RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78523926

കറൻസി ചെസ്റ്റ് ഇടപാടുകൾ വൈകി അറിയിക്കുന്നതിനും / തെറ്റായ അറിയിക്കുന്നതിനും / അറിയിക്കാതിരിക്കുന്നതിനും കറൻസി ചെസ്റ്റ് ബാലൻസുകളിൽ അനർഹമായ തുകകൾ ഉൾപ്പെടുത്തുന്നതിനും പിഴ പ്പലിശ ചുമതത്തുന്നതിനെക്കുറിച്ചുള്ള മാസ്റ്റർ ഡയറക്ഷൻ

ആർബിഐ/2019-20/68
മാസ്റ്റർ ഡയറക്ഷൻ ഡിസിഎം(സിസി) നം.ജി-4/03.35.01/2019-20

ജൂലൈ 01, 2019
(ഒക്ടോബർ 03, 2019 വരെ പുതുക്കികയത്)

1. കറൻസി ചെസ്റ്റുകൾ പ്രവർത്തിക്കുന്ന
എല്ലാ ബാങ്കുകളുടെയും ചെയർമാൻ &
മാനേജിങ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ.

2. ഡയറക്ടർ ഓഫ് ട്രഷറീസ്,
(സംസ്ഥാന സർക്കാരുകൾ)

മാഡം/പ്രിയപ്പെട്ട സർ,

കറൻസി ചെസ്റ്റ് ഇടപാടുകൾ വൈകി അറിയിക്കുന്നതിനും / തെറ്റായ അറിയിക്കുന്നതിനും / അറിയിക്കാതിരിക്കുന്നതിനും കറൻസി ചെസ്റ്റ് ബാലൻസുകളിൽ അനർഹമായ തുകകൾ ഉൾപ്പെടുത്തുന്നതിനും പിഴ പ്പലിശ ചുമതത്തുന്നതിനെക്കുറിച്ചുള്ള മാസ്റ്റർ ഡയറക്ഷൻ.

ആർബിഐ ആക്ട്, 1934-ലെ സെക്ഷൻ 45ന്റെയും ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെസെക്ഷൻ 35 എ യുടെയും ആമുഖത്തിൽ പറഞ്ഞിരിക്കും പ്രകാരം ഞങ്ങളുടെ ക്ലീൻ നോട്ട് പോളിസിയുടെ ഉദ്ദേശ്യങ്ങൾ സഫലീകരിക്കുന്നതി ലേയ്ക്കായി ബാങ്ക് മാർഗരേഖകൾ / നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഈ പരിശ്രമങ്ങൾ നില നിർത്തുകയും, കറൻസി ചെസ്റ്റ് ഇടപാടുകളെക്കുറിച്ച് യഥാസമയം കൃത്യമായ അറിയിപ്പ് നൽകുന്നതിൽ ബാങ്കുകൾക്കിടയിൽ അച്ചടക്കം ഉറപ്പ് വരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തിനായി ഞങ്ങൾ ഈ വിഷയത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

2. ഉള്ളടക്കം ചെയ്തിരിക്കുന്ന മാസ്റ്റർ ഡയറക്ഷനിൽ ഈ വിഷയത്തിൽ പുതുക്കിയ മാർഗരേഖകളും / സർക്കുലറുകളും സംയോജിപ്പിച്ചിരിക്കുന്നു. പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതത് കാലത്ത് ഈ ഡയറക്ഷൻ നവീകരിക്കുന്നതായിരിക്കും.

3. ഈ മാസ്റ്റർ ഡയറക്ഷൻ ആർബിഐ വെബ്‌സൈറ്റ് www.rbi.org.in ൽ വിന്യസിച്ചിട്ടുണ്ട്.

