<font face="mangal" size="3px">സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖല (എം എസ് എം ഇ) - - ആർബിഐ - Reserve Bank of India
സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖല (എം എസ് എം ഇ) - വായ്പകളുടെ പുനഃക്രമീകരണം
ആർ.ബി.ഐ./2018-19/100 ജനുവരി 1, 2019 റിസർവ് ബാങ്ക് നിയന്ത്രണത്തിൻ കീഴിലുള്ള എല്ലാ സർ, മാഡം, സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖല (എം എസ് എം ഇ) - വായ്പകളുടെ പുനഃക്രമീകരണം 7.2.2018 ലെ സർക്കുലർ ഡി ബി ആർ നമ്പർ ബി.പി.ബി.സി.100/21.04.048/2017-18, 6.6.2018 ലെ സർക്കുലർ ഡി ബി ആർ നമ്പർ ബി.പി.ബി.സി.108/21.04.048/2017-18, 6.6.2018 എന്നിവ നോക്കുക. എം.എസ്.എം.ഇ. വിഭാഗത്തിലുള്ള പീഡിത അക്കൗണ്ടുകളുടെ അർത്ഥവത്തായ പുനഃക്രമീകരണം സാധ്യമാക്കുന്നതിനായി നിലവിലുള്ള എം.എസ്.എം.ഇ. വായ്പാ അക്കൗണ്ടുകൾ (എം എസ് എം ഇ സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന നിയമത്തിൽ നിർവചിച്ചിരിക്കുന്നതുപോലെ) ആസ്തി തരം തിരിക്കലിൽ 'സ്റ്റാൻഡേർഡ് 'അക്കൗണ്ടുകളായിരിക്കുകയും, തരംതാഴ്ത്തൽ ഉണ്ടാകാതിരിക്കുകയുമാണെങ്കിൽ, താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി, ഒരു ഒറ്റത്തവണ പുനഃക്രമീകരണം അനുവദിക്കാവുന്നതാണ്. i) ബാങ്കുകളിൽനിന്നും, എൻ. ബി. എഫ്. സികളിൽ നിന്നും വായ്പക്കാരനുളള ധനാടിസ്ഥാനത്തിലുളളതല്ലാതെ ഉൾപ്പെടെയുളള വായ്പാമൂല്യം 2019 ജനുവരി 1 അടിസ്ഥാനമാക്കി 25 കോടിയിൽ കൂടരുത് ii) വായ്പക്കാരൻറെ അക്കൗണ്ടിൽ 1.1.2019 ൽ കുടിശ്ശിക ഉണ്ടെങ്കിലും, അത് സ്ററാൻഡേർഡ് ആസ്തി ആയിരിക്കുകയും, തുടർന്ന് പുന:ക്രമീകരണം നടപ്പാക്കുന്നതുവരെയും സ്ററാൻഡേർഡ് ആസ്തിയായി തുടരുകയും വേണം. iii) വായ്പയെടുത്ത സ്ഥാപനത്തിന് വായ്പാപുനഃക്രമീകരണം നടപ്പാക്കുന്ന തീയതിയിൽ ചരക്കുസേവനനികുതി (ജി എസ് ടി) രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ജി എസ് ടി രജിസ്ട്രേഷൻ ഇളവുചെയ്തിട്ടുളള സ്ഥാപനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. iv) വായ്പ പുനഃക്രമീകരണം 2020 മാർച്ച് 31 നകം നടപ്പിലാക്കിയിരിക്കണം. താഴെപറയുന്ന വ്യവസ്ഥകൾ പാലിച്ചാൽ പുനഃക്രമീകരണം നടപ്പിലായാതായി കണക്കാക്കും.
v) ഈ നിർദ്ദേശങ്ങൾ പ്രകാരം പുനഃക്രമീകരണം നടത്തപ്പെടുന്ന വായ്പകൾ നിലവിലുള്ള കരുതൽ ധനം കൂടാതെ 5 ശതമാനം അധിക കരുതൽ ധനം കൂടി കരുതേണ്ടതാണ്. താഴെ 5-ാം ഖണ്ഡികയിൽ പറയുന്ന പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ തൃപ്തികരമായ പ്രവര്ത്തനം കാഴ്ചവയ്ക്കുന്ന അക്കൗണ്ടുകളിൽ നിശ്ചിത സമയത്തിനുശേഷം ഈ അധിക കരുതൽ ധനം തിരിച്ചെടുക്കാവുന്നതാണ്. vi) പുനഃക്രമീകരണതതിനുശേഷമുള്ള നിഷ്ക്രിയ ആസ്തി തരംതിരിക്കൽ നിലവിലുള്ള ഐ ആർ എ സി പെരുമാറ്റച്ചട്ടം പ്രകാരമായിരിക്കും. vii) ബാങ്കുകളും എൻ ബി എഫ് സി കളും അവരുടെ ധനകാര്യ സ്റ്റേറ്റ്മെന്റുകളിൽ അനുയോജ്യമായ വെളിപ്പെടുത്തലുകൾ; പുനഃക്രമീകരിക്കപ്പെട്ട എം എസ് എം ഇ അക്കൗണ്ടുകളെ സംബന്ധിച്ചുളളവ ‘അക്കൗണ്ടുകളിന്മേലുള്ള കുറിപ്പുകൾ ‘എന്നവിഭാഗത്തിൽ താഴെപ്പറയുന്ന രൂപത്തിൽ നല്കേണ്ടതാണ്.
