RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501571

എസ്/എച്ച് ജി-ബാങ്ക് ലിങ്കേജ് പ്രോഗ്രാമിനെക്കുറിച്ചുള്ള മാസ്റ്റർ സർക്കുലർ.

RBI/2017-18/11
FIDD.FID.BC.No.02/12.01.033/2017-18

ജൂലൈ 03, 2017

എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെയും ചെയർമാൻ/ മാനേജിങ്
ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,

മാഡം/ പ്രിയപ്പെട്ട സർ,

എസ്/എച്ച് ജി-ബാങ്ക് ലിങ്കേജ് പ്രോഗ്രാമിനെക്കുറിച്ചുള്ള മാസ്റ്റർ സർക്കുലർ.

എസ്എച്ച്ജി-ബാങ്ക് ലിങ്കേജ് പ്രോഗ്രാമിനെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് അതത് കാലങ്ങളിൽ കൊമേഴ്‌സ്യൽ ചർ ചെയർമാൻ ഡയറക്ടർ മാസ്റ്റർ സർക്യൂലർ റിസർവ് കാലങ്ങളിൽ ബാങ്കുകൾക്കായി അനേകം മാർഗരേഖകൾ/നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്കുകൾക്ക് ഈ നിർദ്ദേശങ്ങൾ ഒരിടത്തുതന്നെ ലഭ്യമാക്കാൻ കഴിയുമാറ്, ഈ വിഷയത്തിൽ നിലവിലുള്ള മാർഗരേഖകൾ/നിർദ്ദേശങ്ങൾ കൂട്ടിയിണക്കികൊണ്ടുള്ള മാസ്റ്റർ സർക്കുലർ പുതുക്കി ഉള്ളടക്കം ചെയ്തിരിക്കുന്നു.

അനുബന്ധത്തിൽ വ്യക്തമാക്കുന്നത് പോലെ ഈ മാസ്റ്റർ സർക്കുലർ 2017 ജൂൺ 30വരെ ഈ വിഷയത്തിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകളെ സമാഹരിച്ചിരിക്കുന്നു.

താങ്കളുടെ വിശ്വസ്തയുള്ള

(ഉമാശങ്കർ)
ചീഫ് ജനറൽ മാനേജർ-ഇൻ-ചാർജ്

ഉള്ളടക്കം:- മുകളിൽ പ്രസ്താവിച്ചിരിക്കും പ്രകാരം.


എസ്എച്ച് ജി-ബാങ്ക് ലിങ്കേജ് പദ്ധതിയെക്കുറിച്ചുള്ള മാസ്റ്റർ സർക്കുലർ

1. മുറപ്രകാരമുള്ള വായ്പാ സമ്പ്രദായം രാജ്യത്തിനകത്ത് വൻതോതിൽ വികാസം പ്രാപിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിലെ ദരിദ്രർ പണമിടപാടുകാരെ ആശ്രയിക്കുന്ന രീതി-പ്രത്യേകിച്ചും അവിചാരിതമായ ആവശ്യങ്ങൾക്കായി അനേക വർഷങ്ങളായി തുടർന്നു പോന്നു. അത്തരത്തിലുള്ള ആശ്രയത്വം, നാമമാത്ര കർഷകരിലും, ഭൂരഹിത തൊഴിലാളികളിലും ചെറുകിടകച്ചവടക്കാരിലും ഗ്രാമീണ കൈത്തൊഴിലുകാരിലും, പണം മിച്ചം വയ്ക്കാനുള്ള പ്രവണത പരിമിതമായതോ അല്ലെങ്കിൽ ബാങ്കുകൾക്ക് വലിച്ചെടുക്കാൻ കഴിയാത്തത്ര തീരെ നിസ്സാരമായതോ ആയതാണെന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വർഗങ്ങളിലും ഗോത്രങ്ങളിലും വളരെ വ്യക്തമായിരുന്നു. പല കാരണങ്ങളാലും ജനസമൂഹത്തിലെ ഈ വിഭാഗങ്ങൾക്കായുള്ള വായ്പകൾ ഉദ്ദേശിച്ചയളവിൽ ക്രമാനുസാരമാക്കാൻ കഴിഞ്ഞിരുന്നില്ല. നബാർഡ്, എപിആർഎസിഎ, ഐഎൽഒ എന്നിവ സർക്കാർ ഇതര സംഘടനകൾ (എൻജിഒകൾ) പ്രോത്സാഹിപ്പിക്കുന്ന അനൗപചാരിക സംഘങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയത്, സ്വയം സഹായ സമ്പാദ്യ വായ്പാ സംഘങ്ങൾക്ക് മുറപ്രകാരമുള്ള ബാങ്കിങ് ഘടനയെയും ഗ്രാമങ്ങളിലെ ദരിദ്ര ജനങ്ങളെയും പരസ്പര പ്രയോജനം ലഭിക്കത്തക്കവിധത്തിൽ ഒന്നിച്ചു ചേർത്ത് കൊണ്ടുവരാനുള്ള കഴിവുണ്ടെന്നും ഈ സംഘങ്ങളുടെ പ്രവർത്തനം പ്രോത്സാഹജനകമാണെന്നുമായിരുന്നു.