താങ്കളുടെ വിശ്വസ്തതയുള്ള

(മനാസ് രഞ്ജൻ മൊഹന്തി)
ചീഫ് ജനറൽ മാനേജർ


അനുബന്ധം

1 കറൻസി ചെസ്റ്റ് ഇടപാടുകൾ വൈകി അറിയിക്കുന്നതിനും തെറ്റായി അറിയിക്കുന്നതിനും / അറിയിക്കാതിരിക്കുന്നതിനുമായുള്ള പിഴപ്പലിശ

1.1. കറൻസി ചെസ്റ്റ് ഇടപാടുകളുടെ അറിയിക്കൽ

കറൻസി ചെസ്റ്റിൽ വയ്ക്കുന്നതിനും / കറൻസി ചെസ്റ്റിൽ നിന്നും എടുക്കുന്നതിനുമായി നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ തുക 1,00,000 രൂപയും, തുടർന്ന് 50,000 രൂപയുടെ ഗുണിതങ്ങളുമായിരിക്കും.

1.2 അറിയിക്കലിനുള്ള സമയപരിധി

1.2.1 കറൻസി ചെസ്റ്റുകളും ലിങ്ക് ഓഫീസുകളും അവയുടെ എല്ലാ ഇടപാടുകളും സ്ഥിരമായ രീതിയിൽ സിവൈഎം-സിസി പോർട്ടൽ വഴി അത്ത ദിവസം വൈകുന്നേരം 7 മണിയോടെ അറിയിച്ചിരിക്കേണ്ടതാണ്.

1.2.2 സബ്-ട്രഷറി ഓഫീസുകൾ (എസ്.ടിഒ-കൾ) അവരുടെ എല്ലാ ഇടപാടുകളും അതത് ദിവസം വൈകുന്നേരം 7 മണിയോടെ നേരിട്ട് റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസിൽ അറിയിക്കേണ്ടതാണ്.

1.2.3 ബാങ്കുകളിലെ പണിമുടക്ക് കാലത്ത് അനുവദിക്കുന്ന ഇളവുകൾ

പണിമുടക്ക് നടക്കുന്ന ദിവസങ്ങളിൽ ഇടപാടുകൾ അറിയിക്കുന്നതിനായുള്ള സമയപരിധിയിൽ അനുവദിക്കേണ്ട ഇളവുകൾ അവസ്ഥാനുസരണം പരിഗണിക്കുന്നതായിരിക്കും.

1.3 പിഴപ്പലിശ ചുമത്തൽ

1.3.1 അറിയിക്കുന്നതിലെ കാലതാമസം

കറൻസി ചെസ്റ്റ് ഇടപാടുകൾ അറിയിക്കുന്നതിൽ കാലതാമസം സംഭവിക്കുന്ന പക്ഷം, കറൻസി ചെസ്റ്റിന്റെ ചുമതലയുള്ള ബാങ്കിൽ നിന്നും ലഭിക്കാനുള്ള തുകയിൻമേൽ കാലതാമസത്തിന്റെ അടിസ്ഥാനത്തിൽ, ഈ സർക്കുലറിന്റെ മൂന്നാം ഖണ്ഡികയിൽ പറഞ്ഞിരിക്കും പ്രകാരമുള്ള നിരക്കിൽ പിഴപ്പലിശ ചുമത്തുന്നതായിരിക്കും. പിഴപ്പലിശ കണക്കാക്കുന്നത് ടി+0 അടിസ്ഥാനത്തിലായിരിക്കും അതായത്, അതത് പ്രവൃത്തി ദിവസത്തെ ഇടപാടുകൾ മുകളിൽപ്പറഞ്ഞ നിർദ്ദിഷ്ട സമയ പരിധിയ്ക്കുള്ളിൽ കറൻസി ചെസ്റ്റുകൾ/ലിങ്ക് ഓഫീസുകൾ ഇഷ്യൂ ഓഫീസിലേക്ക് അറിയിക്കാത്ത ഇടപാടുകളുടെ കാര്യത്തിൽ പിഴപ്പലിശ ചുമത്തുന്നതായിരിക്കും.

സർക്കിളിലെ ഇഷ്യൂഡിപ്പാർട്ട്‌മെന്റിനോട് നേരിട്ട് ബന്ധിതമായിരിക്കുന്ന എസ്.ടിഒ-കൾ ഇടപാടുകൾ അറിയിക്കാൻ വരുത്തുന്ന കാലതാമസത്തിനും പിഴപ്പലിശ ചുമത്തുന്നതായിരിക്കും.

