<font face="mangal" size="3px">കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി - ആർബിഐ - Reserve Bank of India
കിസ്സാന് ക്രെഡിറ്റ് കാര്ഡ് (കെസിസി) പദ്ധതിയെ സംബന്ധിച്ച പ്രാമാണിക സര്ക്കുലര് (Master Circular)
RBI/2018-19/10 ജൂലൈ 04, 2018 സ്മാള് ഫിനാന്സു ബാങ്ക് ഉള്പ്പെടെ പ്രിയപ്പെട്ട മാഡം/ സര്, കിസ്സാന് ക്രെഡിറ്റ് കാര്ഡ് (കെസിസി) പദ്ധതിയെ സംബന്ധിച്ച പ്രാമാണിക സര്ക്കുലര് (Master Circular) റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളില് കിസ്സാന് ക്രെഡിറ്റ്കാര്ഡു പദ്ധതിയെ സംബന്ധിച്ച് മാര്ഗ്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സര്ക്കുലര്, 2018 ജൂണ് 30 വരെ ആര്.ബി.ഐ. കിസ്സാന് ക്രെഡിറ്റുകാര്ഡ് പദ്ധതിയെ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങളെ ക്രോഡീകരിച്ച് നല്കിയിരിക്കുന്നു. അനുബന്ധം കാണുക. ഈ പ്രാമാണിക സര്ക്കുലര് ആര്.ബി.ഐ.യുടെ http://www.rbi.org.in. എന്ന വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിശ്വാസപൂര്വ്വം (സൊനാലിസെന് ഗുപ്ത) Encl: മുകളില് സൂചിപ്പിച്ചതുപോലെ കിസ്സാന് ക്രെഡിറ്റ്കാര്ഡ് പദ്ധതിയെ (കെസിസി) സംബന്ധിച്ച പ്രാമാണിക സര്ക്കുലര്. 1. ആമുഖം കിസ്സാന് ക്രെഡിറ്റ്കാര്ഡ് പദ്ധതി (കെസിസി) കര്ഷകര്ക്ക് അവര്ക്കുള്ള ഭൂമിയുടെ അടിസ്ഥാനത്തില്, എല്ലാ ബാങ്കുകളും സമാനരീതിയില് ഉള്ക്കൊ ള്ളാന്വേണ്ടി 1998-ല് ആരംഭിച്ചതാണ്. കര്ഷകര്ക്ക് വിത്ത്, വളം, കീടനാശിനികള് എന്നിവ പ്രയാസം കൂടാതെ വാങ്ങാനും കാര്ഷികോല്പാദ നത്തിനുവേണ്ട രൊക്കം പണം കണ്ടെത്താനും ഉപയോഗിക്കാന്വേണ്ടിയാണ് ഈ പദ്ധതി. പദ്ധതി പിന്നീട് 2004-ല് കര്ഷകര്ക്ക് അനുബന്ധ കാര്ഷികാ വശ്യങ്ങ ള്ക്കും, കാര്ഷിക പ്രവര്ത്തനങ്ങള്ക്കല്ലാതെയുള്ള നിക്ഷേപാവശ്യ ങ്ങള്ക്കും ഉപയോഗിക്കാവുന്ന രീതിയില് വികസിപ്പിച്ചു. 2012-ല് ശ്രീ. ടി.എം. ഭാസി (സി.എം.ഡി. ഇന്ത്യന് ബാങ്ക്)ന്റെ നേതൃത്വത്തിലുള്ള ഒരു വര്ക്കിംഗ്ഗ്രൂപ്പ് പദ്ധതി ലളിതമാക്കുന്നതിനും ഇലക്ടോണിക് കിസ്സാന് ക്രെഡിറ്റു കാര്ഡുകള് വിതരണം ചെയ്യുന്നത് സാദ്ധ്യമാക്കാനുംവേണ്ടി പദ്ധതിയെ പുനരവലോക നത്തിന് വിധേയമാക്കി ബാങ്കുകള് കെസിസി പദ്ധതി പ്രാവര്ത്തിക മാക്കുന്നതിനുവേണ്ട വിശാലമായ മാര്ഗ്ഗനിര്ദ്ദേശങ്ങള് പദ്ധതിയില്ഉള്പ്പെടുത്തിയിട്ടുണ്ട്. നടപ്പാക്കുന്ന ബാങ്കുകള്ക്ക്, സ്ഥാപനം, സ്ഥലം പ്രത്യേകാവ ശ്യങ്ങള് എന്നിവയ്ക്കനു യോജ്യമാംവിധം, പദ്ധതി ഉള്ക്കൊ ള്ളാന്വേണ്ട വിവേചനാധികാരമുണ്ട്. 2. പദ്ധതിയുടെ പ്രയോഗക്ഷമത തുടര്ന്നുവരുന്ന ഖണ്ഡികകളില് വിവരിക്കുന്ന കിസ്സാന് ക്രെഡിറ്റ്കാര്ഡ് പദ്ധതി, വാണിജ്യ ബാങ്കുകള്, ആര്.ആര്.ബി.കള്, സ്മാള് ഫിനാന്സ് ബാങ്കുകള്, സഹകരണ സംഘങ്ങള് എന്നിവ നടപ്പില് വരുത്തേണ്ടതാണ്. 