2. തദനുസൃതമായി, സർക്കാർ-ഇതര സംഘടനകളും, മറ്റ് ഏജൻസികളും പ്രോത്സാഹിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങ(എസ്എച്ച് ജി കൾ)ളെ സംരക്ഷിക്കാനായി നബാർഡ് ഒരു പൈലറ്റ് പ്രോജക്ട് ആരംഭിക്കുകയും പുനർധനസഹായം നൽകി പിന്തുണക്കുകയും ചെയ്തു ലിങ്കേജ് പദ്ധതിയുടെ അനന്തരഫലം വിലയിരുത്താനായി കുറെ സംസ്ഥാനങ്ങളിൽ നബാർഡ് നടത്തിയ ത്വരിത പഠനങ്ങൾ പ്രോത്സാഹജനകവും ഗുണാത്മകവുമായ സവിശേഷതകളാണ് വെളിവാക്കിയത്.

3. എസ്എച്ച്ജികൾക്കായുള്ള വായ്പാതോതിലെ വർദ്ധന, വരുമാന മുണ്ടാക്കാത്ത പ്രവർത്തനങ്ങൾക്കായി എന്ന നിലവിട്ട് ഉത്പാദനപ്രവർത്തങ്ങൾക്കായി വായ്പകൾ എടുക്കുകയെന്ന രീതിയിലേക്കുള്ള സംഘാംഗങ്ങളുടെ സ്പഷ്ടമായ ഗതിമാറ്റം, 100 ശതമാനത്തോടടുത്ത തിരിച്ചടവ് പ്രകടനം, ബാങ്കുകൾക്കും വായ്പക്കാർക്കും ഒരുപോലെ പണമിടപാട് ചെലവുകളിൽ വന്ന ഗണ്യമായ കുറവ്, കൂടാതെ എസ്എച്ച്ജി അംഗങ്ങളുടെ വരുമാനതലത്തിന്‍റെ പടിപടിയായുള്ള ഉയർച്ച എന്നിവ മേൽപ്പറഞ്ഞ സവിശേഷതകളിൽപ്പെടും. ലിങ്കേജ് പ്രോജക്ടിൽ നിരീക്ഷിക്കപ്പെട്ട മറ്റൊരു ശ്രദ്ധേയമായ സവിശേഷത, ബാങ്കുകളുമായി ലിങ്ക് ചെയ്യപ്പെട്ട സംഘങ്ങളിൽ ഏതാണ്ട് 85 ശതമാനവും . വനിതകൾമാത്രം അംഗങ്ങളായി രൂപീകരിച്ചവയാണെന്നതായിരുന്നു. എസ്എച്ച്ജികളുടെയും എൻജിഒ കളുടെയും പ്രവർത്തനങ്ങൾ വിസ്തൃതമാക്കുവാനും ഗ്രാമീണ മേഖലയിലെ അവരുടെ പങ്ക് കൂടുതൽ ആഴത്തിലാക്കുവാനും വേണ്ടി അവരുടെ നിർവഹണരീതി പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ അന്നത്തെ മാനേജിങ് ഡയറക്ടർ ശ്രീ.എസ്.കെ.കാലിയ ചെയർമാനായി വിശിഷ്ട എൻജിഒ പ്രവർത്തകർ, പണ്ഡിതന്മാർ, ഉപദേശകർ, ബാങ്കർമാർ എന്നിവർ അടങ്ങിയ ഒരു വർക്കിംഗ് ഗ്രൂപ്പ് 1994 നവംബറിൽ ആർബിഐ രൂപീകരിച്ചു. എസ്എച്ച്ജികളെ ബാങ്കുകളുമായി ലിങ്ക് ചെയ്യുന്നത് ചെലവിനോട് താരതമ്യപ്പെടുത്തുമ്പോൾ ഗുണകരമായതും സുതാര്യമായതു മാണെന്നും, ഔപചാരിക ബാങ്കിങ് സമ്പ്രദായത്തിൽ നിന്നും എത്തപ്പെടാത്ത ഗ്രാമീണ ദരിദ്രവിഭാഗങ്ങളിലേക്ക് വായ്പ പ്രാപ്യമാക്കുന്നതിനും മെച്ചപ്പെടു ത്തുന്നതിനും ഇണങ്ങുന്ന സമീപനമാണെന്നുമായിരുന്നു വർക്കിങ് ഗ്രൂപ്പിന്‍റെ കാഴ്ചപ്പാട്. ബാങ്കുകൾ അഭിമുഖീകരിക്കുന്ന ദ്വിവിധമായ പ്രശ്നങ്ങൾക്ക്- ഗ്രാമപ്രദേശങ്ങളിൽ നൽകുന്ന വായ്പകൾ തിരിച്ചു പിടിക്കുന്ന പ്രവർത്തനവും ചെറുകിട വായ്പക്കാരുമായി കൂടെക്കൂടെയുള്ള ഇടവേളകളിൽ ഇടപാടുകൾ നടത്തുന്നതിനായി വരുന്ന ഉയർന്ന കൈകാര്യചെലവുകളും-ഏറെ ആവശ്യമായിരുന്ന പരിഹാരം കണ്ടെത്താൻ ഇതുവഴി സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അക്കാരണത്താൽ എസ.എച്ച് ജികളുടെ രൂപീകരണത്തെയും അവയെ ബാങ്കുകളുമായി ലിങ്ക് ചെയ്യുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ആക്കം കൊടുക്കേണ്ടതെന്ന് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. ബാങ്കുകൾക്കാകട്ടെ. ഇക്കാര്യത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കാനുമുണ്ട്. ലിങ്കേജ് പദ്ധതിയെ ബിസിനസ്സിനായുള്ള ഒരു അനുകൂല സന്ദർഭമായി ബാങ്കുകൾ കണക്കാക്കണമെന്നും, മറ്റു ഘടകങ്ങളോടൊപ്പം സംരഭങ്ങൾക്കുള്ള സാദ്ധ്യതകൾ, പ്രാദേശികമായ ആവശ്യങ്ങൾ, ലഭ്യമായ ബുദ്ധി കൗശലം/നൈപുണ്യം മുതലായവ കണക്കിലെടുത്തുകൊണ്ട് പ്രദേശത്തിനും, സംഘങ്ങൾക്കും പ്രത്യേക വായ്പാ പാക്കേജുകൾ ബാങ്കുകൾ ആസൂത്രണം ചെയ്യണമെന്നും കൂടി വർക്കിങ് ഗ്രൂപ്പ് ശിപാർശ ചെയ്തു.