1.3.2 തെറ്റായ അറിയിക്കൽ

തെറ്റായി അറിയിക്കുന്നതിന്റെ കാര്യത്തിലും ഇതേ പ്രകാരം റിസർവ് ബാങ്കിന് തെറ്റ് തിരുത്തിയ വിവരം ലഭിക്കുന്ന ദിവസം വരേയ്ക്കും പിഴപ്പലിശ ചുമത്തുന്നതായിരിക്കും. കറൻസി ചെസ്റ്റുകളും ലിങ്ക് ഓഫീസുകളും അറിയിക്കുന്ന ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് ബാങ്കുകളുടെ കറന്റ് അക്കൗണ്ടുകളിൽ ഡെബിറ്റുകൾ/ക്രെഡിറ്റുകൾ രേഖപ്പെടുത്തുന്നത് എന്നതിനാൽ, കറൻസി ചെസ്റ്റുകൾ തെറ്റായ അറിയിപ്പുകൾ നൽകുന്ന എല്ലാ സന്ദർഭങ്ങളിലും പിഴപ്പലിശ മാറ്റമില്ലാതെ ചുമത്തുന്നതായിരിക്കും. സിവൈഎം-സിസി പോർട്ടലിൽ അറിയിക്കുന്ന തുകകളുടെ കൃത്യത കറൻസി ചെസ്റ്റുകൾ /ലിങ്ക് ഓഫീസുകൾ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് കറൻസി ചെസ്റ്റുകളിലേക്ക് പുതിയ നോട്ടുകൾ/നോട്ടുകൾ അടയ്ക്കുന്നതിനെ 'നിക്ഷേപ' ഇടപാടുകളായി പോർട്ടലിൽ രേഖപ്പെടുത്താതിരിക്കുന്നത് ഉറപ്പ് വരുത്താനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

1.3.3. കറൻസി ചെസ്റ്റ് ബാലൻസുകളിൽ അനർഹമായ തുകകൾ ഉൾപ്പെടുത്തുന്നതിന് ചുമത്തുന്ന പിഴപ്പലിശ

(i) ഇടപാടുകളുടെ തെറ്റായ അറിയിക്കൽ / വൈകിയ അറിയിക്കൽ / അറിയിക്കാതിരിക്കൽ എന്നിവ കാരണമായി റിസർവ് ബാങ്കിലെ തങ്ങളുടെ കറന്റ് അക്കൗണ്ടിൽ 'അനർഹമായ' ക്രെഡിറ്റിന്റെ അനുകൂല ഫലമനുഭവിക്കുന്ന എല്ലാ അവസ്ഥകളിലും പിഴപ്പലിശ ചുമുത്തുന്നതായിരിക്കും. ചെസ്റ്റ് ബാലൻസുകളിലും പണമടവുകളിലും വരുന്ന കുറവുകൾ, ചെറുമോഷണങ്ങളും, കൃത്രിമങ്ങളും മൂലമുണ്ടാകുന്ന കുറവുകൾ, ചെസ്റ്റ് ബാലൻസുകളിലും പണമടവുകളിലും കണ്ടു പിടിക്കപ്പെടുന്ന വ്യാജനോട്ടുകൾ എന്നിവയുടെ കാര്യത്തിൽ നിലവിലിരിക്കുന്ന 'ശിക്ഷാ നടപടിക്രമ' പ്രകാരമുള്ള ശിക്ഷാ നടപടികളും കൈക്കൊള്ളുന്നതായിരിക്കും.

