RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78528535

ധനനയ പ്രസ്താവന, 2021-22 2021 ഒക്ടോബർ 6-8 തീയതികളിൽ ചേർന്ന മോണിട്ടറി പോളിസി കമ്മിറ്റി (എംപിസി)യുടെ തീരുമാനം

ഒക്ടോബർ 08, 2021

ധനനയ പ്രസ്താവന, 2021-22
2021 ഒക്ടോബർ 6-8 തീയതികളിൽ ചേർന്ന
മോണിട്ടറി പോളിസി കമ്മിറ്റി (എംപിസി)യുടെ തീരുമാനം

നിലവിലുളളതും പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ സ്ഥൂലസാമ്പ ത്തിക സാഹചര്യങ്ങളെക്കുറിച്ചുളള ഒരു നിർണ്ണയത്തിന്‍റെ അടിസ്ഥാന ത്തിൽ ഇന്ന് (ഒക്ടോബർ 8, 2021) ചേർന്ന മോണിട്ടറി പോളിസി കമ്മിറ്റി യോഗം താഴെപ്പറയുന്ന കാര്യങ്ങൾ തീരുമാനിച്ചിരിക്കുന്നു:

  • ലിക്വിഡിറ്റി അഡ്ജസ്റ്റ്മെൻറ് ഫസിലിറ്റി (എൽഎഎഫ്) പ്രകാരമുളള പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 4.0 ശതമാനമായി തുടരുന്ന താണ്.

എൽഎഎഫ് പ്രകാരമുളള റിവേഴ്സ് റിപ്പോനിരക്ക് മാറ്റമില്ലാതെ 3.35 ശതമാനമായും മാർജിനൽ സ്റ്റാൻഡിങ് ഫസിലിറ്റി (എംഎസ്എഫ്) യും ബാങ്ക് നിരക്കും 4.25 ശതമാനമായും മാറ്റമില്ലാതെ തുടരും.

  • സ്ഥായിയായ ഒരു അടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ച പരിപോ ഷിപ്പിക്കുവാനും പുനരുജ്ജീവിപ്പിക്കുവാനും, സമ്പദ് വ്യവസ്ഥയിൽ കോവിഡ്-19 ന്‍റെ ആഘാതം ലഘൂകരിക്കുവാനും ആവശ്യമായി വരുന്നിടത്തോളം കാലം വിലക്കയറ്റം ഉദ്ദിഷ്ടപരിധിയ്ക്കുളളിൽ നിയന്ത്രിതമെന്നത് ഉറപ്പുവരുത്തിക്കൊണ്ട് വഴക്കമുളള നിലപാട് തുടരുവാനും എംപിസി തീരുമാനമെടുത്തിരിക്കുന്നു.

സാമ്പത്തിക വളർച്ചയ്ക്ക് പിൻബലമേകിക്കൊണ്ട്, ഉപഭോക്തൃ വില സൂചികയിലൂടെ ദൃശ്യമാകുന്ന വിലക്കയറ്റം 4 ശതമാനത്തിൽ 2 ശതമാനം കൂടുകയോ കുറയുകയോ ചെയ്യും വിധത്തിലുളള സീമയുടെ പരിധിക്കു ള്ളിൽ പരിമിതപ്പെടുത്തണമെന്നുളള ഇടക്കാല ലക്ഷ്യം കൈവരിക്കുക യെന്ന ഉദ്ദേശ്യത്തിന് ഉചിതമാംവിധത്തിലുളളവയാണ് മേൽപ്പറഞ്ഞ തീരുമാന ങ്ങൾ.

ഈ തീരുമാനത്തിനാധാരമായ മുഖ്യപരിഗണനകൾ താഴെപ്പറ യുന്ന വിവരണങ്ങളിൽ നൽകുന്നു.

