RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78523898

മാസ്റ്റർ സർക്കുലർ - സ്വയം സഹായ സംഘം-ബാങ്ക് ബന്ധിപ്പിക്കൽ നടപടിക്രമം

RBI/2019-20/08
FIDD.FID.BC.No.05/12.01.033/2019-20

ജൂലായ് 01, 2019

ചെയർമാൻ/ മാനേജിങ് ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും

മാഡം/ പ്രിയപ്പെട്ട സർ

മാസ്റ്റർ സർക്കുലർ - സ്വയം സഹായ സംഘം-ബാങ്ക് ബന്ധിപ്പിക്കൽ നടപടിക്രമം

സ്വയം സഹായ സംഘം - ബാങ്ക് ബന്ധിപ്പിക്കൽ നടപടിക്രമത്തെ കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് കാലാകാലങ്ങളിൽ അനവധി നിർദ്ദേശങ്ങൾ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. ബാങ്കുകളുടെ സൗകര്യാർത്ഥം ഇത്തരം മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് ഒരു മാസ്റ്റർ സർക്കുലർ ആയി ഈ കത്തിനോടൊപ്പം അയക്കുന്നു. അനുബന്ധത്തിൽ സൂചിപ്പിട്ടുള്ള 2019 ജൂണ്‍ 30 വരെ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കൂടി ചേർത്ത് അനുയോജ്യമായ രീതിയിൽ പ്രസ്തുത മാസ്റ്റർ സർക്കുലർ പുതുക്കിയിരിക്കുകയാണ്.

വിശ്വസ്തതയോടെ

(ഗൗതം പ്രസാദ് ബോറ)
ചീഫ് ജനറല്‍ മാനേജർ-ഇൻ -ചാർജ്

ഉള്ളടക്കം. മുകളിൽ സൂചിപ്പിച്ചത്


സ്വയം സഹായ സംഘം - ബാങ്ക് യോജിപ്പിക്കൽ വിഷയത്തിലെ മുഖ്യ സർക്കുലർ

സ്വയം സഹായ സംഘങ്ങൾക്ക് (SHG കൾ) ഔപചാരിക ബാങ്കിങ് ഘടനയെയും ഗ്രാമീണ ദരിദ്ര വിഭാഗത്തെയും പരസ്പര ഗുണത്തിനായി ഒരുമിപ്പിക്കുന്നതിനുള്ള ശേഷിയുണ്ട്. കുറച്ചു സംസ്ഥാനങ്ങളിൽ യോജിപ്പിക്കൽ പദ്ധതിയുടെ അനന്തര ഫലം വിലയിരുത്താനായി നബാർഡ് നടത്തിയ പഠനങ്ങളിൽ പ്രോത്സാഹജനകവും വാസ്തവികവുമായ സവിശേഷതകളായ സ്വയം സഹായ സംഘങ്ങളുടെ വായ്പാ വർധന, ആദായകരമല്ലാത്ത തൊഴിലുകളിൽ നിന്നും ഉത്പാദനക്ഷമമായവയിലേക്കുള്ള വ്യക്തമായ മാറ്റം, ഏകദേശം നൂറു ശതമാനം വായ്പാ തിരിച്ചടവ്, ബാങ്കുകൾക്കും കടം വാങ്ങുന്നവർക്കും ഇടപാട് ചെലവുകളിൽ ഗണ്യമായ കുറവ് തുടങ്ങിയവ സ്വയം സഹായ സംഘ അംഗങ്ങളുടെ വരുമാനത്തിൽ സാവധാനം ഉണ്ടായ വർദ്ധനയ്ക്ക് പുറമെ വെളിപ്പെട്ടവയാണ്. യോജിപ്പിക്കൽ പദ്ധതിയിൽ കണ്ട മറ്റൊരു പ്രധാന സവിശേഷത ബാങ്കുകളുമായി ബന്ധപ്പെടുത്തിയ ഇത്തരം സംഘങ്ങളിൽ 85 ശതമാനവും സ്ത്രീകൾ മാത്രം ഉൾപ്പെട്ടവ ആയിരുന്നു എന്നതാണ്.

