<font face="Mangal" size="3">ലഖ്നൗ (യു പി) വിലെ നാഷണല്‍ മെര്‍ക്കന്‍റയില്‍ സ! - ആർബിഐ - Reserve Bank of India
ലഖ്നൗ (യു പി) വിലെ നാഷണല് മെര്ക്കന്റയില് സഹകരണ ബാങ്ക് ലിമിറ്റഡിനു മേല് പിഴ ചുമത്തി
മാര്ച്ച് 13, 2019 ലഖ്നൗ (യു പി) വിലെ നാഷണല് മെര്ക്കന്റയില് സഹകരണ ബാങ്ക് ലിമിറ്റഡിനു മേല് 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (സഹകരണ സംഘങ്ങള്ക്ക് ബാധകമാം വിധം) സെക്ഷന് 47A (1) (c) ഒപ്പം സെക്ഷന് 46(4) എന്നിവയിലെ വ്യവസ്ഥകള് പ്രകാരം റിസര്വ് ബാങ്കില് നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഉത്തര്പ്രദേശ്, ലഖ്നൗവിലെ നാഷണല് മെര്ക്കന്റയില് സഹകരണ ബാങ്ക് ലിമിറ്റഡിനു മേല് ആര് ബി ഐ 50,000/-(രൂപാ അന്പതിനായിരം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. ആര് ബി ഐയുടെ നിര്ദ്ദേശങ്ങളുടെ ലംഘനത്തിനും ചട്ടപരിപാലന രേഖകള് സമര്പ്പിക്കുന്ന തിലൂണ്ടായ കാലതാമസത്തിനുമാണ് ഈ പിഴ ചുമത്തിയത്. സഹകരണ ബാങ്കിന് ആര് ബി ഐ നല്കിയ ഒരു കാരണം കാണിക്കല് നോട്ടീസിനു ബാങ്ക് രേഖാമൂലമായ ഒരു മറുപടി സമര്പ്പിച്ചു. കേസിന്റെ വസ്തുതകളും, ബാങ്കിന്റെ മറുപടിയും, നേരിട്ടുനല്കിയ വിശദീകരണങ്ങളും പരിഗണിച്ചശേഷം ലംഘനങ്ങള് കഴമ്പുളളവയാണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുളള നിഗമനത്തില്, ആര് ബി ഐ എത്തുകയായിരുന്നു. അനിരുദ്ധ് ഡി ജാദവ് പ്രസ്സ റിലീസ് 2018-2019/2173 |