RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78526157

മോണിറ്ററി പോളിസി സ്റ്റേറ്റ്‌മെന്‍റ്, 2022-23
2022 മെയ് 2, 4 തീയതികളിൽ കൂടിയ
മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) പ്രമേയം

മെയ് 04, 2022

മോണിറ്ററി പോളിസി സ്റ്റേറ്റ്‌മെന്‍റ്, 2022-23
2022 മെയ് 2, 4 തീയതികളിൽ കൂടിയ
മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) പ്രമേയം

നിലവിലുള്ളതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ സ്ഥൂല സാമ്പത്തിക സാഹചര്യത്തെക്കുറിച്ചുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ, മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഇന്ന് (മെയ് 4, 2022) ചേര്‍ന്ന യോഗത്തിൽ,

  • ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്‍റ് ഫെസിലിറ്റിക്കു (എൽഎഎഫ്) കീഴിലുള്ള പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 4.40 ശതമാനമായി ഉയർത്തി, ഉടനടി പ്രാബല്യത്തില്‍ വരുത്തുവാൻ തീരുമാനിച്ചു.

തൽഫലമായി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 4.15 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 4.65 ശതമാനമായും ക്രമീകരിച്ചു.

  • വളർച്ചയെ പിന്തുണയ്ക്കുമ്പോൾ തന്നെ പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുവാൻ ലളിത സാമ്പത്തിക നയം പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും അത് വളര്‍ച്ചയെ പിന്‍തുണയ്ക്കുന്ന രീതിയിൽ തുടരുവാനും എംപിസി തീരുമാനിച്ചു.

വളർച്ചയെ പിന്തുണയ്‌ക്കുമ്പോൾ ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പണപ്പെരുപ്പം +/- 2 ശതമാനത്തിനുള്ളിൽ 4 ശതമാനം എന്ന ഇടത്തരം ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോട് യോജിച്ചാണ് ഈ തീരുമാനങ്ങൾ.

തീരുമാനത്തിന് അടിസ്ഥാനമായ പ്രധാന പരിഗണനകൾ ചുവടെയുള്ള പ്രസ്താവനയിൽ പ്രതിപാദിച്ചിരിക്കുന്നു

വിലയിരുത്തൽ

ആഗോള സമ്പദ്‌വ്യവസ്ഥ

2. 2022 ഏപ്രിലിലെ MPC യുടെ യോഗം മുതൽ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഉപരോധങ്ങളും മൂലമുണ്ടായ തടസ്സങ്ങളും, ക്ഷാമവും, വർദ്ധിച്ചുവരുന്ന വിലകളും നിലനിൽക്കുകയും ദോഷകരമായ അപകടസാധ്യതകൾ വർദ്ധിക്കുകയും ചെയ്തു. അന്താരാഷ്ട്ര നാണയ നിധി (IMF) മൂന്ന് മാസത്തിനുള്ളിൽ 2022-ലെ ആഗോള ഉൽപ്പാദന വളർച്ചയെക്കുറിച്ചുള്ള പ്രവചനം 0.8 ശതമാനം പോയിന്‍റ് കുറച്ച് 3.6 ശതമാനമായി പുതുക്കി. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ 2022 ലെ ലോക വ്യാപാര വളർച്ചയുടെ പ്രവചനം 1.7 ശതമാനം പോയിന്‍റ് ആനുപാതികമായി കുറച്ച് 3.0 ശതമാനമാക്കി.

ആഭ്യന്തര സമ്പദ്‌വ്യവസ്ഥ

3. COVID-19 ന്‍റെ മൂന്നാം തരംഗത്തിന്‍റെ ശോഷണവും നിയന്ത്രണങ്ങളുടെ ലഘൂകരണവും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ സുസ്ഥിരമാകുന്നതിന് കാരണമായി. നാഗരിക ആവശ്യകത വര്‍ദ്ധനവ്‌ നിലനിർത്തുന്നതായി തോന്നുന്നു, എന്നാൽ ഗ്രാമീണ ആവശ്യകതയിൽ ചില ബലഹീനതകൾ നിലനിൽക്കുന്നു. നിക്ഷേപ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു പോകുന്നതായി തോന്നുന്നു. ചരക്ക് കയറ്റുമതി ഏപ്രിലിൽ തുടർച്ചയായ പതിനാലാം മാസവും ഇരട്ട അക്ക വര്‍ദ്ധനവ്‌ രേഖപ്പെടുത്തി. ആഭ്യന്തര ആവശ്യകത മെച്ചപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ എണ്ണ, സ്വർണ ഇതര ഇറക്കുമതിയും ശക്തമായി വളർന്നു.

4. മൊത്തത്തിലുള്ള സംവിധാനത്തിലെ പണലഭ്യത വലിയ മിച്ചത്തിൽ തുടർന്നു. 2022 ഏപ്രിൽ 22-ന് ബാങ്ക് വായ്‌പ മുൻ വർഷത്തെ അപേക്ഷിച്ചു 11.1 ശതമാനം ഉയർന്നു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2022-23ൽ (ഏപ്രിൽ 22 വരെ) 6.9 ബില്യൺ യുഎസ് ഡോളർ കുറഞ്ഞ് 600.4 ബില്യൺ ഡോളറായി.

