<font face="mangal" size="3">ധനനയപ്രസ്താവന, 2020 – 21<br> മോണിറ്ററി പോളിസി കമ്മിറ& - ആർബിഐ - Reserve Bank of India
ധനനയപ്രസ്താവന, 2020 – 21
മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി.) യുടെ പ്രമേയം
2020 ആഗസ്റ്റ് 4 മുതൽ 6 വരെ
ആഗസ്റ്റ് 6, 2020 ധനനയപ്രസ്താവന, 2020 – 21 സമകാലികവും, ഇപ്പോൾ ഉരുത്തിരിഞ്ഞു വരുന്നതുമായ സ്ഥൂല സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (2020 ആഗസ്റ്റ് 6) ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി.) യുടെ യോഗം താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിരിക്കുന്നു.
അതിനനുസൃതമായി എൽഎ എഫ് അനുസരിച്ചുള്ള റിവേഴ്സ് റെപ്പോ നിരക്ക് 3.35 ശതമാനമായും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം എസ്എഫ്) നിരക്കും, ബാങ്ക് റേറ്റും 4.25 ശതമാനമായും മാറ്റമില്ലാതെ തുടരും.
വളർച്ചയെ സഹായിക്കുന്നതിനായി ഉപഭോക്തൃ വിലസൂചിക (സി.പി.ഐ) യനുസരിച്ചുള്ള വിലക്കയറ്റ നിരക്ക് 2 ശതമാനം +/- എന്ന രീതിയിൽ 4 ശതമാനമായി നിലനിറുത്തുക എന്ന മധ്യകാല ലക്ഷ്യം നേടുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. ഈ തീരുമാനമെടുക്കുന്നതിന് അടിസ്ഥാനമായി പരിഗണിച്ച, പ്രസ്താവനയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ താഴെ പറയുന്നവയാണ് വിലയിരുത്തൽ ആഗോള സാമ്പത്തിക സ്ഥിതി 2. 2020 മേയിൽ എം.പി. സി യോഗം ചേർന്നതു മുതൽ ആഗോള സാമ്പത്തിക പ്രവർത്തനങ്ങൾ ദുർബലമായി തുടരുന്നു, പല ഭൂമേഖലകളിലും തിരിച്ചടികൾ ഉണ്ടായി. മേയ് - ജൂലൈ കാലയളവിൽ ചില രാജ്യങ്ങളിൽ വിവിധ തലങ്ങളിൽ കോവിഡ് 19 മൂലുണ്ടായ അടച്ചിടൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിനാൽ തടസങ്ങൾ കുറഞ്ഞ് വളർച്ചയിൽ പുരോഗതി കണ്ടു തുടങ്ങിയെങ്കിലും, പ്രമുഖ ധന മേഖലകളിലെ കോവിഡ് 19 പകർച്ചവ്യാധി വ്യാപനവും, രണ്ടാം ഘട്ട വ്യാപന ഭീഷണിയും തിരിച്ചു വരവിന്റെ ആദ്യസൂചനകളെ ദുർബലമാക്കി. 2020 ന്റെ ആദ്യപാദത്തെക്കാൾ രണ്ടാം പാദത്തിൽ സാമ്പത്തിക പ്രവർത്തനത്തിൽ വലിയ ചുരുക്കമാണുണ്ടാക്കിയത്. സമീപകാല പ്രതീക്ഷയിലാകട്ടെ, റിസ്ക്ക് താഴേക്കു നീങ്ങുന്ന രീതിയിൽ , മന്ദഗതിയിലും, അസന്തുലിതവുമായുള്ള തിരിച്ചു വരവു സാധ്യതയേ രണ്ടാം പാദത്തിലും കാണുന്നുള്ളു. വികസിത സമ്പദ് വ്യവസ്ഥയുളള രാജ്യങ്ങളുടെ കാര്യത്തിൽ (എ ഇ കൾ) മുൻ പാദത്തേക്കാൾ രണ്ടാം പാദത്തിൽ യു.എസ്., യൂറോ പ്രദേശങ്ങൾ കൂടുതൽ താഴേയ്ക്കു പോകുന്നതായാണ് കാണുന്നത്. വികസ്വര കമ്പോള വ്യവസ്ഥകൾ (ഇ എം ഇ കൾ) വലിയ സമ്മർദ്ദം നേരിട്ട് കൂടുതൽ ചുരുങ്ങുമെന്നാണ് കരുതുന്നത്. 