(ii) മാത്രമല്ല 'കൂട്ടായ സൂക്ഷിപ്പുകാരുടെ അധീനതയിലിരിക്കുന്നതും അവർക്ക് 'സ്വതന്ത്രമായി ഉപയോഗിക്കാവുന്നതുമായ പണം മാത്രമേ ചെസ്റ്റ് ബാലൻസുകളിൽ ഉൾപ്പെടുത്താൻ അർഹമാകുകയുള്ളൂ. അങ്ങനെയാകു മ്പോൾ, കൂട്ടായ സൂക്ഷിപ്പുകാരല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥരുടെ കാവലിൽ എന്തൊക്കെ കാരണങ്ങൾ കൊണ്ടായാലും മുദ്ര വച്ച കവറുകളിലും പെട്ടികളിലും അറകളിലും സൂക്ഷിപ്പിനായി വച്ചിരിക്കുന്ന പണവും, കൂട്ടായ സൂക്ഷിപ്പുകാരുടെ രണ്ടു പൂട്ടുകൾക്ക് പുറമേ മറ്റേതെങ്കിലും ഉദ്യോഗസ്ഥർ ഇട്ട മൂന്നാമത്തെ താഴിട്ട പെട്ടികളിലും സൂക്ഷിച്ചിരിക്കുന്ന പണവും ചെസ്റ്റ് ബാലൻസുകളിൽ ഉൾപ്പെടുത്താൻ അർഹമല്ല. ഇത്തരത്തിലുള്ള തുകകൾ ചെസ്റ്റ് ബാലൻസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയെ തെറ്റായ അറിയിക്കലിന്റെ ഉദാഹരണങ്ങളായി കണക്കാക്കപ്പെടുകയും അവ ഖണ്ഡിക 3-ൽപ്പറഞ്ഞിരിക്കുന്ന നിരക്കിലുള്ള പിഴപ്പലിശ ചുമത്തപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നതാണ്.

(iii) മുകളിൽപ്പറഞ്ഞിരിക്കുന്ന എല്ലാ അവസ്ഥകളിലും (ചെസ്റ്റ് ബാലൻസുകളി ലേയും / പണമടവുകളിലെയും കുറവുകൾ, ചെറുമോഷണം / കൃത്രിമം എന്നിവ കാരണമായുള്ള കുറവുകൾ, ചെസ്റ്റ് ബാലൻസുകളിലും / പണമടവുകളിലും കണ്ടുപിടിക്കപ്പെട്ടുന്ന വ്യാജനോട്ടുകൾ എന്നിവയൊഴികെ) ചെസ്റ്റ് ബാലൻസുകളിൽ 'അനർഹമായ' തുകകൾ ഉൾപ്പെടുത്തപ്പെട്ട തീയതി മുതൽക്ക്, അവ ചെസ്റ്റ് ബാലൻസുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ട തീയതി വരേയ്ക്കുള്ള പിഴപ്പലിശ ചുമത്തുന്നതായിരിക്കും. ചെസ്റ്റ് ബാലൻസുകളിലും/പണമടവുകളിലും വരുന്ന കുറവുകൾ, ചെറുമോഷണം/കൃത്രിമം വഴി വരുന്ന കുറവുകൾ, ചെസ്റ്റ് ബാലൻസുകളിലും/പണമടവുകളിലും കണ്ടുപിടിക്കപ്പെടുന്ന വ്യാജ നോട്ടുകൾ എന്നിവയിൽ നിലവിലിരിക്കുന്ന 'ശിക്ഷാ നടപടിക്രമ'ത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശിക്ഷാ നടപടികൾ കൈക്കൊള്ളുക.

2. പിഴ ചുമത്തൽ

2.1 ആർബിഐ-യിൽ അടയ്ക്കുന്ന മുഷിഞ്ഞ നോട്ടുകളെക്കുറിച്ചുള്ള അറിയിക്കൽ

ആർബിഐ-യിൽ മുഷിഞ്ഞ നോട്ടുകൾ അടയ്ക്കുന്നതിനെ ചെസ്റ്റുകളിൽ/ ലിങ്ക് ഓഫീസുകളിൽ നിന്നുമുള്ള പണം പിൻവലിക്കലായി കാണിക്കാൻ പാടുള്ളതല്ല. ആർബിഐ-യിലേക്കുള്ള അത്തരം പണമടവുകളെ 'പിൻവലിക്കപ്പെടൽ' എന്ന നിലയിൽ തെറ്റായി അറിയിക്കുന്നപക്ഷം, അടച്ച തുകയുടെ മൂല്യവും തെറ്റായ അറിയിപ്പ് നൽകിയ കാലദൈർഘ്യവും പരിഗണിക്കാതെ തന്നെ 50,000 രൂപ പിഴ ചുമത്തുന്നതായിരിക്കും.