മൂല്യനിരൂപണം

ആഗോളസമ്പദ്സ്ഥിതി

2. 2021 ഓഗസ്റ്റ് 4-6 തീയതികളിൽ നടന്ന എംപിസി യോഗത്തിനുശേഷം കോവിഡ്-19 മഹാമാരിയുടെ ഡെൽറ്റാ രൂപഭേദത്തിന്‍റെ അതിദ്രുത വ്യാപന ത്തെത്തുടർന്ന് താരതമ്യേന ഉയർന്ന നിരക്കിൽ പ്രതിരോധകുത്തിവയ്പു കൾ നടന്ന ചില രാജ്യങ്ങൾ ഉൾപ്പെടെയുളള ഭൂഗോള മേഖലകളിലാകമാനം ആഗോള പുനഃ പ്രാപ്തിയുടെ ആക്കം കുറഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് മാസ ത്തിൽ കഴിഞ്ഞ ഏഴ് മാസക്കാലത്തേതിനേക്കാളം താണനിരക്കിലേക്ക് പോയതിനു ശേഷം ആഗോള പർച്ചേസിങ് മാനേജേഴ്സ് സൂചിക (പിഎംഐ) സെപ്തംബറിൽ നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ആഗോള ചരക്ക് വ്യാപാര ത്തിന്‍റെ വ്യാപ്തം 2021 രണ്ടാംപദത്തിൽ പൂർവസ്ഥിതി പ്രാപകമായിവർത്തി ക്കുകയായിരുന്നു. എന്നാൽ ചരക്ക് വിതരണത്തിലെയും വിന്യാസത്തി ലെയും സ്തംഭനാവസ്ഥകൾ കാരണം ഏറ്റവുമടുത്ത കാലത്ത് വ്യപാരത്തിന്‍റെ ആക്കം കുറയുകയാണുണ്ടായത്.

3. ചരക്ക് വിലകൾ ഉയർന്ന നിലയിൽത്തന്നെ തുടരും. തത്ഫലമായി മിക്ക വികസിത സമ്പദ്ഘടന (എഒ) കളിലും വികസ്വര വിപണി സമ്പദ്ഘടന (ഇഎംഇ) കളിലും വിലക്കയറ്റ സമ്മർദ്ദങ്ങൾ അനുഭവപ്പെട്ടു. ആദ്യം പറഞ്ഞ സമ്പദ്ഘടനകളിലെ ചുരുക്കം കേന്ദ്രബാങ്കുകളും രണ്ടാമത് പറഞ്ഞ സമ്പദ്ഘടനകളിലെ അനേകം കേന്ദ്രബാങ്കുകളും അവയുടെ ധനനയ ത്തിൽ അയവ് വരുത്താതെ കർക്കശമാക്കുവാൻ ഇതിടയാക്കി. ഈ വർഷത്തിൽ പിന്നീട് പ്രമുഖ വികസിത രാജ്യങ്ങളുടെ ധനനയനിലപാടുകളിൽവന്ന മാറ്റ ത്തോടൊപ്പം ബോണ്ട് വാങ്ങലുകൾ കുറഞ്ഞുവരാനിടയായതും അന്തർദേ ശീയ ധനകാര്യവിപണികളിലെ പിരിമുറുക്കത്തിന് തുടക്കം കുറിച്ചിരി ക്കുകയാണ്. ഓഗസ്റ്റ് മാസത്തിൽ പരിമിതമായി നിലകൊണ്ടതിനുശേഷം പ്രമുഖ എഇ-കളിലും ഇഎംഇ-കളിലും ബോണ്ടുകളിൽ നിന്നുളള പലിശ കുത്തനെ ഉയർത്തിട്ടുണ്ട്. യുഎസ് ഡോളർ കൂടുതൽ കരുത്താർജ്ജിച്ചപ്പോൾ, കഴിഞ്ഞ ആഴ്ചകളിലുണ്ടായ മൂലധന ബഹിർപ്രവാഹത്തോടെ സെപ്തംബർ ആദ്യത്തോടെ ഇഎംഇ കറൻസികൾ ദുർബലമാകുകയാണുണ്ടായത്.

ആഭ്യന്തര സമ്പദ്സ്ഥിതി

4. ആഭ്യന്തര രംഗത്ത് 2021-22 ന്‍റെ ആദ്യപാദത്തിൽ മുൻവർഷത്തെ അപേ ക്ഷിച്ച് യഥാർഥ മൊത്തം ആഭ്യന്തര ഉത്പന്നം (ജിഡിപി) 20.1 ശതമാനം കണ്ട് വർധിച്ചിട്ടുണ്ട്. ഇത് അനുകൂലമായ ഒരു വിശാല അടിത്തറയാണ്. എന്നാൽ മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ ആഗമനത്തോടെ ഈ ഗതിയുടെ ആക്കം കുറഞ്ഞു. 2021-22 ന്‍റെ ആദ്യപാദത്തിലെ യഥാർഥ ജിഡിപി നില മഹാമാരിയ്ക്കും രണ്ട് വർഷം മുൻപത്തെ നിലയിൽ നിന്നും 9.2 ശതമാനം കുറവായിരുന്നു. ചരക്കുകൾക്കായുളള ഡിമാൻറിന്‍റെ കാര്യത്തിൽ ജിഡി പി-യുടെ ഏതാണ് എല്ലാ ഘടകങ്ങളും മുൻവർഷത്തെ നിലയേക്കാക്കാളും ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി. ചരക്ക് ലഭ്യതയുടെ കാര്യത്തി ലാകട്ടെ, യഥാർഥമൊത്തം മൂല്യവർധന 2021-22 ന്‍റെ ആദ്യപാദത്തിൽ മുൻ വർഷത്തേക്കാളും 18.8 ശതമാനം വർധനയുണ്ടായി.