3. ആഗോളധനക്കമ്പോളങ്ങൾ ഏറ്റക്കുറച്ചിലോടെ 2020 മാർച്ച് അവസാനം മുതൽ ചാഞ്ചാട്ടത്തിന്റെ സമ്മർദ്ദം നേരിട്ടു കൊണ്ടും, ഒന്നാം പാദത്തിൽ വലിയ തിരുത്തലുകൾക്കു വിധേയമായിക്കൊണ്ടും, ഏറ്റക്കുറച്ചിലോടെ തിരിച്ചു വരവിന്റെ പാതയിലായിരുന്നു. മുൻ മാസത്തെ നിരക്കിനേക്കാൾ ജൂലൈ മാസത്തിൽ സാമാന്യ മാറ്റമേ ഉണ്ടായുള്ളു എങ്കിലും, ഇഎംഇ കളിൽ, വലിയ തിരിച്ചു പോക്കിനു ശേഷം രണ്ടാം പാദത്തിൽ പോർട്ട്ഫോളിയോ മാർഗേണയുള്ള ധന പ്രവാഹം തിരിച്ചു വന്നിരുന്നു. ഡോളർ ദുർബലമായെങ്കിലും, ഇ എം ഇ കറൻസികൾ അടുത്ത സഹ ചലനങ്ങളിലും വർധനയാണ് രേഖപ്പെടുത്തിയത്. എണ്ണയുൽപ്പാദകരാജ്യങ്ങൾ (ഒപെക് പ്ലസ്) വിതരണം കുറച്ചു കൊണ്ട് ക്രൂഡ് ഓയിൽ വിലകൾ താങ്ങിനിറുത്തപ്പെട്ടു. മേയ് മുതൽ ക്രമേണ ലോക്ക് സൗണിൽ വരുത്തിയ ഇളവുകൾ മൂലം ആവശ്യകതയിൽ വർധനവുണ്ടായി. സുരക്ഷിതമായ വലിയ ആവശ്യകതയുണ്ടായതിനാൽ സ്വർണവില ആഗസ്റ്റ് 5 ന് എന്നത്തെയും ഉയർന്ന നിരക്കിലേയ്ക്ക് കുതിച്ചുയർന്നു. എ ഇ കളിൽ കുറഞ്ഞ ഇന്ധന വിലയും, ലോലമായ മൊത്ത ഡിമാന്റും വിലക്കയറ്റനിരക്ക് പിടിച്ചു നിർത്തി. എന്നാൽ പല ഇഎം ഇ കളിലും വിതരണ തടസങ്ങളും, ആവശ്യകതയുടെ തിരിച്ചു വരവും മൂലമുണ്ടായ വിലവർദ്ധനസമ്മർദ്ദം 2020 ജൂണിലെ ഉപഭോക്തൃ വിലസൂചികയിൽ വർധനവുണ്ടാക്കി. ആഗോളഭക്ഷ്യവിലകൾ മൊത്തത്തിൽ വർധിക്കുകയാണുണ്ടായത്. ആഭ്യന്തര സമ്പദ്ഘടന 4. ആഭ്യന്തരരംഗത്ത്, രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ അസന്തുലിതമായ ലോക് ഡൗൺ പിൻവലിക്കലിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ ഏപ്രിൽ-മേയ് മാസങ്ങളിൽ താഴ്ന്ന നിലയിൽ നിന്നും തിരിച്ചുവന്നുതുടങ്ങിയതായിരുന്നു എങ്കിലും പുതിയയിടങ്ങളിലെ രോഗവ്യാപനം പല സംസ്ഥാനങ്ങളിലും, നഗരങ്ങളിലും ലോക് ഡൗൺ തിരിച്ചു കൊണ്ടുവരാൻ നിർബന്ധിതമാക്കി. അതിന്റെ ഫലമായി നിരവധി ഉയർന്ന ഫ്രീക്വൻസി സൂചികകൾ താഴേയ്ക്ക് പോയി. 5. കാർഷികരംഗമാണ് തിളങ്ങിയ ഒരു മേഖല. തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ വ്യാപകമായി ലഭിച്ചതിതാലാണ് കാർഷികോല്പാദനം ശക്തി പ്പെട്ടത്. 2020 ആഗസ്റ്റ് 5 വരെ മൊത്തമുണ്ടായ മൺസൂൺ മഴ ദീർഘകാല ശരാശരി (എൽ.പി.എ) യെക്കാൾ ഒരു ശതമാനം കുറവായിരുന്നു. വർധിച്ച മഴയുടെ പ്രചോദന ഫലമായി, 2014 - 15 മുതൽ 2018 - 19 വരെയുള്ള കാലത്തെ ശരാശരി വിളയിറക്കിയ പ്രദേശത്തെക്കാൾ 5.9 ശതമാനം കൂടുതലായിരുന്നു ജൂലൈ 31 വരെ ആകെ ഖാരിഫ് വിളയിറക്കിയ പ്രദേശം. പ്രധാന റിസർവോയറുകളിലെ ആകെ സംഭരണശേഷി (എഫ് ആർ എൽ) യുടെ 41 ശതമാനം 2020 ജൂലൈ 30 വരെ ജലസംഭരണമുണ്ടായത് റാബി സീസണിലേയ്ക്ക് ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പാക്കി. ഇക്കാര്യങ്ങൾ ഗ്രാമതലത്തിലെ ഡിമാൻഡ് കൂട്ടിയെന്നത് രാസവളത്തിന്റെ ഉല്പാദനവും, ട്രാക്ടർ, ഇരുചക്രവാഹനങ്ങൾ, വേഗത്തിൽ ചെലവാകുന്ന ഉപഭോക്തൃ ഉല്പന്നങ്ങൾ എന്നിവയുടെ വില്‌പനവർധനയും തെളിയിക്കുന്നു. 