<font face="mangal" size="3px">സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖ - ആർബിഐ - Reserve Bank of India
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖല - വായ്പകളുടെ പുന:സംഘടന.
ആര്‍ബിഐ/2020-21/17 ഓഗസ്റ്റ് 6, 2020 എല്ലാ കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്കും പ്രിയപ്പെട്ട സര് / മാഡം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖല - വായ്പകളുടെ പുന:സംഘടന. ഈ വിഷയം സംബന്ധിച്ച് 2020 ഫെബ്രുവരി 11-ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഡിഒആര്. നം.ബിപി. ബിസി.34/21.04.048/2019-20 ദയവായി പരിശോധിക്കുക. 2. കോവിഡ് 19 ന്റെ തിക്തഫലങ്ങളെ നേരിടാനായി ജീവനക്ഷമമായ എംഎസ്.എംഇ സംരംഭങ്ങള്‍ക്ക് പിന്തുണയേകേണ്ടുന്ന തുടര്‍ച്ചയായ ആവശ്യം പരിഗണിച്ചും, കോവിഡ് 19-ന് അനുബന്ധമായ ഞെരുക്കത്തെ പ്രതിരോധിക്കാനായി മറ്റ് വായ്പകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ക്ലേശപരിഹാര രൂപരേഖയെ ഈ മാര്‍ഗരേഖകളുമായി കോര്‍ത്തിണക്കാനും വേണ്ടിയും മുന്‍പറഞ്ഞ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി വിശാലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന് പ്രകാരമായി 'സ്റ്റാന്‍ഡേഡ്' ആയി നിലവില്‍ തരംതിരിക്കപ്പെട്ടിരിക്കുന്ന എംഎസ്എംഇ-കളെ ആസ്തി വര്‍ഗ്ഗീകരണത്തില്‍ ഒരു തരം താഴ്ത്തലിന് വിധേയമാക്കാതെ താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി പുന:സംഘടിപ്പിക്കാവുന്നതാണ്.
3. 2020 ഫെബ്രുവരി 11-ാം തീയതിയിലെ സര്‍ക്കുലറില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റ് എല്ലാ നിര്‍ദ്ദേശങ്ങളും ബാധകമായി തുടരുന്നതായിരിക്കും. താങ്കളുടെ വിശ്വസ്തതയുള്ള (സൗരവ് സിന്‍ഹ) |