5. ഓഗസ്റ്റ്-സെപ്തംബറിൽ പകർച്ചവ്യാധിവ്യാപനം കുറഞ്ഞതോടെയും നിയന്ത്രണങ്ങളിൽ അയവ് വന്നതോടെയും വാക്സിൻ വിതരണം ഉയർന്നതോടെയും സാമ്പത്തിക പ്രവർത്തനത്തിന്‍റെ കുതിപ്പിന് വേഗത കൈവന്നു. ഓഗസ്റ്റിലെ ഒരു ശതമനത്തിനു ശേഷം തെക്ക്-പടിഞ്ഞാറൻ മൺസൂൺ സെപ്തംബറിൽ ശക്തിപ്രാപിച്ചു. ദീഘകാലമായി നിലനിന്നിരുന്ന മഴയുടെ കാലികമായ കുറവ് 0.7 ശതമാനത്തിലേക്ക്താണ്. ഖരീഫ് വിത്തുവിതയ്ക്കൽ മുൻവർഷത്തെ നിലയേക്കാളും അധികമായി. ആദ്യം നടത്തിയ മുൻകൂർ കണക്കുകൂട്ടൽ പ്രകാരം. ഖരീഫ് ധാന്യങ്ങളുടെ ഉത്പാദനം 150.5 മില്യൺ ടൺ എന്ന റൊക്കോഡിലെത്തി. കാർഷിക മേഖലയിലാകമാനം ഈ നോട്ട ത്തിന്‍റെ പ്രതിഫലനമുണ്ടായി. ധാന്യങ്ങളുടെ സംഭരണനില പൂർണ സംഭരണ ശേഷിയുടെ 80 ശതമാനം കണ്ട് ഉയർന്ന് പതിറ്റാണ്ടുകാലത്തെ ശരാശരി നിലയേക്കാളും വർധിച്ചു. ഇത് റാബി ധാന്യങ്ങളുടെ ഉത്പാദനത്തിന് ഉത്തേജ കമാകുമെന്നാണ് പ്രതീക്ഷ.

6. ദീഘനാളത്തെ മാന്ദ്യത്തിനുശേഷം വ്യാവസായികോത്പാദനം തുടർച്ച യായി അഞ്ചുമാസക്കാലം ജൂലൈ വരെ മുൻവഷത്തേക്കാളും ഉയർന്നു. ഉത്പാദനമേഖലയിലെ പിഎംഐ സെപ്തംബർ 53.7 ആയത് ഒരു അനുകൂല ഘടകമായി. ജനസമ്പർക്ക പ്രവർത്തനങ്ങൾക്കായുളള ആവശ്യം ഉയർന്ന തോടെ സേവനമേഖയിലെ പ്രവത്തനങ്ങളും ഊർജിതമായി. സേവനമേഖല പിഎംഐ സെപ്തംബറിൽ 55.2 നിലയിലെത്തി വ്യാപനം തുടർന്നു-ചില ഉപഘടകങ്ങളിൽ വളർച്ച പരിമിതപ്പെട്ടുവെങ്കിൽക്കൂടിയും. ഓഗസ്റ്റ്-സെപ്തം ബർ മാസക്കാലത്തെ ഉയർന്ന തരംഗ സൂചകങ്ങൾ-റെയിൽവേ ചരക്ക് ഗതാ ഗതം, സിമൻറ് ഉത്പാദനം, വിദ്യുഛക്തിക്കായുളള ആവശ്യം, തുറമുഖങ്ങ ളിലൂടെയുളള ചരക്ക് കടത്ത്, ഇ-വേബില്ലുകൾ, ജിഎസ്ടി, ടോൾ എന്നിവയി ലൂടെയുളള വരുമാനം-സൂചിപ്പിക്കുന്നത് മഹാമാരിയ്ക്ക് മുൻപുളള നിലയി ലേക്ക് സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തുന്ന തിലുളള പുരോഗതിയെയാണ്. എന്നുവരികിലും ആഭ്യന്തര വ്യോമഗതാ ഗതം, ഇരുചക്രവാഹന വിൽപ്പന, ഉരുക്കിന്‍റെ ഉപഭോഗം എന്നീ സൂചകങ്ങൾ പിന്നിൽത്തന്നെ തുടരുകയാണ്. പുറം രാജ്യങ്ങളിൽ നിന്നുളള ആവശ്യം വർധിച്ചതുകൊണ്ട് എണ്ണ ഒഴികെയുളള ചരക്കുകളുടെ കയറ്റുമതിയിലെ വളർച്ച ശക്തമായി തുടരുന്നു.

