RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78500693

പൊതുജനങ്ങള്‍ക്കു നല്‍കുന്ന സേവനം അടിസ്ഥാനമാക്കി ബാങ്ക് ശാഖകള്‍ക്കു പിഴകള്‍ നല്‍കുന്ന പദ്ധതി- മുഖ്യസര്‍ക്കുലര്‍

RBI/2018-19/11
DCM (CC) No.G-4/03.44.01/2018-19

ജൂലൈ 03, 2018

എല്ലാ ബാങ്കുകളുടേയും
ചെയര്‍മാന്‍/മാനേജിംഗ് ഡയറക്ടര്‍/
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

പ്രിയപ്പെട്ട മാഡം/ സര്‍,

പൊതുജനങ്ങള്‍ക്കു നല്‍കുന്ന സേവനം അടിസ്ഥാനമാക്കി ബാങ്ക് ശാഖകള്‍ക്കു പിഴകള്‍ നല്‍കുന്ന പദ്ധതി- മുഖ്യസര്‍ക്കുലര്‍

1. പിഴകളെ സംബന്ധിച്ച പദ്ധതി വിവരിക്കുന്ന ഞങ്ങളുടെ 2017 ഒക്ടോബര്‍ 12-ലെ DCM (CC) നമ്പര്‍ സര്‍ക്കുലര്‍ പരിശോധിക്കുക.

2. ഈ വിഷയത്തില്‍ പുതുക്കിയതും അപ്ഡേറ്റ് ചെയ്തതുമായ ഒരു വിവരണം നിങ്ങളുടെ അറിവിലേക്കും ആവശ്യമായ നടപടികള്‍ക്കുംവേണ്ടി ഇതോടൊപ്പം വച്ചിരിക്കുന്നു.

3. ഈ പ്രാമാണിക സര്‍ക്കുലര്‍ ഞങ്ങളുടെ www.rbi.org.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

വിശ്വാസപൂര്‍വ്വം

മാനസ് രന്‍ജന്‍ മൊഹന്തി
ചീഫ് ജനറല്‍ മാനേജര്‍

encl:


കറന്‍സി ചെസ്റ്റുകളുള്‍പ്പെടെ ബാങ്ക്ശാഖകള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങളുടെ പ്രവര്‍ത്തനരീതിയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന പിഴകള്‍ വിവരിക്കുന്ന പ്രാമാണിക സര്‍ക്കുലര്‍

പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുവേണ്ടി, കറന്‍സി ചെസ്റ്റുകളുള്‍പ്പെടെയുള്ള ബാങ്ക്ശാഖകള്‍, നോട്ടുകളും നാണയങ്ങളും മാറി കൊടുക്കുന്നതു സംബന്ധമായ ക്ലീന്‍നോട്ട് പോളി സിയുടെ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി പിഴകള്‍ ചുമത്തുന്ന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നു.

2. പിഴകള്‍

നോട്ടുകളും നാണയങ്ങളും മാറ്റി നല്‍കുക, ആര്‍.ബി.ഐ.യ്ക്ക് അയക്കുന്ന പണമടവുകള്‍, കറന്‍സി ചെസ്റ്റി ലെ ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചുമത്തുന്ന പിഴകള്‍ താഴെ കൊടുക്കുന്നു.

ക്രമ. നം. ക്രമക്കേടുകളുടെ സ്വഭാവം പിഴ
i മുഷിഞ്ഞ നോട്ടുകളുടെ അടവിലും, കറന്‍സി ചെസ്റ്റുകളില്‍വരുന്ന കുറവുകളും.

50 രൂപ വരെയുള്ള നോട്ടുകള്‍

നഷ്ടത്തിനുപുറമെ ഓരോ നോട്ടിനും 50 രൂപ വീതം

100-ന്‍റെ നോട്ടിനും അതിനുമുകളിലുള്ളതും.
നഷ്ടത്തിനുപുറമെ ഓരോ നോട്ടിനും തുല്യമായ തുക ഓരോ പണമടവിലും 100 ന്‍റെയും അതിനുമകളിലുള്ളവയും ഉടന്‍ തന്നെ പറ്റെഴുതണം.

