RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501486

കിസ്സാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി - പ്രാമാണിക സർക്കുലർ

RBI/2017-18/4
FIDD.CO.FSD.BC.No.7/05.010/2017-18

ജൂലൈ 3, 2017

എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടേയും (സ്മാൾ ഫിനാൻസ്
ബാങ്കുകളുൾപ്പെടെ, ആർആർബികൾ ഒഴികെ) ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ്
എക്‌സിക്യൂട്ടീവ് ഓഫീസർ

മാഡം / സർ

കിസ്സാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി - പ്രാമാണിക സർക്കുലർ

കിസ്സാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതിയെ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കാലാകാലങ്ങളിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രാമാണിക സർക്കുലർ കിസ്സാൻ ക്രെഡിറ്റ് കാർഡിനെ സംബന്ധിച്ച്, 2017 ജൂൺ 30 വരെ പുറപ്പെടുവിച്ചിട്ടുള്ള പ്രസക്തമായ നിർദ്ദേശങ്ങളെ, അനുബന്ധത്തിൽ കൊടുത്തിട്ടുള്ളതുപോലെ, ക്രോഡീകരിച്ചു നൽകുന്നു.

2. ഈ പ്രാമാണിക സർക്കുലർ ആർബിഐയുടെ വെബ്‌സൈറ്റ് /en/web/rbi - ൽ കൊടുത്തിട്ടുണ്ട്.

വിശ്വാസപൂർവ്വം

അജയ്കുമാർ മിശ്ര
ചീഫ് ജനറൽ മാനേജർ

Encl: മുകളിൽ പറഞ്ഞിട്ടുള്ളതുപോലെ


കിസ്സാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയെ സംബന്ധിച്ചുള്ള പ്രാമാണിക സർക്കുലർ

1. മുഖവുര

കർഷകർക്ക് കൈവശമുള്ള കാർഷിക ആസ്തികളുടെ അടിസ്ഥാനത്തിൽ ബാങ്കുകൾക്ക് ഏകീകൃതമായി നടപ്പിലാക്കാവുന്ന കിസ്സാൻ ക്രെഡിറ്റ് കാർഡുകൾ, നൽകുന്ന കിസ്സാൻ ക്രെഡിറ്റ് കാർഡ് പദ്ധതി 1998 - ലാണ് അവതരിപ്പിക്കപ്പട്ടത്. വിത്തുകൾ, വളം, കീടനാശിനികൾ എന്നീ വസ്തുക്കൾ എളുപ്പത്തിൽ വാങ്ങാനും, അവരുടെ ഉല്പാദനാവശ്യങ്ങൾക്കുള്ള പണമെടുക്കാനും ഇതു സഹായിക്കുന്നു. 2004-ൽ ഈ പദ്ധതി, അനുബന്ധ പ്രവർത്തനങ്ങളിലും കാർഷികേതര പ്രവർത്തനങ്ങളിലും കർഷകർക്ക് നിക്ഷേപാവശ്യങ്ങൾ നിറവേറ്റാൻ കൂടി വ്യാപിപ്പിച്ചു. പദ്ധതി കൂടുതൽ ലളിതമാക്കുന്നതിനും, ഇലക്‌ട്രോണിക് കിസ്സാൻ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത് ത്വരിതപ്പെടുത്താനും വേണ്ടി, 2012 ൽ, ശ്രീ. ടി. എം. ഭാസിൻ അദ്ധ്യക്ഷനായുള്ള ഒരു കമ്മിറ്റി, പദ്ധതിയെ ഒരു പുനരവലോകനത്തിന് വിധേയമാക്കി. കെസിസി പദ്ധതി പ്രാവർത്തികമാക്കാൻ വേണ്ടി ബാങ്കുകൾക്ക് വിശാലമായ നിർദ്ദേശങ്ങൾ പദ്ധതി പ്രദാനം ചെയ്യുന്നുണ്ട്. സ്ഥാപനം, സ്ഥലം എന്നിവയടിസ്ഥാനമാക്കിയുള്ള നിശ്ചിതമായ ആവശ്യങ്ങൾക്കുചേരുംവിധം, നടപ്പിലാക്കുന്ന ബാങ്കുകൾക്കും വിവേചനാധികാരം ഉപയോഗിക്കാം.

2. പദ്ധതിയുടെ ഉപയുക്തത (Applicability)

തുടർന്നുള്ള ഖണ്ഡികകളിൽ വിവരിച്ചിരിക്കുന്ന കിസ്സാൻ ക്രെഡിറ്റ് പദ്ധതി, വാണിജ്യ ബാങ്കുകൾ, ആർആർബികൾ, സ്മാൾ ഫിനാൻസ് ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയാണ് പ്രാവർത്തികമാക്കേണ്ടത്.

3. ലക്ഷ്യം / ഉദ്ദേശം

കർഷകർക്ക് താഴെപ്പറയുന്ന കൃഷിയ്ക്കും മറ്റാവശ്യങ്ങൾക്കും, വേണ്ടസമയത്തും അളവിലും, ഏകജാലകത്തിലൂടെ, അയവുള്ളതും ലളിതമായ നടപടികളിലൂടെയും, ബാങ്ക് വായ്പ പ്രദാനം ചെയ്യുക എന്നതാണ് കിസ്സാൻ ക്രെഡിറ്റ് പദ്ധതി ലക്ഷ്യമാക്കുന്നത്.

  1. വിളകൾ കൃഷിചെയ്യുന്നതിനുള്ള ഹ്രസ്വകാല വായ്പാവശ്യങ്ങൾ നിറവേറ്റുക
  2. വിളയെടുപ്പിനുശേഷമുള്ള ചിലവുകൾക്ക്
  3. വിളകൾ വിപണനം ചെയ്യാനുള്ള വായ്പ
  4. കർഷകന്റെ കുടുംബചിലവുകൾ നിറവേറ്റാനുള്ള തുക
  5. കാർഷിക ആസ്തികൾ നന്നാക്കിയെടുക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള പ്രവർത്തനമൂലധനം.
  6. കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നിക്ഷേപം നടത്താനുള്ള വായ്പ.

