RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78494195

മോണിറ്ററി പോളിസി സ്റ്റേറ്റ്‌മെൻറ്, 2022-23 മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) പ്രമേയം 2022 ജൂൺ 6-8

2022, ജൂൺ 8

മോണിറ്ററി പോളിസി സ്റ്റേറ്റ്‌മെൻറ്, 2022-23 മോണിറ്ററി പോളിസി
കമ്മിറ്റിയുടെ (എംപിസി) പ്രമേയം 2022 ജൂൺ 6-8

നിലവിലുള്ളതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാക്രോ ഇക്കണോ മിക് സാഹചര്യത്തിൻറെ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ, മോണി റ്ററി പോളിസി കമ്മിറ്റി (എംപിസി) ഇന്ന് (ജൂൺ 8, 2022) കൂടിയ യോഗത്തിൽ താഴെ പറയുന്ന കാര്യം തീരുമാനിച്ചു:

  • ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെൻറ് ഫെസിലിറ്റിക്ക് (എൽഎഎഫ്) കീഴിലുള്ള പോളിസി റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറുകൾ വർദ്ധിപ്പിച്ചുകൊണ്ട് 4.90 ശതമാനമായി ഉയർത്തുക.

തൽഫലമായി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) നിരക്ക് 4.65 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 5.15 ശതമാനമായും ക്രമീകരിച്ചു.

  • വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആനുകൂല്യ നടപടികൾ പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരി ക്കാനും എംപിസി തീരുമാനിച്ചു.

വളർച്ചയെ പിന്തുണയ്‌ക്കുമ്പോൾ തന്നെ ഉപഭോക്തൃവിലസൂചിക (സിപിഐ) നാണയപ്പെരുപ്പം +/-2 ശതമാനത്തിനുള്ളിൽ 4 ശതമാനം എന്ന ഇടത്തരം ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനങ്ങൾ.

തീരുമാനത്തിന് അടിസ്ഥാനമായ പ്രധാന പരിഗണനകൾ ചുവടെയുള്ള പ്രസ്താവനയിൽ സൂചിപ്പിച്ചിരിക്കുന്നു.

വിലയിരുത്തൽ

ആഗോള സമ്പദ്‌വ്യവസ്ഥ

2. 2022 മെയ് മാസത്തിലെ എംപിസിയുടെ മീറ്റിംഗ് സമയത്തും, ആഗോള സമ്പദ്‌വ്യവസ്ഥ ദീർഘകാലമായി തുടരുന്ന ഉയർന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളർച്ചയുമാണ് കാണിക്കുന്നത്. നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും, ഉപരോധങ്ങളും, ക്രൂഡ് ഓയിലിൻറെയും മറ്റ് ചരക്കുകളുടെയും ഉയർന്ന വിലയും, നീണ്ടുനിൽക്കുന്ന കൊവിഡ്-19 അനുബന്ധ വിതരണ ശൃംഖല തടസ്സങ്ങളുമൊക്കെ അതിൻറെ കാരണങ്ങളാണ്. വർദ്ധിച്ചുവരുന്ന സ്തംഭനാവസ്ഥയുടെ ആശങ്കകൾ ക്കിടയിൽ ആഗോള സാമ്പത്തിക വിപണികൾ പ്രക്ഷുബ്ധതയാൽ ഉലഞ്ഞിരിക്കുന്നു. അത് ആഗോള സാമ്പത്തിക സാഹചര്യങ്ങളെ കടുപ്പമുളളതാക്കുകയും, വളർച്ചാ വീക്ഷണത്തിലും സാമ്പത്തിക സ്ഥിരതയിലും, അപകടസാധ്യതകൾ സൂചിപ്പിക്കുന്നു.

ആഭ്യന്തര സമ്പദ്‌വ്യവസ്ഥ

3. 2022 മെയ് 31-ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയ താൽക്കാലിക എസ്റ്റിമേറ്റ് പ്രകാരം, 2021-22 ൽ ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 8.7 ശതമാനമായിരുന്നു. ഇത് പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയേക്കാൾ (2019-20) 1.5 ശതമാനം കൂടുതലാണ്. 2021-22 നാലാം പാദത്തിൽ, യഥാർത്ഥ ജിഡിപി വളർച്ച മൂന്നാംപാദത്തിലെ 5.4 ശതമാനത്തിൽ നിന്ന് 4.1 ശതമാനമായി കുറഞ്ഞു, ഒമിക്രോൺ തരംഗത്തിൻറെ പിൻബലത്തിൽ സ്വകാര്യ ഉപഭോഗത്തിലെ തളർച്ചയാണ് അതിനെ പ്രധാനമായും താഴേക്ക് വലിച്ചത്.

