<font face="Mangal" size="3">ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ‌ന്റെ സെക്ഷൻ 45 ഇŒ - ആർബിഐ - Reserve Bank of India
ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ന്റെ സെക്ഷൻ 45 ഇസഡ് എൽ പ്രകാരം രൂപീകൃതമായ മോണിട്ടറി പോളിസി കമ്മിറ്റി (എം.പി.സി) യുടെ 2020 ഡിസംബർ 2 മുതൽ 4 വരെ നടന്ന യോഗത്തിന്റെ നടപടിച്ചുരുക്കം
ഡിസംബർ 18, 2020 ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ന്റെ സെക്ഷൻ 45 ഭാരതീയ റിസർവ് ബാങ്ക് ആക്ട്, 1934 ന്റെ സെക്ഷൻ 45 ഇസഡ്ബി പ്രകാരം രൂപീകൃതമായ മോണിട്ടറി പോളിസി കമ്മറ്റി (എംപി.സി) യുടെ ഇരുപത്തിയാറാമത് യോഗം 2020 ഡിസംബർ 2 മുതൽ 4 വരെയുള്ള തീയതികളിൽ നടക്കുകയുണ്ടായി. 2. യോഗത്തിൽ കമ്മിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുത്തു ഡോ. ശശാങ്ക ഭിഡെ, സീനിയർ അഡ്വൈസർ, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച്., ഡോ. അഷിമ ഗോയൽ, പ്രൊഫസർ ഇന്ദിരാഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് മുംബൈ; പ്രൊഫ. ജയന്ത് ആർ വർമ, പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്, അഹമ്മദാബാദ്; ഡോ മൃദുൽ കെ. സാഗർ, എക്സിക്യൂട്ടീവ് ഡയറക്ടർ (ഭാരതീയ റിസർവ് ബാങ്ക് ആക്ട് 1934 ന്റെ സെക്ഷൻ 45 ഇസഡ് ബി (2) (സി) പ്രകാരം ബാങ്ക് സെൻട്രൽ ബോർഡ് നാമനിർദ്ദേശം ചെയ്ത റിസർവ് ബാങ്ക് ഓഫീസർ). ഡോ മൈക്കേൽ ദേബബ്രതാ പത്ര, മോണിട്ടറി പോളിസിയുടെ ചുമതലയുള്ള ഡപ്യൂട്ടി ഗവർണർ എന്നിവർ പങ്കെടുത്ത യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്തദാസ് അധ്യക്ഷത വഹിച്ചു. ഡോ. ശശാങ്കഭിഡെ, ഡോ. അഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ വർമ എന്നിവർ വീഡിയോ കോൺഫറൻസ് മാർഗത്തിലാണ് യോഗത്തിൽ ചേർന്നത്. 3. ഭാരതീയ റിസർവ് ബാങ്ക് ആക്ട്, 1934 ന്റെ സെക്ഷൻ 45 ഇസഡ് എൽ പ്രകാരം മോണിട്ടറി പോളിസി കമ്മിറ്റിയുടെ ഓരോ യോഗത്തിനും ശേഷം പതിനാലാം ദിവസം യോഗ നടപടി ചുരുക്കം പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. നടപടിച്ചുരുക്കത്തിൽ ഇനിപറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കണം: (എ) മോണിട്ടറി പോളിസി കമ്മിറ്റിയുടെ യോഗത്തിൽ അംഗീകരിച്ച പ്രമേയം (ബി) മേൽപ്പറഞ്ഞ യോഗത്തിൽ അംഗീകരിക്കപ്പെട്ട പ്രമേയ ത്തിൻമേൽ ഓരോ അംഗവും രേഖപ്പെടുത്തിയ വോട്ട് വിവരം. (സി) മേൽപ്പറഞ്ഞ യോഗത്തിൽ അംഗീകരിക്കപ്പെട്ട പ്രമേയ ത്തിൻമേൽ സെക്ഷൻ 45 ന്റെ സബ്സെക്ഷൻ 11 പ്രകാരം മോണിട്ടറി പോളിസി കമ്മിറ്റിയുടെ ഓരോ അംഗവും നടത്തിയ പ്രസ്താവന. 4. ഉപഭോക്തൃ വിശ്വാസം, വിലക്കയറ്റത്തെക്കുറിച്ച് കുടുംബങ്ങൾ ക്കുള്ള ആശങ്കകൾ, കോർപ്പറേറ്റ് മേഖലയുടെ പ്രവർത്തനം, വായ്പാ സാഹചര്യങ്ങൾ, വ്യവസായ, സേവന അടിസ്ഥാന സൗകര്യ മേഖലകൾ ഇവയ്ക്കായുള്ള വീക്ഷണഗതി, പ്രവൃത്തിപരമായ പ്രാഗ്ത്ഭ്യമുള്ളവരുടെ സങ്കൽപ്പനകൾ എന്നിവ തിട്ടപ്പെടു ത്താനായി റിസർവ് ബാങ്ക് നടത്തിയ സർവേകൾ എംപിസി അവലോകനം ചെയ്തു. ഉദ്യോഗസ്ഥർ രൂപം നൽകിയ സ്ഥൂല സാമ്പത്തിക സങ്കൽപ്പനകൾ, വീക്ഷണഗതിയെ സംബന്ധിച്ച വ്യത്യസ്ത ആപച്ഛങ്കകളെ ചുറ്റിപറ്റിയുള്ള ഇതര ദൃശ്യരൂപങ്ങൾ എന്നിവ കൂടിയും എം പി സി വിശദമായി അവലോകനം ചെയ്യുകയുണ്ടായി. മുകളിൽ പ്രസ്താവിച്ച കാര്യങ്ങളിൽ നിന്നും ഗ്രസിക്കുകയും നാണ്യനയത്തെ സംബന്ധിച്ച നിലപാടിനെ ക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടത്തുകയും ചെയ്തശേഷം എംപിസി താഴെ കൊടുക്കുന്നു പ്രമേയം സ്വികരിച്ചു. പ്രമേയം 5. നിലവിലുള്ളതും ഒപ്പം പ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥൂലസാമ്പത്തിക സ്ഥിതിവിശേഷത്തെക്കുറിച്ചും നടത്തിയ ഒരു മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ മോണിട്ടറി പോളിസി കമ്മിറ്റി അതിന്റെ ഇന്നത്തെ (2020 ഡിസംബർ 4) യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഇവയാണ്:
വളർച്ചയ്ക്ക് പിൻബലമേകികൊണ്ട് ഉപഭോക്ത്യ വില സൂചിക (സിപിഐ) 2 ശതമാനം കൂടുതൽ/ കുറവ് എന്ന പരിധിക്കുള്ളിൽ വിലക്കയറ്റം 4 ശതമാനം എന്ന ഇടക്കാല ലക്ഷ്യം കൈവരി ക്കുകയെന്ന ഉദ്ദേശ്യവുമായി ഈ തീരുമാനങ്ങൾ സമജ്ഞസമായി കോർത്തിണക്കിയിരിക്കു ന്നു. തീരുമാനത്തിന് അടിസ്ഥാനമായ മുഖ്യപരിഗണനകൾ താഴെ കൊടുക്കുന്ന വിവരണത്തിൽ നൽകിയിരിക്കുന്നു. വിലയിരുത്തൽ ആഗോളസമ്പദ്ഘടന 6. യൂറോപ്പിലും, ഐക്യനാടുകളിലും, ഉയർന്നു വരുന്ന പ്രമുഖ ലോകവിപണിസമ്പദ്ഘടനകളിലും കോവിഡ് 19 പകർച്ച വ്യാധിയുടെ ഒരു രണ്ടാം തരംഗത്തിന്റെ വ്യാപനത്തോ ടെയും ഒപ്പമുണ്ടായ ലോക്ക്ഡൗണുകളും 2020 ന്റെ നാലാംപാദ (ഒക്ടോബർ- ഡിസംബർ) ത്തിനായുള്ള വീക്ഷണഗതിയിൽ കരിനിഴൽ വീഴ്ത്തി എന്നു വരികിലും വാക്സിൻ നിർമാണ ത്തിലെ പുരോഗതി ഇതിനെ മറികടക്കുന്ന കുറച്ചു ആത്മവിശ്വാസം ഉളവാക്കി. ലോക്ക്ഡൗണിൽ അയവ് വരുത്തി യതോടെ ആഗോള വ്യാപാരം മൂന്നാം പാദവർഷത്തിൽ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും അമർത്തിവയ്ക്കപ്പെട്ട ഡിമാന്റ് പൂർണ്ണമായും വിനിയോഗിക്കപ്പെടുകയും ചരക്കുകളുടെ പുനർസംഭരണം പൂർത്തിയാക്കുകയും കോവിഡ് 19 ന്റെ രണ്ടാം തരംഗത്തോടെ വ്യാപാരസംബന്ധമായ അനിശ്ചിതത്വം ഉയരുകയും ചെയ്യുന്നതോടെ നാലാംപാദത്തിൽ ആഗോള വ്യാപാരം മന്ദഗതിയിലാകാനാണ് സാധ്യത. പ്രമുഖ വികസിത രാജ്യങ്ങളിൽ ഉപഭോക്ത്യ വില സൂചികാടിസ്ഥാനത്തിൽ വിലക്കയറ്റം നിശ്ചലമായപ്പോൾ ഭക്ഷ്യവിലകളിലെ അസ്ഥിരത യും വിതരണത്തിലെ തടസ്സങ്ങളും കാരണമായി ചില വികസ്വര രാജ്യങ്ങളിൽ വിലക്കയറ്റമുണ്ടായി. ഏറെ അനു കൂലമായ നാണ്യനയങ്ങളുടെ പിൻബലത്തോടെയും വാക്സിനെക്കുറിച്ചു ള്ള ശുഭോദർക്കമായ വാർത്തകളോടെയും ആഗോള ധനകാര്യ വിപണികൾ പ്രസരിപ്പോടെ വർത്തിക്കുന്നു. ആഭ്യന്തര സമ്പദ്ഘടന 7. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ എസ് ഒ) നവംബർ 27 ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2020-21 വർഷത്തെ രണ്ടാംപാദ (ജൂലൈ-സെപ്തംബർ)ത്തിൽ ഇന്ത്യയിൽ കേവല ജിഡിപിയിൽ 7.5 ശതമാനത്തിന്റെ സങ്കോചനം ദൃശ്യമാണ്. 2020-21 ന്റെ മൂന്നാംപാദത്തിൽ ഒക്ടോബറിൽ യാത്രാവാഹനങ്ങ ളുടെ യും മോട്ടോർസൈക്കിളുകളുടെയും വിൽപ്പനയിലും റെയിൽവേ ചരക്ക് കടത്തിലും വിദ്യുച്ഛക്തി ഉപയോഗത്തിലും ഇരട്ട അക്കവർദ്ധന രേഖപ്പെടുത്തി യതോടെ നവംബറിൽ ഇവയിൽ ചിലതിൽ കുറവുണ്ടായെ ങ്കിൽകൂടിയും ഉയർന്ന ആവൃത്തി സൂചകങ്ങൾ പുനഃപ്രാപ്തി യിലേക്കാണ് വിരൽ ചൂണ്ടുന്നത്. അനുകൂലമായ മൺസൂൺ പ്രതീക്ഷകളോടെ കാർഷികമേഖല യെക്കുറിച്ചുള്ള വീക്ഷ ണം ശോഭനമാണ്. മണ്ണിൽ ഈർപ്പം നിലനിൽക്കുന്നതു കൊണ്ടും ജലസംഭരണികളിൽ അനുകൂല സാഹചര്യം ഉള്ളതുകൊണ്ടും മുൻവർഷത്തെ ഈ കാലയള വുമായി താരതമ്യം ചെയ്യുമ്പോൾ 4.00 ശതമാനത്തോളം അധികം ഭൂമിയിൽ റാബി കൃഷിക്കുള്ള വിതയ്ക്കൽ നടന്നിരിക്കുന്നു. 8. സെപ്തംബറിൽ ഉപഭോക്ത്യ വില സൂചിക വിലക്കയറ്റം 7.3 ശതമാനത്തിലേക്കും തുടർന്ന് ഒക്ടോബറിൽ 7.6 ശതമാനത്തി ലേക്കും കുത്തനെ ഉയർന്നു. വിലസമ്മർദ്ദം വ്യാപിക്കുകയാണെ ന്നതിന്റെ ചില തെളിവുകളുമുണ്ടായി, പയറുവർഗങ്ങൾ ഭക്ഷ്യ എണ്ണകൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ പ്രൊട്ടീൻ സമ്പന്നമായ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒക്ടോബറിൽ രണ്ടക്കത്തിലേക്കുയർന്നു. ഭക്ഷ്യ ഊർജ ഇതരവസ്തു ക്കളുടെ വിലക്കയറ്റം സെപ്തംബറിൽ 5.4 ശതമാനമായിമായിരുന്നത് ഒക്ടോബറിൽ 5.8 ശതമാനമായി ഉയർന്നു. മൂന്നു മാസങ്ങൾക്കു ശേഷവും ഒരു വർഷത്തിനുശേഷവുമുള്ള വിലക്കയറ്റ ആശങ്കകൾ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കാര്യമായി അയഞ്ഞു. ശീതകാലത്ത് ഭക്ഷ്യവിലകളിൽ പ്രതീക്ഷിക്കുന്ന കാലികമായ ഇടിവ്, വിതരണശൃംഖലയിലെ തടസ്സങ്ങളിൽ വരുന്ന അയവ് എന്നിവയാണ് അനുകൂലഘടകങ്ങൾ. 9. ഒക്ടോബർ- നവംബർ മാസങ്ങളിൽ ആഭ്യന്തര ധനകാര്യ സാഹചര്യങ്ങൾ സ്വസ്ഥമായിരുന്നു. വ്യവസ്ഥാനുസാരമായ പണലഭ്യത ധാരാളമായ തോതിൽ നിലനിന്നിരുന്നു. കറൻസി ക്കായുള്ള ആവശ്യം അധികരിച്ചതിനാൽ റിസർവ് പണം 12.3 ശതമാനം (മുൻകൊല്ലത്തെ അപേക്ഷിച്ച്) (2020 നവംബർ 27 ലെ നിലയനുസരിച്ച്) വർദ്ധിച്ചു. നേരെമറിച്ച് 2020 നവംബർ 20 ലെ നിലയനുസരിച്ച് പണലഭ്യത (എം.3) 12.5 ശതമാനം മാത്രമാണ് ഉയർന്നത്. ശ്രദ്ധേയമായ ഒരു സംഭവവികാസം, ഭക്ഷ്യേതര വസ്തുക്കൾക്കായുള്ള വായ്പാ വളർച്ചയ്ക്ക് ആക്കം കൂടിയെന്നതും ഇതാദ്യമായി ഒരു ധനകാര്യ വർഷത്തിന്റെ അടിസ്ഥാനത്തിൽ 2020 നവംബറിൽ അനുകൂലമായ ഒരു അവസ്ഥയിലേക്ക് നീങ്ങി എന്നതുമാണ്. ഇതുവരെയും എസ് എൽ ആർ നിക്ഷേപത്തിൽ മുഖ്യമായി വിന്യസിച്ചിരുന്നത് ബാങ്കിംഗ് വ്യവസ്ഥയിലേക്ക് വൻതോതിൽ വന്നെത്തിയ നിക്ഷേപങ്ങളെയായിരുന്നു. 2020 ഏപ്രിൽ -ഒക്ടോബർ കാലഘട്ടത്തിൽ പുറപ്പെടുവിച്ച കോർപ്പറേറ്റ് ബോണ്ടുകൾ 4.4 ലക്ഷം കോടി രൂപയ്ക്കുള്ളതായിരുന്നു. മുൻവർഷത്തിൽ ഇതേ കാലയളവിൽ ഇത് 3.5 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ഇന്ത്യയുടെ വിദേശനാണ്യകരുതൽ ശേഖരം നവംബർ 27 ന് 574.8 ബില്യൺ അമേരിക്കൻ ഡോളറായി ഉയർന്നു. മോണിട്ടറി പോളിസി കമ്മിറ്റിയുടെ തൊട്ടുമുൻപുള്ള പ്രമേയം പുറപ്പെടുവിച്ച ഒക്ടോബർ 2 ന് ഇത് 545.6 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു. വീക്ഷണഗതി 10. വിലക്കയറ്റത്തെക്കുറിച്ചുള്ള വീക്ഷണഗതി കഴിഞ്ഞ രണ്ടുമാസ ങ്ങളിൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി പരിണമിച്ചു. മൊത്ത വിലക്കയറ്റവും ചില്ലറ വിലക്കയറ്റവും തമ്മിലുള്ള ഗണ്യമായ വിടവ് വിരൽ ചൂണ്ടുന്നത് വിതരണരംഗത്തെ ചലനതടസ്സ ങ്ങളിലേക്കും ഉപഭോക്താ ക്കളിൽ നിന്നും ഈടാക്കുന്ന വൻലാഭങ്ങളിലേക്കുമാണ്. വൻതോതിലുള്ള ഖാരിഫ് വിളകൾ എത്തിച്ചേരുന്നതോടെ ധാന്യവിലകൾ കുറയും. ശീതകാല വിളവെടുപ്പോടെ പച്ചക്കറിവിലകളും കുറയും. എന്നാൽ മറ്റ ഭക്ഷ്യവിലകളുടെ വില ഉയർന്നനിരക്കിൽ വിടാതെ പിടിച്ചു നിൽക്കാൻ തന്നെയാണ് സാധ്യത. ക്രൂഡോയിൽ വിലയിലെ വർദ്ധന കാരണം ആവശ്യകത കുറയുമെന്ന ശൂഭപ്രതീക്ഷ നിലനിൽക്കുന്നു. ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മയും ഉത്പാദനം കുറയ്ക്കലും സമീപകാലത്ത് അസ്ഥിരാവ സ്ഥയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉത്പാദനച്ചെലവ് വർദ്ധിക്കു ന്നതു മൂലമുള്ള സമ്മർദ്ദങ്ങൾ ഭക്ഷ്യ-ഊർജ്ജ ഇതര വിലക്കയറ്റത്തിൽ തുടർന്നും പ്രകടമാണ്. ഈ വിലക്കയറ്റം അസ്ഥിരാവസ്ഥ യിലായിരുന്നു വെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ സാധാ രണഗതി യിലാകുകയും ഡിമാൻഡ് ഉയരുകയും ചെയ്യുന്നതോടെ സ്ഥിരനില കൈവരിച്ചേക്കാം. ഈ പ്രസ്താവിച്ച ഘടകങ്ങ ളെല്ലാം പരിഗണിക്കുമ്പോൾ ഉപഭോക്ത്യവില സൂചികാധി ഷ്ഠിത വിലക്കയറ്റം 2020-21 വർഷത്തിന്റെ മൂന്നാം പാദത്തിൽ 6.8 ശതമാനമായും നാലാംപാദത്തിൽ 5.8 ശതമാനമായും 2021-22 വർഷത്തിന്റെ ആദ്യപകുതിയിൽ 5.2 ശതമാനം മുതൽ 4.6. ശതമാനം വരെയായും കുറഞ്ഞുവരുമെന്നാണ് കണക്കാക്ക പ്പെടുന്നത്. 11. വളർച്ചയുടെ അവലോകനത്തിലേക്ക് കടന്നാൽ ഗ്രാമീണ മേഖലയിലെ ഡിമാന്റ് തിരിച്ചുവരവ് കൂടുതൽ ശക്തമാകു മെന്നാണ് പ്രതീക്ഷിക്കുന്നത്. അടച്ചുപൂട്ടലിൽ അയവ് വരുത്തുന്ന തോടെ സാമ്പത്തിക പ്രവർത്തനങ്ങളും തൊഴിൽ - പ്രത്യേകിച്ചും കോവിഡ്19 മൂലം നഷ്ടമായവ, അഭിവൃദ്ധിപ്പെടുകയും ചെയ്തിരി ക്കുന്നതിനാൽ നഗര മേഖലയിലെ ഡിമാന്റും വർദ്ധിക്കുന്നുണ്ട്. എന്നു വരികിലും ചില കണ്ടെയ്ൻമെന്റ് നടപടികൾ ഉണ്ടാകാൻ ഇടയാകത്തക്കവിധത്തിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പകർച്ചവ്യാധി വർദ്ധിക്കാനുള്ള സാധ്യത കരിനിഴൽ വീഴ്ത്തു ന്നുണ്ട്. അതേ സമയം തന്നെ രോഗവിമുക്തി നിരക്ക് 94 ശതമാനത്തിൽ കൂടുതലായത് വാക്സിൻ പരീക്ഷണങ്ങളുടെ വിജയത്തെക്കുറിച്ച് വളരെയധികം ശുഭാപ്തിവിശ്വാസം ജനിപ്പിച്ചി ട്ടുണ്ട്. ഉപഭോക്താക്കളും ശുഭാപ്തി വിശ്വാസത്തോടെ കഴിയുക യാണ്. നിർമ്മാണ കമ്പനികളുടെ ബിസിനസ് പ്രവണതകളും ക്രമമായി അഭിവൃദ്ധിപ്പെടുന്നു. സാമ്പത്തിക ഉദ്ദീപനം വർദ്ധന മാനമായ തോതിൽ മുന്നേറുകയാണ്. ഉപഭോഗവും പണലഭ്യതയും മുതൽമുടക്കിനും വളർച്ചയ്ക്കും പിൻബലമേകുന്നതിനുമപ്പുറ മാണ് ഈ ഉദ്ദീപനം. നേരെമറിച്ച് സ്വകാര്യമുതൽമുടക്ക് ഇപ്പോഴും മന്ദഗതിയിലാണ്. കമ്പനികളുടെ ഉത്പാദനശേഷി പൂർണമായും വീണ്ടെടു ത്തിട്ടില്ല. കയറ്റുമതി രംഗവും കൃത്യമായി പൂർവ്വസ്ഥിതി പ്രാപിച്ചിട്ടില്ല. എന്നാൽ വാക്സിൻ നിർമാണത്തിലെ പുരോഗതി ശുഭപ്രതീക്ഷകൾ ശോഭനമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കാരണമായും നഷ്ടസാധ്യത കളെക്കുറിച്ചുള്ള ശങ്ക കാരണമായും സമ്പർക്കം മുഖേനയുള്ള സേവനങ്ങൾ ക്കായുള്ള ആവശ്യകത കുറെ നാളത്തേക്കുകൂടി താണനിലയിലായിരിക്കുവാനാണ് സാധ്യത. ഈ ഘടകങ്ങ ളെല്ലാം പരിഗണിക്കുമ്പോൾ കേവല ഡിജിപിയിലെ വർധന 2020-21 ൽ (-) 7.5. ശതമാനം 2020-21 ന്റെ മൂന്നാം പാദത്തിൽ (+) 0.1 ശതമാനം 2020-21 ന്റെ നാലാം പാദത്തിൽ (+) 0.7ശതമാനം 2021-22 ന്റെ ആദ്യപകുതിയിൽ (+) 21.9 ശതമാനം മുതൽ (+) 6.5 ശതമാനം എന്നിങ്ങനെയായിരിക്കും എന്നാണ് വിഭാവന ചെയ്തിരിക്കുന്നത്. നഷ്ടസാധ്യതകൾ സാമാന്യമായി സന്തു ലനം കൈവരിക്കുമെ ന്നാണ് പ്രതീക്ഷ. 12. എളുപ്പം കേടുവന്നു പോകുന്ന സാധനങ്ങളുടെ വിലകളിൽ ശീതകാലമാസങ്ങളിൽ താത്കാലികമായ ആശ്വാസമുണ്ടാ കുമെന്നതൊഴിച്ചാൽ വിലക്കയറ്റം ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്നാണ് എംപിസിയുടെ കാഴ്ചപ്പാട്. ലഭ്യമായ ഇടവേളയിൽ വളർച്ചയ്ക്ക് പിൻബലമേകുംവിധം ഇടപെടാൻ ഇത് നാണ്യനയത്തിന് നിലവിലെ അവസ്ഥയിൽ തടസ്സമായി ത്തീരുന്നു. അതേസമയം തന്നെ വിലകയറ്റത്തിൽ നിന്നുള്ള വീണ്ടെടുപ്പിന്റെ സൂചനകൾ വിശാലമായ അടിസ്ഥാന ത്തിൽ നിന്നും ഏറ്റവും അകലെയാണ്. അത് നയപരമായ സ്ഥിരം പിന്തുണയെ ആശ്രയിച്ചുമായിരിക്കും. വിതണശൃംഖലയിലെ തടസ്സങ്ങൾ, അമിതമായ ലാഭങ്ങൾ, പരോക്ഷ നികുതികൾ എന്നിവയിൽ നിന്നും ഊർജം ലഭിക്കുന്നതിൽ നിന്നും വിലക്കയറ്റ ച്ചുഴിയെ ഭേദിക്കുവാൻ ആവശ്യമായ സ്വാഭാവിക വിതരണ നിർവ്വഹണതന്ത്ര ങ്ങൾക്കായി ഒരു ചെറിയ ജാലകം ലഭ്യമാണ്. അതുകൂടാതെ വിലക്കയറ്റത്തിനിടയാക്കുന്ന വിതരണ സംബന്ധ മായ സമർദ്ദങ്ങളുടെ കാഠിന്യം ശമിപ്പിക്കാനുള്ള ശ്രമങ്ങളും ചെയ്യേണ്ടതുണ്ട്. വിശാലമായ സ്ഥൂലസാമ്പത്തിക ധനകാര്യ സുസ്ഥിരതയ്ക്ക് അടിത്തറ പാകുന്നതിൽ വിലസ്ഥിരത നേരിടുന്ന എല്ലാ ഭീഷണികളെയും മോണിട്ടറി പോളിസി സൂക്ഷ്മമായി നിരീ ക്ഷിക്കുന്നതായിരിക്കും. അതിൻപ്രകാരം എംപിസി അതിന്റെ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനിച്ചത്, പോളിസി നിരക്കിൽ തൽസ്ഥിതി നിലനിർത്താനും സഹായകരമായ ഒരു നിലപാട് തുടർന്നും ആവശ്യമായി വരുന്ന കാലത്തോളം - കുറഞ്ഞപക്ഷം നടപ്പു സാമ്പത്തിക വർഷത്തിലും അനന്തരം അടുത്ത സാമ്പത്തിക വർഷത്തിലേക്കും - വളർച്ചയെ സ്ഥിരതയുള്ള ഒരടിസ്ഥാ നത്തിൽ പുനരുജ്ജീവിപ്പിക്കുവാനും സമ്പദ്ഘടനയിൻ മേൽ കോവിഡ്19 ഉളവാക്കിയ പ്രത്യാഘാതത്തെ ലഘൂകരിക്കു വാനും അതോടൊപ്പം വിലക്കയറ്റം നിർദ്ദിഷ്ടമായ പരിധിക്കു ള്ളിൽ പിടിച്ചു നിർത്തുകയെന്നത് ഉറപ്പാക്കുവാനുമത്രെ. 13. എം.പി.സിയിലെ എല്ലാഅംഗങ്ങളും- ഡോ ശശാങ്ക ഭിഡേ, ഡോ.അഷിമ ഗോയൽ, പ്രൊഫ.ജയന്ത് ആർ ശർമ, ഡോ. മൃദുൽ കെ. സഗ്ഗാർ, ഡോ.മൈക്കേൽ ദേബബ്രത പത്ര, ശ്രീ. ശക്തികാന്ത ദാസ് എന്നിവർ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിന് ഏകകണ്ഠമായി വോട്ടു ചെയ്തു. അതുമല്ല, സഹായകരമായ ഒരു നിലപാട് തുടരാനും ആവശ്യമായി വരുന്ന കാലത്തോളം - കുറഞ്ഞപക്ഷം നടപ്പുസാമ്പത്തിക വർഷത്തിലും അനന്തരം അടുത്ത സാമ്പത്തിക വർഷത്തിലേക്കും - വളർച്ചയെ സ്ഥിരത യുള്ള അടിസ്ഥാനത്തിൽ പുനരുജീവിപ്പിക്കുവാനും സമ്പദ്ഘടന യിൽമേൽ കോവിഡ് 19 ഉളവാക്കിയ പ്രത്യാഘാതത്തെ ലഘൂകരി ക്കാനും, അതോടൊപ്പം വിലക്കയറ്റം നിർദ്ദിഷ്ടമായ പരിധിക്കു ള്ളിൽ പിടിച്ചു നിർത്തുകയെന്നത് ഉറപ്പാക്കാനും വേണ്ടി അവർ വോട്ടു ചെയ്തു. 14. എം.പി.സി യോഗത്തിന്റെ നടപടിച്ചുരുക്കം 2020 ഡിസംബർ 18-ഓടെ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. പോളിസി റിപ്പോ നിരക്ക് 4.0 ശതമാനമെന്നത് മാറ്റമില്ലാതെ തുടരാനുള്ള പ്രമേയത്തിൻമേൽ നടന്ന വോട്ടിംഗ് വിവരം.
ഡോ. ശശാങ്ക ഭിഡെ നടത്തിയ പ്രസ്താവന 15. നിലവിലെ സാമ്പത്തിക സാഹചര്യദൃശ്യത്തിൽ അനുകൂലമായ സംഭവവികാസങ്ങളും ഒപ്പം തന്നെ ആശങ്കകളും പ്രകടമാണ്. അനുകൂലഘടകങ്ങളിൽ 2020-21 വർഷത്തിന്റെ ആദ്യപാദത്തിൽ ജിഡിപി വളർച്ചാ വീണ്ടെടുപ്പ് പ്രതീക്ഷിച്ചതിലും പ്രോത്സാഹ ജനകമാണെന്ന കാര്യവും കോവിഡ് 19 നുള്ള വാക്സിനുകൾ 2021 വർഷത്തിന്റെ ആരംഭത്തിൽ ലഭ്യമാകുമെന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകളും ഉൾപ്പെടുന്നു. ഏറ്റവും വലിയ ആശങ്കകൾ അടച്ചു പൂട്ടലുകളിലേക്ക് നയിക്കുന്ന വിധത്തിൽ യൂറോപ്പിലും ഐക്യ നാടുകളിലും കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം വ്യാപിക്കുന്നതും മരണങ്ങൾ സംഭവിക്കുന്നതും വിലക്കയറ്റ സമ്മർദ്ദങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നതുമാണ്. 16. നവംബർ 2020 ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ 2020-21 വർഷത്തെ രണ്ടാപാദത്തിലെ ജിഡിപിയുടെ ഔദ്യോഗിക വിവരം വെളിവാക്കുന്നത് നാം 2020 ഒക്ടോബറിൽ കണക്കാക്കിയിരുന്ന തുപോലെ ജിഡിപിയിലെ സങ്കോചനം 9.8 ശതമാനമെന്നതിന് പകരം 7.5 ശതമാനമായിരുന്നു എന്നതത്രെ. നിർമ്മാണരംഗത്ത് മൊത്തം മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളുടെ അള വിലുണ്ടായ അനുകൂലമായ വളർച്ച സാമ്പത്തിക പ്രവർത്തന ങ്ങളുടെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള സുപ്രധാനമായ ഒരു അനുകൂല സൂചനയാണ്. കോവിഡ് 19 പകർച്ചവ്യാധിക്കെതിരെ പ്രയോഗിക്കുവാനുള്ള വാക്സിനുകൾക്ക് ഉടൻതന്നെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷ ആഗോളതലത്തിൽ സാധാരണനില യിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലേക്കുള്ള തിരിച്ചുവര വിന്റെ പ്രതീക്ഷകൾ ഉണർത്തിയിരിക്കുന്നു. തീർച്ചയായും വാക്സിനേഷൻ പരിപാടികൾ മുഴുവൻ ജനസമൂഹങ്ങളെയും ഉൾക്കൊ ള്ളുന്നതുവരേക്കുമുള്ള എല്ലാ സുരക്ഷിതത്വ പരിഗണനകൾക്കും വിധേയമായിട്ടാണെങ്കിൽ കൂടിയും. ഫലപ്രദമായ രീതിയിൽ വാക്സിനേഷനുകൾ നടക്കുന്നതുവരെയ്ക്കും മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ പോലുള്ള നിർണായ കമാം വിധ സുപ്രധാനമായ മുൻകരുതൽ നടപടികളുടെ അഭാവത്തിൽ വൈറസ് വ്യാപനത്തിന്റെ സാധ്യത നിലനിൽ ക്കുന്നുവെന്നത് അവഗണിക്കാനാവുകയില്ല. 17. 2020-21 വർഷത്തെ രണ്ടാംപാദത്തിലെ ശരാശരി വിലക്കയറ്റ നിരക്ക് 6.9 ശതമാനമായിരുന്നെങ്കിൽ തുടർന്ന വന്ന ഒക്ടോബറിൽ ഹെഡ്ലൈൻ സിപിഐ (ഉപഭോക്ത്യ വില സൂചിക) വിലക്കയറ്റം 7.6 ശതമാനമാക്കി. 18. നഷ്ടമായ തൊഴിലവസരങ്ങളും, തൊഴിലാളികൾക്ക് വരുമാനവും തിരിയെ കൊണ്ടുവരാനുമായി സമ്പദ്വ്യവസ്ഥയെ സ്ഥിരമായി വീണ്ടെടുക്കുകയെന്നത് നിർണായകനയമാണ്. വീണ്ടെടുപ്പ് പ്രക്രിയ സുസ്ഥിരമാക്കാൻ വിലക്കയററം മിതമായ തലങ്ങളിൽ പിടിച്ചു നിർത്തേണ്ടുന്നതും ഒരു പോലെ പ്രധാനമാണ്. ഈ ഘട്ടത്തിൽ മോണിട്ടറി പോളിസിക്ക് രൂപം നൽകാനായി മുൻപാദവർഷത്തെ അനുഭവം ഒരു സുപ്രധാന വഴികാട്ടിയാണ്. 19. ഒക്ടോബറിൽ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിർത്തി പോളിസി നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു. മോണിട്ടറി പോളിസി സംബന്ധമായ സഹായകമായ നിലപാട് അടുത്ത വർ ഷത്തേയ്ക്കും തുടർന്നു. സ്പഷ്ടമായും വിശാലാടിസ്ഥാനത്തി ലുള്ള വീണ്ടെടുപ്പ് പ്രക്രിയയ്ക്ക് ഈ നിലപാട് പിൻബലമേകി എന്നാണ് വെളിപ്പെടുന്നത്. സമ്പദ്ഘടനയെക്കുറിച്ചുള്ള എന്റെ വില യിരുത്തലിനും മോണിട്ടറി പോളിസി പ്രമേയത്തെക്കുറിച്ചുള്ള എന്റെ വീക്ഷണത്തിനും സന്ദർഭമൊരുക്കിയത് ഇക്കാര്യമാണ്. 20. 2020-21 വർഷത്തെ രണ്ടാംപാദത്തിൽ വ്യത്യസ്ത മേഖലകളി ലുണ്ടായ ഉത്പാദന പ്രവർത്തനവും ഉത്പന്നങ്ങളും മൊത്ത മൂല്യവർദ്ധ നവിന്റെ അടിസ്ഥാനത്തിൽ അളക്കുമ്പോൾ ലഭിക്കുന്ന സൂചിക വിശാലാടിസ്ഥാനത്തിലുള്ള പുനഃപ്രാപ്തിയാണ്. വർഷാവർഷാടി സ്ഥാനത്തിൽ കാർഷികമേഖലയും അനുബന്ധ മേഖലയും 3.4 % വളർച്ച രേഖപ്പെടുത്തി. നിർമ്മാണ മേഖലയിൽ 0.6% വിദ്യുച്ഛക്തി- അവശ്യസേവന മേഖലയിൽ 4.4% എന്നിങ്ങനെയായിരുന്നു വളർച്ച. അവശേഷിക്കുന്ന 5 മേഖലകളിൽ വളർച്ചാനിരക്ക് മുൻവർഷ ത്തേക്കാൾ ഇടിഞ്ഞു, എന്നാൽതന്നെയും രണ്ട് മേഖലകളെ ഒഴിച്ചുനിർത്തിയാൽ അവശേഷിക്കുന്ന മേഖലകളിൽ മൂന്നാം പാദവർഷത്തെ ഇടിവ് മുൻവർഷത്തേക്കാളും കുത്തനെ യായിരുന്നില്ല. ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ, പൊതുഭരണം, പ്രതിരോധം എന്നീ മേഖലകളിൽ ഇടിവ് ഒന്നാം പാദവർഷത്തേക്കാളും കുത്തനെയായിരുന്നു. നിർമ്മാണം, വ്യാപാരം, ഗതാഗതം, കമ്മ്യൂണിക്കേഷനും ബ്രോഡ് കാസ്റ്റിംങും, മറ്റ് ബന്ധപ്പെട്ട സേവനങ്ങൾ എന്നീ മേഖലകളിൽ ഒന്നാം പാദവർഷത്തിൽ 50%ത്തിനോടടുത്ത ഇടിവാണ് അനുഭവപ്പെട്ടത്. എന്നാൽ രണ്ടാംപാദവർഷത്തിൽ ജിഡിപിയിലെ ഇടിവ് നിരക്ക് 16%ത്തിലും താഴെയായി. കൃഷി, അനുബന്ധപ്രവർത്തനങ്ങൾ, ഖനനം, ക്വാറിയിങ് എന്നിവ ഒഴികെയുളള മറ്റെല്ലാ മേഖലകളിലും ഒന്നാംപാദവർഷത്തെ അപേക്ഷിച്ച് രണ്ടാംപാദവർഷത്തിൽ സാമ്പത്തിക പ്രവർത്തന ങ്ങളുടെ പുനഃപ്രാപ്തി കാണപ്പെട്ടു. ഒടുവിൽ പറഞ്ഞ മേഖലകളിൽ ഇങ്ങനെ സംഭവിച്ചത് കാലികമായ ഒരു പ്രത്യേകതയായിരിക്കാം. എല്ലാ മേഖലകളെയും ചേർത്ത് പരിശോധിക്കുമ്പോൾ മൊത്ത മൂല്യവർദ്ധനവ് ഒന്നാം പാദവർഷത്തിലേതിനെക്കാളും രണ്ടാം പാദവർഷത്തിൽ 19.4 ശതമാനം വർദ്ധിച്ചു എന്നു കാണാം. 21. ജിഡിപിയുടെ ഡിമാന്റ് ഘടകങ്ങൾ പരിശോധിക്കുമ്പോൾ ഇൻവെന്ററി മാറ്റം, സാംഖ്യിക അന്തരം എന്നിവ ഒഴികെയുള്ള മറ്റ് ഘടകങ്ങൾ വ്യക്തമാക്കുന്നത് കഴിഞ്ഞ വർഷത്തെക്കാളും ജിഡിപി കുറഞ്ഞുവെന്നാണ്. എന്നു വരികിലും ഒന്നാംപാദ വർഷത്തിലേതിനേക്കാളും രണ്ടാംപാദവർഷത്തിൽ ഗവൺമെന്റ് ഫൈനൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ (ജിഎഫ്സിഇ) കുറഞ്ഞിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളിലും രണ്ടാപാദ വർഷത്തിലെ ഇടിവ് ഒന്നാംപാദവർഷത്തിലേതിനേക്കാൾ കാഠിന്യം കുറഞ്ഞ താണ്. 2020-21 ലെ ഒന്നാംപാദത്തിൽ സംഭവിച്ച ഇടിവിന്റെ യത്ര കുത്തനെയുള്ള ഇടിവ് ഗ്രോസ് ഫിക്സഡ് കാപ്പിറ്റൽ ഫോർമേഷൻ (ജിഇസിഎഫ്), പ്രൈവറ്റ് ഫൈനൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ (പിഎഫ്സിഇ)എന്നിവയുടെ കാര്യത്തിൽ രണ്ടാം പാദവർഷത്തിൽ ഉണ്ടായില്ല. ശ്രദ്ധയമായ വസ്തുത, ജി എഫ് സി ഇ ഒഴികെയുള്ള എല്ലാകാര്യങ്ങളിലും രണ്ടാംപാദവർഷത്തെ ഡിമാന്റ് നിലവാരം ഒന്നാംപാദവർഷത്തിലേതിനേക്കാളും ഉയർന്നു നിൽക്കുന്നുണ്ട് എന്നതാണ്. പോയവർഷത്തേതിനേ ക്കാളും ഇടിവ് കുറഞ്ഞതും ഒന്നാംപാദവർഷത്തേതിനേക്കാളും ഡിമാന്റ് നിലവാരം അഭിവൃദ്ധിപ്പെടുന്നതും സുസ്ഥിരമായ പുനഃപ്രാപ്തിയുടെ അടയാളമാണ്. 22. സാമ്പത്തിക പ്രവർത്തനങ്ങളുടെ തലത്തിൽ ആകമാനമായ അഭിവൃദ്ധിയുണ്ടായിട്ടുണ്ടെങ്കിൽകൂടിയും ചില ഉപവിഭാഗങ്ങളു ടെയും സമ്പദ്ഘടനയുടെ ഭാവങ്ങളുടെയും സ്ഥിതിയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നു. പുനഃപ്രാപ്തിയുടെ ഈ ഘട്ടത്തിൽ സൂക്ഷ്മ അനൗപചാരിക മേഖലയിലെ സംരംഭങ്ങൾ ഏത് വിധത്തിലാണ് പ്രവർത്തിച്ചത് എന്നതിന് വ്യക്തമായ സൂചനകൾ ലഭ്യമല്ല. രജിസ്റ്റർ ചെയ്യപ്പെട്ട മേഖല അഥവാ സംഘടിത മേഖലയുടെ കാര്യത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 2570 ധനകാര്യ ഇതര സ്വകാര്യ കമ്പനികളുടെ ഓഡിറ്റ് ചെയ്യപ്പെടാത്ത പാദവർഷ സ്റ്റേറ്റുമെന്റുകൾ ആർബിഐ വിശകലനം ചെയ്തപ്പോൾ കണ്ടെത്തിയ വസ്തുത, നിർമ്മാണമേഖലയിലെ കമ്പനികൾ അവയുടെ മൊത്തം ഉൽപ്പന്നങ്ങളുടെ വിലയിൽ കുറവ് വരുന്ന അവസ്ഥയെ അഭിമുഖീകരിച്ചെങ്കിൽ കൂടിയും, അസംസ്കൃത വസ്തുക്കൾക്കായും ജീവനക്കാർക്കായുമുള്ള ചെലവ് ചുരുക്കികൊ ണ്ട് ലാഭം കൈവരിച്ചു എന്നത്രെ. സമ്പദ്ഘടനയിലെ ഉത്പാദനം ഏതാണ്ട് 34 % കുറഞ്ഞ ഒരു സാഹചര്യത്തിൽ പുനഃപ്രാപ്തി എല്ലാ മേഖലയിലും ഒരു പോലെയായിരിക്കുമെന്ന് പ്രതീക്ഷിക്കാനാ വില്ല. ഇതിന് കാരണം തടസ്സമില്ലാത്ത പുനഃപ്രാപ്തി കൈവരിക്കുന്ന തിലുള്ള പ്രതിബന്ധങ്ങളെ പ്രകടമാക്കികൊണ്ട് മിക്കപ്പോഴും ഒരു 'ബഹു-വേഗ പുനഃപ്രാപ്തി'യിലേക്ക് നയിക്കുന്ന വിധത്തിൽ വിതരണശൃംഖലകളുടെ പ്രകൃതത്തിലും ഡിമാന്റ് അവസ്ഥ കളിലും നിലനിൽക്കുന്ന വ്യത്യാസങ്ങളാണ്. ചില മേഖലകളിൽ, പ്രത്യേകിച്ചും 'സമ്പർക്കതീവ്ര മേഖലകൾ'എന്നു വിളിക്കപ്പെടുന്ന ആതിഥ്യ- ടൂറിസം മേഖല പോലുള്ളവയിൽ പുനഃപ്രാപ്തി കൈവരി ക്കാൻ ഏറെക്കാലമെടുക്കും. മുകളിൽ പ്രസ്താവിച്ച കോർപ്പറേറ്റ് മേഖലയുടെ രണ്ടാംപാദവർഷത്തിലെ പ്രകടനം വ്യക്തമാക്കു ന്നത്, ഐടി കമ്പനികളുമായി താരമത്യം ചെയ്യുമ്പോൾ ഐ ടി ഇതര സേവന കമ്പനികൾ മോശമായ പ്രകടനമാണ് കാഴ്ചവച്ച തെന്നത്രേ. കോവിഡ്- പൂർവ്വകാലത്തെ പ്രവർത്തന രീതികൾ പുനഃസ്ഥാപിത മാകാത്തപക്ഷം കമ്പനികൾ വർദ്ധിച്ച പ്രവർത്തന ചെലവുകളെയും അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. കമ്പനി കൾക്ക് അവർക്കുണ്ടായ നഷ്ടങ്ങളിൽ നിന്നും കരകയറ്റേണ്ട ആവശ്യവുമുണ്ട്. ഇതിന് ഉത്പാദനക്ഷമത വർദ്ധിക്കേണ്ടതിന്റെ യും ഒപ്പം വിൽപ്പന ഉയർന്ന തോതിൽ നടക്കേണ്ടതിന്റെയും ആവശ്യകതയുണ്ട്. 23. വിലകൾ വർദ്ധിപ്പിക്കാനുളള സമ്മർദ്ദങ്ങളിൽ ഉത്പാദന പ്രക്രിയകൾ നേരിടുന്ന തടസ്സങ്ങളുടെ പ്രതിഫലനവും ദൃശ്യമാണ്. ഭക്ഷ്യവസ്തുവിലക്കയറ്റത്തിന്റെ ഉയരുന്ന തോത് മുഖ്യമായും ഉത്പാദനരംഗത്ത് നേരിടുന്ന തിരിച്ചടികളുടെ ഒരു ഫലമാണ്. മറ്റ് മേഖലകളിലും വില സമ്മർദ്ദങ്ങൾക്ക് ചില തെളിവുകളുണ്ട്. അന്താരാഷ്ട വിപണികളിൽ ചരക്ക് വിലകൾ ദൃഢതയാർജിക്കു ന്നത് ആഭ്യന്തരവിപണി വിലകളെ ബാധിക്കുന്നു. ഇത് ഒന്നുകിൽ അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധന കൊണ്ടോ അല്ലെങ്കിൽ മത്സര രംഗത്തുള്ള ആഭ്യന്തര ഉത്പന്നങ്ങളുടെ വില കൊണ്ടോ ആകാം. പെട്രോളിയം ഇന്ധനങ്ങളുടെ മേലുള്ള ഉയർന്ന പരോക്ഷ നികുതി നിരക്കുകൾ മറ്റെല്ലാ മേഖലകളിലും കടത്ത്ചെലവുകൾ ഉയരുന്നതിനിടയാക്കി യിട്ടുണ്ട്. 24. എല്ലാമേഖലകളുടെയും വികാസത്തിലൂടെയും അതോടൊപ്പം തന്നെ 2020-21 വർഷത്തിന്റെ രണ്ടാംപാദ ത്തിനുമപ്പുറത്തേക്കുള്ള ഹൃസ്വകാല വിലവർദ്ധന നിരക്കുകൾ മുഖേനയും സുസ്ഥിരമായ വളർച്ചാ പുനഃപ്രാപ്തിയുടെ പ്രത്യാശ ചില 'പ്രതീക്ഷാസർവേ' കളിൽ കാണുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിവര ങ്ങൾ ലഭ്യമാക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള സൂചനകളുമുണ്ട്. അവലോകന സർവേകളിൽ നിന്നുളള സൂചന കളിൽ നിർമ്മാണ കമ്പനികളെക്കുറിച്ച് ആർബിഐ യുടെ തന്നെ സ്വന്തം സർവേ സൂചിപ്പിക്കുന്നത്, വർദ്ധിച്ച ഉത്പാദനം, ഓർഡറു കൾ, തൊഴിൽ എന്നിവയെക്കുറിച്ചും സേവന അടിസ്ഥാന സൗക ര്യമേഖലകളിൽ മൂന്നാം പാദവർഷത്തേക്കുള്ള ടേൺഓവറിനെ ക്കുറിച്ചുമുള്ള ശുഭപ്രതീക്ഷകളാണ്. 2021-22 വർഷത്തിലെ ഉത്പാദന തൊഴിൽ സാഹചര്യങ്ങളെ ക്കുറിച്ചുള്ള ശ്രുഭപ്രതീക്ഷ വിശാലാടിസ്ഥാനത്തിലുള്ളതും ശക്തവുമാണ്. പ്രാഥമിക ഭാഗിക ഫലങ്ങളെ അടിസ്ഥാനമാക്കി നിർമ്മാണ കമ്പനികളെക്കുറിച്ചുള്ള അവരുടെ സാമ്പിൾ സർവേയിലെ കണ്ടെത്തലുകളെകുറിച്ചുള്ള ആർബിഐ അവലോകനം വ്യക്തമാക്കുന്നത്, ഒന്നാം പാദവർഷ ത്തിൽ ഉത്പാദനശേഷി (കാലികമായി ക്രമീകരിച്ചത്) 47.9% ആയിരുന്നത് രണ്ടാപാദവർഷത്തിൽ 62.6% ആയി വർദ്ധിച്ചു വെന്നത്രെ. എന്നാൽ അത് 74% എന്ന ദീർഘകാല ശരാശരിയേ ക്കാളും ഏറെ താഴെയാണ്. സർവേ എടുത്തുകാട്ടുന്നത് ഉത്പാദന ത്തിൽ ഉണ്ടായ അഭിവൃദ്ധിയെ മാത്രമല്ല, വിതരണസമ്പ്രദാ യത്തിലുള്ള പരിമിതികൾ മൂലമോ ഡിമാന്റിന്റെ അഭാവമോ മൂലമായി ഉത്പാദനശേഷി വലിയഒരളവിൽ ഉപയോഗിക്ക പ്പെട്ടിട്ടില്ല എന്ന വസ്തുതയുമാണ്. 25. ഉത്പാദനം ത്വരിതപ്പെടുത്താൻ ഡിമാന്റിൽ വർദ്ധനയുണ്ടേവേ ണ്ടതിന്റെ ആവശ്യകത വ്യക്തമാണ്. ഒന്നാംപാദവർഷത്തിലും രണ്ടാംപാദവർഷത്തിലും കാർഷികമേഖലയിലും അനുബന്ധ മേഖലയിലും ജിവിഎ 3.4 ശതമാനം കണ്ട് വർദ്ധിച്ചത് ഗ്രാമീണ ഡിമാന്റ് വർദ്ധിച്ചുവെന്നതിനെ ബലപ്പെടുത്തുന്നു. രണ്ടാംപാദ വർഷത്തിൽ ഉത്സവകാലം ഉപഭോക്ത്യ വസ്തുക്കൾക്കായുളള ഡിമാന്റിന് ഉത്തേജനം നൽകി. എന്നാൽ അത് നിലനിർത്തേ ണ്ടതിന് ജോലിസുരക്ഷ, വരുമാനപ്രവാഹം എന്നിവയിലുള്ള ഉറപ്പ് ആവശ്യമാണ്. രണ്ടാംപാദത്തിൽ ജിഎഫ്സിഎഫ്- ൽ അനുവർത്തനമായി വന്ന ഉണർവ് ഉത്പാദകർ പ്രതീക്ഷിച്ചി രുന്നു. ഉപഭോഗത്തിൽ വന്ന ഉണർവിന്റെ ഒരു സൂചനയാണ് ആർ ബി ഐയുടെ ഉപഭോക്ത്യ ദൃഢവിശ്വാസ സർവേകൾ വെളിപ്പെടുത്തുന്നത്. 2020 സെപ്തംബറിൽ ഉണ്ടായ കണ്ടെത്തലു കളുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ഒരുവർഷം മുമ്പോട്ടുള്ള ഉപഭോഗത്തിന്റെ അവസ്ഥയിൽ നവംബർ 2020 ലെ നിലയേക്കാൾ ഒരു അഭിവൃദ്ധി പ്രതീക്ഷിക്കാമെന്നാണ്. എന്നുവരി കിലും ഈ അനുകൂലഭാവം, കോവിഡ്- പൂർവകാലഘട്ടത്തിലെ നിലയിലേക്ക് ഇനിയും എത്തിയിട്ടില്ല. നിലവിലെ വരുമാന, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം സാരവ ത്താണ്. സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനരുജ്ജീവത്തിന് ഉപഭോക്താക്കളുടെ ഉപഭോഗത്തിന്റെ പിൻബലം ആവശ്യമാണ്. 26. രാജ്യത്തിന് പുറത്തുനിന്നുള്ള ഡിമാന്റിനെ സംബന്ധിക്കുന്ന സാഹചര്യങ്ങൾ അനിശ്ചിതമായി തുടരുകയാണ്. ഒന്നാംപാദത്തി ലേതിനേക്കാളും രണ്ടാംപാദത്തിൽ ചരക്കുകളുടെയും സേവന ങ്ങളുടെയും കയറ്റുമതിയിൽ പുനഃപ്രാപ്തിയുടെ സൂചനകൾ കാണു ന്നുണ്ട്. എന്നുവരികിലും വളർച്ച ഇനിയും പൂർവ്വസ്ഥിതിയിലെ ത്തിയിട്ടില്ല. എന്നാൽ രാജ്യത്തിനകത്തേയ്ക്കുള്ള അറ്റമുതൽ മുടക്ക് വർദ്ധന കാണിക്കുന്നുണ്ട്. 2020 നവംബർ 27 നും 2020 മാർച്ച് അവസാനത്തിനുമിടയ്ക്കുള്ള കാലഘട്ടത്തിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 97 ബില്യൺ ഡോളറിന്റെ വർദ്ധനവു ണ്ടായി. 27. സാമ്പത്തിക വളർച്ചയുടെ വേഗത ഇപ്പോൾ ആഭ്യന്തരഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മുതൽമുടക്കിന് അനുകൂലമായ സാമ്പ ത്തിക സാഹചര്യങ്ങൾ ഈ കണ്ണി ശക്തമാക്കുന്നതിൽ ഒരു നിർണ്ണായകഘടകമണ്. മൊത്തം ഡിമാന്റ് ശക്തമാക്കുന്നതിൽ ഡിമാന്റിന് അനുകൂലമായ ധനപരമായ നടപടികളും ഒരു നിർണ്ണായക ഘടകം തന്നെ. 28. നിലവിലിരിക്കുന്ന നാണ്യപരവും ധനനയപരവുമായ സാഹചര്യ ങ്ങൾ മുതൽമുടക്കിനായുള്ള സാമ്പത്തിക സാഹചര്യങ്ങൾ നൽകുന്നുണ്ട് എന്നുവരികിലും ഉപഭോക്ത്യ ഡിമാന്റിന്റെ നില യിലേക്ക് മടങ്ങിവരേണ്ടത് ആവശ്യമാണ്. ധനകമ്മി നികത്താ നായി സർക്കാർ നടത്തുന്ന കടം വാങ്ങലുകൾ ഉയർന്ന നിലയി ലാണ്. ഈ ഘട്ടത്തിൽ മുതൽമുടക്കും ഉപഭോഗവും വർദ്ധിക്കാ നായി സർക്കാർ കൂടുതൽ പണം ചെലവാക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. 29. ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാര്യത്തിലെന്നപോലെ തന്നെ ഡിമാന്റിന്റെയും ലഭ്യതയുടെയും സാഹചര്യങ്ങൾ വിലകളിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. ഭക്ഷ്യവിലക്കയറ്റത്തിന്റെ കാര്യത്തിൽ അത് പച്ചക്കറികൾ അഥവാ പയർ വർഗങ്ങൾ ആയാലും ഉത്പാദനത്തിൽ വരുന്ന കുറവ് മൂലം അതിനെ നിയന്ത്രിക്കുന്നത് ഏതാനും ചരക്കുകളാണ്. ലഭ്യതയിൽ പെട്ടെന്നു ണ്ടാകുന്ന പരിമിതികൾ മൂലമുണ്ടാകുന്ന വൻതോതിലുള്ള വില ക്കയറ്റം മൊത്തവിലക്കയറ്റത്തെ ബാധിക്കുന്നുണ്ട്. ശൈത്യകാല വിളകൾ വിപണിയിൽ എത്തുന്നതോടെ ഈ ചരക്കുകളിൽ മേലുള്ള വില സമ്മർദ്ദം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിലസമ്മർദ്ദങ്ങൾ മററുമേഖല കളിലും കൂടി ദൃശ്യ മാണ്. കോവിഡ് പകർച്ചവ്യാധി മൂലമുണ്ടാകാവുന്ന ആപത്തുകളെ നേരിടുന്നതിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടുന്ന ആവശ്യക തയിൽ നിന്നുളവാകുന്ന ഉയർന്ന ചെലവുകൾ, ഉത്പാദനശേഷിയുടെ താണ ഉപയോഗം എന്നിവ കമ്പനികൾ അഭിമുഖീകരി ക്കുന്നത് മൂലമാണിത്. കുറഞ്ഞ അളവിലുള്ള വ്യാപാര ഇടപാടു കൾ കണക്കാക്കിയിരുന്നെങ്കിൽ കൂടിയും അന്താരാഷ്ട്ര ചരക്കു വിലകൾ ദൃഢീകരിച്ചതും വിതരണ പരിമിതികളുടെ മറ്റൊരു സൂചനയത്രെ. ഇത്തരത്തിലുള്ള സമ്മർദങ്ങൾ ഏറിയകൂറും വിതരണവുമായി ബന്ധപ്പെട്ടവയായിട്ടാണ് കാണുന്നത്. വിതരണ സാഹചര്യങ്ങൾ അഭിവൃദ്ധിപ്പെടു ന്നതോടെ ഈ അവസ്ഥയിൽ പുരോഗതിയുണ്ടാകുമെങ്കിൽ കൂടിയും ഇത് ഒരു ആശങ്കയായി ത്തന്നെ തുടരുന്നു. 30. വളർച്ചയെയും വിലക്കയറ്റത്തെയും സംബന്ധിച്ച പ്രവചന ങ്ങൾ പ്രസ്താവിക്കുന്നത് സാമ്പത്തിക പുനഃപ്രാപ്തി 2020-21 ലെ അവശേഷിക്കുന്ന രണ്ടുപാദങ്ങളിൽ തുടർന്നു കൊണ്ടിരിക്കു മെന്നും, 2021 -22ന്റെ ആദ്യപകുതിയിൽ അത് കൂടുതൽ കരുത്താർജ്ജിക്കു മെന്നുമത്രെ. മൊത്ത വിലക്കയറ്റം മൂന്നാംപാദത്തിൽ 6 ശതമാനമായി തുടരുമെന്നും നാലാംപാദത്തിൽ അത് 6 ശതമാനത്തിലും താഴുമെന്നുമാണ് പ്രതീക്ഷ. മൂന്നാം പാദത്തിലും നാലാംപാദ ത്തിലും ഉണ്ടാകുമെന്ന് കണക്കാക്കപ്പെട്ട ജിഡിപി വളർച്ചയിലേക്ക് നയിക്കുന്ന സുസ്ഥിരമായ സാമ്പത്തിക പുനഃപ്രാപ്തി കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ ചരക്കുനീക്കത്തിലും വാണിജ്യത്തിലും നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിന്റെ ഫലമാണ്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വന്ന ഈ കുറവ് തുടർന്നും സംഭവിക്കണമെങ്കിൽ കൂട്ടത്തോടെയുള്ള കുത്തിവയ്ക്കലുകൾ നടക്കുന്നത് വരേയ്ക്കും സാമൂഹിക സുരക്ഷയുടെ മാനദണ്ഡങ്ങൾ മാസ്ക് - ധാരണവും സാമൂഹിക അകലം പാലിക്കലും - അനുസരിച്ചേ മതിയാവൂ. സുസ്ഥിരമായ പുനഃപ്രാപ്തിക്ക് തടസ്സമായി നിൽക്കുന്ന പ്രതികൂല ഘടകങ്ങൾ തുടരുന്നതിന് കാരണം, കോവിഡ് പകർച്ചവ്യാധി ഉയരാനുള്ള സാധ്യതയും അതിന് ഉൽപ്പന്നങ്ങളുടെ വിലയിലും ആവശ്യകതയിലും വരുന്ന പ്രത്യാഘാതവുമത്രെ വിലകളുടെ കാര്യത്തിലും പ്രതികൂലമായ ഘടകങ്ങൾ ഉയർന്നു വരുന്നത് ലഭ്യത സംബന്ധമായ വിഷയങ്ങളിൽ നിന്നുമാണ്. നിലവിലെ സാഹചര്യങ്ങൾക്ക് വിതരണരംഗത്ത ഉത്പാദനം മുതൽമുടക്ക് എന്നിവയ്ക്ക് അനുകൂലമായ പണലഭ്യതയും ധനകാര്യ സാഹചര്യ ങ്ങളും ആവശ്യമായി വരും. ഉയർന്ന വിലക്കയറ്റം ഒരു ആപ ത്തായി തുടരുന്നു. എന്നാൽ ഈ സമ്മർദ്ദങ്ങളിൽ അയവ് വരണ മെങ്കിൽ വിതരണ സാഹചര്യങ്ങളിലും അയവ് വരേണ്ടതുണ്ട്. 31. ഗുണാഗുണങ്ങൾ വിലയിരുത്തുമ്പോൾ വിതരണഭാഗത്തെ ബന്ധന ങ്ങളിൽ അയവ് വരുത്തേണ്ടത് മുൻഗണന നൽകേണ്ടുന്ന ഒരു കാര്യമാണ്. കാരണം വിലക്കയറ്റ ആശങ്കകൾ പരിഹരിക്കാനും കൂടി ഇത് ആവശ്യമാണ്. ഡിമാന്റ് സാഹചര്യങ്ങൾ അഭിവൃദ്ധി പ്പെടണമെങ്കിൽ ധനകാര്യ പിന്തുണ നൽകേണ്ടുന്നതിനൊപ്പം കോവിഡ് 19 ഭീഷണി കുറയേണ്ടതും ആവശ്യമാണ്. 32. പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിന് പിന്തുണ നൽകി ഞാൻ വോട്ട് രേഖപ്പെടുത്തുന്നു. ആവശ്യമായി വരുന്ന കാലത്തോളം - ചുരുങ്ങിയ പക്ഷം നടപ്പു സാമ്പത്തിക വർഷ ത്തിലും അടുത്ത സാമ്പത്തിക വർഷത്തിലും - സമ്പദ്വ്യവസ്ഥ യിൻമേൽ കോവിഡ് 19 ഉളവാക്കിയിരിക്കുന്ന പ്രത്യാഘാതം ലഘൂകരിക്കാനും, ഒരു സ്ഥിരമായ അടിസ്ഥാനത്തിൽ വിലക്ക യറ്റം ഉദ്ദിഷ്ട പരിധിക്കുള്ളിൽ തുടരുന്നുവെന്നത് ഉറപ്പ് വരുത്തി ക്കൊണ്ടുളള ഇണങ്ങുന്ന നിലപാട് തുടരാനും ഞാൻ പിന്തുണ നൽകുന്നു. ഡോ അഷിമ ഗോയൽ നടത്തിയ പ്രസ്താവന 33. ഇന്ത്യയിൽ രണ്ടാം പാദ വളർച്ചാനിരക്ക് പ്രതീക്ഷകൾക്കു മുയരെയാണ്. അടക്കിവച്ചിരുന്ന ഡിമാന്റ് താത്കാലികമായി ഉത്സവകാലത്ത് ഉയർന്നുവെന്നതാണ് ഒരു അഭിപ്രായം. എന്റെ സ്വന്തമായ അഭിപ്രായം, 2020 ഫെബ്രുവരിയിൽ ലഭിച്ചിരുന്ന വിവരത്തിൽ ദൃശ്യമായിരുന്ന വളർച്ചയുടെ പുനരുജ്ജീവനത്തിന് അനായസേനയുള്ള പണലഭ്യതാസാഹചര്യം തിരിച്ചുവന്നത് സഹായകരമായതുപോലെ സമ്പദ്ഘടനയിൽ പണലഭ്യത കൈവരുത്താൻ സ്വീകരിച്ച വിവിധ നടപടികൾ കമ്പനികളുടെ അതിജീവനത്തിന് മാത്രമല്ല ഡിമാന്റ് പുനരുജ്ജീവിപ്പിക്കാനും സഹായകരമായി എന്നതത്രെ. ബാങ്ക് വായ്പയിൽ അനുകൂലമായ ഒരു മാറ്റം കാണുന്നുണ്ടെങ്കിലും ഇതിനെ വിലകുറച്ചു നിരൂപി ക്കുയാണ്. ഉദാഹരണമായി മുൻകരുതലായി പണം കൂട്ടി വയ്ക്കു ന്നതിൽ കുറവ് വരുത്തുകയാണെങ്കിൽ അത് എളുപ്പത്തിൽ പണം കിട്ടുന്നതിന് സഹായകരമാകുകയും മരവിച്ച സമ്പദ്ഘടനയിലെ തടസ്സം നീക്കുകയും ചെയ്യും. വിപണി അധിഷ്ഠിത ധനസഹായ ത്തിന് ഇപ്പോൾ മറ്റ് സ്രോതസ്സുകളുണ്ട്. കുടുംബങ്ങളും കമ്പനികളും ആസ്തികൾ വിറ്റഴിച്ചുകൊണ്ട് കടത്തിന്റെ തോത് കുറച്ചിരിക്കുന്നു. അവരുടെ കൈവശം പണമുണ്ട്. അത് ചെലവാക്കാൻ തയ്യാറുമാണ്. കമ്പനികൾ മുതൽമുടക്ക് ആരംഭി ക്കുന്നതിന്റെ ആദ്യസൂചനകളുണ്ട്. എന്നാൽപ്പോലും 2000-ാമാണ്ടു കളിൽ നാം കണ്ടമാതിരിയുള്ള അടിസ്ഥാന സൗകര്യ വളർച്ച സംഭവിക്കുകയില്ല. മാത്രമല്ല അത് ആശാസ്യവുമല്ല. 34. ഇന്ത്യ കോവിഡ് 19 മഹാമാരിയുടെ പരമോച്ചാവസ്ഥ ഒഴിവാക്കി യിരിക്കുന്നുവെന്നാണ് കാണുന്നത്. വാക്സിനുകൾ എത്താറു മായി. എന്നാൽ വളർച്ച ഇപ്പോഴും പഴയതിലും താഴ്ന്ന നിരക്കിലാ ണെന്നത് നാം ഓർക്കണം. നേരെത്തെയുള്ള ഏറ്റവും ഉയർന്ന ജിഡിപി നിലയിലേക്കെത്താൻ കുറഞ്ഞത് ഒരു വർഷമെങ്കി ലുമെടുക്കും. നഷ്ടമായ വളർച്ച തിരിച്ചു പിടിക്കാനോ, അതിലു മധികം സമയമെടുക്കും. തൊഴിലുകൾ നഷ്ടമായി, ചിലത് സ്വമേധ യോ, ചിലത് മനഃപൂർവ്വമല്ലാതെയോ - വിശേഷിച്ചും താഴേക്കിടയിട യിലുള്ള മധ്യവർഗത്തിൽ അനുകൂലമായ മാറ്റം സുസ്ഥിരമാകു ന്നതുവരേയ്ക്കും അതിന് നയപരമായ പിൻബലം ആവശ്യമാണ്. 35. ഉപഭോക്തൃവിലസൂചികാടിസ്ഥാനത്തിലുളള ആകമാന വിലക യറ്റവും പ്രതീക്ഷകളെ കടത്തിവെട്ടിയിരിക്കുന്നു. എന്നാൽ വിശകലനം സൂചിപ്പിക്കുന്നത് ഇത് സാധന ലഭ്യതയിലുണ്ടായ ബഹുവിധമായ ആഘാതങ്ങൾ കൊണ്ടാവാമെന്നത്രേ. കോവിഡ് 19 ഉം ലോക്ക്ഡൗണും തന്നെ അത്തരമൊരു ആഘാതമായിരുന്നു വല്ലോ. അതുകൊണ്ട് വിലക്കയറ്റ പരമ്പരയിൽ ഒരു ഭഞ്ജനമു ണ്ടായി. ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്ന ആകമാനവിലക്കയറ്റ പരമ്പര ആരംഭിക്കുന്നത് വിലക്കയറ്റം അളക്കുവാൻ പോലും സാധ്യമല്ലാതിരുന്ന ലോക്ക്ഡൗൺ മാസങ്ങളിലെ ഭഞ്ജനത്തിനു ശേഷം രണ്ടാംപാദവർഷം (ജൂലൈ സെപ്തംബർ) മുതൽക്കാണ്. 36. വിലക്കയറ്റം ഉയർന്നതും മാറ്റമില്ലാതെ തുടരുന്നതു മാണെങ്കിൽ കുടുംബ വിലക്കയറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയരുമെ ന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ആകമാന വിലക്കയറ്റം അസ്തി വാരത്തെ ബാധിക്കാൻ തുടങ്ങുന്നു. ഇങ്ങനെയല്ലാത്തപക്ഷം അവസ്ഥ നേർവീപരിത മായിരിക്കും. ഒന്നിനുപിറകേ ഒന്നായി വരുന്ന ഒരുകൂട്ടം വിതരണ- ആഘാതങ്ങൾ വിലക്കയറ്റത്തിന് കാരണ മായിരിക്കുന്നിടത്തോളം സഹജമായ ഉറച്ച നില ഇനിയും കൈവന്നിട്ടുണ്ടാകുകയില്ല. 37. കുടുംബങ്ങളുടെ വിലക്കയറ്റ പ്രതീക്ഷകളെക്കുറിച്ചുള്ള സർവ്വേ വ്യക്തമാക്കുന്നത് സെപ്തംബറിനും നവംബറിനു മിടയിലെ കുടുംബവിലക്കയറ്റ അവബോധത്തിൽ കുത്തനെ 100 ബേസിസ് പോയിന്റുകളുടെ ഇറക്കമാണ്. കൂടാതെ മൂന്നുമാസവും ഒരു വർഷവും മുന്നിലുള്ള വിലക്കയറ്റ പ്രതീക്ഷകളുടെ കാര്യത്തിൽ ചെറിയ ഒരു മൃദുവാകലും കാണുന്നുണ്ട്. കുടുംബ വിലക്കയറ്റ പ്രതീക്ഷകൾ അനുഭവക്കുറവുള്ളതും സാധാരണയായി സാക്ഷാ ത്കരിക്കപ്പെട്ട വിലക്കയറ്റത്തെ കവച്ചുവയ്ക്കുന്നതുമാണ്. എങ്കിൽകൂടിയും മാറ്റത്തിന്റെ ദിശ വിജ്ഞാനപരമാണ്. ഈ ധനകാര്യ വർഷത്തിന്റെ രണ്ടാം പകുതിയിൽ വിലക്കയറ്റം മൃദുവാകുമെന്നാണ് പ്രൊഫഷണലുകളായ ദീർഘദർശികൾ പറയുന്നത്. 38. ചില്ലറ വ്യാപാര വിതരണ ശൃംഖലകൾ ഇപ്പോഴും തടസ്സപ്പെട്ട അവസ്ഥയിൽ തന്നെയാണെന്നത് പ്രകടമാക്കികൊണ്ട് ഉപഭോ ക്ത്യവിലകളും മൊത്തവിലകളും തമ്മിലുള്ള വ്യത്യാസം ചില പ്രത്യേക ചരക്കുകളെ സംബന്ധിച്ചിടത്തോളം വളരെ വലുതാ ണെങ്കിൽ കൂടിയും കുടുംബ വിലക്കയറ്റത്തെക്കുറിച്ചുള്ള അവ ബോധം ചരക്കുകളുടെ സുഗമമായ ലഭ്യത കൊണ്ടായിരിക്കാം. ചരക്ക് ക്ഷാമത്തെക്കുറിച്ചുള്ള ഭയം ഉയർന്ന വിലകൾ നൽകാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു. എന്നാൽ ഇന്ത്യയിലെ ഉപഭോ ക്താവ് വിലയുടെ കാര്യത്തിൽ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവ ക്കാരനാണ്. സഞ്ചാര സൗകര്യം അഭിവൃദ്ധിപ്പെടുന്നതോടെ അയാൾ വിലകുറവുള്ള പകരം സാധനങ്ങൾക്കായുള്ള അന്വേ ഷണം ആരംഭിക്കും. അത്തരം അന്വേഷണങ്ങൾ ആരംഭിച്ചി രിക്കാം. വിതരണ ശൃംഖലകൾ സുസ്ഥിരമാക്കാനായി ഒരു വാതാ യനമുണ്ട്. ഓഗസ്റ്റിൽ ഗ്രാമീണമേഖലയിലെ കൂലി നിരക്കുകളിൽ 9.5% വൻ വർധനയുണ്ടായി. എന്നാൽ വിളകൾ ധാരാള മായിരുന്ന തിനാൽ ഭക്ഷ്യവിലകളിൽ ഉണ്ടായേക്കാമായിരുന്ന രണ്ടാം വട്ട വർധന നിയന്ത്രിതമായേക്കാം. 39. ഒക്ടോബറിലെ മൊത്തം വിലക്കയറ്റം 7.6% ആയിരുന്നെങ്കിൽ കൂടിയും മൊത്ത വിലസൂചിക വിലക്കയറ്റം 1.5% മാത്രമായിരുന്നു. മൊത്തവിലസൂചിക വിലക്കയറ്റത്തിന്റെ കാര്യത്തിൽ കമ്പനി കളെ സംബന്ധിച്ചിടത്തോളം നിരക്കുകൾ അനുകൂലമായിരുന്നു. എന്നാൽ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോക്ത്യവില സൂചികാടിസ്ഥാന വിലക്കയറ്റ നിരക്കുകൾ പ്രതികൂലമായിരുന്നു. അടുത്തുവരുന്ന ചില മാസങ്ങളിൽ അനുകൂലമായ അടിസ്ഥാന പ്രഭാവങ്ങളുടെ പിന്തുണയിൽ ഉപഭോക്ത്യവില സൂചികാടിസ്ഥാന വിലക്കയറ്റം കുത്തനെ കുറയാൻ ഇപ്പോഴും സാധ്യതയുണ്ട്. വില ക്കയറ്റം മൃദുവാകുകയാണെങ്കിൽ അത്തരം പ്രതികൂലമായ യാഥാ ർത്ഥ നിരക്കുകൾ വിടാതെ പിടിച്ചു നിൽക്കുകയില്ല. അതുമല്ല, വളർച്ചാ നിരക്കുകൾ പ്രതികൂലമായിരിക്കുമ്പോഴും ഉത്പന്നങ്ങൾ ഉത്പാദനശേഷിയേക്കാളും ഏറെ താഴെ യായിരിക്കുമ്പോൾ ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടായ വളർച്ചാ ആഘാത ത്തിനുശേഷം സംതുലാനാവസ്ഥ പോളിസി നിരക്ക് തന്നെ പ്രതികൂലമായിരിക്കും. 40. എം.പി.