കുറിപ്പ്: a മുതൽ e വരെ യുള്ള ഇനങ്ങൾ ഹ്രസ്വകാല വായ്പാ പരിധിയുടെ ഭാഗവും 'f' - ന്റെ കീഴിൽ വരുന്ന ഘടകങ്ങളുടെ മൊത്തം ആവശ്യങ്ങൾക്ക് ദീർഘകാല വായ്പാ പരിധിയുടെ ഭാഗവുമാകും.

4. യോഗ്യത

i. കൃഷിക്കാർ - വ്യക്തികൾ / ഉടമസ്ഥകൃഷിക്കാരായ കൂട്ടുവായ്പക്കാർ

ii. പാട്ടകൃഷിക്കാർ, വാക്കാൽ പാട്ടക്കാർ, വിളപങ്കാളികൾ.

iii. സ്വയം സഹായ സംഘങ്ങൾ, കൃഷിക്കാർ, പാട്ടകൃഷിക്കാർ, വിളപങ്കാളികൾ എന്നിവരുടെ സ്വയം സഹായക സംഘങ്ങൾ (SHGs) അല്ലെങ്കിൽ കൂട്ടുബാ ദ്ധ്യതാ ഗ്രൂപ്പുകൾ (JLGs)

5. വായ്പാ പരിധിനിർണ്ണയം / വായ്പത്തുക

കിസ്സാൻ ക്രെഡിറ്റ് കാർഡിനുകീഴിൽ താഴെപ്പറയുന്ന രീതിയിൽ വായ്പാനിർണ്ണയം നടത്തണം.

5.1 പരിധികർഷകരൊഴികെ (marginal farmers)1 യുള്ള കൃഷിക്കാർ

5.1.1. ഹ്രസ്വകാല പരിധി ആദ്യവർഷത്തേയ്ക്ക് നിർണ്ണയിക്കണം. (വർഷം ഒരു വിള കൃഷി ചെയ്യുന്നതിനുമാത്രം)

ജില്ലാധിഷ്ഠിത സാങ്കേതിക സമിതി വിളയ്ക്ക് നിശ്ചയിച്ച വായ്പാ ത്തോത് x കൃഷി ചെയ്യുന്ന സ്ഥലത്തിന്റ വ്യാപ്തി + വിളവെടുപ്പിനുശേഷം / വീട്ടാവശ്യം / കുടുംബ ചിലവുകൾ എന്നിവയുടെ 10 ശതമാനം + കൃഷി ആസ്തികളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമുള്ള ചിലവ് + കൃഷി ഇൻഷ്വറൻസ് / PAIS ആരോഗ്യം, ആസ്തികൾ ഇവയ്ക്കുള്ള അപകടഇൻഷ്വറൻസ് ഉൾപ്പെടെ.

5.1.2. രണ്ടാം കൊല്ലവും തുടർന്നുമുള്ള പരിധി

ഒന്നാംവർഷവിള കൃഷിചെയ്യാൻ കണക്കാക്കിയ പരിധിയ്ക്കുമുകളിൽ വില ക്കൂടുതലിന്റെ 10 ശതമാനം / തുടർന്നുള്ള വർഷങ്ങളിൽ (2-ാം വർഷം, 3-ാം വർഷം, നാലാം വർഷം, അഞ്ചാം വർഷം) വർദ്ധിപ്പിക്കുന്ന വായ്പാത്തോത് കാലാവധി വർഷാടിസ്ഥാനത്തിൽ (ചിത്രീകരണം 1)

5.1.3. ഒരു വർഷം ഒരു വിളയിൽ കൂടുതൽ കൃഷിചെയ്യുമ്പോൾ

കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിളകളും വിളവെടുപ്പ് മാതൃകയും അടിസ്ഥാനമാക്കി, ആദ്യവർഷം മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ നിശ്ചയിക്കുകയും അതോടൊപ്പം, വിലവർദ്ധന, വായ്പാതോതിൽ വരുത്തുന്ന വർഷാ വർഷമുള്ള വർദ്ധന (ഒന്നാം വർഷം, രണ്ടാം വർഷം, മൂന്നാം വർഷം, നാലാം വർഷം, അഞ്ചാം വർഷം) എന്നിവയുടെ 10 ശതമാനം അധികവും ചേർത്ത് പരിധി നിശ്ചയിക്കണം. ഇവിടെ കർഷകൻ തുടർന്ന് നാലുവർഷവും ഒരേ വിളമാതൃകതന്നെ ആവിഷ്‌കരിക്കുമെന്ന് അനുമാനിക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ വിളമാതൃകയിൽ കർഷകൻ മാറ്റങ്ങൾ വരുത്തുന്നുവെങ്കിൽ, പരിധി പുനഃനിർണ്ണയിക്കണം. (ചിത്രീകരണം 1)

5.1.4. മൂലധന നിക്ഷേപത്തിനുള്ള ദീർഘകാല വായ്പ.

കൃഷിഭൂമിയുടെ വികസനം, ജലസേചനം, കൃഷിയുപകരണങ്ങൾ വാങ്ങുക, അനുബന്ധ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നിവയിൽ മൂലധനനിക്ഷേപം നടത്താൻ ദീർഘകാലവായ്പകൾ നൽകേണ്ടതുണ്ട്. കർഷകൻ വാങ്ങാനുദ്ദേശിക്കുന്ന കാർഷികാസ്തിയുടെ യൂണിറ്റുവില ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന അനുബന്ധപ്രവർത്തനങ്ങൾ, ബാങ്കിന്റെ അനുമാനത്തിൽ തിരിച്ചടവിനുള്ള കഴിവ് അതോടൊപ്പം കർഷകന് ഇപ്പോഴുള്ള വായ്പാ ബാദ്ധ്യതകൾ ഉൾപ്പെടെയുള്ള, ബാദ്ധ്യതകളുടെ ഭാരം എന്നിവയെ അടിസ്ഥാനപ്പെടുത്തി വേണം ബാങ്ക് ദീർഘ / ഹ്രസ്വകാലവായ്പകളുടെ തുകനിശ്ചയിക്കേണ്ടത്.