5. ഭൗമരാഷ്ട്ര നടപടികളുടെ ആഘാതം വലിയതോതിൽ പ്രതിഫലിപ്പിച്ചുകൊണ്ട്, 2022 മാർച്ചിൽ, ഉപഭോക്തൃ പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.1 ശതമാനത്തിൽ നിന്ന് 7.0 ശതമാനമായി ഉയർന്നു. ഭക്ഷ്യവിലപ്പെരുപ്പം 154 ബേസിസ് പോയിന്‍റ് വർധിച്ച് 7.5 ശതമാനമായും പ്രധാന പണപ്പെരുപ്പം 54 ബിപിഎസ് ഉയർന്ന് 6.4 ശതമാനമായും ഉയർന്നു. ലോകമെമ്പാടും പണപ്പെരുപ്പ സമ്മർദം വർധിച്ചുവരുന്ന ഒരു പരിതസ്ഥിതിയിലാണ് പണപ്പെരുപ്പം അതിവേഗം ഉയരുന്നത്. 2022 ൽ വികസിത സമ്പദ്‌വ്യവസ്ഥകളിൽ പണപ്പെരുപ്പം 2.6 ശതമാനം വർദ്ധിച്ച് 5.7 ശതമാനമായും ഉയർന്നുവരുന്ന വിപണിയിലും വികസ്വര സമ്പദ്‌വ്യവസ്ഥയിലും 2.8 ശതമാനം വർദ്ധിച്ച് 8.7 ശതമാനമായും ഉയരുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.

വീക്ഷണം

6. ഉയർന്ന അനിശ്ചിതത്വം പണപ്പെരുപ്പ പാതയെ ചുറ്റിപ്പറ്റിയാണ്, അത് മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഉൽപ്പാദന നഷ്ടവും പ്രധാന ഉൽപ്പാദക രാജ്യങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളും കൊണ്ടുണ്ടാകുന്ന ആഗോള ക്ഷാമം സ്വാധീനം ചെലുത്തുന്ന പണപ്പെരുപ്പത്തോട്, സൂക്ഷ്‌മസംവേദനക്ഷമതയുള്ള ഇനങ്ങളുടെ വില ഉൾപ്പെടെ, ആഗോള ചരക്ക് വിലയുടെ ചലനാത്മകത ഇന്ത്യയിലെ ഭക്ഷ്യ വിലക്കയറ്റത്തിന്‍റെ പ്രേരകശക്തിയാകുന്നു,. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ഉയർന്നതും എന്നാൽ അസ്ഥിരവുമായി നിലനിൽക്കുന്നത് പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങളിലൂടെ പണപ്പെരുപ്പത്തിന്‍റെ പാതയിൽ കാര്യമായ അപകടസാധ്യതകൾ ഉയർത്തുന്നു. ഉയർന്ന ആഭ്യന്തര വിപണി വിലയും അവശ്യ മരുന്നുകളുടെ വിലയിൽ നിന്നുള്ള സമ്മർദ്ദവും പ്രതിഫലിപ്പിക്കുന്ന പ്രധാന പണപ്പെരുപ്പം വരും മാസങ്ങളിൽ ഉയർന്ന നിലയിൽ തുടരുവാൻ സാധ്യതയുണ്ട്. പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ COVID-19 അണുബാധയുടെ പുനരുജ്ജീവനത്തെ തുടർന്നുള്ള പുതുക്കിയ ലോക്ക്ഡൗണുകളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉയർന്ന ലോജിസ്റ്റിക് ചെലവുകൾ ദീർഘകാലത്തേക്ക് നിലനിർത്തും. ഈ ഘടകങ്ങളെല്ലാം എംപിസിയുടെ ഏപ്രിൽ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്ന പണപ്പെരുപ്പ പാതയെ തകിടംമറിക്കുന്ന കാര്യമായ അപകടസാധ്യതകൾ നൽകുന്നു.

7. ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ വീക്ഷണത്തെ സംബന്ധിച്ചിടത്തോളം, ഒരു സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ പ്രവചനം ഖാരിഫ് ഉൽപ്പാദനത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. മൂന്നാം തരംഗത്തിന്‍റെ ശോഷണവും വർദ്ധിച്ചുവരുന്ന വാക്സിനേഷൻ വ്യാപ്തിയും കാരണം സമ്പർക്ക തീവ്രമായ സേവനങ്ങളിലെ വീണ്ടെടുക്കൽ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിന്‍റെ ശക്തമായ മൂലധന ചെലവ്, ശേഷി വിനിയോഗം മെച്ചപ്പെടുത്തൽ, ശക്തമായ കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ മൂലം നിക്ഷേപ പ്രവർത്തനങ്ങൾക്ക് ഉയർച്ച ലഭിക്കും. മറുവശത്ത്, വഷളായിക്കൊണ്ടിരിക്കുന്ന ബാഹ്യ പരിതസ്ഥിതി, ഉയർന്ന ചരക്ക് വിലകൾ, നിരന്തരമായ വിതരണ തടസ്സങ്ങൾ എന്നിവയും വികസിത സമ്പദ്‌വ്യവസ്ഥകളിലെ പണനയ സാധാരണവൽക്കരണത്തിന്‍റെ അസ്ഥിര ഘടകങ്ങളും നമ്മുടെ സമ്പദ്ഘടനയുടെ വളർച്ചയെ പ്രബലമായി പുറകോട്ടടിക്കുന്നു.