2. സ്വയം സഹായ സംഘം - ബാങ്ക് യോജിപ്പിക്കൽ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി, 2008-09 ലെ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ 93-)o ഖണ്ഡികയിൽ പ്രകടിപ്പിച്ചിരുന്ന പ്രതീക്ഷയ്ക്ക് അനുസൃതമായി, സ്വയം സഹായ സംഘങ്ങളുടെ മുഴുവൻ വായ്പാ ആവശ്യങ്ങളും നിറവേറ്റുവാൻ ബഹു. ധനമന്ത്രി ബാങ്കുകളോട് ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു. "മൊത്തം സാമ്പത്തിക ഉൾച്ചേർക്കൽ എന്ന ആശയത്തെ സർവാത്മനാ അംഗീകരിക്കുവാൻ ബാങ്കുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതാണ്. സർക്കാർ എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളോടും, ചില പൊതുമേഖലാ ബാങ്കുകളുടെ മാതൃക അനുകരിച്ച്‌, (എ) സ്വയം സഹായ സംഘങ്ങളുടെ വരുമാനോല്പാദന പ്രവർത്തനങ്ങൾ, (ബി) വീട്, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സാമൂഹ്യാവശ്യങ്ങൾ (സി) വായ്പകളുടെ വച്ച് മാറ്റം എന്നീ ആവശ്യങ്ങൾക്കുള്ള മുഴുവൻ വായ്പാ ആവശ്യങ്ങളും നിറവേറ്റണമെന്നു അഭ്യർത്ഥിക്കുന്നതായിരിക്കും." കാലാകാലങ്ങളായി റിസർവ്വ് ബാങ്കിന്റെ നാണ്യ നയ സ്റ്റേറ്റ്മെന്റുകളിലും കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലും ഇപ്രകാരം സ്വയം സഹായ സംഘങ്ങളുടെ ബാങ്കുകളുമായിട്ടുള്ള യോജിപ്പിക്കൽ വിഷയം ഊന്നിപ്പറയുകയും ഇക്കാര്യത്തിൽ വിവിധങ്ങളായ മാർഗ്ഗരേഖകൾ ബാങ്കുകൾക്കായി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

3. സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായം ചെയ്യുന്നതിനും സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും ബാങ്കുകൾ അവരുടെ ശാഖകൾക്ക് മതിയായ പ്രോത്സാഹനം നൽകുകയും സംഘങ്ങളുമായി കയും അതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് എളുപ്പമാക്കുകയും വേണം. സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനത്തിന്റെ കൂട്ടായ്മയുടെ ചലനാത്മകത നിയന്ത്രിക്കപ്പെടുകയോ ഔപചാരിക ഘടനകൾ അടിച്ചേൽപ്പിക്കുകയോ അതിനായി നിർബന്ധം പിടിക്കുകയോ അരുത്. എസ്.എച്ച്.ജി കൾക്ക് ധനസഹായം നല്കുന്നതിലുള്ള സമീപനം മുഴുവനായും തർക്കരഹിതവും അത് ഉപഭോഗ ചെലവുകൾ ഉൾപ്പെടുന്നതും ആകണം. അതനുസരിച്ച്‌ എസ്.എച്ച്.ജി.കളുടെ ബാങ്കിങ് മേഖലയുമായുള്ള യോജിപ്പിക്കൽ ഫലപ്രദമാകുന്നതിനായി താഴെ കൊടുക്കുന്ന മാർഗ്ഗരേഖകൾ അനുസരിക്കേണ്ടതാണ്:

4. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കൽ

(a) രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ എസ്.എച്. ജി.കൾ അവരുടെ അംഗങ്ങൾക്ക് ഇടയിൽ സമ്പാദ്യശീലം വളർത്താൻ പരിശ്രമിക്കുന്നവരാണെങ്കിൽ അവർക്ക് ബാങ്കുകളിൽ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കുവാൻ അർഹതയുണ്ട്. ഈ എസ്.എച്ച്.ജി കൾ സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നതിന് മുമ്പ് വായ്പാ സൗകര്യങ്ങൾ പ്രുയോജനപ്പെടുത്തിയവർ ആകണം എന്നില്ല. ബാങ്കിങ് റെഗുലേഷൻ ഡിപ്പാർട്മെന്റിന്റെ എസ്.എച്ച്.ജി അംഗങ്ങളെ സംബന്ധിക്കുന്ന മുഖ്യ നിർദ്ദേശം - നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക (കെ.വൈ.സി) നിർദ്ദേശം, 2016 (ഭാഗം VI-ഖണ്ഡിക 43) ഇടപാടുകാരനെപ്പറ്റിയുള്ള യഥാർഹ ജാഗ്രതാ നടപടികൾ (CDD) പൂർത്തിയാക്കുന്ന സമയത്ത് അനുസരിക്കേണ്ടതാണ്.

(b). സ്വയം സഹായ സംഘങ്ങൾക്ക് (SHGs) വേണ്ടിയുള്ള ഇപ്പോഴത്തെ ലഘൂകരിച്ച മാനദണ്ഡങ്ങൾ സൂചിപ്പിക്കുന്നത് സംഘത്തിനുവേണ്ടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ എല്ലാ സംഘാംഗങ്ങളുടെയും സി.ഡി.ഡി (CDD) ആവശ്യപ്പെടരുത് എന്നാണ്. എല്ലാ ഭാരവാഹികളുടെയും സി.ഡി.ഡി. മതിയാകുന്നതാണ്. സ്വയം സഹായ സംഘങ്ങളുടെ വായ്പാ യോജിപ്പിക്കൽ സമയത്ത് ഭാരവാഹികളുടെയോ അംഗങ്ങളുടെയോ പ്രത്യേകിച്ചുള്ള സി.ഡി.ഡി. ആവശ്യപ്പെടേണ്ടതില്ല.

5. സ്വയം സഹായ സംഘങ്ങൾക്ക് (എസ്.എച്ച്.ജി കൾക്ക്) കടം കൊടുക്കൽ

(a) എസ്.എച്ച്.ജി കൾക്ക് കടം നൽകൽ എന്നത് ഓരോ ബാങ്കിന്റെയും ബ്രാഞ്ച് വായ്പാ പദ്ധതി, ബ്ലോക്ക് വായ്പാ പദ്ധതി, ജില്ലാ വായ്പാ പദ്ധതി, സംസ്ഥാന വായ്പാ പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഈ പദ്ധതികൾ തയ്യാറാക്കുമ്പോൾ ഈ മേഖലക്ക് അതീവ മുൻഗണന നൽകേണ്ടതാണ്. ബാങ്കിന്റെ കോർപറേറ്റ് വായ്പാ പദ്ധതിയിൽ ഇക്കാര്യം ഒരു അവിഭാജ്യ ഘടകമായിരിക്കണം.

(b) നബാർഡ് പുറപ്പെടുവിച്ചിട്ടുള്ള പ്രവർത്തന മാർഗ്ഗരേഖകൾ പ്രകാരം ബാങ്കുകൾ എസ്.എച്ച്.ജി.കൾക്ക് സമ്പാദ്യം ബന്ധപ്പെടുത്തിയുള്ള വായ്പകൾ നൽകേണ്ടതാണ്. (സമ്പാദ്യവും വായ്പയും തമ്മിലുള്ള അനുപാതം 1:1 മുതൽ 1:4 വരെ ആകാം.) എന്തായാലും പാകത വന്ന എസ്.എച്ച്.ജി.കളുടെ കാര്യത്തിൽ ബാങ്കിന്റെ കാര്യാകാര്യ വിവേചനം അനുസരിച്ചു് സമ്പാദ്യത്തിന്റെ നാലിരട്ടി എന്ന പരിധിയിൽ കൂടുതൽ വായ്പ നൽകാവുന്നതാണ്.