അഞ്ച് വർഷക്കാലം ഉദ്ദേശിക്കുന്ന നിക്ഷേപത്തേയും, ബാങ്കിന്റെ കണക്കുകൂട്ടലിൽ കർഷകന്റെ വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവും അടിസ്ഥാനമാക്കിവേണം ദീർഘകാലവായ്പയുടെ പിരിധിനിശ്ചയിക്കേണ്ടത്.

5.1.5. അനുവദനീയമായ ഏറ്റവും കൂടിയ പരിധി.

അഞ്ചാം കൊല്ലം കണക്കാക്കിയിട്ടുള്ള ഹ്രസ്വകാലവായ്പാ പരിധിയും, ദീർഘകാല വായ്പയുടെ ഉദ്ദേശിക്കുന്ന തുകയും ചേർന്നതാണ് അനുവദനീയമായ ഏറ്റവും കൂടിയ പരിധി. ഇതിനെ കിസ്സാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയായികണക്കാക്കാം.

5.1.6. ഉപപരിധികളുടെ നിർണ്ണയം

i) ഹ്രസ്വകാലവായ്പകളും, ദീർഘകാലവായ്പകളും വ്യത്യസ്ഥ പലിശ നിരക്കുകളിലാണ് നൽകുന്നത്. ഇപ്പോൾ 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വിളവായ്പകൾ പലിശ സബ്‌വെൻഷൻ പദ്ധതി / കൃത്യമായ തിരിച്ചടവിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി / കൃത്യമായ തിരിച്ചടവിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രോത്സാഹന സൗജന്യം എന്നിവയിൻ കീഴിൽ വരുന്നവയാണ്. കൂടാതെ ഹ്രസ്വകാലവായ്പകൾക്കും, ദീർഘകാലവായ്പകൾക്ക്മുള്ള തിരിച്ചടവ്‌ഷെഡ്യൂളുകളും വ്യത്യസ്ഥമാണ്. അതിനാൽ പ്രാവർത്തികമാക്കാനും അക്കൗണ്ടിംഗിനുള്ള സൗകര്യത്തിനുമായി കാർഡ് പിരിധിയെ പ്രത്യേക ഉപപരിധികളായി, ഹ്രസ്വകാല കാഷ് ക്രെഡിറ്റ് / സേവിംഗ്‌സ് അക്കൗണ്ട് എന്നും ദീർഘകാലവായ്പയെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു.

ii) ഉപയോഗിക്കാവുന്നപരിധി. (Drawing limit)

വിളയുടെ ക്രമത്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കാവുന്ന ഹ്രസ്വകാല കാഷ് ക്രെഡിറ്റ് പിരിധി നിശ്ചയിക്കുക. കർഷകന്റെ സൗകര്യമനുസരിച്ച്, വിളയുല്പാദനത്തിനുവേണ്ടതുക, കൃഷി ഉപകരണങ്ങളുടെ കേടുതീർക്കാനുള്ള ചിലവ്, സംരക്ഷണം, വീട്ടു ചിലവുകൾ എന്നിവ എടുത്തുകൊള്ളുവാൻ അനുവദിക്കണം. ഒരു പക്ഷേ വായ്പാത്തോത് ഏതെങ്കിലും ഒരു വർഷം. ജില്ലാതല സാങ്കേതിക സമിതി പുതുക്കി അത്, അഞ്ചുവർഷത്തെയ്ക്കുള്ള പരിധിനിശ്ചയിച്ചപ്പോൾ 10 ശതമാനം വർദ്ധന എന്നതിൽ കവിഞ്ഞാൽ, കർഷകനുമായി ചർച്ചചെയ്ത്, ഉപയോഗിക്കാവുന്ന വായ്പാ പരിധി പുതുക്കിനിശ്ചയിക്കേണ്ടതാണ്. അങ്ങിനെ പുതുക്കുമ്പോൾ കാർഡിന്റെ പരിധിതന്നെ വർദ്ധിപ്പിക്കേണ്ടിവന്നാൽ (നാലാമത്തെ അല്ലെങ്കിൽ അഞ്ചാമത്തെ വർഷം) അപ്രകാരം ചെയ്യുകയും കർഷകനെ അറിയിക്കുകയും വേണം.

iii) ദീർഘകാലവായ്പകൾക്ക്, നിക്ഷേപത്തിന്റെ സ്വഭാവമനുസരിച്ച്, തവണകൾപിൻവലിക്കാൻ അനുവദിക്കുകയും, ഉദ്ദേശിക്കുന്ന നിക്ഷേപങ്ങളുടെ സാമ്പത്തികായുസ്സ് (economic life) അനുസരിച്ച് തിരിച്ചടവ് തവണകൾ നിശ്ചയിക്കുകയും വേണം. ഏതുസമയത്തും കർഷകന്റെ മൊത്തംബാദ്ധ്യത, ആ വർഷത്തെ ഉപയോഗിക്കാവുന്ന പിരിധിക്കുള്ളിലായിരിക്കണമെന്നത് ഉറപ്പുവരുത്തണം.

iv) എപ്പോഴാണോ കാർഡ് പിരിധി / ബാദ്ധ്യത, കൂടുതൽ സുരക്ഷ ആവശ്യപ്പെടുന്നത്‌ അപ്പോൾ നയമനുസരിച്ച് കൂടുതൽ സമാന്തര ജാമ്യസുരക്ഷ എടുക്കണം.

