<font face="mangal" size="3px">മാസ്റ്റർ ഡയറക്ഷൻ - മുൻഗണന മേഖല വായ്പാ വിതരണം - ആർബിഐ - Reserve Bank of India
മാസ്റ്റർ ഡയറക്ഷൻ - മുൻഗണന മേഖല വായ്പാ വിതരണം – സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ടാർഗറ്റുകളും വർഗീകരണവും
ആർബിഐ/എഫ്‌ഐഡിഡി/2019-20/70 ജൂലൈ 29, 2019 ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/ പ്രിയപ്പെട്ട സർ/മാഡം, മാസ്റ്റർ ഡയറക്ഷൻ - മുൻഗണന മേഖല വായ്പാ വിതരണം – മുകളിൽ പറഞ്ഞിരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള നവീകരിച്ച മാർഗ രേഖകൾ/നിർദ്ദേശങ്ങൾ/സർക്കുലറുകൾ എന്നിവ സംയോജിക്കപ്പെട്ട മാസ്റ്റർ സർക്കുലർ ഉള്ളടക്കം ചെയ്തിരിക്കുന്നു. പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന മുറയ്ക്ക് മാസ്റ്റർ സർക്കുലർ അതത് കാലത്ത് നവീകരിക്കുന്നതായിരിക്കും. ഈ മാസ്റ്റർ സർക്കുലർ ആർബിഐ വെബ്‌സൈറ്റ് www.rbi.org.in ൽ വിന്യസിച്ചിട്ടുണ്ട്. 2. സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്കായി സമഗ്രമായ ഒരു സംഘം മാർഗ രേഖകൾ സംക്ഷിപ്ത രൂപത്തിൽ 2017 ജൂലൈ 6ന് ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ സംക്ഷിപ്ത രൂപത്തിന്റെ രണ്ടാം അധ്യായത്തിൽ നൽകിയിരുന്ന മാർഗരേഖകൾ ഈ മാസ്റ്റർ സർക്കുലറിൽ സംയോജിക്ക പ്പെട്ടിരിക്കുന്നു. ഈ മാസ്റ്റർ സർക്കുലറിൽ സമാഹരിച്ചിരിക്കുന്ന സർക്കുലറുകളുടെ പട്ടിക അനുബന്ധത്തിൽ നൽകിയിരിക്കുന്നു. താങ്കളുടെ വിശ്വസ്തതയുള്ള (ഗൗതം പ്രസാദ് ബോറ) മാസ്റ്റർ ഡയറക്ഷൻ - ഭാരതീയ റിസർവ് ബാങ്ക് മുൻഗണന ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷനുകൾ 21 ഉം 35എ യും പ്രകാരം നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങളുടെ നിർവഹണമായി, പൊതു താത്.പര്യാർത്ഥം ആവശ്യമായതും ഉപയുക്തമായതുമെന്ന് ഭാരതീയ റിസർവ് ബാങ്കിന് ബോദ്ധ്യമായതിനാൽ ചുവടെ വിവരിക്കുന്ന ആജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നു. അധ്യായം - I 1. ഹൃസ്വ ശീർഷകവും ഉപക്രമവും (എ) ഈ ആജ്ഞാപനങ്ങൾ ഭാരതീയ റിസർവ് ബാങ്ക് (മുൻഗണനാ മേഖല വായ്പാ വിതരണം - ടാർഗറ്റുകളും വർഗീകരണവും) ആജ്ഞാപനങ്ങൾ, 2019 എന്ന് വിശേഷിക്കപ്പെടുന്നതായിരിക്കും. (ബി) ഈ ആജ്ഞാപനങ്ങൾ ഭാരതീയ റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിന്യസിക്കപ്പെടുന്ന ദിനത്തിൽ പ്രാബല്യത്തിൽ വരുന്നതായി രിക്കും. 2. പ്രയോഗക്ഷമത ഈ ആജഞാപനങ്ങളിലെ വ്യവസ്ഥകൾ ഭാരതീയ റിസർവ് ബാങ്ക് ഇന്ത്യയിൽ പ്രവർത്തനം നടത്താൻ ലൈസൻസ് നൽകിയിരിക്കുന്ന ഓരോ സ്‌മോൾ ഫിനാൻസ് ബാങ്ക് (എസ്എഫ്ബി)-നും ബാധകമായിരിക്കുന്നതാണ്. 3. നിർവചനങ്ങൾ / വിശദീകരണങ്ങൾ (എ) ഈ ആജ്ഞാപനങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടുന്നി ല്ലെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന സംജ്ഞകൾക്ക്, അവയ്ക്ക് താഴെക്കൊടുത്തിരിക്കുന്ന അർഥങ്ങളായിരിക്കും ഉണ്ടാവുക. (i) ആകസ്മിക ബാധ്യതകൾ / ബാലൻസ് ഷീറ്റിന് പുറത്തുള്ള വിഷയങ്ങൾ മുൻഗണനാ മേഖലയിലെ ടാർഗറ്റുകൾ കൈവരിക്കുന്നതിന്റെ ഭാഗമായിരിക്കുകയില്ല. (ii) 'എല്ലാം ഉൾപ്പെടെയുള്ള പലിശ' എന്ന സംജ്ഞയിൽ പലിശ (പ്രാബല്യത്തിലിരിക്കുന്ന വാർഷിക പലിശ), പ്രോസസിങ് ഫീസുകൾ, സർവീസ് ചാർജ്ജുകൾ എന്നിവ ഉൾപ്പെടുന്നു. (ബി) മുൻഗണനാ മേഖലയിൽ നൽകിയ വായ്പകൾ അംഗീകൃത ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയാണെന്നതും, അതിന്റെ അന്തിമ ഉപയോഗം തുടർച്ചയായി സൂക്ഷ്മതയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നതും ബാങ്കുകൾ ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യത്തിൽ ബാങ്കുകൾ തക്കതായ ആന്തരിക നിയന്ത്രണങ്ങളും സമ്പ്രദായങ്ങളും നടപ്പിലാക്കേണ്ടതാണ്. (സി) മറ്റെല്ലാ പദപ്രയോഗങ്ങൾക്കും, ചുവടെ നിർവചിക്കപ്പെട്ടാലല്ലാതെ ബാങ്കിങ് റഗുലേഷൻ ആക്ട് അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, അല്ലെങ്കിൽ നിയമപ്രകാരമുള്ള ഏതെങ്കിലും ഭേദഗതിയോ, അല്ലെങ്കിൽ അതിലേക്കുള്ള നിയമനിർമാണമോ, അല്ലെങ്കിൽ വാണിജ്യ വാക്‌ശൈലിയിൽ ഉപയോഗിക്കന്നതോ, അവസ്ഥാനുസരണം അവയ്ക്ക് നിശ്ചയിച്ചിട്ടുള്ളതോ ആയ അതേ അർത്ഥ തന്നെയായിരിക്കും. അധ്യായം - II 4. മുൻഗണനാ മേഖലപ്രകാരമുള്ള വിഭാഗങ്ങൾ താഴെ കൊടുത്തിരിക്കും പ്രകാരമാണ് : (i) കൃഷി (ii) സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (iii) കയറ്റുമതി വായ്പ (iv) വിദ്യാഭ്യാസം (v) ഭവന നിർമാണം (vi) സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ (vii) പ്രകൃതിയിൽ ലഭ്യമായ ഊർജ്ജം (viii) മറ്റുള്ളവ മുകളിൽ പറഞ്ഞ വിഭാഗങ്ങൾ പ്രകാരം അർഹതയുള്ള പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ അധ്യായം-III ൽ എടുത്ത് പറഞ്ഞിരിക്കുന്നു. 5. മുൻഗണനാ മേഖലയിലെ ടാർഗറ്റുകൾ/ഉപടാർഗറ്റുകൾ സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക് മുൻഗണനാ മേഖലാ വായ്പകൾക്കായി അവയുടെ അഡ്ജസ്റ്റ്ഡ് നെറ്റ് ബാങ്ക് ക്രെഡിറ്റി (എഎൻബിസി) ന്റെ 75 ശതമാനമെന്ന കണക്കിലാണ് ലക്ഷ്യം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എഎൻബിസിയുടെ 40 ശതമാനം താഴെപ്പറയും വിധം മുൻഗണനാ മേഖലാ വായ്പ പ്രകാരമുള്ള വ്യത്യസ്ത ഉപവിഭാഗങ്ങൾക്കായി വീതം വയ്ക്കണം. ശേഷിക്കുന്ന 35 ശതമാനം ഈ ബാങ്കുകൾക്ക് മത്സരസ്വഭാവമുള്ള ആനുകൂല്യത്തോടു കൂടിയ, മുൻഗണനാ മേഖലയിലെ, ഏതെങ്കിലും ഒന്നോ, അല്ലെങ്കിൽ അതിലും കൂടുതലോ ആയ ഉപമേഖലകൾക്കായി വീതം വയ്ക്കാവുന്നതാണ്. (i) മുൻഗണനാ മേഖലാ വായ്പാ വിതരണത്തിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്കുമായി നിശ്ചയിച്ചിരിക്കുന്ന ടാർഗറ്റുകളും ഉപ-ടാർഗറ്റുകളും താഴെപ്പറയും പ്രകാരമാണ്.