2.2 സിവൈഎം-സിസി പോർട്ടലിൽ കറൻസി വ്യതിചലനങ്ങൾ അറിയിക്കുന്നത്

എല്ലാ കറൻസി ചെസ്റ്റ് വ്യതിചലനങ്ങളും (ഒരേ ബാങ്കിന്റെ ചെസ്റ്റുകൾ തമ്മിലും, വ്യത്യസ്ത ബാങ്കുകളുടെ ചെസ്റ്റുകൾ തമ്മിലും) സിവൈഎം-സിസി പോർട്ടലിന്റെ 'ഡൈവേർഷൺ മോഡ്യൂൾ' വഴി അറിയിക്കേണ്ടതാണ്. കറൻസിയുടെ വ്യതിചലനം നടത്തുന്ന കറൻസി ചെസ്റ്റുകൾ പോർട്ടലിൽ ആദ്യം വ്യതിചലനവിവരം രേഖപ്പെടുത്തണം. കറൻസി സ്വീകരിക്കുന്ന കറൻസി ചെസ്റ്റ് അത് വരവ് വയ്ക്കണം. വ്യതിചലനങ്ങളെ കറൻസി നിക്ഷേപം/പിൻവലിക്കലായി അറിയിക്കാൻ പാടില്ല. അത്തരത്തിൽ തെറ്റായ വിവരം നൽകിയാൽ 50,000 രൂപയുടെ പിഴ ചുമത്തുന്നതായിരിക്കും.

2.3 കറൻസി ചെസ്റ്റുകളിൽ 'അറ്റനിക്ഷേപ'മുണ്ടായിരുന്ന വിവരം അറിയിക്കുന്നതിലെ കാലതാമസം

കറൻസിചെസ്റ്റുകൾക്ക് 'അറ്റ നിക്ഷേപം' ഉണ്ടായിരുന്ന കാര്യം അറിയിക്കുവാൻ വൈകിയതിന് നിലവിലിരിക്കുന്ന നിരക്കിൽ പിഴപ്പലിശ ചുമത്തേണ്ടതില്ല. എന്നാൽ കറൻസി ചെസ്റ്റ് ഇടപാടുകൾ അറിയിക്കുന്ന കാര്യത്തിൽ ആവശ്യമായ അച്ചടക്കം ഉറപ്പു വരുത്താനായി, അറ്റ നിക്ഷേപത്തിന്റെ മൂല്യം പരിഗണിക്കാതെ തന്നെ, വിവരം അറിയിക്കാൻ കാലതാമസം വരുത്തിയതിനുള്ള ശിക്ഷയായി കറൻസി ചെസ്റ്റുകൾക്ക് 50,000 രൂപയുടെ പിഴ ഏകരീതിയിൽ ചുമത്തുന്നതാണ്.

3. പിഴപ്പലിശയുടെ നിരക്ക്

വൈകി അറിയിക്കുന്നതിനും/തെറ്റായി അറിയിക്കുന്നതിനും/അറിയിക്കാ തിരിക്കുന്നതിനും / ചെസ്റ്റ് ബാലൻസുകളിൽ അനർഹമായ തുകകൾ ഉൾപ്പെടുത്തുന്നതിനും ബന്ധപ്പെട്ട കാലയളവിൽ നിലവിലിരിക്കുന്ന ബാങ്ക്നിരക്കിനേക്കാളും 2 ശതമാനം കൂടിയ നിരക്കിലായിരിക്കും പിഴപ്പലിശ ചുമത്തുന്നത്.

4. ട്രഷറികളിലെ കറൻസി ചെസ്റ്റുകളുടെ കാര്യത്തിലെ പിഴപ്പലിശ ചുമത്തൽ

മുകളിൽ പ്രസ്താവിച്ച നിർദേശങ്ങൾ ട്രഷറി/സബ്ട്രഷറി ഓഫീസുകളിൽ പ്രവർത്തിക്കുന്ന കറൻസി ചെസ്റ്റുകൾക്കും കൂടി ബാധകമായിരിക്കുന്നതാണ്.