viii) എം എസ് എം ഇ വായ്പകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റെല്ലാ നിര്ദ്ദേശങ്ങളും തുടർന്നും ബാധക മായിരിക്കും. 2. ഈ പദ്ധതി സ്വീകരിക്കാൻ താല്പര്യമുള്ള ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും ഈ സർക്കുലർ തീയതി മുതൽ ഒരുമാസത്തിനകം ഈ നിര്ദ്ദേശങ്ങൾ പ്രകാരം വായ്പ പുനഃക്രമീകരണത്തിനുള്ള ഒരു നയം അവരവരുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ച് സൂക്ഷിക്കേണ്ടതുണ്ട്. ഈ നയത്തിൽ മറ്റുപലതിൻറെയും കൂട്ടത്തിൽ പീഡിത അക്കൗണ്ടുകളുടെ അതീജീവനനിർണയവും പുനഃക്രമീകരിക്കപ്പെട്ട വായ്പകളുടെ നിരന്തര നിരീക്ഷണവും ഉണ്ടായാരിക്കണം. 3. നിഷ്ക്രിയ ആസ്തിയായി തരംതിരിക്കപ്പെട്ട അക്കൗണ്ടുകളും പുനഃക്രമീകരണം ചെയ്യാവുന്നതാണ് എന്ന് വ്യക്തമാക്കുന്നു. എന്നാൽ പുനഃക്രമീകരിക്കപ്പെട്ട അക്കൗണ്ടുകളുടെ തരംതിരിക്കൽ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കേണ്ടതാണ്. 4. ഒരു പൊതുനിയമമെന്ന നിലയിൽ, മേൽപ്പറഞ്ഞ ഒറ്റത്തവണ ഒഴിവാക്കൽ പരിഗണിക്കാതിരുന്നാൽ, പുനഃക്രമീകരിക്കപ്പെട്ട എം എസ് എം ഇ അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി, പുനഃക്രമീകരണത്തോടുകൂടി തരംതാഴ്ത്തപ്പെടുകയും, കൂടിയ നിരക്കിലുള്ള കരുതൽ ധനം കരുതുകയും വേണം. അത്തരം അക്കൗണ്ടുകൾ സ്റ്റാൻഡേർഡ് അക്കൗണ്ടുകളായി ഉയർത്തപ്പെടണമെങ്കിൽ നിശ്ചിതകാലയളവിൽ അത് തൃപ്തികരമായ പ്രവർത്തനം കാഴ്ചവയ്ക്കേണ്ടതുണ്ട്. 5. “നിശ്ചിത കാലാവധി” എന്നതിനർത്ഥം വായ്പാ പുനഃക്രമീകരണ രീതി പ്രകാരം തിരിച്ചടവ് തുടങ്ങാനുള്ള ദീർഘാവധിക്ക് ശേഷം പലിശയോ മുതലോ തിരിച്ചടച്ച് തുടങ്ങേണ്ട തീയതി മുതൽ ഒരു വർഷം, ഏതാണോ അവസാനത്തേത് അതാണ്. “തൃപ്തികരമായ പ്രകടനം എന്നതിനർത്ഥം മുതലോ പലിശയ തിരിച്ചടവ് ഒരിക്കലും മുപ്പത് ദിവസത്തിലധികം മുടക്കം വരുന്നില്ലായെന്നതാണ്. ക്യാഷ് ക്രഡിറ്റ്/ഓവർഡ്രാഫ്റ്റ് എന്നിവയിൽ തൃപ്തികരമായ പ്രവര്ത്തനം എന്നതിനർത്ഥം അക്കൗണ്ടിൽ ബാക്കിനില്ക്കുന്ന തുക തുടർച്ചയായ മുപ്പത് ദിവസകാലയളവിൽ വായ്പാ പരിധി, അല്ലെങ്കിൽ പണം എടുക്കൽ പരിധി ഏതാണോ കുറവ് അതിന് താഴെയായിരിക്കുക എന്നതാണ്. വിശ്വസ്തതയോടെ, സൗരവ് സിൻഹ |