മുൻഗണനാ മേഖല ടാർഗറ്റുകൾ / ഉപടാർഗറ്റുകൾ കൈവരിക്കുന്നത് കണക്കാക്കുക തൊട്ടു മുൻപിലത്തെ ആണ്ടിലെ തത്തുല്യമായ തീയതിയിൽ ആകെയുള്ള എഎൻബിസിയെ അടിസ്ഥാനമാക്കിയായിരിക്കും. (ii) മുൻഗണനാ മേഖല വായ്പാ വിതരണത്തിന്റെ വിഷയത്തിൽ എഎൻബിസി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് ഇന്ത്യയിലെ മൊത്തം ബാങ്ക് വായ്പയിൽ ബാക്കി നിൽക്കുന്ന സംഖ്യ (ആർബിഐ ആക്ട്, 1934 ലെ സെക്ഷൻ 42(2) പ്രകാരമുള്ള ഐറ്റം VI ന്റെ ഫോം 'എ' യിൽ നിർദ്ദേശിക്കപ്പെട്ടിരിക്കും പ്രകാരം) യിൽ നിന്നും ആർബിഐ-യുമായും ഇതര അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുമായും റീ ഡിസ്‌ക്കൗണ്ട് ചെയ്ത ബില്ലുകളുടെ തുക കുറച്ചതിനുശേഷം കിട്ടുന്ന തുകയോട് 'ഹെൽഡ് ടു മച്ച്യൂരിറ്റി' (എച്ച്ടിഎം) പ്രകാരം അനുവദിക്കപ്പെട്ട എസ്എൽആർ-ഇതര ബോണ്ടുകൾ / ഡിബഞ്ചറുകൾ കൂട്ടിയാൽ ലഭിക്കുന്ന തുകയോട് മുൻഗണനാവിഭാഗവായ്പാ വിതരണത്തിന്റെ ഭാഗമായി കണക്കാക്കപ്പെടാൻ അർഹമായ മുതൽ മുടക്കുകൾ (ഉദാ. സെക്യുരിറ്റൈസ് ചെയ്യപ്പെട്ട ആസ്തികളിലെ മുതൽമുടക്കുകൾ) കൂട്ടിയാൽ ലഭിക്കുന്ന സംഖ്യയത്രെ. മുൻഗണനാ മേഖല വായ്പാ വിതരണത്തിലെ ലക്ഷ്യങ്ങൾ / ഉപലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാതിരുന്നതിന് പകരമായി ആർഐഡിഎഫ് (റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലെപ്‌മെന്റ് ഫണ്ട്) ലും നബാർഡ്, എൻഎച്ച്ബി, സിഡ്ബി, മുദ്രാ ലിമിറ്റഡ് എന്നിവയിൽ നിക്ഷേപിച്ച ഫണ്ടുകളും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എഎൻബിസി-യുടെ ഭാഗമായി വരും. ഇൻക്രിമെന്റൽ എഫ്‌സിഎൻആർ (ബി) / എൻആർഇ നിക്ഷേപങ്ങളിൽ നിന്നും ഇന്ത്യയിൽ നൽകിയതും, 2014 ജനുവരി 31-ലെ റിസർവ് ബാങ്ക് സർക്കുലർ DBOD.No.Ret.BC.93/12.01.001/2013-14 നോടും ചേർത്തുവായിക്കേണ്ട 2013 ഏപ്രിൽ 14ലെ സർക്കുലർ DBOD.No.Ret.BC.36/12.01.001/2013-14 പ്രകാരം, സിആർആർ/എസ്എൽആർ-ന് കണക്കാക്കേണ്ട വായ്പകളിൽ നിന്നും ഒഴിവാക്കലിന് യോഗ്യമായതുമായ വായ്പകൾ, അടച്ചു തീർക്കുന്നത് വരേയ്ക്കും മുൻഗണനാ മേഖല വായ്പാ വിതരണത്തിനായുള്ള ടാർഗറ്റുകൾ കണക്കാക്കുന്നതിനായി എൻബിസിയിൽ നിന്നും ഒഴിവാക്കപ്പെടുന്ന തായിരിക്കും. അടിസ്ഥാനസൗകര്യവികസനത്തിനും അഫോഡബിൾ ഹൗസിങ്ങിനുമായി പുറപ്പെടുവിച്ച ദീർഘ-കാലബോണ്ടുകളും വഴിയായി റിസർവ് ബാങ്കിന്റെ 2014 ജൂലൈ 15 ലെ സർക്കുലർ DBOD.BP.BC.No.25/08.12.014/2014-15 പ്രകാരം ഒഴിവാക്കപ്പെടുന്നതിനർഹമായ തുകയും മുൻഗണനാ മേഖല വായ്പാ വിതരണ ടാർഗറ്റുകൾ കണക്കാക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നതായിരിക്കും. (iii) അഡ്ജസ്റ്റഡ് നെറ്റ് ബാങ്ക് ക്രെഡിറ്റ് (എഎൻബിസി) കണക്കാക്കുന്ന വിധം
എഎൻബിസി കണക്കുക്കൂട്ടുന്നതിലേയ്ക്കായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ബാങ്കിങ് റഗുലേഷൻ 2016 ഒക്ടോബർ 6 ലെ RBI/2016-17/81 DBR.NBD.No.26/16.13.218/2016-17 സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക് നൽകിയിരിക്കുന്ന പ്രവർത്തന മാർഗരേഖകളുടെ 6.5 (ii മുതൽ vii വരെ) ഖണ്ഡികയും ബാങ്കുകൾക്ക് കൂടുതലായി മാർഗദർശനം നൽകുന്നുണ്ട്. മുകളിൽ പ്രസ്താവിച്ചിരിക്കും പ്രകാരം ബാങ്ക് വായ്പകൾ റിപ്പോർട്ട് ചെയ്യുമ്പോൾ എഴുതിത്തള്ളിയ വായ്പകൾ ബാങ്കുകൾ കോർപ്പറേറ്റ് / ഹെഡ്ഓഫീസ് തലത്തിൽ കുറയ്ക്കുന്ന പക്ഷം, മുൻഗണനാ മേഖലയിലും മറ്റ് ഇതര ഉപമേഖലകളിലും വിഭാഗാടിസ്ഥാനത്തിൽ എഴുതിത്തള്ളിയ വായ്പകളും കൂടി മുൻഗണനാമേഖലയിൽ നിന്നും ഉപടാർഗറ്റ് നേട്ടത്തിൽ നിന്നും കുറയ്‌ക്കേണ്ടതാണ്. മുൻഗണനാ മേഖല ടാർഗറ്റ് / ഉപടാർഗറ്റ് നേട്ടത്തിൽ കീഴിൽ തരം തിരിക്കാൻ അർഹമായതെന്ന് പരിഗണിക്കപ്പെടുന്ന എല്ലാത്തരം വായ്പകളും, മുതൽ മുടക്കുകളും അല്ലെങ്കിൽ മറ്റേതെങ്കിലും ഇനങ്ങളും കൂടി അഡ്ജസ്റ്റഡ് നെറ്റ് ബാങ്ക് വായ്പയുടെ ഭാഗമായിരിക്കും. അധ്യായം III 6. കൃഷി കാർഷികമേഖലയ്ക്കായി നൽകുന്ന വായ്പയെ ഇനിപ്പറയുന്നവ ഉൾപ്പെടുന്ന തായാണ് നിർവചിച്ചിരിക്കുന്നത് : (i) കാർഷിക വായ്പ (ഇതിൽ കർഷകർക്ക് നൽകുന്ന ഹൃസ്വ-കാല വിളവായ്പകളും മധ്യ/ദീർഘകാല വായ്പകളും ഉൾപ്പെടും) (ii) കാർഷിക അടിസ്ഥാന സൗകര്യങ്ങൾ (iii) അനുബന്ധ പ്രവർത്തനങ്ങൾ. ഈ മൂന്ന് ഉപവിഭാഗങ്ങളിലും അർഹമായ പ്രവർത്തനങ്ങളുടെ ഒരു പട്ടിക താഴെക്കൊടുക്കുന്നു. 6.1 കാർഷിക വായ്പ എ. ഒറ്റയായ കർഷകർക്കും (ബാങ്കുകൾ പ്രത്യേകമായി വിവരങ്ങൾ സൂക്ഷിക്കുന്ന സ്വയം സഹായസംഘങ്ങൾ - സെൽഫ് ഹെൽപ് ഗ്രൂപ്പ്‌സ്. (എസ്എച്ച്ജികൾ) - അല്ലെങ്കിൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി-കൾ) ക്കും ക്ഷീരശാല, മത്സ്യബന്ധനം, മൃഗസംരക്ഷണം, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, പട്ടുനൂൽ കൃഷി എന്നിവ പോലുള്ള കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും നേരിട്ട് ഏർപ്പെട്ടിരിക്കുന്ന ഉടമസ്ഥാവകാശമുള്ള കർഷകരുടെ കമ്പനികൾക്കും നൽകുന്ന വായ്പകൾ. ഇവയിൽ താഴെ വിവരിക്കുന്നവ ഉൾപ്പെടും : (i) കർഷകർക്കുള്ള വിളവായ്പകൾ. ഇവയിൽ പാരമ്പര്യ / പാരമ്പര്യേതര പ്ലാന്റേഷനുകൾക്കും ഹോർട്ടിക്കൾച്ചറിനും അനുബന്ധ പ്രവർത്തനങ്ങൾക്കും നൽകുന്ന വായ്പകൾ ഉൾപ്പെടുന്നു. (ii) കർഷകർക്കായുള്ള മധ്യകാല - ദീർഘകാല വായ്പകൾ. (ഉദാഹരണത്തിന് കാർഷികോപകരണങ്ങളും യന്ത്രങ്ങളും വാങ്ങുവാനായി നൽകുന്ന വായ്പകളും, കൃഷിഭൂമിയിൽ നടത്തുന്ന ജലസേചന പ്രവർത്തനങ്ങൾക്കായും മറ്റ് വികസന പ്രവർത്തനങ്ങൾക്കായും, അനുബന്ധ പ്രവർത്തനങ്ങൾക്കായുള്ള വികസന വായ്പകളും). (iii) വിളവെടുപ്പിന് മുമ്പും അതിനു ശേഷവുമുള്ള പ്രവർത്തനങ്ങൾക്കായി നൽകുന്ന വായ്പകൾ - മരുന്നുതളി, കളനശീകരണം, കൊയ്ത്ത്, മെതി, തരം തിരിക്കൽ അവരുടെ സ്വന്തം കാർഷികോത്.പന്നങ്ങളുടെ കടത്ത് നീക്കം. (iv) 12 മാസത്തിൽ കവിയാത്ത ഒരു കാലയളവിലേയ്ക്ക് കാർഷികോത്.