4. എസ്എച്ച്ജികളെ ബാങ്കുകളുമായി ലിങ്ക് ചെയ്യുന്ന വിഷയത്തിന് ഭാരതീയ റിസർവ് ബാങ്കിന്‍റെ ധനപരനയം സംബന്ധിച്ച പ്രസ്താവനകളിലും കലാകാലങ്ങളിലെ കേന്ദ്രബഡ്ജറ്റ് പ്രഖ്യാപനങ്ങളിലും ഊന്നൽ നൽകുകയും ഈ വിഷയത്തിൽ ബാങ്കുകൾക്കായി പലപ്രകാരത്തിലുള്ള മാർഗനിർദ്ദേശ രേഖകൾ പുറപ്പെടുവിക്കുകയുമുണ്ടായിട്ടുണ്ട്. എസ്എച്ച്ജികളുടെ ലിങ്കേജ് പദ്ധതി പടിപടിയായി ക്രമപ്പെടുത്തുവാനും അതിനെ നിലനിർത്തുവാനുമായി, എസ്എച്ച്ജി കൾക്ക് വായ്പ നൽകുന്നത് നയരൂപീകരണതലത്തിലും, നിർവഹണതലത്തിലും ഒന്നുപോലെ ബാങ്കുകളുടെ മുഖ്യധാരാ വായ്പാ പ്രവൃത്തി രീതികളുടെ ഭാഗമാക്കുകയെന്നത് പരിഗണിക്കണമെന്ന് അവരോട് നിർദേശിച്ചിട്ടു ണ്ട്. ബാങ്കുകൾ അവരുടെ ഏകീകൃത തന്ത്രജ്ഞത/ആസൂത്രണം, അവരുടെ ഓഫീസർമാർക്കും സ്റ്റാഫിനുമായുള്ള പരിശീലന പാഠ്യപദ്ധതി എന്നിവയിൽ എസ്എച്ച്ജികളുടെ ലിങ്കേജ് ഉൾപ്പെടുത്തുകയും അതിനെ പതിവായ ഒരു ബിസിനസ്സ് പ്രവർത്തനമെന്ന നിലയിൽ പ്രയോഗത്തിൽ വരുത്തുകയും അതത് കാലത്ത് അതിനെ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും വേണം.