6. വ്യാവസായികോൽപാദനം കുറഞ്ഞ സാഹചര്യത്തിലും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക് ഡൗണിൽ ഇളവുവരുത്തിയതിന്റെ ഫലമായി ഒരു മാസത്തിനു മുമ്പുള്ള വ്യവസായികോല്പാദന സൂചിക ഒരു മാസത്തിനു മുമ്പുള്ള (-) 57.6 ശതമാനത്തിൽ നിന്നും മേയിൽ (-) 34.7 ശതമാനംമാത്രമായി കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഫാർമസ്യൂട്ടിക്കൽ രംഗമൊഴിച്ച് ഉല്പാദനത്തിന്റെ മറ്റെല്ലാ ഉപമേഖലകളും നെഗറ്റീവായിത്തന്നെ തുടർന്നു. നിലമെച്ചപ്പെടുത്തിയെങ്കിലും ജൂണിൽ തുടർച്ചയായി നാലാം പാദത്തിലും പ്രമുഖ വ്യവസായങ്ങളിലെ ഉല്പാദനതോത് കുറഞ്ഞു. റിസർവ് ബാങ്കിന്റെ ബിസിനസ് വിലയിരുത്തൽ സൂചിക (ബിഎഐ) 2020-21 ആദ്യപാദത്തിൽ സർവെയുടെ ചരിത്രത്തിലെ താഴ്ന്നനില രേഖപ്പെടുത്തി. ഉല്പാദന പി.എം.ഐ. മുൻ മാസത്തെ 47.2 ശതമാനത്തിൽ നിന്നും ജൂലൈയിൽ 46 ശതമാനമായി ചുരുങ്ങി. 7. കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞ നിരക്കാണെങ്കിലും, മേയ് - ജൂണിലെ സേവന മേഖലയിലെ ഉയർന്ന ഫ്രീക്വൻസി സൂചിക ഗ്രാമീണ മേഖലയിൽ സാമ്പത്തിക പ്രവർത്തനം തിരിച്ചു വരുന്നതിന്റെ സൂചന നൽകുന്നുണ്ട്. ശ്രദ്ധേയമായ ഒരു വസ്തുത, മേയിൽ (-)85.3 ശതമാനമായിരുന്ന വാഹന വിൽപ്പനയിലെ കുറവ് ജൂണിൽ 49.6 ശതമാനമായത് നഗരങ്ങളിലെ ഇലെ ഡിമാൻഡ് വർദ്ധിച്ചതിന്റേ യും ഗ്രാമപ്രദേശങ്ങളിലെ വിൽപ്പന തിരിച്ചു വരുന്നതിന്റേയും സൂചനയാണ്. മറുവശത്ത് ആഭ്യന്തര വ്യോമഗതാഗത മേഖലയും ചരക്ക് ഗതാഗതവും ഇടിവ് തുടർന്നും രേഖപ്പെടുത്തി. നിർമാണ മേഖലയും മാറ്റമില്ലാതെ തുടർന്നു. സിമൻറ് ഉൽപാദനം കുറഞ്ഞു. സ്റ്റീൽ ഉൽപ്പന്നങ്ങളുടെ ഉപഭോഗവും ജൂണിൽ കുറഞ്ഞിട്ടുണ്ട്. നിക്ഷേപ പ്രവർത്തനങ്ങളുടെ മുഖ്യ സൂചകമായ മൂലധന ഉൽപന്നങ്ങളുടെ ഇറക്കുമതി ജൂണിലും കൂടുതൽ കുറഞ്ഞു.സേവനമേഖലാ പി എം ഐ തുടർന്നും ഇടിവ് രേഖപ്പെടുത്തി, ജൂലൈയിൽ 34.2 ലെത്തിയെങ്കിലും ഇത് മേയ് - ജൂൺ മാസങ്ങളിലെ താഴേയ്ക്കുള്ള സൂചികകളെക്കാൾ കുറവായിരുന്നു. 8. 2020 ജൂലൈ 13 ഇന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) 2020 ജൂൺ മാസത്തെ മുഖ്യ വസ്തുക്കളുടെ ഉപഭോക്തൃ വില സൂചിക പുറത്തിറക്കുകയുണ്ടായി. അതോടൊപ്പം 2020 ഏപ്രിൽ- മേയ്മാസത്തെ സൂചികയും പ്രസിദ്ധീകരിച്ചു. ഭക്ഷ്യവിലക്കയറ്റം ഏപ്രിൽ-മെയ് മാസങ്ങളിൽ വളരെ കൂടിയെന്ന് അതു സൂചിപ്പിച്ചു. 2020 - 21 ആദ്യപാദത്തിൽ ഏപ്രിലിലെ 10.5 ശതമാനത്തിൽ നിന്ന് 2020 ജൂൺ മാസത്തിൽ 7.3 ശതമാനമായി കുറഞ്ഞു. എന്നാൽ, ഇന്ധന വിലവർദ്ധനവ് അന്തർദേശീയ മണ്ണെണ്ണ വിലയും എൽപിജി വിലയും വർധിച്ചതുമൂലം കൂടുകയുണ്ടായി. ഭക്ഷ്യ, ഇന്ധന മേഖല ഒഴിച്ചുള്ള വിലവർദ്ധന എല്ലാ ഉപമേഖലകളിലും വർധന രേഖപ്പെടുത്തി ജൂണിൽ 5.4 ശതമാനമായി. ഗതാഗതം, വിവരവിനിമയം, വ്യക്തിഗത പരിചരണവും, ഫലവും, പാൻ - പുകയില, വിദ്യാഭ്യാസം എന്നീമേഖലകളിൽ വിലക്കയറ്റം ജൂണിൽ വളരെ കൂടി. 2020 മാർച്ചിൽ 5.8 ശതമാനമായിരുന്ന ഹെഡ്ലൈൻ ഉപഭോക്തൃ വിലസൂചികയനുസരിച്ചുള്ള വിലക്കയറ്റം 2020 ജൂണിലെ ഏകദേശ കണക്കുകൂട്ടലിൽ 6.1 ശതമാനത്തിലെത്തി നിൽക്കുകയാണ്. 