പന്നങ്ങളുടെ ഈട് / ചൂണ്ടിപ്പണയം (പാണ്ടിക ശാല രശീതികൾ ഉൾപ്പെടെ) അടിസ്ഥാനമാക്കി കർഷകർക്ക് നൽകുന്ന 5 മില്യൺ രൂപ വരെയുള്ള വായ്പകൾ (v) സ്ഥാപനേതര വായ്പാദായകരുടെ കടക്കാരായ വ്യഥിത കർഷകർക്ക് നൽകുന്ന വായ്പകൾ (vi) കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിപ്രകാരം കർഷകർക്ക് നൽകുന്ന വായ്പകൾ. (vii) കാർഷിക ആവശ്യങ്ങൾക്കായി ഭൂമി വാങ്ങുന്നതിന് ചെറുകിട, പ്രാന്തസ്ഥ കർഷകർക്ക് നൽകുന്ന വായ്പകൾ. ബി. ക്ഷീരശാല, മത്സ്യബന്ധനം, മൃഗസംരക്ഷണം, കോഴി വളർത്തൽ, തേനീച്ചവളർത്തൽ, പട്ടു നൂൽ കൃഷി എന്നിങ്ങനെയുള്ള കാർഷികവൃത്തിയിലും അനുബന്ധ പ്രവർത്തനങ്ങളിലും നേരിട്ട് ഏർപ്പെട്ടിരിക്കുന്ന കോർപ്പറേറ്റ് കർഷകർക്കും, ഫാർമേഴ്‌സ് പ്രൊഡ്യൂസർ സംഘടനകൾ / ഒറ്റയായ കർഷകരുടെ കമ്പനികൾ, പങ്കാളിത്തസ്ഥാപനങ്ങൾ, കർഷകരുടെ സഹകരണ പ്രസ്ഥാനങ്ങൾ എന്നിവയ്ക്കായി ഒരു വായ്പക്കാരന് മൊത്തം 20 മില്യൺ രൂപ വരെ നൽകുന്ന വായ്പകൾ. ഇവയിൽ താഴെപ്പറയുന്നവ ഉൾപ്പെടും : (i) പാരമ്പര്യ / പാരമ്പര്യേതര പ്ലാന്റേഷനുകൾ, ഹോർട്ടിക്കൾച്ചർ എന്നിവയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കർഷകർക്ക് നൽകുന്ന വിളവായ്പകൾ (ii) കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി (ഉദാഹരണത്തിന്, കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനും, കൃഷിഭൂമിയിൽ നടത്തുന്ന ജലസേചന പ്രവർത്തനങ്ങൾക്കും മറ്റ് വികസന പ്രവർത്തനങ്ങൾ ക്കുമായും നൽകുന്ന വായ്പകൾ, അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള വായ്പകൾ എന്നിവ) കർഷകർക്ക് നൽകുന്ന മധ്യകാല-ദീർഘകാല വായ്പകൾ (iii) വിളവെടുപ്പിനു മുമ്പും, അതിന് ശേഷവുമുള്ള പ്രവർത്തനങ്ങൾക്കായി - മരുന്നുതളി, കളനശീകരണം, കൊയ്ത്ത്, മെതി, തരം തിരിക്കൽ, അവരുടെ സ്വന്തം കാർഷികോത്.പന്നങ്ങളുടെ കടത്ത് നീക്കം - കർഷകർക്ക് നൽകുന്ന വായ്പകൾ (iv) പന്ത്രണ്ട് മാസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് കാർഷികോത്.പന്ന ങ്ങളുടെ ഈട് / ചൂണ്ടിപ്പണയം (പാണ്ടികശാല രശീതികൾ ഉൾപ്പെടെ) അടിസ്ഥാനമാക്കി കർഷകർക്ക് നൽകുന്ന 5 മില്യൺ രൂപ വരെയുള്ള വായ്പകൾ. 6.2 കാർഷിക അടിസ്ഥാന സൗകര്യങ്ങൾ (i) സംഭരണ സൗകര്യങ്ങൾക്കായുള്ള നിർമിതികൾക്കായി നൽകുന്ന വായ്പകൾ. കോൾഡ് സ്‌റ്റോറേജ് യൂണിറ്റുകൾ / കോൾഡ് സ്‌റ്റോറേജ് ശൃംഖല എന്നിങ്ങനെ കാർഷിക വിളകളും / ഉത്.പന്നങ്ങളും ശേഖരിച്ചുവയ്ക്കാനായി രൂപ കൽപ്പന ചെയ്തിട്ടുള്ള വെയർഹൗസ്, വിപണിചത്വരങ്ങൾ, ഗോഡൗണുകൾ, നിലവറകൾ എന്നിവയ്ക്കായി, അവയുടെ ഇടങ്ങൾ എവിടെയെന്നത് പരിഗണിക്കാതെ നൽകുന്ന വായ്പകളാണിവ. (ii) മണ്ണ് സംരംക്ഷണവും നീർത്തടവികസനവും (iii) പ്ലാന്റ് ടിഷ്യു കൾച്ചറും അഗ്രി-ബയോടെക്‌നോളജിയും, വിത്തുത്.പാദനം, ജൈവകീടനാശിനി, ജൈവ വളം, മണ്ണിര വളം എന്നിവയുടെ ഉത്.പാദനം. മുകളിൽപ്പറഞ്ഞ ആവശ്യങ്ങൾക്കായി ബാങ്കുകൾ നൽകുന്ന വായ്പകൾക്കായി ഒരാൾക്ക് മൊത്തം ഒരു ബില്യൺ രൂപ വരെ എന്ന പരിധി ബാധകമായിരിക്കും. 6.3 അനുബന്ധ പ്രവർത്തനങ്ങൾ (i) സഹകരണ സൊസൈറ്റികൾക്ക് അവരുടെ അംഗങ്ങളുടെ ഉത്.പന്നങ്ങൾ വിറ്റഴിക്കുന്നതിനായി 50 മില്യൺ രൂപ വരെയുള്ള വായ്പകൾ (ii) അഗ്രിക്ലിനിക്കുകളും അഗ്രിബിസിനസ്സ് സെന്ററുകളും സ്ഥാപിക്കുന്നതിന് നൽകുന്ന വായ്പകൾ. (iii) ഭക്ഷ്യ വസ്തുക്കളും കാർഷികോത്.പന്നങ്ങളും സംസ്‌കരിക്കുന്നതിനായി ബാങ്കുകളിൽ നിന്നും ഒരാൾക്ക് ഒരു ബില്യൺ രൂപ വരെയുള്ള വായ്പകൾ. (iv) ട്രാക്ടറുകൾ, ബുൾഡോസറുകൾ, കുഴൽക്കിണർ ഉപകരണങ്ങൾ, മെതിയന്ത്രങ്ങൾ, കൊയ്ത്ത് - മെതിയന്ത്രങ്ങൾ എന്നിവയുടെ ഒരു ശ്രേണി കൈവശമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ സംഘടനകൾ എന്നിവർ നടത്തുകയും കർഷകർക്കു വേണ്ടി കോൺട്രാക്ട് അടിസ്ഥാനത്തിൽ കാർഷിക പ്രവർത്തനം നിർവഹിക്കുകയും ചെയ്യുന്ന കസ്റ്റംസ് സർവീസ് യൂണിറ്റുകൾക്ക് നൽകുന്ന വായ്പകൾ. (v) മുൻഗണനാ മേഖല വായ്പാ വിതരണത്തിലെ കുറവിന് ആർഐഡിഎഫ് ലും നബാർഡിലുമുള്ള മറ്റ് അർഹമായ ഫണ്ടുകളിലും നടത്തുന്ന നിക്ഷേപങ്ങൾ ഉപ-ടാർഗറ്റ് കൈവരിക്കുന്നത് കണക്കാക്കുന്നതിനായി ചെറുകിട-പ്രാന്തസ്ഥ കർഷകരിൽ താഴെപ്പറയുന്ന വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു.
7. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ 7.1 തൊഴിൽശാല, യന്ത്ര സംവിധാനം, ഉപകരണം എന്നിവയിലെ മുതൽമുടക്കിനുള്ള പരിധികൾ : 2006 സെപ്തംബർ 9-ാം തീയതിയിലെ 1642 (ഇ) ഉത്തരവ് പ്രകാരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള മന്ത്രാലയം, തൊഴിൽശാല, യന്ത്രസംവിധാന ഉപകരണങ്ങൾ എന്നിവയിലെ മുതൽമുടക്കിനായി പ്രഖ്യാപിച്ചിട്ടുള്ള പരിധികൾ താഴെപ്പറയും പ്രകാരമാണ് :-
നിർമാണ - സേവന മേഖലകളിലെസൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ബാങ്കുകൾ നൽകുന്ന വായ്പകൾ താഴെപ്പറയുന്ന മാനദണ്ഡങ്ങളനുസരിച്ച് മുൻഗണനാ മേഖല പ്രകാരം പരിഗണിക്കപ്പെടാൻ അർഹമാണ്. 7.2 നിർമാണ സംരംഭങ്ങൾ ഇൻഡസ്ട്രീസ് (ഡെവലപ്‌മെന്റ് ആന്റ് റഗുലേഷൻ) ആക്ട്, 1951 ലെ ഒന്നാം പട്ടികയിൽ പ്രത്യേകം വിവരിക്കുന്നതും, അതത് കാലത്ത് സർക്കാർ പരസ്യപ്പെടുത്തുംപ്രകാരമുള്ളതുമായ, നിർമാണം അല്ലെങ്കിൽ ചരക്കുത്.പാദനം എന്നീ പ്രവർത്തികളിലേർപ്പെട്ടിരിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ. 7.3 സേവന സംരംഭങ്ങൾ എംഎസ്എംഇഡി ആക്ട്, 2006 പ്രകാരം, ഉപകരണങ്ങളിലെ മുതൽ മുടക്കിന്റെ അടിസ്ഥാനത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നത്.പോലെ സേവനങ്ങൾ ലഭ്യമാക്കുകയും നിർവഹിക്കുകയും ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എംഎസ്എംഇ-കൾക്ക് നൽകുന്ന എല്ലാ ബാങ്ക് വായ്പകളും യാതൊരു വായ്പാപരിധിയും കൂടാതെ മുൻഗണനാ മേഖല വായ്പകളായി പരിഗണിക്കപ്പെട്ടാൻ അർഹമാണ്. 