5. മുൻഗണനമേഖലയിലെ പ്രത്യേക വിഭാഗം

എസ്എച്ച്ജി വായ്പകൾ പ്രയാസം കൂടാതെ റിപ്പോർട്ട് ചെയ്യുവാൻ ബാങ്കുകളെ പ്രാപ്തമാക്കുന്നതിനായി, എസ്എച്ച്ജി അംഗങ്ങൾക്ക് തുടർ വായ്പകൾ നല്കുന്നതിലേക്കായി എസ്എച്ച്ജികൾക്ക് നൽകുന്ന വായ്പകൾ ബാങ്കുകൾ പ്രത്യേക വിഭാഗമെന്ന നിലയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് എസ്എച്ച് ജി അംഗങ്ങൾക്ക് വായ്പകൾ വിതരണം ചെയ്തത് എന്ത് ഉദ്ദേശ്യത്തിനായിരുന്നു വെന്നത് പരിഗണിക്കാതെ 'എസ്എച്ച്ജി വായ്പകൾ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വേണം റിപ്പോർട്ട് ചെയ്യേണ്ടത്. എസ്എച്ച്ജികൾക്ക് ബാങ്കുകൾ നൽകുന്ന വായ്പാസഹായം ബാങ്കുകൾ ദുർബലവിഭാഗങ്ങൾക്ക് അവർ നൽകുന്ന വായ്പയുടെ ഭാഗമായി ഉൾപ്പെടുത്തേണ്ടതാണ്

6. സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കൽ:

അംഗങ്ങൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി പ്രവർത്തി ക്കുന്ന രജിസ്റ്റർ ചെയ്തവയും അല്ലാത്തതുമായ എസ്എച്ച്ജികൾക്ക് ബാങ്കുകളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ അർഹതയുണ്ടായിരിക്കുന്നതാണ്. ഈ എസ്എച്ച്ജികൾ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനുമുൻപ് തന്നെ ബാങ്കുകളിൽ നിന്നും വായ്പാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കഴിഞ്ഞിട്ടുണ്ടായിരിക്കണമെന്നില്ല. എല്ലാ ഭാരവാഹികളുടെയും മാത്രം കെവൈസി പരിശോധന മതിയാകുമെന്നതിനാൽ എസ് എച്ച് ജിയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുമ്പോൾ എസ്എച്ച്ജിയിലെ എല്ലാ അംഗങ്ങളുടെയും കെവൈസി പരിശോധന ആവശ്യമായി വരികയില്ല. വായ്പകൾക്കായി എസ്എച്ച്ജി കളെ ലിങ്ക് ചെയ്യുമ്പോൾ ഭാരവാഹി കളുടെയോ അല്ലെങ്കിൽ അംഗങ്ങളുടെയോ പ്രത്യേക കെവൈസി പരിശോധന വേണ്ടതായി വരികയില്ല.

7. എസ്എച്ച്ജി വായ്പകൾ ആസൂത്രണപ്രക്രിയയുടെ ഭാഗമായിരിക്കണം.

എസ്എച്ച്ജികൾക്ക് ബാങ്കുകൾ നൽകുന്ന വായ്പകൾ ഓരോ ബാങ്കിന്‍റെയും ബ്രാഞ്ച് ക്രെഡിറ്റ് പ്ലാൻ, ബ്ലോക്ക് ക്രെഡിറ്റ് പ്ലാൻ, ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാൻ, സ്റ്റേറ്റ് ക്രെഡിറ്റ് പ്ലാൻ എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കണം. എസ്എച്ച്ജി ബാങ്ക് ലിങ്കേജ് പരിപാടിക്ക് പ്രത്യേക ടാർജറ്റ് നിർദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിൽതന്നെയും മേൽപ്പറഞ്ഞ പ്ലാനുകൾ തയ്യാറാക്കുന്ന അവസരത്തിൽ അതിന് മുന്തിയ പരിഗണന നൽകേണ്ടതാണ്.

8. മാർജിനും ഈട് സംബന്ധമായ മാനദണ്ഡങ്ങളും.

നബാർഡ് പുറപ്പെടുവിച്ചിട്ടുള്ള നിർവഹണപരമായ മാർഗ്ഗ നിർദ്ദേശരേഖകൾ പ്രകാരം സമ്പാദ്യവുമായി ബന്ധപ്പെടുത്തി എസ്എച്ച്ജികൾക്ക് ബാങ്ക് വായ്പകൾ അനുവദിക്കാവുന്നതാണ്. (സമ്പാദ്യവും വായ്പയും തമ്മിലുള്ള അനുപാതം 1:1 മുതൽ 1:4 വരെയാകാം) എന്നാൽ പാകം വന്ന എസ്എച്ച്ജികൾക്ക് അവരുടെ സമ്പാദ്യത്തിന്‍റെ നാലിരട്ടിയിലുമധികം വായ്പകൾ ഔചിത്യാനു സാരം നല്കാൻ ബാങ്കുകൾക്ക് കഴിയുന്നതാണ്.

9. പ്രമാണം ചമയ്ക്കൽ :

എസ്എച്ച്ജി കളിലേക്കുള്ള വായ്പാധാരയ്ക്ക് വേഗത കൂട്ടാനായി ഏറ്റവും കുറഞ്ഞ നടപടിക്രമങ്ങളും പ്രമാണം ചമയ്ക്കലും ഉൾക്കൊള്ളുന്ന ലളിതമായ ഒരു സമ്പ്രദായം ഒരു മുന്നുപാധിയായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നിർവഹണപരമായ എല്ലാ ക്ലേശങ്ങളും നീക്കം ചെയ്യാനും,വായ്പകൾ അനുവദിക്കാനായി ശാഖാ മാനേജർമാർക്ക് ആവശ്യമായ അധികാരം വിട്ടുകൊടുത്തുകൊണ്ട്, വായ്പകൾ അനുവദിക്കാനും വിതരണം ചെയ്യുവാനുമുള്ള നടപടികൾ ത്വരിത പ്പെടുത്താനുള്ള ഏർപ്പാടുകൾ ചെയ്യാനും ബാങ്കുകൾ ശ്രമിക്കേണ്ടതാണ്. വായ്പക്കായുള്ള അപേക്ഷാ ഫോറങ്ങളും നടപടിക്രമങ്ങളും പ്രമാണങ്ങളും സരളമായിരിക്കണം. സത്വരവും തർക്കരഹിതവുമായ രീതിയിൽ വായ്പകൾ നൽകുന്നതിന് ഇത് സഹായകമാകും.

10. എസ്എച്ച്ജി കളിലെ കുടിശ്ശികക്കാർ:

ബന്ധപ്പെട്ട എസ്എച്ച്ജി കുടിശ്ശിക വരുത്തിയിട്ടില്ലെങ്കിൽ എസ്എച്ച്ജി കളിലെ ചുരുക്കം ചില അംഗങ്ങളുടെ വായ്പാ തിരിച്ചടവുകളിലുള്ള വീഴ്ച, ബാങ്കുകൾ വായ്പാ സഹായം അനുവദിക്കുന്നതിൽ സാധാരണ ഗതിയിൽ പ്രകൃത്യാ ഒരു വിഘ്‌നമാകാൻ പാടില്ല. എന്നാൽ ബാങ്കിൽ കുടിശ്ശിക വരുത്തിയ ഒരു അംഗത്തിന് സാമ്പത്തിക സംരക്ഷണം നൽകാനായി എസ്എച്ച്ജി ബാങ്ക് വായ്പ ഉപയോഗിക്കാൻ പാടില്ല.

11. പ്രവർത്തന ശക്തി വിപുലീകരണവും പരിശീലനം നൽകലും.

എസ്എച്ച്ജി ലിങ്കേജ് പദ്ധതിയെ ആന്തരികകാര്യമാക്കുവാനായി ബാങ്കുകൾ ഉചിതമായ നടപടികൾക്ക് തുടക്കം കുറിക്കേണ്ടതും ശാഖാതല ഉദ്യാഗസ്ഥർക്കായി പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടികൾ സംഘടിപ്പിക്കേണ്ടതുമാണ്. ഇതുകൂടാതെ മദ്ധ്യതലത്തിലുള്ള നിയന്ത്രണാധി കാരികൾക്കും, ഒപ്പം മുതിർന്ന അധികാരികൾക്കുമായി ഉചിതമായ അവബോധ/സംവേദനാത്മക പരിപാടികൾ നടത്തേണ്ടതുമാണ്.

