<font face="mangal" size="3px">2021-ലെ പണനയ പ്രസ്താവന പണനയ സമിതി (എംപിസി) യുടെ 2021, &# - ആർബിഐ - Reserve Bank of India
2021-ലെ പണനയ പ്രസ്താവന പണനയ സമിതി (എംപിസി) യുടെ 2021, ആഗസ്റ്റ് 4-6-ലെ പ്രമേയം
ആഗസ്റ്റ് 06, 2021 2021-ലെ പണനയ പ്രസ്താവന നിലവിലുള്ളതും, ഉണർന്നുവരുന്നതുമായ സ്ഥൂല സമ്പദ് വ്യവസ്ഥാവസ്ഥ കണക്കിലെടുത്തതിന്‍റെ അടിസ്ഥാനത്തിൽ, പണനയ സമിതി (എംപിസി) ഇന്നത്തെ യോഗത്തിൽ (ആഗസ്റ്റ് 06,2021), താഴപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
ഇതിന്‍റെ ഫലമായി എൽഎഎഫ് (LAF) നുള്ള റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയുടെ നിരക്കും, ബാങ്ക് നിരക്കും 4.25 ശതമാനമായും തുടരും.
വളർച്ചയെ പിന്താങ്ങുന്നതും ഉപഭോക്തൃവില സൂചക പണപ്പെരുപ്പം മദ്ധ്യമകാല ലക്ഷ്യമായ 4 ശതമാനം +/-2 ശതമാനം എന്ന പരിധിയിൽ നിലനിർത്തുക എന്ന ലക്ഷ്യങ്ങൾക്ക് അനുയോജ്യവുമായ തീരുമാനങ്ങ ളാണ് ഇവ. ഈ തീരുമാനത്തിനു ആധാരമായ പ്രധാന പരിഗണനകൾ താഴെകാണുന്ന വിവരണത്തിൽ കൊടുക്കുന്നു. വിലയിരുത്തൽ ആഗോള സമ്പദ് വ്യവസ്ഥ 2. 2021 ജൂൺ 2-4-ലെ എംപിസി (mpc) യോഗത്തിനുശേഷം, ലോകത്തിന്‍റെ പലഭാഗങ്ങളിലും, പ്രത്യേകിച്ചും വൈറസിന്‍റെ ഡെൽറ്റാ രൂപഭേദം മൂലമുണ്ടായ രോഗവ്യാപനത്തോടെ, ആഗോള തിരിച്ചുവരവ് മിതപ്പെടുന്നതായി അനുഭവപ്പെടുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ, പർച്ചേസിംഗ് മാനേജർസ് സൂചകങ്ങൾ (PMIs), മേയ് മാസത്തിലെ ഉയർന്ന നിലയിൽ നിന്നും ഇടിഞ്ഞു, തിരിച്ചുവരവ് സംഭവിക്കുന്നത് ഭിന്നദിശകളി ലേക്കുള്ള ദ്വിമുഖ രീതിയിലാണെന്ന പൊതു അഭിപ്രായമാണ് ഉയർന്നു വരുന്നത്. വാക്സിനേഷന്‍റെ കാര്യത്തിൽ മുന്നേറിയതും, നയപരമായ ഉത്തേജകങ്ങൾ നിലനിർത്താൻ കഴിയുന്നതുമായ രാജ്യങ്ങൾ, ശക്തിമത്തായിവരുന്നു. മറ്റു സമ്പദ് വ്യവസ്ഥകൾ വളർച്ച മന്ദീഭവിച്ചും, രോഗവ്യാപനത്തിന്‍റെ പുതിയ തരംഗങ്ങൾ വന്നേക്കാവുന്ന അവസ്ഥയിലും കഴിയുന്നു. ഉയർന്ന നിരക്കിലുള്ള കടത്തുകൂലിയും, പശ്ചാത്തല ചിലവുകളും ഉയർത്തുന്ന വിപരീത തരംഗങ്ങൾ കാരണം. Q2: 2021-ൽ ആഗോള വ്യാപാരത്തോതുകളുടെ വേഗത മന്ദീഭവിച്ചിട്ടുണ്ട്. 