3. ലക്ഷ്യങ്ങള് കര്ഷകര്ക്ക് പര്യാപ്തവും അവസരോചിതവുമായ വായ്പാസഹായം ബാങ്കിംഗ് വ്യവസ്ഥയി ല്നിന്നും ഏകജാലകത്തിലൂടെയും, ലളിതവും അയവുള്ളതുമായ നടപടി ക്രമങ്ങളിലൂടെയും അവരുടെ താഴെപ്പറ യുന്ന കാര്ഷികാവശ്യങ്ങള്ക്കും മറ്റാവശ്യ ങ്ങള്ക്കും ലഭ്യമാക്കുക യെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. (a) വിളകള് കൃഷിചെയ്യാന് പര്യാപ്തമായ ഹ്രസ്വകാല വായ്പ. (b) വിളവെടുപ്പുകഴിഞ്ഞുള്ള ചിലവുകള് (c) ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള വായ്പ (d) കര്ഷകന്റെ വീട്ടാവശ്യങ്ങള് നിറവേറ്റാനുള്ള തുക (e) കാര്ഷികോപകരണങ്ങളുടെ സംരക്ഷണത്തിനും അനുബന്ധ കാര്ഷിക പ്രവര്ത്തന ങ്ങള്ക്കുമുള്ള തുക. കുറിപ്പ്: (f) കാര്ഷികവും അനുബന്ധപ്രവര്ത്തനങ്ങള്ക്കുമുള്ള നിക്ഷേപാവശ്യങ്ങ ള്ക്കുമുള്ള തുക (a) മുതല് (e) വരെയുള്ള ആവശ്യങ്ങള്ക്കുള്ള ആകെത്തുക ഹ്രസ്വകാലവായ്പാ പരിധിയായും ‘f’ നു കീഴില്വരുന്ന ഘടകങ്ങളുടെ ആകെത്തുക ദീര്ഘാകാല വായ്പാപ രിധിയായും കണക്കാക്കാം. 4. യോഗ്യത (I) കര്ഷകര്- വ്യക്തി/ഒന്നില്കൂടുതല് വ്യക്തികളായ വായ്പക്കാര്-സ്വന്തമായി കൃഷിയിലേര്പ്പെടുന്നവര്. (II) കുടികിടപ്പു കര്ഷകര്, വാക്കാല്പാട്ടക്കാര് പങ്ക്കൃഷിക്കാര്. (III) സ്വയംസഹായ ഗ്രൂപ്പുകള് (SHGs) അല്ലെങ്കില് കൂട്ടുബാദ്ധ്യതാഗ്രൂപ്പുകളായ (JLGs) കര്ഷകര്-കുടികിടപ്പുകാരും പങ്ക് കൃഷിക്കാരും ഇതില് ഉള്പ്പെടും. 5. വായ്പാ പരിധിനിര്ണ്ണയം/വായ്പാതുക കിസ്സാന് ക്രെഡിറ്റ് കാര്ഡിനുള്ള വായ്പപരിധി താഴെപ്പറയുംവിധം നിര്ണ്ണയിക്കാം. 5.1. പരിധികര്ഷകരല്ലാത്ത എല്ലാ കര്ഷകരും1 5.1.1. ആദ്യവര്ഷത്തേക്ക് ഹ്രസ്വകാല പരിധികണ്ടുപിടിക്കണം. (ഒരുവിള/ ഒരുവര്ഷം എന്ന കണക്കില്) വിളയ്ക്കുവേണ്ട വായ്പാതോത്/ജില്ലാതല സാങ്കേതിക സമിതി തീരുമാനിച്ചിട്ടുള്ളത്.) കൃഷി ചെയ്യേണ്ടുന്ന ഭൂമിയുടെ വിസ്തൃതി +10% വിളവെടു പ്പുകഴിഞ്ഞുള്ള /വീട്ടു ചിലവുകള് /ഉപഭോഗ ചിലവുകള് + കാര്ഷികോപകര ണങ്ങളുടെ അറ്റകുറ്റപ്പണികള്ക്കും മറ്റുമുള്ള ചിലവുക ളുടെ 20% + വിളഇന്ഷ്വറ ന്സ്/PAIS, ആരോഗ്യ ഇന്ഷ്വറന്സ് + ആസ്തികളുടെ ഇന്ഷ്വറന്സ്. 5.1.2. രണ്ടാം വര്ഷത്തേക്കും തുടര്ന്നുള്ള വര്ഷത്തേക്കുമുള്ള പരിധി കൃഷിയിറക്കുന്ന തിനുവേണ്ടിയുള്ള ഒന്നാം വര്ഷ വായ്പാപരിധി മുകളില് കാണിച്ചതുപോലെ കണക്കാക്കിയത് അതിന്റെ 10 ശതമാനം വ്യയവര്ദ്ധനവ് /വായ്പാതോതിലെ വര്ദ്ധനവ് തുടര്ന്നുള്ള ഓരോ വര്ഷവും (രണ്ടാം, മൂന്നാം, നാലാം, അഞ്ചാം വര്ഷങ്ങള്) കൂടെ കിസ്സാന് ക്രെഡിറ്റ്കാര്ഡിന്റെ കാലാവധിയായ 5 വര്ഷത്തേക്കുള്ള കാലാവധി വായ്പാ ഘടകം (ചിത്രീകരണം-I) 5.1.3. വര്ഷത്തില് ഒന്നില്കൂടുതല് വിളകള് കൃഷിചെയ്യുമ്പോള് ആദ്യവര്ഷം ഉദ്ദേശിക്കുന്ന കൃഷിയിറക്കലിന്റെ ശൈലിയില്, മുകളില്കാണിച്ചതുപോലെ പരിധി നിശ്ചയിക്കുക. വ്യയവര്ദ്ധന/വായ്പാതോതിലുള്ള, തുടര്ന്നുള്ള വര്ഷങ്ങളിലെ (ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നീ വര്ഷങ്ങള്) വര്ദ്ധനവ് എന്നിവയുടെ 10% കൂടി ഓരോ വര്ഷവും കര്ഷകന് തുടര്ന്നുള്ള നാലുവര്ഷവും ഓരോ വിളമാതൃക തന്നെ സ്വീകരിക്കുന്നു എന്ന അനുമാനത്തിലാണ് കര്ഷകന് തുടര്ന്നുള്ള വര്ഷങ്ങളില് വിളമാതൃക മാറ്റുകയാണെങ്കില്, പരിധി പുനര്നിര്ണ്ണയിക്കണം. (ചിത്രീകരണം-I) 5.1.4. മൂലധന നിക്ഷേപത്തിനുള്ള ദീര്ഘകാല വായ്പ, കൃഷിഭൂമിയുടെ വികസനം, ചെറിയതോതിലുള്ള ജലസേചനം, കൃഷിയുപകരണങ്ങള് വാങ്ങല് അനുബന്ധ കാര്ഷികപ്ര വര്ത്തനങ്ങള് ഏറ്റെടുക്കുക എന്നിവയ്ക്കായി മൂലധന നിക്ഷേപം നടത്താന് ദീര്ഘകാല വായ്പകള് നല്കേണ്ടതുണ്ട്. കര്ഷകന് വാങ്ങാനുദ്ദേശിക്കുന്ന കാര്ഷികാസ്തികളുടെ യൂണിറ്റ് വില, ഏറ്റെടുത്തിട്ടുള്ള അനുബന്ധപ്രവര്ത്തനങ്ങള്/ ബാങ്കിന്റെ അനുമാനത്തില് തിരിച്ചടവി നുള്ള കഴിവ് അതോടൊപ്പം കര്ഷകന് ഇപ്പോഴുള്ള വായ്പകളുടെ ഭാരം എന്നിവ അടിസ്ഥാനമാ ക്കിവേണം ബാങ്ക് ദീര്ഘ/ഹ്രസ്വകാല വായ്പകളുടെ തുക നിശ്ചയിക്കേണ്ടത്. അഞ്ചുവര്ഷക്കാലം ഉദ്ദേശിക്കുന്ന നിക്ഷേപങ്ങള്, ബാങ്കിന്റെ കണക്കുകൂട്ടലില് കര്ഷകന്റെ വായ്പതിരിച്ചടവിനുള്ള കഴിവ് എന്നിവ അടിസ്ഥാനമാക്കി യായിരിക്കണം ദീര്ഘകാല വായ്പയുടെ പരിധി നിശ്ചയിക്കേണ്ടത്. 5.1.5. അനുവദനീയമായ കൂടിയ പരിധി: അഞ്ചാം വര്ഷം കണക്കാക്കിയിട്ടുള്ള ഹ്രസ്വകാല വായ്പാപരിധിയും ദീര്ഘകാല വായ്പയായി ഉദ്ദേശിക്കുന്ന തുകയും ചേര്ന്നതാണ്. അനുവദനീയമായ ഏറ്റവും കൂടിയ വായ്പാപരിധി. ഇതിനെ കിസ്സാന് ക്രെഡിറ്റ് കാര്ഡ് പരിധിയായി കണക്കാക്കാം. 5.1.6. ഉപപരിധികളുടെ നിര്ണ്ണയം i) ഹ്രസ്വകാല വായ്പകളും, ദീര്ഘകാല വായ്പകളും വ്യത്യസ്ഥ പലിശ നിരക്കുകളിലാണ് അനുവദിക്കപ്പെടുന്നത്. നിലവില് 3 ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല വിളവായ്പകള്ക്ക് പലിശ സബ്വെന്ഷന്/കൃത്യമായ തിരിച്ചടവി നുള്ള കേന്ദ്രഗവണ്മെന്റിന്റെ പ്രോത്സാഹന സൗജന്യം എന്നിവയിന് കീഴില് വരുന്നവയാണ്. കൂടാതെ, ഹ്രസ്വകാല വായ്പകള്ക്കും ദീര്ഘകാല വായ്പ കള്ക്കുമുള്ള തിരിച്ചടവു ഷെഡ്യൂളുകളും വ്യത്യസ്ഥമാണ്.2 ii) ഉപയോഗിക്കാവുന്ന പരിധി (Drawing limit) വിളവെടുപ്പ് ക്രമത്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കാവുന്ന ഹ്രസ്വകാല കാഷ്ക്രെഡിറ്റ് പരിധി നിശ്ചയിക്കുക. വിളവുല്പാദനം, കൃഷിയുപകരണങ്ങളുടെ കേടുതീര്ക്ക ല്, സംരക്ഷണം, വീട്ടുചിലവുകള് എന്നിവയ്ക്കുള്ള പണം കര്ഷകന്റെ സൗകര്യം അനുസരിച്ച് പിന്വലിക്കാന് അനുവദിക്കേണ്ടതാണ്. ഏതെങ്കിലും ഒരുവര്ഷം ജില്ലാതല സാങ്കേതിക സമിതി പുതുക്കി നിശ്ചയിച്ചത്, അഞ്ചുവര്ഷത്തെ പരിധി നിര്ണ്ണയത്തിനുവേണ്ടി പരിഗണിച്ച 10 ശതമാനം വര്ദ്ധന എന്നതില് കവിഞ്ഞാല്, കര്ഷകനുമായി ചര്ച്ചചെയ്ത് ഉപയോഗിക്കാവുന്ന വായ്പാപരിധി പുതുക്കി നിശ്ചയിക്കേണ്ടതാണ്. അങ്ങിനെ പുതുക്കുമ്പോള് കാര്ഡിന്റെ പരിധിതന്നെ വര്ദ്ധിപ്പിക്കേണ്ടിവന്നാല് (നാലാംവര്ഷം അല്ലെങ്കില് അഞ്ചാം വര്ഷം) അപ്രകാരം ചെയ്യുകയും കര്ഷകനെ അറിയിക്കുകയും വേണം. iii) ദീര്ഘകാല വായ്പകള്ക്ക്, നിക്ഷേപത്തിന്റെ സ്വഭാവമനുസരിച്ച്, തവണകള് പിന്വലിക്കാനും, ഉദ്ദേശിക്കുന്ന നിക്ഷേപങ്ങളുടെ സാമ്പത്തികായുസ്സ് (Economic life) അനുസരിച്ച് തിരിച്ചടവ് തവണകള് നിശ്ചയിക്കു കയും വേണം. ഏതു സമയത്തും കര്ഷകന്റെ മൊത്തം ബാദ്ധ്യത, ആ വര്ഷത്തെ ഉപയോഗിക്കാവുന്ന പരിധിക്കുള്ളി ലായിരിക്കണമെന്ന് ഉറപ്പുവ രുത്തണം. iv) കാര്ഡിന്റെ പരിധി അല്ലെങ്കില് ബാദ്ധ്യത കൂടുതല് സെക്യൂരിറ്റി ആവശ്യപ്പെടു ന്നുവെങ്കില്, അനുയോജ്യമായ സെക്യൂരിറ്റി ബാങ്കുകള് അവരുടെ നയമനുസരിച്ച് എടുത്തുകൊള്ളേണ്ടതാണ്. 