 1975- പൊതു/ സ്വകാര്യ മേഖല ബാങ്കുകളുടെ കറൻസി ചെസ്റ്റ് ശാഖകൾക്കു നോട്ട് മാറികൊടുക്കുന്നതിനുള്ള അധികാരം
18 Cy.No.386/08.07.13/2000-2001 16.11.2000 RBI (NR) Rules 1975-പൊതു/ സ്വകാര്യ മേഖല ബാങ്കുകളുടെ കറൻസി ചെസ്റ്റ് ശാഖകൾക്കു നോട്ട് മാറികൊടുക്കുന്നതിനുള്ള പൂർണ അധികാരം
19 G-67/08.07.18/96-97 18.2.1997 RBI (NR) Rules 1975-കറൻസി ചെസ്റ്റ് ഉള്ള സ്വകാര്യ മേഖല ബാങ്കുകളുടെ ശാഖകൾക്കു നോട്ട് മാറികൊടുക്കുന്നതിനുള്ള പൂർണ അധികാരം
20 G-52/08.07.18/96-97 11.1.1997 RBI (NR) Rules- കീറിയ, അപൂർണ നോട്ടുകൾ മാറ്റികൊടുക്കൽ-'PAY'/'PAID' മുദ്രയുള്ള നോട്ടുകൾ- തീർപ്പു കൽപ്പിക്കൽ
21 G-24/08.01.01/96-97 03.12.1996 കീറിയ നോട്ടുകൾ മാറ്റികൊടു ക്കുന്നതിനായി സ്വീകരിക്കൽ - നയം ഉദാരമാക്കുന്നു.
22 G-64/08.07.18/95-96 18.5.1996 RBI (NR) Rules-പൊതു മേഖല ബാങ്കുകളുടെ ശാഖകൾക്കു കീറിയതും അപൂർണവുമായ നോട്ട് മാറികൊടുക്കുന്നതിനുള്ള പൂർണ അധികാരം-
23 G-71/08.07.18/92-93 22.6.1993 RBI (NR) Rules-പൊതു മേഖല ബാങ്കുകളുടെ ശാഖകൾക്കു കീറിയതും അപൂർണവുമായ നോട്ട് മാറികൊടുക്കുന്നതിനുള്ള പൂർണ അധികാരം പ്രചാരണം
24 G-83/CL-1(PSB)-91/92 06.5.1992 RBI (NR) Rules- പൊതു മേഖല ബാങ്കുകളുടെ ചെസ്റ്റ് ശാഖകൾക്കു കീറിയതും അപൂർണവുമായ നോട്ട് മാറികൊടുക്കുന്നതിനുള്ള പൂർണ അധികാരം
25 G-74/CL-(PSB)(Gen)-90/91 05.9.1991 RBI (NR) Rules ലെ പൂർണ അധികാരം പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്നു.
26 5.5/CL-1(PSB)-90/91 25.9.1990 RBI (NR) Rules ലെ പൂർണ അധികാരം പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്ന വ്യവസ്ഥ
27 8/CL-1(PSB)-90/91 17.8.1990 RBI (NR) Rules ലെ പൂർണ അധികാരം പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്ന വ്യവസ്ഥ
28 G-123/CL-1(PSB)(Gen)-89/90 07.5.1990 RBI (NR) Rules ലെ പൂർണ അധികാരം പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്ന വ്യവസ്ഥ- ഭേദഗതി
29 G-108/CL-1(PSB)(Gen)-89/90 03.4.1990 RBI (NR) Rules- പൊതു മേഖല ബാങ്കുകളുടെ ശാഖകൾക്കു -വികലമായ 500 രൂപ നോട്ടുകൾ മാറികൊടുക്കുന്നതിനുള്ള പൂർണ അധികാരം
30 G-8/CL-1(PSB)-89/90 12.7.1989 RBI (NR) Rules- റിസർവ് ബാങ്ക് ഇഷ്യൂ ഓഫീസ് 'To Claims' എന്ന മുദ്ര പതിപ്പിച്ച വികലമായ നോട്ടുകൾ
31 G.84/CL.1(PSB)-88/89 17.3.1989 RBI (NR) Rules ലെ പൂർണ അധികാരം പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്നു
32 G.66/CL.1(PSB)-88/89 09.2.1989 RBI (NR) Rules ലെ പൂർണ അധികാരം പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്നു- പരിശീലനം
33 S.12/CL-1(PSB)-88/89 30.9.1988 RBI (NR) Rules- മനഃപൂർവം കീറിമുറിച്ച നോട്ടുകൾ- അഡ്ജുഡിക്കേഷൻ
34 G.134/CL-1(PSB)-87/89 25.5.1988 RBI (NR) Rules ലെ പൂർണ അധികാരം പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്ന വ്യവസ്ഥ- നടപ്പിലാക്കുന്നു.
35 192/CL-1-(PSB)-86/87 02.6.1987 RBI (NR) Rules ലെ പൂർണ അധികാരം പൊതുമേഖലാ ബാങ്കുകൾക്ക് നൽകുന്നു
36 189/CL.2/86/87 02.6.1987 മുദ്രാവാക്യങ്ങൾ/ രാഷ്ട്രീയ സന്ദേശങ്ങൾ തുടങ്ങിയവ എഴുതിയ നോട്ടുകൾ
37 185/CL-1(PSB)-86/87 20.5.1987 RBI (NR) Rules- പണം നൽകുക (PAY)/ തള്ളിക്കളയുക (REJECT) മുദ്രയുള്ള നോട്ടുകൾ
38 173/CL.1/84/85 02.4.1985 പൊതുമേഖലാ ബാങ്കുകൾക്ക് കീറിയതും അപൂർണവുമായ നോട്ട് മാറികൊടുക്കുന്നതിനുള്ള പൂർണ അധികാരം- നടപടിക്രമം
39 Cy.No.1064/CL.1/76/77 09.8.1976 പൊതുജനങ്ങൾക്ക് മുഷിഞ്ഞതും ചെറിയ അളവില്‍ കേടായതുമായ നോട്ടുകൾ മാറുന്നതിനുള്ള സൗകര്യങ്ങൾ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?