<font face="mangal" size="3px">നോയിഡ (യുപി)യിലെ നോബിൾ സഹകരണ ബാങ്ക് ലിമിറ്റഡ&# - ആർബിഐ - Reserve Bank of India
നോയിഡ (യുപി)യിലെ നോബിൾ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി
ജൂലൈ 12, 2019 നോയിഡ (യുപി)യിലെ നോബിൾ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കുബാധകമാം വിധം) സെക്ഷൻ 47 A(1) (c), ഒപ്പം 46(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നോയിഡ (യു.പി.) യിലെ നോബിൾ സഹകരണ ബാങ്കിനുമേൽ 1,00,000 രൂപ (രൂപ ഒരുലക്ഷം മാത്രം) യുടെ പണപ്പിഴ ചുമത്തി. ബാങ്ക്, കബളിപ്പിക്കൽ കേസുകൾ റിപ്പോർട്ടു ചെയ്യുന്നകാര്യത്തിലും അവയുടെ വർഗ്ഗീകരണത്തിന്‍റെ (Classification) കാര്യത്തിലുമുള്ള ആർബിഐ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും, ലംഘിച്ചതി നാണ് ഈ പിഴ ചുമത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണ ബാങ്കിനു ഒരു കാരണംകാണിക്കൽ നോട്ടീസ് നൽകിയതിന്, ബാങ്ക് എഴുതിത്തയാറാക്കിയ മറുപടി സമർപ്പിച്ചു. കേസിലെ വസ്തുതകളും ബാങ്ക് സമർപ്പിച്ച മറുപടിയും നേരിട്ടുനൽകിയ വിശദീകരണങ്ങളും പരിഗണിച്ചതിൽ, ലംഘനങ്ങൾ സാരവത്താണെന്നും, പിഴചുമത്തേണ്ടത് ആവശ്യമാ ണെന്നുമുള്ള തിരുമാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എത്തുകയായിരുന്നു. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/131 |