തുടര്‍ച്ചയായി നൂറ് നോട്ടുകള്‍ എന്ന പരിധി എത്തുമ്പോള്‍ പിഴചുമത്തേണ്ടതാണ്.

ii പണമടവു സമയത്തും കറന്‍സി ചെസ്റ്റില്‍ മുഷിഞ്ഞ നോട്ടുകള്‍ അടയ്ക്കുമ്പോഴും കണ്ടുപിടിക്കുന്ന കള്ളനോട്ടുകള്‍ മുഷിഞ്ഞ നോട്ടുകള്‍ ബാങ്കുകള്‍ അടയ്ക്കുമ്പോഴും കറന്‍സി ചെസ്റ്റുകളിലെ നീക്കിയിരുപ്പില്‍നിന്നും ആര്‍.ബി.ഐ. കണ്ടുപിടിക്കുന്ന കള്ളനോട്ടുകളുടേയും കാര്യത്തില്‍ 2018 ജൂലൈ 2-ലെ DCM (FNVD) NOG-1/16-01-2005/2018-19 ല്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശ ങ്ങള്‍ അനുസരിച്ച് പിഴ ഈടാക്കേണ്ടതാണ്.
iii മുഷിഞ്ഞ നോട്ടുകളടക്കുമ്പോഴും കറന്‍സി ചെസ്സുകളില്‍ കീറിയും മറ്റുവിധത്തിലുള്ള വികലമായ നോട്ടുകള്‍ കണ്ടുപിടിക്കുമ്പോള്‍ ഡിനോമിനേഷനില്‍ വ്യത്യാസമില്ലാതെ ഓരോ നോട്ടിനും 50 രൂപ വീതം. ഓരോ പണമടവിലുമുള്ള 100 വികലമായ നോട്ടുകളുടെ തുക ഉടന്‍ പറ്റെഴുതണം. തുടര്‍ച്ചയായ 100 നോട്ടുകളുടെ പരിധി എത്തുമ്പോള്‍ പിഴ ചുമത്തണം.
iv

കറന്‍സിചെസ്റ്റുകളെ സംബന്ധിച്ച ആര്‍ബിഐ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്നു കണ്ടെത്തുമ്പോള്‍
(a) സിസിടിവി പ്രവര്‍ത്തനരഹിതം
(b) ശാഖകളിലെ പണവും റിക്കോര്‍ഡുകളും സ്ട്രോങ്റൂമില്‍ സൂക്ഷിച്ചിരിക്കുന്നു.
(c) എന്‍.എസ്.എം. കള്‍ നോട്ടുകള്‍ തരംതിരിക്കുന്നതിനായി ഉപയോഗിക്കുന്നില്ല (കൗണ്ടറുകളില്‍ കിട്ടുന്ന വലിയ ഡിനോമിനേഷന്‍ നോട്ടുകള്‍ തരംതിരിക്കുന്നതിനും ആര്‍.ബി.ഐ. കറന്‍സിചെസ്റ്റു കളിലേക്ക് ലഭിക്കുന്ന നോട്ടുകളും തരം തിരിക്കുന്നതിന് എന്‍.എസ്.എം. കള്‍ ഉപയോഗിക്കുന്നില്ല.

ഓരോ ക്രമക്കേടിനും 500 രൂപ വീതം പിഴ.

ക്രമക്കേട് ആവര്‍ത്തിക്കുമ്പോള്‍ പിഴ 10,000 രൂപയായി ഉയര്‍ത്തും.

പിഴ ഉടന്‍തന്നെ ഈടാക്കും.
v കറന്‍സി ചെസ്സുകള്‍ തുടങ്ങുമ്പോഴും അവ പ്രവര്‍ത്തിപ്പിക്കുമ്പോഴും ഒപ്പിടുന്ന ഉടമ്പടിയുടെ വ്യവസ്ഥകള്‍ ലംഘിക്കുകയോ, നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ പോരായ്മകള്‍, ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ കണ്ടെത്തുമ്പോഴോ ഉദാ.

a) സ്റ്റോക്കുള്ളപ്പോഴും, കൗണ്ടറില്‍ എത്തുന്ന കസ്റ്റമര്‍ക്ക് നാണയങ്ങള്‍ കൊടുക്കാതിരിക്കുക.

b) ഏതെങ്കിലും ബാങ്കിന്‍റെ ശാഖ മുഷിഞ്ഞ നോട്ടുകള്‍ മാറ്റി നല്‍കാതിരിക്കുക, ഏതെങ്കിലും വ്യക്തികള്‍ സമര്‍പ്പിക്കുന്ന വികലമായ നോട്ടുകളുടെ സ്വീകാര്യത തീര്‍പ്പുകല്‍പ്പിക്കാതിരിക്കുക.

