<font face="mangal" size="3">നഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, എത്താവായുടെ മേř - ആർബിഐ - Reserve Bank of India
നഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, എത്താവായുടെ മേൽ പിഴ ചുമത്തി
ആഗസ്റ്റ് 01, 2017 നഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, എത്താവായുടെ മേൽ പിഴ ചുമത്തി. 1949 - ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാവും വിധം) സെക്ഷൻ 47(A)(1)(c) - യും ഒപ്പം സെക്ഷൻ 46(4)-ം പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, ആർബിഐ നിർദ്ദേശങ്ങൾ കെവൈസി / AML പരിപാടികൾ എന്നിവയെ സംബന്ധിച്ച നിർദ്ദേശങ്ങൾ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ടിലെ സെക്ഷൻ 26(A) എന്നിവ ലംഘിച്ചതിന്, എത്താവായിലെ നഗർ സഹകാരി ബാങ്കിനുമേൽ 20,000 രൂപയുടെ (രൂപ ഇരുപതിനായിരം മാത്രം) പണപ്പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിച്ചു. കേസിന്റെ വസ്തുതകൾ പരിശോധിച്ചതിൽ, ലംഘനങ്ങൾ വസ്തുതാധിഷ്ഠിതവും പിഴ ചുമത്തപ്പെടേണ്ടതാണെന്നും ഉള്ള തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/312 |