12. എസ്എച്ച്ജി വായ്പാ പദ്ധതിയുടെ ശ്രദ്ധാപൂർവ്വമായ നിരീക്ഷണവും അവലോകനവും

എസ്എച്ച്ജി കളുടെ സാധ്യതകൾ കണക്കിലെടുത്തുകൊണ്ട് ബാങ്കുകൾ പദ്ധതിയുടെ വിവിധ തലങ്ങളിലെ പുരോഗതി പതിവായി സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതാണ് അസംഘടിത മേഖലയിലേക്കുള്ള വായ്പാ പ്രവാഹത്തിനായി പുരോഗതിയിലുള്ള എസ്എച്ച്ജി ബാങ്ക് ലിങ്കേജ് പദ്ധതിക്ക് ഒരു ഉണർവ് നല്കാനുദ്ദേശിച്ചുകൊണ്ട്, എസ്എൽബിസി, ഡിസിസി മീറ്റിങ്ങുകളിൽ എസ്എച്ച്ജി ബാങ്ക് ലിങ്കേജ് പദ്ധതിയുടെ ശ്രദ്ധാപൂർവമായ നിരീക്ഷണം ഒരു ചർച്ചാ വിഷയമായി മുടക്കം കൂടാതെ ഉൾപ്പെടുത്തേണ്ടതാണെന്ന് 2004 ജനുവരിയിൽ ബാങ്കുകളോട് നിർദേശിച്ചി രുന്നു. ഈ വിഷയം ബാങ്കിന്‍റെ അത്യുന്നത തലത്തിൽ പാദവർഷാടി സ്ഥാനത്തിൽ അവലോകനം ചെയ്യണം. മാത്രമല്ല, പദ്ധതിയുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ ബാങ്കുകൾ അവലോകനം ചെയ്യുകയും വേണം. 2015 മെയ് 21-ന്‍റെ സർക്കുലർ FIDD.FID.BC.No.56/12.10.033/2014-15ൽ നിർദ്ദേശിച്ചിരിക്കും പ്രകാരമുള്ള ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് അർദ്ധ വാർഷികാടിസ്ഥാനത്തിൽ ഓരോ വർഷത്തേയും സെപ്തംബർ 30, മാർച്ച് 31 എന്നീ തീയതികളിലെ സ്ഥിതി രേഖപ്പെടുത്തികൊണ്ട് നബാർഡിന്‍റെ മൈക്രോ ക്രെഡിറ്റ് ഇന്നോവേഷൻസ് ഡിപ്പാർട്മെന്‍റിന് അയച്ചുകൊടുക്കേണ്ടതാണ്. ഓരോ അർദ്ധവർഷവും അവസാനിച്ച് 30 ദിവസത്തിനകം കിട്ടിയിരിക്കേണ്ട വിധത്തിലായിരിക്കണം റിപ്പോർട്ട് അയക്കേണ്ടത്.

13. എസ്എച്ച്ജി ലിങ്കേജ് പ്രോത്സാഹിപ്പിക്കുക:

നടപടിക്രമങ്ങൾ ലളിതവും അനായാസവുമാക്കിക്കൊണ്ട് സ്വയം സഹായ സംഘ(എസ്എച്ച്ജി-കൾ)ങ്ങൾക്ക് വായ്പകൾ നൽകുകയും അവയുമായി ലിങ്കേജ് സ്ഥാപിക്കുകയും ചെയ്യുന്നതിൽ ബാങ്കുകൾ അവരുടെ ശാഖകൾക്ക് മതിയായ ഇൻസെൻറ്റീവുകൾ നൽകേണ്ടതാണ് എസ്എച്ച്ജി കളുടെ പ്രവർത്തന്നതിന്‍റെ സംഘശക്തിയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ ബാഹ്യമായ പ്രത്യേകചിട്ടകൾ അടിച്ചേൽപ്പിക്കുകയോ നിഷ്കർഷിക്കുകയോ ചെയ്യാൻ പാടില്ല. എസ്എച്ച്ജികൾക്ക് സാമ്പത്തിക പരിപാലനം നല്കുന്നതിനോടുള്ള സമീപനം പൂർണ്ണമായും തർക്ക വിഷയങ്ങളിൽ നിന്നും സ്വതന്ത്ര മായിരിക്കുകയും അതിൽ ആഹാരവശ്യങ്ങൾക്കായുള്ള ചെലവുകളെയും കൂടി ഉൾപ്പെടുത്താവുന്നതാണ്.