5.2. പരിധി കര്ഷകന് (Marginal farmer) ഭൂമിയുടെ വിസ്തീര്ണ്ണം, കൃഷിചെയ്യുന്ന വിളവുകള്, വിളവെടുപ്പിനുശേഷം ഉല്പന്നം വെയര്ഹൗസില് സൂക്ഷിക്കുന്നതിനുവേണ്ടിവരുന്ന വായ്പാവശ്യങ്ങള്, മറ്റ് അനുബന്ധചില വുകള്, വീട്ടാവശ്യത്തിനുവേണ്ട ചിലവുകള് എന്നിവ അടിസ്ഥാനമാക്കിയും, കൃഷിയുപകര ണങ്ങള് വാങ്ങുക, ചെറിയ ഗോശാലകള്, കോഴിവളര്ത്തല് എന്നിവയ്ക്കുള്ള ചിലവുകള് ഇവയൊക്കെ ആധാരമാക്കി, ഒരു ശാഖാമാനേജര് കൃഷിഭൂമിയുടെ വില കണക്കിലെടുക്കാതെ നടത്തുന്ന ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തില് 10,000 രൂപ മുതല് 50,000 രൂപ വരെയുള്ള അയവുള്ള ഒരു കെസിസി പരിധി (Flexi KCC) നിശ്ചയിക്കാവുന്നതാണ്. ഇവയെ അടിസ്ഥാന മാക്കി, ഒരു സമ്മിശ്ര കെസിസി പരിധി (Composite KCC limit) അഞ്ചുവര്ഷക്കാലാവധിയിലേക്ക് നിശ്ചയിക്കാവുന്നതാണ്. കൃഷിയിറക്കലിന്റെ ക്രമം മാറുമ്പോഴും വായ്പാത്തോതില് മാറ്റം വരുമ്പോഴും കൂടിയ ഒരു പരിധി വേണ്ടിവരുകയാണെങ്കില് ഖണ്ഡിക 4.1 (ചിത്രീകരണം II) ല് നല്കിയിട്ടുള്ള വിലയിരുത്തല്പ്രകാരം നിശ്ചയിക്കാവുന്നതാണ്. 6. വിതരണം (Disbursement) 6.1. കെസിസി പരിധിയുടെ ഹ്രസ്വകാല വായ്പാഘടകം ഒരു ചാക്രിക കാഷ് ക്രെഡിറ്റ് (Revolving cash credit) രൂപത്തിലുള്ളതാണ്. പണം പിന്വലിക്കുന്നതിലും, അടയ്ക്കുന്നതിലും ഒരു നിയന്ത്രണവും പാടില്ല. താഴെക്കാണുന്ന ഏതെങ്കിലും ഉപാധിവഴി നിലവിലെ സീസണി ലേക്കോ, ഈ വര്ഷത്തേക്കോ ഉള്ള പിന്വലിക്കാവുന്നതുക, അപ്രകാരം പിന്വലിക്കാന് അനുവദിക്കാവുന്നതാണ്. I. ബാങ്ക് ശാഖയിലൂടെ II. ചെക്കു സൗകര്യം ഉപയോഗിച്ച് III. എ.ടി.എം./ഡബിറ്റ്കാര്ഡ് എന്നിവ ഉപയോഗിച്ച് IV. ബിസിനസ്സ് പ്രതിനിധികളിലൂടെയും, ബാങ്കിംഗ് ഔട്ട്ലെറ്റ്/പാര്ട്ട്ടൈം ബാങ്കിംഗ് ചാനലില് 3 എന്നിവയിലൂടെയും V. പഞ്ചസാരമില്ലുകള്, കോണ്ട്രാക്റ്റ് ഫാര്മിംഗ് കമ്പനികള്, ഇവ പ്രത്യേകിച്ച് ടൈ അപ്പ് വായ്പകള്ക്ക്. VI. കൃഷി സാധനങ്ങള് വില്ക്കുന്നയിടങ്ങളിലെ പി.ഒ.എസ്. മെഷീനുകളിലൂടെ. VII. മണികളിലും, കൃഷി സാധനങ്ങള് കൈകാര്യം ചെയ്യുന്ന ഇടങ്ങളിലും മൊബൈല് അടിസ്ഥാനമാക്കിയുള്ള ഇടപാടുകളിലൂടെ. 6.2. നിക്ഷേപങ്ങള്ക്കുള്ള ദീര്ഘകാല വായ്പ മുന്കൂട്ടി നിശ്ചയിച്ചിട്ടുള്ള തവണകള്പ്രകാരം പിന്വലിക്കാവുന്നതാണ്. 7. ഇലക്ട്രോണിക് കിസാന് ക്രെഡിറ്റ് കാര്ഡുകള് അനുബന്ധം, വിഭാഗം II-ല് നിര്ദ്ദേശിച്ചിട്ടുള്ളതുപോലെ എല്ലാ പുതിയ കിസാന് ക്രെഡിറ്റ് കാര്ഡുകളും സ്മാര്ട്ട്കാര്ഡും ഡബിറ്റ്കാര്ഡും ചേര്ന്നായിരിക്കണം. നിലവിലുള്ള കെസിസി കള് പുതുക്കുമ്പോള് കര്ഷകര്ക്ക് സ്മാര്ട്ട് കാര്ഡും ഡബിറ്റ് കാര്ഡും ചേര്ന്ന കാര്ഡുകള് നല്കണം. കുറിപ്പ്: കര്ഷകന്റേയും, ബാങ്കിന്റെയും ഇടപാടുകളുടെ ചിലവുക ള്കുറയ്ക്കുന്നതിന് v, vi, vii എന്നീ ഉപാധികള് കഴിവതും വേഗത്തില് ആവിഷ്ക്കരിക്കേണ്ടതാണ്. 