4. 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ ലഭ്യമായ വിവരങ്ങൾ സാമ്പത്തിക പ്രവർത്തനത്തിലെ വീണ്ടെടുപ്പിൻറെ വിശാലതയെ സൂചിപ്പിക്കുന്നു. നഗര ആവശ്യം വീണ്ടെടുക്കുകയും ഗ്രാമീണ ആവശ്യം ക്രമേണ മെച്ചപ്പെടുകയും ചെയ്യുന്നു. ചരക്ക് കയറ്റുമതി മെയ് മാസത്തിൽ തുടർച്ചയായി പതിനഞ്ചാം മാസവും ശക്തമായ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി, അതേസമയം എണ്ണ- സ്വർണ്ണ ഇതര ഇറക്കുമതി ആരോഗ്യകരമായ വേഗതയിൽ വികസിക്കുന്നത് ആഭ്യന്തര ഡിമാൻഡ് വീണ്ടെടുക്കുന്നതിനെ സൂചിപ്പിക്കുന്നു.

5. മൊത്തത്തിലുള്ള സിസ്റ്റം ലിക്വിഡിറ്റി വലിയ മിച്ചത്തിൽ തന്നെ തുടരുന്നു, എൽ.എ.എഫിനു കീഴിലുള്ള ശരാശരി പ്രതിദിന ആഗിരണം 2022 ഏപ്രിൽ 8 മുതൽ മെയ് 3 വരെ ഉണ്ടായിരുന്ന 7.4 ലക്ഷം കോടി രൂപയിൽ നിന്ന് മെയ് 4 മുതൽ മെയ് 31 വരെയുളള കാലത്ത് 5.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. നേരത്തെ തുടർന്നിരുന്ന ആനുകൂല്യങ്ങൾ ക്രമേണ പിൻവലിക്കാൻ തുടങ്ങിയതിൻറെ ഫലമായികൂടിയാണ് ഈ കുറവുണ്ടായത്. വാണിജ്യ ബാങ്കുകളിൽ നിന്നുള്ള പണ വിതരണവും (എം 3) വാണിജ്യ ബാങ്കുകളിൽ നിന്നുള്ള ബാങ്ക് വായ്പയും 2022 മെയ് 20 വരെയുളള വർഷാനു വർഷക്കണക്കിൽ, യഥാക്രമം 8.8 ശതമാനവും, 12.1 ശതമാനവും ഉയർന്നു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2022 മെയ് 27-ന് 601.4 ബില്യൺ യുഎസ് ഡോളറിലാണ് നിൽക്കുന്നത്.

6. സി‌പി‌ഐ അടിസ്ഥാന പണപ്പെരുപ്പം 2022 മാർച്ചിലെ 7.0 ശതമാനത്തിൽ നിന്ന് 2022 ഏപ്രിലിൽ 7.8 ശതമാനമായി ഉയർന്നു, ഇത് അതിൻറെ എല്ലാ പ്രധാന ഘടകങ്ങളിലും വിശാലമായ അടിസ്ഥാനത്തിലുള്ള വർദ്ധനവ് പ്രതിഫലിപ്പിക്കുന്നു. ധാന്യങ്ങൾ, പാൽ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, തയ്യാറാക്കിയ ഭക്ഷണം എന്നിവയാൽ ഭക്ഷ്യവിലപ്പെരുപ്പസമ്മർദ്ദം വർധിച്ചു. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയിലുണ്ടായ വർധനയാണ് ഇന്ധന വിലക്കയറ്റത്തിന് കാരണമായത്. പ്രധാന പണപ്പെരുപ്പം (അതായത്, ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള സിപിഐ) ഗതാഗത, ആശയവിനിമയ ഉപഗ്രൂപ്പിൻറെ ആധിപത്യത്താൽ, മിക്കവാറും എല്ലാ ഘടകങ്ങളിലും കഠിനമായിത്തീർന്നു.