5.2 പരിധി കർഷകർ

ഭൂമിയുടെ വിസ്തീർണ്ണം, കൃഷിചെയ്യുന്നവിളകൾ, വിളവെടുപ്പിനുശേഷം ഉല്പന്നം വെയർഹൗസിൽ സൂക്ഷിക്കേണ്ടിവരുന്നതിനുവേണ്ടിയുള്ള വായ്പാവശ്യങ്ങൾ മറ്റ് അനുബന്ധചിലവുകൾ, വീട്ടാവശ്യത്തിനുവേണ്ട ചിലവുകൾ എന്നിവ അടിസ്ഥാനമാക്കിയും, കൃഷിയുപകരണങ്ങൾ വാങ്ങുക, ചെറിയ ഗോശാലകൾ, കോഴിവളർത്തൽ എന്നീ ആവശ്യങ്ങൾക്കുള്ള ചിലവുകളെയെല്ലാം ആധാരമാക്കി ഒരു ദീർഘകാലവായ്പാ പരിധിയും, ഒരു ശാഖാമാനേജർ കൃഷിഭൂമിയുടെ വിലകണക്കിലെടുക്കാതെ നടത്തുന്ന ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 10,000 മുതൽ 50,000 രൂപവരെയുള്ള അയവുള്ള ഒരു പരിധിയും (Flexi Kcc) നിശ്ചയിക്കാവുന്നതാണ്. ഇവയെ ആസ്പദമാക്കി ഒരു സമ്മിശ്ര പരിധി, അഞ്ചുവർഷകാലാവധിയിലേക്ക് നിശ്ചയിക്കാവുന്നതാണ്. കൃഷിയിറക്കലിന്റെ ക്രമം മാറുമ്പോഴും, വായ്പാത്തോതിൽ മാറ്റം വരുമ്പോഴും, വർദ്ധിച്ച ഒരു പരിധിവേണ്ടിവരുകയാണെങ്കിൽ.

'ചിത്രീകരണം II - ന്റെ ഖണ്ഡിക 4.1 ൽ നൽകിയിട്ടുള്ള വിലയിരുത്തൽ പ്രകാരം ഒരു പരിധി നിശ്ചയിക്കാവുന്നതാണ്.

6. വിതരണം (Disbursement)

ഹ്രസ്വകാല വായ്പാ ഘടകം ഒരു ചാക്രിക (revolving) കാഷ് ക്രെഡിറ്റിന്റെ രൂപത്തിലുള്ളതാണ്. പണം പിൻവലിക്കുന്നതിലും, അടയ്ക്കുന്നതിലും ഒരു നിയന്ത്രണവും പാടില്ല. താഴെക്കാണുന്ന ഏതെങ്കിലും ഉപാധിവഴി, നിലവിലെ സീസണിലേയ്‌ക്കോ വർഷത്തേയ്‌ക്കോ ഉള്ള പിൻവലിക്കാവുന്ന പരിധി പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്.

  1. ശാഖയിലൂടെ

  2. ചെക്കുപയോഗിച്ച്

  3. ATM / debit card എന്നിവ ഉപയോഗിച്ച്

  4. ബിസിനസ് പ്രതിനിധികളിലൂടെ, ബാങ്കിംഗ് ചാനൽ / പാർട്ട് ടൈം ബാങ്കിംഗ് ചാനലിലൂടെ

  5. പഞ്ചസാരമില്ലുകളിലുള്ള POS കളിലൂടെ / കോൺട്രാക്ട് ഫാമിംഗ് കമ്പനികളിലൂടെ etc. വിശേഷിച്ചും, ടൈ അപ് വായ്പകൾ.

  6. കൃഷിസാധനങ്ങൾ വില്ക്കുന്നിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള POS കളിലൂടെ.

  7. മണ്ഡികളിലും, കൃഷിസാധനങ്ങൾ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലും മൊബൈൽ അടിസ്ഥാനമാക്കിയുള്ള ഇടപാടുകളിലൂടെ.

കുറിപ്പ്: കർഷകന്റേയും, ബാങ്കിന്റേയും ഇടപാടുകളുടെ ചിലവുകൾ കുറയ്ക്കുന്നതിന് (v), (vi), (vii) എന്നീ ഉപാധികൾ കഴിവതും വേഗത്തിൽ ആവിഷ്‌കരിക്കേണ്ടതാണ്.

6.2. നിക്ഷേപങ്ങൾക്കുള്ള ദീർഘകാല വായ്പ നിശ്ചയിച്ചിട്ടുള്ള തവണകൾ പ്രകാരം പിൻവലിക്കാവുന്നതാണ്.

7. ഇലക്‌ട്രോണിക് കിസ്സാൻ കാർഡുകൾ അനുബന്ധം വിഭാഗം II - ൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ എല്ലാ പുതിയ കിസ്സാൻ ക്രെഡിറ്റുകാർഡുകളും, സ്മാർട്ട്കാർഡും ഡെബിറ്റ്കാർഡും ചേർന്നതായിരിക്കണം. കൂടാതെ നിലവിലെ കെസിസികൾ പുതുക്കുമ്പോൾ, കർഷകർക്ക് സ്മാർട്ടുകാർഡും ഡെബിറ്റ്കാർഡും ചേർന്ന ഒന്നായിരിക്കണം കൊടുക്കേണ്ടത്.

ഹ്രസ്വകാലവായ്പാപരിധിയും ദീർഘകാലവായ്പാപരിധിയും വ്യത്യസ്ഥങ്ങളായ പലിശനിരക്കുകളും തിരിച്ചടവ് കാലാവധികളുമുള്ള, കെസിസി പിരിധിയുടെ രണ്ട് ഭിന്ന രൂപങ്ങളിലുള്ള ഘടകങ്ങളാണ്. ഉപപരിധികളിൽ നടക്കുന്ന ഇടപാടുകൾ വേർതിരിച്ച് രേഖപ്പെടുത്തുന്നതിനുള്ള സോഫ്റ്റ് വെയർ സംവിധാനമുള്ള ഒറ്റ സമ്മിശ്രകാർഡ് വരുന്നതുവരെ എല്ലാ പുതിയതും പുതുക്കുന്നതുമായ കാർഡുകൾക്ക് രണ്ട് വ്യത്യസ്ത ഇലക്‌ട്രോണിക് കാർഡുകൾ നൽകണം.

8. സാധുതയും പുതുക്കലും

  1. ബാങ്കുകൾ കെസിസിയുടെ സാധുതാ കാലാവധിയും കാലാകാലങ്ങളിലുള്ള അവലോകനങ്ങളും നിശ്ചയിക്കണം.

  2. അവലോകനത്തിൽ, കെസിസി സൗകര്യം തുടർന്നു നൽകാമെന്നോ, പരിധിവർദ്ധിപ്പിക്കുക അല്ലെങ്കിൽ കുറയ്ക്കുക, കൃഷിയിടത്തിന്റെ വ്യാപ്തി വർദ്ധിച്ചതുകാരണമോ, കൃഷിയിറക്കുന്നതിന്റെ ക്രമം മാറിയതിനാലോ, വായ്പക്കാരന്റെ പ്രവൃത്തിമൂലമോ പരിധിതന്നെ പിൻവലിക്കപ്പെടുക എന്നതിലൊക്കെ കലാശിച്ചെന്നുവരാം.