എല്ലാവസ്‌തുതകളും കണക്കിലെടുക്കുമ്പോള്‍, ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ തകർച്ചയെ നേരിടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിവുണ്ടെന്ന് തോന്നുന്നു. പക്ഷേ അപകടസാധ്യതകളുടെ സന്തുലിതാവസ്ഥ തുടർച്ചയായി നിരീക്ഷിക്കുന്നത് വിവേകപൂർണ്ണമാണ്.

8. ഈ പശ്ചാത്തലത്തിൽ, സാമ്പത്തിക പ്രവർത്തനം ലോകത്തെ അഭിമുഖീകരിക്കുന്ന ചുഴലിക്കാറ്റിന്‍റെ ശക്തിയെ അന്തർലീനമായ അടിസ്ഥാനഘടകങ്ങളുടെയും കരുതൽ ശേഖരങ്ങളുടെയും കരുത്തിൽ പ്രതിരോധം തീർത്തുകൊണ്ടു നിയന്ത്രിക്കുമ്പോൾ മാർച്ചിലെ പണപ്പെരുപ്പത്തിലും അതിന് ശേഷമുള്ള സംഭവവികാസങ്ങളിലും പ്രതിഫലിക്കുന്നതുപോലെ, സമീപകാല പണപ്പെരുപ്പ വീക്ഷണത്തിലേക്കുള്ള അപകടസാധ്യതകൾ അതിവേഗം യാഥാർത്ഥ്യമാകുന്നുവെന്നാണ് MPCയുടെ കാഴ്ചപ്പാട്. ഈ ചുറ്റുപാടിൽ, പണപ്പെരുപ്പം ഉയർന്ന തലങ്ങളിൽ വാഴുമെന്ന് MPC പ്രതീക്ഷിക്കുന്നു, പണപ്പെരുപ്പ പ്രതീക്ഷകൾ സ്ഥിരതയുള്ളതാക്കുന്നതിനും രണ്ടാം ഘട്ട ഫലങ്ങൾ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ദൃഢനിശ്ചയവും ക്രമീകരണ നടപടികളും ആവശ്യമാണ്. ഇതനുസരിച്ച് പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 4.40 ശതമാനമാക്കുവാന്‍ എംപിസി തീരുമാനിച്ചു. വളർച്ചയെ പിന്തുണയ്ക്കുമ്പോൾ പോലും പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുവാൻ ലളിത സാമ്പത്തിക നയം പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ യോജിച്ച രീതിയിൽ ലളിതവത്കരണ നയം തുടരുവാനും എംപിസി തീരുമാനിച്ചു.

9. എംപിസിയിലെ എല്ലാ അംഗങ്ങളും - ഡോ. ശശാങ്ക ഭിഡെ, ഡോ. ആഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ, ഡോ. രാജീവ് രഞ്ജൻ, ഡോ. മൈക്കൽ ദേബബ്രത പത്ര, ശ്രീ ശക്തികാന്ത ദാസ് - പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 4.4 ശതമാനമായി ഉയർത്താൻ ഏകകണ്ഠമായി വോട്ട് ചെയ്തു.

10. എല്ലാ അംഗങ്ങളും, അതായത്, ഡോ. ശശാങ്ക ഭിഡെ, ഡോ. ആഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ, ഡോ. രാജീവ് രഞ്ജൻ, ഡോ. മൈക്കൽ ദേബബ്രത പത്ര, ശ്രീ ശക്തികാന്ത ദാസ് എന്നിവർ, വളർച്ചയെ പിന്തുണയ്ക്കുമ്പോൾ പോലും പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് തുടരുന്നുവെന്ന് ഉറപ്പാക്കുവാൻ ലളിത സാമ്പത്തിക നയം പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ യോജിച്ച രീതിയിൽ ലളിതവത്കരണ നയം തുടരുവാനും ഏകകണ്ഠമായി വോട്ട് ചെയ്തു.

11. എംപിസിയുടെ യോഗത്തിന്‍റെ മിനിറ്റ്സ് 2022 മെയ് 18-ന് പ്രസിദ്ധീകരിക്കും.

12. എംപിസിയുടെ അടുത്ത യോഗം 2022 ജൂൺ 6-8 തീയതികളിൽ നടത്തുവാനായി സമയപ്പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/154

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?