വീക്ഷണം

7. പിരിമുറുക്കമുള്ള ആഗോള ഭൗമരാഷ്ട്രീയ സാഹചര്യവും തുടർന്നുള്ള ഉയർന്ന ചരക്ക് വിലകളും ആഭ്യന്തര പണപ്പെരുപ്പ വീക്ഷണത്തിന് കാര്യമായ അനിശ്ചിതത്വം നൽകുന്നു. ഗോതമ്പ് കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ആഭ്യന്തര വിതരണത്തെ മെച്ചപ്പെടുത്തും, എന്നാൽ ഉഷ്ണതരംഗം മൂലം റാബി ഉൽപാദനത്തിലെ കുറവ് നികത്താനുള്ള ശ്രമത്തിൽ അപകടസാധ്യതകൂടി. ഒരു സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പ്രവചനം ഖാരിഫ് കാർഷിക ഉൽപ്പാദനത്തിനും ഭക്ഷ്യവിലയുടെ കാഴ്ചപ്പാടിനും ശുഭപ്രതീക്ഷ നൽകുന്നു. ഒരു പ്രധാന വിതരണക്കാരൻ കയറ്റുമതി നിരോധനം നീക്കിയതിനാൽ സമീപകാലത്ത് ചില തിരുത്തലുകൾ വരുത്തിയെങ്കിലും, പ്രതികൂല ആഗോള വിതരണ സാഹചര്യങ്ങളിൽ ഭക്ഷ്യഎണ്ണയുടെ വില സമ്മർദ്ദത്തിലായിരിക്കുകയാണ്. അടുത്തിടെ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്ന് പെട്രോളിയം ഉൽപന്നങ്ങളുടെ ആഭ്യന്തര ചില്ലറ വിൽപന വില കുറഞ്ഞു. എന്നിരുന്നാലും, അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തന്നെ തുടരുന്നു, ആ വർദ്ധന ആഭ്യന്തര പമ്പിലെ വിലയിലേക്ക് കൂടുതൽ കടത്തിവിടാനുള്ള അപകടസാധ്യത നിലനിൽക്കുന്നു. വൈദ്യുതിയുടെ വിലയിൽ വരുത്തിയ പരിഷ്‌ക രണങ്ങളും അപകടസാധ്യതകൾ ഉയർത്തുന്നുണ്ട്. റിസർവ് ബാങ്കിൻറെ സർവേകളിൽ ഉൽപ്പാദന, സേവന, അടിസ്ഥാനസൗകര്യമേഖല കളിലെ സ്ഥാപനങ്ങളിൽ നിന്നുള്ള പോളിൻറെ ആദ്യകാല ഫലങ്ങൾ സൂചിപ്പിക്കുന്നത് കൂടുതൽ ഇൻപുട്ട്, ഔട്ട്പുട്ട് വില സമ്മർദ്ദങ്ങൾ തുടരും എന്ന് അവർ പ്രതീക്ഷിക്കുന്നു എന്നാണ്. ഈ ഘടകങ്ങൾ കണക്കിലെടുത്ത്, 2022-ൽ ഒരു സാധാരണ മൺസൂൺ ലഭിക്കുമെന്ന അനുമാനവും, ക്രൂഡ് ഓയിൽ വില (ഇന്ത്യൻ ബാസ്‌ക്കറ്റ്) ബാരലിന് 105 യുഎസ് ഡോളറും ആയതിനാൽ, 2022-23-ൽ പണപ്പെരുപ്പം ഇപ്പോൾ 6.7 ശതമാനമായി പ്രവചിക്കപ്പെടുന്നു, അപകടസാധ്യതകൾ തുല്യമായി സന്തുലിതമാക്കി,അത് ഒന്നാം പാദത്തിൽ 7.5 ശതമാനം; രണ്ടാം പാദത്തിൽ 7.4 ശതമാനം; മൂന്നാം പാദത്തിൽ 6.2 ശതമാനം; നാലാം പാദത്തിൽ 5.8 ശതമാനം എന്ന നിലയിലായിരിക്കും. (ചാർട്ട് 1).

8. ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ വീണ്ടെടുപ്പ് ശക്തി പ്രാപിക്കുന്നുണ്ട്. സാധാരണ തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ നിന്നും, കാർഷികമേഖലയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പുരോഗതിയിൽ നിന്നും ഉണ്ടാകുന്ന നേട്ടങ്ങൾ ഗ്രാമീണ ഉപഭോഗം കൂടാൻ പ്രയോജനപ്പെടണം. സമ്പർക്ക-ഇൻറൻസീവ് സേവനങ്ങളുടെ ഒരു തിരിച്ചുവരവ് നഗര ഉപഭോഗം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ശേഷി വിനിയോഗം മെച്ചപ്പെടുത്തൽ, ഗവൺമെൻറ് അടിസ്ഥാനസൗകര്യവികസനമേഖലയിൽ കൂടുതൽ പണമിറക്കുന്നതുനിമിത്തമുണ്ടാകുന്ന ഉത്തേജനം, ബാങ്ക് വായ്പ ശക്തിപ്പെടൽ എന്നിവ നിക്ഷേപപ്രവർത്തനത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയുടെ വളർച്ച സമീപകാലത്തുണ്ടായ ഉത്തേജനം നിലനിർത്താൻ സജ്ജമാണ്. നീണ്ടുനിൽക്കുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഉയർന്ന ചരക്ക് വിലകൾ, തുടർച്ചയായ വിതരണ തടസ്സങ്ങൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കർശനമാക്കൽ എന്നിവയിൽ നിന്നുള്ള സമ്മർദ്ദങ്ങൾ നമ്മുടെ കാഴ്ചപ്പാടിനെ ഭാതമുളളതാക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, 2022-23 ലെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനമായി നിലനിർത്തുന്നു, അപകടസാധ്യതകൾ വിശാലമായി സന്തുലിതമായി, അത് ഒന്നാം പാദത്തിൽ 16.2 ശതമാനം; രണ്ടാം പാദത്തിൽ 6.2 ശതമാനം; മൂന്നാം പാദത്തിൽ 4.1 ശതമാനം; നാലാം പാദത്തിൽ 4.0 ശതമാനം എന്ന നിലയിലായിരിക്കും. (ചാർട്ട് 2).