(c) ഏറ്റവും കുറച്ചു നടപടിക്രമങ്ങളും പ്രമാണം ചമയ്ക്കലും മാത്രം വേണ്ട ഒരു സാധാരണ സമ്പ്രദായം എന്നത് എസ്.എച്ച്.ജി.കളിലേക്കുള്ള വായ്പാ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഒരു മുൻ ഉപാധിയാണ്. ബാങ്കുകൾ അവരുടെ പ്രവർത്തനത്താലുണ്ടാകാവുന്ന എല്ലാ പ്രകോപനങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിക്കേണ്ടതും താമസംവിനാ വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി ശാഖാ മാനേജർമാർക്ക് അധികാരം ഏല്പിച്ചുകൊടുക്കേണ്ടതുമാണ്. വായ്പക്കുള്ള അപേക്ഷാ ഫോറങ്ങളും, നടപടിക്രമങ്ങളും, രേഖകളും ലഘുവാക്കേണ്ടതാണ്. അത് വേഗത്തിലും ഉപദ്രവം കൂടാതെയും വായ്പ നൽകുന്നതിന് സഹായകമാവും.

6. പലിശ നിരക്കുകൾ

എസ്.എച്ച്.ജി. കൾക്കും/ ഗുണഭോക്‌തൃ അംഗങ്ങൾക്കും അനുവദിക്കുന്ന വായ്പകളുടെ പലിശ നിരക്കുകൾ തീരുമാനിക്കുന്നതിനുള്ള വിവേചനാധികാരം ബാങ്കുകൾക്ക് ഉണ്ടായിരിക്കും.

7. സേവന / നടപടി ചെലവ്

വായ്പാ സംബന്ധമായോ മറ്റേതെങ്കിലും പ്രത്യേക കാര്യത്തിനായോ/ പരിശോധനകൾക്കായോ ഒരു തരത്തിലുള്ള ചാർജുകളും മുൻഗണനാ മേഖലക്കുള്ള Rs.25000/- വരെയുള്ള വായ്പകൾക്ക് ചുമത്തരുത്. എസ്.എച്ച്.ജി.കൾ/ ജെ.എൽ.ജി കൾ എന്നിവർക്ക് നൽകുന്ന മുൻഗണനാ മേഖലയിലെ വ്യക്തിഗത വായ്പകൾക്ക് ഈ പരിധി ബാധകമാണ്. ഗ്രൂപ്പിന് മൊത്തത്തിൽ അത് ബാധകമാവുകയില്ല.

8. മുൻഗണനാ മേഖലയ്ക്കുകീഴിൽ പ്രത്യേക വിഭാഗം.

ബാങ്കുകൾക്ക് പ്രയാസം കൂടാതെ അവരുടെ എസ്.എച്ച്.ജി. വായ്പകൾ റിപ്പോർട്ട് ചെയ്യുന്നത് സാധ്യമാകാനായി, അവരുടെ അംഗങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി ബാങ്കുകൾ എസ്.എച്ച്.ജി.കൾക്ക് നൽകുന്ന വായ്പകൾ അംഗങ്ങളുടെ ഏതു ഉദ്ദേശ്യത്തിനാണ് അവ വിതരണം ചെയ്തത് എന്നത് പരിഗണിക്കാതെ എസ്.എച്ച്.ജി.കൾക്കുള്ള വായ്പകൾ എന്ന വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. എസ്.എച്ച്.ജി.കൾക്കുള്ള മുൻഗണനാ മേഖലയിലെ വായ്പകൾ "ദുർബ്ബല വിഭാഗങ്ങൾ" എന്നതിന് കീഴിൽ ആണ് പരിഗണിക്കപ്പെടുന്നത്.