14. പലിശ നിരക്കുകൾ :

സ്വയം സഹായ സംഘങ്ങൾക്ക്/ഗുണഭോക്താക്കളായ അംഗങ്ങൾക്ക് നൽകുന്ന വായ്പകൾക്ക് ബാധകമായ പലിശ നിരക്കുകൾ തീരുമാനി ക്കുന്നതിൽ ബാങ്കുകൾക്ക് വിവേചനാധികാരമുണ്ടായിരിക്കുന്നതാണ്.

15. സർവീസ്/പ്രോസസ്സിംഗ് ചാർജുകൾ:

25000 രൂപ വരെയുള്ള മുൻഗണനാ മേഖല വായ്പകൾക്ക്, വായ്പയുമായി ബന്ധപ്പെട്ടതും ഇതിനുവേണ്ടി പ്രത്യേകിച്ചുള്ള തുമായ എന്തെങ്കിലും സർവീസ് ചാർജുകൾ/ ഈടാക്കാവുന്നതല്ല. എസ്എച്ച്ജി/ജെഎൽജി കൾക്കായുള്ള അർഹമായ മുൻഗണന മേഖല വായ്പകളുടെ കാര്യത്തിൽ ഈ പരിധി ഓരോ അംഗത്തിനുമായുള്ളതാണ്; സംഘത്തിന് ഒന്നടങ്കമുള്ളതല്ല.

16. സമ്പൂർണ്ണ ധനകാര്യ ഉൾക്കൊള്ളലും എസ്എച്ച്ജി കളുടെ വായ്പാ ആവശ്യങ്ങളും:

ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യമന്ത്രി 2008-09 വർഷത്തേക്കുള്ള കേന്ദ്രബജറ്റ് പ്രഖ്യാപനത്തിലെ 93- ഖണ്ഡികയിൽ രേഖപ്പടുത്തിയിരിക്കുന്നതുപോലെ എസ്എച്ച്ജി അംഗങ്ങളുടെ വായ്പാ സംബന്ധമായ മുഴുവൻ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. മേൽപ്പറഞ്ഞ ബജറ്റ് പ്രഖ്യാപനത്തിൽ ഇപ്രകാരം പ്രസ്താവിക്ക പ്പെട്ടിരിക്കുന്നു: "സമ്പൂർണ്ണ ധനകാര്യ ഉൾക്കൊള്ളൽ എന്ന ഭാവനയെ കൈക്കൊള്ളാൻ ബാങ്കുകൾക്ക് പ്രോത്സാഹനം നൽകുന്നതായിരിക്കും. ചില പൊതുമേഖലാ ബാങ്കുകൾ തുടക്കം കുറിച്ച മാതൃക പിന്തുടരാനും എസ്എച്ച്ജി അംഗങ്ങളുടെ വായ്പ സംബന്ധമായ ആവശ്യങ്ങളായ (എ)വരുമാനമുടക്കുന്ന പ്രവൃത്തികൾ (ബി) പാർപ്പിടം, വിദ്യാഭ്യാസം, വിവാഹം മുതലായ സാമൂഹിക ആവശ്യങ്ങൾ (സി)ഋണ ന്യുനീകരണം എന്നിവ സാധിത പ്രായമാക്കാനും എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളോടും സർക്കാർ അഭ്യർത്ഥിക്കുന്നതായിരിക്കും."