7.4 ഫാക്ടറിങ് ഇടപാടുകൾ (i) യന്ത്ര സംവിധാനം / ഉപകരണങ്ങൾ എന്നിവയിലെ മുതൽമുടക്കിനായള്ളു തത്തുല്യമായ പരിധികൾക്കും, മുൻഗണനാ മേഖലാ വർഗീകരണത്തിനായി നിലവിലിരിക്കുന്ന മാർഗരേഖകൾക്കും വിധേയമായി ഒരു സൂക്ഷ്മ, ചെറുകിട, അല്ലെങ്കിൽ ഇടത്തരം സംരംഭം 'തീറ് കൊടുത്തിരിക്കുന്ന' സാഹചര്യങ്ങളിൽ 'വിത്ത് റീകോഴ്സ്,’ (പശ്ചാത്'ഗമന), വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വകുപ്പ് മുഖേന ഫാക്ടറിങ് ബിസിനസ് നടത്തുന്ന ബാങ്കുകളിലെ ഫാക്ടറിങ് ഇടപാടുകൾ. അത്തരം ഫാക്ടറിങ് മുതൽമുടക്കുകൾ അതത് റിപ്പോർട്ടിങ് തീയതികളിൽ ബാങ്കുകൾക്ക് എംഎസ്എംഇ വിഭാഗത്തിൽ തരം തിരിക്കാവുന്നതാണ്. (ii) 'പ്രൊവിഷൻ ഓഫ് ഫാക്ടറിങ് സർവീസസ് ബൈ ബാങ്ക്‌സ് - റിവ്യൂ' എന്ന വിഷയത്തിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബാങ്കിങ് റഗുലേഷൻ 2015 ജൂലൈ 30ന് പുറപ്പെടുവിച്ച സർക്കുലർ DBR.No.FSD.BC.32/24.01.007/2015-16 ലെ 9-ാം ഖണ്ഡിക പ്രകാരം, മറ്റ് രേഖകളോടൊപ്പമായി, ഒന്നിലേറെ വായ്പകൾ വാങ്ങുന്നതും/ഒന്നിലേറെ ഇടപാടുകൾ നടത്തുന്നതും ഒഴിവാക്കുവാനായി വായ്പ നൽകിയ ബാങ്ക്, വായ്പയെടുത്തവരിൽ നിന്നും കാലാകാലങ്ങളിൽ സർട്ടിഫിക്കറ്റുകൾ ചോദിച്ചു വാങ്ങുന്നതായിരിക്കും. കൂടാതെ, 'ഫാക്ടറുകൾ', അവർ വായ്പയെടുത്തവർക്ക് അനുവദിച്ച വായ്പാ പരിധികളെക്കുറിച്ചും ഫാക്ടർ ചെയ്ത കടങ്ങളെക്കുറിച്ചും ബന്ധപ്പെട്ട ബാങ്കുകളെ അറിയിച്ചിരിക്കണം. ഒന്നിലേറെ വായ്പകൾ അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം ഫാക്ടറുകൾ ഏറ്റെടുക്കേണ്ടതാണ്. (iii) ട്രേഡ് റിസീവബിൾസ് ഡിസ്‌ക്കൗണ്ടിങ് സിസ്റ്റം (ടിആർഇഡിഎസ്) പ്രവർത്തന ക്ഷമമാകുന്ന മുറയ്ക്ക്, ഈ പ്ലാറ്റ്‌ഫോം വഴിയായി നടക്കുന്ന ഫാക്ടറിങ് ഇടപാടുകളും മുൻഗണനാ മേഖലയിൽ തരം തിരിക്കപ്പെടാൻ അർഹമായിരിക്കും. 7.5 ഖാദി, ഗ്രാമവ്യവസായ മേഖല കെവിഐ മേഖലയിലെ യൂണിറ്റുകൾക്ക് നൽകുന്ന എല്ലാ വായ്പകളും, സൂക്ഷ്മ സംരംഭങ്ങൾക്കായി നിർദ്ദേശിച്ചിരിക്കുന്ന 7.5 ശതമാനം ഉപ-ടാർഗറ്റ് പ്രകാരം മുൻഗണനാമേഖലയിൽ തരംതിരിക്കപ്പെടാൻ അർഹമായിരിക്കും. 7.6 എംഎസ്എംഇ-യ്ക്കുള്ള മറ്റ് വായ്പകൾ (i) കരകൗശലപ്പണിക്കാർ, ഗ്രാമ-കുടിൽ വ്യവസായങ്ങൾ എന്നിവയ്ക്കുള്ള അസംസ്‌കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിലും ഉത്.പന്നങ്ങൾ വിപണനം ചെയ്യുന്നതിലും വികേന്ദ്രീകൃത മേഖലയെ സഹായിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കുള്ള വായ്പകൾ. (ii) വികേന്ദ്രീകൃത മേഖലയിലെ - അതായത്, കൈത്തൊഴിൽ, ഗ്രാമ-കുടിൽ വ്യവസായങ്ങൾ എന്നിവയിലെ ഉത്.പാദകരുടെ സഹകരണ സംഘങ്ങൾക്ക് നൽകുന്ന വായ്പകൾ. (iii) വ്യവസായങ്ങൾ. (iv) ജനറൽ ക്രെഡിറ്റ് കാർഡുകൾ പ്രകാരം കൊടുത്തു തീർക്കാൻ ബാക്കി നിൽക്കുന്ന വായ്പ. (നിലവിലുള്ളതും, വ്യക്തികളുടെ കാർഷികേതര സംരഭത്വപരമായ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നവയുമായ ആർട്ടിസാൻസ് ക്രെഡിറ്റ് കാർഡ്, ലഘു ഉദ്യാമി കാർഡ്, സ്വരോജ്.ഗർ ക്രെഡിറ്റ് കാർഡ്, വീവേഴ്‌സ് ക്രെഡിറ്റ് കാർഡ് മുതലായവ) (v) ധനമന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് 2018 സെപ്തംബർ 24 ന് പുറത്തിറക്കിയ പരിഷ്‌കരിച്ച മാർഗ രേഖകൾ പ്രകാരം, പ്രധാനമന്ത്രി ജൻ-ധൻ യോജന (പിഎംജെഡിവൈ) അക്കൗണ്ടുടമകൾക്കുള്ള ഓവർഡ്രാഫ്ട് പരിധി 10,000 രൂപയായി ഉയർത്തുകയും, 18-60 വർഷം എന്ന പ്രായപരിധി 18-65 വർഷമായി ഉയർത്തുകയും ചെയ്തിരിക്കുന്നു. വായ്പയെടുക്കുന്നവരുടെ കുടുംബവരുമാനം ഗ്രാമ പ്രദേശങ്ങളിൽ 1,00,000 രൂപയിലും ഗ്രാമേതര പ്രദേശങ്ങളിൽ 1,60,000 രൂപയിലും കവിയരുതെന്ന നിബന്ധനയുണ്ട്. എന്നാൽ 2000 രൂപ വരെയുള്ള വായ്പയ്ക്ക് എന്തെങ്കിലും തരത്തിലുള്ള നിബന്ധനകൾ ഉണ്ടായിരിക്കുന്നതല്ല. ഈ ഓവർഡ്രാഫ്ടുകൾ സൂക്ഷ്മ സംരംഭങ്ങൾക്കായി നൽകുന്ന വായ്പാ വിതരണത്തിന്റെ ടാർഗറ്റ് സിദ്ധിയായി പരിഗണിക്കപ്പെടാൻ അർഹമാണ്. (vi) മുൻഗണനാമേഖലയിലെ വായ്പാ വിതരണത്തിലെ കുറവ് കാരണമായി സിഡ്ബിയിലും മുദ്രാ ലിമിറ്റഡിലും നടത്തിയിട്ടുള്ള നിക്ഷേപങ്ങളിൽ ബാക്കി നിൽക്കുന്ന തുക. 7.7 മുൻഗണനാമേഖല പദവി നിലനിർത്താൻ വേണ്ടി മാത്രമായി എംഎസ്എംഇ-കൾ ചെറുകിട - ഇടത്തരം യൂണിറ്റുകളായി തുടരുന്നില്ലെന്നത് ഉറപ്പ് വരുത്താനായി, എംഎസ്എംഇ യൂണിറ്റുകൾ ആ വിഭാഗത്തിന്റെ പുറത്തേക്ക് വളർന്നതിനു ശേഷവും മൂന്ന് വർഷം വരെയുള്ള കാലയളവിൽ തുടർന്നും മുൻഗണനാ മേഖല വായ്പകൾക്ക് അർഹരായിരിക്കും. 8. കയറ്റുമതി വായ്പ ആദ്യ സാമ്പത്തിക വർഷത്തിലെ പ്രവർത്തനത്തിന് ഒരു ബില്യൺ രൂപ വരെ ടേണോവറുള്ള യൂണിറ്റുകൾക്ക് ഓരോന്നിനുമായി 250 മില്യൺ രൂപയെന്ന പരിധിക്ക് വിധേയമായി നൽകുന്ന കയറ്റുമതി വായ്പകൾ മുൻഗണനാ മേഖലയിൽ തരം തിരിക്കപ്പെടുന്നതായിരിക്കും. എന്നാൽ, തുടർന്നു വരുന്ന സാമ്പത്തിക വർഷങ്ങളിൽ മുൻവർഷത്തെ തത്തുല്യമായ തിയതിയിലേതിനേക്കാളും എഎൻബിസിയുടെ 2 ശതമാനം വരെയുള്ള അധിക കയറ്റുമതി വായ്പ മാത്രമേ മുൻഗണനാ മേഖലയായി പരിഗണിക്കപ്പെടുകയുള്ളൂ. ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബാങ്കിങ് റഗുലേഷൻ പുറപ്പെടുവിച്ചിട്ടുള്ള 'മാസ്റ്റർ സർക്കുലർ ഓൺ റുപ്പി/ഫോറിൻ കറൻസി എക്‌സ്‌പോർട്ട് ക്രെഡിറ്റ് ആന്റ് കസ്റ്റമർ സർവീസ് ടു എക്‌സ്‌പോർട്ടേഴ്‌സ്' ൽ നിർവചിച്ചിരിക്കും പ്രകാരം, കയറ്റുമതി വായ്പയിൽ ബാലൻസ് ഷീറ്റിനു പുറത്തുള്ള ഇനങ്ങൾ ഒഴിവാക്കി കൊണ്ടുള്ള പ്രീ-ഷിപ്പ്‌മെന്റ്, പോസ്റ്റ് ഷിപ്പ്‌മെന്റ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഉൾപ്പെടുന്നു. 9. വിദ്യാഭ്യാസം തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസപരമായ ഉദ്ദേശ്യങ്ങൾക്കായി വ്യക്തികൾക്ക് നൽകുന്ന ഒരു മില്യൺ രൂപ വരെയുള്ള വായ്പകൾ, അനുവദിച്ച തുകയെത്രെയെന്ന് പരിഗണിക്കാതെ മുൻഗണനാ മേഖലക്ക് അർഹമായതായി പരിഗണിക്കപ്പെടുന്നതായിരിക്കും. 