9. എസ്.എച്ച്.ജി. കളിലെ കുടിശ്ശികക്കാർ

എസ്.എച്ച്.ജി.യ്ക്ക് വായ്പാ കുടിശ്ശിക ഇല്ലെങ്കിൽ എസ്.എച്ച്.ജി.യുടെ കുറച്ചു അംഗങ്ങളോ അവരുടെ കുടുംബാഗംങ്ങളോ ധനസഹായം നൽകുന്ന ബാങ്കിന് കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നുള്ള കാര്യം എസ്.എച്ച്.ജി.കൾക്ക് ധനസഹായം നൽകുന്നതിന് തടസ്സമാകരുത്. എന്നാൽ എസ്.എച്ച്.ജി.കൾക്കുള്ള ബാങ്ക് വായ്പ, ബാങ്കിന് കുടിശ്ശികയുള്ള അംഗത്തിന് നൽകാൻ ഉപയോഗിക്കരുത്.

10. ക്ഷമതയുണ്ടാക്കലും പരിശീലനവും

(a). ബാങ്കുകൾ-എസ്.എച്ച്.ജി.കൾ യോജിപ്പിക്കൽ പദ്ധതി ആഭ്യന്തരവൽക്കരിക്കുന്നതിനുള്ള ഉചിതമായ നടപടികൾ തുടങ്ങേണ്ടതും നിർവഹണതല ഉദ്യോഗസ്ഥർക്കായി മാത്രം ഹ്രസ്വകാല പരിപാടികൾ സംഘടിപ്പിക്കേണ്ടതുമാണ്. കൂടാതെ അനുയോജ്യമായ ബോധവത്കരണ പരിപാടികൾ അവരുടെ മദ്ധ്യതല നിയന്ത്രണാധികാരികൾക്കും ഉയർന്ന പദവിയുള്ള ഓഫീസർമാർക്കും വേണ്ടി നടത്തേണ്ടതാണ്.

(b). ബാങ്കുകൾ FLCകളും ഗ്രാമീണ ശാഖകളും വഴിയുള്ള സാമ്പത്തിക സാക്ഷരത- നയ പുനരവലോകനം എന്നതിനെപറ്റി 2017 മാർച്ച് 2-)o തീയതിയിലെ FIDD.FLC.BC.No.22/12.01.018/2016-17 എന്ന സർക്കുലറിലെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കേണ്ടതും എസ്.എച്ച്.ജി.കളെ ലക്ഷ്യമാക്കി പ്രത്യേകം തയ്യാറാക്കിയ പരിപാടികൾ നടത്തേണ്ടതുമാണ്.

11. എസ്.എച്ച്.ജി. വായ്പകളുടെ നിരീക്ഷണവും പുനരവലോകനവും.