  3. കർഷകനെ ബാധിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ ഫലമായി ബാങ്ക് പരിധി ദീർഘിപ്പിക്കുമ്പോഴോ തിരിച്ചടവിന്റെ കാലാവധി പുനർനിർണ്ണയിച്ചു നൽകുമ്പോഴോ, അക്കൗണ്ട് തൃപ്തികരമായിട്ടോ, അല്ലാതെയാണോ നടത്തി കൊണ്ട് പോവുന്നത് എന്ന് നിർണ്ണയിക്കാനുള്ള കാലാവധി നീണ്ടുപോവും; വായ്പാപരിധിയും അതിനാൽ ദീർഘിപ്പിക്കപ്പെടും. അങ്ങനെ ഉദ്ദേശിക്കുന്ന ദീർഘിപ്പിക്കൽ, ഒരു വിളവെടുപ്പ്കാലത്തിനും പുറത്താണെങ്കിൽ, ദീർഘിപ്പിച്ചകാലത്തുള്ള അക്കൗണ്ടിലെ ഡബിറ്റുകൾ ഒരു പ്രത്യേക ദീർഘകാലവായ്പാ അക്കൗണ്ടിൽ മാറ്റി തിരിച്ചടവിനുള്ള തവണകൾ നിശ്ചയിച്ചു നൽകേണ്ടതാണ്.

9. പലിശ നിരക്ക് (Rate of Interest (ROI)

DBR പ്രാമാണിക നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ള വായ്പകൾക്കുള്ള പലിശ നിരക്ക് തന്നെ ഇതിനും നിശ്ചയിച്ചിരിക്കുന്നു.

10. തിരിച്ചടവിനുള്ള കാലാവധി

10.1 വായ്പ നൽകിയ വിളയുടെ വിളവെടുപ്പും വില്പനയും നടക്കാൻ സാദ്ധ്യതയുള്ള സമയത്തെ അടിസ്ഥാനമാക്കി തിരിച്ചടവ് കാലാവധി നിശ്ചയിക്കണം.

10.2 നിക്ഷേപ - വായ്പകൾക്ക് ബാധകമായ നിലവിലുള്ള നിർദ്ദേശങ്ങളനുസരിച്ചും, പ്രവർത്തനത്തിന്റെ സ്വാഭാവമനുസരിച്ചും, കാലാവധിവായ്പാ ഘടകം അഞ്ചുവർഷത്തിനകം അടച്ചുതീർക്കാവുന്നതരത്തിൽ നിശ്ചയിക്കണം.

10.3 നിക്ഷേപത്തിന്റെ സ്വഭാവമനുസരിച്ചു, വേണമെങ്കിൽ വായ്പ നൽകുന്ന ബാങ്കുകൾക്ക് ദീർഘകാല വായ്പകൾക്ക് നീണ്ട ഒരു തിരിച്ചടവുകാലാവധി അനുവദിക്കാം.

11. മാർജിൻ ബാങ്കുകൾക്ക് നിശ്ചയിക്കാം.

12. സുരക്ഷാജാമ്യം

12.1 ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായ സെക്യൂരിറ്റി ബാധകമായിരിക്കും.

12.2 ആവശ്യമുള്ള സെക്യൂരിറ്റി താഴെപ്പറയും പ്രകാരമായിരിക്കും.

  1. വിളജാമ്യം. കെസിസി ലിമിറ്റുകൾക്ക് ഒരു ലക്ഷം രൂപ വരെ മാർജിനും, സെക്യൂരിറ്റിയും ഒഴിവാക്കിയിരിക്കുന്നു.

  2. തിരിച്ചടവിന് ടൈ അപ്പ് ഉള്ളപ്പോൾ. കാർഡുകൾക്ക് 3 ലക്ഷം രൂപവരെ, സമാന്തര സെക്യൂരിറ്റികൾ വാങ്ങാതെ വിളജാമ്യം മാത്രമെടുത്ത് വായ്പകൾ അനുവദിക്കാം.

  3. സമാന്തര സെക്യൂരിറ്റികൾ. ഒരു ലക്ഷം രൂപവരെയും, തിരിച്ചടവിന് ടൈ അപ്പ് ഉള്ള വായ്പകൾക്ക് 3 ലക്ഷം രൂപവരെയും ഉള്ള പരിധികൾക്ക് മുകളിലുള്ള വായ്പൾക്ക് സമാന്തര സെക്യൂരിറ്റികൾ എടുക്കുന്നതിന് ബാങ്കുകൾക്ക് വിവേചനാധികാരമുണ്ട്.

  4. ഭൂമിയുടെ രേഖകളിൽ ഓൺലൈൻ വഴി ബാദ്ധ്യത രേഖപ്പെടുത്താൻ സൗകര്യമുള്ള സംസ്ഥാനങ്ങളിൽ അപ്രകാരം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം.

13. ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ

താഴെപ്പറയുന്ന കാര്യങ്ങളിൽ ഐകരൂപ്യം വേണം.

13.1 ബാധകമായ പലിശ സബ്‌വെൻഷൻ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുടേയോ, സംസ്ഥാന ഗവൺമെന്റുകളുടേയോ കൃത്യമായ തിരിച്ചടവിനുനൽകുന്ന പ്രോത്സാഹനം. ബാങ്കുകൾ ഇക്കാര്യത്തിൽ കൂടുതൽ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ വേണ്ടി വേണ്ടത്ര പരസ്യ പ്രചരണം നൽകണം.