c) രണ്ടുമാസത്തെ ഇടവേളകളില്‍ കറന്‍സി ചെസ്റ്റുകള്‍, മുന്നറിയിപ്പില്ലാതെ, ചുമതല വഹിക്കുന്നവരല്ലാത്ത ഉദ്യോഗസ്ഥര്‍ പരിശോധിക്കുക, അല്ലെങ്കില്‍, മേല്‍നോട്ടചുമതലയുള്ള ഓഫീസുകളിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധിക്കാതിരിക്കുക.

d) ബന്ധപ്പെടുത്തിയിട്ടുള്ള മറ്റു ബാങ്കുകളുടെ ശാഖകള്‍ക്ക് സേവനങ്ങളും, സൗകര്യങ്ങളും നല്‍കാതിരിക്കുക.

e) കുറഞ്ഞ ഡിനോമിഷനിലുള്ള നോട്ടുകള്‍ (50 രൂപയ്ക്കുതാഴെ ഡിനോമിനേഷനിലുള്ളവ) പൊതുജനങ്ങളില്‍നിന്നോ ബന്ധപ്പെടുത്തിയിട്ടുള്ള ബാങ്ക് ശാഖകളില്‍നിന്നോ സ്വീകരിക്കാതിരിക്കുക.

f) കറന്‍സിചെസ്റ്റു ശാഖകള്‍വിതരണത്തിനു തയാറാക്കിയ നോട്ടുകെട്ടുകളില്‍ വികലമായതോ കള്ളനോട്ടുകളോ കണ്ടെടുക്കുക.
ഉടമ്പടി ലംഘിക്കപ്പെടുമ്പോഴും സേവനങ്ങളില്‍ പോരായ്മകളുണ്ടാവുമ്പോഴും 10,000 രൂപ.

5 ലക്ഷം രൂപ : ഉടമ്പടി ലംഘനം, സേവനങ്ങളിലെ പോരായ്മ എന്നിവ 5 പ്രാവശ്യത്തില്‍ കൂടുതലാകുമ്പോള്‍. ഈ പിഴ ചുമത്തല്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തും.

പിഴ ഉടന്‍തന്നെ ഈടാക്കും.

3. പിഴകള്‍ ചുമത്തുന്നതു സംബന്ധിച്ചുള്ള പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍.

3.1. അംഗീകൃത അധികാരി

ക്രമക്കേടിന്‍റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്, കറന്‍സിചെസ്സ് അല്ലെങ്കില്‍ ബാങ്ക് ഏത് റീജിയണല്‍ ഓഫീസിന്‍റെ കീഴിലാണോ വരുന്നത് അവിടത്തെ ഇഷ്യൂ ഡിപ്പാര്‍ട്ടുമെന്‍റിലെ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്.

3.2. അപ്പലേറ്റ് അധികാരി

(i) അംഗീകൃത അധികാരിയുടെ തീരുമാനത്തിലുള്ള അപ്പീല്‍, കറന്‍സി ചെസ്റ്റിന്‍റോയോ, ശാഖയുടേയോ നിയന്ത്രണാധികാരി, റീജിയണല്‍ ഓഫീസിലെ റിജിയണല്‍ ഡയറക്ടര്‍ക്ക്, പിഴ ഈടാക്കികഴിഞ്ഞ് ഒരു മാസം തികയുംമുമ്പ് സമര്‍പ്പിക്കണം. അദ്ദേഹം അപ്പീല്‍ അനുവദിക്കണോ തള്ളണോ എന്ന് തീരുമാനിക്കും.

(ii) ജീവനക്കാര്‍ പുതിയതാണ്, വേണ്ടത്ര പരിശീലനം ലഭിക്കാത്തവരാണ്, ജീവനക്കാരുടെ ജാഗ്രതാക്കുറവാണ്, തിരുത്തല്‍ നടപടികള്‍ എടുത്തിട്ടുണ്ട്, നടപടികള്‍ എടുക്കുന്നതായിരിക്കും എന്നീ കാരണങ്ങള്‍ കാണിച്ച് പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നുള്ള അപേക്ഷകളൊന്നും പരിഗണി ക്കുന്നതല്ല.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?