നിങ്ങളുടെ ഇടപാടുകാരെ അറിയാൻ (കെ.വൈ.സി) നിർദ്ദേശങ്ങൾ, 2016 - മുഖ്യ നിർദ്ദേശങ്ങൾ
ആർബിഐ/ഡിബിആർ/2015-16/18 ഫെബ്രുവരി 25, 2016 നിങ്ങളുടെ ഇടപാടുകാരെ അറിയാൻ (കെ.വൈ.സി) പണം വെളുപ്പിക്കൽ തടയൽ നിയമം 2002, പണം വെളുപ്പിക്കൽ തടയൽ (സൂക്ഷിക്കേണ്ട രേഖകൾ) ചട്ടം, 2005 എന്നിവയിലെ വകുപ്പുകൾ പ്രകാരം അക്കൗണ്ടിന്റെ അടിസ്ഥാനത്തിലുള്ളതും അല്ലാത്തതുമായ ഇടപാടുകൾ നടത്തുമ്പോൾ വ്യവസ്ഥാപിത സ്ഥാപനങ്ങൾ ഇടപാടുകാരെ തിരിച്ചറിയാനുള്ള നടപടിക്രമം പാലിക്കേണ്ടതും ഇടപാടുകൾ നിരീക്ഷിക്കേണ്ടതുമാണ്. 1ഇത്തരം സ്ഥാപനങ്ങൾ കാലാകാലങ്ങളിലെ ഭേദഗതികളും പ്രവർത്തന നിർദ്ദേശങ്ങളും ഉൾപ്പെടെ പ്രസ്തുത നിയമത്തിലെയും ചട്ടങ്ങളിലെയും നിബന്ധനകൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്. 2017 ജൂൺ 1ലെ ഗസറ്റ് വിജ്ഞാപനം ജിഎസ്ആർ 538(ഇ) ൽ പ്രസിദ്ധീകരിച്ച പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ചട്ടങ്ങളിൽ വന്ന മാറ്റങ്ങൾ, അതിനു ശേഷമുള്ള ഭേദഗതികൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ പുതുക്കിയ മുഖ്യ നിർദ്ദേശങ്ങൾ, പക്ഷെ, ബഹു. സുപ്രീം കോടതിയുടെ മുന്നിലുള്ള റിട്ട് പെറ്റിഷൻ (സിവിൽ) 494/2012 വിരമിച്ച ജസ്റ്റീസ് കെ എസ് പുട്ടസ്വാമിയും മറ്റുള്ളവരും vs ഭാരത സർക്കാർ മുതലായ കേസുകളിലെ (ആധാർ കേസുകൾ) അന്തിമ വിധിയ്ക്ക് വിധേയമായിരിക്കും. 2. പൊതുജന താൽപര്യാർത്ഥം ഈ വിഷയത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടത് അത്യാവശ്യവും സന്ദർഭോചിതവുമാണെന്ന് പൂർണ ബോധ്യം വന്നതിനാൽ ബാങ്കിങ് റഗുലേഷൻ നിയമം 1949, ബാങ്കിങ് റഗുലേഷൻ നിയമം 1949 (AACS) എന്നിവയിലെ 35എ, 56 വകുപ്പുകൾ, പണം വെളുപ്പിക്കൽ തടയൽ ചട്ടം, 2005 ലെ 9(14) വകുപ്പ് എന്നിവയാൽ ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്‌തമായ അധികാരം വിനിയോഗിച്ച് ഇനി പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. (ഡി. ദീപ്തിവിലാസ) |