Chart 1 and 2

9. എംപിസിയുടെ ഏപ്രിൽ, മെയ് പ്രമേയങ്ങളിൽ ആശങ്കപ്പെട്ട പണപ്പെരുപ്പ അപകടസാധ്യതകൾ യാഥാർത്ഥ്യമായി. 2022-23 ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ പണപ്പെരുപ്പം ഉയർന്ന സഹിഷ്ണുത നിലവാരമായ 6 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ആഗോള വളർച്ചാ അപകടസാധ്യതകളും, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം ഗണ്യമായ അനിശ്ചിതത്വം പണപ്പെരുപ്പ പാതയെ ചുറ്റിപ്പറ്റി നിലനിലൽക്കുന്നു. ഗവൺമെൻറ് കൈക്കൊള്ളുന്ന സപ്ലൈ സൈഡ് നടപടികൾ ചില ചെലവ് വർദ്ധനാസമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. അതേസമയം, ഭക്ഷ്യവിലപ്പെരുപ്പത്തിലുണ്ടായ ആഘാതങ്ങൾ തുടർച്ചയായി പണപ്പെരുപ്പത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് എംപിസി അഭിപ്രായപ്പെടുന്നു. സ്ഥിരമായി തുടരുന്ന പണപ്പെരുപ്പ സമ്മർദങ്ങൾ ഹെഡ് ലൈൻ സി.പി.ഐയിൽ രണ്ടാം റൗണ്ട് സമ്മർദ്ദങ്ങൾക്ക് കാരണമാകും. അതിനാൽ, പണപ്പെരുപ്പ പ്രതീക്ഷകൾ മിതമായി നിലനിറുത്തുന്നതിനും വില സമ്മർദ്ദം വിപുലീകരിക്കുന്നത് തടയുന്നതിനും, ക്രമീകൃതമായ മോണിറ്ററി പോളിസി നടപടിയുടെ ആവശ്യകതയുണ്ട്. ഇതനുസരിച്ച് പോളിസി റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് വർധിപ്പിച്ച് 4.90 ശതമാനമാക്കാൻ എംപിസി തീരുമാനിച്ചു. വളർച്ചയെ പിന്തുണയ്ക്കുമ്പോൾ തന്നെ പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ തുടർന്നുവരുന്ന ആനുകൂല്യനടപടികൾ പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എംപിസി തീരുമാനിച്ചു.

10. എംപിസിയിലെ എല്ലാ അംഗങ്ങളും - ഡോ. ശശാങ്ക ഭിഡെ, ഡോ. ആഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ, ഡോ. രാജീവ് രഞ്ജൻ, ഡോ. മൈക്കൽ ദേബബ്രത പത്ര, ശ്രീ ശക്തികാന്ത ദാസ് എന്നിവർ - പോളിസി റിപ്പോ നിരക്ക് 50 ബേസിസ്പോയിൻറ് ഉയർത്തി 4.90 ശതമാനമാക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്തു.

11. എല്ലാ അംഗങ്ങളും, ഡോ. ശശാങ്ക ഭിഡെ, ഡോ. ആഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ, ഡോ. രാജീവ് രഞ്ജൻ, ഡോ. മൈക്കൽ ദേബബ്രത പത്ര, ശ്രീ ശക്തികാന്ത ദാസ് എന്നിവർ വളർച്ചയെ പിന്തുണയ്‌ക്കുമ്പോൾ തന്നെ വിലക്കയററം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് തുടരുന്നു എന്ന് ഉറപ്പാക്കാൻ തുടർന്നുവരുന്ന ആനുകൂല്യനടപടികൾ പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്തു.

12. എംപിസിയുടെ മീറ്റിംഗിൻറെ മിനിറ്റ്സ് 2022 ജൂൺ 22-ന് പ്രസിദ്ധീകരിക്കും.

13. എംപിസിയുടെ അടുത്ത മീറ്റിംഗ് 2022 ഓഗസ്റ്റ് 2-4 തീയതികളിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2022-2023/333

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?