9. തുടർച്ചയായ രണ്ടാം തവണയും, വരുന്ന 3 മാസത്തേയ്ക്കുള്ള ഗാർഹിക പ്രതീക്ഷാനിരക്ക് വർഷിക പ്രതീക്ഷാനിരക്കിനേക്കാൾ കൂടിത്തന്നെ തുടരുന്നു. ഇത് ഭാവിയിൽ വിലക്കയറ്റ നിരക്ക് കുറയുമെന്ന പ്രതീക്ഷയാണ് സൂചിപ്പിക്കുന്നത്. ശമ്പളവിതരണം കുറഞ്ഞതിന്റെ ഫലമായി അസംസ്കൃതഉല്പന്നവിലയെ സംബന്ധിച്ച ഉല്പാദകരുടെ പ്രതികരണങ്ങൾ ലഭ്യമല്ല. അവരുടെ വില്പന വില ഏപ്രിൽ - ജൂൺ ഒന്നാം പാദത്തിൽ കുറഞ്ഞതായാണ് റിസർവ് ബാങ്കിന്റെ വ്യവസായ മേഖലാ അവലോകനസർവെ സൂചിപ്പിക്കുന്നത്. ഉല്പാദന പിഎംഐ സർവെയിൽ പങ്കെടുത്ത സ്ഥാപനങ്ങളുടെ അഭിപ്രായമനുസരിച്ച് ഉല്പന്ന വിലയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. 10. 2020 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് സ്വീകരിക്കുന്ന പരമ്പരാഗതവും, നൂതനവുമായ നടപടികളുടെ ഫലമായി ആഭ്യന്തര ധനസ്ഥിതിയിലെ സമ്മർദ്ദം വളരെയേറെ ലഘൂകരിക്കാനും, പണലഭ്യത (ലിക്വിഡിറ്റി) വലിയ മിച്ചത്തിലാവുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, ഈ നടപടികൾ പണലഭ്യത 9.57 ലക്ഷം കോടി അഥവാ ജിഡിപിയുടെ 4.7 ശതമാനം എന്നത് ഉറപ്പു വരുത്താൻ സഹായിച്ചു. ഈ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കരുതൽധനം (ആർഎം) കഴിഞ്ഞ വർഷത്തെ ഇതേ സമയത്തേതിനെക്കാൾ (2020 ജൂലൈ 31) 15.4 ശതമാനം കൂടുകയുണ്ടായി , കറൻസി ആവശ്യകതയിലും (23.1 ശതമാനം) വലിയ വർധനയുണ്ടായി. എന്നാൽ പണ വിതരണത്തിന്റെ (എം 3) വളർച്ച 2020 ജൂലൈ 17 ന്റെ കണക്കുപ്രകാരം 12.4 ശതമാനത്തിൽ നിന്നു . സർക്കാർ ചെലവുകൾ മന്ദഗതിയിലായതിന്റെ ഭാഗമായി ലിക്വിഡിറ്റി ക്രമീകരണ സൗകര്യ (എൽ എ എഫ്) ത്തിനു കീഴിലുള്ള ദൈനംദിന ആഗിരണം സാമാന്യമായി 2020 മേയിലെ 4.1 ലക്ഷം കോടിയിൽ നിന്നും ജൂണിൽ 5.3 ലക്ഷം കോടിയായി വലിയ മാറ്റം രേഖപ്പെടുത്താതെ തുടർന്നു. ജൂലൈയിൽ സർക്കാർ ചെലവിനുണ്ടായ കുറവു നിമിത്തം എൽ എ എഫിനു കീഴിലുള്ള ദൈനംദിന ആഗിരണം 4 ലക്ഷം കോടിയായി താണു. തുറന്ന മാർക്കറ്റ് പ്രവർത്തനം (ഒ എം ഒ) വഴിയുള്ള വാങ്ങലിലൂടെ 2020 - 21 ൽ (ജൂലൈ 31 വരെ) 1,24,154 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ കാലാവധികളിലെ പണലഭ്യത കൂടുതൽ ക്രമീകൃതമാക്കാനും , വിതരണം വർധിപ്പിക്കാനുമായി റിസർവ് ബാങ്ക് 2020 ജൂലൈ 2 ന് 10000 കോടിരൂപയുടെ ഗവണ്മെന്റ് സെക്യൂരിറ്റികളുടെ ഒരേ സമയം തന്നെയുള്ള വാങ്ങലും, വില്ക്കലും സാധ്യമാക്കുന്ന 'ഓപ്പറേഷൻ ട്വിസ്റ്റ്' ലേലം നടത്തി. കൂടാതെ, റിസർവ് ബാങ്ക് കാർഷിക- ഗ്രാമവികസന ദേശീയ ബാങ്കിനും (നബാർഡ്), ചെറുകിട വ്യവസായ വികസന ബാങ്കിനും , (സിഡ്ബി) ദേശീയ ഹൗസിംഗ് ബാങ്കിനും (എൻഎച്ച്ബി) മേയ് മാസത്തെ നയമനുസരിച്ച് നൽകിയ പുനർവായ്പയുടെ ഉപയോഗം 22,334 കോടി രൂപയിൽ നിന്നു 2020 ജൂലൈ 31 ന് 34,566 കോടി രൂപയായി വർധിച്ചു. 