7. ഓഗസ്റ്റിൽ 5.3 ശതമാനമായിരുന്ന ഉപഭോക്തൃ വിലസൂചികാടിസ്ഥാന ത്തിലുളള വിലക്കയറ്റം തുടർച്ചയായി രണ്ടാം മാസത്തിലും മയപ്പെട്ടു. അടുത്തകാലത്ത് 2021 മെയ്-ജൂൺ മാസത്തിലെ ഉയർന്ന നിലയിൽനിന്നും ഒരു ശതമാനം ഇടിവുണ്ടായി. മൗലികമായി ഇത് ഭക്ഷ്യവിലക്കയറ്റത്തിലെ അയവ് കാരണമായിരുന്നു. ഇന്ധന വിലക്കയറ്റം ഓഗസ്റ്റിൽ പുതിയ ഉയരങ്ങ ളിലെത്തി. കാതലായ വിലക്കയറ്റം-അതായത് ഭക്ഷ്യവും ഇന്ധനവും ഒഴിവാക്കിയുളള മേഖലകളിലെ വിലക്കയറ്റം-2021 ജൂലൈ-ഓഗസ്റ്റിൽ 5.8 ശതമാനത്തിൽനിന്നും മാറ്റമില്ലാതെ തുടരുന്നു.

8. സമ്പദ്ഘടനയിലെ ധനലഭ്യത ഓഗസ്റ്റ്-സെപ്തംബറിൽ വൻതോതിൽ അധികമായി തുടരുന്നു. പണത്തിന്‍റെ പ്രതിദിന ഉപയോഗം ജൂലൈ-ഓഗസ്റ്റിൽ ശരാശരി 7.7 ലക്ഷം കോടി രൂപയായിരുന്നു. സെപ്തംബറിൽ അത് 9 ലക്ഷം കോടിരൂപയായും ഒക്ടോബറിൽ (ഒക്ടോബർ 6 വരെ) 9.5 ലക്ഷം കോടിരൂപയായും ഉയർന്നു. സ്ഥിരനിരക്കിലുളള റിവേഴ്സ് റിപ്പോ, 14-ദിന വേരിയബിൾ റിവേഴ്സ് റിപ്പോ (വി ആർ ആർ ആർ) എന്നിവ വഴിയായും ലിക്വിഡിറ്റി അഡ്ജസ്റ്റ്മെൻറ് ഫസിലിറ്റി (എൽഎഎഫ്) വഴി പ്രവർത്തനങ്ങൾ സൂക്ഷ്മമാക്കിയത് വഴിയായുമാണ് ഇത് സാധ്യമായത്. സെക്കണ്ടറി മാർക്കറ്റ് ഗവൺമെൻറ് സെക്യൂരിറ്റീസ് അക്വിസിഷൻ പ്രോഗ്രാം (ജി-സാപ് 2.0) പ്രകാരം 1.2 ലക്ഷം കോടിരൂപയുടെ ലേലം നടന്നത് മൂലം പണലഭ്യത സാധ്യമായി. 2021 ഒക്ടോബർ 1-ലെ കണക്ക്പ്രകാരം റിസർവ് ധനം (ക്യാഷ് റിസർവ് റോഷ്യായിൽ വരുത്തിയ മാറ്റത്തിന്‍റെ ആദ്യഘട്ടഫലമായി) മുൻവർഷത്തേക്കാളും 8.3 ശതമാനം അധികരിച്ചു. പണലഭ്യത (എം 3)യും ബാങ്ക് വായ്പകളും 2021 സെപ്തംബർ 24 ലെ നിലയനുസരിച്ച് യഥാക്രമം 9.3 ശതമാനമായും 6.7 ശതമാനമായും ഉയർന്നു. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2021-22 ൽ 60.5 ബിലൂൺ യുഎസ് ഡോളർ കണ്ട് (ഒക്ടോബർ 1 വരെ) ഉയരുകയുണ്ടായി. സ്പെഷ്യൽ ഡ്രോയിങ് റൈറ്റ്സ് (എസ് സി ആർ) ന്‍റെ വിന്യാസത്തിന്‍റെ ഭാഗികമായ പ്രതിഫലനമായിരുന്നു ഇത്.