5. നിവേദനങ്ങൾ

5.1 വിവരങ്ങൾ അറിയിക്കാൻ വൈകിയതിനായി പിഴപ്പലിശ ചുമത്തുന്നത്, താമസം സംഭവിച്ച ദിവസങ്ങളുടെ മാത്രം മാനദണ്ഡത്തിലായിരിക്കു മെന്നതിനാൽ ഓരോരോ സംഭവങ്ങളിലും റിസർവ് ബാങ്കിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന അപേക്ഷ നൽകാൻ സാധാരണഗതിയിൽ ബാങ്കുകൾക്ക് അവസരമുണ്ടാകുകയില്ല. എന്നാൽ ചെസ്റ്റുകൾ നേരിട്ട് വാസ്തവമായ പ്രയാസങ്ങൾ - പ്രത്യേകിച്ചും മലമ്പ്രദേശങ്ങളിലും / വിദൂരസ്ഥലങ്ങളിലും പ്രവർത്തിക്കുന്നവയും, പ്രകൃതി ദുരന്തങ്ങൾ മുതലായവ ബാധിച്ചവയുമായ കറൻസി ചെസ്റ്റുകൾക്ക് എന്തെങ്കിലും നിവേദനങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ, അവ ബന്ധപ്പെട്ട ബാങ്കിന്റെ ഹെഡ് ഓഫീസ് / നിയന്ത്രണ കാര്യാലയം മുഖേന, ബന്ധപ്പെട്ട ബാങ്ക് ഡെബിറ്റ് ചെയ്ത തീയതി മുതൽക്ക് ഒരു മാസത്തിനകം ആർബിഐയുടെ ബന്ധപ്പെട്ട ഇഷ്യു ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.

5.2 തെറ്റായി വിവരം അറിയിച്ച സംഭവങ്ങളിൽ പിഴപ്പലിശ ഒഴിവാക്കിക്കൊടുക്കാ നുള്ള നിവേദനങ്ങൾ പരിഗണിക്കപ്പെടുന്നതല്ല. (മുകളിൽ കൊടുത്തിരി ക്കുന്ന ഖണ്ഡിക 1.3.2 കാണുക)

5.3 പിഴപ്പലിശ ചുമത്തുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം, കൃത്യ സമയത്തും ശരിയായ വിധത്തിലും വിവരങ്ങൾ നൽകുന്നത് ഉറപ്പ് വരുത്തുംവിധം, ബാങ്കുകൾക്കിടയിൽ അച്ചടക്കം ഉറപ്പിക്കുകയെന്നതാണ്. അത് കൊണ്ട് തന്നെ വൈകി / തെറ്റായി നൽകിയ വിവരങ്ങൾ മൂലവും വിവരങ്ങൾ നൽകാതിരുന്നത് മൂലവും റിസർവ് ബാങ്കിന്റെ പണം ഉപയോഗിക്കുന്നതിനും അല്ലെങ്കിൽ സിആർആർ/എസ്എൽആർ നിലനിർത്തുന്നതിൽ പോരായ്മ വരുന്നതിനും ഇടവരുകയില്ലെന്നും, അല്ലെങ്കിൽ അവ ക്ലെറിക്കൽ തലത്തിലെ പിശകുകളുടെയും, മനഃപൂർവമല്ലാത്തതോ അല്ലെങ്കിൽ ഗണിതപരമായ തകരാറുകൾ കൊണ്ട് സംഭവിച്ചതാണെന്നും, ആദ്യമായി സംഭവിച്ച പിശകാണെന്നും, സ്റ്റാഫിന്റെ പരിചയക്കുറവു മൂലമാണെന്നും തുടങ്ങിയ ഒഴിവുകഴിവുകൾ പിഴപ്പലിശ ഒഴിവാക്കുന്നതിനായുള്ള സാധുവായ കാരണങ്ങളായി പരിഗണിക്കുകയില്ല. മാത്രമല്ല, അത്തരത്തിലുള്ള വീഴ്ചകളെ ഞങ്ങൾ ഗൗരവതരമായി കാണുകയും ചെയ്യും.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?