8. സാധുതയും പുതുക്കലും I. ബാങ്കുകള് കെസിസിയുടെ സാധുതാകാലാവധിയും കാലാകാലങ്ങളിലുള്ള പുനരവലോക നങ്ങളും നിശ്ചയിക്കണം. II. പുനരവലോകനത്തില് കെസിസി സൗകര്യം തുടര്ന്നു നല്കാമെന്നോ, പരിധി വര്ദ്ധിപ്പിക്കാമെന്നോ, കുറയ്ക്കാമെന്നോ തീരുമാനിച്ചേക്കാം. കൃഷിയിടത്തിന്റെ വ്യാപ്തി വര്ദ്ധിച്ചതുകാരണമോ, കൃഷിയിറക്കുന്നതിന്റെ ക്രമം മാറിയതുകാരണമോ, കര്ഷകന്റെ പ്രവൃത്തി മൂലമോ, കെസിസി പരിധിതന്നെ പിന്വലിക്കുന്നതില് കലാശിച്ചെന്നുംവരാം. III. കര്ഷകനെ ബാധിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ ഫലമായി ബാങ്ക് കെസിസി പരിധിയുടെ കാലാവധി നീട്ടികൊടുക്കുമ്പോഴോ, തിരിച്ചടവിന്റെ കാലാവധി പുനര്നിശ്ചയം നടത്തി നല്കുമ്പോഴോ, അക്കൗണ്ട് തൃപ്തികരമായിട്ടോ അല്ലാതെയാണോ നടത്തികൊണ്ടു പോവുന്നത് എന്ന് നിര്ണ്ണയിക്കാനുള്ള കാലാവധി നീണ്ടുപോവും. വായ്പാപരിധിയുടെ കാലാവധിയും അതിനാല് നീട്ടികൊടുക്കും. അങ്ങനെ ഉദ്ദേശിക്കുന്ന ദീര്ഘിപ്പിക്കല് ഒരു വിളവെടുപ്പുകാലത്തിനും പുറത്താണെങ്കില് ദീര്ഘിപ്പിച്ച കാലത്തുള്ള അക്കൗണ്ടിലെ ഡെബിറ്റുകള് ഒരു പ്രത്യേക ദീര്ഘകാലഅക്കൗണ്ടില്മാറ്റി തിരിച്ചടവിനുള്ള തവണകള് നിശ്ചയിച്ചു നല്കേണ്ടതാണ്. 9. പലിശ നിരക്ക് (ആര്.ഒ.ഐ.) ഡി.ബി.ആര്. (DBR) പ്രാമാണിക നിര്ദ്ദേശങ്ങളില് പറഞ്ഞിട്ടുള്ള വായ്പകള്ക്ക് ഈടാക്കുന്ന പലിശനിരക്കുതന്നെ ഇതിനും നിശ്ചയിച്ചിരിക്കുന്നു. 10. തിരിച്ചടവിനുള്ള കാലാവധി 10.1. ഏതു വിളയ്ക്കാണോ വായ്പകള് നല്കിയത് അതിന്റെ വിളവെടുപ്പും വില്പനയും നടക്കാന് സാദ്ധ്യതയുള്ള സമയത്തെ അടിസ്ഥാനമാക്കി തിരിച്ചടവ് കാലാവധി നിശ്ചയിക്കണം. 10.2. നിക്ഷേപവായ്പകള്ക്ക് ബാധകമായ നിലവിലുള്ള നിര്ദ്ദേശങ്ങളനുസരിച്ചും, പ്രവര്ത്തന ങ്ങളുടെ സ്വഭാവമനുസരിച്ചും, ദീര്ഘകാലവായ്പാ ഘടകം (term loan component) അഞ്ചു വര്ഷങ്ങള്ക്കുള്ളില് അടച്ചു തീര്ക്കാവുന്ന രീതിയില്, തിരിച്ചടവ് നിശ്ചയിക്കണം. 10.3. നിക്ഷേപത്തിന്റെ സ്വഭാവമനുസരിച്ച് വേണമെങ്കില്, വായ്പനല്കുന്ന ബാങ്കുകള്ക്ക് ദീര്ഘകാലവായ്പകള്ക്ക് നീണ്ട ഒരു തിരിച്ചടവ് കാലാവധി നല്കാവുന്നതാണ്. 11. മാര്ജിന് ബാങ്കുകള്ക്ക് നിശ്ചയിക്കാം. 12. സുരക്ഷാ ജാമ്യം (Security) 12.1. ആര്.ബി.ഐ. യുടെ മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കനുസൃതമായ സെക്യൂരിറ്റി ബാധകമാ യിരിക്കും. 12.2. ആവശ്യമുള്ള ജാമ്യം അല്ലെങ്കില് ഈട് താഴെ പറയും പ്രകാരമായിരിക്കും. i. വിളജാമ്യം. ഒരുലക്ഷം രൂപവരെയുള്ള കെസിസി പരിധികള്ക്ക് മാര്ജിനും & ജാമ്യവും ഒഴിവാക്കിയിരിക്കുന്നു. ii. തിരിച്ചടവിന് ടൈഅപ് ഉള്ളപ്പോള് കാര്ഡുകള്ക്ക് 3 ലക്ഷം രൂപവരെ സമാന്തര സെക്യൂരിറ്റികള് (Collateral Securities) ആവശ്യപ്പെടാതെ വിളജാമ്യത്തിന്മേല് മാത്രം വായ്പ അനുവദിക്കാം. iii. സമാന്തര സെക്യൂരിറ്റി (Collateral Security) : ഒരു ലക്ഷം രൂപവരെയും, തിരിച്ചടവിന് ടൈഅപ്പ് ഉള്ള വായ്പകള്ക്ക് 3 ലക്ഷം രൂപവരെയും ഉള്ള പരിധികള്ക്ക് മുകളിലുള്ള വായ്പകള്ക്ക് സമാന്തര സെക്യൂരിറ്റികള് ആവശ്യപ്പെടുന്നതിന് ബാങ്കുകള്ക്ക് വിവേചനാധികാരമുണ്ട്. iv. ഭൂരേഖകളില് ഓണ്ലൈന്വഴി ബാദ്ധ്യത രേഖപ്പെടുത്താന് സൗകര്യമുള്ള സംസ്ഥാനങ്ങ ളില് അപ്രകാരം ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. 13. ബന്ധപ്പെട്ട മറ്റുകാര്യങ്ങള് താഴെപ്പറയുന്ന കാര്യങ്ങളില് ഐകരൂപ്യം വേണം. 