<font face="mangal" size="3">നേസർഗി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ - ആർബിഐ - Reserve Bank of India
നേസർഗി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നേസർഗി, കർണാടക-യ്ക്ക് പിഴ ചുമത്തി
നവംബര്‍ 26, 2019 നേസർഗി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നേസർഗി, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ലെ സെക്ഷൻ 27(2) അനുസരിച്ചുള്ള റിട്ടേണുകൾ സമർപ്പിക്കാതിരുന്നതിന്, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47 എ (1) (സി) പ്രകാരമുള്ള വ്യവസ്ഥ (സഹകരണ സംഘങ്ങൾക്ക് ബാധകമായ) കളനുസരിച്ച് തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് കർണാടകയിലെ നേസർഗി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് -ന് 0.20 ലക്ഷം (ഇരുപതിനായിരം രൂപ) പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് ഈ ബാങ്കിന് നൽകുകയും തുടർന്ന് ബാങ്ക് ഒരു പേഴ്‌സണൽ ഹിയറിങ്ങിനുള്ള അവസരം ചോദിക്കുകയും ചെയ്തിരുന്നു. വിഷയത്തിലെ വസ്തുതകളും, ഇത് സംബന്ധമായി ബാങ്ക് നൽകിയ നിവേദനവും പരിഗണിച്ചതിനുശേഷം വ്യവസ്ഥാലംഘനം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്നും, പിഴ ചുമത്തേണ്ട ആവശ്യമുണ്ടെന്നുമുള്ള തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തുകയാണുണ്ടായത്. (യോഗേഷ് ദയാല്‍) പ്രസ് റിലീസ് : 2019-2020/1267 |