13.2 നിർബന്ധ വിളഇൻഷ്വറൻസിനു പുറമേ കർഷകന്, ഏതു തരത്തിലുമുള്ള ആസ്തി ഇൻഷ്വറൻസ്, അപകട ഇൻഷ്വറൻസ് (PAIs ഉൾപ്പെടെ), ആരോഗ്യ ഇൻഷ്വറൻസ് (ഈ ഇൻഷ്വറൻസ് ലഭ്യമായിടത്ത്) എന്നിവയുടെ പ്രയോജനം നേടാനും, കെസിസി അക്കൗണ്ടിലൂടെ അവയ്ക്കുള്ള പ്രീമിയം അടയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ വ്യവസ്ഥകളനുസരിച്ച് പ്രിമിയം കർഷകനോ ബാങ്കോ വഹിക്കണം. കർഷക ഉപഭോക്താക്കളെ ഇൻഷ്വറൻസ് പരിരക്ഷ ഉണ്ട് എന്ന വിവരം അറിയിക്കുകയും അവരുടെ സമ്മതം (വിള ഇൻഷ്വറൻസ് നിബന്ധമായതിനാൽ, അതിനൊഴിച്ച്) വാങ്ങുകയും വേണം.

13.3 ആദ്യം കെസിസി എടുക്കുമ്പോൾ ഒറ്റത്തവണ ഉടമ്പടികൾ ഒപ്പിടിച്ചെടുത്താൽ മതി. രണ്ടാം വർഷം മുതൽ ലളിമായ ഒരു പ്രഖ്യാപനം (കൃഷിചെയ്യുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ വിളകളെ കുറിച്ച്) മാത്രം എടുത്താൽ മതി.

14. എൻപിഎ അക്കൗണ്ടായി വർഗ്ഗീകരണം

14.1 വരുമാനാംഗീകാരം, ആസ്തിവർഗ്ഗീകരണം, ലാഭത്തിൽ കൊള്ളിക്കുക തുടങ്ങി നിലവിലുള്ള പ്രൂഡെൻഷ്യൽ നിയമങ്ങൾ കെസിസി പദ്ധതിയിൻകീഴിൽ നൽകിയിട്ടുള്ള വായ്പകൾക്കും ബാധകമാണ്.

14.2 പലിശ ചേർക്കുന്നത് കാർഷിക വായ്പകൾക്ക് ബാധകമാകുന്നവിധത്തിൽ, സമാനരൂപത്തിലായിരിക്കണം.

15. പ്രോസസിങ്ങ് ഫീ, ഇൻസ്‌പെക്ഷൻ ചാർജ്ജുകൾ മറ്റ് ചാർജ്ജുകൾ ഇവ: ബാങ്കുകൾക്ക് നിശ്ചയിക്കാം.

16. കെസിസി പദ്ധതി നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട മറ്റ് വ്യവസ്ഥകൾ.

16.1 കർഷകൻ വെയർഹൗസ് രസീതിനെതിരെ അയാളുടെ ഉല്പന്നത്തിന് വായ്പ ആവശ്യപ്പെട്ടാൽ നിലവിലുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളുമനുസരിച്ച് അപേക്ഷ പരിഗണിയ്ക്കാം. ഇത്തരം വായ്പകൾ അനുവദിക്കുമ്പോൾ, അത് വിളവായ്പയുമായി ബന്ധപ്പെടുത്തുകയും ഈട്‌വായ്പ എടുക്കുന്ന സമയത്ത് അതുപയോഗിച്ച് നിലവിലുള്ള വിളവായ്പ (കർഷകൻ ആഗ്രഹിക്കുന്നുവെങ്കിൽ) അടച്ചു തീർക്കേണ്ടതുമാണ്.

16.2 ബാങ്കുകൾക്കെല്ലാം അവരുടെ ബ്രാൻഡിംഗ് ഉള്ള കെസിസി കാർഡുകൾ നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ വിഭാവന ചെയ്തു നൽക്കും.


വിതരണ ചാനലുകൾ - സാങ്കേതിക സ്വഭാവങ്ങൾ.

1. കാർഡ് പുറപ്പെടുവിയ്ക്കൽ

പദ്ധതിയിൻ കീഴിലുള്ള ഗുണഭോക്താക്കൾക്ക് ഒരു ബയോമെട്രിക് സ്മാർട്ട് കാർഡ് / ഡബിറ്റ് കാർഡ് (എടിഎമ്മുകളിൽ കയ്യിൽവച്ചുപയോഗിക്കാവുന്ന സൈ്വപ്പ് മെഷീനുകളിൽ ഉപയോഗിക്കാവുന്നതും, കർഷകരുടെ തിരിച്ചറിവ്, ആസ്തികൾ, കൈവശമുള്ള ഭൂമി വിശ്വാസ്യത സൂചിപ്പിക്കുന്ന രൂപരേഖ എന്നീ വിവരങ്ങൾ ഉൾക്കൊള്ളുന്നത്) നൽകും. എല്ലാ കെസിസി ഉടമസ്ഥർക്കും മുകളിൽ പറഞ്ഞിതിലേതെങ്കിലും അല്ലെങ്കിൽ രണ്ടും കൂടിചേർന്നതുമായ താഴെ കാണുന്നതരം കാർഡുകൾ നല്കപ്പെടും.

2. കാർഡിന്റെ തരം.

കാന്തികശക്തിയുള്ളതും PIN ഉള്ളതും (വ്യക്തിയെ തിരിച്ചറിയുന്ന നമ്പർ) ISO IIN (രാജ്യാന്തര സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ തിരിച്ചറിയൽ നമ്പർ) ഉള്ളതുമായ ഒരു സൈട്രപ്പ് കാർഡ്. എല്ലാ ബാങ്ക് എടിഎമ്മുകളിലും, മൈക്രോ എടിഎമ്മുകളിലും ഇതുപയോഗിക്കാം. UIDAI - യുടെ (ആധാർസ്ഥിരീകരണം) കേന്ദ്രീകൃത ബയോമെട്രിക് സ്ഥിരീകരണ സമ്പ്രദായം ഉപയോഗിക്കണമെന്ന് ബാങ്കുകൾക്ക് തോന്നുകയാണെങ്കിൽ കാന്തിക വരകളുള്ളതും ISO IIN പിൻ (PIN) ഉള്ള UIDAI - യുടെ ബയോമെട്രിക് സ്ഥിരീകരണമുള്ള കാർഡുകളും നൽകാം.