സിയുടെ നിലപാട് വഴങ്ങുന്നതായിരിക്കുന്നിട ത്തോളം കാലം അനായസേന പണമാക്കി മാറ്റാവുന്ന വസ്തുക്കൾ കൈവശ മുള്ള അവസ്ഥ അധിക മായിരിക്കുകയും ഹൃസ്വകാല നിരക്കു കൾ റിവേഴ്സ് റിപ്പോ നിരക്കിന് മുകളിൽ ഉയരാതിരിക്കുകയും ചെയ്യും. റിവേഴ്സ് റിപ്പോയ്ക്ക് താഴെ നിരക്കുകൾ താണതിന് കാരണമുണ്ട്. അധികമായ അന്തർപ്രവാഹം, ഇടപെടൽ, റിവേഴ്സ് റിപ്പോ അഭിഗമ്യത ബാങ്കുകൾക്ക് മാത്രമായി പരിമിത പ്പെടുത്തിയത് എന്നീ ഘടകങ്ങളുടെ കൂടിച്ചേരൽ ആണ് ആ കാരണം. എന്നാൽപോലും അമിതമായ പണലഭ്യത ആഗിരണം ചെയ്പ്പെട്ടിരിക്കുന്നു. അപകടങ്ങൾ സൃഷ്ടിക്കുന്ന ഏറെ താണ നിരക്കുകളുടെ ഫലമായുണ്ടാകാവുന്ന ഹൃസ്വ-കാല കടംവാങ്ങ ലുകൾ തടയുന്നതിന് നിയന്ത്രണപരമായ വായ്പാ മാനദണ്ഡങ്ങ ൾക്കാവും. 41. വിദേശനാണ്യ കരുതൽധനം ഉയർത്തുന്ന രീതിയിലുള്ള ഇട പെടൽ ആവശ്യമായിരിക്കുന്നു. കാരണം രൂപയ്ക്ക് അമിതമായ മൂല്യവർധന ഉണ്ടായാൽ അത് കയറ്റുമതിക്ക് ദോഷകരമാകുകയും നഷ്ടസാധ്യത ഉയരുകയും പിന്നീട് കുത്തനെയുളള ഒരു വിലയിടി വിലേക്ക് പോകുകയും ചെയ്യും. നീണ്ടുനിൽക്കുന്ന അന്തർ പ്രവാഹങ്ങൾ ഇടപെടൽ ഇല്ലാതെ തന്നെ അമിത മൂല്യനിർണ്ണ യത്തിലേക്ക് നയിക്കും. വികസ്വരമായിക്കൊണ്ടിരിക്കുന്ന വിപ ണികളിലേക്ക് വികസിത രാജ്യങ്ങളിലെ മാറ്റങ്ങളുടെ ഫലമായി മൂലധനപ്രവാഹം തിരയടിക്കുമ്പോഴും അവ അപ്രതീക്ഷിതമായി നിലയ്ക്കുമ്പോഴും അവ ആഗോള സാമ്പത്തിക കുഴപ്പത്തെ ത്തുടർന്നുണ്ടായ ദശകത്തിൽ വികസ്വരവിപണികളുടെ വളർച്ച യ്ക്ക് ക്ഷതമേൽപ്പിച്ചിട്ടുണ്ട്. സുതാര്യതയിൽ നിന്നും വിദേശ സമ്പാദ്യങ്ങളുടെ ലഭ്യതയിൽ നിന്നും അനേകം പ്രയോജനങ്ങൾ ലഭിക്കും. എന്നാൽ മെച്ചപ്പെട്ട കൈകാര്യ കർത്തൃത്വമാണ് ആഘാതങ്ങളെ ശാന്തമാക്കേണ്ടതും നഷ്ടസാധ്യതകളെ കുറക്കേ ണ്ടതും ആഭ്യന്തരവളർച്ചാ പരിവൃത്തിയെ സംരക്ഷിക്കേണ്ടതും. 42. അനായസേനയുള്ള പണലഭ്യതയെ വിദേശനാണ്യശേഖര ത്തിന്റെ വിപുലീകരണത്തിൽ നിന്നും നിർവീര്യമാക്കുക സാധ്യ മാണ്. സർക്കാർ പണത്തിന്റെ ബഹിർപ്രവാഹം അല്ലെങ്കിൽ മാറ്റങ്ങൾ എന്നിവ പോലുള്ള ബാഹ്യ ആഘാതങ്ങളെ ആഗിരണം ചെയ്യുവാൻ പണലഭ്യത സ്ഥിരതയോടെ ആവശ്യത്തിലുമധി കമായി ഉള്ള അവസ്ഥയിൽ പോലും ഇത് സാധ്യമാണ്. റിവേഴ്സ് റിപ്പോയ്ക്ക് കൂടുതൽ അഭിഗമ്യത നൽകുന്നത് വിപണി വികാസ ത്തിനും ഒപ്പം ഹൃസ്വകാല നിർവീര്യമാക്കൽ പ്രക്രിയക്കും സഹായകമാണ്. അനായസേനയുള്ള പണലഭ്യതയെ നിയന്ത്രി ക്കുന്ന ഉപായങ്ങൾ ഏത് സമയത്തും പ്രയോഗിക്കാൻ കഴിയുന്ന താണ്. എന്നാൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. 43. ഉത്പാദനചെലവ് മൂലമുണ്ടാകുന്ന വിലകയറ്റത്തിൽ അധികപണ ലഭ്യത വഹിക്കുന്ന പങ്ക് താത്കാലിക മായിരിക്കുന്നിടത്തോളം അത് പരിമിതമായിരിക്കും. ഒരു തുറന്ന സമ്പദ്ഘടനയിൽ ഇറക്കു മതിയിലെ മത്സരവും വിലക്കയറ്റത്തിന് തടയിടാം. പ്രത്യേകിച്ചും താരിപ്പുകളും നികുതികളും മിതമായിരിക്കുന്ന പക്ഷം രൂപയുടെ മൂല്യം ഉയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ. 44. കുറഞ്ഞുകൊണ്ടിരിക്കുന്ന വിലക്കയറ്റം, വളർച്ചയുടെ പുനഃപ്രാപ്തി യെ ശക്തമാക്കികൊണ്ട് വിലക്കയറ്റ പ്രതീക്ഷകൾക്ക് നങ്കൂരമിടൽ എന്നിവ തമ്മിലുള്ള സമതുലിതാവസ്ഥ തുടരുവാൻ വേണ്ടി പോളിസി നിലപാടുകളിലും നിരക്കുകളിലും തൽസ്ഥിതി തുടരു ന്നതിനെ അനുകൂലിച്ച് ഞാൻ വോട്ട് രേഖപ്പെടുത്തുന്നു. പ്രൊഫ. ജയന്ത് ആർ വർമ്മ നടത്തിയ പ്രസ്താവന 45. പ്രമേയത്തിന്റെ മുഖവുര മാർഗരേഖയിൽ പ്രയോഗിച്ചിരിക്കുന്ന 'തീരുമാനിച്ചിരിക്കുന്നു' എന്ന വാക്കിന്റെ ഉപയോഗത്തോടുള്ള എന്റെ വിയോജിപ്പ് തുടക്കത്തിൽ തന്നെ ഞാൻ ആവർത്തിച്ച് പറഞ്ഞു കൊള്ളട്ടെ. 2020 ഒക്ടോബറിലെ യോഗത്തിലേക്കുള്ള എന്റെ വ്യക്തിഗത സ്റ്റേറ്റ്മെന്റിൽ ഈ വിയോജിപ്പിനുള്ള എന്റെ കാരണങ്ങൾ സവിസ്തരം ഞാൻ പ്രതിപാദിച്ചിട്ടുള്ളതാണ്. കൂടാതെ അമിതമായിതന്നെ ഞാൻ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഈ അഭിപ്രായം സൂചനയ്ക്കായി ഉൾക്കൊള്ളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവർത്തനപരമെന്നതിനേക്കാളുമേറെ ദാർശനികമായ വിയോജിപ്പുകൾ എല്ലായ്പ്പോഴും ഒരു വിയോജി പ്പിന്റെ തലത്തിലേക്ക് ഉയർത്തേണ്ടുന്ന ആവശ്യമില്ലെന്നും കൂടി ഞാൻ ഒക്ടോബറിലെ പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നതാണ്. അതിൻ പ്രകാരം ഇത്തരവണ ഞാൻ വിയോജിക്കാൻ താത്പര്യ പ്പെടുന്നില്ല. 46. 2020 ഒക്ടോബർ യോഗത്തിനുവേണ്ടിയുള്ള എന്റെ വ്യക്തിഗത പ്രസ്താവനയിൽ ഞാൻ ഇപ്രകാരം എഴുതി. ''ഹൃസ്വകാലനിര ക്കുകൾ ഇതിനകം തന്നെ 3.35%ൽ എത്തിയിരിക്കുന്നതിനാൽ നില വിലെ സ്ഥൂലസാമ്പത്തിക പരിസ്ഥിതിയിൽ ഈ നിരക്ക് കൂടുത ലായി താഴ്ത്തുന്നതുകൊണ്ട് ലഭിക്കുന്ന അധികപ്രയോജനങ്ങൾ താരതമ്യേന ചെറുതും നഷ്ടസാധ്യതകൾക്ക് ആനുപാതികവുമാ യിരിക്കുകയില്ല.അതിനുശേഷം ഹൃസ്വകാലനിരക്കുകൾ വീണ്ടും കൂടുതലായി 40 അടിസ്ഥാന പോയിന്റുകൾ കണ്ട് താഴ്ന്നിരി ക്കുകയാണ്. (ഒക്ടോബർ യോഗത്തിനുമുൻപ് നടന്ന കഴിഞ്ഞ തവണത്തെ 91 ദിന ടി-ബിൽ ലേലത്തിൽ നിന്നും ലഭിച്ച ഏറ്റവും കൂടിയ ലാഭം 3.36 ശതമാനമായിരുന്നു. എന്നാൽ ഡിസംബർ യോഗത്തിന് മുൻപ് നടന്ന ലേലത്തിൽ ഈ ലാഭം 2.93% ആയിരുന്നു. 43 അടിസ്ഥാന പോയിന്റുകളുടെ കുറ വാണ് കാണുന്നത്.) ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നത്, നിരക്കുകളിൽ സംഭവിച്ച ഈ കുറവ് കാര്യമായ നഷ്ടസാധ്യ തകൾക്ക് വഴിവയ്ക്കുന്നതാണെന്നും തീരെ കുറഞ്ഞ സദ്ഫല ങ്ങൾ മാത്രമേ ഇതിനുള്ളു എന്നുമാണ്. സദ്ഫലങ്ങൾ കുറവായി രിക്കുന്നതിന് കാരണം, ഒരു സാമ്പത്തിക പുനഃപ്രാപ്തിയെ പിന്തുണയ്ക്കുകയും മുതൽമുടക്കുകൾക്ക് ഉത്തേജനം നൽ കുകയും ചെയ്യുന്നതിൽ ദീർഘകാല നിരക്കുകൾക്കാണ് പ്രസക്തി എന്നതത്രെ. ഹൃസ്വകാല നിരക്കുകളിൽ ഒരു കുറവ് വരുത്തിക്കൊണ്ട് ലാഭചക്രത്തിന്റെ ഇറക്കം കുത്ത നെയാകുന്നത് ഈ പ്രയോജനം നൽകുകയില്ല. അതുമല്ല മുത ൽമുടക്കിന് ഉത്തേജനം നൽകുംവിധം ദീർഘകാല നിരക്കു കളിൽ കുറവ് വരുത്തുന്നത് ഹൃസ്വകാലത്തിൽ ഡിമാന്റ് വർധിപ്പിക്കുമെന്നുമാത്രമല്ല, മധ്യകാലയളവിൽ അത് ലഭ്യത യ്ക്കും ഉത്തേജനമേകും. പുതുതായ ഉത്പാദനശേഷി പ്രവർ ത്തനക്ഷമമാകുന്നതിനാലും പുതുതായി വരുന്ന കൂടുതൽ ചരക്ക് ലഭ്യത വിലക്കയറ്റ സമ്മർദ്ദങ്ങളെ തണുപ്പിക്കുകയും ചെയ്യുന്നതിനാലുമാണ് ഇപ്രകാരം സംഭവിക്കുന്നത്. 47. വൈപരീത്യമെന്ന നിലയിൽ, ഹൃസ്വകാലനിരക്കുകളിൽ വരുത്തുന്ന കുറവിൻഫലമായി ഡിമാന്റിലുണ്ടാകുന്ന ഉത്തേ ജനത്തിന് ബദലായി ലഭ്യതയിൽ വർധനയുണ്ടാകുന്നില്ല. അതിനാൽ വിലക്കയറ്റ സാധ്യതകൾ ഏറെയാണ്. ഒരു 3% ഹൃസ്വകാല നിരക്ക് (നിഷേധരൂപമായ 4.5% എന്ന യഥാർത്ഥ പലിശ നിരക്കിന് അനുയോജ്യമായ) ഊഹാടി സ്ഥാനത്തിലു ള്ള പട്ടികസാമാനങ്ങളുടെ കൂന്നുകൂടലിനും ക്രമാധികമായ വിലക്കയറ്റത്തിനും ഉത്തേജനമേകും. വ്യാപാരസ്ഥാപനങ്ങളു ടെ ഏകപക്ഷരൂപീകരണ (കാർട്ടലൈസേഷൻ) ത്തിനും വില യിടാനുള്ള ശക്തിയുടെ പുനരുത്ഥാനത്തിനുമുള്ള പ്രാരംഭ സൂചനകൾ നൽകുന്ന മേഖലകളിലാണ് ഇത് സംഭവിക്കുക. സ്മരണയിൽ നിന്നുള്ള അനുഭവങ്ങൾ വെളിപ്പെടുത്തുന്നത് ഒളിഗോപ്പൊളി (ഒരു കൂട്ടം പ്രസ്ഥാനങ്ങൾ ഒത്ത് ചേർന്ന് വിപണി നിയന്ത്രിക്കുന്ന സ്ഥിതി) അവസ്ഥയും മത്സര സ്വഭാവമുള്ള പരിസരവും നിലനിൽക്കുന്ന അനേകം മേഖല കളിൽ മഹാമാരിയുടെ കെടുതികളെ താങ്ങാൻ ഒളിഗോ പ്പൊളിയുടെ കാതലിന് കഴിഞ്ഞുവെന്നും മത്സരസ്വഭാവം നിലനിൽക്കുന്ന പുറംതോടാണ് ദുർബലമായിത്തീർന്നതെ ന്നുമത്രെ. ഉയർന്നുകൊണ്ടിരിക്കുന്ന ലാഭങ്ങളും ഇടലാഭ ങ്ങളും ഉത്പാദനശേഷി ഉപയോഗത്തിന്റെ അഭിവൃദ്ധിയും പുതിയ ശേഷിയുടെ സംയോജനത്തിന്റെ അഭാവവും വില നിശ്ചയിക്കാനുള്ള അധികാരം പ്രയോഗിക്കുന്നത് ആരംഭി ക്കാൻ ഒളിഗോപ്പൊളി ശക്തികൾക്ക് അനുകൂല സാഹചര്യ ങ്ങൾ നൽകുന്നു. കൊമേഴ്സ്യൽ പേപ്പർ പുറപ്പെടുവിക്കു ന്നതിലൂടെ പോളിസി ഇടനാഴിയ്ക്കും താഴെയുള്ള നിരക്കു കളിൽ കടം വാങ്ങുന്നതിൽ നിന്നും പ്രയോജനം ലഭിക്കുന്ന വ്യവസായ സംരംഭങ്ങളുമുണ്ട്. വിലക്കയറ്റ സമ്മർദ്ദങ്ങളും വിലക്കയറ്റ പ്രതീക്ഷകളും സൃഷ്ടിക്കുന്നതിനെ സംബന്ധി ച്ചിടത്തോളം പോളിസി ഇടനാഴിയെ പ്രതിരോധിക്കുന്നതിൽ സ്ഥിരമായ ഒരു പരാജയമുണ്ടാകുന്നത് അപകടകരമായി തീർന്നേക്കാമെന്ന് അത്കൊണ്ട് ഞാൻ ഭയപ്പെടുന്നു. ഇതുവ രേക്കും ചരക്ക് വിലക്കയറ്റത്തേക്കാളും ആസ്തി വിപണി കളെയാണ് കുറഞ്ഞ നിരക്കുകൾ പോഷിപ്പിക്കുന്നതെങ്കിൽ കൂടിയും എം പി സി യോഗത്തിന് തൊട്ടുമുൻപ് പുറത്തിറ ങ്ങിയ അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ ഐ എം) ന്റെ ബിസിനസ് വിലക്കയറ്റ പ്രതീക്ഷ സർവേ, വിലക്കയറ്റ പ്രതീക്ഷകളിൽ ഒരു വർധന റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്നത് ഈ സന്ദർഭത്തിൽ ശ്രദ്ധിക്കുക പ്രസക്തമാണ്. 48. പ്രമേയത്തിലേക്ക് കടക്കുമ്പോൾ, 2020 ഒക്ടോബർ യോഗത്തി നായുള്ള എന്റെ വ്യക്തിഗത സ്റ്റേറ്റ്മെന്റിൽ 'നിലവിൽ പ്രതീക്ഷിക്കുന്ന ഫലത്തിൽ നിന്നും സാക്ഷാത്ക്കരിക്കപ്പെട്ട ഫലങ്ങൾ സാരമായ നിലയിൽ അകലെയല്ലാത്തിടത്തോളം' മോണിട്ടറി പോളിസി ഇണക്കമുള്ളതായി തുടരണം എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. സാക്ഷാത്കരിക്കപ്പെട്ട വളർച്ചയും വിലകയറ്റവും - ഇവ രണ്ടും - ഫാൻചാർട്ടുകൾക്കുള്ളിൽ കഴിയുമ്പോൾ തന്നെ ചാർട്ടുകളുടെ വക്കിലെത്തിയപ്പോൾ വ്യതിചലിച്ചു പോയി എന്നത് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാൽ തന്നെയും നിലവിലെ സാഹചര്യത്തിൽ നഷ്ട സാധ്യതയും പ്രതിഫലവും തമ്മിലുള്ള സമതുലനം ഇപ്പോഴും ധനപരമായ സമരസപ്പെടലിന് അനുകൂലമാണെന്നാണ് എന്റെ സുചിന്തിതമായ കാഴ്ചപാട്. ആയതിനാൽ പോളിസി നിരക്ക് ഇപ്പോഴത്തെ നിരപ്പിൽ നിലനിർത്തുന്നതിനെ ഞാൻ പിന്താങ്ങുന്നു. ഇടനാഴിക്കുതാഴെ ഒരു ഇടിച്ചിൽ വരാതി രിക്കാൻ ജാഗ്രത പുലർത്തിക്കൊണ്ട് തന്നെ റിപ്പോ നിരക്കി ലേക്കെന്നതിനേക്കാളും റിവേഴ്സ് റിപ്പോ നിരക്കിലേക്ക് ഹൃസ്വകാല നിരക്കുകൾ നീങ്ങുന്നതിനായുള്ള പണലഭ്യത പിൻബലമേകുന്ന ഇണക്കമുള്ള ഒരു നിലപാടിനെയും ഞാൻ പിൻതാങ്ങുന്നു. എംപിസി പ്രവർത്തിക്കേണ്ടത് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും ഭാവി സംഭവവികാ സങ്ങൾ ശ്രദ്ധാപൂർവം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടു മായിരിക്കണം. ഡോ മൃദുൽ കെ. സഗ്ഗാർ നടത്തിയ പ്രസ്താവന 49. മഹാമാരി പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞ് കേന്ദ്രബാങ്കിങ് സാധാരണ നിലയിലായിരുന്നില്ല. മൊത്തം ഡിമാന്റിലും ലഭ്യതയിലും മഹാമാരി ഉളവാക്കിയ ഉഗ്രപ്രഭാവത്തിന്റെ പശ്ചാത്തലത്തിൽ വളർച്ചയ്ക്ക് ഊന്നൽ നൽകുകയെന്നതി നായിരുന്നു സ്വാഭാവികമായ മുൻഗണന. ധനനയം ഇപ്പോൾ കൂടുതൽ സങ്കീർണമായ ഒരു മേഖലയിലേക്ക് പ്രവേശിക്കു കയാണ്. നേരത്തേ പ്രതീക്ഷിച്ചിരുന്നതിനേക്കാളും വേഗത്തി ൽ വളർച്ച വീണ്ടെടുക്കാനാകുന്നുണ്ടെങ്കിൽ കൂടിയും ഈ പ്രവർത്തനം ഇനിയും രൂഢമൂലമായിത്തീർന്നിട്ടില്ല. അമർ ത്തിവയ്ക്കപ്പെട്ട ഡിമാന്റ് തളരുകയും സംരംഭകരുടെ ആവേശം ഊർജ്ജസ്വലത നഷ്ടമായി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വളർച്ച എത്രമാത്രം മുന്നോട്ടു പോകു മെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതിലുമപ്പുറമായി 2020-21 ന്റെ രണ്ടാം പാദം മുതൽക്ക് ധനകാര്യ ആവേശം ദുർബലമാകുകയും അക്കാരണത്താൽ വിലക്കയറ്റം സ്ഥിര മായി നിൽക്കുകയാണെങ്കിൽ കൂടിയും മൊത്തം ഡിമാ ന്റിന് നൽകികൊണ്ടിരിക്കുന്ന ധനനയപരമായ പിന്തുണ പിൻവലിക്കുന്നത് ഈ ഘട്ടത്തിൽ ഉചിതമായ ഒരു തിര ഞ്ഞെടുക്കലായിരിക്കുകയില്ല. നേരത്തേ ഒക്ടോബറിൽ ചേർന്ന എം.