11. വെയിറ്റഡ് ആവറേജ് വായ്പാ നിരക്കിൽ (ഡബ്ളിയു.എ.എൽ.ആർ) നൽകുന്ന പുതിയ വായ്പകളുടെ പലിശ 2020 മാർച്ച് - ജൂണിൽ 91ബേസിക് പോയിന്റ് കുറഞ്ഞു. തൽഫലമായി ബാങ്ക് പുതിയ ബാങ്ക് വായ്പാ നിരക്കിലേയ്ക്കുള്ള മാറ്റം നേട്ടമുണ്ടാക്കി. ഗവ. ബോണ്ടുകളുടെ ജി. സെക്ക്) സമാനകാലാവധിയിലെ നിരക്കിനേക്കാൾ 3 വർഷ എ എ എ റേറ്റുള്ള കോർപ്പറേറ്റ് ബോണ്ടുകളുടെ സ്പ്രെഡ് 26 മാർച്ച് 2020 ന് 276 ബേസിക് പോയിന്റ് കുറഞ്ഞത് 2020 ജൂലൈ ഒടുവിൽ 50 ബേസിക് പോയിന്റ് ആയി മാറി. ഏറ്റവും താഴ്ന്ന ഗ്രേഡുള്ള (ബിബിബി) ബോണ്ടുകളുടെ സ്പ്രെഡ് പോലും 2020 ജൂലൈ അവസാനം 125 ബിപിഎസ് താഴ്ന്നു. വായ്പയെടുക്കലിന്റെ ചെലവ് കുറഞ്ഞതോടെ 2020-21 ആദ്യപാദത്തിൽ 2.1 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് ബോണ്ടുകളുടെ റിക്കോഡ് വിതരണമാണ് നടന്നത്. 12. കാർഷിക- ഔഷധ ഉല്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലെ തിരിച്ചടി മിതമായെങ്കിലും തുടർച്ചയായി നാലാം മാസമായ 2020 ജൂണിലും ചരക്കു കയറ്റുമതി കുറഞ്ഞു. ആഭ്യന്തര ചോദനയുടെ കുറവും, കുറഞ്ഞ അന്താരാഷ്ട്ര എണ്ണ വിലയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ജൂണിൽ ഇറക്കുമതി വ്യാപകമായി കുറഞ്ഞു. 18 വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ചരക്കുവ്യാപാര നീക്കിയിരുപ്പ് മിച്ചം ജൂണിൽ (0.8 ബില്യൺ യു എസ് ഡോളർ) മിച്ചം രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് 0.7% കമ്മിയായിരുന്ന കറണ്ട് അക്കൗണ്ട് ബാലൻസ് 2019 - 20 നാലാം പാദത്തിൽ ജി.ഡി.പിയുടെ 0.1 ശതമാനത്തിന്റെ നാമമാത്രമെങ്കിലും മിച്ചം രേഖപ്പെടുത്തി. ധനകാര്യ വിഷയത്തിൽ, നേരിട്ടുള്ള അറ്റവിദേശനിക്ഷേപം ഒരു വർഷം മുമ്പ് 7.2 ബില്യൺ യുഎസ് ഡോളറായിരുന്നത് 2020 ഏപ്രിൽ - മേയിൽ 4.4 ബില്യൺ യു എസ് ഡോളർ എന്ന നിലയിൽ കുറഞ്ഞു. 2020-21 (ജൂലൈ 31 വരെ) സെക്യൂരിറ്റികളിലുള്ള അറ്റ വിദേശനിക്ഷേപം 5.3 ബില്യൻ യു.എസ് ഡോളറായി. ഇത് ഒരു വർഷത്തിനു മുമ്പുണ്ടായിരുന്നതിൽ നിന്നും 1.2 ബില്യൻ യു.എസ് ഡോളർ കൂടുതലാണ്. അതേസമയം, കടം (ഡെററ്) വിഭാഗത്തിൽ 4.4 ബില്യൺ യുഎസ് ഡോളറിന്റെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. ഒരു വർഷം മുമ്പ് ഇത് 2.0 ബില്യൺ യുഎസ് ഡോളറിൻറെ വരവായിരുന്നു. ഇതേ കാലയളവിൽ സ്വമേധയാ നിലനിർത്തൽ റൂട്ടിനു കീഴിലുള്ള അറ്റ നിക്ഷേപം 0.9 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ചു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2020-21ൽ ഇതുവരെ (ജൂലൈ 31 വരെ) 56.8 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 534.6 ബില്യൺ യുഎസ് ഡോളറായി ഉയർന്നു - ഇത് 13.4 മാസത്തെ ഇറക്കുമതിക്ക് തുല്യമാണ്. 