13.1. പ്രസക്തമായ സബ്വെന്ഷന്, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെയോ, സംസ്ഥാന ഗവണ്മെ ന്റുകളുടേയോ, കൃത്യസമയത്തുള്ള തിരിച്ചടവിനു നല്കുന്ന പ്രോത്സാഹനം.4 ബാങ്കുകള് ഇക്കാര്യത്തില് ഏറ്റവും കൂടുതല് കര്ഷകര്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാന് വേണ്ടത്ര പരസ്യപ്രചാരണം നടത്തണം. 13.2. നിര്ബന്ധവിളഇന്ഷ്വറന്സിനുപുറമെ കര്ഷകന്, ഏതുതരത്തിലുമുള്ള ആസ്തിഇന്ഷ്വറ ന്സ്, അപകടഇന്ഷ്വറന്സ് (PAIS ഉള്പ്പെടെ), ആരോഗ്യ ഇന്ഷ്വറന്സ് (ആ ഇന്ഷ്വറന്സ് ലഭ്യമായിടത്ത്) എന്നിവയുടെ പ്രയോജനം നേടാനും, കെസിസി അക്കൗണ്ടിലൂടെ അവയ്ക്കുള്ള പ്രീമിയം അടയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ വ്യവസ്ഥകളനുസരിച്ചു പ്രീമിയം കര്ഷകനോ ബാങ്കോ വഹിക്കണം. കര്ഷക ഉപഭോക്താക്കളെ ഇന്ഷ്വറന്സ് പരിരക്ഷ ഉണ്ട് എന്ന വിവരം അറിയിക്കുകയും അവരുടെ സമ്മതം (വിളഇന്ഷ്വറന്സ് നിര്ബന്ധമായതിനാല്, അതൊഴിച്ചു) അപേക്ഷവാങ്ങു മ്പോള്തന്നെ വാങ്ങുകയും വേണം. 13.3. ആദ്യം കെസിസി എടുക്കുമ്പോള് ഒറ്റത്തവണ ഉടമ്പടികള്5 ഒപ്പിട്ടെടുത്താല് മതി. രണ്ടാം വര്ഷംമുതല് ലളിതമായ ഒരു പ്രഖ്യാപനം കൃഷി ചെയ്യുന്നതും ചെയ്യാനുദ്ദേശിക്കുന്ന തുമായ വിളകളെ കുറിച്ച്) മാത്രം എടുത്താല്മാതി. 14. എന്.പി.എ. അക്കൗണ്ടായി വര്ഗ്ഗീകരണം 14.1. വരുമാനാംഗീകാരം, ആസ്തി വര്ഗ്ഗീകരണം, ലാഭത്തില്6 കൊള്ളിക്കുക തുടങ്ങി നില വിലുള്ള പ്രുഡന്ഷ്യല് നിയമങ്ങള് കെസിസി പദ്ധതിയിന് കീഴില് നല്കിയിട്ടുള്ള വായ്പകള്ക്കും ബാധകമാണ്. 14.2. പലിശ ഈടാക്കുന്നത് കാര്ഷിക വായ്പകള്ക്ക് ബാധകമായുള്ള തരത്തില്, സമാനരൂപ ത്തിലായിരിക്കണം. 15. പ്രോസസിംഗ് ഫീ, ഇന്സ്പെക്ഷന്ചാര്ജ്ജുകള് മറ്റുചാര്ജ്ജുകള്, ഇവ ബാങ്കുകള്ക്ക് നിശ്ചയിക്കാം. 16. കെസിസി പദ്ധതി നടപ്പിലാക്കുമ്പോള് പാലിക്കേണ്ട മറ്റു വ്യവസ്ഥകള്. 16.1. കര്ഷകന് വെയര്ഹൗസ് രസീതിനെതിരെ അയാളുടെ ഉല്പന്നത്തിന് വായ്പ ആവശ്യപ്പെട്ടാല് നിലവിലുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളുമനുസരിച്ച് അപേക്ഷ പരിഗണിയ്ക്കാം. ഇത്തരം വായ്പകള് അനുവദിക്കുമ്പോള്, അത് വിളവായ്പയുമായി ബന്ധപ്പെടുത്തുകയും ഈട്വായ്പ (Pledge loan) എടുക്കുന്ന സമയത്ത് അതുപയോഗിച്ച് നിലവിലുള്ള വിളവായ്പ (കര്ഷകന് ആഗ്രഹിക്കുന്നെങ്കില്) അടച്ചു തീര്ക്കേണ്ടതുമാണ്. 16.2. ബാങ്കുകള്ക്കെല്ലാം, അവയുടെ ബ്രാന്ഡിംഗ് ഉള്ള കെസിസി കാര്ഡുകള് നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI) വിഭാവന ചെയ്തു നല്കും. വിതരണചാനലുകള് - സാങ്കേതിക സ്വഭാവങ്ങള് 1. കാര്ഡ് പുറപ്പെടുവിക്കല് പദ്ധതിയിന് കീഴിലുള്ള ഗുണഭോക്താക്കള്ക്ക് ഒരു ബയോമെട്രിക് സ്മാര്ട്ട് കാര്ഡ്/ഡബിറ്റു കാര്ഡ് (എ.ടി.എമ്മുകളിലും കയ്യില് വച്ചുപയോഗിക്കാവുന്ന സ്വൈപ്പ് മെഷിനുകളില് ഉപയോഗിക്കാവുന്നതും, കര്ഷകരുടെ തിരിച്ചറിവ്, ആസ്തികള്, കൈവശമുള്ള ഭൂമി, വിശ്വസ്തത സൂചിപ്പിക്കുന്ന രൂപരേഖ എന്നീ വിവരങ്ങള് ഉള്ക്കൊള്ളുന്നതും) നല്കും. എല്ലാ കെസിസി ഉടമസ്ഥര്ക്കും മുകളില് പറഞ്ഞതിലേതെങ്കിലും അല്ലെങ്കില് രണ്ടുംകൂടി ചേര്ന്നതുമായ താഴെകാണുന്നതരം കാര്ഡുകള് നല്കപ്പെടും. 