RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78518102

കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓഫ്‌ലൈന്‍ റീട്ടെയില്‍ പെയ്‌മെന്റുകള്‍/ വാലെറ്റുകള്‍/ മൊബൈല്‍ ഉപകരണങ്ങള്‍ - പൈലറ്റ് പദ്ധതി

ആര്‍ബിഐ/2020-21/22
ഡിപിഎസ്എസ്.സിഒ.പിഡി.നം.115/02.14.003/2020-21

ഓഗസ്റ്റ് 6, 2020

ചെയര്‍മാന്‍/ മാനേജിങ് ഡയറക്ടര്‍/ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
ഓതറൈസ്ഡ് പെയ്‌മെന്റ് സിസ്റ്റം ഓപ്പറ്റേര്‍മാര്‍ (ബാങ്കുകള്‍, ബാങ്ക്- ഇതരര്‍)

മാഡം / പ്രിയപ്പെട്ട സര്‍

കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓഫ്‌ലൈന്‍ റീട്ടെയില്‍ പെയ്‌മെന്റുകള്‍/ വാലെറ്റുകള്‍/ മൊബൈല്‍ ഉപകരണങ്ങള്‍ - പൈലറ്റ് പദ്ധതി

2020 ഓഗസ്റ്റ് 06-ാം തീയതിയിലെ മോണിട്ടറി പോളിസി സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമായി പുറപ്പെടുവിച്ചിരുന്ന സ്റ്റേറ്റ്‌മെന്റ് ഓണ്‍ ഡെവലപ്‌മെന്റല്‍ ആന്റ് റഗുലേറ്ററി പോളിസീസ് ദയവായി പരിശോധിക്കുക. ഓഫ്‌ലൈന്‍ രീതിയില്‍ കുറഞ്ഞ തുകയുടെ പെയ്‌മെന്റുകള്‍ നടത്തുന്നതിനായി ഒരു പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന് പ്രസ്തുത സ്റ്റേറ്റ്‌മെന്റില്‍ പ്രസ്താവിച്ചിരുന്നു.

2. അനേകം വര്‍ഷങ്ങളായി ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്കായി വിശേഷാലുള്ള ദൃഢീകരണം പോലുള്ള സുരക്ഷാമാര്‍ഗങ്ങള്‍ക്കും, ഓരോ ഇടപാടിനും ഓണ്‍ലൈന്‍ വഴി ജാഗ്രതാ അറിയിപ്പുകള്‍ നല്‍കുന്ന കാര്യത്തിന് റിസര്‍വ് ബാങ്ക് മുന്‍ഗണന നല്‍കിപ്പോരുന്നു. ഈ നടപടികള്‍ ഇടപാടുകാരുടെ ആത്മവിശ്വാസവും ഡിജിറ്റല്‍ രൂപത്തിലുള്ള പെയ്‌മെന്റ് രീതികള്‍ തിരഞ്ഞെടുക്കുന്നതിന് വഴിയൊരുക്കുന്ന സുരക്ഷാബോധവും വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

3. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവമോ അല്ലെങ്കില്‍ അതിന്റെ അവ്യവസ്ഥിത പ്രകൃതിയോ, വിശേഷിച്ചും ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് തിരഞ്ഞെടുക്കുന്നതിന് മുഖ്യമായ ഒരു പ്രതിബന്ധമാണ്. കാര്‍ഡുകള്‍, വാലെറ്റുകള്‍ അല്ലെങ്കില്‍ മൊബൈല്‍ രീതികള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളുടെ ലഭ്യത ഡിജിറ്റല്‍ പെയ്‌മെന്റ് രീതി തിരഞ്ഞെടുക്കുന്നതിന് ഉത്തേജനമേകും.