എസ്.എച്ച്.ജി.കളുടെ ശേഷി പരിഗണിച്ചു് ബാങ്കുകൾ പതിവായി വിവിധ തലങ്ങളിൽ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്. അസംഘടിത മേഖലയിലേക്കുള്ള വായ്പാ ഒഴുക്കിനു വേണ്ടി നടന്നുകൊണ്ടിരിക്കുന്ന എസ്.എച്ച്.ജി.-ബാങ്ക് യോജിപ്പിക്കൽ പദ്ധതിക്ക് ഉത്തേജനം നൽകുന്നതിനായി എസ്.എൽ.ബി.സി./ഡി.സി.സി. മീറ്റിംഗുകളിലെ പതിവ് ചർച്ചാ വിഷയങ്ങളിൽ എസ്.എച്ച്.ജി.-ബാങ്ക് യോജിപ്പിക്കൽ വിഷയം ഉൾപ്പെടുത്തേണ്ടതാണ്. ഏറ്റവും ഉയർന്ന കോർപ്പറേറ്റ് തലത്തിൽ ഇക്കാര്യം ത്രൈമാസിക അടിസ്ഥാനത്തിൽ അവലോകനം ചെയ്യപ്പെടുകയും വേണം. കൂടാതെ ഈ പരിപാടിയുടെ പുരോഗതി ബാങ്കുകൾ ക്രമമായ ഇടവേളകളിൽ അവലോകനത്തിന് വിധേയമാക്കേണ്ടതും ആണ്. എസ്.എച്ച്.ജി-ബി.എൽ.പി. (SHG-BLP) ക്കു കീഴിലുള്ള പുരോഗതി റിസർവ്വ് ബാങ്കിന്റെ 2018 ഏപ്രിൽ 26 ലെ കത്ത് FIDD.CO.FID.No.3387/12.01.033/2017-18 പ്രകാരം നബാർഡിന്റെ മുംബൈയിൽ ഉള്ള മൈക്രോ ക്രെഡിറ്റ് ഇന്നോവേഷൻസ് ഡിപ്പാർട്മെന്റിലേക്ക് ത്രൈമാസിക അടിസ്ഥാനത്തിൽ, നിർദ്ദിഷ്ട രൂപത്തിൽ നിശ്ചിത തിയ്യതി മുതൽ 15 ദിവസത്തിനകം സമർപ്പിച്ചിരിക്കണം.

12. സി.ഐ.സി.കൾക്ക് റിപ്പോർട്ട് ചെയ്യൽ.

സാമ്പത്തിക ഉൾച്ചേർക്കലിനായി എസ്.എച്ച്.ജി അംഗങ്ങളുടെ വായ്പാ വിവര റിപ്പോർട്ടിങ്ങിന്റെ പ്രാധാന്യം പരിഗണിച്ചു് ഡിപ്പാർട്മെന്റ് ഓഫ് ബാങ്കിങ് റെഗുലേഷൻ 2016 ജൂൺ 16 നു പുറപ്പെടുവിച്ച, എസ്.എച്ച്.ജി.(SHG) അംഗങ്ങൾക്ക് നൽകിയ വായ്പകൾ സംബന്ധിക്കുന്ന വിവരങ്ങളുടെ റിപ്പോർട്ടിങ്ങിനെക്കുറിച്ചും 2016 ജനുവരി 14 നു പുറപ്പെടുവിച്ച എസ്.എച്ച്.ജി അംഗങ്ങളുടെ വായ്പ്പകളെപ്പറ്റിയുള്ള വിവരങ്ങളുടെ റിപ്പോർട്ടിങ്ങിനെക്കുറിച്ചും ഉള്ള മാർഗ്ഗരേഖകൾ ബാങ്കുകൾ പാലിച്ചിരിക്കേണ്ടതാണ്.


അനുബന്ധം

മാസ്റ്റർ സർക്കുലറിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സർക്കുലറിന്റെ പട്ടിക