13. COVID-19 കാരണം സപ്ലൈ ചെയിൻ തടസ്സങ്ങൾ നിലനിൽക്കുന്നു, ഇത് ഭക്ഷണത്തിനും ഭക്ഷ്യേതരവിലകളെ ബാധിക്കുന്നുണ്ട്. ബമ്പർ റാബി വിളവെടുപ്പ് പ്രത്യേകിച്ചും, ധാന്യങ്ങളുടെ വില കുറയ്ക്കുമെന്നതിനാൽ ഉയർന്ന സംഭരണത്തിന്റെ പശ്ചാത്തലത്തിൽ ഓപ്പൺ മാർക്കറ്റ് വിൽപ്പനയും പൊതുവിതരണ വിതരണവും വിപുലീകരിക്കുകയാണെങ്കിൽ കൂടുതൽ അനുകൂലമായി ഭക്ഷ്യവസ്തുക്കളുടെ വിലപിടിച്ചുനിറുത്താൻ കഴിഞ്ഞേയ്ക്കും. ഖാരിഫ് വിളകൾക്കുണ്ടായ താരതമ്യേന മിതമായ താങ്ങുവില (എംഎസ്‌പി) വർധനയും, മൺസൂണും പണപ്പെരുപ്പ സാധ്യതയെ കുറയ്ക്കുന്നതിനെ സഹായിക്കുന്ന ഘടകങ്ങളാണ്. എന്നിരുന്നാലും, ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനസാദ്ധ്യത നിലനിൽക്കുന്നു. പ്രധാന പച്ചക്കറികളുടെ വിലസമ്മർദ്ദം കുറയുന്നതിന് കാലതാമസം നേരിടുന്നു, വിതരണം സാധാരണവൽക്കരിക്കുമ്പോഴും അത് തുടരുകയാണ്. പയറുവർഗ്ഗങ്ങളുടെ കാര്യത്തിൽ ഡിമാൻഡ്-സപ്ലൈ ബാലൻസ് ന്ലന്ൽക്കുന്നതിനാൽ, പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവസ്തുക്കളും ഒരു സമ്മർദ്ദവിഭാഗമായി തുടരുകയാണ്. എന്നിരുന്നാലും, ഭക്ഷ്യേതര വിഭാഗങ്ങളുടെ പണപ്പെരുപ്പ കാഴ്ചപ്പാടും അനിശ്ചിതമായിരിക്കുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉയർന്ന ആഭ്യന്തര നികുതി, രാജ്യത്തെ പമ്പുകളിലെ വില ഉയർത്തുന്നതിന് കാരണമാവുകയും അത് വിശാലമായ അടിസ്ഥാനത്തിൽ വിലസമ്മർദ്ദഘടകമായി മാറി, സമ്മർദ്ദങ്ങൾ തുടരുന്നതിന് കാരണമാകും. ധനവിപണിയിലെ ചാഞ്ചാട്ടവും ആസ്തി വില വർദ്ധനവും പൊതുകാഴ്ചപ്പാടിൽ അപകടസാധ്യത നിലനിറുത്തുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, മുഖ്യതലപണപ്പെരുപ്പം 2020-21 രണ്ടാംപാദത്തിൽ ഉയർന്നതായിതന്നെ തുടർന്നുവെന്നിരിക്കാം, പക്ഷേ അനുകൂലമായ അടിസ്ഥാനഘടകങ്ങളുടെ സ്വാധീനത്താൽ രണ്ടാം പാദത്തിൽ മിതമാകാനും സാദ്ധ്യതയുണ്ട്. 14. വളർച്ചയെ സംബന്ധിച്ച വീക്ഷണത്തിൽ, ഖാരിഫ് വിതയ്ക്കലിൻറെ വർദ്ധനയുടെ ബലത്തിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കൽ എളുപ്പമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പുരോഗതിക്ക് ആക്കം കൂട്ടും. റിസർവ് ബാങ്കിന്റെ വ്യാവസായികവീക്ഷണ സർവേയോട് പ്രതികരിച്ച ഉൽപാദനസ്ഥാപനങ്ങൾ രണ്ടാം പാദംമുതൽ ആഭ്യന്തരചോദന ക്രമേണ വർദ്ധിക്കുമെന്നും 2021-22 ലെ ഒന്നാം പാദംവരെ തുടരുമെന്നും പ്രതീക്ഷിക്കുന്നു. മറുവശത്ത്, ഇതിനു മുൻപുളള റിസർവ് ബാങ്കിന്റെ സർവേമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോക്താക്കളുടെ വിശ്വാസം ജൂലൈയിൽ കൂടുതൽ ശുഭാപ്തിവിശ്വാസമായി മാറിയതായി കാണാം. ആഗോള മാന്ദ്യത്തിന്റെയും ആഗോള വ്യാപാരത്തിലെ സങ്കോചത്തിന്റെയും സമ്മർദ്ദഫലമായി രാജ്യത്തിനുപുറത്തുളള ആവശ്യം കുറവായിത്തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മേൽപ്പറഞ്ഞ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, 2-4 പാദങ്ങളിലെ യഥാർത്ഥ ജിഡിപി