4. ഓഫ്‌ലൈന്‍ മാര്‍ഗത്തിലൂടെയുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് രീതികള്‍ സാധ്യമാക്കിത്തീര്‍ക്കുന്ന സാങ്കേതിക നവരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് പരിമിതമായ ഒരു കാലയളവിലേക്ക് ഒരു പൈലറ്റ് പദ്ധതിയ്ക്ക് അനുവാദം നല്‍കുന്നതായിരിക്കും. ഈ പൈലറ്റ് പദ്ധതിയുടെ കീഴില്‍ അംഗീകൃത പെയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ (പിഎസ്ഒ) ക്ക് - ബാങ്കുകളും ബാങ്ക് - ഇതര സ്ഥാപനങ്ങളും - വിദൂരസ്ഥമോ സമീപസ്ഥമോ ആയ പെയ്‌മെന്റുകള്‍ നിര്‍വഹിക്കാന്‍ കാര്‍ഡുകള്‍, വാലെറ്റുകള്‍ അല്ലെങ്കില്‍ മൊബൈല്‍ രീതികള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഓഫ്‌ലൈന്‍ പെയ്‌മെന്റ് മാര്‍ഗങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ്. ഈ പദ്ധതി അനുബന്ധത്തില്‍ വിശദമായി പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. സാങ്കേതിക നവരീതികള്‍ സ്വായത്തമായ മറ്റ് സ്ഥാപനങ്ങള്‍ക്ക് പി.എസ്ഒ-മാരുമായി ടൈ-അപ് ബന്ധം സ്ഥാപിക്കാവുന്നതാണ്.

5. പൈലറ്റ് പദ്ധതി 2021 മാര്‍ച്ച് 31 വരെ മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ പദ്ധതിയില്‍ നിന്നും നേടിയ അനുഭവജ്ഞാനം അടിസ്ഥാനമാക്കി അത്തരമൊരു സമ്പ്രദായം അംഗീകൃതരൂപത്തിലാക്കുന്ന കാര്യം റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നതായിരിക്കും.

6. ഈ ഉത്തരവ് പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്, 2007 (2007 ലെ ആക്ട് 51) ന്റെ സെക്ഷന്‍ 18-നോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട സെക്ഷന്‍ 10(2) പ്രകാരം പുറപ്പെടുവിക്കുന്നതാണ്.

താങ്കളുടെ വിശ്വസ്തതയുള്ള

(പി.വാസുദേവന്‍)
ചീഫ് ജനറല്‍ മാനേജര്‍

ഉള്ളടക്കം : മുകളില്‍ കൊടുത്തിരിക്കുന്നപോലെ


അനുബന്ധം

2020 ഓഗസ്റ്റ് 6-ാം തീയതിയിലെ ഡിപിഎസ്എസ്.സിഒ.പിഡി.നം.115/02.14.003/2020-21

ഓഫ്‌ലൈന്‍ റീട്ടെയില്‍ പെയ്‌മെന്റുകള്‍ക്കായുള്ള പൈലറ്റ് പദ്ധതി

ഈ പൈലറ്റ് പദ്ധതിപ്രകാരം, പെയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ (പിഎസ്ഒ)- ബാങ്കുകളും ബാങ്ക് - ഇതരസ്ഥാപനങ്ങളും -ഓഫ്‌ലൈന്‍ രീതിയിലുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് മാര്‍ഗങ്ങള്‍ അനുവദിക്കേണ്ടതാണ് - അതായത് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആവശ്യമില്ലാത്ത പെയ്‌മെന്റ് മാര്‍ഗങ്ങള്‍.

എ) പെയ്‌മെന്റുകള്‍ കാര്‍ഡുകളോ വാലെറ്റുകളോ അല്ലെങ്കില്‍ മൊബൈല്‍ ഉപകരണങ്ങളോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ നടത്താന്‍ കഴിയേണ്ടതാണ്.

ബി) പെയ്‌മെന്റുകള്‍ അകലെനിന്നോ അല്ലെങ്കില്‍ അടുത്തുനിന്നോ നടത്താന്‍ കഴിയണം.

സി) എന്തെങ്കിലും വിധത്തിലുള്ള അധികമായ ദൃഡീകരണം കൂടാതെ തന്നെ പെയ്‌മെന്റ് ഇടപാടുകള്‍ നടത്താന്‍ കഴിയണം.