10. ഭവന നിർമാണം 10.1 മെട്രോ പൊളിറ്റൻ കേന്ദ്രങ്ങളിൽ (പത്ത് ലക്ഷവും അതിനു മുകളിലെ ജനസംഖ്യയുള്ളവ) 3.5 മില്യൺ രൂപ വരെയും മറ്റ് കേന്ദ്രങ്ങളിൽ 2.5 മില്യൺ വരെയുമുള്ള വായ്പകൾ ഓരോ കുടുംബത്തിനും ഒരു വാസഗൃഹം വാങ്ങുന്നതിനും / നിർമിക്കുന്നതിനുമായി വ്യക്തികൾക്ക് നൽകും. ഒരു വാസഗൃഹത്തിന്റെ മൊത്തം ചെലവ് യഥാക്രമം മെട്രോപൊളിറ്റൻ കേന്ദ്രത്തിൽ 4.5 മില്യൺ രൂപയും, മറ്റ് കേന്ദ്രങ്ങളിൽ 3 മില്യൺ രൂപയുമായിരിക്കണമെന്ന നിബന്ധനയുണ്ട്. ബാങ്ക് അതിന്റെ സ്വന്തം ജീവനക്കാർക്ക് നൽകുന്ന ഭവനവായ്പകൾ ഒഴിവാക്കപ്പെടുന്നതായിരിക്കും. ദീർഘകാല ബോണ്ടുകളുടെ പിൻബലമുള്ള ഭവന വായ്പകൾ എഎൻബിസി-യിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നതിനാൽ, ബാങ്കുകൾ മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ വ്യക്തികൾക്ക് നൽകുന്ന 3.5 മില്യൺ രൂപവരെയും, മറ്റ് കേന്ദ്രങ്ങളിൽ 2.5 മില്യൺ രൂപ വരെയുമുള്ള അത്തരം ഭവന വായ്പകളെ ബാങ്കുകൾ ഒന്നുകിൽ മുൻഗണനാ മേഖലയിൽ ഉൾപ്പെടുത്തുകയോ, അല്ലെങ്കിൽ എഎൻബിസി - യിൽ നിന്നുള്ള അവയുടെ ഒഴിവാക്കലിന്റെ പ്രയോജനം സ്വീകരിക്കയോ ചെയ്യണം. എന്നാൽ രണ്ടും ഒരുമിച്ച് പാടില്ല. 10.2 കുടുംബങ്ങളുടെ കേടുപാടുകൾ സംഭവിച്ച വാസഗൃഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ 0.5 മില്യൺ രൂപവരെയും മറ്റ് കേന്ദ്രങ്ങളിൽ 0.2 മില്യൺ രൂപ വരെയുള്ള വായ്പകൾ. 10.3 വാസഗൃഹങ്ങളുടെ നിർമാണത്തിനായി, അല്ലെങ്കിൽ ചേരി നിർമാർജ്ജന ത്തിനും ചേരി നിവാസികളുടെ പുനരധിവാസത്തിനുമായി ഏതെങ്കിലും സർക്കാർ ഏജൻസിക്ക് ഒരു വാസഗൃഹത്തിന് 1 മില്യൺ രൂപയെന്ന ഉയർന്ന പരിധിക്ക് വിധേയമായി നൽകുന്ന ബാങ്ക് വായ്പകൾ. 10.4 സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്കും കുറഞ്ഞ വരുമാന ഗ്രൂപ്പുകൾക്കും മാത്രമായി ഭവന നിർമാണത്തിന് ഓരോ വാസഗൃഹത്തിനും 1 മില്യൺ രൂപയിൽ കവിയാത്ത മൊത്തം ചെലവ് എന്ന നിബന്ധനയോടെ ബാങ്കുകൾ അനുവദിക്കുന്ന വായ്പകൾ. സാമ്പത്തികമായി ദുർബലമായ വിഭാഗ(ഇഡബ്ല്യൂഎസ്) ങ്ങളെയും കുറഞ്ഞ വരുമാന ഗ്രൂപ്പു(എൽഐജി) കളെയും തിരിച്ചറിയുന്നതിനായി ഇഡബ്ല്യൂഎസ് - ന് പ്രതിവർഷകുടുംബ വരുമാനം 0.3 മില്യൺ രൂപയായും എൽഐജി ക്ക് പ്രതിവർഷം 0.6 മില്യൺ രൂപയായും പുതുക്കിയിട്ടുണ്ട്. പ്രധാൻ മന്ത്രി ആവാസ് യോജനയിൽ പ്രത്യേകിച്ച് പറയപ്പെട്ടിരിക്കുന്ന വരുമാന മാനദണ്ഡത്തിനനുസരണ മായാണിത്. 10.5 മുൻഗണനാ മേഖലയിലെ കുറവ് കാരണമായി എൻഎച്ച്ബി-യിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളിൽ ബാക്കി നിൽക്കുന്ന തുക. 11. സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഒരാൾക്ക് 50 മില്യൺ രൂപ വരെ എന്ന കണക്കിന് ബാങ്ക് വായ്പകൾ ലഭ്യമാണ്. സ്‌കൂളുകൾ, ആരോഗ്യപരിപാലന സൗകര്യങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, വീടുകൾക്കായി ശൗചാലയങ്ങൾ നിർമിക്കുകയും / നവീകരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള പൊതു ശുചിത്വ സൗകര്യങ്ങൾ, വീടുകളിലെ കുടിവെള്ളവിതരണം എന്നിവ മെച്ചപ്പെടുത്താനായി ടയർ II മുതൽ ടയർ VI വരെയുള്ള കേന്ദ്രങ്ങളിൽ ഈ വായ്പകൾ ലഭിക്കുന്നതാണ്. 12. പ്രകൃതിയിൽ ലഭ്യമായ ഊർജ്ജം സൗരോർജ്ജ ജനറേറ്ററുകൾ, ജൈവ ഇന്ധന ജനറേറ്ററുകൾ, കാറ്റാടിയന്ത്രങ്ങൾ, സൂക്ഷ്മ ജലവൈദ്യുതി നിലയങ്ങൾ, തെരുവോര വിളക്കുകൾ തുടങ്ങിയവ പോലുള്ള പാരമ്പര്യേതര ഊർജാധിഷ്ഠിത പൊതു സൗകര്യങ്ങൾ, വിദൂര ഗ്രാമ വൈദ്യുതീകരണം എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഒരാൾക്ക് 150 മില്യൺ രൂപ വരെയുള്ള വായ്പകൾ ലഭ്യമാണ്. കുടുംബങ്ങൾക്ക് ഓരോന്നിനും 1 മില്യൺ രൂപയായിരിക്കും വായ്പാ പരിധി. 13. മറ്റുള്ളവ 13.1 വ്യക്തികൾക്കും, വ്യക്തികൾ ചേർന്ന് രൂപം നൽകുന്ന എസ്എച്ച്ജി/ജെഎൽജി എന്നിവയ്ക്കും ബാങ്ക് നേരിട്ട് നൽകുന്ന ഒരാൾക്ക് 50,000 രൂപയിൽ കവിയാത്ത വായ്പകൾ ലഭ്യമാണ്. ഇതിനായി വായ്പയെടുക്കുന്ന ഓരോരുത്തരുടെയും വാർഷിക കുടുംബ വരുമാനം ഗ്രാമീണ മേഖലകളിൽ 0.1 മില്യൺ രൂപയും ഗ്രാമീണേതര മേഖലകളിൽ 0.16 മില്യൺ രൂപയും കവിയാൻ പാടില്ല എന്ന നിബന്ധനയുണ്ട്. 13.2 വ്യഥിത വ്യക്തികൾക്ക് [ഖണ്ഡിക 6(6.1)(എ)(v) എന്നിവയിൽ പറഞ്ഞിരിക്കുന്ന കർഷകരൊഴികെ] സ്ഥാപനേതര വായ്പാദായകർക്ക് കൊടുത്തു തീർക്കാനുള്ള കടം മുൻക്കൂട്ടി വീട്ടാൻ വേണ്ടി ഒരാൾക്ക് 0.1 മില്യൺ രൂപയിൽ കവിയാതെയുള്ള വായ്പകൾ ലഭ്യമാണ്. 13.3 പട്ടികജാതി/പട്ടിക വർഗ്ഗങ്ങൾക്കായി സംസ്ഥാനാഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് നൽകുന്ന വായ്പകൾ. ഈ സംഘടനയിലെ അംഗങ്ങൾക്കായി അസംസ്‌കൃത വസ്തുക്കൾ വാങ്ങുവാനും ഗുണഭോക്താ ക്കളുടെ ഉത്.പന്നങ്ങൾ വിപണനം ചെയ്യുവാനുമുള്ള പ്രത്യേക ലക്ഷ്യങ്ങൾക്കാ യുള്ളവയാണ് ഈ വായ്പകൾ. 14. ദുർബല വിഭാഗങ്ങൾ താഴെപ്പറയുന്ന വായ്പക്കാർക്കായി നൽകുന്ന മുൻഗണനാ മേഖല വായ്പകൾ ദുർബല വിഭാഗങ്ങൾക്കായുള്ള വായ്പകളായി കണക്കാക്കപ്പെടുന്നതാണ് : (i) ചെറുകിട, പ്രാന്തസ്ഥ കർഷകർ (ii) കരകൗശലത്തൊഴിലാളികളും ഗ്രാമീണ - കുടിൽ വ്യവസായങ്ങളും. ഇവയ്ക്കായുള്ള വായ്പാ പരിധികൾ 0.1 മില്യൺ രൂപയിൽ കവിയാൻ പാടില്ല. (iii) സർക്കാർ രക്ഷാധികാരിയായ പദ്ധതികളുടെ ഗുണഭോക്താക്കൾ - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ, ദേശീയ നാഗരിക ഉപജീവന മിഷൻ, കായികമായി തോട്ടിപ്പണി ചെയ്യുന്നവരുടെ പുനരധിവാസത്തിനായുള്ള സ്വയം തൊഴിൽ പദ്ധതി എന്നിവയാണവ. (iv) പട്ടികജാതികളും പട്ടിക വർഗങ്ങളും (v) വ്യത്യസ്ത പലിശനിരക്ക് പദ്ധതി ഗുണഭോക്താക്കൾ (vi) സ്വയം സഹായ സംഘങ്ങൾ (vii) സ്ഥാപനേതര വായ്പദാതാക്കളോട് ഋണ ബാധ്യതയിൽ കഴിയുന്ന വ്യഥിത കർഷകർ (viii) കർഷകരല്ലാത്ത വ്യഥിത വ്യക്തികൾ - സ്ഥാപനേതര വായ്പാ ദാതാക്കളിൽ നിന്നും വാങ്ങിയിരുന്ന കടം മുൻകൂട്ടി തിരിച്ചടക്കുവാൻ ഓരോരുത്തർക്കും 0.1 മില്യൺ രൂപയിൽ കവിയാത്ത വായ്പ. (ix) സ്ത്രീകളായ ഗുണഭോക്താക്കൾ ഓരോരുത്തർക്കുമായി 0.1 മില്യൺ രൂപ വരെ. (x) അംഗഭംഗം വന്ന വ്യക്തികൾ (xi) പിഎംജെഡിവൈ അക്കൗണ്ടുള്ള 18-65 പ്രായപരിധിയിലുള്ളവർക്ക് 10,000 രൂപ വരെ ഓവർഡ്രാഫ്ട് പരിധി. (xii) അതത് കാലങ്ങളിൽ ഭാരത സർക്കാർ പ്രഖ്യാപിക്കുന്ന ന്യൂന പക്ഷ സമുദായങ്ങൾ. ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലൊന്ന് യഥാർഥത്തിൽ ഭൂരിപക്ഷമായിരിക്കുന്ന സംസ്ഥാനങ്ങളിൽ, മുകളിൽ പറഞ്ഞ പട്ടികയിലെ ഇനം (xii), മറ്റ് ന്യൂനപക്ഷം സമുദായങ്ങൾക്ക് മാത്രം ബാധകമായിരിക്കും. ഈ സംസ്ഥാനങ്ങൾ / കേന്ദ്രഭരണപ്രദേശങ്ങൾ ഇനിപ്പറയുന്നവായാണ് : ജമ്മൂ ആന്റ് കശ്മീർ, പഞ്ചാബ്, മേഘാലയ, മിസോറം, നാഗാലാന്റ്, ലക്ഷദ്വീപ്. അധ്യായം IV 15. സെക്യൂരിറ്റൈസ് ചെയ്ത ആസ്തികളിലെ ബാങ്ക് മുതൽ മുടക്ക് 15.1 മുൻഗണനാ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് നൽകിയ വായ്പകളുമായി ബന്ധപ്പെട്ട സെക്യുരിറ്റൈസ് ചെയ്ത ആസ്തികളിൽ, 'മറ്റുള്ളവ' എന്ന വിഭാഗത്തിൽപ്പെട്ടവയൊഴികെയുള്ളവ, 2016 ഒക്ടോബർ 6ലെ സർക്കുലർ നമ്പർ DBR.NDB.No. 26/16.13.218/216-17 പ്രകാരം എസ്എഫ്ബി-കൾക്ക് നൽകിയ പ്രവർത്തനപരമായ മാർഗരേഖകളിലെ 1.9 ഖണ്ഡികയിൽ എടുത്തു പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി, ആധാരമായിരിക്കുന്ന ആസ്തികളെ ആശ്രയിച്ച്, മുൻഗണനാ മേഖലയിലെ ബന്ധപ്പെട്ട വിഭാഗങ്ങളിലായി തരം തിരിക്കപ്പെടാൻ അർഹമാണ്. എന്നാൽ ഇനിപ്പറയുന്ന വ്യവസ്ഥകൾ ഇക്കാര്യത്തിൽ പാലിക്കേണ്ടതുണ്ട് : (എ) സെക്യൂരിറ്റൈസേഷൻ നടക്കുന്നതിന് മുമ്പ് തന്നെ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഉദ്ഭവിച്ച ഈ ആസ്തികൾ മുൻഗണനാ മേഖല വായ്പകളായി തരം തിരിക്കപ്പെട്ടാൻ അർഹമായവയും, സെക്യൂരിറ്റൈസേഷൻ സംബന്ധമായി ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മാർഗ രേഖകൾ അനുഷ്ഠിക്കുന്നവയുമായിരിക്കണം. (ബി) വായ്പ ഉദ്ഭവിപ്പിച്ച സ്ഥാപനം, പരമ്പരയിൽ അവസാനമെത്തി നിൽക്കുന്ന വായ്പക്കാരന് ചുമത്തിയ സർവ്വവും ഉൾപ്പെട്ട പലിശ, മുതൽ മുടക്കുന്ന ബാങ്കിന്റെ എംസിഎൽആർ-ഉം പ്രതിവർഷം 8 ശതമാനവും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന നിരക്കിനേക്കാളും കൂടുതലാകാൻ പാടില്ല. 15.2 എംഎഫ്‌ഐ-കളിൽ നിന്നും ഉദ്ഭവിച്ച സെക്യൂരിറ്റൈസ് ചെയ്യപ്പെട്ട ആസ്തികളിലെ മുതൽമുടക്കുകൾ പലിശ നിരക്ക് സംബന്ധമായ മേൽമൂടിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. കാരണം, മാർജിൻ, പലിശനിരക്ക് എന്നിവയ്ക്കായി താഴെപ്പറയും പ്രകാരത്തിൽ പ്രത്യേകം പ്രത്യേകം മേൽമൂടികൾ വേറെയുണ്ട്. (i) മാർജിൻ മേൽമൂടി : ഒരു ബില്യൺ രൂപയിലും കവിഞ്ഞ ലോൺ പോർട്ട്‌ഫോളിയോ ഉള്ള എംഎഫ്‌ഐ-കൾക്ക് മാർജിൻ മേൽമൂടി 10 ശതമാനത്തിൽ കവിയാൻ പാടില്ല. അല്ലാതെയുള്ളവയ്ക്ക് 12 ശതമാനമാണ് നിരക്ക്. കടംവാങ്ങലുകളിൽ ബാക്കി നിൽക്കുന്ന തുകയുടെ ദ്വൈവാര ശരാശരിയെ അടിസ്ഥാനമാക്കിയായിരിക്കണം പലിശയുടെ ചെലവ് കണക്കുക്കൂട്ടേണ്ടത്. പലിശ വരുമാനമാകട്ടെ, യോഗ്യമായ ആസ്തികളുടെ ലോൺ പോർട്ട്.ഫോളിയോയിൽ ബാക്കി നിൽക്കുന്ന തുകയുടെ ദ്വൈവാര ശരാശരിയെ അടിസ്ഥാനമാക്കി യായിരിക്കണം കണക്കുക്കൂട്ടേണ്ടത്. 'ഒരു യോഗ്യമായ ആസ്തി' എന്നതിന്റെ അർഥം, എംഎഫ്‌ഐ വിതരണം ചെയ്തതും, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമായ ഒരു വായ്പയെന്നാണ് : (എ) വാർഷിക കുടുംബ വരുമാനം ഗ്രാമപ്രദേശങ്ങളിൽ 0.1 മില്യൺ രൂപയിൽ കവിയാത്തതും, ഗ്രാമേതര പ്രദേശങ്ങളിൽ 0.16 മില്യൺ രൂപയിൽ കവിയാത്തതുമായ ഒരാൾക്കായിരിക്കണം വായ്പ നൽകേണ്ടത്. (ബി) പ്രഥമ കാലപരിവൃത്തിയിൽ വായ്പ 60,000 രൂപയിൽ കൂടാൻ പാടില്ലാത്തതും തുടർന്നു വരുന്ന കാല പരിവൃത്തികളിൽ 0.1 മില്യൺ രൂപയിൽ കൂടാൻ പാടില്ലാത്തതുമാണ്. (സി) വായ്പയെടുക്കുന്നയാളിന്റെ മൊത്തം കടബാധ്യത 0.1 മില്യൺ രൂപയിൽ കവിയരുത്. (ഡി) വായ്പത്തുക 30,000 രൂപയിലധികമാണെങ്കിൽ വായ്പയുടെ കാലാവധി 24 മാസത്തിൽ കുറയാൻ പാടില്ലാത്തതും, പിഴകൂടാതെ കാലാവധിക്കു മുമ്പ് അടച്ചു തീർക്കാൻ വായ്പാക്കാരന് അവകാശമുള്ളതുമായിരിക്കും. (ഇ) വായ്പ അനുവദിക്കാനായി പാർശ്വസ്ഥ ഈട് നൽകേണ്ട ആവശ്യമില്ല. (എഫ്) വായ്‌പെടുത്തയാളുടെ ഹിതാനുസരണം വായ്പ പ്രതിവാരമായോ, ദ്വൈവാരമായോ അല്ലെങ്കിൽ പ്രതിമാസമായോ തിരിച്ചടക്കാവു ന്നതാണ്. (ii) ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള വായ്പകളുടെ പലിശമേൽമൂടി : ആസ്തികളുടെ അടിസ്ഥാനത്തിലുള്ള അഞ്ച് വൻകിട വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന പലിശ നിരക്കിന്റെ ശരാശരിയെ പ്രതിവർഷം 2.75 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുകയോ, അല്ലെങ്കിൽ ഫണ്ടുകൾക്കായി വേണ്ടി വന്ന ചെലവിനോടു കൂടി മാർജിൻ മേൽമൂടി കൂട്ടിയ സംഖ്യയോ, ഇവയിൽ കുറവായിരിക്കുന്നത് ഏതാണോ, അതായിരിക്കും 2014 ഏപ്രിൽ 1 മുതൽക്ക് പലിശ നിരക്ക്. (iii) വായ്പകളിന്മേൽ ഈടാക്കാനായി മൂന്ന് ഘടകങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ - അതായത് (എ) മൊത്തം വായ്പ്തതുകയുടെ 1 ശതമാനത്തിലധികം വരാത്ത ഒരു പ്രോസസിങ് ഫീ, (ബി) പലിശ ചുമത്തൽ (സി) ഇൻഷുറൻസ് പ്രീമിയം (iv) പ്രോസസിങ് ഫീ മാർജിൻ മേൽമൂടിയിലോ അല്ലെങ്കിൽ പലിശ മേൽമൂടിയിലോ ഉൾപ്പെടുത്താൻ പാടില്ല. (v) ഇൻഷുറൻസിന്റെ യഥാർഥ ചെലവ് - ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസിന്റെയും വായ്പക്കാരന്റെയും ഭർത്താവിന്റെയും ആരോഗ്യ ഇൻഷുറൻസിന്റെയും കന്നുകാലി ഇൻഷുറൻസിന്റെയും യഥാർഥ ചെലവ് ഈടാക്കാവുന്നതാണ്; ഭരണ നിർവഹണ പരമായ ചെലവുകൾ ഐആർഡിഎ മാർഗ നിർദ്ദേശങ്ങളനുസരിച്ച് ഈടാക്കാവുന്നതാണ്. (vi) വൈകിയുള്ള തിരിച്ചടവുകൾക്ക് ഒരു പിഴയും പാടില്ല. (vii) സെക്യൂരിറ്റി ഡെപ്പോസിറ്റ് / മാർജിൻ എന്നിവ പാടില്ല. 15.3 എൻബിഎഫ്‌സി - കളിൽ നിന്നും ഉദ്ഭവിച്ച സെക്യൂരിറ്റൈസ്ഡ് ആസ്തികളിൽ അന്തർലീനമായിരിക്കുന്ന സ്വർണ്ണപ്പണയ വായ്പ ആസ്തികളിൽ ബാങ്കുകൾ നടത്തിയ മുതൽ മുടക്കുകൾ മുൻഗണനാ മേഖല പദവിക്ക് അർഹമായിരിക്കുകയില്ല. 16. നേരിട്ടുള്ള അസൈൻമെന്റ് / തത്ക്ഷണ ക്രയം വഴിയുള്ള ആസ്തി കൈമാറ്റം (i) മുൻഗണനാ മേഖലയിലെ 'മറ്റുള്ളവ' എന്ന വിഭാഗ മൊഴികെയുള്ള വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട ആസ്തികൾ ഒന്നിച്ചു ചേർത്ത് നടത്തുന്ന അസൈൻമെന്റുകളും തത്ക്ഷണ ക്രയവും 2016 ഒക്ടോബർ 6 ന് പുറപ്പെടുവിച്ച സർക്കുലർ നമ്പർ DBR.NBR.No.26/16.13.218/2016-17 പ്രകാരം എസ്എഫ്ബി കൾക്കുള്ള പ്രവർത്തന മാർഗരേഖകളുടെ 1.9 ഖണ്ഡികയിൽ നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി, മുൻഗണനാമേഖലയിലെ ബന്ധപ്പെട്ട വിഭാഗങ്ങളിലായി തരം തിരിക്കപ്പെടാൻ അർഹമായിരിക്കും. എന്നാൽ ഇനിപ്പറയുന്ന വ്യവസ്ഥകൾ ഇക്കാര്യത്തിൽ പാലിക്കേണ്ടതുണ്ട് : (എ) ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഉദ്ഭവിച്ച ആസ്തികൾ, ക്രയത്തിനു മുമ്പ് മുൻഗണനാ മേഖല വായ്പകളിൽ തരം തിരിക്കപ്പെടാൻ അർഹമായവയും, തത്ക്ഷണ ക്രയം/അസസ്സ്‌മെന്റ് എന്നിവയ്ക്കായി ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖകൾ പൂർത്തീകരിക്കുന്നവയുമായിരിക്കണം. (ബി) ഇപ്രകാരം വാങ്ങിയ ആസ്തികൾ പണം തിരിച്ചടക്കുക വഴിയല്ലാതെ മറ്റ് മാർഗത്തിലൂടെ വിട്ടുകൊടുക്കാൻ പാടുള്ളതല്ല. (സി) വായ്പ ഉദ്ഭവിപ്പിച്ച സ്ഥാപനം, പരമ്പരയിൽ അവസാനമെത്തി നിൽക്കുന്ന വായ്പക്കാരന് ചുമത്തിയ സർവ്വവും ഉൾപ്പെട്ട പലിശ, എംസിഎൽആർ-കളും പ്രതിവർഷം 8 ശതമാനവും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന നിരക്കിനേക്കാളും കൂടുതലാകാൻ പാടില്ല. എംഎഫ്‌ഐ-കളിൽ നിന്നുമുള്ള അർഹമായ മുൻഗണനാ മേഖല വായ്പകളുടെ അസൈൻമെന്റുകളും തത്ക്ഷണ ക്രയങ്ങളും ഈ പലിശ മേൽമൂടിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. കാരണം, 15(ബി) ഖണ്ഡികയിൽ പറഞ്ഞിരിക്കും പോലെ മാർജിൻ, പലിശ നിരക്ക് എന്നിവയ്ക്കായി പ്രത്യേകം പ്രത്യേകം മേൽമൂടികൾ വേറെയുണ്ട്, (ii) മുൻഗണനാ മേഖലയിൽ തരം തിരിക്കാനുള്ള വായ്പാ ആസ്തികൾ ബാങ്കുകൾ/ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും തത്ക്ഷണക്രയത്തിലൂടെ കൈവശമാക്കുന്ന ബാങ്കുകൾ, പരമ്പരയിൽ അവസാന മെത്തി നിൽക്കുന്ന മുൻഗണനാ മേഖല വായ്പകാർക്ക് യഥാർഥത്തിൽ വിതരണം ചെയ്ത മുഖവിലയ്ക്കുള്ള തുകയാണ് റിപ്പോർട്ട് ചെയ്യേണ്ടത്, അല്ലാതെ വിൽപ്പനക്കാർക്ക് നഷ്ടോത്തരവാദി പ്രതിഫലവും കൂടി ചേർത്ത് നൽകിയ തുകയല്ല. (iii) എൻഎഫ്ബിസി - കളുമായി ബാങ്കുകൾ നടത്തിയ ക്രയ / അസൈൻമെന്റ് / മുതൽമുടക്ക് ഇടപാടുകളിൽ അന്തർലീനമായിരിക്കുന്ന ആസ്തികൾ സ്വർണ്ണപ്പണയ വായ്പകളാണെങ്കിൽ, അവ മുൻഗണനാ മേഖല പദവിക്ക് അർഹമായിരിക്കുകയില്ല. 17. അന്തർ ബാങ്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ ബാങ്കുകൾ നഷ്ട സാധ്യത വീതിച്ചെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ വാങ്ങിക്കുന്ന അന്തർ ബാങ്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ (ഇന്റർബാങ്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ - ഐബിപിസി-കൾ) മുൻഗണനാ മേഖലയിലെ ബന്ധപ്പെട്ട വിഭാഗങ്ങളിലുള്ള തരം തിരിക്കലിന് അർഹമാണ്. എന്നാൽ ഇതിനായി 'ക്രെഡിറ്റ് റിസ്‌ക് ട്രാൻസ്ഫർ ആന്റ് പോർട്ട്‌ഫോളിയോ സെയിൽസ് / പർച്ചേസസ്' എന്ന വിഷയത്തിൽ 2016 ഒക്ടോബർ 6 ന് ഡിബിആർ പുറപ്പെടുവിച്ച സർക്കുലർ DBR.NBD.No.26/16.13.218/2016-17 ൽ കൊടുത്തിരിക്കുന്ന 'എസ്എഫ്ബികൾക്കായുള്ള പ്രവർത്തന മാർഗരേഖ'കളുടെ ഖണ്ഡിക 1.9 ൽ എടുത്തുപറഞ്ഞിരിക്കുന്ന, ഐബിപിസി-കളെക്കുറിച്ചുള്ള ഭാരതീയ റിസർവ് ബാങ്ക് മാർഗരേഖകളും വ്യവസ്ഥകളും നിബന്ധനകളും ബാങ്കുകൾ നിറവേറ്റുകയും, അന്തർലീനമായിരിക്കുന്ന ആസ്തികൾ മുൻഗണനാ മേഖലയിലെ ബന്ധപ്പെട്ട വിഭാഗങ്ങളിലായി തരം തിരിക്കാൻ അർഹമായിരിക്കുകയും വേണം. ഐബിപിസി ഇടപാടുകളിലെ അന്തർലീനമായ ആസ്തികൾ ഖണ്ഡിക 8 പ്രകാരം 'കയറ്റുമതി വായ്പ' യായി തരം തിരിക്കപ്പെടാൻ അർഹമായതിനാൽ ബാങ്കുകൾ നഷ്ടസാധ്യത വീതിച്ചെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ വാങ്ങിയ ഐബിപിസി യെ, അത് വാങ്ങിയ ബാങ്കിന്റെ കാഴ്ചപ്പാടിൽ മുൻഗണനാ മേഖലയായി തരം തിരിക്കാവുന്നതാണ്. എന്നാൽ അത്തരമൊരു സ്ഥിതിയിൽ ഐബിപിസി പുറപ്പെടുവിക്കുന്ന ബാങ്ക്, അന്തർലീനമായിരിക്കുന്ന ആസ്തി 'കയറ്റുമതി വായ്പ'യാണെന്ന് സാക്ഷ്യപ്പെടുത്തുകയും, അതിലുമേറെ, മാർഗരേഖകൾക്കനു സരണമായി, സർട്ടിഫിക്കറ്റുകൾ പുറപ്പെടുവിക്കുകയും അവ വാങ്ങുകയും ചെയ്യുന്ന ബാങ്കുകൾ തക്കതായ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടുന്നതിന്റെ ആവശ്യമുണ്ട്. 18. മുൻഗണനാ മേഖല വായ്പാ വിതരണ സർട്ടിഫിക്കറ്റുകൾ ബാങ്കുകൾ വാങ്ങിയ മുൻഗണനാ മേഖല വായ്പാ വിതരണ സർട്ടിഫിക്കറ്റുകൾ (പ്രയോറിട്ടി സെക്ടർ ലെൻഡിങ് സർട്ടിഫിക്കറ്റ്) മുൻഗണനാ മേഖലയിലെ ബന്ധപ്പെട്ട വിഭാഗങ്ങളിലായി തരം തിരിക്കപ്പെടാൻ അർഹമാണ്. എന്നാൽ ഇതിനായി ബാങ്കുകൾ ഉദ്ഭവിപ്പിച്ച ആസ്തികൾ മുൻഗണനാ മേഖല വായ്പകളായി തരം തിരിക്കപ്പെടാൻ അർഹമായിരിക്കുകയും, അവ 2016 ഏപ്രിൽ 7 ലെ സർക്കുലർ FIDD.CO.Plan.BC..23/04.09.001/2015-16 പ്രകാരം ഭാരതീയ റിസർവ് ബാങ്കിന്റെ മാർഗ രേഖകളും, ക്രെഡിറ്റ് റിസ്‌ക് ട്രാൻസ്ഫർ, പോർട്ട്‌ഫോളിയോ സെയിൽസ്/പർച്ചേസ് എന്നിവയെക്കുറിച്ച് 2016 ഒക്ടോബർ 6ലെ ഡിബിസി സർക്കുലർ നമ്പർ DBR.NBD.26/16.13.218/2016-17 ലെ ഖണ്ഡിക 1.9 ൽ എടുത്തു പറഞ്ഞിട്ടുള്ള വ്യവസ്ഥകളും നിബന്ധനകളും പാലിച്ചിരിക്കുകയും വേണമെന്നുണ്ട്. 