അവലോകനം

9. മുന്നോട്ട് പോകുമ്പോൾ, വിലക്കയറ്റത്തിന്‍റെ ഗതിവേഗം 2021-22 ന്‍റെ മൂന്നാം പാദത്തിൽ കുറഞ്ഞുവരാനുളള ഒരുക്കത്തിലാണ്. ഖരീഫ് വിളകളുടെ വിത്തുവിതയ്ക്കലും തുടർന്നുണ്ടാകാൻ സാധ്യതയുളള മികച്ച ഉത്പാദനവും ഇതിന് കാരണമാകും. മതിയായ കരുതൽ ധാന്യശേഖരത്തോ ടൊപ്പം ഈ ഘടകങ്ങൾ ഭക്ഷ്യധാന്യങ്ങളുടെ വിലകൾ പിടിച്ചുനിർത്താൻ സഹായകരമാകും. വിലക്കയറ്റ നിലയിൽ വ്യതിയാനങ്ങളുണ്ടാക്കുന്ന മുഖ്യഘടകമായ പച്ചക്കറികളുടെ വിലകൾ ഈ വർഷം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞു. അകാലത്തിൽ മഴപെയ്യാത്ത പക്ഷം ഈ അവസ്ഥ ഇങ്ങനെ തന്നെ തുടരാനാണ് സാധ്യത. പയർവർഗങ്ങളുടെയും ഭക്ഷ്യഎണ്ണ കളുടെയും വിതരണരംഗത്ത് സർക്കാർ നടത്തുന്ന ഇടപെടലുകൾ ആവശ്യ വും ലഭ്യതയും തമ്മിലുളള വിടവ് നികത്താൻ സഹായകരമാകുന്നുണ്ട്. ഖരീഫ് കൊയ്ത്ത് കഴിഞ്ഞ് വിളകൾ കൂടുതലായി എത്തുന്നതോടെ ഈ സ്ഥിതി ഇനിയും അഭിവൃദ്ധിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നു വരികിലും ഭക്ഷ്യയോഗ്യമായ എണ്ണയുടെ വിലകൾ ഈ അടുത്തകാല ത്തായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കയ്ക്ക് ഒരു കാരണമായിത്തീർ ന്നിരുന്നു. മറു വശത്താകട്ടെ ആഗോള ആവശ്യവും ലഭ്യതയും തമ്മിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ കാരണം ചാഞ്ചാടി നിൽക്കുന്ന ക്രൂഡോയിൽ വിലകളിൽ നിന്നുളള സമ്മർദ്ദങ്ങൾ നിരന്തരം തുടരു കയാണ്. ആഭ്യന്തര ഇന്ധന വിലകൾ വളരെ ഉയർന്ന വിതാനങ്ങളിൽ തുടരുന്നു. ലോഹങ്ങളുടെയും ഇന്ധനങ്ങളുടെയും ഉയരുന്ന വിലകൾ, വ്യാവസായിക ഉത്പാദത്തിനാവശ്യമായ ഘടകങ്ങളുടെ കടുത്ത ദൗർലഭ്യം, ഉയരുന്ന കടത്ത് കൂലികൾ എന്നിവ അസംസ്കൃത വസ്തുക്കളുടെ വിലയിൽ വൻപിച്ച വർധനവിനിടയാക്കിയിരിക്കുകയാണ്. എന്നാൽ ആവശ്യം കുറഞ്ഞു നിൽക്കുന്ന അവസ്ഥയിൽ ഉത്പന്ന വിലകൾ കുറയാനുളള സാധ്യതയുണ്ട്. ഉപഭോക്തൃ വിലസൂചികാടിസ്ഥാനത്തിലെ വിലക്കയറ്റം ഭക്ഷ്യസാധന ങ്ങളുടെ വിലയിൽ വന്നുകൊണ്ടിരിക്കുന്ന കുറവ് നിമിത്തമായി പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനുകൂലമായ മറ്റ് അടിസ്ഥാന പ്രഭാവങ്ങളോടൊത്തുചേർന്നുകൊണ്ട് ഇത് അടുത്ത ഭാവി യിൽ വിലക്കയറ്റം ഗണ്യമായ തോതിൽ കുറയുവാൻ ഉതകുമെന്നു തന്നെ യാണ് കരുതേണ്ടത്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ട്, ഉപഭോക്തൃ വിലസൂചികാടിസ്ഥാനത്തിലുളള വിലക്കയറ്റം 2021-22 ന്‍റെ ഒന്നാംപാദ ത്തിൽ 5.3 ശതമാനവും, രണ്ടാംപാദത്തിൽ 5.1 ശതമാനവും, മൂന്നാം പാദത്തിൽ 4.5 ശതമാനവും, നാലാം പാദത്തിൽ 5.8 ശതമാനവും ആയിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2022-23 വർഷത്തിന്‍റെ ഒന്നാം പാദത്തിൽ ഉപഭോക്തൃവിലസൂചികാടിസ്ഥാനത്തിലുളള വിലക്കയ റ്റം 5.2 ശതമാന മായിരിക്കുമെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു.