ഡി) ഒരു പെയ്‌മെന്റ് ഇടപാടിന്റെ ഉയര്‍ന്ന പരിധി 200 രൂപയായിരിക്കും.

ഇ)) ഒരു പ്രത്യേകസമയം ഒരു ഉപകരണം ഉപയോഗിച്ച് നടത്താന്‍ കഴിയന്ന മൊത്തം ഓഫ്‌ലൈന്‍ ഇടപാടുകള്‍ 2000 രൂപയെന്ന ഉയര്‍ന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം. ഈ പരിധി അധികമായ ദൃഡീകരണം (എഎഫ് എ) വഴി ഉയര്‍ത്തി നിശ്ചയിക്കാന്‍ കഴിയും.

എഫ്) ഇടപാട് സംബന്ധമായ വിവരങ്ങള്‍ ലഭ്യമായാല്‍ ഉടന്‍തന്നെ പിഎസ്ഒ ഉപയോക്താക്കള്‍ക്ക് തത്സമയ അറിയിപ്പുകള്‍ അയക്കുന്നതായിരിക്കും.

ജി) സ്പര്‍ശന രഹിത പെയ്‌മെന്റുകള്‍ ഇന്നേവരെ എന്ന പോലെ തന്നെ ഇഎംവി നിലവാരം പാലിച്ചുകൊണ്ടായിരിക്കും.

എച്ച്) അധികദൃഢീകരണം (എഎഫ്എ) കൂടാതെ ഓഫ്‌ലൈന്‍ മാര്‍ഗം നടത്തുകയെന്നത് ഉപയോക്താവിന്റെ തീരുമാനമനുസരിച്ചായിരിക്കും.

ഐ) വ്യാപാരിയുടെ ഭാഗത്തുനിന്നും സാങ്കേതിക പിഴവ് മൂലമോ സുരക്ഷാപ്രശ്‌നങ്ങള്‍ മൂലമോ ഉണ്ടാകാവുന്ന എല്ലാ ബാധ്യതകളും പദ്ധതി സ്വന്തമാക്കുന്നയാള്‍ വഹിക്കുന്നതായിരിക്കും.

ജെ) ഈ പെയ്‌മെന്റുകള്‍ ക്ലിപ്ത ഉപഭോക്തൃബാധ്യത സര്‍ക്കുലര്‍ ഡിബിആര്‍. നം.ലീഗല്‍.ബിസി.78/09.07.005/2017-18 (തീയതി 2017 ജൂലൈ 06), ഡിപിഎസ്‌സ്. സിഒ.പിഡി.നം.1417/02.14.006/2018-19 (തീയതി 2010 ജനുവരി 04) എന്നിവയിലെ ഉപാധികളുനുസരിച്ചായിക്കും നടക്കുന്നത്.

കെ) ഈ പദ്ധതി പ്രകാരമുള്ള ഇടപാടുകള്‍ അവതരിപ്പിക്കുന്നതിനും മുന്‍പായി, പിഎസ്ഒ-മാര്‍ അവര്‍ ഇടപാടുകാര്‍ക്കായി വാഗ്ദാനം ചെയ്യുന്ന പെയ്‌മെന്റ് രീതികളുടെ വിശദമായ സവിശേഷതകള്‍ റിസര്‍വ് ബാങ്കിനെ അറിയിക്കേണ്ടതാണ്.

എല്‍) നവമാര്‍ഗങ്ങള്‍ കൈവശമുള്ള പിഎസ്ഒ-മാര്‍ അല്ലാതെയുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനായി പിഎസ്ഒ-മാരുമായി ടൈ-അപ്പ് നടത്താവുന്നതാണ്.

എം) ഈ നിബന്ധനങ്ങള്‍ അനുവര്‍ത്തിക്കാത്തപക്ഷം ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനും പദ്ധതിയ്ക്ക് പുറത്ത് പോകാനും ഒരു പിഎസ്ഒ-നോട് ആവശ്യപ്പെടാനുള്ള അധികാരം റിസര്‍വ് ബാങ്കിനുണ്ടായിരിക്കും.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?