പി.സി യോഗത്തിന്റെ സമയത്ത് പ്രവചിച്ചിരു ന്നതിനേക്കാളും ഏറെക്കാലം ഉയർന്ന വിലക്കയറ്റം മാറ്റമി ല്ലാതെ തുടർന്നിരുന്നു. ഇത് മുഖ്യമായും പച്ചക്കറി വിലകൾ വർധിക്കാൻ കാരണമായ കാലം തെറ്റി വന്ന മഴ മൂലമത്രെ. ഒരു അടിസ്ഥാന കാര്യമെന്ന നിലയിൽ അടുത്തുവരുന്ന മാസങ്ങളിൽ വിലകയറ്റം തിരുത്തപ്പെടാൻ ആരംഭിക്കുകയും 2020 ഡിസംബർ ആകുമ്പേഴേക്കും സഹ്യമായ ഒരു ഉയർന്ന നിരക്കിനും താഴെ എത്തുകയും വേണം. എന്നാൽ തന്നെയും ഉപരിഭാഗത്തെ ആപത്ശങ്കകൾ തുടരും. വിലസമർദ്ദങ്ങൾ വീർക്കുവാൻ തുടങ്ങുകയാണെന്ന ചില തെളിവുകളോടെ. 50. ഉയർന്ന അനേകം പ്രവർത്തന നിരക്കുകൾ സാധാരണ നിലയിലേക്ക് എത്തുകയും പ്രവർത്തന തലങ്ങളിൽ ശ്രദ്ധേയ മായ അഭിവൃദ്ധി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ കൂടിയും ഈ വർഷത്തിന്റെ അവശേഷിക്കുന്ന കാലത്ത് വളർച്ച താണനിലയിലായിരിക്കുമെന്ന് വിശ്വസിക്കാൻ ചില കാരണ ങ്ങളുണ്ട്. നടപ്പുധനകാര്യവർഷം അവസാനിക്കുന്ന തിനും മുൻപ് തന്നെ അനുകൂലമായ സ്ഥിതി കൈ വന്നേക്കാ മെങ്കിൽ കൂടിയും വാഹന വില്പനയുമായി ബന്ധപ്പെട്ട സൂചക ങ്ങളിൽ കാണുന്ന വ്യക്തമായ വീണ്ടെടുപ്പിനെ മൊത്തം ഡിമാന്റ് അല്ലെങ്കിൽ ലഭ്യത സംബന്ധമായ സാഹചര്യ ങ്ങളിൽ അന്തർലീനമായ മാറ്റത്തിന്റെ പ്രതിഫലനമായി വ്യാഖ്യാനിക്കാൻ കഴിയുകയില്ല. കാരണം ഏപ്രിൽ മുതൽക്ക് നടപ്പിലായ കർശനമായ വായുമലിനീകരണ വിരുദ്ധ നടപടി കൾമൂലവും മഹാമാരിയുമായി ബന്ധപ്പെട്ട ലോക്ഡൗണുകൾ മൂലവും അമർത്തിവയ്ക്കപ്പെട്ടിരുന്ന വില്പനകളിൽ കാലവിളംബം നേരിട്ടിരിക്കുന്നു. കഴിഞ്ഞ രണ്ടുവർഷ ങ്ങളിലുണ്ടായ ആകമാന വളർച്ചയ്ക്ക് 78 ശതമാനവും മൊത്തം മൂലവർധനയിൽ 63 ശതമാനവും സേവന മേഖല കളിൽ നിന്നുള്ള സംഭാവനയാണ്. അനേകം സേവനങ്ങളെ മഹാമാരി സാരമായി ബാധിച്ചിട്ടുണ്ട്. ഇവയിൽ അതിഥി സത്കാര, നിർമ്മാണ, റിയൽ എസ്റ്റേറ്റ് വ്യാപാര മേഖലകളും അനേകതരം ഗതാഗത സേവനങ്ങളും ഉൾപ്പെടും. റെയിൽ മാർഗമുള്ള ചരക്ക് നീക്കം മാത്രമാണ് സാധാരണ ഗതിയി ലെത്തിയത്. 2017-18 ലും 2018-19 ലും ആകമാന വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയ മുതൽ മുടക്കിനായുള്ള ഡിമാന്റ് 2019-20 ൽ ഇടിയുകയാമണ്ടായത്. 2020-21 ന്റെ ഒന്നാം പാദത്തിൽ വളർച്ച ചുരുങ്ങുവാനിടാക്കിയ മുഖ്യ ഘടകവും ഇത് തന്നെ. രണ്ടാംപാദത്തിൽ ശ്രദ്ധേയമായ തുടർപുരോഗതിയുണ്ടായെങ്കിൽ കൂടിയും രണ്ടാംപാദം ദുർബലമായി തന്നെ തുടരാനാണ് സാധ്യത. ഉത്പാദന ശേഷിയുടെ വിനിയോഗം 74.0 എന്ന ദീർഘകാല ശരാശരിയേ ക്കാളും 70 ശതമാനത്തിലും താഴെ തുടരാനും സാധ്യത കാണുന്നു. വളർച്ചയുടെ ഒരു മുഖ്യ സൂചകമായ ഭക്ഷ്യേതര മേഖലയ്ക്കായുള്ള വായ്പയും നിശ്ചലമായി നിൽക്കുകയാണ് - 2020 നവംബർ 6 ന് അവസാനിച്ച ദ്വൈവാരത്തിൽ തൊട്ടു മുമ്പുള്ള ദ്വൈവാര വളർച്ചയായ 5.1 ശതമാനത്തിൽ നിന്നും അത് 5.7 ശതമാനമായി ഉയർന്നെങ്കിലും. വായ്പയെടുക്കലിൽ ഇത് ഒരു വഴിത്തിരിവാകാം. എന്നാൽ ഈ ഘട്ടത്തിൽ എന്തായാലും വിലക്കയറ്റത്തിൽ മാറ്റമുണ്ടാകാൻ കഴിയും വിധം ഇത് ശക്തി പ്രാപിച്ചിട്ടില്ല. 51. എന്ന് മാത്രമല്ല 2020-21 ന്റെ രണ്ടാംപാദത്തിൽ സർക്കാരിന്റെ അന്തിമമായ ഉപഭോഗച്ചെലവ് 22.2 ശതമാനമായും പൊതു ഭരണം, പ്രതിരോധം മറ്റു സേവനങ്ങൾ എന്നിവയുടേത് 12.2. ശതമാനമായും ചുരങ്ങി. ഇത് ഡിമാന്റ് ഭാഗത്തു നിന്നും 2.9 ശതമാനം പോയിന്റുകളും വിതരണ ഭാഗത്തുനിന്നും 1.7 ശതമാനം പോയിന്റുകളും വളർച്ചയെ താഴോട്ട് വലിച്ചു. വിതരണ ഭാഗത്തെ ചുരുക്കൽ 'മറ്റ് സേവനങ്ങ'ളിലെ അഭിവൃദ്ധിയിൽ പ്രതിഫലിച്ചു. എന്നിരുന്നാൽ തന്നെയും വളർച്ചക്ക് ആവശ്യമായ ധനകാര്യപിന്തുണ വന്നത് സ്വാഭാവി കമായ ദൃഢികരണ മാർഗങ്ങളിലൂടെയാണ്. ഇവയാകട്ടെ മറ്റനേകം വികസ്വര വിപണികളിലേതിനേക്കാളും ശക്തമായതും വികസിത സമ്പദ്ഘടനകളിലേതിനേക്കാളും ദുർബലവുമായിരുന്നു. വിശേഷിച്ചും അവ നികുതി വരുമാന ത്തിലെ കുറവ് വഴിയാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. സർക്കാർ വ്യയം വർധിപ്പിക്കാനുള്ള സ്വാഭാവിക കഴിവ് അവയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് വിവേചനാധികാ രമുള്ള ധനകാര്യനയങ്ങൾ സുപ്രധാനമായിതീർന്നു. എന്നാൽ വർഷങ്ങളായി പിന്തുടർന്നു പോരുന്ന, ഏറിയ കൂറും കാലചക്രപരമായ ധനകാര്യനയങ്ങൾ നയകാലയളവ് പരിമിതപ്പെടുത്തി. ഈ പശ്ചാത്തലത്തിൽ 2019-20 മുതൽ ധനകാര്യനയം കൗണ്ടർ സൈക്ലിക്കൽ പിന്തുണയ്ക്കായി ശ്രമിച്ചു. മുന്നോട്ടു പോകുമ്പോൾ, ഈ ധനകാര്യവർഷത്തിലെ അവശേഷിക്കുന്ന മാസങ്ങളിലെ സർക്കാർ വ്യയത്തിൽ നിന്നും ഒരളവിൽ വളർച്ചയ്ക്ക് പിന്തുണ ലഭിക്കാനിടയുണ്ട്. ബജറ്റിൽ നിന്നും വൻതോതിൽ വ്യയങ്ങൾ ഇക്കാലയളവിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. വൻതോതിലുള്ള വ്യാപാര മാന്ദ്യകാലത്ത് ധനകാര്യമൾട്ടിപ്ലയറുകൾ ഉയർന്നവ യായിരി ക്കുകയും, മുതൽമുടക്ക് മൾട്ടിപ്ലയറുകൾ വ്യക്തമായും റവന്യൂചെലവ് മൾട്ടിപ്ലയറുകളെക്കാൾ കൂടുതലായിരിക്കു കയും ചെയ്യും. ഒക്ടോബറിലും നവംബറിലും അധിക ഉത്തേജനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച, വളർച്ചയെ ലക്ഷ്യ മാക്കിയുള്ള നിക്ഷേപ നടപടികൾ വളർച്ചയ്ക്കായുള്ള നാണ്യനയത്തിന്റെ പിന്തുണയ്ക്ക് പരിപൂരകമായി തീരാൻ സാധ്യതയുണ്ട്. 52. നാണ്യനയം ഇത്രയുംനാൾ വളർച്ചയ്ക്കായി ഇരുവശത്തും കൊളുത്തുള്ള ഒരു നാട നൽകിയെങ്കിലും വലിച്ചുനീട്ടാനുളള അതിന്റെ ശക്തി ആശ്രയിച്ചിരിക്കുന്നത് വരുംകാലത്തിൽ വിലക്കയറ്റം എങ്ങനെ ഉരുത്തിരിഞ്ഞു വരുമെന്നതിനെ യത്രെ. വിലക്കയറ്റത്തിന്റെ പ്രകൃതം ഇപ്പോഴും മുഖ്യമായും വിതരണവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നാൽ ചെലവ് വർധന മൂലമുണ്ടാകുന്ന വിലക്കയറ്റത്തിന്റെ ചില ഘടകങ്ങൾ കൂടിചേരുമ്പോൾ അതിന് കൂടുതലായി ഒരു പ്രോത്സാഹനം ലഭിക്കുന്നു - അടുത്തകാലത്ത് ഗ്രാമീണ മേഖലയിലുണ്ടായ കൂലി വർധന കാരണമായി ഉണ്ടായ വിലക്കയറ്റത്തിൽ നിന്നും ഒരു പ്രതികരണമുണ്ടാകുമെങ്കിൽ. ചെലവ് വർധന മൂലമുണ്ടാകുന്ന വിലക്കയറ്റം ഭക്ഷ്യ - ഊർജ്ജ, പ്രത്യേകിച്ചും ക്രൂഡ് ഓയിൽ വിലകൾ പോലുള്ള ഘടകങ്ങളിൽ നിന്നും ഉയർന്ന പ്രത്യക്ഷ നികുതികളിൽ നിന്നും ഉദ്ഭവിക്കുമ്പോൾ പോലും ധനപരമായ ഉൾക്കൊ ള്ളൽ വിശാലവും സുസ്ഥിരവുമാണെങ്കിൽ തൊഴിലില്ലാ യ്മയുടെ സ്വാഭാവികനിരക്കിനും താഴെ നിന്നായിരിക്കും ആരംഭിക്കുക. 1973 ലെ എണ്ണ പ്രതിസന്ധിയെ തുടർന്നുണ്ടായ വമ്പിച്ച വിലകയറ്റം ഈ അപകടസാധ്യതകൾക്ക് തെളിവാണ്. ഇക്കാര്യം നാം ഓർക്കേണ്ടതുണ്ട്. അടുത്തകാലത്ത് ഫിലിപ്പ്സ് വക്രരേഖയുടെ വളവ് നിവർന്നത് ഭക്ഷ്യ- ഊർജ ഇതരവില ക്കയറ്റവും ഉത്പന്നവും തമ്മിലുള്ള പരസ്പരബന്ധം കുറച്ചി ട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിൽ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഡിമാന്റ് നിരന്തരം ഉയർന്നത് ഇന്ത്യയിൽ വിലക്കയറ്റത്തിന്റെ പുനരുത്ഥാനത്തി നിടയാ ക്കി. ഈ അപകട സാധ്യതകൾ ഈ ഘട്ടത്തിൽ ആസന്നമല്ല. 2020 ഫെബ്രുവരിയിലെ നാണ്യനയത്തിനു ശേഷം ഏകദേശം 12.7. ട്രില്ല്യൺ രൂപയുടെ പണലഭ്യതാ നടപടികൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണ ലഭ്യതയുടെ ഗണ്യമായ ഒരു ഭാഗം കേന്ദ്രബാങ്ക് ജാലകത്തിൽ മാറ്റിവച്ചിരിക്കുകയാണ്. ഇക്കാര ണത്താൽ അതിന് ഇത് വരെ വിലക്കയറ്റത്തിൻമേൽ ഒരു പ്രതികൂല സ്വാധീനം ഉണ്ടായിട്ടില്ല. പലിശനിരക്ക്, വായ്പ എന്നിവയിലൂടെയും സാമ്പത്തിക ആഘാതങ്ങൾ ആഗിരണം ചെയ്യുന്ന മാർഗങ്ങളിലൂടെയും അത് വായ്പ അവാസ്തവിക ജിഡിപിയുടെ യാത്ര കുത്തനെ കുറയുന്നത് തടഞ്ഞു. വാണിജ്യ മേഖലയിലേക്കുള്ള ധനവിഭവങ്ങളുടെ മൊത്തം പ്രവാഹം ഏതാണ്ട് കഴിഞ്ഞ വർഷത്തേതിന്റെയത്ര നിരപ്പിൽ നിർത്താനും ഇത് സഹായിച്ചു. ധനകാര്യേതര കമ്പനികൾ 2020 ഏപ്രിൽ ഒക്ടോബർ കാലഘട്ടത്തിൽ പുറപ്പെടുവിച്ച ബോണ്ടുകളുടെ സഹായത്തോടെയായിരുന്നു ഇത്. മുൻവർഷത്തെ ഈ കാലയളവിലേതിനേക്കാളും 58 ശതമാനം ഉയർന്ന തുകയ്ക്കുള്ള ബോണ്ടുകളാണ് ഇപ്രകാരം പുറപ്പെടുവിച്ചത്. അങ്ങനെ ഈ വൻതോതിലുള്ള പണലഭ്യത ഒന്നാംപാദത്തിൽ വിപണികൾ തകർന്നടിയുന്നത് തടയുന്ന തിൽ ഒരു വളരെ പ്രധാനപ്പെട്ട പങ്ക് നിർവഹിച്ചു. 53. ഈ വർഷം ഇതുവരേയ്ക്കും പണലഭ്യതയിലെ വർധന ന്യായമായ അളവിലായിരുന്നു. വളർച്ചയ്ക്ക് നേരിട്ട ആഘാത ത്തെ അത് ഉൾക്കൊണ്ടിരിക്കുന്നു. ഒന്നാം പാദത്തിൽ പണ ത്തിനായുള്ള ഡിമാന്റ് കുതിച്ചുയരുമെന്നു കണ്ട് അത് പണത്തിന്റെ ഗമനത്തിൽ വന്ന കുത്തനെയുള്ള വീഴ്ചയെ സാരമായി പരിഹരിക്കുകയും ചെയ്തിരിക്കുന്നു. എന്നുവരി കിലും മുന്നോട്ടു പോകുമ്പോൾ, സാമ്പത്തിക പ്രവർത്തന ങ്ങളുടെ വികാസം വേരുറപ്പിക്കുമ്പോൾ നയങ്ങളുടെ ഉൾ വിസ്താരം വർധിപ്പിക്കേണ്ടത് അത്യന്താ പേക്ഷിതമായി തീരും. എന്റെ വിലയിരുത്തലിൽ ഉത്പന്നത്തിലെ അന്തരം 2021-22 ന്റെ രണ്ടാംപകുതിയോടെ മാത്രമേ നികത്താൻ കഴിയൂ എന്നിരിക്കെ നാണ്യനയം സാധാരണനിലയിലാ ക്കാൻ സമയമുണ്ട്. മഹാമാരിയുടെ ആഘാതം ഉത്പാദന ത്തിൽ ഭീമമായ ഒരു കുറവ് സൃഷ്ടിച്ചിട്ടുണ്ട്. ഭക്ഷ്യ ഊർജേതര വിലക്കയറ്റത്തിന് ഉയർന്ന പ്രധാന്യം നൽകി മൊത്തം വിലക്കയറ്റത്തിനും ഉത്പാദനത്തിലെ അന്തര ത്തിനും കുറഞ്ഞ പ്രധാന്യം നൽകിയാൽപോലും പോളിസി നിരക്കുകൾ ഉയർത്തേണ്ടുന്നത് ആവശ്യമായിതീരും മുൻപ് ഇവ രണ്ടും ഉദ്ദേശിക്കപ്പെട്ട പാതയിലെത്തിച്ചേരാൻ സമയ മുണ്ട്. ഇതിന് കാരണം മഹാമാരിയുടെ ആഘാതം ഉത്പാദന രംഗത്ത് ഭീമമായ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നത് തന്നെ. ഈ വിടവ് പ്രതീക്ഷിക്കുന്നതിനേക്കാളും വേഗത്തിൽ നികത്തപ്പെടുകയാണെങ്കിൽ ഉപഭോക്ത്യ വില സൂചിക വിലക്കയറ്റം കുതിച്ചുയരും. വിതരണരംഗത്തെ ആഘാത ങ്ങൾ വിലക്കയറ്റത്തിന്റെ സാമാന്യവൽക്കരണ ത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ നാണ്യനയ ത്തിന് അനുയോജ്യമായി പ്രതികരിക്കേണ്ടതായി വരും. ഇക്കാര്യം വിശദീകരിക്കാനാണ് ഞാൻ യത്നിക്കുന്നത്. എന്തുകൊണ്ടെന്നാൽ ഇണക്കമുളള ഒരു നാണ്യനയത്തെ ചിലർ വിലക്കയറ്റം നേരിടുന്നതിന്റെ അന്ത്യമായി തെറ്റിച്ചു വായിക്കുകയാണ്. സമ്പൂർണമായും മറിച്ച്, നിലവിലെ നയങ്ങൾ വിലക്കയറ്റം നേരിടുന്നതിനുള്ള വഴങ്ങുന്ന നയവുമായി പൊരുത്തത്തിലാണ് നാണ്യനയം. വിലക്കയറ്റ ത്തിന്റെ മുഖ്യഘടകങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേ ണ്ടുന്നതെന്നതിന് അനുഭവസിദ്ധമായ ദൃഢമായ കണക്കുക്കൂ ട്ടലുകളുമുണ്ട്. സമ്പദ്ഘടനയെ നാണയപ്പെരുപ്പത്തിൽ നിന്നും സംരക്ഷിക്കുന്നതിലും വിലക്കയറ്റ പ്രതീക്ഷകളെ താഴ്ത്തുന്നതിലും നാണ്യ നയത്തിന്റെ ചട്ടക്കൂട് തന്നെ സുവ്യക്തമായ നേട്ടങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. 