വളർച്ച മെയിലെ പ്രമേയത്തിൽ സൂചിപ്പിച്ചതുപോലെതന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020-21 വർഷത്തിൽ, മൊത്തത്തിൽ യഥാർത്ഥ ജിഡിപി വളർച്ച നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ്-19 പകർച്ചവ്യാധിവ്യാപനം കൂടുതൽ നേരത്തേ നിയന്ത്രിക്കാൻ കഴിഞ്ഞാൽ വീക്ഷണത്തിന് അനുകൂലമായ ഫലമുണ്ടായേയ്ക്കാം. കൂടുതൽ നീണ്ടുനിൽക്കുന്ന പകർച്ചവ്യാധിവ്യാപനം, സാധാരണ മൺസൂൺ ഉണ്ടാകുമെന്ന പ്രവചനത്തിൽ നിന്നുള്ള വ്യതിയാനങ്ങൾ, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവയാണ് താഴേയ്ക്കു പോകുന്നതിൻറെ പ്രധാന ആപൽസാധ്യതകൾ. 15. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ മാസത്തെ മുഖ്യപണപ്പെരുപ്പനില ഏപ്രിൽ-മെയ് മാസങ്ങളിലെ ഉപഭോക്തൃവിലസൂചികയനുസരിച്ച വിലക്കയറ്റവും പണപ്പെരുപ്പകാഴ്ചപ്പാടിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചു. രാജ്യവ്യാപകമായുളള ലോക്ക്ഡൗൺ കാരണം ഡാറ്റ ശേഖരണത്തിൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ബിസിനസ്സ് തുടർച്ചയ്ക്കായി എൻഎസ്‌ഒ മികച്ച പുതിയരീതികൾ സ്വീകരിച്ചു. എന്നിരുന്നാലും, ഏപ്രിൽ- മെയ് മാസങ്ങളിൽ എൻഎസ്‌ഒ പണപ്പെരുപ്പനിരക്ക് പ്രസിദ്ധീകരിച്ചില്ല. അതിനാൽ, പണനയരൂപീകരണത്തിനും, നടപ്പാക്കലിനുമായി ഏപ്രിൽ, മെയ് മാസങ്ങളിലെ സിപിഐ പ്രിന്റുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ, അത് ഒരു ഇടവേളയായി കണക്കാക്കാമെന്നാണ് എംപിസിയുടെ അഭിപ്രായം. 16. പ്രയാസമേറിയ ആഗോളസാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥ അഭൂതപൂർവമായ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് എംപിസി അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിയുടെ തീവ്രത, വ്യാപനം, ദൈർഘ്യം - പ്രത്യേകിച്ചും രണ്ടാമത്തെ തലത്തിലെ അണുബാധയുമായി ബന്ധപ്പെട്ട് ഉയർന്ന അപകടസാധ്യതകൾ - വാക്സിൻ കണ്ടെത്തൽ എന്നിവയെ ആശ്രയിച്ചിരിക്കുന്ന വീക്ഷണം അങ്ങേയറ്റത്തെ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങളിൽ, സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുക എന്നത് ധനനയത്തിന്റെ നിലപാടിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ ലക്ഷ്യത്തിൻറെ തുടർച്ചയായി, വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയിൽ കോവിഡ്-19 ൻറെ ആഘാതം ലഘൂകരിക്കാനും ഉതകുന്ന നിലപാടായിരിക്കും ധനനയത്തിൻറേത്. ഈ നിലപാടിന് അനുഗുണമായ കൂടുതൽ ധനനയനടപടികൾക്കുളള സാദ്ധ്യത ലഭ്യമാണെങ്കിലും, അടിസ്ഥാനപരമായ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ ഉണ്ടാക്കുന്നതിന് അത് വിവേചനപരമായും, അവസരത്തിനുതകുന്ന രീതിയിലും ഉപയോഗിക്കേണ്ടത് പ്രധാനമാണ്. 17. അതേസമയം, സി.പി.