10. കോവിഡ് രണ്ടാം തരംഗത്തിന്‍റെ ശക്തി ക്ഷയിച്ചുവരുന്നതോടെ ആഭ്യ ന്തര സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വേഗത കൈവന്നിട്ടുണ്ട്. സാധാര ണയിൽ കവിഞ്ഞതോതിൽ ഖാരിഫ് കൃഷിക്കായി വിതയ്ക്കൽ നടന്നിട്ടുള ളതും റാബി കൃഷിയെക്കുറിച്ചുളള പ്രതീക്ഷകൾ ശോഭനമായിട്ടുളളതും പരിഗണിക്കുമ്പോൾ ഗ്രാമീണമേഖലയിൽ ഉൽപ്പന്നങ്ങൾക്കായുളള ആവശ്യം ഉയർന്ന നിലയിൽത്തന്നെ തുടരാനാണ് സാധ്യത. വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഗതിവേഗം ഗണ്യമായ തോതിൽ വർധിച്ചതും, പകർച്ച വ്യാധിവ്യാപനത്തിന്‍റെ തോത് കുറഞ്ഞതും, ആസന്നമായ ഉത്സവക്കാലവും പൊതുജനസമ്പർക്കാധിഷ്ഠിത സേവനങ്ങളുടെ ശക്തമായ തിരിച്ചുവരവിന് കാരണമാകുകയും, ഒപ്പം പൊതുജനസമ്പർക്കാധിഷ്ഠിത ഇതരസേവനങ്ങൾ ക്കായുളള ആവശ്യം വർധിപ്പിക്കുകയും ഉത്പന്നങ്ങൾക്കായി നഗരപ്രദേശ ങ്ങളിൽ നിന്നുളളവരുടെ ആവശ്യം അധികരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് പിൻബലമേകും വിധം സാമ്പത്തികവും ധനകാര്യപരവുമായ സ്ഥിതിഗതികൾ സുഗമമായ നിലയിൽ തുടരു കയാണ്. ഉത്പാദനശേഷിയുടെ ഉപയോഗം വർധിക്കുകയും ബിസിനസ്സ് വീക്ഷണഗതിയും ഉപഭോക്തൃ ആത്മവിശ്വാസവും പുനർജീവിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനം, ആസ്തികൾ ഉപയോഗിച്ച് പുത്തൻ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കൽ, നികുതിചുമത്തൽ, ടെലി കോം മേഖല, ബാങ്കിങ് മേഖല എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് സർക്കാർ ഏർപ്പെടുത്തിയ വിശാലാടിസ്ഥാത്തിലുളള പരിഷ്കാര ങ്ങൾ സംരംഭങ്ങൾക്കായി മുതൽ മുടക്കുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ഉത്പാദനശേഷിവികസനം ഉയർത്തുകയും സ്വകാര്യ മുതൽ മുടക്കുകൾക്ക് സൗകര്യമൊരുക്കുകയും ചെയ്യേണ്ടതാണ്. ഉത്പാദന വുമായി ബന്ധപ്പെട്ട് നൽകുന്ന ഉത്തേജക പദ്ധതി ആഭ്യന്തര നിർമ്മാണ മേഖലയിലും കയറ്റുമതിയിലും പ്രയോജനകരമാണ്. ആഗോളതലത്തിൽ അനുഭവപ്പെടുന്ന അസംസ്കൃത വസ്തു ദൗർലഭ്യം, ഉയർന്ന ചരക്കുവിലകൾ, ഉയർന്ന അസംസ്കൃത വസ്തുവിലകൾ, ആഗോള ധനകാര്യ വിപണിയിലെ അസ്ഥിരത എന്നിവയും, അതോടൊപ്പം കോവിഡ്-19 ന്‍റെ സഞ്ചാരപഥത്തി ന്‍റെ ഭാവിയെക്കുറിച്ചുളള അനിശ്ചിതത്വുമാണ് ആഭ്യന്തര സാമ്പത്തിക വളർച്ചാപ്രതീക്ഷകൾക്ക് നേരിടാനുളള പ്രതിസന്ധികൾ. ഈ ഘടകങ്ങളെ യെല്ലാം കണക്കിലെടുത്തുകൊണ്ട് യഥാർഥ ജിഡിപി വളർച്ചയയെക്കുറി ച്ചുളള കണക്കൂട്ടൽ 2021-22 ൽ 9.5 ശതമാനമായി നിലനിർത്തിയിരിക്കുന്നു. രണ്ടാംപാദത്തിൽ 7.9 ശതമാനം, മൂന്നാം പാദത്തിൽ 6.8 ശതമാനം, നാലാം പാദത്തിൽ 6.1 ശതമാനം എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. 2022-23 വർഷത്തിന്‍റെ ഒന്നാംപാദത്തിലെ യഥാർഥ ജിഡിപി വളർച്ച 17.2 ശതമാനമായിരിക്കുമെന്നും കണക്കാക്കിയിരിക്കുന്നു.

Chart 1

11. ജൂലൈ-ഓഗസ്റ്റ് മാസക്കാലത്തെ വിലക്കയറ്റം പ്രതീക്ഷിച്ചിരുന്ന തിനേക്കാളും കുറവായിരുന്നു. ഭക്ഷ്യ, ഊർജമേഖലകൾ ഒഴികെയുളള ചരക്കു-സേവനമേഖലകളിലെ വിലക്കയറ്റം ഉയർന്ന വിതാനത്തിൽത്തന്നെ തുടരുമ്പോൾ കേന്ദ്രവും സംസ്ഥാനങ്ങളും പെട്രോളിൻമേലും ഡീസലിൻമേ ലുമുളള പരോക്ഷ നികുതികളിൽ വരുത്തിയ ഇളവുകൾ ഉൾപ്പെടെ, ചരക്ക് ലഭ്യത കൂടുതൽ അഭിവൃദ്ധിപ്പെടുത്തുവാനും വിലസമ്മർദ്ദങ്ങളെ നേരിടു വാനും കൈക്കൊണ്ട നടപടികൾ വിലക്കയറ്റത്തിൽ സ്ഥായിയായ കുറവ് വരുത്തുവാനും വിലക്കയറ്റ പ്രതീക്ഷകളെ തടയുവാനും സഹായകരമാ കും. ചരക്ക് സേവനങ്ങൾക്കായുളള ആവശ്യം ക്രമമായി ഉയരുകയാണ്. എങ്കിലും മാന്ദ്യം വലുതാണ്. ഉത്പാദനം കോവിഡ് കാലത്തിന് മുൻപുണ്ടാ യിരുന്നതിനേക്കാളും താണ അവസ്ഥയിലാണ്. പുനഃപ്രാപ്തി അസമമാണ്. ധനപരമായ നയത്തിന്‍റെ പിൻബലത്തെ ആശ്രയിച്ചിരിക്കും പുനഃപ്രാപ്തി ഉണ്ടാവുക. മഹാമാരിയ്ക്ക് മുൻപ് നിലവിലിരുന്ന അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ അഞ്ചിൽ രണ്ട് ഭാഗത്തോളം വരുന്ന ജനസമ്പർക്കാധിഷ്ഠിത സേവനങ്ങൾ ഇപ്പോഴും ഗണ്യമായ തോതിൽ പിന്നിലായ അവസ്ഥയിലാണ്. നിർമാണ മേഖലയിൽ ഉത്പാദശേഷിയുടെ ഉപയോഗം മഹാമാരിയ്ക്ക് മുൻപ് നിലവി ലിരുന്ന തലത്തിനും താഴെയാണ്. ഇത് എത്രയും വേഗം അതിന്‍റെ ദീർഘ കാല ശരാശരി തലത്തിലേക്ക് വീണ്ടെടുക്കേണ്ടത് മുതൽ മുടക്കിനായുളള ആവശ്യം സ്ഥായിയായ അടിസ്ഥാനത്തിൽ മടങ്ങിവരാൻ നിർണ്ണായക മാണ്. ആഭ്യന്തര സമ്പദ്ഘടന അഭിവൃദ്ധിയുടെ സൂചനകൾ പ്രദർശിപ്പി ക്കുമ്പോൾ ത്തന്നെ വൈദേശിക പരിസ്ഥിതി കൂടുതൽ അനിശ്ചിതവും വെല്ലുവിളി നിറഞ്ഞതുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ ചില പ്രമുഖ വികസിത രാജ്യങ്ങളിലെ വളർച്ചാമാന്ദ്യത്തിൽ നിന്നും ഉദ്ഭവിക്കുന്ന എതിർകാറ്റ്, ഇക്കഴിഞ്ഞ ആഴ്ചകളിൽ പ്രകൃതിവാതക വിലകളിലുണ്ടായ കുത്തനെയുളള വർധനവ്, ചില പ്രമുഖ വികസിത രാജ്യങ്ങൾ അവയുടെ ധനനയം ക്രമാനുസരണമാക്കുന്ന പ്രവർത്ത നത്തിൽ നിന്നുമുളവാകുന്ന ആശങ്കകൾ എന്നിവയാണ് വൈദേശിക പരിസ്ഥിതിയെക്കുറിച്ചുളള അനി ശ്ചിതത്വങ്ങൾ. ഈ സാഹചര്യത്തിൽ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സാമ്പത്തിക പുനഃപ്രാപ്തി നയപരമായ എല്ലാ മാർഗങ്ങളിലൂടെ യും പരിപോഷിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വളർച്ചയെയും വിലക്കയറ്റ ത്തെയും സംബന്ധിച്ച അവലോകനത്തെച്ചുറ്റിപ്പറ്റി നിൽക്കുന്ന അനിശ്ചിത ത്വങ്ങളുടെ പശ്ചാത്ത ലത്തിൽ എംപിസി ജാഗ്രതയോടെ പ്രവർത്തിക്കുന്നതായിരിക്കും. അതിൻപ്രകാരം, ഉരുത്തിരിഞ്ഞു വരുന്ന സ്ഥിഗതികൾ കണക്കി ലെത്തുകൊണ്ട് പോളിസി റിപ്പോ നിരക്കിൽ മാറ്റമൊന്നും വരുത്താതെ അത് 4 ശതമാനമായി നിലനിർത്താനും, ധനനയത്തിൽ ഇണക്കമുളള ഒരു നിലപാട് തുടരുവാനും എംപിസി തീരുമാനിച്ചിരിക്കുന്നു. സ്ഥായിയായ രുന്ന അടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുവാനും നിലനിർത്തുവാനും ആവശ്യമായിവരുന്ന കാലത്തോളം ഇത് തുടരും. വിലക്കയറ്റം ഉദ്ദേശിച്ച പരിധിയ്ക്കുളളിൽ പിടിച്ചുനിർത്തുകയെന്നത് ഉറപ്പു വരുത്തിക്കൊണ്ട് തന്നെ സമ്പദ്ഘടനയിൽ കോവിഡ്-19 സൃഷ്ടിച്ച പ്രത്യാ ഘാതം ലഘൂകരിക്കുവാനുളള നടപടികളും തുടരുന്നതായിരിക്കും.