ബാങ്കുകൾ സ്വന്തം ഇടപാടുകാരുടെ അടിത്തറ കണക്കാക്കി, കാന്തികവരകളുള്ളതും ബയോമെട്രിക് സ്ഥിരീകരണമുള്ളതുമായ ഡബിറ്റ് കാർഡുകളും നൽകാം. UIDAI വിപുലമാകുന്നതുവരെയും, ബാങ്കുകൾക്ക് ഇപ്പോൾ നിലവിലുള്ള കേന്ദ്രീകൃത ബയോമെട്രിക് സംവിധാനമുപയോഗിച്ച് പരസ്പരപ്രവർത്തനക്ഷമത (inter-operability) യില്ലാതെ, പ്രവർത്തിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അപ്രകാരം ചെയ്യാവുന്നതാണ്. ബാങ്കുകൾക്ക് EMV (യുറോപ്പേ, മാസ്റ്റർ കാർഡ്, വിസ-പരസ്പര പ്രവർത്തനക്ഷമതയുള്ള ആഗോള സ്റ്റാന്റേർഡ് സമഗ്ര സർക്യൂട്ട് കാർഡുകൾ) RuPay ക്ഷമതയുള്ള ചിപ്പ് കാർഡുകൾ (കാന്തികവരകളും ISO IIN പിന്നുകൾ (PIN) ഉള്ളവ) നൽകാവുന്നതാണ്.

കൂടാതെ, ബയോമെട്രിക് സ്ഥിരീകരണമുള്ള കാർഡുകളും, സ്മാർട്ട് കാർഡുകളും, IDRBT യും IBA യും നിഷ്‌കർഷിച്ചിട്ടുള്ള സാമാന്യമായ ഓപ്പൺ സ്റ്റാൻഡേർഡ് അനുധാവനം ചെയ്യുന്നവയായിരിക്കണം. ഇത് കൃഷിസാധനങ്ങൾ വില്ക്കുന്നവരിലൂടെ തടസ്സങ്ങളില്ലാതെ ഇടപാടുകൾ നടത്താനും, മണ്ഡികളിലും ശേഖരണകേന്ദ്രങ്ങളിലും നിന്ന് വില്പനമൂല്യം കർഷകരുടെ അക്കൗണ്ടുകളിൽ വരവുവയ്പ്പിച്ചെടുക്കാനും സഹായിക്കും.

3. വിതരണ ചാനലുകൾ

കർഷകർ അവരുടെ കെസിസി അക്കൗണ്ടുകളിലെ ഇടപാടുകൾ കിസാൻ ക്രെഡിറ്റ് കാർഡ് വഴി സാർത്ഥകമായി നടത്താൻ സഹായിക്കുന്നതിനായി, ഒരു തുടക്കമെന്നനിലയിൽ താഴെപ്പറയുന്ന വിതരണ ചാനലുകൾ ലഭ്യമാക്കേണ്ടതാണ്.

1. എടിഎം / മൈക്രോ എടിഎം എന്നിവ വഴി

2. സ്മാർട്ട് കാർഡുപയോഗിച്ച് BC കൾ വഴി

3. കൃഷിസാധന വില്പനക്കാരുടെ പി.ഒ.എസ്. മെഷീനുകൾ വഴി

4. IMPS സൗകര്യമുള്ള മൊബൈൽ ബാങ്കിംഗ് / IVR.

5. ആധാർ അധിഷ്ഠിതകാർഡുകൾ

4. മൊബൈൽ ബാങ്കിംഗ് / മറ്റ് ചാനലുകൾ

ഒരു ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് ഒരാൾക്ക് പണം കൈമാറാൻ സൗകര്യമുള്ള IMPS സംവിധാനമുള്ളതും, കൃഷി സാധനവില്പനക്കാരിൽ നിന്നുമുള്ള വാങ്ങലുകൾക്ക് വാണിജ്യ പേയ്‌മെന്റ് ഇടപാടുകൾ സാദ്ധ്യമാക്കുന്ന സംവിധാനമുള്ളതുമായ മൊബൈൽ ബാങ്കിംഗ് പ്രവർത്തനക്ഷമത കെസിസി കാർഡുകൾക്കു നൽകണം.

വിശാലവും സുരക്ഷിതവുമായ സ്വീകാര്യത നൽകാനായി, ഈ മൊബൈൽ ബാങ്കിംഗ് അൺസ്ട്രക്‌ച്ചേർഡ് സപ്ലിമെന്ററി ഡാറ്റാ (USSD) പ്ലാറ്റ്‌ഫോമിലായിരിക്കണം. എന്നിരുന്നാലും, ബാങ്കുകൾക്ക് മറ്റ് പൂർണ്ണ എൻക്രിപ്റ്റഡ് മോഡലുകളി (ആപ്ലിക്കേഷൻ അടിസ്ഥാനമായുള്ള അല്ലെങ്കിൽ SMS അധിഷ്ഠിതമായി) ലും, അടുത്ത കാലത്ത് നിശ്ചയിച്ചിട്ടുള്ള ഇടപാടുപരിധികളിൽ വരുത്തിയിട്ടുള്ള ഇളവുകൾ കണക്കിലെടുത്ത്, നൽകാവുന്നതാണ്. ഇടപാടുപരിധികൾ സംബന്ധമായ ആർബിഐ നിർദ്ദേശങ്ങൾക്ക് വിധേയമായി ബാങ്കുകൾക്ക് അൺഎൻക്രിപ്റ്റഡ് മൊബൈൽ ബാങ്കിംഗും അനുവദിക്കാവുന്നതാണ്.

കെസിസിയിലെ, മൊബൈൽ അധിഷ്ഠിത പ്ലാറ്റ് ഫാമുകളിലൂടെയുള്ള ഇടപാടുകൾ, MPIN - ലൂടെയുള്ള സ്ഥിരീകരിക്കാവുന്നതും എളുപ്പം ഉപയോഗിക്കാവുന്നതുമായ SMS അധിഷ്ഠിത പ്രയോഗങ്ങളായിരിക്കണം. സുതാര്യതയും, സുരക്ഷിതത്ത്വവും ഉറപ്പുവരുത്താൻ വേണ്ടി, അത്തരം പ്രയോഗങ്ങൾ IUR - ൽ തദ്ദേശഭാഷകളിൽ സാധിതമാക്കിയതായിരിക്കണം. ഇടപാടുകാരെ പ്രബോധനങ്ങളിലൂടെയും, അവബോധം സൃഷ്ടിച്ചും അത്തരം മൊബൈൽ അധിഷ്ഠിത ഇടപാടുപദ്ധതികൾ സ്വീകരിക്കാൻ എല്ലാ ബാങ്കുകളും പ്രോത്സാഹിപ്പിക്കേണ്ടതാണ്.