2. കാര്ഡിന്റെ തരം കാന്തികശക്തിയുള്ളതും PIN ഉള്ളതും (വ്യക്തിയെ തിരിച്ചറിയുന്ന നമ്പര്) ISO IIN (രാജ്യാന്തര സ്റ്റാന്ഡേര്ഡ്സ് ഓര്ഗനൈസേഷന് തിരിച്ചറിയല് നമ്പര്) ഉള്ളതുമായ ഒരു സ്ട്രൈപ്പ് കാര്ഡ്. എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും, മൈക്രോ എ.ടി.എമ്മുകളിലും ഇതുപയോഗിക്കാം. UIDAI യുടെ (ആധാര് സ്ഥിരികരണം) കേന്ദ്രീകൃത ബയോമെട്രിക് സ്ഥിരീകരണ സമ്പ്രദായം ഉപയോഗിക്കണമെന്ന് ബാങ്കുകള്ക്ക് തോന്നുകയാണെങ്കില് കാന്തിക വരകളുള്ളതും ISO IIN പിന് (PIN) ഉള്ള UIDAI യുടെ ബയോമെട്രിക് സ്ഥിരീകരണമുള്ള കാര്ഡുകളും നല്കാം. ബാങ്കിടപാടുകാരുടെ അടിത്തറ കണക്കാക്കി കാന്തികവരകളുള്ളതും ബയോമെട്രിക് സ്ഥിരീകരണമുള്ളതുമായ ഡബിറ്റുകാര്ഡുകളും നല്കാം. UIDAI വിപുലമാക്കുന്നതുവരെയും, ബാങ്കുകള്ക്ക് ഇപ്പോള് നിലവിലുള്ള കേന്ദ്രീകൃത ബയോമെട്രിക് സംവിധാനമുപയോഗിച്ച് പരസ്പര പ്രവര്ത്തനക്ഷ(inter operability)മത യില്ലാതെ, പ്രവര്ത്തിക്കാമെന്ന് കരുതുന്നെങ്കില്, അപ്രകാരം ചെയ്യാവുന്നതാണ്. ബാങ്കുകള്ക്ക് EMVC യുറോപ്പേ, മാസ്റ്റര് കാര്ഡ്, വിസ പരസ്പര പ്രവര്ത്തനക്ഷമതയുള്ള ആഗോള സ്റ്റാന്ന്റേഡും സമഗ്ര സര്ക്യൂട്ട് കാര്ഡുകള്) Rupay ക്ഷമതയുള്ള ചിപ്പു കാര്ഡുകളും (കാന്തിക വരകളും ISO IIN പിന്നുകള് (PIN) ഉള്ളവയും നല്കാവുന്നതാണ്. കൂടാതെ, ബയോമെട്രിക് സ്ഥിരികരണമുള്ള കാര്ഡുകളും, സ്മാര്ട്ട് കാര്ഡുകളും, IDBRT യും IBA യും നിഷ്കര്ഷിച്ചിട്ടുള്ള സാമാന്യമായ ഓപ്പണ് സ്റ്റാന്ഡേര്ഡ് അനുധാവനം ചെയ്യുന്നവയായിരിക്കണം. ഇത് കൃഷിസാധനങ്ങള് വില്ക്കുന്നവരിലൂടെ തടസ്സങ്ങളില്ലാതെ ഇടപാടുകള് നടത്താനും, മണ്ഡികളിലും ശേഖരണ കേന്ദ്രങ്ങളിലും നിന്ന് വില്പനമൂല്യം കര്ഷകരുടെ അക്കൗണ്ടുകളില് വരവുവയ്പിച്ചെടുക്കാനും സഹായിക്കും. 3. വിതരണ ചാനലുകള് കര്ഷകര് അവരുടെ കെ.സി.സി. അക്കൗണ്ടുകളിലെ ഇടപാടുകള് കിസാന് ക്രെഡിറ്റ് കാര്ഡുവഴി സാര്ത്ഥകമായി നടത്താന് സഹായിക്കുന്നതിനായി, ഒരു തുടക്കമെന്നനിലയില് താഴെപ്പറയുന്ന വിതരണ ചാനലുകള് ലഭ്യമാക്കേണ്ടതാണ്. 1. എ.ടി.എം./മൈക്രോ എടിഎം. എന്നിവ വഴി 2. സ്മാര്ട്ട് കാര്ഡുപയോഗിച്ച് ബി.സി.കള്വഴി 3. കൃഷിസാധന വില്പനക്കാരുടെ പിഒഎസ് മെഷിനുകള്വഴി 4. IMPS സൗകര്യമുള്ള മൊബൈല് ബാങ്കിംഗ്/ IVR 5. ആധാര് അധിഷ്ഠിത കാര്ഡുകള്. 4. മൊബൈല് ബാങ്കിംഗ്/മറ്റു ചാനലുകള് ഒരു ബാങ്കില്നിന്നും മറ്റൊന്നിലേക്ക് ഒരാള്ക്ക് പണം കൈമാറാന് സൗകര്യമുള്ള NPCI യുടെ IMPS സംവിധാനമുളളതും, കൃഷിസാധനവില്പനക്കാരില്നിന്നുമുള്ള വാങ്ങലുകള്ക്ക് വാണിജ്യ പേയ്മെന്റ് ഇടപാടുകള് സാദ്ധ്യമാകുന്ന സംവിധാനമുള്ളതുമായ മൊബൈല് ബാങ്കിംഗ് പ്രവര്ത്തനക്ഷമത കെ.സി.