അനുബന്ധം

മാസ്റ്റർ സർക്കുലറിൽ സമാഹരിച്ചിരിക്കുന്ന സർക്കുലറുകളുടെ പട്ടിക

ക്രമ നമ്പർ സർക്കുലർ നമ്പർ തീയതി വിഷയം
1 RPCD.No.Plan.BC.13/PL-09.22/01/92 ജൂലൈ 24, 1991 നിർദ്ധനരായ ഗ്രാമീണർക്ക് ബാങ്കിങ് സൗകര്യങ്ങൾ കൂടുതൽ പ്രാപ്യമാക്കാനുള്ള ശ്രമങ്ങൾ- മദ്ധ്യവർത്തി ഏജൻസികൾ ക്കുള്ള പങ്ക്- സ്വയം സഹായ സംഘങ്ങൾ.
2 RPCD.No.PL.BC.120/04.09.22/95-96 ഏപ്രിൽ 2, 1996 സ്വയം സഹായ സംഘങ്ങളെ ബാങ്കുകളുമായി ലിങ്ക് ചെയ്യുന്ന പ്രവർത്തനം-എൻജിഒകൾക്കും എസ് എച്ച്ജികൾക്കുമായുള്ള വർക്കിംഗ് ഗ്രൂപ്പ്-ശിപാർശകൾ- തുടർനടപടികൾ
3 DBOD.DIR.BC.11/13.01.08/98 ഫെബ്രുവരി 10, 1998 സ്വയം സഹായ സംഘ(എസ് എച്ച്ജി)ങ്ങളുടെ പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കൽ
4 RPCD.PI.BC/12/04.09.22/98-99 ജൂലൈ 24, 1998 സ്വയം സഹായ സംഘങ്ങളെ ബാങ്കുകളുമായി ലിങ്ക് ചെയ്യുന്ന പ്രവർത്തനം
5 RPCD.No.PLAN.BC.94/04.09.01/98-99 ഏപ്രിൽ 24, 1999 സൂക്ഷ്മ ക്രെഡിറ്റ് സംരംഭങ്ങൾ ക്കുള്ള വായ്പകൾ-പലിശ നിരക്കുകൾ
6 RPCD.No.PL.BC.28/04.09.01/99-2000 സെപ്റ്റംബർ 30, 1999 സൂക്ഷ്മ ക്രെഡിറ്റ് സംരംഭങ്ങൾ വഴിയുള്ള വായ്പാ വിതരണം/ സ്വയം സഹായ സംഘങ്ങൾ
7 RPCD.No.PL.BC.62/04.09.01/99-2000 ഫെബ്രുവരി 18, 2000 മൈക്രോ ക്രെഡിറ്റ്
8 RPCD.No.PLAN.BC.42/04.09.22/2003-04 നവമ്പർ 03 ,2009 മൈക്രോ ഫിനാൻസ്
9 RPCD.No.PLAN.BC.61/04.09.22/2003-04 ജനുവരി 09,2004 അസംഘടിത മേഖലയിലേക്കുള്ള വായ്പാ നിർഗ്ഗമനം
10 RBI/385/2004-05,
RPCD.No.PLAN.BC.84/04.09.22/2004-05
മാർച്ച് 03, 2005 മൈക്രോ ക്രെഡിറ്റ് സംബന്ധമായ പ്രോഗ്രസ്സ് റിപ്പോർട്ട് സമർപ്പിക്കൽ
11 RBI/2006-07/441,
RPCD.CO.MFFI.BC.No. 103/12.01.001/2006-07
ജൂൺ 20, 2007 മൈക്രോ ഫിനാൻസ്- പ്രോഗ്രസ്സ് റിപ്പോർട്ട് സമർപ്പിക്കൽ
12 RPCD.CO.MFFI.BC.No.56/12.01.001/2007-08 ഏപ്രിൽ 15, 2008 സമ്പൂർണ ധനകാര്യ ഉൾക്കൊള്ളലും എസ്എച്ച്\ജികളുടെ വായ്പ ആവശ്യങ്ങളും
13 DBOD.AML.BC.No.87/14.01.001/2012-13 മാർച്ച് 28, 2013 'നിങ്ങളുടെ ഇടപാടുകാരനെ അറിയുക സംബന്ധമായ മാനദണ്ഡങ്ങൾ/കള്ള പ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള ചട്ടങ്ങൾ/ ഭീകരവാദത്തിന് ധനസഹായം എത്തിക്കു ന്നത് തടുക്കൽ/പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട്, 2002 പ്രകാരം ബാങ്കുകൾക്കുള്ള ഉത്തരവാദിത്തം-സ്വയം സഹായ സംഘങ്ങൾക്കായുള്ള മാനദണ്ഡ ങ്ങൾ .ലളിതമാക്കുന്നു .
14 FIDD.FID.BC.No.56/12.01.033/2014-15 മെയ് 21, 2015 എസ്എച്ച്ജി-ബാങ്ക് ലിങ്കേജ് പരിപാടി-പ്രോഗ്രസ്സ് റിപ്പോർട്ടുകളുടെ പരിഷ്ക രണം
15 Master Direction
DBR.AML.BC.No.81/14.01.001/2015-16
ഫെബ്രുവരി 25, 2016 മാസ്റ്റർ ഡയറക്ഷൻ - നോയുവർ കസ്റ്റമർ (കെവൈസി) ഡയറക്ഷൻ, 2016.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?