3. ചരക്കുകളുടെ, പ്രത്യേകിച്ചും അസംസ്കൃത എണ്ണയുടെ വിലകളിൽ സാരമായ കാഠിന്യമുണ്ടായി. ഒപെക് പ്ലസ് (OPEC Plus) രാജ്യങ്ങളുടെ ഇടയിലുണ്ടായ ഏറ്റവും ഒടുവിലത്തെ തീരുമാനപ്രകാരം 2022 സെപ്തംബറോടെ, മഹാമാരിക്കുമുമ്പുണ്ടായിരുന്ന അളവിനുതുല്യം എണ്ണയുല്പാദനം വർദ്ധിപ്പിച്ചേക്കാം. ഈ തീരുമാനം, എണ്ണയുടെ നിലവിലേയും ഭാവിയിലേയും വിലകളിൽ, ജൂലൈ ആദ്യമുണ്ടായിരുന്ന തിനേക്കാൾ താല്ക്കാലികമായ കുറവുകൾ വരുത്തിയേക്കാം. നിരവധി മുന്നേറിയ സമ്പദ് വ്യവസ്ഥകളിലും (Advanced Economies-AEs) ഉയർന്നുയരുന്ന കമ്പോളസമ്പദ് വ്യവസ്ഥകളിലേറെയും, ഹെഡ് ലൈൻ പണപ്പെരുപ്പം ഉയർന്നു കൊണ്ടേയിരുന്നു. ഇതുകാരണം ഇഎംഇ (EMEs) കളിലെ സെൻട്രൽ ബാങ്കുകളെ പണനയങ്ങൾ കർശനമാക്കാൻ പ്രേരിപ്പിച്ചു. ഇതിനു വിപരീതമായി എഇ (AEs) കളിൽ സോവറീൻ ബോണ്ടുകളിൽനിന്നുള്ള ആദായം, മൃദുതരമായി. പണപ്പെരുപ്പം പൊതുവേ ക്ഷണികസ്വഭാവമുള്ളതാണെന്ന സെൻട്രൽ ബാങ്കുകളുടെ വീക്ഷണഗതിക്ക് വിപണികൾ വഴങ്ങിയതുകൊണ്ടാവാം ഇത്. ഇഎംഇ (EMEs) കളിൽ, പണപ്പെരുപ്പത്തെ പരിഗണിച്ചും, ഓരോ രാജ്യത്തിനും പ്രസക്തമായ കാരണങ്ങളാലും, ബോണ്ടുകളിൽ നിന്നുള്ള ആദായം താരതമ്യേന ഉയർന്നുതന്നെ നിൽക്കുന്നു. നഷ്ടസാദ്ധ്യതാ നടപടികൾ ക്ഷയിച്ചതിനാൽ ജൂൺ മദ്ധ്യം മുതൽ ഉണ്ടായ പോർട്ടുഫോളിയോ ബഹിർഗമനങ്ങളുടെ പശ്ചാത്തലത്തിൽ വിദേശനാണ്യവിനിമയ വിപണിയിൽ ഇഎംഇ (EME) കറൻസികൾക്ക് മൂല്യശോഷണമുണ്ടായി. ആഭ്യന്തര സമ്പദ് വ്യവസ്ഥ 4. ആഭ്യന്തര നിരയിൽ, ചില സംസ്ഥാനങ്ങൾ, മഹാമാരി വ്യാപന പ്രതിരോധ നടപടികളിൽ ഇളവുകൾ വരുത്തിയതിനാൽ ജൂൺ-ജൂലൈ മാസങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ വേഗതയാർജ്ജിച്ചു. കൃഷിയെ സംബനധിച്ചിടത്തോളം, ഒരു ആലസ്യത്തിനുശേഷം ജൂലൈ മദ്ധ്യത്തോടെ മൺസൂൺ ശക്തിപ്രാപിച്ചു. 