54. വിലകയറ്റം നേരിടാനുള്ള തന്ത്രത്തിനായുള്ള നാണ്യനയ ത്തിന് സാമ്പത്തിക വിശകലനത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആവശ്യമാണ്. പണലഭ്യത, വായ്പ, മോണിട്ടറി അഗ്രിഗേറ്റ് എന്നിവ ഈ സന്ദർഭത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഹൃസ്വകാല പലിശകൾ പ്രവർത്തന പരമായ പോളിസി നിരക്കിലും താഴുമ്പോൾ ദുർബലമാകാ നിടയുള്ള സ്ഥൂലധനകാര്യ സുസ്ഥിരതയെ ശ്രദ്ധിച്ചു കൊണ്ടു വേണം ഇത് ചെയ്യാൻ. ഇത് പ്രതികൂലമായ വാസ്തവിക നിരക്കുകൾ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയ്ക്ക് കാരണമാ കുന്നുണ്ടെങ്കിൽ അത് സമ്പാദ്യങ്ങളെ പ്രതികൂലമായി ബാധിക്കാനും ധനകാര്യ ആസ്തി വിലകൾ പിശകായി ഇടാനും അമിതമായ സമ്മർദ്ദങ്ങളെ പ്രോത്സാഹിപ്പിക്കാനുമിടയാ യേക്കാം. അങ്ങനെയാവുമ്പോൾ വിലകയറ്റത്തെ വരുതിയി ലാക്കാനുള്ള ഇണക്കമുള്ള ചട്ടകൂടിനും പുറമേ ധനകാര്യ വ്യവസ്ഥയെ സുസ്ഥിര മാക്കുന്ന മറ്റ് നയങ്ങളും ഈ അടുത്ത മാസങ്ങളിലുണ്ടായ മൂല്യധനപ്രവാഹങ്ങളുടെ തരംഗം കണ ക്കിലെടുത്തു കൊണ്ടുള്ള സ്റ്റെറിലൈസേഷൻ ഉപകര ണങ്ങളെ ശക്തമാക്കുന്ന നടപടിയും നേരത്തേ പറഞ്ഞ അപകട സാധ്യതകളെ ലഘൂകരിക്കാൻ ആവശ്യമായി വന്നേക്കാം. 55. വളർച്ചയെയും വിലക്കയറ്റത്തെയും സംബന്ധിക്കുന്ന കണ ക്കുകൂട്ടലുകളെയും മുകളിൽ വിവരിച്ചു പറഞ്ഞ മറ്റ് പരിഗണനകളെയും കണക്കിലെടുത്ത് പോളിസി റിപ്പോ നിരക്ക് ലിക്വിഡിറ്റി അഡ്ജസ്റ്റമെന്റ് ഫസിലിറ്റി (എൽഎ എഫ്) പ്രകാരം 4 ശതമാനമെന്നത് മാറ്റമില്ലാതെ തുടരുന്നതിനായി ഞാൻ വോട്ട് രേഖപ്പെടുത്തുന്നു. ഇപ്പോഴത്തെ പൊരുത്തമുള്ള നിലപാടും അതോടൊപ്പമുള്ള ഭാവി മാർഗ നിർദ്ദേശങ്ങളും നിലനിർത്തുന്നതിനും കൂടി ഞാൻ വോട്ട് ചെയ്യുന്നു. ഡോ. മൈക്കേൽ ദേബബ്രത പത്ര നടത്തിയ പ്രസ്താവന 56. ഈ ഘട്ടത്തിൽ പോളിസി നിരക്കിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരാനും 2020 ഒക്ടോബറിലെ പ്രമേയത്തിൽ വ്യക്തമാക്കപ്പെട്ടതിൻ പ്രകാരമുള്ള പൊരുത്തമുള്ള നിലപാട് നിലനിർത്താനുമായി ഞാൻ വോട്ട് ചെയ്യുന്നു. ആവശ്യമു ള്ളിടത്തോളം കാലം - കുറഞ്ഞപക്ഷം നടപ്പുധനകാര്യ വർഷത്തേക്കും തുടർന്ന് അടുത്ത ധനകാര്യവർഷത്തേക്കും - വിലക്കയറ്റ നിർദ്ദിഷ്ട പരിധിക്കുള്ളിൽ തുടരുന്നുവെന്നത് ഉറപ്പാക്കി സ്ഥിരമായ ഒരടിസ്ഥാനത്തിൽ വളർച്ച പുനരു ജ്ജീവിപ്പിക്കാനും കോവിഡ് 19 ന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും വേണ്ടി ഞാൻ വോട്ട് ചെയ്യുന്നു. 57. കോവിഡ്-19 വ്യാപനം മുതൽക്ക് വളർച്ചയുമായി ബന്ധപ്പെട്ട വിലക്കയറ്റത്തിന് മോണിട്ടറി പോളിസി കമ്മിറ്റി (എംപിസി) നൽകിയ മുൻതൂക്കം നേട്ടങ്ങൾ കൊയ്യുന്നുവെന്നാണ് കാണുന്നത്. 2020-21 ലെ രണ്ടാംപാദത്തിൽ സമ്പദ്ഘടനയിൽ പ്രതീക്ഷിച്ചിരുന്നതിനേക്കാളും ആഴംകുറഞ്ഞ ഒരു സങ്കോചം; ഇതുവരേയ്ക്കും മൂന്നാംപാദത്തിൽ ലഭ്യമാകുന്ന വിവരങ്ങൾക്ക് ബലമേകികൊണ്ട് ഒരു ബെവറിഡ്ജ് നെൽസൺ മാതൃകയിലുള്ള വാസ്തവിക ജിഡിപി (കാലികമായി പൊരുത്തപ്പെട്ട)യിലെ വിഘടനം സൂചിപ്പിക്കു ന്നത് പുനഃപ്രാപ്തി ദശയുടെ തോളത്ത് സമ്പദ്ഘടന ഉയർന്നു നിൽക്കുന്നുവെന്നത്രേ. കയററുമതി കളെയും സ്വകാര്യ ഉപഭോഗത്തെയും പിന്തുടർന്ന് വരുന്ന മുതൽമുടക്കുകൾ ഡിമാന്റ് തിരിച്ചുകൊണ്ടു വരാനുള്ള ശക്തികളായി തീർന്നിരിക്കുന്നു. സർക്കാർ ചെലവഴിക്കുന്ന പണത്തിന്റെ അളവിൽ വന്ന കുറവിനെ ഇത് മറികടന്നിരിക്കുന്നു. ഇപ്പോൾ ദൃശ്യമാകുന്ന പ്രവണതകളനുസരിച്ച് സർക്കാർ ചെലവ ഴിക്കുന്ന പണവും കയറ്റുമതിയും സ്ഥിരതയോടെ നിൽക്കുക യാണ്. എന്നാൽ സ്വകാര്യ ഉപഭോഗവും മുതൽ മുടക്കും ഒരു കീഴോട്ടുള്ള സഞ്ചാരപഥത്തിലാണ്. 58. മോണിട്ടറി അഗ്രഗേറ്റുകളിൽ ഉൾക്കൊണ്ടിരിക്കുന്ന മൊത്തം ഡിമാന്റിന്റെ തൊട്ടടുത്ത സൂചനകളെ - കാലികമായി ക്രമീകരിക്കപ്പട്ടതും 5 വർഷത്തെ വാർഷിക ശരാശരിയാൽ മിനുസമാക്കപ്പെടുകയും ചെയ്ത - സംബന്ധിച്ചാണെങ്കിൽ പ്രചാരണത്തിലുള്ള പണം ഇപ്പോഴും മാന്ദ്യത്തിനു ശേഷമുള്ള ക്ഷിപ്രമുന്നേറ്റത്തിലും, കരുതൽ പണത്തെ വഴിതെളിച്ചു വിടുകയും ചെയ്യുന്ന സ്ഥിതിയിലാണ്. എന്നാൽ വൻതോ തിലുള്ള നിക്ഷേപങ്ങളും ബാങ്ക് വായ്പയും പണലഭ്യതയും 2010 ൽ ആരംഭിച്ച ഒരു ദീർഘകാല പതനത്തിൽ നിന്നും സ്ഥിരതയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. വാസ്തവ ത്തിൽ ഒരു ധനകാര്യ വർഷാടിസ്ഥാനത്തിൽ വായ്പാ വളർച്ച ഇതാദ്യമായി 2020-21 നവംബറിൽ അനുകൂലാവസ്ഥയിലായി തീർന്നു. 59. ലഭ്യതയുടെ ഭാഗത്ത് മാനുഫാക്ചറിംങ്, നിർമ്മാണം, വ്യാപാരസേവനങ്ങൾ എന്നിവ ഉയരത്തിലേക്കാണ് പോകുന്ന ത്. ബിസിനസുപരമായ ശുഭാപ്തി വിശ്വാസം ഓർഡർ ബുക്കുകളിലെ ഉൻമേഷത്തിലും നിർമ്മാണ-സേവന സ്ഥാപ നങ്ങളുടെ ഉയരുന്ന ഉത്പാദനശേഷി ഉപയോഗത്തിലും പ്രതിഫലിക്കുന്നുണ്ട്. 60. വളർച്ചയ്ക്ക് ആക്കം വർദ്ധിച്ചതോടെ വിലക്കയറ്റ സമ്മർദ്ദ ങ്ങളെ നിരീക്ഷിക്കുവാനായി എംപിസിയിലുള്ള ജാലകം മുൻപത്തേതിനേക്കാളും വിസ്താരം കുറഞ്ഞതായിരിക്കുക യാണ്. മൊത്തവിലസൂചിക വിലക്കയറ്റവും ഉപഭോക്ത്യവില സൂചിക വിലക്കയറ്റവും തമ്മിൽ 2020 ഒക്ടോബറിലു ണ്ടായിരുന്ന 6.1 ശതമാന വിടവ് ചരിത്രരേഖ പരിശോധിക്കു മ്പോൾ ഉയർന്നതാണ്. 2015നും 2019 നും ഇടയ്ക്ക് ശരാശരി 3 ശതമാനവും കോവിഡ് വ്യാപനം ആരംഭിക്കുന്നതിനു മുൻപ് 2020 ഫെബ്രുവരിയിൽ 4.3 ശതമാനവുമായിരുന്നു ഇത്. ഈ വിചലനത്തിലെ പകുതിയിലേറെയുടെയും കാരണം ചില്ലറ വിൽപ്പന ക്കാരുടെ ഭക്ഷ്യവിലകളിലെ ലാഭവും കോവിഡ് അനന്തര കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മദ്യങ്ങളുടെയും നികുതിയിൽ കുത്തനെയുണ്ടായ വർദ്ധന വും വ്യാപാര ഇതര സേവനങ്ങളായ ആരോഗ്യപരിപാലനം, ഗതാഗതം, വ്യക്തിഗത സേവനങ്ങൾ എന്നിവയുടെ ഉയർന്ന വിലകളുമാണ്. അസംസ്കൃതവസ്തുക്കളുടെ വിലയിടിവ് വിടവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. സാനിറ്റെസേഷൻ, സാമൂഹിക അകലം പാലിക്കൽ, ബിസിനസ് നടത്തി ക്കൊണ്ടു പോകൽ എന്നിവയ്ക്ക് വേണ്ടി വരുന്ന ചെലവുകൾ ചരക്ക് സേവനങ്ങളുടെ വിലകൾ വർദ്ധിപ്പിക്കുകയും മൊത്ത വില സൂചിക വിലക്കയറ്റം, ഉപഭോക്ത്യ സൂചിക വിലക്കയറ്റം എന്നിവ തമ്മിലുള്ള അന്തരത്തിനു ഇടയാക്കുകയും ചെയ്തിരിക്കുന്നു. 61. ഉയർന്ന വിലക്കയറ്റം വന്നെത്തിയിരിക്കുന്നു. ഒരു പക്ഷേ, അത് തുടർന്നേക്കാം. ചെറുകിടക്കാർ അവർക്ക് നഷ്ടമായ വരുമാനം വീണ്ടെടുക്കാൻ യത്നിക്കുമ്പോൾ അന്തരങ്ങൾ അടുത്തകാലത്ത് കുറയാൻ ഇടയില്ല. ഇതിനിടെ നഷ്ടമായ വരുമാനം തിരിച്ചുപിടിക്കാൻ കുടുംബങ്ങൾ അവ നൽകുന്ന സേവനങ്ങളുടെ വിതരണ വില ഉയർത്തിയേക്കാം. ഡിമാന്റ് തിരിച്ചുവരികയും അതിന് അഭിവൃദ്ധിപ്പെടുന്ന ബിസിനസ് ഉപഭോക്ത്യ പ്രതീക്ഷകൾ പിൻബലമേകുകയും ചെയ്യുമ്പോൾ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന ഉൽപ്പന്ന വില യിൽ പ്രകടമാകുകയും ലാഭനിരക്കുകൾ നിലനിർത്തുകയും ചെയ്യും. വില നിലവാരത്തെക്കുറിച്ച് സർവ്വേ നടത്തിയ നിർമ്മാണ കമ്പനികളുടെ പ്രതീക്ഷകളിലും ഉപഭോക്താ ക്കളുടെ ഇടയിലെ വിട്ടുമാറാത്ത അശുഭാപ്തി വിശ്വാസത്തി ലും കൂടി ഇത് പ്രതിഫലിക്കുന്നുണ്ട്. 62. സാമ്പത്തിക പ്രവർത്തനം പുനഃപ്രാപ്തിയുടെ പാതയിലാണ്. എന്നാൽ ശങ്കിച്ചും ഏകതയില്ലാതെയുമാണ് അത്. സുസ്ഥിര മായ ഒരു വികസന സഞ്ചാരപഥത്തിലെത്തുന്നതു വരേയ്ക്കും തുടർച്ചയായ നയപിന്തുണയുടെ ആവശ്യകത യാണ് ഇവിടെ പ്രകടമാകുന്നത്. അതേ സമയം തന്നെ വിലക്കയറ്റ ഫലങ്ങളെ തീരുമാനിക്കുന്ന ശക്തികളുടെ സംഗമത്തെയും അവയുടെ നിരന്തരമായ നിലനിൽപ്പി നെയും തന്നെ തടയാത്ത പക്ഷം അവ വളർച്ചയ്ക്ക് വിഘാത മാകും. ഇത്തരം ഉയർന്ന അനിശ്ചിതത്വത്തിന്റെ നടുവിൽ എംപിസിക്ക് വിലക്കയറ്റ സമർദ്ദങ്ങളെ നിരീക്ഷിക്കാനാ യുള്ള അതിന്റെ ജാലകത്തെക്കുറിച്ചുള്ള സന്ദിഗ്ദ്ധാവസ്ഥ അതിന്റെ കഴിഞ്ഞ യോഗസമയത്തേതിനേക്കാളും കൂടുത ൽ രൂക്ഷമായി തീർന്നിരിക്കുന്നു. ശ്രീ ശക്തികാന്ത ദാസ് നടത്തിയ പ്രസ്താവന 63. ഒക്ടോബർ പോളിസിയുടെ സമയത്ത് പ്രതീക്ഷിച്ചിരുന്ന തിനേക്കാളും വേഗത്തിൽ പുനഃപ്രാപ്തി കൈവരിച്ചു കൊണ്ടി രിക്കുകയാണെന്നത് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കൂടുതൽ വ്യക്തമായിത്തീർന്നിരിക്കുകയാണ്. എങ്കിൽ കൂടിയും ആകമാന പ്രവർത്തനം ഇപ്പോഴും ഒരു വർഷം മുൻപുള്ള നിലവാരത്തിലും താഴെയാണെന്നതും കൂടി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിനിടയിൽ വിലക്കയറ്റ സമ്മർ ദ്ദങ്ങൾ മോണിട്ടറി പോളിസിക്ക് വെല്ലുവിളികളുയർത്തി കൊണ്ട് നിർബാധം തുടരുകയുമാണ്. 64. 2020-21 ന്റെ രണ്ടാംപാദത്തിൽ ജിഡിപിയിലുണ്ടായ സങ്കോചം 2020 ഒക്ടോബർ പോളിസിയുടെ സമയത്ത് കണക്കാക്കപ്പെടിരുന്നതിനേക്കാളം കുറവായി പരിണമിച്ചു. 2020-21 ന്റെ മൂന്നാംപാദത്തിൽ നാളിതുവരേയ്ക്കും അതി ശീഘ്രതയുള്ള അനേകം സൂചകങ്ങൾ വ്യഞ്ജിപ്പിക്കുന്നതും സാമ്പത്തിക പുനഃപ്രാപ്തിയുടെ ആക്കം തുടർന്നും ശക്തി പ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്രെ. അനുയോജ്യമായ മണ്ണും മെച്ചപ്പെട്ട ജലസംഭരണി അവസ്ഥകളും കാരണമായി റാബി വിത യ്ക്കൽ നന്നായി പുരോഗമിക്കുന്നതിനാൽ ഗ്രാമീണ മേഖല യിലുണ്ടായ ഡിമാന്റ്, വളർച്ചയ്ക്കുള്ള മുഖ്യ ഉത്തേജനമായി തുടരുന്നു. നഗരങ്ങളിൽ ഉണ്ടാകുന്ന ഡിമാന്റും ഒരു അനുകൂല മാറ്റത്തിന്റെ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. നഗര പ്രദേശങ്ങൾക്കായുള്ള റിസർവ് ബാങ്കിന്റെ ഉപഭോക്ത്യ വിശ്വാസ സർവേയിൽ 2020 സെപ്തംബറിലെ അതിന്റെ അവസ്ഥയിൽ നിന്നും നവംബർ 2020 ൽ ഒരു നേരിയ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നു. കഴിയുംവേഗം കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന ശുഭ പ്രതീക്ഷയും സാമ്പത്തിക ഭാവങ്ങളെ ഉത്തേജിപ്പി ച്ചിരിക്കുകയാണ്. 