ക്രമ നം സർക്കുലർ നം തീയതി വിഷയം
1 RPCD.No.Plan.BC.13/PL-09.22/9 ജൂലൈ 24,1991 പാവപ്പെട്ട ഗ്രാമീണർക്ക് സേവന ലഭ്യത മെച്ചപ്പെടുത്തൽ- ബന്ധപ്പെട്ട ഏജൻസികളുടെ പങ്ക്‌-സ്വയം സഹായ സംഘങ്ങൾ
2 RPCD.No.PL.BC.120/04.09.22/95-96 ഏപ്രിൽ2,1996 SHG ബാങ്ക് ബന്ധപ്പെടുത്തൽ-കർമ്മ സംഘത്തിന്റെ ശുപാർശകൾ - തുടർ നടപടി
3 DBOD.DIR.BC.11/13.01.08/98 ഫെബ്രുവരി 10, 1998 സ്വയം സഹായ സംഘങ്ങങ്ങളുടെ പേരിൽ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കൽ
4 RPCD.PI.BC/12/04.09.22/98-99 ജൂലൈ 24, 1998 സ്വയം സഹായ സംഘം - ബാങ്ക് യോജിപ്പിക്കൽ
5 RPCD.No.PLAN.BC.94/04.09.01/98-99 ഏപ്രിൽ24,1999 സൂക്ഷ്മ വായ്പാ സ്ഥാപനങ്ങൾക്ക് വായ്‌പ- പലിശ നിരക്ക്
6 RPCD.PL.BC.28/04.09.22/99-2000 സെപ്റ്റംബർ30, 1999 സൂക്ഷ്മ വായ്പാ സ്ഥാപനങ്ങൾ/ സ്വയം സഹായ സംഘം വഴി വായ്പാ വിതരണം
7 RPCD.No.PL.BC.62/04.09.01/99-2000 ഫെബ്രുവരി 18, 2000 സൂക്ഷ്മ വായ്പ
8 RPCD.No.Plan.BC.42/04.09.22/2003-04 നവംബർ 03, 2003 സൂക്ഷ്മ സാമ്പത്തികസഹായം
9 RPCD No.Plan.BC.61/04.09.22/2003-04 ജനുവരി 09, 2004 അസംഘടിത മേഖലയിലേക്കുള്ള വായ്പയുടെ ഒഴുക്ക്
10 RBI/385/2004-05, RPCD.No.Plan.BC.84/04.09.22/2004-05 മാർച്ച് 03, 2005 സൂക്ഷ്മ വായ്പകൾ- പുരോഗതി റിപ്പോർട്ട് സമർപ്പണം
11 RBI/2006-07/441 RPCD.CO.MFFI.BC.No.103/12.01.01/2006- 07 ജൂൺ 20, 2007 സൂക്ഷ്മ സാമ്പത്തികസഹായം- പുരോഗതി റിപ്പോർട്ട് സമർപ്പണം
12 RPCD.MFFI.BC.No.56/12.01.001/2007-08 ഏപ്രിൽ15, 2008 സമ്പൂർണ സാമ്പത്തിക ഉൾക്കൊള്ളലും സ്വയം സഹായ സംഘങ്ങളുടെ വായ്‌പാ ആവശ്യകതയും
13 DBOD.AML.BC.No.87/14.01.001/2012-13 മാർച്ച് 28, 2013 KYC/ AML മാനദണ്ഡം, CFT/ പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 - ബാങ്കുകളുടെ ചുമതല - സ്വയം സഹായ സംഘങ്ങൾക്ക് വേണ്ടി മാനദണ്ഡങ്ങൾ ലഘൂകരിക്കൽ
14 FIDD.FID.BC.No.56/12.01.033/2014-15 മെയ് 21, 2015 SHG ബാങ്ക് ബന്ധപ്പെടുത്തൽ- പുരോഗതി റിപ്പോർട്ട് പുനരവലോകനം
15 RBI/2015-16/291 DBR.CID.BC.No.73/20.16.56/2015-16 ജനുവരി 14, 2016 SHG അംഗങ്ങളുടെ വായ്‌പാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യൽ
16 RBI/2015-16/424 DBR.CID.BC.No.104/20.16.56/2015-16 ജൂൺ16, 2016 SHG അംഗങ്ങളുടെ വായ്‌പാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യൽ
17 Master Direction DBR.AML.BC.No.81/14.01.001/2015-16 ഫെബ്രുവരി 25, 2016 (മെയ് 29, 2019 വരെ നവീകരിച്ചത് ) മാസ്റ്റർ ഡയറക്ഷൻ - കസ്റ്റമറെ തിരിച്ചറിയൽ (KYC) ഡയറക്ഷൻ-2016

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?