<font face="mangal" size="3">ആർബിഐ വെബ്‌സൈറ്റ് ഇപ്പോൾ നിങ്ങളുടെ വിരൽത്ത& - ആർബിഐ - Reserve Bank of India
ആർബിഐ വെബ്സൈറ്റ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ
മാർച്ച് 10, 2017 ആർബിഐ വെബ്സൈറ്റ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അതിന്റെ വെബ്സൈറ്റി (www.rbi.org.in) ന്റെ ഒരു മൊബൈൽ ആപ്ലിക്കേഷൻ പതിപ്പ് (app) ഔപചാരികമായി സമാരംഭിച്ചിട്ടുണ്ട്. ഈ app, ആൻഡ്രോയിഡിലും, iOS പ്ലാറ്റ്ഫോമുകളിലും ലഭിക്കും; മാത്രമല്ല പ്ലേസ്റ്റോർ / App സ്റ്റോർ എന്നിവയിൽ നിന്നും ഒരാളിന്റെ ആൻഡ്രോയിഡ് ഫോൺ അല്ലെങ്കിൽ ഐഫോണിലേക്ക് ഇത് ഡൗൺലോഡ് ചെയ്യുകയുമാവാം. തുടക്കത്തിൽ പ്രസ്സ് റിലീസുകൾ, IFSC / MICR കോഡുകൾ, ബാങ്ക് അവധിദിനങ്ങൾ, നിലവിലെ നിരക്കുകൾ (പോളിസി നിരക്കുകൾ, റഫറൻസ് നിരക്കുകൾ) എന്നിവ ഈ app - ൽ ലഭ്യമാക്കിയിട്ടുണ്ട്. App-ന്റെ ലാൻഡിംഗ് പേജിന്റെ മുകൾഭാഗത്തായി ഒരു ഡയനാമിക് ജാലകം കാണാം. ഇത് ഇടവിട്ടിടവിട്ട്, പൊതുജനങ്ങൾക്കുവേണ്ടിയുള്ള മൂന്നു അവബോധന സന്ദേശങ്ങൾ, പുതിയ 2000, 500 രൂപയുടെ കറൻസിനോട്ടുകൾ, 'ആർബിഐ കഹ്താഹേ' സിരീസിലുള്ള ആർബിഐയുടെ കെവൈസി സംബന്ധമായ സന്ദേശം - തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. ഇതിൽ ഒന്നിൽ 'ക്ലിക്' ചെയ്താൽ ആ സന്ദേശത്തിന്റെ മുഴുവൻ വിവരങ്ങളും അറിയാൻ കഴിയും. ൈസറ്റിൽ പ്രവേശിക്കുന്ന ഒരാൾക്ക് 'പുഷ്' നോട്ടിഫിക്കേഷൻ എന്ന സംവിധാനം പ്രവർത്തിപ്പിക്കുമ്പോൾ, പുതിയ റിലീസുകളെപ്പറ്റിയുള്ള ജാഗ്രതാ അറിയിപ്പുകളും ലഭിക്കും. സൈറ്റുപയോഗിക്കുന്നവർ, ഈ app കൂടുതൽ പ്രയോജനകരവും രസകരവുമായിമാറ്റാൻ അവരുടെ പ്രതികരണങ്ങളും നിർദ്ദേശങ്ങളും, ഇ മെയിൽ മുഖാന്തിരം അയക്കുക. ഷിബി എസ്. മത്തായി പ്രസ്സ് റിലീസ് 2016-2017/2419 |