<font face="mangal" size="3">മാസ്റ്റർ സർക്കുലർ - പൊതുജനങ്ങൾക്കുനൽകുന്ന ക - ആർബിഐ - Reserve Bank of India
മാസ്റ്റർ സർക്കുലർ - പൊതുജനങ്ങൾക്കുനൽകുന്ന കസ്റ്റമർ സർവീസിനെ അടിസ്ഥാനമാക്കി ബാങ്ക് ശാഖകൾക്കു പിഴചുമത്തുന്ന പദ്ധതി
ആർ.ബി.ഐ.2017-18/76 ഒക്ടോബർ 12, 2017 എല്ലാ ബാങ്കിലേയും ചെയർമാനും , മാസ്റ്റർ സർക്കുലർ - പൊതുജനങ്ങൾക്കുനൽകുന്ന കസ്റ്റമർ സർവീസിനെ അടിസ്ഥാനമാക്കി ബാങ്ക് ശാഖകൾക്കു പിഴചുമത്തുന്ന പദ്ധതി പിഴചുമത്തുന്നതിനെ സംബന്ധിച്ച 2016 ജൂലൈ 20 ലെ സർക്കുലർ- ഡി.സി.എം. (സിസി) നമ്പർ -3 / 03.44.01 / 2016-17 പരിശോധിക്കുക. 2. ഈ വിഷയത്തെ സംബന്ധിച്ച പരിഷ്കരിച്ച പുതിയ പതിപ്പ് അറിവിനും, തുടർനടപടികൾക്കുമായി ഇതോടോപ്പം അനുബന്ധമായി ചേർത്തിരിക്കുന്നു. 3. ഈ മാസ്റ്റർ സർകുലർ ഞങ്ങളുടെ വെബ്സൈറ്റ് www.rbi.org.in ൽ ലഭ്യമാണ്. വിശ്വസ്തതയോടെ, (പി. വിജയ കുമാർ) അനുബന്ധം: മുകളിൽ പോലെ പൊതുജനങ്ങൾക്കുനൽകുന്ന കസ്റ്റമർ സർവീസിനെ അടിസ്ഥാനമാക്കി കറൻസി 1. ക്ളീൻ നോട്ട് പോളിസിയുടെ ലക്ഷ്യങ്ങൾ കണക്കിലെടുത്ത് എല്ലാ ബാങ്ക് ശാഖകളും, നോട്ടുകളും നാണയങ്ങളും മാറിനൽകുന്നതിലൂടെ പൊതുജനങ്ങൾക്ക് മികച്ച കസ്റ്റമർ സർവീസ് നൽകുന്ന കാര്യം ഉറപ്പുവരുത്താൻ കറൻസി ചെസ്ററുകൾ ഉൾപ്പെടെയുള്ള ബാങ്ക് ശാഖകൾക്ക് പിഴചുമത്തുന്നതിനുളള ഒരു പദ്ധതി രൂപ പ്പെടുത്തിയിരിക്കുന്നു. 2. പിഴകൾ നോട്ടുകളും നാണയങ്ങളും കൈമാറ്റംചെയ്തുകൊടുക്കൽ / റിസർവ് ബാങ്കി ലേയ്ക്കുളള പണമടയ്ക്കൽ / കറൻസിചെസ്ററിൻറെ പ്രവർത്തനങ്ങൾ എന്നിവയി ലുണ്ടാകുന്ന കുറവുകൾക്ക് ബാങ്കുകൾക്ക് ചുമത്തുന്ന പിഴ താഴെ പറയും പ്രകാരമാണ്.
3. പിഴകൾ ഈടാക്കുന്നതിനുളള പ്രവർത്തനമാർഗനിർദ്ദേശങ്ങൾ 3.1 ചുമതലയുളള അതോറിററി ക്രമരഹിതമായി പ്രവർത്തിച്ച കറൻസി ചെസ്റ്റ് / ബാങ്ക് ബ്രാഞ്ച് സ്ഥിതിചെയ്യുന്ന പ്രദേശത്തെ റീജിയണൽ ഓഫീസിലെ ഇഷ്യു ഡിപ്പാർട്ട്മെൻറ് ഓഫീസർ-ഇൻ ചാർജ് ആയിരിക്കും ക്രമക്കേടിൻറെ സ്വഭാവം നിർണയിക്കാൻ ചുമതലയുളള ഉദ്യോഗസ്ഥൻ. 3.2 അപ്പലേറ്റ് അതോറിറ്റി i. നടപടിക്ക്ചുമതലയുളള അതോറിറ്റിയുടെ തീരുമാനത്തിനെതിരായ അപ്പീൽ, കറൻസി ചെസ്റ്റ് / ബാങ്ക് ബ്രാഞ്ചിൻറെ കൺറോളിംഗ് ഓഫീസ്, അതാതുമേഖലയിലെ ആർ.ബി.ഐയുടെ റീജിയണൽ ഓഫീസിലെ റീജിയണൽ ഡയറക്ടർക്ക് പിഴ അടച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ നൽകണം. അത് അംഗീകരിക്കുകയോ, നിരസിക്കുകയോ ചെയ്യേണ്ടത് അദ്ദേഹമാണ്. ii. പുതിയ / പരിശീലനമില്ലാത്ത ജീവനക്കാർ, സ്റ്റാഫുകളുടെ അറിവില്ലായ്മ, തിരുത്തൽ നടപടിയെടുത്തു / എടുക്കും തുടങ്ങിയ കാരണങ്ങളുടെ അടിസ്ഥാനത്തിൽ പിഴ ചുമത്തിയത് ഇളവുചെയ്യാനുളള അപ്പീലുകൾ പരിഗണിക്കുന്നതല്ല. |