65. എന്റെ വിലയിരുത്തൽ പ്രകാരം കൂടുതൽ മേഖലകളിൽ പുരോഗതി പ്രദർശിപ്പിച്ചുകൊണ്ട് പുനഃപ്രാപ്തി ബഹുവേഗത യിൽ ഉയർന്ന നിലയിലാണ്. എങ്കിൽകൂടിയും പുരോഗതി ഇതുവരെയും സ്ഥിരവും നിരന്തരവുമായി തീർന്നിട്ടില്ല. ഒക്ടോബറിൽ യാത്രാവാഹനങ്ങളുടെയും മോട്ടോർ സൈക്കിളു കളുടെയും വിൽപ്പനയിലും റെയിൽവേ ചരക്കു നീക്കത്തിലും വിദ്യൂച്ഛക്തി ഉപഭോഗത്തിലും ഒരു ഇരട്ട അക്ക വളർച്ചയുണ്ടായി. റിസർവ് ബാങ്കിന്റെ വ്യാവസായിക അവലോകന സർവ്വേ പ്രകാരം നിർമ്മാണ മേഖലയിലെ ഡിമാന്റ് അവസ്ഥകൾ 2020-21 ന്റെ രണ്ടാംപാദത്തിലേ തിനേക്കാൾ 2020-21 ന്റെ മൂന്നാംപാദത്തിൽ ശ്രദ്ധേയമായി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ലോക്ഡൗണുകളിൽ വരുത്തിയ ഇളവുകളും ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചതുമാണ് ഇതിനുകാരണം. ഓർഡർ ബുക്കുകൾ, ഇൻവെന്ററികൾ, ഉത്പാദനശേഷി വിനിയോഗം എന്നിവയെ കുറിച്ചു നടത്തിയ സർവേയിൽ സൂചിപ്പിക്കപ്പെടുന്നത് നിർമ്മാണമേഖലയിൽ ഉത്പാദനശേഷി വിനിയോഗം മെച്ചപ്പെടുകയാണെന്നും ദീർഘകാല ശരാശരിയേക്കാൾ ഇപ്പോഴാണെങ്കിൽ കൂടിയും അത് 2020-21 ന്റെ ഒന്നാം പാദത്തിലെ 47.3 ശതമാനത്തിൽ നിന്നും 2020-21 ന്റെ രണ്ടാംപാദമായപ്പോഴേക്കും 61.7 ശതമാനമായി ഉയർന്നു വെന്നുമത്രെ. പത്ത് മേഖലകളിലും കൂടി ഉത്പാദനബന്ധിത ഇൻസെന്റീവ് പദ്ധതി വ്യാപിപ്പിക്കുന്നതോടെ നിർമ്മാണ വും കയറ്റുമതികളും അഭിവൃദ്ധിപ്പെടുമെന്നാണ് പ്രതീക്ഷി ക്കുന്നത്. 66. പോളിസി നിരക്ക് പ്രവർത്തനങ്ങളുടെ പ്രസരണം തീവ്രവും ത്വരിതഗതിയിലുമാണെങ്കിലും സമ്പദ്ഘടനയിലെ മുതൽ മുടക്കിനായുള്ള ഡിമാന്റ് ഇനിയും ഊക്ക് ആർജ്ജി ക്കേണ്ടതുണ്ട്. കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നുള്ള ലാഭം ഗണ്യമായി കുറഞ്ഞിരിക്കുന്നു. മുതൽമുടക്കുമായി ബന്ധ പ്പെട്ട സൂചകങ്ങളിൽ ചിലതായ ഇറക്കുമതികൾ, മൂല്യധനവ സ്തുക്കളുടെ ഉത്പാദനം, സിമന്റിന്റെയും ഉരുക്കിന്റെയും ഉപഭോഗം എന്നിവ ഒക്ടോബർ മാസത്തിൽ അനുവർ ത്തനമായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. കോർപ്പറേറ്റ് ആദായ ങ്ങൾ 2020-21ന്റെ രണ്ടാംപാദത്തിൽ ഡിമാന്റ് അവസ്ഥ കളിലും പുനഃപ്രാപ്തിയുടെ ചില സൂചനകൾ നൽകിയിട്ടുണ്ട്. ചെലവിൽ മിച്ചം പിടിച്ചതോടെ ലാഭത്തിലെ വ്യത്യാസം കൂടിയിരിക്കുന്നു. ഇന്ററസ്റ്റ് കവറേജ് റേഷ്യോയിലൂടെ അളക്കപ്പെടുന്ന വായ്പകളുടെ പലിശ അടയ്ക്കാനുള്ള നിർമാണ കമ്പനികളുടെ ശേഷി 2020-21 ന്റെ രണ്ടാംപാദ ത്തിൽ ലാഭം ഉയർന്നതോടെ മെച്ചപ്പെട്ടിട്ടുണ്ട്. സ്ഥാവര ആസ്തികളിൽമേലുള്ള മുതൽ മുടക്ക് സ്തബ്ധാവസ്ഥയിലാണ്. കോവിഡ് വക്രരേഖ നിരപ്പായി ത്തീരുന്നതോടെയും വാക്സിനുകൾ ലഭ്യമാകുന്നതോടെയും സ്ഥിതിഗതികൾ സാധാര ണനിലയിലാകുമ്പോൾ വർദ്ധിച്ച ധനശേഖരവും കുറഞ്ഞ ഈടുവയ്പും ഉയരുന്ന ലാഭക്ഷമതയും സൂചിപ്പിക്കുന്നത് മുതൽമുടക്ക് പ്രവർത്തനം അതിവേഗം കുതിച്ചു ഉയരുമെന്നാണ്. 67. ഭക്ഷ്യേതര വായ്പാ വളർച്ച 2020 നവംബറിൽ ദ്രുതഗതി യിലാകുകയും ഇതാദ്യമായി 2020-21 ൽ ധനകാര്യവർഷാ ടിസ്ഥാനത്തിൽ ഒരു അനുകൂലപ്രവർത്തന വേദിയിലെത്തു കയും ചെയ്തിരിക്കുകയാണ്. ബാങ്കുകളിൽ നിന്നും ബാങ്കിങ് ഇതരസ്ഥാപനങ്ങളിൽ നിന്നും വാണിജ്യമേഖലയിലേക്ക് ഉണ്ടായ മൊത്ത വായ്പാപ്രവാഹം കഴിഞ്ഞ വർഷത്തെ സ്ഥിതിയോട് അടുത്തുകൊണ്ടി രിക്കുന്നു. അങ്ങനെ പുനഃപ്രാപ്തി പ്രക്രിയ സുസ്ഥിരമാക്കാനും ശക്തമാക്കാനും ആഭ്യന്തര ധനകാര്യ സാഹചര്യങ്ങളെ പ്രാപ്തമാക്കാനുളള അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. 2020 ഫെബ്രുവരി 6 മുതൽക്ക് റിസർവ് ബാങ്ക് 12.7 ലക്ഷം കോടി രൂപ (2019-20 ലെ നാമമാത്ര ജിഡിപിയുടെ 6.3 ശതമാനം) യ്ക്കുള്ള പണ ലഭ്യത പ്രഖ്യാപിച്ചിരിക്കുകയാണ്. വിപണിയിൽ വിശ്വാസം വളർത്തുന്നതിലും ധനകാര്യ സ്ഥിരത ശക്തിപ്പെടുത്തു ന്നതിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്ന വ്യത്യസ്ത പണ കൈകാര്യ കർത്തൃത്വ നടപടികളും പ്രോത്സാ ഹകരമായ വിപണി പ്രവർത്തനങ്ങളും പ്രതിഫലിപ്പി ച്ചുകൊണ്ട് വ്യത്യസ്ത വിപണി വിഭാഗങ്ങളിൽ നഷ്ടസാധ്യ തകൾ ചുരുങ്ങിയിരിക്കുന്നു. ഗവൺമെന്റ് സെക്യുറിറ്റികൾ, കോമേഴ്സിയൽ പേപ്പർ, 91 ദിവസ ട്രഷറി ബില്ലുകൾ, സർട്ടി ഫിക്കേറ്റ് ഓഫ് ഡെപ്പോസിറ്റ്, കോർപ്പറേറ്റ് ബോണ്ടുകൾ എന്നിവയിൽനിന്നുള്ള ആദായവും ഗണ്യമായി മയപ്പെ ട്ടിട്ടുണ്ട്. കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നുള്ള ആദായം കോവിഡ് പുർവതലങ്ങളിലേക്ക് ഇടിഞ്ഞിരിക്കുന്നു. 68. ഇതുവരെ പ്രഖ്യാപിക്കപ്പെട്ട ധനകാര്യ നടപടികൾ പ്രത്യക്ഷ മായി കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ക്രമാനു ഗതമായി വന്ന ഉപഭോഗം, പണലഭ്യത, മുതൽമുടക്ക് നടപടി കൾ എന്നിവയുടെ ഒരു സമീകൃത മിശ്രിതമാണ്. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് (പിഎംജികെപി) യിൽ നിന്നും ആത്മനിർഭർ 1.0 പ്രകാരമുള്ള പണലഭ്യതാ പിന്തുണ യിലേക്കും ആത്മനിർഭർ 2.0 3.0 എന്നിവ പ്രകാരമുളള മുതൽമുടക്ക് വ്യയത്തിലേക്കുള്ള ഉൾവിസ്താരത്തോടുകൂടിയ ദൃഷ്ടി കേന്ദ്രത്തിന്റെ ഗതിമാറ്റം വ്യക്തമായി ദൃശ്യമാണ്. സാമാന്യമായി പറഞ്ഞാൽ സർക്കാർ പ്രഖ്യാപിച്ച ഉൾവിസ്താര മുള്ള ഉത്തേജനങ്ങൾ ബഹുവിധമാർഗങ്ങളിലൂടെ - സ്വകാര്യ ഉപഭോഗം, സ്ഥിരമായ മൂല്യധന രൂപീകരണം പ്രദാന ത്തിന്റെ ഭാഗത്തുനിന്നുള്ള തള്ളൽ- സമ്പദ്ഘടനയിലേക്ക് പ്രവഹിക്കാൻ സാധ്യതയുണ്ട്. ധനകാര്യവർഷത്തിന്റെ അവശേഷിക്കുന്ന ഭാഗത്തിൽ സർക്കാർ വ്യയത്തിലെ വർധന വളർച്ചയ്ക്കായി കൂടുതൽ പ്രചോദനമേകും. മൂലധനം ചെലവഴിക്കുന്നതിനായുള്ള വിപുലമായ മൾട്ടി പ്ലയറുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ങ്ങളുടെ ചെലവിടലുകളിൽ അടുത്തകാലത്ത് വരുത്തിയ കുറയ്ക്കലുകൾ അസ്ഥിരപ്പെടുത്തേണ്ടു ന്നതിന്റെ ആവശ്യ മുണ്ട്. കേന്ദ്രസംസ്ഥാന മൂലധന ചെലവുകൾക്കായി ശക്ത മായ കാപെക്സ് മൾട്ടിപ്ലയറുകൾ പ്രവർത്തനം തുടങ്ങുന്ന തോടെ സ്വകാര്യ മുതൽമുടക്കുകൾ നിബിഡമാകും. ഇവയെ ല്ലാം ഒരു പുനരുത്ഥാനഘട്ടത്തിൽ നിർണ്ണായകമാണ്. എല്ലാം കണക്കിലെടുക്കുമ്പോൾ പുനഃപ്രാപ്തി 2020-21 ന്റെ മൂന്നും നാലും പാദങ്ങളിൽ കൂടുതൽ ഊക്ക് ആർജ്ജിക്കാൻ സാധ്യത യുണ്ട്. 69. വിലക്കയറ്റത്തിന്റെ രംഗത്ത് വിതരണ ഭാഗത്തെ തടസ്സങ്ങൾ, അന്താരാഷ്ട ചരക്കു വിലകളിലുണ്ടായ കുത്തനെയുള്ള വർദ്ധന, ചില്ലറ വ്യാപാരത്തിലെ ഉയർന്ന ലാഭങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിയ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന ഉയർന്ന നികുതികൾ എന്നീ ഉത്പാദന ചെലവ് കൂട്ടുന്ന ഘടകങ്ങളുടെ ഒരു സമ്മിശ്രണം വിലക്കയറ്റ പ്രതീക്ഷകളെ സംബന്ധിച്ച കണക്കുകൂട്ടലുകളെ സഹിഷ്ണു തയുടെ ഉയർന്ന പരിധിയ്ക്കും മുകളിലെത്തി ച്ചിരിക്കുന്നു. വില സമർദ്ദങ്ങളുടെ വ്യാപ്തിയുടെയും ആഴത്തിന്റെയും കാര്യത്തിൽ 2020 ഒക്ടോബറിലെ ഉപഭോക്ത്യ വില സൂചിക അതിശയിപ്പിച്ചിരിക്കുന്നു. 70. മുന്നോട്ട് നോക്കുമ്പോൾ വിതരണഭാഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശക്തമായ നടപടികളും ശൈത്യകാലത്ത് പച്ചക്കറികളുടെ വിലകളിലുണ്ടാകാവുന്ന മിതത്വവും വില ക്കയറ്റത്തെ ഇന്നത്തെ നിലയിൽ നിന്നും കുറെ മൃദുവാകുന്നതിന് ഇടയാക്കും. പ്രോട്ടീൻ അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെയും ഭക്ഷ്യയോഗ്യമായ എണ്ണകളുടെയും ഡിമാന്റ് ലഭ്യതയും തമ്മിൽ തുടരുന്ന പൊരുത്തക്കേടുകൾ വിതരണരംഗത്ത് സജീവമായ നടപടികൾ ആവശ്യമാണ് എന്നത് വ്യക്തമാക്കുന്നു. വിലക്കയറ്റത്തെ നിയന്ത്രിച്ചു നിർത്തുന്നതിനായി വിതരണരംഗത്ത് സ്വീകരിക്കേണ്ടുന്ന നടപടികളെക്കുറിച്ച് റിസർവ് ബാങ്ക് ബന്ധപ്പെട്ട അധികാരി കളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെട്ടിരിക്കുന്നു. സമൃദ്ധമായ ഒരു ഖരിഫ് വിളയെടുപ്പിനെയും അനുകൂലമായ റാബി കാലത്തെയും കുറിച്ചുള്ള പ്രതീക്ഷകളും ഭക്ഷ്യ ധാന്യവിലകളെ നിയന്ത്രണത്തിൽ നിർത്തേണ്ടതാണ്. കുടുംബങ്ങളുടെ വിലക്കയറ്റ പ്രതീക്ഷകളെക്കുറിച്ചുള്ള സർവ്വേ സൂചിപ്പിക്കുന്നത്, മൂന്നുമാസക്കാലം, ഒപ്പം ഒരു വർഷം മുമ്പിലുള്ള വിലക്കയറ്റ പ്രതീക്ഷകളിൽ മിതമായ ഒരു മൃദുവാകൽ ഉണ്ടാകുമെന്നാണ് - ഒരു മാസക്കാലത്തേ ക്കുള്ള വിലക്കയറ്റ പ്രതീക്ഷകൾ ഉയർന്ന തലങ്ങളിൽ തുടരുകതന്നെ ചെയ്യുമെങ്കിലും. 71. ആകെകൂടി, വിലക്കയറ്റം ഉയർന്ന നിരക്കുകളിൽ വിട്ടുമാറാ തെ നിൽക്കുന്നത് ഈ ഘട്ടത്തിൽ നാണ്യനയത്തെ പരുങ്ങ ലിലാക്കുന്നുണ്ട്. അതേസമയം തന്നെ പുനഃപ്രാപ്തി പുരോഗമി ക്കുന്നുണ്ടെങ്കിലും അതിനെ വിശാലാടിസ്ഥാനത്തിലു ള്ളതും സുസ്ഥിരവുമായതായി തീർക്കണമെങ്കിൽ വളർ ച്ചയെ പോഷിപ്പിക്കേണ്ടതിന്റെയും പിന്തുണക്കേണ്ടതിന്റെ യും തുടർച്ചയായ ആവശ്യം ഇപ്പോഴുമുണ്ട്. ആർബിഐയുടെ നാണ്യനയവും പണലഭ്യതനയവും കാലാവധിക്കുമുൻപേ പിൻവലിക്കുന്നത് നവജാത പുനഃപ്രാപ്തിക്കും വളർച്ചയ്ക്കും വിനാശകരമായിരിക്കാം. ആകമാനമുള്ള സ്ഥിതിവിശേഷം വളർച്ചയുടെയും വിലകയറ്റത്തിന്റെയും രംഗങ്ങളിൽ ശ്രദ്ധാ പൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്. ഗുണാഗുണങ്ങൾ പരിഗണിച്ച ശേഷം പോളിസി നിരക്ക് മാറ്റമില്ലാതെ തുടരുന്നതിന് ഞാൻ വോട്ട് രേഖപ്പെടുത്തുന്നു. ആവശ്യമായി വരുന്ന കാല ത്തോളം- ചുരുങ്ങിയ പക്ഷം നടപ്പു സാമ്പത്തിക വർഷ ത്തിലും- സമ്പദ്വ്യവസ്ഥയിൽ മേൽ കോവിഡ് 19 ഉളവാക്കി യിരിക്കുന്ന പ്രത്യാഘാതം ലഘൂകരിക്കാനും ഒരു സ്ഥിരമായ അടിസ്ഥാനത്തിൽ വിലക്കയറ്റം ഉദ്ദിഷ്ട പിരിധിക്കുള്ളിൽ ഒതുങ്ങി തുടരുന്നുവെന്നത് ഉറപ്പുവരുത്തിക്കൊണ്ടുള്ള ഇണക്കമുള്ള നിലപാട് തുടരാനും ഞാൻ പിന്തുണ നൽകുന്നു. വിലസ്ഥിരത നേരിടുന്ന എല്ലാ വെല്ലുവിളികളെയും പൊതുവായ സ്ഥൂല സാമ്പത്തിക ധനകാര്യ സ്ഥിരതയിൽ വന്നേക്കാവുന്ന കവിഞ്ഞൊഴുക്കുകളെയും ശ്രദ്ധാപൂർവം സൂക്ഷ്മമായി നാം നിരീക്ഷിക്കേണ്ടതുണ്ട്. നമ്മുടെ പണലഭ്യതാ പ്രവർത്തനങ്ങളും വഴി ആഭ്യന്തര സുസ്ഥിരത നേടുവാനായി ആഗോള കവിഞ്ഞൊഴുക്കുകളോട് റിസർവ് ബാങ്ക് തുടർന്നും പ്രതികരിക്കുന്നതായിരിക്കും. നമ്മുടെ സമ്പദ്വ്യവസ്ഥയിൽ പര്യാപ്തമായ പണലഭ്യത ഉണ്ടെന്നത് ഉറപ്പുവരുത്താനായി നമ്മുടെ കൈവശമുള്ള ഉപകരണങ്ങളെ ഉചിതമായ സമയത്ത് ഉപയോഗിക്കുന്നതായിരിക്കും. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2020-2021/804 |