2021 ആഗസ്റ്റുവരെ ലഭിച്ച മഴ ദീർഘകാല ശരാശരിയെക്കാൾ ഒരു ശതമാനം കുറവായിരുന്നു. ഖാരിഫ് വിളകൾക്ക് വേണ്ടിയുള്ള നടീലിന് ജൂലൈ മാസത്തോടെ വേഗതകൂടി. ഇതോടൊപ്പം ഗ്രാമീണ ചോദനയുടെ പ്രത്യേകിച്ചും ട്രാക്ടർ, വളങ്ങൾ തുടങ്ങിയവയുടെ വിൽപ്പന ഉയർന്നതിന്‍റെ സൂചനകളും വെളിവായിട്ടുണ്ട്. 5. വിശാലാടിസ്ഥാന പ്രചോദനങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട്, 2021 മെയ് മാസത്തിൽ വ്യാവസായികോല്പാദനം വർഷാവർഷാടിസ്ഥാന ത്തിൽ നോക്കുമ്പോൾ ഏപ്രിൽ മാസത്തെ വലിയ കുതിച്ചുചാട്ടത്തിനു മുകളിൽ രണ്ടക്കതോതിൽ വികാസം പ്രാപിച്ചു. എന്നാൽ ഇത് 2019 മെയ് മാസത്തെ നിലയിൽനിന്നും 13.9 ശതമാനം താഴെയായിരുന്നു. 11 മാസങ്ങളിൽ ആദ്യമായി ജൂൺമാസത്തിൽ 48.1 ആയി ചുരുങ്ങിയ മാനുഫാക്ചറിംങ് പർച്ചേസിംങ് മാനേജേർസ് ഇൻഡക്സ് (PMI) ജൂലൈ മാസത്തിൽ 55.3 രേഖപ്പെടുത്തി വികാസ മേഖലയിലേക്ക് തിരിച്ചുവരവ് നടത്തി. ഈ-വേ ബില്ലുകൾ, ടോൾ പിരിവുകൾ, വൈദ്യുതി ഉല്പാദനം, വ്യോമഗതാഗതം, റെയിൽവേ ചരക്ക് കടത്ത്, കപ്പൽചരക്ക് കടത്ത്, ഉരുക്കുപയോഗം, സിമൻറ് ഉല്പാദനം, ഉല്പാദനോന്മുഖമായ സാമഗ്രികളുടെ ഇറക്കുമതി, യാത്രാവാഹനങ്ങളുടെ വില്പന, ഇരുചക്ര വാഹനങ്ങളുടെ വില്പന, എന്നിവയുടെ ജൂൺ-ജൂലൈ മാസങ്ങളിലുണ്ടായ വർദ്ധനവ് സംബന്ധമായ ഉന്നതതലസൂചകങ്ങൾ, കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിച്ചതും, അടച്ചിടൽ ഇളവു ചെയ്തതും പ്രതിഫലിപ്പിക്കുന്നു. കോവിഡ്-19 സംബന്ധമായ നിയന്ത്രണങ്ങൾ കാരണം, സേവന സംബന്ധമായ പിഎംഐ (PMI) സങ്കോച മേഖലയിൽ കുടികൊണ്ടു. എന്നാലും ഇതിന്‍റെ വേഗത 2021 ജൂൺ മാസത്തിലെ 41.2-ൽ നിന്നും, ജൂലൈയിൽ 45.4 ആയി അയഞ്ഞു. ധനകാര്യേതര കോർപ്പൊറേറ്റുകളുടെ Q1.2021-22-ലെ ത്രൈമാസികങ്ങളിലെ പ്രാഥമിക ഫലങ്ങൾ, വിവര സാങ്കേതിക സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, വില്പന, വേതനം, ലാഭസാധ്യത എന്നിവയിൽ ആരോഗ്യകരമായ വളർച്ചഉണ്ടായതായി കാണിക്കുന്നു. 6. 