19. മുൻഗണനാ മേഖല ടാർഗറ്റുകളുടെ ക്രമമായ നിരീക്ഷണം മുൻഗണനാ മേഖലയിലേക്ക് വായ്പകൾ ഇടമുറിയാതെ പ്രവഹിക്കുന്നത് ഉറപ്പു വരുത്താനായി ബാങ്കുകളുടെ അനുവർത്തനം പാദവർഷാടിസ്ഥാനത്തിൽ ക്രമമായി നിരീക്ഷിക്കുന്നതായിരിക്കും. മുൻഗണനാമേഖല വായ്പയെക്കുറിച്ചുള്ള വസ്തുതകൾ ഇതോടൊപ്പമുള്ള റിപ്പോർട്ടിങ് ഫോർമാറ്റിൽ ബാങ്കുകൾ പാദവർഷാടിസ്ഥാനത്തിലും വാർഷികാടിസ്ഥാനത്തിലും സംഭരിച്ച് സമർപ്പിക്കേണ്ടതാണ്. 20. മുൻഗണനാ മേഖല ടാർഗറ്റുകൾ കൈവരിക്കാതെ പോയാൽ 20.1 മുൻഗണനാ മേഖലയിലെ വായ്പാ വിതരണത്തിൽ എന്തെങ്കിലും കുറവ് അനുഭവപ്പെടുന്ന സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക്, റിസർവ് ബാങ്ക് അതത് കാലത്ത് നിശ്ചയിക്കും പ്രകാരം നബാർഡ് സ്ഥാപിച്ച റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് ഫണ്ടിലും (ആർഐഡിഎഫ്), നബാർഡ്/എൻഎച്ച്ബി/സിഡ്ബി/മുദ്ര ലിമിറ്റഡ് എന്നിവയുടെ മറ്റ് ഫണ്ടുകളിലും നിക്ഷേപിക്കാനായുള്ള വീതം നിശ്ചയിച്ചു നൽകുന്നതായിരിക്കും. ഓരോ സാമ്പത്തിക വർഷത്തിന്റെയും അന്ത്യത്തിൽ, ടാർഗറ്റ് കൈവരിക്കുന്നതിലെ പുരോഗതി കണക്കാക്കുന്നത് ഒരു പാദവർഷത്തിന്റെയും അന്ത്യത്തിലെ മുൻഗണനാ മേഖല ടാർഗറ്റ് / ഉപ-ടാർഗറ്റ് എന്നിവയുടെ ശരാശരിയെ അടിസ്ഥാനമാക്കിയായിരിക്കും. 20.2 മുൻഗണനാ മേഖലയിലെ ടാർഗറ്റ് നേട്ടം കണക്കാക്കുമ്പോൾ, ഓരോ പാദവർഷത്തിലെയും കുറവ് / കൂടുതൽ വായ്പാ വിതരണം പ്രത്യേകമായി നിരീക്ഷിക്കുന്നതായിരിക്കും. എല്ലാ പാദവർഷങ്ങ ളിലെയും കേവലമായ ശരാശരി കണക്കുക്കൂട്ടുകയും, വർഷാവസാനം മൊത്തം കുറവ് / കൂടുതൽ കണക്കാക്കുന്നതിന് ഈ ശരാശരിയെ കണക്കിലെടുകയും ചെയ്യും. മുൻഗണനാ മേഖല ഉപ-ടാർഗറ്റ് നേട്ടം കണക്കു കൂട്ടുതിനായി ഇതേ രീതി തന്നെ അവലംബിക്കുന്നതാണ് (ഉദാഹരണം അനുബന്ധത്തിൽ നൽകിയിരിക്കുന്നു). 20.3. ബാങ്കുകൾ ആർഐഡിഎഫ് ലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും ഫണ്ടുകളിലേക്കോ നൽകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ, നിക്ഷേപ കാലാവധി മുതലായ കാര്യങ്ങൾ ഭാരതീയ റിസർവ് ബാങ്ക് അതത് കാലത്ത് നിശ്ചയിക്കുന്നതായിരിക്കും. 20.4 റിസർവ് ബാങ്കിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബാങ്കിങ് സൂപ്പർ വിഷൻ റിപ്പോർട്ട് ചെയ്തിട്ടുള്ള തെറ്റായ വർഗ്ഗീകരണങ്ങൾ ആ വർഷത്തെ നേട്ടത്തിൽ, ക്രമപ്പെടുത്തുകയോ/കുറയ്ക്കുകയോ ചെയ്യുന്നതാണ്. നീക്കം ചെയ്യപ്പെടുകയോ തെറ്റായി വർഗ്ഗീകരിക്കുകയോ ചെയ്ത തുക തുടർന്നുള്ള വർഷങ്ങളിൽ വ്യത്യസ്ഥ ഫണ്ടുകളിലേയ്ക്കുള്ള വീതത്തിനായി പരിഗണിക്കും. 20.5. വ്യത്യസ്ത ഉദ്ദേശ്യങ്ങൾക്കായുള്ള നിയന്ത്രണപരമായ ക്ലിയറൻസുകളും അനുമതികളും നൽകുമ്പോൾ മുൻഗണനാ മേഖല ടാർഗറ്റുകളും ഉപ-ടാർഗറ്റുകളും കൈവരിക്കുന്നതിലുണ്ടായ കോട്ടംകണക്കിലെടുക്കുന്നതായിരിക്കും. 21. മുൻഗണനാ മേഖല വായ്പയ്ക്കായുള്ള പൊതുവായ മാർഗ രേഖകൾ സ്‌മോൾ ഫിനാൻസ് ബാങ്കുകൾ മുൻഗണനാമേഖലയിലെ എല്ലാ വിഭാഗം വായ്പകൾക്കുമായി താഴെപ്പറയുന്ന പൊതുവായ മാർഗരേഖകൾ അനുവർത്തിക്കേ ണ്ടതാണ്. (i) പലിശ നിരക്ക് ബാങ്ക് വായ്പകളുടെ പലിശ നിരക്കുകൾ അതത് കാലത്ത് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബാങ്കിങ് റഗുലേഷൻസ് പുറപ്പെടുവിക്കുന്ന ആജ്ഞാപനങ്ങൾ പ്രകാരമായിരിക്കും. (ii) സർവീസ് ചാർജ്ജുകൾ 25000 രൂപ വരെയുള്ള മുൻഗണനാ മേഖല വായ്പകൾക്ക് യാതൊരു അഡ്‌ഹോക് സർവീസ് ചാർജ്ജുകളും/ഇൻസ്‌പെക്ഷൻ ചാർജ്ജുകളും ഈടാക്കാൻ പാടുള്ളതല്ല. എസ്എച്ച്ജികൾ/ജെഎൽജികൾ എന്നിവയ്ക്കായുള്ള മുൻഗണനാ മേഖല വായ്പകളിൽ ഈ പരിധി ഓരോ അംഗത്തിനുമുള്ള പരിധിയാണ്; മൊത്തം ഗ്രൂപ്പിനായുള്ളതല്ല. (iii) രസീറ്റ്, സാങ്ക്ഷൻ/റിജക്ഷൻ/ഡിസ്ബേഴ്‌സ്‌മെന്റ് രജിസ്റ്റർ ബാങ്ക് ഒരു രജിസ്റ്റർ/ഇലക്ട്രോണിക് രേഖ സൂക്ഷിക്കുകയും അതിൽ അപേക്ഷ ലഭിച്ച തീയതിയും, വായ്പ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്ത തീയതിയും നിരസിച്ചതിനുള്ള കാരണങ്ങളും, വായ്പാ വിതരണ വിവരങ്ങളും ആ രജിസ്റ്ററിൽ കാണിച്ചിരിക്കുകയും വേണം. എല്ലാ പരിശോധനാ ഏജൻസികൾക്കും ഈ രജിസ്റ്റർ/ഇലക്ട്രോണിക് രേഖ ലഭ്യമാക്കേണ്ടതാണ്. (iv) വായ്പാ അപേക്ഷകൾ ലഭിച്ചതിനുള്ള കൈപ്പറ്റു ചീട്ടു നൽകൽ മുൻഗണനാ മേഖല വായ്പകൾക്കായി ലഭിച്ച അപേക്ഷകൾക്ക് ബാങ്ക് കൈപ്പറ്റുചീട്ട് നൽകേണ്ടതാണ്. അപേക്ഷകളിന്മേൽ എടുത്ത തീരുമാനം അപേക്ഷരെ അറിയിക്കുന്നതിനായുള്ള ഒരു കാലപരിധി ബാങ്കിന്റെ ബോർഡുകൾ നിശ്ചയിക്കുകയും വേണം. അനുബന്ധം സർക്കുലറുകളുടെ പട്ടിക സമാഹരിച്ചത്
മുൻഗണനാ മേഖല ലക്ഷ്യം കൈവരിക്കൽ - കുറവ് / കൂടുതൽ കണക്കാക്കൽ ഉദാഹരണം : പരിഷ്‌കരിച്ച പിഎസ്എൽ മാർഗ നിർദ്ദേശ രേഖകൾപ്രകാരം സാമ്പത്തിക വർഷാവസാനം മുൻഗണനാ മേഖല ലക്ഷ്യം കൈവരിക്കുന്നതിൽ വന്ന കുറവും/കൂടുതൽ കണക്കാക്കുന്നതിനായുള്ള രീതി താഴെക്കൊടുത്തിരിക്കുന്ന പട്ടികകൾ 1-ഉം 2-ഉം വ്യക്തമാക്കുന്നു
പട്ടിക-1 ൽ കൊടുത്തിരിക്കുന്ന ഉദാഹരണത്തിൽ സാമ്പത്തിക വർഷാവസാനം ബാങ്കിന് മൊത്തം 27.93 ബില്യൺ രൂപയുടെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. പട്ടിക - 2 ൽ സാമ്പത്തിക വർഷാവസാനം ബാങ്കിന് മൊത്തം 20.47 ബില്യൺ രൂപയുടെ കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ പാദവർഷത്തിലും, വർഷം തോറുമുള്ള മുൻഗണനാ മേഖല ഉപ-ടാർഗറ്റുകൾ കൈവരിച്ചത് കണക്കാക്കാനായി ഇതേ രീതി തന്നെ അവലംബിക്കാവുന്നതാണ്. ശ്രദ്ധിക്കുക : മുൻ വർഷത്തെ തത്തുല്യമായ ദിവസത്തിലെ എഎൻബിസി അല്ലെങ്കിൽ ബാലൻസ് ഷീറ്റിന് പുറത്തുള്ള വായ്പകൾക്ക് തത്തുല്യമായ വായ്പത്തുക - ഇവയിൽ ഏതാണോ കൂടുതൽ - യെ അടിസ്ഥാനമാക്കിയായിരിക്കും മുൻഗണനാ മേഖലകളിലെ ടാർഗറ്റുകളും/ഉപ-ടാർഗറ്റുകളും കൈവരിച്ചത് കണക്കുകൂടുന്നത്. |