12. എംപിസി യിലെ എല്ലാ അംഗങ്ങളും – ഡോ.ശശാങ്കഭിഡെ, ഡോ. അഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ വർമ, ഡോ. മൃദുൽ കെ.സഗ്ഗാർ, ഡോ. മൈക്കേൽ ദേബബ്രത പത്ര, ശ്രീ. ശക്തികാന്ത ദാസ് എന്നിവർ - പോളിസി റിപ്പോ നിരക്ക് 4.6 ശതമാനം നിരക്കിൽ മാറ്റം വരുത്താതെ തുടരുന്ന തിനായി ഐകകണേഠ്യന വോട്ട് ചെയ്തു.

13. പ്രൊഫ. ജയന്ത് ആർ. വർമ ഒഴികെയുളള എല്ലാ അംഗങ്ങളും, അതായത്, ഡോ.ശശാങ്കഭിഡെ, ഡോ. മൈക്കേൽ ദേബബ്രത പത്ര, ഡോ. അഷി ഗോയൽ, ഡോ. മൃദുൽ കെ.സഗ്ഗാർ, ശ്രീ. ശക്തികാന്തദാസ് എന്നിവർ നയത്തിൽ ഇണക്കമുളള ഒരു നിലപാട് തുടരുവാനായി വോട്ട് ചെയ്തു. സ്ഥായിയായ ഒരു അടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ച പുനരുജ്ജീവി പ്പിക്കുവാനും നിലനിർത്താനും ആവശ്യമായ കാലത്തോളം ഇത് തുടരു വാനും വിലക്കയറ്റം ഉദ്ദേശിച്ച പരിധിയ്ക്കുളളിൽ പിടിച്ചുനിർത്തുക യെന്നത് ഉറപ്പുവരുത്തിക്കൊണ്ട്തന്നെ സമ്പദ്ഘടനയിൽ കോവിഡ്-19 സൃഷ്ടിച്ച പ്രത്യാഘാതത്തെ ലഘൂകരിക്കാനുളള നടപടികൾ തുടരുന്ന തിനും അനുകൂലമായി അവർ വോട്ട് ചെയ്തു. തീരുമാനത്തിന്‍റെ ഈ ഭാഗത്തെ സംബന്ധിച്ച് പ്രൊഫ.ജയന്ത് ആർ. വർമ തന്‍റെ വിമുഖത പ്രകടിപ്പിക്കുക യുണ്ടായി.

14. എംപിസി യുടെ യോഗത്തിന്‍റെ മിനിറ്റ്സ് 2021 ഒക്ടോബർ 22ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

15. എംപിസി യുടെ അടുത്ത യോഗം 2021 ഡിസംബർ 6 മുതൽ 8 വരെ നടത്തുവാൻ നിശ്ചിയിച്ചു.

(യോഗേഷ്ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ് : 2021-2022/1002

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?