2021 മെയ് മാസത്തിൽ 207 ബേസിസ് പോയിൻറുകൾ ഉയർന്നതിനുശേഷം, ഹെഡ് ലൈൻ പണപ്പെരുപ്പം 6.3 ശതമാനം എന്ന തോതിൽ നിരപ്പിലെത്തി. ഭക്ഷ്യഎണ്ണകൾ, പയറുവർഗ്ഗങ്ങൾ, മുട്ട, പാൽ, പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ വിലയിലുണ്ടായ ഉയർച്ചകാരണം ജൂൺമാസത്തിൽ ഭക്ഷ്യപണപ്പെരുപ്പം ഉയർന്നു. എൽപിജി, മണ്ണെണ്ണ, വിറകും, മരക്കഷണങ്ങൾ എന്നിവ സംബന്ധമായ പണപ്പെരുപ്പം ഉയർന്നതിനാൽ 2021 മെയ്-ജൂൺ മാസങ്ങളിൽ ഊർജ്ജ പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് നീങ്ങി. ഭവന നിർമ്മാണം, ആരോഗ്യം, ഗതാഗതം, വാർത്താവിനിമയം, വിനോദം, പാദരക്ഷകൾ, പാൽ, പുകയിലയും മറ്റു ലഹരിവസ്തുക്കളും വ്യക്തിഗത ആഡംബരങ്ങളും എന്നിവയ്ക്ക് അടച്ചിടലിനുശേഷമുണ്ടായ ഒറ്റത്തവണ നികുതി ഈടാക്കൽ കുറഞ്ഞപ്പോഴുണ്ടായതിന്‍റെ ഫലമായി (സ്വർണ്ണത്തിലുണ്ടായ പണപ്പെരുപ്പത്തിലെ തീവ്രമായ കുറവുകാരണം) മെയ് മാസത്തിൽ 6.6 ശതമാനമായി ഉയർന്നുനിന്ന മുഖ്യപണപ്പെരുപ്പം (Core inflation) ജൂൺ മാസത്തിൽ 6.1 ആയി ക്രമീകരിക്കപ്പെട്ട നിലയിലായി. 7. LAF –ലെ ശരാശരി ദൈനംദിന ആഗിരണം ജൂണിലെ 5.7 ലക്ഷം കോടി രൂപയിൽനിന്നും, ജൂലൈമാസത്തിൽ 6.8 ലക്ഷം കോടിരൂപയായും, ആഗസ്റ്റിൽ ഇതുവരെ (2021 ആഗസ്റ്റ് 4 വരെ) 8.5 ലക്ഷം കോടി രൂപയായും നിലനിൽക്കുകവഴി, വ്യവസ്ഥയിലെ ലിക്വിഡിറ്റി പര്യാപ്തതയിലെത്തി. ഗവർൺമെൻറ് സെക്യൂരിറ്റികളുടെ അനുജാത വിപണി സംഭരണ പദ്ധതിവഴി (G-SAP) Q2. 2021-22-ൽ, ലേലങ്ങളിലൂടെ ലഭിച്ച 40,000 കോടി രൂപ, ആദായരേഖയിലെ ലിക്വിഡല്ലാത്ത മേഖലളിൽ ലിക്വിഡിറ്റി സമീകരിച്ചു. കരുതൽധനം (Reserve money) (ക്യാഷ് റിസർവ് റേഷ്യോവിൽ മാറ്റങ്ങൾ വരുത്തിയതിന്‍റെ ആദ്യവട്ട ആഘാതം ക്രമീകരിച്ചതിനുശേഷം), കറൻസിയ്ക്കുവേണ്ടിയുള്ള ചോദനയുടെ പ്രേരണയാൽ 2021 ജൂലൈ 30-ന് വർഷാവർഷതോതിൽ 11.0 ശതമാനം കണ്ട് വികസിച്ചു. 