<font face="Mangal" size="3">NCFE യുടെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക& - ആർബിഐ - Reserve Bank of India
NCFE യുടെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷ (NCFE - NFLAT) 2017 - 18
സെപ്തംബര് 25, 2017 NCFE യുടെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷ സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ദേശീയ കേന്ദ്രം 6 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷയിൽ (NFLAT 2017-18) പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നു. സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന ഭാരതീയ റിസർവ് ബാങ്ക്, സെബി, IRDAI, PFRDA, എന്നീ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ദേശീയതന്ത്രം നടപ്പിലാക്കുവാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. NCFE - NFLAT 2017-18 നെ കുറിച്ച് : NFLAT ജൂനിയർ (ക്ലാസ് 6-8) NFLAT(ക്ലാസ് 9-10) NFLAT സീനിയർ (ക്ലാസ് 11 -12) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് പരീക്ഷ നടത്തുക. കമ്പ്യൂട്ടർ സൗകര്യമുള്ള സ്കൂളുകൾക്ക് അവരുടെ ക്ലാസ് മുറികളിൽ പരീക്ഷ നടത്താവുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ആയിരിക്കും പരീക്ഷ നടത്തുക. സ്കൂളുകൾക്ക് മൂന്നു വിഭാഗത്തിലേക്കും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ് . സ്കൂളിന്റെ പേര് രജിസ്റ്റർ ചെയ്തതിനു ശേഷം പങ്കെടുക്കുന്ന കുട്ടികളുടെ പേരും രജിസ്റ്റർ ചെയ്യേണ്ടതാണ്. പരീക്ഷ അതാതു സ്കൂളുകൾ നടത്തേണ്ടതും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അത് NCFE നൽകുന്നതുമാണ്. പരീക്ഷ ചെലവ് സൗജന്യമാണ്. സ്കൂളുകൾക്ക് ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം: പ്രധാനപ്പെട്ട തീയതികൾ
സമ്മാനങ്ങൾ എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. ഇതിനു പുറമെ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ്, ലാപ്ടോപ്പ്, ടാബ്ലറ്റ്, മെഡൽ എന്നീ ആകർഷകമായ സമ്മാനങ്ങളും നൽകുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.ncfeindia.org/nflat എല്ലാ സ്കൂളുകളെയും ഈ അവസരം വിനിയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്, NISM ഭവൻ, പ്ലോട്ട് No. 82, സെക്ടർ 17, വാഷി, നവി മുംബൈ - 400703 ഫോൺ 022 -66734600- 02 അജിത്പ്രസാദ് പത്രപ്രസ്താവന : 2017-2018/820 |