ഐ പണപ്പെരുപ്പത്തിന്റെ ഇടക്കാലലക്ഷ്യമായ 2 ശതമാനം കൂടുതലോ, കുറവോ എന്ന നിലയിൽ നിറുത്തിക്കൊണ്ടുളള 4 ശതമാനമെന്ന ലക്ഷ്യം കൈവരിക്കാനാണ് അടിസ്ഥാനമാൻഡേററ് എന്നത് എം.പി.സിക്ക് ബോധമുണ്ട്. 2020 ഏപ്രിൽ-മെയ് മാസങ്ങളിലെ മുഖ്യസി.പി.ഐ പ്രിന്റുകളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും തിരിച്ചറിയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ, പണപ്പെരുപ്പ ലക്ഷ്യം തന്നെ കൂടുതൽ അവ്യക്തമാണ്. കിഴക്കൻ ഇന്ത്യയിലെ വെള്ളപ്പൊക്കം, ലോക്ക്ഡൗൺ മൂലമുണ്ടായ തടസ്സങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധന, പെട്രോളിയം ഉൽപന്നങ്ങൾക്കുളള ഉയർന്ന നികുതി മൂലമുണ്ടായ വിലവർദ്ധനാസമ്മർദ്ദം, ടെലികോം ചാർജുകളുടെ വർദ്ധനവ്, അസംസ്കൃത വസ്തുക്കളുടെ വില വർധനമൂലം ഉരുക്ക് വിലയിലുണ്ടായ ഉയർച്ച, സുരക്ഷിതനിക്ഷേപമെന്നനിലയിൽ ചോദനകൂടിയതിനാൽ സ്വർണ്ണ വിലയിലെ വർധന എന്നിവനിമിത്തം വിലക്കയററം തടയാനുളള ശ്രമങ്ങൾക്ക് കൂടുതൽ സമ്മർദ്ദമുണ്ടായി. വിലക്കയററവീക്ഷണത്തെ ബാധിച്ച അനിശ്ചിതത്വവും, സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും ദുർബലമായ അവസ്ഥയും കണക്കിലെടുക്കുമ്പോൾ, നിലവിലെ പകർച്ചവ്യാധിയുടെ അഭൂതപൂർവമായ ആഘാതത്തിനിടയിലും, ലഭ്യമാകുന്ന ഡാറ്റയെ താൽക്കാലികമായി പരിഗണിക്കുകയും കൂടുതൽ ജാഗ്രത പാലിച്ചുകൊണ്ട് വിവേകപൂർണ്ണമായ അവലോകനം നടത്തുകയും ചെയ്യേണ്ടതുണ്ട്. 18. അതേസമയം, 2019 ഫെബ്രുവരി മുതൽ 250 ബേസിസ് പോയിൻറുകളുടെ സഞ്ചിതകുറവ് സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കുകയും, അത് പണം, ബോണ്ട്, ക്രെഡിറ്റ് മാർക്കറ്റുകൾ എന്നിവയിലെ പലിശനിരക്ക് കുറയ്ക്കുകയും സ്പ്രെഡ് കുറയ്ക്കുകയും ചെയ്തു. ധനകാര്യ സാഹചര്യങ്ങൾ വളരെ ആശ്വാസകരമാവുകയും, പ്രത്യേകിച്ചും ബാങ്കുകളുടെ അപകടസാധ്യത കുറയുകയും ചെയ്തതോടെ ധനമാർക്കററിലൂടെയുളള ധനലഭ്യത കൂടി. അതനുസരിച്ച്, പോളിസി നിരക്ക് നിലനിറുത്താനും, സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ സഹായിക്കുന്നതിന് ലഭ്യമായ സാഹചര്യം ഉപയോഗിച്ച് പണപ്പെരുപ്പം കുറയുന്നത് നിരീക്ഷിക്കാനും എംപിസി തീരുമാനിക്കുന്നു 19. പോളിസി റിപ്പോ നിരക്ക് നിലനിർത്തുന്നതിനും, പണപ്പെരുപ്പം ഇപ്പോഴുളള നിലയിൽ തന്നെ തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ട് വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും, സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കോവിഡ്-19 ന്റെ ആഘാതം ലഘൂകരിക്കാനുമായി എംപിസിയിലെ എല്ലാ അംഗങ്ങളും - ഡോ. ചേതൻ ഘാട്ടെ, ഡോ. പാമി ദുവ, ഡോ. രവീന്ദ്ര എച്ച്. ധോലാകിയ, ഡോ. മൃദുൽ കെ. സഗ്ഗാർ, ഡോ. മൈക്കൽ ദേബബ്രത പത്ര, ശ്രീ ശക്തികാന്തദാസ് എന്നിവർ - ഏകകണ്ഠമായി വോട്ട് ചെയ്തു. 20. എംപിസിയുടെ മീറ്റിംഗ് മിനിറ്റ്സ് 2020 ഓഗസ്റ്റ് 20 നകം പ്രസിദ്ധീകരിക്കും. പത്രക്കുറിപ്പ്: 2020-2021/149 |