ഇപ്പോൾ ബാങ്കുകളിൽ ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുപയോഗിച്ച്, എല്ലാ കെസിസി ഉപയോക്താകൾക്കും, താഴെപ്പറയുന്ന ഒന്നോ, താഴെപ്പറയുന്ന കാർഡുകളുടെ സമ്മിശ്രമായ ഒന്നോ നൽകേണ്ടതാണ്.

• എല്ലാ ബാങ്ക് എടിഎമ്മുകളും, മൈക്രോ എടിഎമ്മുകളിലും, കർഷകർക്ക് ഉപയോഗയോഗ്യമായ ഡെബിറ്റ് കാർഡുകൾ (PIN - കളോടുകൂടി കാന്തിക സ്‌ട്രൈപ്പ് കാർഡുകൾ)

• കാന്തികവരകളുള്ള ബയോമെട്രിക് സ്ഥിരീകരണമുള്ള ഡബിറ്റ് കാർഡുകൾ

• ബിസിനസ്സ് കറസ്‌പോണ്ടന്റ്‌സിന്റെയും കൃഷി സാധനങ്ങൾ വില്ക്കുന്നവരുടേയും, കച്ചവടക്കാരുടേയും, മണ്ഡികളിലേയും, കൈവശമുള്ള POS മെഷീനുകൾ വഴിയുള്ള ഇടപാടുകൾ നടത്താവുന്ന കാർഡ്.

• EMU പൂർണ്ണതയുള്ള ചിപ്പ്കാർഡുകൾ, കാന്തികവരകളും ISO IIN - പിന്നു (PIN) ള്ളവ.

ഇവയ്ക്ക് പുറമേ, കാൾസെന്ററുകളോ ഇന്റർ ആക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR) സൗകര്യമുള്ളതോ ആയ, ബാങ്കുകൾ തിരിച്ചുവിളിക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ളതും, IUR ലൂടെ മൊബൈൽ പിൻ (MPIN) പരിശോധിക്കാനുള്ള, തിരിച്ചുവിളിക്കാൻ സൗകര്യമുള്ളതുമായ SMS അധിഷ്ഠിത ബാങ്കിംഗ് കാർഡുടമസ്ഥർക്ക് SMS അധിഷ്ഠിതമായ ബാങ്കിംഗ് സൗകര്യം ഇപ്രകാരം ലഭ്യമാക്കാൻ സാധിക്കും.


അനുബന്ധം

കിസാൻ ക്രെഡിറ്റ് കാർഡ് പ്രമാണിക സർക്കുലറിൽ ചേർത്തിട്ടുള്ള സർക്കുലറുകളുടെ ലിസ്റ്റ്.

SL Circular Date Subject
1 RPCD.No.PLFS.BC.20/05.05.09/98-99 05.08.1998 കിസ്സാൻ ക്രെഡിറ്റ് കാർഡ്
2 RPCD.PLNFS.No.BC.99/05.05.09/99-2000 06.06.2000 കിസ്സാൻ ക്രെഡിറ്റ് കാർഡ് സ്‌കീം മോഡിഫിക്കേഷൻ
3 RPCD.No.PLFS.BC./63/05.05.09/2000-01 03.03.2001 കിസ്സാൻ ക്രെഡിറ്റ് കാർഡ്‌സ്
4 RPCD.PLFS.BC.No./64/05.05.09/2001-12 28.02.2002 കിസ്സാൻ ക്രെഡിറ്റ് കാർഡ്‌
5 RPCD.Plan.BC.No 87/04.09.01/2003-04 18.05.2004 കൃഷിയ്ക്കുവേണ്ടിയുള്ള വായ്പാ പ്രവാഹം കാർഷിക വായ്പകൾ മാർജിൻ ഒഴിവാക്കൽ സെക്യൂരിറ്റി ആവശ്യങ്ങൾ
6 RPCD.PLFS.BC.No.38/05.05.09/2004-05 04.10.2004 കിസ്സാൻ ക്രെഡിറ്റ് കാർഡിൻ കീഴിൽ കൃഷിയ്ക്കും അനുബന്ധപ്രവർത്തനങ്ങൾക്കുമുള്ള ദീർഘകാല വായ്പാ പദ്ധതി
7 RPCD.PLFS.BC.No.85/05.04.02/2009-10 18.06.2010 കൃഷിയ്ക്കുവേണ്ടിയുള്ള വായ്പാ പ്രവാഹം കാർഷിക വായ്പകൾ മാർജിൻ ഒഴിവാക്കൽ സെക്യൂരിറ്റി ആവശ്യങ്ങൾ
8 RPCD.FSD.BC.No.77/05.05.09/2011-12 11.05.2012 റിവൈസ്ഡ്‌ കിസ്സാൻ ക്രെഡിറ്റ് കാർഡ് സ്‌കീം
9 RPCD. FSD.BC.No.23/05.05.09/2012-13 07.08.2012 റിവൈസ്ഡ്‌ കിസ്സാൻ ക്രെഡിറ്റ് കാർഡ് സ്‌കീം
10 FIDD.FSD.BC.No.18/05.05.010/2016-17 13.10.2016 റിവൈസ്ഡ്‌ കിസ്സാൻ ക്രെഡിറ്റ് കാർഡ് സ്‌കീം

1 ഒരു ഹെക്ടർ വരെ ഭൂമിയുള്ളവർ പരിധികർഷകർ (marginal farmers) ഒരു ഹെക്ടർ മുതൽ 2 ഹെക്ടർ വരെ ഭൂമിയുള്ളവർ ചെറുകിട കർഷകർ (small farmers)

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?