2021 ജൂലൈ 16-ന് മണിസപ്ലൈയും (M3) വാണിജ്യ ബാങ്കുകളുടെ വായ്പകളും യഥാക്രമം 20.8 ശതമാനവും, 6.6 ശതമാനവും കണ്ട് വളർന്നു. ഇന്ത്യയുടെ വിദേശനാണ്യ റിസർവ് 2021-22-ന് 43.1 ബില്ല്യൺ യുഎസ് ഡോളർ കണ്ട് വർദ്ധിച്ചു. (ജൂലൈ അവസാനമാവുമ്പോൾ) 620.1 ബില്യൺ യുഎസ് ഡോളറായി. ഭാവി വീക്ഷണം 8. മുമ്പോട്ടുപോവുമ്പോൾ, തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ ശക്തിപ്രാപിക്കയും, ഖാരിഫ് വിത ഊർജ്ജിതമാവുകയും, ആവശ്യ മുള്ളത്ര ഭക്ഷ്യശേഖരം ഉണ്ടാവുകയും ചെയ്യുമ്പോൾ ധാന്യങ്ങളുടെ മേലുള്ള വില നിയന്ത്രണം വിധേയമാവേണ്ടതാണ്. ഗവൺമെൻറിന്‍റെ ലഭ്യത കൂട്ടാനുള്ള ഇടപെടലിനു പ്രതികരണമായി, ജൂലൈ മാസത്തിൽ ഭക്ഷ്യഎണ്ണ, പയറുവർഗ്ഗങ്ങൾ എന്നിവയുടെമേലുള്ള വിലസമ്മർദ്ദം കുറയുമെന്ന് ഉന്നതതരംഗ സൂചകങ്ങൾ കാണിക്കുന്നു. ഉല്പാദന സേവന മേഖലകളിലെ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചുകൊണ്ടിരി ക്കുന്നു. എന്നാൽ ദുർബ്ബലമായ ചോദനകാരണം, ഉല്പന്നങ്ങളുടെ വിലകൾ കുറയ്ക്കുവാനുള്ള ശ്രമങ്ങൾ കഠിനമാവുകയാണ്. അസംസ്കൃത എണ്ണയുടെ വില ഉയർന്നു നിൽക്കുമ്പോൾ, കേന്ദ്ര സംസ്ഥാന ഗവർൺമെൻറുകൾ പരോക്ഷ നികുതിയിൽ കുറവു വരുത്തിയാൽ വില സമ്മർദ്ദങ്ങളെ സാരമായി കുറയ്ക്കുവാൻ കഴിയും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് സിപിഐ പണപ്പെരുപ്പം 2021-22-ൽ 5.7 ശതമാനം, 2021-22 Q2- വിൽ 5.9 ശതമാനം Q3 യിൽ 5.3 ശതമാനം, Q4 യിൽ 5.8 ശതമാനം (റിസ്കുകൾ തുലനം ചെയ്തുകൊണ്ട്) ആയിരിക്കുമെന്ന് അനുമാനിക്കുന്നു. (Chart1) 9. രണ്ടാം തരംഗത്തിന്‍റെ ശക്തികൂടിയതോടുകൂടി, ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ തിരിച്ചുവരവ് ആരംഭിച്ചിട്ടുണ്ട്. ഭാവിയിലേക്ക് നോക്കുമ്പോൾ കാർഷികോല്പാദനവും, ഗ്രാമീണ ചോദനയും ഉത്തേജിതനിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉല്പാദനവും, സ്പർശരഹിത സേവനങ്ങളും ശക്തിയായി വേഗതയാർജ്ജിക്കു കയും ചെയ്യുന്നതോടെ നാഗരികചോദന തളർച്ചയിൽനിന്നും ഉണരാൻ സാദ്ധ്യതയുണ്ട്. വാക്സിനേഷന്‍റെ വേഗത കൂടുന്നതോടെ നിയന്ത്രണത്തി ലായിപ്പോയ ചോദനയുടെ മോചനം ഒരു സ്ഥിരസ്വഭാവം കൈവരിക്കു കയും ചെയ്യും. ഉയരുന്ന കയറ്റുമതികൾ, ഗവർൺമെൻറിന്‍റെ ദീർഘകാല നിക്ഷേപ ചിലവുകൾ ഉൾപ്പെടെ പ്രതീക്ഷിക്കുന്ന ചിലവുകൾ, അടുത്തകാലത്ത് ഗവർൺമെൻറ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്, എന്നിവ ചോദനയ്ക്ക് കൂടുതൽ പ്രചോദനം പ്രദാനം ചെയ്യും. നിക്ഷേപങ്ങൾക്കുള്ള ചോദന ഇപ്പോഴും നിറംമങ്ങിയിരിക്കുന്നുവെങ്കിലും വർദ്ധിച്ച കപ്പാസിറ്റി ഉപയോഗവും അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളും, ചിരപ്രതീക്ഷിതമായിരുന്ന പുനരുജ്ജീവനത്തിനുള്ള സാഹചര്യമൊരുക്കുന്നുണ്ട്. റിസർവ് ബാങ്ക് സർവ്വേയിൽ പങ്കെടുത്ത സംരംഭകർ Q2. 2021-22-ൽ ഉല്പാദനത്തോതിലും, പുതിയ ഓർഡറുകളിലും വികാസം പ്രതീക്ഷിക്കുന്നുണ്ട്. ഇത് Q4.-ൽ തുടരാനുള്ള സാദ്ധ്യതയുമുണ്ട്. ആഗോളതലത്തിൽ അനുഭവപ്പെടുന്ന ഉയർന്ന ചരക്കുവിലകളും, ധനവിപണികളിലെ അസ്ഥിരതയും വീഴ്ചയിലേക്കുള്ള നഷ്ടസാദ്ധ്യതക ളാണ്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് 2021-22-ൽ യഥാർത്ഥ ജിഡിപി വളർച്ച, Q1.ൽ 21.4 ശതമാനംയി, Q2.ൽ 7.3 ശതമാനം, Q3യിൽ 6.3 ശതമാനം, Q4.ൽ 6.1 ശതമാനം ഉൾപ്പെടുന്ന 9.5 ശതമാനമായി നിലനിർത്തുന്നു. 2022-23-ലെ യഥാർത്ഥ ജിഡിപി വളർച്ച 17.2 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു. (Chart 2) 10. പണപ്പെരുപ്പസമ്മർദ്ദങ്ങൾ, തുടർച്ചയായും ശ്രദ്ധയോടും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സമഗ്രചോദന സംബന്ധമായുള്ള പ്രതീക്ഷ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇത് ഇപ്പോഴും ദുർബ്ബലവും, മഹാമാരിയുടെ കാർമേഘപടലങ്ങൾക്കുള്ളിലുമാണ്. സമ്പദ് വ്യവസ്ഥയെ വലിയതോതിൽ അലസത ബാധിച്ചിട്ടുണ്ട്. ഉല്പാദനം മഹാമാരിക്കു മുമ്പുള്ളതിനെ അപേക്ഷിച്ച് താഴെയാണ്. Q1: 2021-22-ൽ ഉണ്ടാവുന്ന പണപ്പെരുപ്പ സമ്മർദ്ദങ്ങൾ പ്രതിലോമകരമായ സപ്ലൈ സ്തംഭനഫലമായുണ്ടാവുന്നതാണെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ഇതിന്‍റെ ആയുസ്സ് ക്ഷണികമാണെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സപ്ലൈപരിമിതികളിൽ ഇളവുവരുത്താൻ, ഗവർൺമെൻറ് ചില നടപടികൾ കൈക്കൊണ്ടുവരുമ്പോൾതന്നെ സപ്ലൈ-ചോദന തുലനാവസ്ഥ നിലനിർത്താൻ ആവശ്യമായ പരിശ്രമങ്ങൾ ഇതു ലക്ഷ്യമാക്കി നടത്തേണ്ടതുണ്ട്. നവവും എന്നാൽ ആശങ്കയോടെയുള്ള തുമായ പുനരുജ്ജീവന പ്രക്രിയ, സാമ്പത്തികവും, ധനപരവും, വ്യത്യസ്ത മേഖലകൾക്ക് അനുയോജ്യവുമായ നയപരിപാടികളിലൂടെ പരിപോഷി പ്പിക്കപ്പെടേണ്ടതുണ്ട്. അതനുസരിച്ച്, എംപിസി, പോളിസി റിപോ നിരക്ക് മാറ്റമില്ലാതെ, 4 ശതമാനമായി നിലനിർത്താനും, ഭാവിയിൽ പണപ്പെരുപ്പം ലക്ഷ്യത്തിനുള്ളിൽ തന്നെ നിൽക്കുമെന്നുറപ്പുവരുത്തികൊണ്ട്, കോവിഡ് മഹാമാരി ഏല്പിച്ച ആഘാതത്തിന് ആശ്വാസമേകികൊണ്ട്, വളർച്ച പുനരുജ്ജീവിപ്പിക്കാനും സ്ഥിരാടിസ്ഥാനത്തിൽ തുടരാനും ആവശ്യമായ ഒരനൂകൂല നിലപാട് എടുക്കാൻ തീരുമാനിച്ചു. 11. എംപിസി യിലെ എല്ലാ അംഗങ്ങളും ഡോ. ശശാങ്ക ഭിഡേ, ഡോ. അഷിമാ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ, ഡോ. മൃദുൽ കെ. സാഗർ, ഡോ. മൈക്കേൽ ദേബബ്രത പത്ര, ശ്രീ. ശക്തികാന്ത ദാസ് ഇവരെല്ലാം ഏകകണ്ഠമായി പോളിസി റിപോ നിരക്ക് മാറ്റമില്ലാതെ 4.00- ശതമാനമായി നിലനിർത്താൻ തീരുമാനിച്ചു. 12. പ്രൊഫ.ജയന്ത് ആർ വർമ്മ ഒഴികെയുള്ള എല്ലാ അംഗങ്ങളും, ഡോ. ശശാങ്ക ഭിഡേ, ഡോ. അഷിമാ ഗോയൽ. ഡോ. മൃദുൽ കെ. സാഗർ, ഡോ. മൈക്കേൽ ദേബബ്രത പത്ര, ശ്രീ. ശക്തികാന്തദാസ് എന്നിവർ, ഭാവിയിൽ പണപ്പെരുപ്പം ലക്ഷ്യത്തിനുള്ളിൽ തന്നെ നിലനിൽക്കുമെന്നുറപ്പുവരുത്തികൊണ്ട്, കോവിഡ് മഹാമാരി ഏല്പിച്ച ആഘാതത്തിന് ആശ്വാസമേകിക്കൊണ്ട് വളർച്ച പുനരുജ്ജീവിപ്പിക്കാനും, അത് സ്ഥിരാടിസ്ഥാനത്തിൽ തുടരാനും ആവശ്യമായ ഒരനുകൂലനിലപാട് എടുക്കുവാനും തീരുമാനിച്ചു. പ്രമേയത്തിന്‍റെ ഈ ഭാഗത്തിനോട് പ്രൊഫ. ജയന്ത് ആർ. വർമ്മ വിസമ്മതം പ്രകടിപ്പിച്ചു. 13. എംപിസി യോഗത്തിന്‍റെ മിനിട്ട്സ് 2021 ആഗസ്റ്റ് 20-ന് പ്രസിദ്ധപ്പെടുത്തുന്നതാണ്. 14. എംപിസി യുടെ അടുത്ത യോഗം 2021 ഒക്ടോബർ 6 മുതൽ 8 വരെ നടക്കുന്നതായിരിക്കും. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2021-2022/644 |