സി. കാര്ഡുകള്ക്ക് നല്കണം. വിശാലവും സുരക്ഷിതവുമായ സ്വീകാര്യത നല്കാനായി, ഈ മൊബൈല് ബാങ്കിംഗ് അണ്സ്ട്രക്ച്ചേഡ് സപ്ലിമെന്ററി ഡാറ്റാ (USSD) പ്ലാറ്റ്ഫോമിലായിരിക്കണം. എന്നാല്, ബാങ്കുക ള്ക്ക് മറ്റു പൂര്ണ്ണമായും എന്ക്രിപറ്റു ചെയ്തമാതൃകയില് (ആപ്ലിക്കേഷന് അധിഷ്ഠിതം അല്ലെങ്കില് എസ്എംഎസ് അധിഷ്ഠിതം) ഇടപാടുകളുടെ പരിധികളില് ഇപ്പോള് വരുത്തി യിട്ടുള്ള ഇളവുകള് ഉപയോഗിക്കുവാനായി നല്കാവുന്നതാണ്. ആര്ബിഐ യുടെ നിയമങ്ങ ളും, ഇടപാടുകളില് ഏര്പ്പെടുത്തിയിട്ടുള്ള പരിധികള്ക്കുവിധേയമായി എന്ക്രിപ്റ്റു ചെയ്തിട്ടി ല്ലാ ത്ത മൊബൈല് ബാങ്കിംഗ്, ബാങ്കുകള്ക്ക് നല്കാവുന്നതാണ്. കെസിസി ഇടപാടുകള് സാദ്ധ്യമാക്കുന്ന മൊബൈല് അധിഷ്ഠിത ഇടപാട് പ്ലാറ്റ്ഫോമുകള് MPIN ആധികാരികത ഉള്ള എളുപ്പം ഉപയോഗിക്കാവുന്ന എസ്എംഎസ് അധിഷ്ഠിത ഉപാധികള് ഉപയോഗിക്കേണ്ടത് ആവശ്യമാണ് സുതാര്യതയും, സുരക്ഷയും ഉറപ്പാക്കാനായി ഇത്തരം ഉപാധികള് പ്രാദേശിക ഭാഷയില് ഐവിആര് (IVR)- ല് സാദ്ധ്യമാക്കേണ്ടതുണ്ട്. ഇത്തരം മൊബൈല് അധിഷ്ഠിത പേയ്മെന്റു പദ്ധതികള്, കസ്റ്റമര് പ്രബോധനങ്ങളിലൂടെയും, ബോധവ ല്ക്കരണത്തിലൂടെയും ബാങ്കുകള് പ്രോത്സാഹിപ്പിക്കേണ്ട താണ്. ഇപ്പോള് ബാങ്കുകളില് ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുപയോഗിച്ച്, എല്ലാ കെസിസി ഉപയോക്താക്കള്ക്കും, താഴെപ്പറയുന്ന ഒന്നോ, താഴെപ്പറയുന്ന കാര്ഡുകളുടെ സമ്മിശ്രമായ ഒന്നോ നല്കേണ്ടതാണ്. • എല്ലാ ബാങ്ക് എ.ടി.എം. കളിലും, മൈക്രോ എ.ടി.എം. കളിലും, കര്ഷകര്ക്ക് ഉപയോഗയോ ഗ്യമായ ഡെബിറ്റ്കാര്ഡുകള് (PIN-കളോടുകൂടിയ) കാന്തിക സട്രൈപ്പ് കാര്ഡുകള്) • കാന്തികവരകളുള്ള ബയോമെട്രിക് സ്ഥിരീകരണമുള്ള ഡബിറ്റുകാര്ഡുകള്. • ബിസിനസ്സ് കറസ്പോണ്ടന്റുമാരുടേയും, കൃഷി സാധനങ്ങള് വില്ക്കുന്ന വരുടേയും, കച്ചവടക്കാരുടേയും, മണ്ഡികളിലേയും കൈവശമുള്ള POS മെഷിനുകള് വഴി ഇടപാടുകള് നടത്താവുന്ന കാര്ഡ്. • EMO പൂര്ണ്ണതയുള്ള ചിപ്പുകാര്ഡുകള്, കാന്തികവരകളും ISO IIN പിന്നു (PIN) ഉള്ളവ. ഇവയ്ക്കുപുറമേ, കാള്സെന്ററുകളോ ഇന്റര്ആക്ടീവ് വോയ്സ് റെസ്പോണ്സ് (IVR) സൗകര്യ മുള്ളതോ ആയ ബാങ്കുകള് തിരിച്ചുവിളിക്കാന് സൗകര്യമേര്പ്പെ ടുത്തിയിട്ടുള്ളതും, IVR ലൂടെ മൊബൈല്പിന് (MPIN) പരിശോധിക്കാനുള്ള തിരിച്ചുവിളിക്കാന് സൗകര്യമുള്ളതുമായ SMS അധിഷ്ഠിത ബാങ്കിംഗ് കാര്ഡുടമസ്ഥര്ക്ക് SMS അധിഷ്ഠിതമായ ബാങ്കിംഗ് സൗകര്യം ഇപ്രകാരം ലഭ്യമാക്കാന് സാധിക്കും. കിസാന് ക്രെഡിറ്റ് കാര്ഡ് പ്രാമാണിക സര്ക്കുലറില് ക്രോഡീകരിച്ചിരിക്കുന്ന സര്ക്കുലറുകളുടെ പട്ടിക
1. ഒരു ഹെക്ടര്വരെ ഭൂമിയുള്ള കര്ഷകര് (പരിധികര്ഷകര്) ഒരു ഹെക്ടര് മുതല് 2 ഹെക്ടര്വരെ ഭൂമി യുള്ളവര് (ചെറിയ കര്ഷകര്) 2. ഇന്ത്യാ ഗവണ്മെന്റും ആര്ബിഐയും കാലാകാലം പുറപ്പെടുവിക്കുന്ന പലിശ സബ്വെന്ഷന് പദ്ധതിയെപ്പറ്റിയുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് ശ്രദ്ധിക്കുക. 3. ശാഖാ അധികാരപ്പെടുത്തല് നയത്തിന്റെ വ്യാഖ്യാനമടങ്ങിയ DBR സര്ക്കുലര്- മാര്ഗ്ഗ നിര്ദ്ദേശങ്ങളുടെ പുനരവലോകനം 4. സ്മാള് ഫിനാന്സുബാങ്കുകള്, സ്വകാര്യ മേഖലാ ബാങ്കുകളിലെ അര്ബന്, മെട്രോ നരങ്ങളിലെ ശാഖകള് എന്നിവയ്ക്ക് ഇപ്പോള് ബാധകമല്ല. 5. ഉടമ്പടി രേഖകള് ബാങ്കുകളുടെ ആന്തരിക നിര്ദ്ദേശങ്ങള്ക്കനുസരിച്ച് 6. DBR ന്റെ പ്രാമാണിക സര്ക്കുലറില് അടങ്ങിയിട്ടുള്ള വരുമാനാംഗീകാരം ആസ്തി വര്ഗ്ഗീകരണം ലാഭത്തില് കൊള്ളിക്കുന്ന പ്രക്രീയ (Provisioning norms) |